സുസ്ഥിര വികസന ലക്ഷ്യങ്ങള്ക്ക് പിന്തുണയുമായി ആക്സിസ് ബാങ്ക് 

സുസ്ഥിര വികസന ലക്ഷ്യങ്ങള്ക്ക് പിന്തുണയുമായി ആക്സിസ് ബാങ്ക് 

കൊച്ചി: പാരീസ് ഉടമ്പടിയിലെ ഇന്ത്യയുടെ പ്രതിജ്ഞാബദ്ധതയ്ക്ക് പിന്തുണ നല്കികൊണ്ട് ആക്സിസ് ബാങ്ക് സുസ്ഥിര വികസന ലക്ഷ്യങ്ങള് നേടുന്നതിനായി നിരവധി പരിപാടികള് പ്രഖ്യാപിച്ചു. ഇതിന്റെ ഭാഗമായി അടുത്ത അഞ്ചു വര്ഷത്തേക്ക് ഹോള്സെയില് ബാങ്കിംഗിന് കീഴില് സുസ്ഥിര ഫിനാന്സിംഗ് ചട്ടക്കൂടില് ഉള്പ്പെടുത്തിയിരിക്കുന്ന പ്രസക്തമായ മേഖലകള്ക്കുള്ള ബാങ്കിന്റെ വായ്പാ വിഹിതം 30,000 കോടി രൂപയായി ഉയര്ത്തി. ബോര്ഡ് തലത്തില് ഒരു ഏകീകൃത പരിസ്ഥിതി, സാമൂഹ്യ, ഗവേണന്സ് (ഇഎസ്ജി) കമ്മിറ്റി രൂപീകരിച്ച ഇന്ത്യയിലെ ആദ്യത്തെ ധനകാര്യ സ്ഥാപനമായി ആക്സിസ് ബാങ്ക് ഇതോടെ മാറി, സ്ഥാപനത്തിന്റെ പദ്ധതികള്ക്കും പ്രകടനത്തിനും ഇഎസ്ജിയെ ഒരു തന്ത്രപരമായ മാര്ഗമായി സ്വീകരിക്കുകയെന്ന ബാങ്കിന്റെ ലക്ഷ്യം ഇവിടെ അടിവരയിടുന്നു. പ്രസ്ഥാനത്തിലുടനീളം മുതിര്ന്ന ബിസിനസ് നേതാക്കളെ ഇഎസ്ജിയുമായി സംയോജിപ്പിച്ച് മാനേജ്മെന്റ് തലത്തിലും ബാങ്ക് ഇഎസ്ജി സ്റ്റീയറിങ് കമ്മിറ്റി സ്ഥാപിച്ചു. യുകെയിലെ ഗ്ലാസ്ക്കോയില് നടക്കാന് പോകുന്ന ഐക്യ രാഷ്ട്ര സഭയുടെ 2021 കാലാവസ്ഥ ഉച്ചകോടിക്കു…

Read More

സഞ്ചാരപ്രേമികളുടെ ശ്രദ്ധയാകര്‍ഷിച്ച് കാടിനുള്ളലെ കുഞ്ഞന്‍ വീട്

സഞ്ചാരപ്രേമികളുടെ ശ്രദ്ധയാകര്‍ഷിച്ച് കാടിനുള്ളലെ കുഞ്ഞന്‍ വീട്

‘ദി ലോഡ് ഓഫ് റിങ്സ്’ സീരീസിലുള്ള സിനിമകള്‍ കണ്ടവരുടെ കണ്ണുടക്കിയ ഒരു കാഴ്ചയാണ് സിനിമയിലെ ഹോബിറ്റുകളുടെ കുഞ്ഞന്‍ വീടുകള്‍. അത്തരമൊരു വീട് നിര്‍മിച്ച് അതില്‍ താമസിയ്ക്കാന്‍ ആരും കൊതിച്ചു പോകും. അത്രയ്ക്കും മനോഹരമാണ് പ്രകൃതിയോട് ഇണങ്ങി നില്‍ക്കുന്ന ആ വീടുകള്‍. എന്നാല്‍ അത്തരമൊരു വീട് നിര്‍മിച്ച് അതില്‍ താസിച്ച് സമൂഹ മാധ്യമങ്ങളില്‍ വൈറലായിരിക്കുകയാണ് നാഗാലാന്‍ഡിലെ അസാഖോ ചേസ് എന്ന യുവാവ്. ഏഷ്യയിലെ തന്നെ ആദ്യത്തെ ഹരിത ഗ്രാമമായ ഖോണാമയിലാണ് ഈ വീട് സ്ഥിതി ചെയ്യുന്നത്. ഇതൊനൊടകം തന്നെ ഈ കുഞ്ഞന്‍ വീട് സഞ്ചാരികള്‍ക്കിടയില്‍ വന്‍ ഹിറ്റായി മാറിക്കഴിഞ്ഞു. ഈ കുഞ്ഞന്‍ വീട് സഞ്ചാരികള്‍ക്കായി തുറന്ന് കൊടുക്കാനുള്ള ഒരുക്കത്തിലാണ് അസാഖോ ഇപ്പോള്‍. വീടിനുള്ളില്‍ കൂടുതല്‍ സൗകര്യങ്ങള്‍ ഒരുക്കി സെപ്റ്റംബര്‍ 12 മുതല്‍ അതിഥികളെ സ്വീകരിക്കാനാണ് അസാഖോയുടെ പദ്ധതി. പതിനാലടി വീതിയും പത്തടി ഉയരവുമാണ് ഈ കുഞ്ഞന്‍ വീടിനുള്ളത്. ഏകദേശം…

Read More

‘മിന്നല്‍ മുരളി’ ഡിസംബര്‍ 24 മുതല്‍ നെറ്റ്ഫ്‌ലിക്‌സില്‍

‘മിന്നല്‍ മുരളി’ ഡിസംബര്‍ 24 മുതല്‍ നെറ്റ്ഫ്‌ലിക്‌സില്‍

ടൊവിനോ തോമസ് നായകനായി ബേസില്‍ ജോസഫ് സംവിധാനം ചെയ്യുന്ന സൂപ്പര്‍ ഹീറോ ചിത്രം ‘മിന്നല്‍ മുരളി’ ഡിസംബര്‍ 24 മുതല്‍ നെറ്റ്ഫ്‌ലിക്‌സില്‍ സ്ട്രീം ചെയ്യും. തങ്ങളുടെ സമൂഹമാധ്യമ അക്കൗണ്ടുകളിലൂടെ നെറ്റ്ഫ്‌ലിക്‌സ് ഇന്ത്യ തന്നെയാണ് വിവരം പുറത്തുവിട്ടത്. ‘ഗോദ’ എന്ന ചിത്രത്തിന് ശേഷം ടൊവിനോയെ നായകനാക്കി ബേസില്‍ സംവിധാനം ചെയ്യുന്ന രണ്ടാമത്തെ ചിത്രമാണ് മിന്നല്‍ മുരളി. മലയാളത്തിലെ ആദ്യ സൂപ്പര്‍ഹീറോ ചിത്രം എന്ന വിശേഷണത്തോടെ എത്തുന്ന ‘മിന്നല്‍ മുരളി’ പ്രഖ്യാപന സമയം മുതല്‍ സിനിമാപ്രേമികളുടെ സജീവശ്രദ്ധയിലുള്ള പ്രോജക്ട് ആണ്. മലയാളത്തിനു പുറമെ തമിഴ്, തെലുങ്ക്, കന്നഡ, ഹിന്ദി ഭാഷകളിലും ചിത്രം എത്തും. മിസ്റ്റര്‍ മുരളിയെന്നാണ് ഹിന്ദി പതിപ്പിന്റെ പേര്. മെരുപ്പ് മുരളിയെന്ന് തെലുങ്ക് പതിപ്പിനും മിഞ്ചു മുരളിയെന്ന് കന്നഡ പതിപ്പിനും പേരിട്ടിരിക്കുന്നു. ടോവിനോയുടെ കരിയറിലെ തന്നെ ഏറ്റവും വലിയ ബജറ്റില്‍ ഒരുക്കിയിരിക്കുന്ന ചിത്രം കൂടിയാണിത്. സമീര്‍ താഹിര്‍ ആണ്…

Read More

ആരോഗ്യ, വിദ്യാഭ്യാസ വകുപ്പുകള്‍ സജ്ജം; നവംബര്‍ ഒന്നിന് തന്നെ സ്‌കൂള്‍ തുറക്കും

ആരോഗ്യ, വിദ്യാഭ്യാസ വകുപ്പുകള്‍ സജ്ജം; നവംബര്‍ ഒന്നിന് തന്നെ സ്‌കൂള്‍ തുറക്കും

നവംബര്‍ മാസം ഒന്നാം തീയതി തന്നെ സ്‌കൂള്‍ തുറക്കുമെന്ന് വിദ്യാഭ്യാസ മന്ത്രി വി. ശിവന്‍കുട്ടി. ആരോഗ്യ വകുപ്പും വിദ്യാഭ്യാസ വകുപ്പും പൂര്‍ണ സജ്ജമാണ്. സ്‌കൂള്‍ തുറക്കുന്നതുമായി ബന്ധപ്പെട്ട മാര്‍ഗരേഖ ഉടന്‍ തയ്യാറാകുമെന്നും മന്ത്രി പറഞ്ഞു. സ്‌കൂള്‍ തുറക്കുന്നതുമായി ബന്ധപ്പെട്ട ഉന്നതതല യോഗത്തിന് ശേഷം പ്രതികരിക്കുകയായിരുന്നു മന്ത്രി. വിദ്യാഭ്യാസ മന്ത്രിയും ആരോഗ്യമന്ത്രിയും ഉള്‍പ്പെടെ പങ്കെടുത്ത ഉന്നതതല യോഗം ഒന്നര മണിക്കൂര്‍ നീണ്ടു നിന്നു. ഓരോ കാര്യങ്ങളും വളരെ സൂക്ഷ്മമായി പരിശോധിച്ചുവെന്ന് മന്ത്രി വി.ശിവന്‍കുട്ടി പറഞ്ഞു. ചെറിയ കാര്യങ്ങള്‍ ചര്‍ച്ചയായി. കൊവിഡ് മാനദണ്ഡം പാലിച്ച് എല്ലാ പഴുതുകളും അടച്ചുള്ള മാര്‍ഗനിര്‍ദേശ പദ്ധതിക്കാണ് രൂപം നല്‍കാന്‍ പോകുന്നത്. ഇതിന് മറ്റുവകുപ്പുകളുടെ അഭിപ്രായങ്ങള്‍ കൂടി തേടേണ്ടതുണ്ടെന്നും മന്ത്രി പറഞ്ഞു. വിദ്യാഭ്യാസ വകുപ്പിന് എല്ലാ പിന്തുണയും നല്‍കുമെന്ന് ആരോഗ്യമന്ത്രി വീണാ ജോര്‍ജ് പറഞ്ഞു. സ്‌കൂള്‍ തുറക്കുന്നതുമായി ബന്ധപ്പെട്ട് ശാസ്ത്രീയമായ പരിശോധനകള്‍ കൂടി നടത്തും. ഈ…

Read More

ഫാ. മൈക്കിൾ തലക്കെട്ടി നിര്യാതനായി

ഫാ. മൈക്കിൾ തലക്കെട്ടി നിര്യാതനായി

കൊച്ചി : വരാപ്പുഴ അതിരൂപത വൈദീകനായ ഫാ. മൈക്കിൾ തലക്കെട്ടി നിര്യാതനായി. ജനനം 1957 ഡിസംബർ 30,വരാപ്പുഴ. മാതാപിതാക്കൾ ജോർജ് & മേരി. തിരുവനന്തപുരം ലത്തീൻ അതിരൂപതയിലെയും ഇന്നത്തെ കോട്ടപ്പുറം രൂപതയിലെയും ദേവാലയങ്ങളിൽ സേവനം ചെയ്ത ഇദ്ദേഹം 1998 ഫെബ്രുവരിയിൽ വരാപ്പുഴ അതിരൂപത വൈദീകനായി ഇൻകാർഡിനേഷൻ നടത്തി. നിസ്തുലമായ സേവനമാണ് വൈദീകൻ എന്ന നിലയിൽ അദ്ദേഹം നടത്തിയത്. വീടില്ലാത്തവർക്ക് വീട് നിർമിച്ചു നൽകുന്ന പദ്ധതിയിൽ സജീവമായി പങ്കാളിയായി. അപ്രകാരം 1000 ത്തിലധികം വീടുകൾആണ് പാവപ്പെട്ടവർക്കായി നിർമ്മിക്കപ്പെട്ടത്. വരാപ്പുഴ അതിരൂപതയിലെ മൂലമ്പിള്ളി, മാമംഗലം, കർത്തേടം, അത്താണി, വെണ്ടുരുത്തി, ചളിക്കവട്ടം,എടത്തല, കുരിശിങ്കൽ, വല്ലാർപാടം എന്നീ ദേവാലയങ്ങളിൽ വികാരിയായി സേവനം ചെയ്തിട്ടുണ്ട്. കുറച്ചു നാളുകളായി അസുഖം മൂലം ആവിലാഭവനിൽ വിശ്രമജീവിതം നയിക്കുകയായിരുന്നു. മികച്ച സംഘാടകനും, വളരെ മികച്ച കർത്തവ്യ ബോധത്തോടെ കാര്യങ്ങൾ ചെയ്തിരുന്ന അജപാലകനുമായ അദ്ദേഹത്തിന്റെ വിയോഗം വരാപ്പുഴ അതിരൂപതക്കും കേരള…

Read More

ക്രിസ്മസ് തലേന്ന് നെറ്റ്ഫ്ലിക്സ് റിലീസിനൊരുങ്ങി മിന്നൽ മുരളി!

ക്രിസ്മസ് തലേന്ന് നെറ്റ്ഫ്ലിക്സ് റിലീസിനൊരുങ്ങി മിന്നൽ മുരളി!

90-കളിലെ ‘മിന്നൽ മുരളി’ ജയ്സന്റെ യഥാർത്ഥ കഥയുമായി എത്തുകയാണ് മിന്നൽ മുരളി. ക്രിസ്മസ്സ്‌ രാവ് ആഘോഷിക്കുവാൻ നെറ്റ്ഫ്ലിക്സ് ഒരുക്കിയിരിക്കുന്ന സിനിമയാണ് “മിന്നൽ മുരളി”. ഒരു സാധാരണ മനുഷ്യൻ ഇടിമിന്നലേറ്റ് അസാധാരണ ശക്തി കൈവരിച്ച് സൂപ്പർ ഹീറോ (മുരളി )ആയി മാറുന്നതാണ് കഥ. വീക്കെൻറ് ബ്ലോക്ക് ബസ്റ്റേഴ്സ് (സോഫിയ പോൾ) നിർമ്മിച്ച ഈ ആക്ഷൻ ചിത്രത്തിൻറെ സംവിധാനം ബേസിൽ ജോസഫ് ആണ്. മലയാളികളുടെ പ്രിയങ്കരനായ ടൊവിനോ തോമസ്, കൂടാതെ ഗുരു സോമസുന്ദരം, ഹരിശ്രീ അശോകൻ, അജു വർഗ്ഗീസ്, എന്നിവരാണ് പ്രധാന വേഷത്തിൽ ചിത്രത്തിൽ എത്തുക. ഈ സിനിമ മലയാളത്തിൽ പ്രദർശിപ്പിക്കുന്നതിനോടൊപ്പം തമിഴ്,തെലുങ്ക്, കന്നഡ,ഹിന്ദി,ഇംഗ്ലീഷ് എന്നീ ഭാഷകളിലും ഡബ്ബ് ചെയ്തിട്ടുണ്ട്. മലയാളത്തിലെ ആദ്യത്തെ സൂപ്പർ ഹീറോ ചിത്രമെന്ന തലയെടുപ്പോടെ എത്തുന്ന ടൊവിനോ തോമസ് ചിത്രം ഏറെ സർപ്രൈസുകളുമായാണ് തനി നാടൻ സൂപ്പ‍ർ ഹീറോയെ അവതരിപ്പിക്കാനൊരുങ്ങുന്നത്. പുതുമുഖം ഫെമിന ജോ‍ർജ്ജാണ് ചിത്രത്തിൽ…

Read More

ചുണ്ടുകളും കവിളുകളും കൂടുതൽ ഭംഗിയാക്കാൻ ബീറ്റ്‌റൂട്ട്!

ചുണ്ടുകളും കവിളുകളും കൂടുതൽ ഭംഗിയാക്കാൻ ബീറ്റ്‌റൂട്ട്!

ഏതെങ്കിലും തരത്തിലുള്ള ചർമ്മ സംബന്ധമായ പ്രശ്നങ്ങളുമായി പോരാടുന്ന ഒരാളാണ് നിങ്ങളെങ്കിൽ വിവിധ തരം രാസവസ്തു അധിഷ്ഠിതമായ ഉൽപ്പന്നങ്ങൾ ഒഴിവാക്കി പകരം വീട്ടിലുണ്ടാക്കുന്ന പരിഹാരങ്ങൾ ഉപയോഗിക്കേണ്ടത് പ്രധാനമാണ്. നിങ്ങളുടെ ചർമ്മത്തിന്റെ ആരോഗ്യം മെച്ചപ്പെടുത്തുകയും ഒപ്പം കൂടുതൽ തിളക്കവും മൃദുലതയുമൊക്കെ നൽകുന്ന ഒരു മികച്ച ചേരുവയെ പറ്റി ഇന്ന് ചർച്ച ചെയ്താലോ. ബീറ്റ്റൂട്ട് ആണ് ഈയൊരു ചേരുവ. ഗുണങ്ങളാൽ നിറഞ്ഞ ബീറ്റ്റൂട്ട് നിങ്ങളുടെ ചുണ്ടുകൾക്ക് തിളക്കവും കവിളുകൾക്ക് തുടിപ്പും നിറവും പകരുന്നു ഒരു ലിപ് സ്റ്റെയിനറായും കൂടാതെ, നിങ്ങളുടെ കവിളുകൾക്ക് തുടിപ്പും തിളക്കവും ആകർഷണീയതയും നൽകുന്ന ഒരു മാന്ത്രിക വിദ്യയായി പ്രവർത്തിക്കും. നല്ല ചർമ്മ ആരോഗ്യം നിലനിർത്തിനും പ്രകൃതിദത്ത സൗന്ദര്യം വർദ്ധിപ്പിക്കുന്നതിനും ആവശ്യകമായ ധാരാളം ഗുണങ്ങൾ ബീറ്റ്റൂട്ടിനുണ്ട്. അവയിൽ വിറ്റാമിൻ സി, മാംഗനീസ്, പൊട്ടാസ്യം, ഇരുമ്പ് എന്നിവയടക്കമുള്ള പോഷകങ്ങൾ അടങ്ങിയിരിക്കുന്നു. ഇവയെല്ലാം ചർമ്മത്തിന്റെ ആരോഗ്യത്തിന് അത്യന്താപേക്ഷിതമാണെന്ന് ആരോഗ്യ വിദഗ്ധർ അഭിപ്രായപ്പെടുന്നു….

Read More

മുഖ സംരക്ഷണത്തിന് ഇതാ സിമ്പിൾ ഫെയ്‌സ് മാസ്കുകൾ!

മുഖ സംരക്ഷണത്തിന് ഇതാ സിമ്പിൾ ഫെയ്‌സ് മാസ്കുകൾ!

എല്ലായ്പ്പോഴും മുഖം സുന്ദരമായിരിക്കാനും ആകർഷകത്വം വർധിക്കാനും ആഗ്രഹമില്ലാത്തവർ വിരളമാണ്. എന്നാൽ തിരക്ക് പിടിച്ച ജീവിതത്തിനിടയിൽ പലർക്കും മുഖ സൗന്ദര്യത്തിനായി കൂടുതൽ സമയം ചെലവഴിക്കാൻ സാധിക്കില്ല. എന്നാൽ അധിക സമയമോ പണമോ ചെലവഴിക്കാതെ വളരെ എളുപ്പത്തിൽ മുഖം മെച്ചപ്പെടുത്താൻ നിങ്ങളെ സഹായിക്കുന്ന സിമ്പിൾ ഫേസ് പാക്കുകൾ പരിചയപ്പെടാം. ബ്ലാക്ക്ഹെഡ്സ് വരാതിരിക്കാനും നിലവിലുള്ള ബ്ലാക്ക്ഹെഡ്സ് ഇല്ലാതാക്കാനും സ്വാഭാവികമായ ചില വഴികളുണ്ട്. ഒരു കോഴിമുട്ടയുടെ വെള്ള, 2 ടീ സ്പൂൺ നാരങ്ങ നീര്, ഫേഷ്യൽ ടിഷ്യൂ, എന്നിവയാണ് ആവശ്യം. കോഴിമുട്ട വെള്ളയിൽ നാരങ്ങാ നീര് കലർത്തി നന്നായി യോജിപ്പിച്ച് മുഖം വൃത്തിയായി കഴുകി തുടച്ച ശേഷം ഈ മാസ്ക് മുഖത്ത് പുരട്ടണം. ഇതിന് മുകളിൽ ടിഷ്യൂ പതിച്ചു കൊടുക്കാം. ഇത് വിരലുകൾ ഉപയോഗിച്ച് നന്നായി പതിച്ചു കൊടുക്കണം. ആദ്യ ലെയർ ഉണങ്ങിയ ശേഷം വീണ്ടും മുട്ട വെള്ളയും നാരങ്ങാ നീരും ചേർന്ന…

Read More

അവകാഡോ-മുട്ട പായ്ക്ക് കേടായ മുടിയിഴകളെ സംരക്ഷിക്കും!

അവകാഡോ-മുട്ട പായ്ക്ക് കേടായ മുടിയിഴകളെ സംരക്ഷിക്കും!

രാസ അധിഷ്ഠിത ഹെയർ കളറുകളിൽ വിഷ രാസവസ്തുക്കൾ, ആൽക്കലൈൻ പിഎച്ച് അളവ്, ഡ്രൈയിങ് ഏജന്റുകൾ, സൾഫേറ്റുകൾ എന്നിവ നിറഞ്ഞിരിക്കുന്നു. ഇത് നിങ്ങളുടെ മുടി മങ്ങിയതാക്കുകയും അതിന്റെ തിളക്കവും ശക്തിയും നഷ്ടപ്പെടുകയും പൊട്ടുകയും ചെയ്യും. അത് കാരണം മുടിയിഴകൾക്ക് കേടുപാടുകളുണ്ടാവുകയും മുടി നാരുകളും പൊട്ടിപ്പോകുകായും ചെയുന്നു. ഇത്തരം മുടിയെ കേടുപാടുകളിൽ നിൻ സംരക്ഷിക്കാനും അവയ്ക്ക് ആവശ്യമായ പോഷണം നൽകാനുമെല്ലാം സഹായിക്കുന്ന ഒരു ഹെയർ മാസ്ക് നമുക്കിന്നു പരിചയപ്പെടാം. നിങ്ങളുടെ മുടിക്ക് പോഷണം നൽകാൻ, പ്രകൃതിദത്ത ചേരുവകൾ കൊണ്ട് നിർമ്മിച്ച ഒരു ഹെയർ മാസ്ക് ഗുണം ചെയ്തേക്കാം. കാരണം, രാസവസ്തുക്കൾ മൂലമുണ്ടാകുന്ന പ്രശ്നങ്ങളെ നേരിടാൻ ഈ ഹെയർ മാസ്‌ക് നിങ്ങളെ സഹായിക്കും. അവോക്കാഡോ + മുട്ട ഹെയർ മാസ്ക് ആണ് നാമിന്നു പരിചയപ്പെടാൻ പോകുന്നത്. മുട്ടകളിൽ അവശ്യ വിറ്റാമിനുകളും ധാതുക്കളും, സെലിനിയം, കാൽസ്യം, മഗ്നീഷ്യം, പൊട്ടാസ്യം, ലെസിതിൻ, ഫോസ്ഫറസ് എന്നിവയും…

Read More

പരിശോധിക്കാൻ എന്തിനാണ് ആശുപത്രികൾ മതം ചോദിക്കുന്നതെന്ന് സംവിധായകൻ ഖാലിദ് റഹ്മാൻ!

പരിശോധിക്കാൻ എന്തിനാണ് ആശുപത്രികൾ മതം ചോദിക്കുന്നതെന്ന് സംവിധായകൻ ഖാലിദ് റഹ്മാൻ!

അനുരാഗ ഉണ്ട, ലൗ, കരിക്കിൻ വെള്ളം, എന്നീ സിനിമകളിലൂടെ ശ്രദ്ധേയനായ സംവിധായകനാണ് ഖാലിദ് റഹ്മാൻ. ഖാലിദ് സോഷ്യൽമീഡിയയിൽ പങ്കുവെച്ചിരിക്കുന്നൊരു കുറിപ്പ് ഇപ്പോഴിതാ ഏറെ ശ്രദ്ധ നേടിയിരിക്കുകയാണ്. ചികിത്സയ്ക്കായി ആശുപത്രികളിലെത്തുമ്പോൾ മതം ചോദിക്കുന്നതിനെ വിമർശിച്ചുകൊണ്ടാണ് സംവിധായകൻ രംഗത്തെത്തിയിരിക്കുന്നത്. കൊച്ചി മെഡിക്കൽ ട്രസ്റ്റ് ആശുപത്രിയിലെ രജിസ്‌ട്രേഷൻ ഫോം പങ്കുവെച്ചുകൊണ്ട് അദ്ദേഹം പരിശോധിക്കാൻ എന്തിനാണ് മതം എന്ന് ചോദിച്ചിരിക്കുന്നത്. ‘എന്തിനാണ് ഒരു മെഡിക്കൽ സ്ഥാപനം പരിശോധനയ്ക്ക് മുമ്പ് മതം ചോദിക്കുന്നത്? മെഡിക്കൽ ട്രസ്റ്റ് ഹോസ്പിറ്റൽ, ഇത് നാണക്കേടാണ്’, എന്നായിരുന്നു ഖാലിദ് റഹ്മാൻ കുറിച്ചത്. കുറിപ്പിനൊപ്പം ഖാലിദ് റഹ്മാൻറെ പേരിൽ പൂരിപ്പിച്ച രജിസ്‌ട്രേഷൻ ഫോമും ഫേസ്ബുക്കിൽ പങ്കുവെച്ചിട്ടുണ്ട്. ഫോമിൽ മതം എന്ന കോളത്തിൽ ഇല്ല എന്നും അദ്ദേഹം എഴുതിയിട്ടുണ്ട്. ഖാലിദ് റഹ്മാന് പിന്തുണയറിയിച്ചുകൊണ്ട് നിരവധി പേരാണ് പോസ്റ്റിന് താഴെ കമൻറുമായെത്തിയിരിക്കുന്നത്. ലിംഗ സംബന്ധമായ വല്ല രോഗങ്ങൾ വലതുമാണെങ്കിൽ മതം അറിയാണേൽ പെട്ടെന്ന് ഒരു…

Read More