ഒന്നാം ക്ലാസ് വിദ്യാര്‍ഥിനിയെ ലൈംഗികമായി പീഡിപ്പിച്ച മോറൽസയൻസ് അധ്യാപകന് 29 വര്‍ഷം തടവ്

ഒന്നാം ക്ലാസ് വിദ്യാര്‍ഥിനിയെ ലൈംഗികമായി പീഡിപ്പിച്ച മോറൽസയൻസ് അധ്യാപകന് 29 വര്‍ഷം തടവ്

തൃശൂര്‍ : വിനോദ യാത്രക്ക് പോയ ഒന്നാം ക്ലാസ് വിദ്യാര്‍ഥിനിയെ ബസില്‍ പീഡിപ്പിച്ച അധ്യാപകന് 29 വര്‍ഷം തടവിന് ശിക്ഷിച്ചു. രണ്ടേകാല്‍ ലക്ഷം രൂപ പിഴയും ഒടുക്കണം. പ്രതിയായ മോറല്‍ സയന്‍സ് അധ്യാപകനാണ് 29 അര വര്‍ഷം തടവ് ശിക്ഷയും 2.15 ലക്ഷം രൂപയും പിഴ ശിക്ഷ. തൃശൂര്‍ പാവറട്ടി പുതുമനശ്ശേരി യിലുള്ള സ്‌കൂളിലെ മോറല്‍ സയന്‍സ് അധ്യാപകനായ നിലമ്പൂര്‍ ചീരക്കുഴി സ്വദേശി കാരാട്ട് വീട്ടില്‍ 44 വയസ്സുള്ള അബ്ദുല്‍ റഫീഖ് ആണ് കുട്ടിയെ പീഡിപ്പിച്ചത്. 2012 ല്‍ സ്‌കൂളില്‍ നിന്നും വിനോദയാത്ര പോയി തിരിച്ചു വരുന്ന സമയത്ത് ബസിന്റെ പുറകിലെ സീറ്റില്‍ തളര്‍ന്ന മയങ്ങുകയായിരുന്ന ഒന്നാം ക്ലാസുകാരി ആയ പെണ്‍കുട്ടിയെ ലൈംഗികമായി പീഡിപ്പിച്ച കേസിലാണ് ശിക്ഷ വിധിച്ചത്. കുന്നംകുളം ഫാസ്റ്റ് ട്രാക്ക് സ്‌പെഷ്യല്‍ പോക്‌സോ കോടതി ജഡ്ജ് എം പി ഷിബുവാണ് വിധി പ്രഖ്യാപിച്ചത്. പ്രോസിക്യൂഷനുവേണ്ടി…

Read More

പ്രൈം വീഡിയോ ചാനലുകളുമായി ആമസോണ്‍

പ്രൈം വീഡിയോ ചാനലുകളുമായി ആമസോണ്‍

വൈവിധ്യമാര്‍ന്ന ജനപ്രിയ വീഡിയോ സ്ട്രീംമിംഗ് സര്‍വീസുകളില്‍ നിന്നുള്ള സവിശേഷമായ കണ്ടന്റുകള്‍ ആസ്വദിക്കാന്‍ പ്രൈം അംഗങ്ങള്‍ക്ക് അവസരമൊരുക്കുന്ന പ്രൈം വീഡിയോ ചാനലുകള്‍ക്ക് ഇന്ത്യയില്‍ തുടക്കമിട്ട് ആമസോണ്‍. സെപ്തംബര്‍ 24 മുതലാണ് പ്രൈം വീഡിയോ ചാനലുകള്‍ ലഭ്യമാകുക. സുഗമമായ വിനോദ അനുഭവം ഉപഭോക്താക്കള്‍ക്ക് ലഭ്യമാക്കാനും കണ്ടന്റുകള്‍ വേഗത്തില്‍ കണ്ടെത്താനും തടസരഹിതമായി പണമടയ്ക്കാനുമുള്ള ഉപഭോക്താക്കളുടെ ആവശ്യം പരിഗണിച്ച് അവതരിപ്പിക്കുന്ന പ്രൈം വീഡിയോ ചാനലുകള്‍ വഴി പ്രൈം അംഗങ്ങള്‍ക്ക് ജനപ്രിയ ഒടിടി സേവനങ്ങളുടെ ആഡ്-ഓണ്‍ സബ്‌സ്‌ക്രിപ്ഷന്‍ നടത്താനും ആമസോണ്‍ പ്രൈം വീഡിയോ ആപ്പ് വഴിയും വെബ്‌സൈറ്റ് വഴിയും ഇന്ത്യയില്‍ അവരുടെ കണ്ടന്റ് സ്ട്രീം ചെയ്യാനുമാകും. ഡിസ്‌കവറി +, ലയണ്‍സ്‌ഗേറ്റ് പ്ലേ, ഇറോസ് നൗ, ഡോക്യുബേ, മുബി, ഹോയ്‌ചോയ്, മനോരമ മാക്‌സ്, ഷോ4ട്ട്‌സ് ടിവി എന്നീ 8 വീഡിയോ സ്ട്രീമിംഗ് സേവനങ്ങളില്‍ നിന്നുള്ള ആയിരക്കണക്കിന് പരിപാടികള്‍, സിനിമകള്‍, റിയാലിറ്റി ടിവി, ഡോക്യുമെന്ററികള്‍ തുടങ്ങിയ ഗ്ലോബല്‍,…

Read More

മ്യൂസിക്കൽ ലൈഫ് ശരിയായപ്പോൾ വിവാഹ ജീവിതം പരാജയമായി’; തന്റെ ജീവിത കഥ പറഞ്ഞ് ശബരീഷ് പ്രഭാകർ!

മ്യൂസിക്കൽ ലൈഫ് ശരിയായപ്പോൾ വിവാഹ ജീവിതം പരാജയമായി’; തന്റെ ജീവിത കഥ പറഞ്ഞ് ശബരീഷ് പ്രഭാകർ!

സംഗീത ആസ്വാദകരുടെ പ്രിയങ്കരനായ മ്യൂസീഷനാണ് ശബരീഷ് പ്രഭാകർ. ചേർത്തല സിസ്റ്റേഴ്‌സ് എന്നറിയപ്പെടുന്ന സംഗീതജ്ഞരുടെ കൊച്ചുമകൻ കൂടിയായ വയലിനിസ്റ്റ് ശബരീഷ് പ്രഭാകർ ഇപ്പോഴിതാ തൻ്റെ സംഗീത വിശേഷങ്ങൾക്കൊപ്പം വ്യക്തിജീവിതത്തെ കുറിച്ചും തുറന്ന് പറഞ്ഞിരിക്കുകയാണ്. അമൃത ടിവിയി ഗായകൻ എംജി ശ്രീകുമാർ അവതരിപ്പിക്കുന്ന പറയാം നേടാം എന്ന പരിപാടിയിൽ പങ്കെടുക്കവേയാണ് ശബരീഷ് തൻ്റെ ജീവിതകഥ തുറന്ന് പറഞ്ഞ് രംഗത്തെത്തിയത്. അച്ഛനും അമ്മയും പതിനഞ്ച് വർഷം കാത്തിരുന്ന് കിട്ടിയ ആളാണ്, ചേർത്തല സിസ്റ്റേഴ്‌സ് എന്നറിയപ്പെടുന്ന സംഗീതജ്ഞരുടെ കൊച്ചുമകനായതിനാൽ തന്നെ കുട്ടിക്കാലം മുതൽക്കേ സംഗീതത്തോടു കമ്പമുണ്ടായിരുന്നു. അഞ്ചാം വയസ് മുതലാണ് വയലിൻ പഠിച്ചു തുടങ്ങിയത് ഏഴാം വയസിൽ പാട്ടും പഠിച്ച് തുടങ്ങി. അച്ഛനും അമ്മയും നല്ല പിന്തുണയാണ് നൽകിയതെന്നും, കുട്ടിക്കാലം മുതൽക്കേ വയലിൻ പഠനത്തിൽ നിന്ന് ശ്രദ്ധ വ്യതിചലിക്കാതിരിക്കാൻ അവർ ശ്രദ്ധിച്ചിട്ടുണ്ടെന്നും ശബരീഷ് പറഞ്ഞു. മോഹൻലാലിൻ്റെ വലിയ ആരാധകനാണ്, സിനിമകളിലൊക്കെ ലാലേട്ടന് തല്ലു…

Read More

സൗജന്യ ചികിത്സയില്‍ കേരളം ഇന്ത്യയില്‍ ഒന്നാമത്

സൗജന്യ ചികിത്സയില്‍ കേരളം ഇന്ത്യയില്‍ ഒന്നാമത്

തിരുവനന്തപുരം: സംസ്ഥാനത്തിന് 3 ദേശീയ പുരസ്‌കാരങ്ങള്‍ കേന്ദ്ര ആരോഗ്യ മന്ത്രി മന്‍സുഖ് മാണ്ഡവ്യ പ്രഖ്യാപിച്ചു. കേന്ദ്ര സര്‍ക്കാരിന്റെ ആരോഗ്യ മന്തന്‍ 3.0ല്‍ ഏറ്റവും കൂടുതല്‍ സൗജന്യ ചികിത്സ നല്‍കിയ സംസ്ഥാനത്തിനുള്ള അവാര്‍ഡ് കേരളത്തിനാണ്. കൂടാതെ ആയുഷ്മാന്‍ ഭാരത് പ്രധാന്‍മന്ത്രി ജന്‍ ആരോഗ്യ യോജന കാരുണ്യ ആരോഗ്യ സുരക്ഷാ പദ്ധതി പ്രകാരം ഏറ്റവും കൂടുതല്‍ സൗജന്യ ചികിത്സ ലഭ്യമാക്കിയ സര്‍ക്കാര്‍ ആശുപത്രിക്കുള്ള അവാര്‍ഡ് കോട്ടയം സര്‍ക്കാര്‍ മെഡിക്കല്‍ കോളേജ് കരസ്ഥമാക്കി. കഴിഞ്ഞ ഒരു വര്‍ഷ കാലയളവില്‍ ഏറ്റവും കൂടുതല്‍ എബി – പിഎം – ജെഎവൈ – കാസ്പ് കാര്‍ഡ് ലഭ്യമാക്കിയ പ്രധാന്‍മന്ത്രി ആരോഗ്യ മിത്രക്കുള്ള അവാര്‍ഡ് ആലപ്പുഴ ജില്ലയിലെ വണ്ടാനം ടിഡി മെഡിക്കല്‍ കോളേജിലെ എ. അശ്വതി സ്വന്തമാക്കി. കാരുണ്യ ആരോഗ്യ സുരക്ഷാ പദ്ധതി (കാസ്പ്) വഴി സംസ്ഥാനം നടത്തിയ മികച്ച പ്രവര്‍ത്തനങ്ങള്‍ക്കുള്ള അംഗീകാരമാണിതെന്ന് ആരോഗ്യ വകുപ്പ്…

Read More

വിവാഹ മോചന വാർത്തകളോട് ആദ്യമായി നാഗ ചൈതന്യ പ്രതികരിച്ചു!

വിവാഹ മോചന വാർത്തകളോട് ആദ്യമായി നാഗ ചൈതന്യ പ്രതികരിച്ചു!

നടി സാമന്തയും നാഗ ചൈതന്യയും തമ്മിൽ വേർപിരിയാൻ പോകുന്നു എന്ന വാർത്തകൾ പ്രചരിക്കാൻ തുടങ്ങിയിട്ട് നാളുകളായി. എന്നാൽ ഇതുവരെ ഗോസിപ്പുകളോട് പ്രതികരിക്കാൻ സാമന്തയോ നാഗ ചൈതന്യയോ തയ്യാറായില്ല. അതുകൊണ്ടത് തന്നെ ഗോസിപ്പ് ശക്തമായി തന്നെ നിലനിൽക്കുകയായിരുന്നു. ഇപ്പോഴിതാ വിഷയത്തെ കുറിച്ച് ആദ്യമായി പ്രതികരിച്ചെത്തിയിരിക്കുകയാണ് ചൈതന്യ. ചൈതന്യയുടെ ഏറ്റവും പുതിയ ചിത്രമായ ലവ് സ്റ്റോറിയുടെ പ്രമോഷനുമായി ബന്ധപ്പെട്ട് ഒരു തമിഴ് മാധ്യമത്തിന് നൽകിയ അഭിമുഖത്തിനിടെയാണ് വിവാഹ മോചന ഗോസിപ്പുകളെ കുറിച്ച് നാഗ ചൈതന്യ പ്രതികരിച്ചത്. ‘വളരെ ചെറുപ്പം മുതൽ തന്നെ എന്റെ സ്വകാര്യ ജീവിതവും സിനിമാ ജീവിതവും രണ്ടായി കാണാൻ ഞാൻ ശീലിച്ചിട്ടുണ്ട്. എന്റെ അമ്മയും അച്ഛനും ഒരിക്കലും വീട്ടിൽ സിനിമാ കാര്യങ്ങൾ ചർച്ച ചെയ്യാറില്ല. അത് കണ്ട് വളർന്നതുകൊണ്ട് തന്നെ എനിയ്ക്കും സിനിമയും ജീവിതവും രണ്ടും രണ്ടാണ്’. ഞങ്ങൾ വിവാഹ മോചിതരാവുന്നു എന്ന വാർത്തകൾ തുടക്കത്തിൽ എന്നെയും…

Read More

ഐഫോൺ 13 വില്പന തുടങ്ങി; വില, ഓഫറുകളറിയാം

ഐഫോൺ 13 വില്പന തുടങ്ങി; വില, ഓഫറുകളറിയാം

ഈ മാസം 14ന് ആപ്പിൾ വിപണിയിലെത്തിച്ച ഏറ്റവും പുതിയ ഐഫോൺ ശ്രേണിയായ ഐഫോൺ 13ന്റെ വില്പന ആരംഭിച്ചു. ഇന്ന് (സെപ്റ്റംബർ 24) പകൽ 8 മണിയോടെയാണ് ഐഫോൺ 13, ഐഫോൺ 13 മിനി, ഐഫോൺ 13 പ്രോ, ഐഫോൺ 13 പ്രോ മാക്സ് എന്നിങ്ങനെ നാല് ഫോണുകൾ ഉൾകൊള്ളുന്ന ഐഫോൺ 13 ശ്രേണിയുടെ വില്പന ആരംഭിച്ചത്. ഇന്ത്യയ്ക്ക് പുറമേ, ഓസ്‌ട്രേലിയ, കാനഡ, ചൈന, ജർമ്മനി, ജപ്പാൻ, യുകെ, യുഎസ് എന്നീ രാജ്യങ്ങളിലും ഐഫോൺ 13 വില്പന ഇന്നാണ് ആരംഭിക്കുക. ഔദ്യോഗിക റീട്ടെയിൽ ഔട്ട്ലെറ്റുകൾ വഴിയും ആപ്പിൾ സ്റ്റോർ ഓൺലൈൻ വഴിയും രാജ്യത്തെ ഇ-കൊമേഴ്സ് സൈറ്റുകൾ വഴിയുമാണ് ഐഫോൺ 13ന്റെ വില്പന ക്രമീകരിച്ചിരിക്കുന്നത്. ഇത് കൂടാതെ വിജയ് സെയിൽസ്, റിലയൻസ് ഡിജിറ്റൽ, ക്രോമ എന്നീ റീട്ടെയിൽ ശൃംഖലകൾ വഴിയും ഐഫോൺ 13 വാങ്ങാം. ​ഐഫോൺ 13 – വില…

Read More

ചെലവായത് 60 ലക്ഷം; കിലുക്കം നേടിയ കളക്ഷനെക്കുറിച്ച് നിര്‍മ്മാതാവ്

ചെലവായത് 60 ലക്ഷം; കിലുക്കം നേടിയ കളക്ഷനെക്കുറിച്ച് നിര്‍മ്മാതാവ്

മലയാളത്തിലെ എക്കാലത്തെയും റീവാച്ചബിള്‍ സിനിമകളിലൊന്നാണ് പ്രിയദര്‍ശന്‍-മോഹന്‍ലാല്‍ ടീമിന്‍റെ ‘കിലുക്കം’. 1991 മാര്‍ച്ച് 15ന് തിയറ്ററുകളിലെത്തിയ ചിത്രം മുപ്പത് വര്‍ഷത്തിനു ശേഷവും തുടര്‍ച്ചയായ ടെലിവിഷന്‍ പ്രദര്‍ശനങ്ങളില്‍ പ്രേക്ഷകരെ നേടുന്നുണ്ട്. എന്നാല്‍ അക്കാലത്ത് ബോക്സ് ഓഫീസില്‍ തരംഗം തീര്‍ത്ത ഈ ചിത്രം നേടിയ കളക്ഷന്‍ എത്രയാണ്? മോഹന്‍ലാലിന്‍റെ ഏറ്റവും വലിയ ഹിറ്റുകളുടെ കളക്ഷന്‍ സോഷ്യല്‍ മീഡിയയിലും മറ്റും ചര്‍ച്ചയാവുമ്പോള്‍ പലരും പറയുന്ന പേരാണ് കിലുക്കത്തിന്‍റേത്. പക്ഷേ അവതരിപ്പിക്കപ്പെടുന്ന കണക്കുകള്‍ വ്യത്യസ്‍തമായിരിക്കും. ഇപ്പോഴിതാ ചിത്രം നേടിയ യഥാര്‍ഥ കണക്ക് വെളിപ്പെടുത്തിയിരിക്കുകയാണ് ചിത്രത്തിന്‍റെ നിര്‍മ്മാതാവ് ഗുഡ്‍നൈറ്റ് മോഹന്‍. സഫാരി ടിവിയുടെ ‘ചരിത്രം എന്നിലൂടെ’ എന്ന പരിപാടിയിലാണ് ഗുഡ്‍നൈറ്റ് മോഹന്‍ കിലുക്കത്തിന്‍റെ കളക്ഷന്‍ കണക്ക് വെളിപ്പെടുത്തിയത്. അതിനു മുന്‍പ് താന്‍ നിര്‍മ്മിച്ചതില്‍ ഏറ്റവും ചെലവേറിയ സിനിമ മമ്മൂട്ടിയെ നായകനാക്കി ഭദ്രന്‍ സംവിധാനം ചെയ്‍ത ‘അയ്യര്‍ ദി ഗ്രേറ്റ്’ ആയിരുന്നുവെന്ന് മോഹന്‍ പറയുന്നു. പക്ഷേ കിലുക്കം…

Read More

കുടുംബത്തിലെ ഏറ്റവും പുതിയ കുഞ്ഞിനെ പരിചയപ്പെടുത്തി മംമ്ത മോഹൻദാസ്

കുടുംബത്തിലെ ഏറ്റവും പുതിയ കുഞ്ഞിനെ  പരിചയപ്പെടുത്തി മംമ്ത മോഹൻദാസ്

തന്റെ പുതിയ കാർ ആരാധകർക്ക് പരിചയപ്പെടുത്തുകയാണ് നടി മംമ്ത മോഹൻദാസ്. വാഹനങ്ങളിൽ തനിക്കുള്ള താൽപര്യം കുറച്ച് വ്യത്യസ്തമാണെന്നും മംമ്ത പുതിയ കാർ തിരഞ്ഞെടുത്തതിലൂടെ വ്യക്തമാക്കുന്നു. കേരളത്തിൽ വ്യാപകമായി കാണുന്ന ആഡംബര കാറുകൾക്ക് പകരം വാഹന പ്രേമികൾ കാര്യമായി ഉപയോഗിക്കുന്ന ഒരു കാറാണ് മംമ്ത സ്വന്തമാക്കിയിരിക്കുന്നത്. പോർഷെയുടെ സ്പോർട്സ് കാറായ 911 കരേര എസ് മോഡൽ ആണ് മംമ്ത സ്വന്തമാക്കിയിരിക്കുന്നത്. കൊച്ചിയിലെ പോർഷെ ഡീലർഷിപ്പിൽ നിന്നു വാങ്ങിയ മഞ്ഞ നിറത്തിലുള്ള കരേര എസിന്റെ ചിത്രങ്ങൾ താരം പങ്കുവച്ചിട്ടുണ്ട്. തന്റെ സ്വപ്നം യാഥാർത്ഥ്യമായി മാറുകയാണെന്ന് കാറിന്റെ ചിത്രങ്ങൾക്കൊപ്പം നൽകിയ കാപ്ഷനിൽ മമത പറയുന്നു. ഒരു പതിറ്റാണ്ടിലേറെയായി താൻ ഇതിനായി കാത്തിരിക്കുകയാണെന്നും മംമ്ത പറഞ്ഞു. “ഒരു സ്വപ്നം ഇന്ന് യാഥാർത്ഥ്യമായി മാറുന്നു. എന്റെ സൺഷൈൻ, നിങ്ങൾക്കായി ഞാൻ ഒരു പതിറ്റാണ്ടിലേറെയായി കാത്തിരിക്കുന്നു,” മംമ്ത കുറിച്ചു. “എന്റെ കുടുംബത്തിലെ ഏറ്റവും പുതിയ കുഞ്ഞിനെ…

Read More

കൈകാല്‍ മുട്ടുകളിലേയും കക്ഷത്തിലേയും കരുവാളിപ്പ് മാറാന്‍ ഇവ ഉപയോഗിച്ച് നോക്കൂ………

കൈകാല്‍ മുട്ടുകളിലേയും കക്ഷത്തിലേയും കരുവാളിപ്പ് മാറാന്‍ ഇവ ഉപയോഗിച്ച് നോക്കൂ………

മുഖത്തിന്റെ സൗന്ദര്യം നാം ശ്രദ്ധിയ്ക്കുമെങ്കിലും പലപ്പോഴും മറ്റ് ശരീര ഭാഗങ്ങള്‍ നാം കൈവിട്ടു കളയാറുണ്ട്. ചിലപ്പോള്‍ ചില പ്രത്യേക ഭാഗങ്ങളിലെ സൗന്ദര്യ പ്രശ്‌നങ്ങള്‍ നമ്മെ അലട്ടുകയും ചെയ്യും. ഇത്തരത്തില്‍ ഒന്നാണ് കൈകാല്‍ മുട്ടും കക്ഷവുമെല്ലാം. പൊതുവേ കറുത്ത നിറവും കരുവാളിപ്പും വരണ്ട തൊലിയുമെല്ലാമുള്ള ഭാഗങ്ങളാണ് ഇത്. ഇതിനാല്‍ തന്നെ സൗന്ദര്യത്തിന് ഒരു പ്രധാന പ്രശ്‌നവും. ഇത്തരം ഭാഗങ്ങളില്‍ നിറം നല്‍കാനുളള ചില സ്വാഭാവിക വഴികളെക്കുറിച്ചറിയൂ. അലോവേര ചർമപ്രശ്നങ്ങൾക്കെല്ലാം പരിഹാരമാണ് അലോവേര. തികച്ചും പ്രകൃതിദത്തമായ ഗുണങ്ങളുള്ള ഇത് പണ്ടത്തെ കാലത്ത് അധികമാരും അറിയാതെ പോയ ഒന്നാണ് .ഇപ്പോഴത്തെ കാലത്ത് വിപണിയിൽ നിറഞ്ഞു നിൽക്കുന്ന ഒരു പ്രധാന സൌന്ദര്യ വർദ്ധക വസ്തു. പല സൗന്ദര്യ വര്‍ദ്ധക വസ്തുക്കളിലും ഹെയര്‍ ജെല്ലുകളിലും ക്രീമുകളിലും ഷാംപൂവിലുമെല്ലാം ഉപയോഗിയ്ക്കുന്ന ഒന്നാണ്. ഇതൊരു നാച്വറൽ സൺസ്ക്രീൻ കൂടിയാണ്. എല്ലാ ദിവസവും അലോവേര ജെൽ കക്ഷങ്ങളിൽ പുരട്ടി…

Read More

ലൈംഗിക ബന്ധത്തിലൂടെ കോവിഡ് 19 ബാധിക്കുമോ?

ലൈംഗിക ബന്ധത്തിലൂടെ  കോവിഡ് 19 ബാധിക്കുമോ?

ലൈംഗികതയെക്കുറിച്ചുള്ള വ്യാപകവും തെറ്റായതുമായ അറിവുകള്‍ കണ്ടെത്തി പരിഹരിക്കുന്നതിനായി, ന്യൂസ് 18.കോം എല്ലാ വെള്ളിയാഴ്ചയും ‘ലെറ്റ്‌സ് ടോക്ക് സെക്‌സ്’ എന്ന പേരില്‍ പ്രതിവാര സെക്‌സ് കോളം പ്രസിദ്ധീകരിക്കാറുണ്ട്. ഈ കോളത്തിലൂടെ ആളുകള്‍ക്ക് അവര്‍ നേരിടുന്ന ലൈംഗിക ആരോഗ്യ പ്രശ്‌നങ്ങള്‍ ശാസ്ത്രീയമായ രീതിയിലും സൂക്ഷ്മതയോടെയും പരിഹരിച്ചു നല്‍കാനാണ് ശ്രമിക്കുന്നത്. ലോക്ക് ഡൗണ്‍ സമയത്തിന് ശേഷം പൊതു ഇടങ്ങള്‍ തുറക്കുന്നുണ്ടെങ്കിലും, ഈ സമയത്ത് നിങ്ങള്‍ക്ക് പുതിയ ആളുകളുമായി ഡേറ്റിംഗ് പുനരാരംഭിക്കാന്‍ കഴിയുമെങ്കിലും, കോവിഡ് കാലത്ത് പുതിയ പങ്കാളികളുമായി ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടുന്നത് തികച്ചും വ്യത്യസ്തമായ ഒരു കാര്യമാണ്. ഈ സമയത്തെ ലൈംഗികതയില്‍ സുരക്ഷാ രീതികള്‍ക്കായി കോണ്ടം ഉപയോഗിച്ചാല്‍ മാത്രം പോരാ എന്നാണ് ഡോക്ടര്‍ പറയുന്നത്. മാത്രവുമല്ല ലൈംഗിക അടുപ്പം നിങ്ങളെ യഥാര്‍ത്ഥത്തില്‍ കോവിഡ് സംബന്ധമായ അപകടസാധ്യതകളില്‍ എത്തിക്കുമെന്നും പറയുന്നു. അത്തരം സമയങ്ങളില്‍, ലൈംഗികജീവിതം നയിക്കാനും സുരക്ഷിതരാകാനും നിങ്ങളെ അനുവദിക്കുന്ന ചില അടിസ്ഥാന…

Read More