ഒരുപിടി ബദാം ദിവസവും കഴിക്കാം!

ഒരുപിടി ബദാം ദിവസവും കഴിക്കാം!

ഉയർന്ന അളവിലുള്ള സിങ്ക് പോഷകങ്ങൾ അടങ്ങിയിട്ടുള്ള ഒന്നാണ് ബദാം. തലച്ചോറിന്റെ വികാസത്തിന് ഏറ്റവും ആവശ്യമായ പോഷക ഘടകങ്ങൾ ഒന്നായി കണക്കാക്കപ്പെടുന്നു. കാണുമ്പോൾ വളരെ ചെറുതാണെങ്കിലും ഇത് നൽകുന്ന ഗുണങ്ങൾ നമ്മളെ അത്ഭുതപ്പെടുത്തും. ഉദാഹരണത്തിന്, ഇത് പാൽ ഉൽപന്നങ്ങൾക്ക് പകരമുള്ള ഒരു മികച്ച ബദലായി പോലും ഇത് പ്രവർത്തിക്കും എന്നറിയാമോ? നിങ്ങളുടെ മുടിക്കും ചർമ്മത്തിനും ഏറ്റവും മികച്ച ഗുണങ്ങളെ നൽകാൻ പോലും ഇത് സഹായിക്കും.ഇവയിൽ നിറഞ്ഞിരിക്കുന്ന എണ്ണമറ്റ പോഷകങ്ങളുടെ ഗുണങ്ങളെ പറ്റി അറിയുമ്പോൾ ഉറപ്പായും നിങ്ങൾ ആശ്ചര്യപ്പെടും. ഇവയിൽ ഉയർന്ന അളവിൽ വിറ്റാമിൻ ബി 2, കോപ്പർ , ഫോസ്ഫറസ് എന്നിവ അടങ്ങിയിട്ടുണ്ട്. ഒരു ഔൺസ് (28 ഗ്രാം) ബദാമിൽ പ്രോട്ടീൻ, മഗ്നീഷ്യം, വിറ്റാമിൻ ഇ, കൊഴുപ്പ്, മാംഗനീസ്, ഫൈബർ, കാർബോഹൈഡ്രേറ്റ് എന്നിവയെല്ലാം അടങ്ങിയിരിക്കുന്നു. ഒരു ദിവസം എട്ട്-പത്ത് ബദാമുകൾ വരെ കഴിക്കുന്നത് വളരെ നല്ലതാണ്. ഇത് നിങ്ങളുടെ…

Read More

ഒളിമ്പിക്‌സിലേക്ക് ക്രിക്കറ്റ് തിരിച്ചെത്തുമോ? ഇന്ത്യയുടെ നിലപാടെന്തായിരിക്കാം?

ഒളിമ്പിക്‌സിലേക്ക് ക്രിക്കറ്റ് തിരിച്ചെത്തുമോ? ഇന്ത്യയുടെ നിലപാടെന്തായിരിക്കാം?

ക്രിക്കറ്റ് എപ്പോഴാണ് ഒളിമ്പിക്‌സിൽ പങ്കാളിത്തം അറിയിച്ചത്! 1900 ൽ ക്രിക്കറ്റ് ഒളിമ്പിക്‌സിൽ ഒരിനമായിരുന്നു. രണ്ട് ദിവസ ഗെയിമായി നടന്ന ക്രിക്കറ്റിൽ ഫ്രാൻസിനെ തോൽപ്പിച്ച് ഇംഗ്ലണ്ട് സ്വർണം നേടിയതാണ് ചരിത്രം. അതിന് ശേഷം ക്രിക്കറ്റിനെ ഒളിമ്പിക്‌സിൽ കണ്ടിട്ടില്ല. ക്രിക്കറ്റ് ആഗോള കായികോത്സവത്തിലേക്ക് തിരിച്ചെത്താനുള്ള തയ്യാറെടുപ്പുകളിലാണ്. ഐസിസി ഒളിമ്പിക് വർക്കിംഗ് ഗ്രൂപ്പ് ഇതിനായി പ്രവർത്തിക്കുന്നുണ്ട്. ഇംഗ്ലണ്ട് ആൻഡ് വെയിൽസ് ക്രിക്കറ്റ് ബോർഡ് ചെയർമാൻ ഇയാൻ വാട്‌മോർ ആണ് ഈ ഗ്രൂപ്പിന്റെ ചെയർമാൻ. ഐസിസി സ്വതന്ത്ര ഡയറക്ടർ ഇന്ദ്ര നൂയിയും ഒളിമ്പിക് വർക്കിംഗ് ഗ്രൂപ്പിന്റെ ഭാഗമാണ്. 2028 ഒളിമ്പിക്‌സ് ലക്ഷ്യമിട്ടാണ് പ്രവർത്തനം. അന്താരാഷ്ട്ര ക്രിക്കറ്റ് കൗൺസിൽ (ഐസിസി) യുടെ ശ്രമങ്ങൾക്ക് ഇന്ത്യൻ ക്രിക്കറ്റ് കൺട്രോൾ ബോർഡും (ബിസിസിഐ) പച്ചക്കൊടി കാണിച്ചിട്ടുണ്ട്. നേരത്തെ, ബിസിസിഐ ഒളിമ്പിക്‌സിനോട് വലിയ താത്പര്യം കാണിച്ചിരുന്നില്ല. ഐസിസിയിലെ ഏറ്റവും സമ്പന്നമായ ബോഡിയാണ് ബിസിസിഐ. കായിക ബോർഡുകളിലെ രാഷ്ട്രീയ ഇടപെടലുകളെ…

Read More

പണം മുടക്കിയുള്ള ആദരവ് വേണ്ടെന്ന് മമ്മൂട്ടി: മെഗാസ്റ്റാർ മാതൃകയാവുന്നത് ഇങ്ങനെ!

പണം മുടക്കിയുള്ള ആദരവ് വേണ്ടെന്ന് മമ്മൂട്ടി: മെഗാസ്റ്റാർ മാതൃകയാവുന്നത് ഇങ്ങനെ!

മലയാളത്തിന്റെ അഭിമാന താരം സിനിമയിലെത്തിയിട്ട് 5 പതിറ്റാണ്ട് പൂർത്തിയാക്കിയത് അടുത്തിടെയായിരുന്നു. വൈവിധ്യമാർന്ന കഥാപാത്രങ്ങളിലൂടെ മലയാളികളുടെ ഹൃദയത്തിൽ സ്ഥാനം നേടിയെടുത്ത താരത്തിന് ആദരവ് നൽകാൻ സംസ്ഥാന സർക്കാർ തീരുമാനിച്ചിരുന്നു. ഇതേക്കുറിച്ച് അറിയിക്കാനായി വിളിച്ചപ്പോൾ മെഗാസ്റ്റാർ നൽകിയ മറുപടി വൈറലായിക്കൊണ്ടിരിക്കുകയാണ്. അദ്ദേഹത്തിന്റെ നിലപാടിന് കൈയ്യടിയുമായി സഹപ്രവർത്തകരും ആരാധകരുമെല്ലാം എത്തിയിരുന്നു. മമ്മൂട്ടിയോട് സംസാരിച്ചതിന് ശേഷമുള്ള സാംസ്‌കാരിക വകുപ്പ് മന്ത്രി സജി ചെറിയാന്റെ വാക്കുകൾ സോഷ്യൽ മീഡിയയിലൂടെ ശ്രദ്ധ നേടിയിരുന്നു. മമ്മൂട്ടിയെ വിളിച്ചിരുന്നു. സംസ്ഥാന സർക്കാർ ആദരിക്കാൻ തീരുമാനിച്ച വിവരം അറിയിക്കാനായാണ് വിളിച്ചത്. പണം മുടക്കിയുള്ള ആദരവ് തനിക്കായി വെക്കരുതെന്നും പരിപാടി തീരുമാനിച്ച സ്ഥിതിക്ക് ചെറിയ പരിപാടി മതിയെന്നുമായിരുന്നു മമ്മൂട്ടിയുടെ മറുപടി എന്നാണ് മന്ത്രി പറഞ്ഞത്. മമ്മൂട്ടിയുടെ വാക്കുകൾ‍ ക്ഷണനേരം കൊണ്ടാണ് വൈറലായി മാറിയത്. മാത്രമല്ല ഇതാണ് നിലപാട്, ഇതുകൊണ്ടൊക്കെയാണ് മമ്മൂട്ടി മാതൃകയാവുന്നതെന്നായിരുന്നു ആരാധകർ പറഞ്ഞത്.സംസ്ഥാന സർക്കാർ ആദരിക്കുന്നതിൽ സന്തോഷമുണ്ടെങ്കിലും ജനങ്ങളുടെ പണം…

Read More

12,000 രൂപ ചിലവിൽ ഓണം സ്പെഷ്യൽ ഭാരത് ദർശൻ യാത്രയുമായി ഐ.ആർ.സി.ടി.സി!

12,000 രൂപ ചിലവിൽ ഓണം സ്പെഷ്യൽ ഭാരത് ദർശൻ യാത്രയുമായി ഐ.ആർ.സി.ടി.സി!

ഇന്ത്യൻ റെയിൽവേ കാറ്ററിംഗ് ആൻഡ് ടൂറിസം കോർപ്പറേഷന്റെ (ഐ.ആർ.സി.ടി.സി) ഓണം സ്പെഷ്യൽ ഭാരത് ദർശൻ യാത്ര ഓഗസ്റ്റ് 15 മുതൽ ഓഗസ്റ്റ് 26 വരെ നടത്തപ്പെടുകയാണ്. ട്രെയിൻ യാത്ര ആരംഭിക്കുക മധുരയിൽ നിന്നായിരിക്കും. 12 ദിവസം നീണ്ടു നിൽക്കുന്ന ടൂർ പാക്കേജിന് ഒരാൾക്ക് 12,000 രൂപയായിരിക്കും എന്നാണ് റിപ്പോർട്ട്. മധുരയിൽ നിന്ന് യാക്പ ആരംഭിച്ച് ഹൈദരാബാദ്, ജയ്പൂർ, ഡൽഹി, ആഗ്ര, സ്റ്റാച്യു ഓഫ് യൂണിറ്റി എന്നിവയാണ് പ്രധാന ആകർഷണങ്ങൾ. ഗോവയിലെ മനോഹരമായ ബീച്ചുകൾ, ബസലിക്ക ഓഫ് ബോം ജീസസ്, ലോട്ടസ് ടെംപിൾ, കുത്തബ് മിനാർ, ഇന്ത്യ ഗേറ്റ്, ഡൽഹിയിലെ ഇന്ദിരാ ഗാന്ധി മെമോറിയൽ തീൻ മൂർത്തി ഭവൻ, സ്റ്റാച്യു ഓഫ് യൂണിറ്റി, ആഗ്ര ഫോർട്ട്, താജ് മഹൽ എന്നിവയ്ക്കു പുറമെ ചാർമിനാർ, ഗോൽകൊണ്ട കോട്ട, ലുമ്പിനി പാർക്ക്, റാമോജി റാവു ഫിലിം സിറ്റി എന്നിവയും പാക്കേജിൽ ഉൾപ്പെടും….

Read More

സ്‌ട്രെച്ച്മാർക്‌സ് മാറാൻ ചില പ്രയോഗങ്ങൾ!

സ്‌ട്രെച്ച്മാർക്‌സ് മാറാൻ ചില പ്രയോഗങ്ങൾ!

ഗർഭധാരണം കഴിഞ്ഞാൽ യർ വലുതാകുന്നതും, ചർമം വലിയുന്നതും, സ്ട്രെച്ച് മാർക്കുകൾ കൂടുന്നതും ഒക്കെ പല സ്ത്രീകളെയും അലട്ടുന്ന പ്രശ്നമാണ്. ഗർഭധാരണം കാരണം വയർ വലുതാകുമ്പോൾ ചർമം വലിയുന്നു. ഇതാണ് മാർക്കുകൾ വരാൻ കാരണം. സ്‌ട്രെച്ച് മാർക്‌സിന് പരിഹാരമായി ചെയ്യാവുന്ന ചിലതിനെ കുറിച്ചറിയാൻ നമുക്കിന്ന്! കറ്റാർ വാഴ, അരിപ്പൊടി ,തേൻ എന്നിവയാണ് ഒരു പായ്ക്കിനായി നമുക്കാവശ്യമായ വരുന്ന സാധനങ്ങൾ. ആരോഗ്യത്തിനും ഭംഗിയ്ക്കും മുടി സംരക്ഷണത്തിനുമെല്ലാം തന്നെ ഒരുപോലെ ഉപകാരപ്രദമായ ഒന്നാണിത്. പല തരത്തിലെ സൗന്ദര്യ ഗുണങ്ങളും കറ്റാർ വാഴ ചർമത്തിനു നൽകുന്നു. നിറം മുതൽ നല്ല ചർമം വരെ ഇതിൽ പെടുന്ന പ്രത്യേക കാര്യങ്ങളാണ്. ഇതിലെ വൈറ്റമിൻ ഇ ചർമത്തിന് ഏറെ സഹായകമാണ്. തിളക്കമുള്ള ചർമവും മാർദവമുള്ള ചർമവുമെല്ലാം മറ്റു ഗുണങ്ങളാണ്. അരിപ്പൊടിയും തേനും സൗന്ദര്യ സംരക്ഷണ ഗുണങ്ങൾ അടങ്ങിയതാണ്. അരിപ്പൊടി നല്ല സ്‌ക്രബർ ഗുണം നൽകും. ഇതിലെ…

Read More

ജാതി വിവേചനത്തിനെതിരെ ശക്തമായി പോരാടി ‘സെന്നൈ’ നീസ്ട്രിമിൽ!

ജാതി വിവേചനത്തിനെതിരെ ശക്തമായി പോരാടി ‘സെന്നൈ’ നീസ്ട്രിമിൽ!

മനുഷ്യജീവിതത്തിന്റെ വൈവിധ്യത്തെ പ്രതിനിധീകരിച്ച സെന്നൈ എന്ന തമിഴ് സിനിമ നീസ്ട്രിമിൽ പ്രദർശനത്തി. പരമ്പരാഗതമായി നിലനിന്നിരുന്ന ജാതി വിവേചനത്തിനെതിരെ ധീരമായ സംസാരിക്കുന്ന ചിത്രമാണ് സെന്നൈ.ചിത്രത്തിന്റെ സംവിധായകനായ ജയ്കുമാർ സേതുരാമൻ തന്നെയാണ് ഇതിന്റെ കഥയും തിരക്കഥയും സംഭാഷണവും ഒരുക്കിയിരിക്കുന്നത്. വിവിധ ഫിലിം ഫെസ്റ്റിവലികളിലായി എട്ടോളം അവാർഡുകൾ ഈ സിനിമ സ്വന്തമാക്കിയിട്ടുണ്ട്. ചിത്രത്തിന്റെ നിർമ്മാണം നിർവ്വഹിച്ചിരിക്കുന്നത് എൻസോ പിക്‌ചേഴ്‌സിന്റെ ബാനറിൽ ജയ്കുമാർ സേതുരാമനും ലീജുവും ചേർന്നാണ്. ചിത്രത്തിലെ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത് ബാവ ചെല്ലദുരൈ, കെ. സെമ്മലാർ അന്നം, ഗോകില എന്നിവരാണ്. അതോടൊപ്പം ഗുഹാൻ സി.എസ്, സ്വാമി ബ്രഹ്‌മാനന്ദ തീർത്ഥ, ചന്ദ്ര മോഹൻ, ചന്ദ്രിക, കൊത്രവായ് സീനിവാസൻ, അറുമുഖ – മുരുകൻ, മുരുകൻ പി.ആർ, കതിരവൻ അണ്ണാമലൈ, സുരേഷ് കൃഷ്ണൻ, രാജകണ്ണ്, ഗായത്രി എന്നിവർ മറ്റ് പ്രധാന വേഷങ്ങളിൽ എത്തുന്നു. ഛായാഗ്രഹകൻ – രവീന്ദ്രനാഥ് ഗുരു, എഡിറ്റർ- അരവിന്ദ് ബി ആനന്ദ്,…

Read More