ക്ലോൺ ട്രെയിൻ പദ്ധതി

ക്ലോൺ ട്രെയിൻ പദ്ധതി

കോവിഡ്19-ന്റെ  വ്യാപനം തടയുന്നതിനായി ഇന്ത്യൻ റെയിൽവേ 2020 മാർച്ച് 23 മുതൽ എല്ലാ സാധാരണ യാത്രാ തീവണ്ടി സേവനങ്ങളും നിർത്തിവച്ചു. ഇപ്പോൾ സംസ്ഥാന ഗവണ്മെന്റുകളുടെ ശുപാർശ പ്രകാരവും വിവിധ ആരോഗ്യ നിർദേശങ്ങൾക്ക് അനുസൃതമായും, പ്രത്യേക ട്രെയിനുകൾ മാത്രമേ സേവനം നടത്തുന്നുള്ളു. പ്രത്യേക ട്രെയിനുകളിൽ സഞ്ചരിക്കുന്ന ആളുകളുടെ എണ്ണം, വൈറ്റലിസ്റ്റ് പട്ടിക എന്നിവ കണക്കിലെടുത്ത്,  ഇന്ത്യൻ റെയിൽവേ കൂടുതൽ ആളുകൾ സഞ്ചരിക്കുന്ന മേഖലകളിൽ ക്ലോൺ ട്രെയിനുകളുടെ സേവനവും ആരംഭിച്ചിട്ടുണ്ട്. 26.07.2021-ലെ കണക്ക് പ്രകാരം 22 ക്ലോൺ ട്രെയിനുകൾ പ്രവർത്തനക്ഷമമാണ്. റെയിൽവേ മന്ത്രി ശ്രീ അശ്വിനി വൈഷ്ണവ് രാജ്യസഭയിൽ രേഖാമൂലം അറിയിച്ചതാണ് ഈ കാര്യം.

Read More

കടലില്‍ ശക്തമായ കാറ്റിനു സാധ്യത; മത്സ്യത്തൊഴിലാളികള്‍ ജാഗ്രത പാലിക്കണം

കടലില്‍ ശക്തമായ കാറ്റിനു സാധ്യത; മത്സ്യത്തൊഴിലാളികള്‍ ജാഗ്രത പാലിക്കണം

കേരള – ലക്ഷദ്വീപ് തീരങ്ങളില്‍ മത്സ്യബന്ധനത്തിനു തടസമില്ലെന്നു കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. ഉള്‍ക്കടലില്‍ ചില ഭാഗങ്ങളില്‍ ശക്തമായ കാറ്റിനു സാധ്യതയുണ്ടെന്നും അറിയിപ്പില്‍ പറയുന്നു. ജൂലൈ 30 ന് വടക്ക് കിഴക്ക് – വടക്ക് പടിഞ്ഞാറ് – മധ്യ ബംഗാള്‍ ഉള്‍ക്കടല്‍, വെസ്റ്റ് ബംഗാള്‍ തീരം എന്നിവിടങ്ങളില്‍ മണിക്കൂറില്‍ 45 മുതല്‍ 55 കി.മീ വരെയും ചില അവസരങ്ങളില്‍ 65 കി.മീ വേഗതയിലും, തെക്ക്- പടിഞ്ഞാറന്‍, മധ്യ- പടിഞ്ഞാറന്‍, മധ്യ – വടക്കന്‍ അറബിക്കടലിലും, ഗുജറാത്ത്- മഹാരാഷ്ട്ര- കര്‍ണാടക തീരങ്ങളിലും മണിക്കൂറില്‍ 40 മുതല്‍ 50 കി.മീ വരെയും ചില അവസരങ്ങളില്‍ 60 കി.മീ വേഗതയിലും ശക്തമായ കാറ്റിനു സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. ജൂലൈ 31 ന് വടക്കു കിഴക്ക് – വടക്ക് പടിഞ്ഞാറ് – മധ്യ ബംഗാള്‍ ഉള്‍ക്കടലില്‍ മണിക്കൂറില്‍ 45 മുതല്‍…

Read More

കൊല്ലം മെഡിക്കല്‍ കോളേജ് വികസനത്തിന് 23.73 കോടി: മന്ത്രി വീണാ ജോര്‍ജ്

കൊല്ലം മെഡിക്കല്‍ കോളേജ് വികസനത്തിന് 23.73 കോടി: മന്ത്രി വീണാ ജോര്‍ജ്

തിരുവനന്തപുരം: കൊല്ലം സര്‍ക്കാര്‍ മെഡിക്കല്‍ കോളേജിന്റെ വിവിധ വികസന പ്രവര്‍ത്തനങ്ങള്‍ക്കായി 23.73 കോടി രൂപയുടെ ഭരണാനുമതി നല്‍കിയതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് അറിയിച്ചു. മറ്റ് മെഡിക്കല്‍ കോളേജുകളെ പോലെ കൊല്ലം മെഡിക്കല്‍ കോളേജിനേയും മികവിന്റെ കേന്ദ്രമാക്കുന്നതിന്റെ ഭാഗമായുള്ള പ്രവര്‍ത്തനങ്ങളാണ് നടന്നുകൊണ്ടിരിക്കുന്നത്. ഹൃദ്രോഗ ചികിത്സയ്ക്കായി കാത്ത് ലാബ് സംവിധാനമൊരുക്കിയിരുന്നു. ഇതിനായി കാര്‍ഡിയോളജിസ്റ്റിനെ നിയമിച്ചു. ദേശീയ പാതയോട് ചേര്‍ന്നുള്ള മെഡിക്കല്‍ കോളേജായതിനാല്‍ ട്രോമ കെയര്‍ സെന്ററിന് പ്രത്യേക പ്രാധാന്യം നല്‍കി ഭരണാനുമതി നല്‍കിയിരുന്നു. ഇതിന്റെ പ്രവര്‍ത്തനങ്ങള്‍ക്കായുള്ള നടപടിക്രമങ്ങള്‍ നടന്നുവരുന്നു. ട്രോമ കെയറിനുള്‍പ്പെടെ ആവശ്യമായ തസ്തികകള്‍ സൃഷ്ടിക്കുന്നത് പരിഗണനയിലാണെന്നും മന്ത്രി വ്യക്തമാക്കി. പോര്‍ട്ടബിള്‍ അള്‍ട്രാസൗണ്ട് 10 ലക്ഷം രൂപ, നെര്‍വ് മോണിറ്റര്‍ 17 ലക്ഷം, മോഡേണ്‍ ആട്ടോസ്പി വര്‍ക്ക് സ്റ്റേഷന്‍ 10 ലക്ഷം, സി ആം 11.30 ലക്ഷം, ഫുള്ളി ആട്ടോമേറ്റഡ് ഹൈബ്രിഡ് യൂറിന്‍ അനലൈസര്‍ 14.50 ലക്ഷം,…

Read More

ശിവന്‍കുട്ടി രാജിവയ്ക്കും വരെ സമരം: പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍

ശിവന്‍കുട്ടി രാജിവയ്ക്കും വരെ സമരം: പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍

തിരുവനന്തപുരം: നിയമസഭ കയ്യാങ്കളി കേസില്‍ വിചാരണ നേരിടണമെന്ന് സുപ്രീം കോടതി ഉത്തരവിട്ടിട്ടും പൊതുവിദ്യാഭ്യാസ മന്ത്രി വി. ശിവന്‍കുട്ടിയെ മുഖ്യമന്ത്രി സംരക്ഷിക്കുകയാണെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍. സുപ്രീം കോടതി വിധിയെ അവഹേളിച്ചാണ് മുഖ്യമന്ത്രി നിയമസഭയില്‍ പ്രസംഗിച്ചത്. പ്രസംഗത്തിന്റെ ആമുഖത്തിലും അവസാനത്തിലും വിധിയെ സ്വാഗതം ചെയ്യുകയും മറ്റുള്ള സ്ഥലത്തൊക്കെ കോടതി നിഗമനങ്ങളെ അവഹേളിക്കുകയുമാണ് മുഖ്യമന്ത്രി ചെയ്തത്. രാജ്യത്തെ പരമോന്നത കോടതിയുടെ ഉത്തരവിനെ അവഹേളിച്ച മുഖ്യമന്ത്രിയുടെ നിലപാട് അംഗീകരിക്കാനാകില്ലെന്ന് പ്രതിപക്ഷ നേതാവ് പറഞ്ഞു. ശിവന്‍കുട്ടിയെ മന്ത്രിസഭയില്‍ നിന്ന് പുറത്താക്കാന്‍ മുഖ്യമന്ത്രി തയാറാകാത്തതില്‍ പ്രതിഷേധിച്ച് സഭാ നടപടികള്‍ ബഹിഷ്‌ക്കരിച്ച ശേഷം നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു പ്രതിപക്ഷ നേതാവ്. പ്രതിപക്ഷം നല്‍കിയ അടിയന്തിരപ്രമേയ നോട്ടീസിനുള്ള മറുപടിയില്‍ വസ്തുതാവിരുദ്ധമായ കാര്യങ്ങളാണ് മുഖ്യമന്ത്രി പറഞ്ഞത്. നിയമസഭയ്ക്ക് അകത്ത് നടക്കുന്ന പ്രശ്നങ്ങള്‍ അവിടെത്തന്നെ തീര്‍ക്കുന്നതാണ് കീഴ് വഴക്കമെന്നാണ് മുഖ്യമന്ത്രിയുടെ വാദം. ഇത് തെറ്റാണ്. 1970-ല്‍ കേരള നിയമസഭയിലും…

Read More

സിബിഎസ്ഇ പന്ത്രണ്ടാം ക്ലാസ് പരീക്ഷ ഫലം പ്രഖ്യാപിച്ചു’ വിജയ ശതമാനം 99.37

സിബിഎസ്ഇ പന്ത്രണ്ടാം ക്ലാസ് പരീക്ഷ ഫലം പ്രഖ്യാപിച്ചു’            വിജയ ശതമാനം 99.37

ന്യൂഡല്‍ഹി: സി. ബി. എസ്. ഇ പന്ത്രണ്ടാം ക്ലാസ് ഫലം പ്രസിദ്ധീകരിച്ചു. 99.37 ശതമാനം പേര്‍ വിജയിച്ചു. മാര്‍ക്ക് രേഖപ്പെടുത്താതെയാണ് ഫലം പ്രഖ്യാപിച്ചിരിക്കുന്നത്. ഉച്ചക്ക് രണ്ട് മണിയോടെയാണ് ഔദ്യോഗികമായി റിസള്‍ട്ട് പ്രസിദ്ധീകരിച്ചത്. cbse.nic.in, cbse.gov.in എന്നീ സൈറ്റുകളില്‍ ഫലമറിയാം. ഫലപ്രഖ്യാപനത്തിന് മുന്നോടിയായി വിദ്യാര്‍ഥികള്‍ക്ക് റോള്‍ നമ്ബര്‍ അറിയുന്നതിന് സംവിധാനം സി. ബി. എസ്. ഇ ഒരുക്കിയിട്ടുണ്ട്. സി. ബി. എസ്. ഇ. റോള്‍ നമ്പര്‍ അറിഞ്ഞാല്‍ മാത്രമേ വിദ്യാര്‍ഥികള്‍ക്ക് ഫലം അറിയാന്‍ കഴിയൂ. https://cbseresults.nic.in/ അല്ലെങ്കില്‍ https://www.cbse.gov.in/ ഈ വെബ്‌സൈറ്റിലെ ലിങ്കില്‍ ക്ലിക്ക് ചെയ്തു വിദ്യാര്‍ഥികളുടെ വ്യക്തിവിവരങ്ങള്‍ നല്‍കിയാല്‍ റോള്‍ നമ്പര്‍ അറിയാനാകും സി. ബി. എസ്. ഇ റോള്‍ നമ്പര്‍ അറിയുന്നത് ഇങ്ങനെ സി.ബി.എസ്.ഇയുടെ ഔദ്യോഗിക വെബ്‌സൈറ്റില്‍ കയറുക ഹോം പേജില്‍ കാണുന്ന ‘റോള്‍ നമ്പര്‍ ഫൈന്‍ഡര്‍’ ലിങ്കില്‍ ക്ലിക്ക് ചെയ്യുക പുതിയ പേജിലേക്ക് റീഡയറക്ട്…

Read More

“അനിയേട്ടന്‍ പോയിട്ട് ഒരു വര്‍ഷമാകുന്നു അദ്ദേഹത്തെ ഒരുപാട് മിസ്സ് ചെയ്യുന്നു,” അനില്‍ മുരളിയുടെ ഓര്‍മയില്‍ ശ്വേത മേനോന്‍

“അനിയേട്ടന്‍ പോയിട്ട് ഒരു വര്‍ഷമാകുന്നു അദ്ദേഹത്തെ ഒരുപാട് മിസ്സ് ചെയ്യുന്നു,”  അനില്‍ മുരളിയുടെ ഓര്‍മയില്‍ ശ്വേത മേനോന്‍

‘പരസ്പരം സംസാരിക്കാത്ത ഒരു ദിവസം പോലുമില്ലായിരുന്നു’, അനില്‍ മുരളിയുടെ ഓര്‍മയില്‍ ശ്വേത മേനോന്‍ നടന്‍ അനില്‍ മുരളി ഓര്‍മയായിട്ട് ഒരു വര്‍ഷം തികയുന്നു. അനില്‍ മുരളിയെ ഒരുപാട് മിസ് ചെയ്യുന്നുവെന്ന് നടി ശ്വേതാ മേനോന്‍ പറയുന്നു.അനില്‍ മുരളിയുടെ ഫോട്ടോ താരങ്ങള്‍ ഷെയര്‍ ചെയ്തിട്ടുണ്ട്. പരസ്പരം സംസാരിക്കാത്ത ഒരു ദിവസം പോലുമില്ലായിരുന്നുവെന്നാണ് ശ്വേതാ മേനോന്‍ പറയുന്നത്. അനിയേട്ടന്‍ പോയിട്ട് ഒരു വര്‍ഷമായി. ഒരുപാട് അദ്ദേഹത്തെ മിസ്സ് ചെയ്യുന്നു. എന്റെ സഹോദരനാണ്. ഞങ്ങള്‍ പരസ്‌രം സംസാരിക്കാത്ത ഒരു ദിവസം പോലുമില്ലായിരുന്നു എന്നും ശ്വേതാ മേനോന്‍ പറയുന്നു. വില്ലന്‍ വേഷങ്ങളിലും ക്യാരക്ടര്‍ റോളുകളിലും ശ്രദ്ധേയനായ താരമാണ് അനില്‍ മുരളി. ‘കന്യാകുമാരിയില്‍ ഒരു കവിത’ എന്ന സിനിമയിലൂടെ 1993ലാണ് അനില്‍ മുരളി വെള്ളിത്തിരിയിലെത്തിയത്. ‘ദൈവത്തിന്റെ വികൃതികള്‍’ എന്ന സിനിമയിലെ അദ്ദേഹത്തിന്റെ വില്ലന്‍ വേഷം ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. മാണിക്യകല്ല്, ബാബാ കല്യാണി, നസ്രാണി, പുതിയമുഖം…

Read More

ടെന്‍ഷനും പേടിയും നിങ്ങളെ നിത്യരോഗിയാക്കുന്നു

ടെന്‍ഷനും പേടിയും നിങ്ങളെ നിത്യരോഗിയാക്കുന്നു

പലരും പറയുന്നതാണ് ടെന്‍ഷന്‍, പേടി എന്നിവയെല്ലാം. പല കാര്യങ്ങള്‍ക്കും ഇത് അനുഭവപ്പെടുന്നവരുണ്ട്. ചിലര്‍ക്കിത് സ്ഥിരം പ്രശ്നമാണ്. എന്തു കാര്യത്തിനും ഈ പ്രശ്നം. ചിലര്‍ക്കാകട്ടെ, ചില സന്ദര്‍ഭങ്ങളില്‍ മാത്രം.ഇത് കുട്ടികള്‍ മുതല്‍ മുതിര്‍ന്നവര്‍ വരെയുള്ളവരില്‍ കാണുന്ന ഒന്നാണ്. ഇത് നാം പൊതുവേ അത്ര കാര്യമായി എടുക്കാറില്ല. ഇത് വാസ്തവത്തില്‍ ഒരു പ്രതിരോധ കവചം എന്നു പറയാം. ഉദാഹരണത്തിന് നായ കടിയ്ക്കാന്‍ വരുമ്പോള്‍ നമ്മുടെ ശരീരത്തിന് ബ്രെയിനില്‍ നിന്നും ആ പേടി മെസേജ് വരുന്നു. ഇതിലൂടെ കരള്‍ കൂടുതല്‍ പ്രവര്‍ത്തിക്കുന്നു, ഇന്‍സുലിന്‍ കൂടുതല്‍ ഉല്‍പാദിപ്പിയ്ക്കപ്പെടുന്നു, ഇതിലൂടെ ഊര്‍ജം ലഭിയ്ക്കുന്നു, ആന്തരിക ഭാഗത്തേയ്ക്ക് കൂടുതല്‍ രക്തപ്രവാഹം വര്‍ദ്ധിയ്ക്കുന്നു. ഇതെല്ലാം ചേര്‍ന്ന് ആ പ്രത്യേക സാഹചര്യത്തില്‍ ഇതില്‍ നിന്നും രക്ഷപ്പെടാന്‍ വഴി തെളിയുന്നു. എന്നാല്‍ അത്ര കണ്ട് നിസാരമായി എടുക്കാന്‍ പറ്റിയ ഒന്നുമല്ല, അത്. പല രോഗങ്ങള്‍ക്കും ടെന്‍ഷന്‍, പേടി തുടങ്ങിയ കാര്യങ്ങള്‍…

Read More

വ്യവസായ പരിശോധനക്ക് കേന്ദ്രീകൃത പരിശോധനാ സംവിധാനമായി; കെ – സിസ് പോർട്ടൽ മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്തു

വ്യവസായ പരിശോധനക്ക് കേന്ദ്രീകൃത പരിശോധനാ സംവിധാനമായി;     കെ – സിസ് പോർട്ടൽ മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്തു

വ്യവസായ സ്ഥാപനങ്ങളിലെ പരിശോധനകള്‍ സുതാര്യമാക്കുന്നതിന് വ്യവസായ വകുപ്പ് നടപ്പിലാക്കുന്ന കേന്ദ്രീകൃത പരിശോധനാ സംവിധാനമായ കെ -സിസ് (Kerala-CentraIised Inspection System) പോർട്ടൽ മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്തു. നിയമസഭയിലെ മുഖ്യമന്ത്രിയുടെ ചേംബറിൽ നടന്ന ചടങ്ങിൽ വ്യവസായ മന്ത്രി പി.രാജീവ് അധ്യക്ഷനായി. അഞ്ച് വകുപ്പുകളെ സംയോജിപ്പിച്ചാണ് കേന്ദ്രീകൃത പരിശോധനാ സൗകര്യം ഒരുക്കിയിട്ടുള്ളത്. ഫാക്ടറീസ് ആന്‍ഡ് ബോയിലേര്‍സ് വകുപ്പ്, തൊഴില്‍ വകുപ്പ്, ലീഗല്‍ മെട്രോളജി വകുപ്പ്, മലിനീകരണ നിയന്ത്രണ ബോര്‍ഡ്, തദ്ദേശ സ്വയംഭരണ വകുപ്പ് എന്നീ വകുപ്പുകളുടെ പരിശോധനകള്‍ കേന്ദ്രീകൃതമായി പോർട്ടലിലൂടെ നടത്തും. പരിശോധന ഷെഡ്യൂള്‍ വെബ് പോര്‍ട്ടല്‍ സ്വയം തയ്യാറാക്കും. പരിശോധനാ അിറയിപ്പ് സ്ഥാപനത്തിന് മുന്‍കൂട്ടി എസ്.എം.എസ്, ഇമെയില്‍ മുഖേന നല്‍കും. പരിശോധനക്ക് ശേഷം അത് സംബന്ധിച്ച റിപ്പോര്‍ട്ട് 48 മണിക്കൂറിനുള്ളില്‍ കെ – സിസ് പോര്‍ട്ടലില്‍ പ്രസിദ്ധീകരിക്കും. ചീഫ് സെക്രട്ടറി വി.പി ജോയി, അഡീഷണൽ ചീഫ്…

Read More

iQOO ന്റെ പുതിയ സ്മാര്‍ട്ട് ഫോണുകള്‍ വിപണിയില്‍ എത്തുന്നു

iQOO ന്റെ പുതിയ സ്മാര്‍ട്ട് ഫോണുകള്‍ വിപണിയില്‍ എത്തുന്നു

പെര്‍ഫോമന്‍സ് കരുത്തില്‍ ഇതാ iQOO ന്റെ പുതിയ സ്മാര്‍ട്ട് ഫോണുകള്‍ വിപണിയില്‍ പുറത്തിറങ്ങുന്നു .iQOO 8 എന്ന സ്മാര്‍ട്ട് ഫോണുകളാണ് ഇപ്പോള്‍ വിപണിയില്‍ ഉടന്‍ പ്രതീക്ഷിക്കുന്നത് . ആഗസ്റ്റ് 2നു ഈ സ്മാര്‍ട്ട് ഫോണുകള്‍ വിപണിയില്‍ പ്രതീക്ഷിക്കാവുന്നതാണ് .ആദ്യം ലോക വിപണിയില്‍ എത്തിയതിനു ശേഷമാണു ഇന്ത്യന്‍ വിപണിയില്‍ പുറത്തിറങ്ങുക . ഈ സ്മാര്‍ട്ട് ഫോണുകളുടെ പ്രതീക്ഷിക്കാവുന്ന ചില ഫീച്ചറുകള്‍ നോക്കാം .ഈ സ്മാര്‍ട്ട് ഫോണുകള്‍ 2K E5 AMOLEDഡിസ്പ്ലേയില്‍ തന്നെയാകും വിപണിയില്‍ പുറത്തിറങ്ങുന്നത്. LTPO ടെക്ക്‌നോളജിയും ഈ ഫോണുകളില്‍ പ്രതീക്ഷിക്കാവുന്നതാണ്. കൂടാതെ 120Hz റിഫ്രഷ് റേറ്റും ഈ സ്മാര്‍ട്ട് ഫോണുകള്‍ക്ക് ലഭ്യമാകുന്നതാണു് . അതുപോലെ തന്നെ iQOO 8 സ്മാര്‍ട്ട് ഫോണുകള്‍ ചിലപ്പോള്‍ 160W ഫാസ്റ്റ് ചാര്‍ജിങിലാണ് പുറത്തിറങ്ങുന്നത് എന്നാണ് റിപ്പോര്‍ട്ടുകള്‍ .കൂടാതെ ലീക്ക് റിപ്പോര്‍ട്ടുകള്‍ പ്രകാരം ഈ സ്മാര്‍ട്ട് ഫോണുകള്‍ 4,000mAhന്റെ ബാറ്ററി ലൈഫിലും പ്രതീക്ഷിക്കാവുന്നതാണ്…

Read More

ഇലക്ട്രിക് വാഹന വിപണിയിലേക്ക് അശോക് ലെയ്ലന്റും: ആദ്യത്തെ ഇ-എല്‍സിവി ഡിസംബറില്‍

ഇലക്ട്രിക് വാഹന വിപണിയിലേക്ക് അശോക് ലെയ്ലന്റും: ആദ്യത്തെ ഇ-എല്‍സിവി ഡിസംബറില്‍

രാജ്യത്തെ മുന്‍നിര കൊമേഷ്യല്‍ വാഹന നിര്‍മാതാക്കളായ അശോക് ലെയ്ലന്റ് ഇലക്ട്രിക് വാഹന രംഗത്തേക്കിറങ്ങുന്നു. ലോകത്തിലെ തന്നെ മികച്ച 10 കൊമേഷ്യല്‍ വാഹന നിര്‍മാതാക്കളിലൊന്നായ അശോക് ലെയ്ലന്റ് യുകെ കമ്പനിയുമായുള്ള പങ്കാളിത്തത്തോടെ ഡിസംബറില്‍ തങ്ങളുടെ ആദ്യത്തെ ഇ-എല്‍സിവി അവതരിപ്പിക്കാനാണ് ഒരുങ്ങുന്നത്. യുകെ ആസ്ഥാനമായുള്ള ഒപ്‌റ്റെയും അശോക് ലെയ്ലന്റും സംയുക്തമായുള്ള സ്വിച്ച് മൊബിലിറ്റിയുടെ കീഴിലാണ് അശോക് ലെയ്ലന്റ് ഇ-എല്‍സിവി പുറത്തിറക്കുന്നത്. സ്വിച്ച് മൊബിലിറ്റിയുടെ ആദ്യത്തെ ഇലക്ട്രിക് വാഹനം ഡിസംബര്‍ അവസാനത്തോടെ പുറത്തിറക്കാനാണ് പദ്ധതി. നിലവില്‍ ഈ വാഹനത്തിന് 2,000 ഓളം ഓര്‍ഡറുകളും ലഭിച്ചിട്ടുണ്ട്. ഈ വാഹനം ഇന്ത്യയില്‍ നിര്‍മിച്ച് സ്വിച്ച് ബ്രാന്‍ഡിന് കീഴില്‍ വില്‍ക്കാനാണ് അശോക് ലെയ്ലന്റ് ലക്ഷ്യമിടുന്നത്. സ്വിച്ച് മൊബിലിറ്റിയില്‍ 136 മില്യണ്‍ ഡോളര്‍ നിക്ഷേപിച്ചതായും പുതിയ സ്ഥാപനം ഭാവിയില്‍ സ്വന്തം മൂലധനം സമാഹരിക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും അശോക് ലെയ്‌ലാന്‍ഡ് പറഞ്ഞു. ‘നിക്ഷേപകരും തന്ത്രപ്രധാന പങ്കാളികളും ഒത്തുചേരാന്‍ ആഗ്രഹിക്കുന്നു. അശോക്…

Read More