സംസ്ഥാനത്ത് മൂന്നാഴ്ച വളരെ പ്രധാനം: മന്ത്രി വീണ ജോര്‍ജ്

സംസ്ഥാനത്ത് മൂന്നാഴ്ച വളരെ പ്രധാനം: മന്ത്രി വീണ ജോര്‍ജ്

തിരുവനന്തപുരം: സംസ്ഥാനത്ത് മൂന്നാഴ്ച വളരെ പ്രധാനമാണെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. രണ്ട് മൂന്നാഴ്ച ഏറെ ജാഗ്രത പാലിക്കണം. ആള്‍ക്കൂട്ടം പരമാവധി ഒഴിവാക്കണം. വീട്ടിലെ ചടങ്ങുകളില്‍ പരമാവധി ആളുകളുടെ എണ്ണം കുറയ്ക്കണമെന്നും മന്ത്രി വ്യക്തമാക്കി. സംസ്ഥാനത്ത് കോവിഡ് പ്രതിരോധം മികച്ച രീതിയിലാണ് നടക്കുന്നത്. പരമാവധി പേരെ പരിശോധന നടത്തി രോഗികളെ കണ്ടെത്തി അവരെ ക്വാറന്റൈനിലാക്കുകയും അവര്‍ക്ക് ചികിത്സ നല്‍കുകയും ചെയ്യുന്നു. ബുധനാഴ്ചയാണ് സംസ്ഥാനത്ത് ഏറ്റവും ഉയര്‍ന്ന പരിശോധനയാണ് നടന്നത്. 1,96,902 സാമ്പിളുകളാണ് പരിശോധിച്ചത്. അതേസമയം ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 11.2 മാത്രമാണുള്ളത്. ഇന്ന് 1,63,098 സാമ്പിളുകള്‍ പരിശോധിച്ചു. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 13.53 ആണ്. പോസിറ്റീവായ ഒരാളെപ്പോലും വിട്ടുപോകാതിരിക്കാനാണ് ശ്രമിക്കുന്നത്. എല്ലാ വകുപ്പുകളും വളരെ ഏകോപനത്തോടെയാണ് പ്രവര്‍ത്തിക്കുന്നത്. കേരളത്തിലെ പൊതു സമൂഹം വളരെ പിന്തുണയാണ് നല്‍കുന്നത്. ദേശീയ തലത്തില്‍ തന്നെ കേരളത്തിന്റെ കോവിഡ് പ്രതിരോധ സംവിധാനം…

Read More

സ്വിഫ്റ്റിന്റെ സിഎന്‍ജി പതിപ്പ് പുറത്തിറക്കാന്‍ ഒരുങ്ങി മാരുതി

സ്വിഫ്റ്റിന്റെ സിഎന്‍ജി പതിപ്പ് പുറത്തിറക്കാന്‍ ഒരുങ്ങി മാരുതി

ജനപ്രിയ മോഡലായ സ്വിഫ്റ്റിന്റെ സിഎന്‍ജി പതിപ്പ് പുറത്തിറക്കാന്‍ ഒരുങ്ങുകയാണ് മാരുതി എന്ന് റിപ്പോര്‍ട്ട്. കാര്‍ ദേഖോയാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്യുന്നത്. സ്വിഫ്റ്റിന്റെ സിഎന്‍ജി പതിപ്പ് ഇന്ത്യന്‍ നിരത്തുകളില്‍ ടെസ്റ്റ് ചെയ്യുന്നതിന്റെ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. നേരത്തെ തന്നെ ആള്‍ട്ടോ, വാഗണ്‍ആര്‍, സെലീറിയോ, ഈക്കോ, എര്‍ട്ടിഗ എന്നീ മോഡലുകള്‍ക്ക് മാരുതി സിഎന്‍ജി വേരിയന്റുകള്‍ പുറത്തിറക്കുന്നുണ്ട്. ഈ വാഹനങ്ങള്‍ക്ക് ലഭിച്ച സ്വീകാര്യതയാണ് സ്വിഫ്റ്റിലേക്കും സിഎന്‍ജി നിര നീട്ടുന്നതിന് കാരണം. നിലവിലുള്ള പെട്രോള്‍-ഡീസല്‍ വാഹനം സിഎന്‍ജിയിലേക്ക് മാറ്റുന്ന പ്രവണതയും ഇന്ത്യയില്‍ കാണുന്നുണ്ട്. എന്നാല്‍ ഇത് പലപ്പോഴും കാറുള്‍ക്ക് ഗുരുതരമായ എന്‍ജിന്‍ പ്രശ്നങ്ങള്‍ ഉള്‍പ്പെടെ വരാന്‍ കാരണമാകുന്നു. കമ്പനി തന്നെ സിഎന്‍ജി പതിപ്പ് പുറത്തിറക്കുന്നതിലൂടെ അത്തരം പ്രശ്നങ്ങള്‍ക്കും പരിഹാരമാകും. സാധാരണ സ്വിഫ്റ്റില്‍ ഇല്ലാത്ത അനേകം ഫീച്ചറുകളും വാഹനത്തിലുണ്ടാകുമെന്നും റിപ്പോര്‍ട്ടുകളുണ്ട്. ഷോര്‍ട്ട് സര്‍ക്യൂട്ട് പ്രിവ്ന്‍ഷന്‍, ടാങ്ക് ലീക്കിങ് പ്രവന്‍ഷന്‍, കൊളിഷന്‍ റെസിസ്റ്റന്റ് തുടങ്ങിയവ…

Read More

നാവ് വടിക്കുന്നത് കൊണ്ടുള്ള അഞ്ച് ആരോഗ്യഗുണങ്ങള്‍…

നാവ് വടിക്കുന്നത് കൊണ്ടുള്ള അഞ്ച് ആരോഗ്യഗുണങ്ങള്‍…

പല ആരോഗ്യപ്രശ്‌നങ്ങളെയും രോഗങ്ങളെയും അകറ്റാനും ശുചിത്വം വര്‍ധിപ്പിക്കാനുമെല്ലാം ഈ ശീലം സഹായകമാണ്. വായുടെ ആരോഗ്യവുമായി ബന്ധപ്പെട്ട് മാത്രമല്ല ഇത് ഗുണകരമാകുന്നത്. ആകെ ആരോഗ്യത്തെ തന്നെ സ്വാധീനിക്കുന്നു ദിവസവും രാവിലെ ഉറക്കമുണര്‍ന്നതിന് ശേഷം നാം പല്ല് തേക്കാറുണ്ട്. മിക്കവരും രാത്രിയില്‍ ഭക്ഷണശേഷം ഉറങ്ങാന്‍ പോകുന്നതിന് മുമ്പായും പല്ല് തേക്കാറുണ്ട്. എന്നാല്‍ പലരും ഇതിനൊപ്പം ചെയ്യാന്‍ മടിക്കുന്നതോ മറക്കുന്നതോ ആയ കാര്യമാണ് നാവ് വടിക്കുന്നത്. ദിവസത്തില്‍ ഒരിക്കല്‍ നിര്‍ബന്ധമായും ചെയ്യേണ്ട കാര്യമാണിത്. ദന്തരോഗ വിദഗ്ധരും ഇക്കാര്യം ഗൗരവമായി സൂചിപ്പിക്കാറുള്ളതാണ്. പല ആരോഗ്യപ്രശ്‌നങ്ങളെയും രോഗങ്ങളെയും അകറ്റാനും ശുചിത്വം വര്‍ധിപ്പിക്കാനുമെല്ലാം ഈ ശീലം സഹായകമാണ്. വായുടെ ആരോഗ്യവുമായി ബന്ധപ്പെട്ട് മാത്രമല്ല ഇത് ഗുണകരമാകുന്നത്. ആകെ ആരോഗ്യത്തെ തന്നെ സ്വാധീനിക്കുന്നു. അത്തരത്തില്‍ നാവ് വടിക്കുന്നത് കൊണ്ടുള്ള അഞ്ച് ആരോഗ്യഗുണങ്ങളെ കുറിച്ച് ഒന്ന് അറിഞ്ഞാലോ… ഒന്ന്… ദഹനപ്രവര്‍ത്തനം തുടങ്ങുന്നത് വായില്‍ വച്ചാണ്. ഉമിനീരിലടങ്ങിയിരിക്കുന്ന എന്‍സൈമുകള്‍ ഭക്ഷണത്തെ…

Read More

5 പേര്‍ക്ക് കൂടി സിക്ക വൈറസ് രോഗം സ്ഥിരീകരിച്ചു

5 പേര്‍ക്ക് കൂടി സിക്ക വൈറസ് രോഗം സ്ഥിരീകരിച്ചു

തിരുവനന്തപുരം: സംസ്ഥാനത്ത് 5 പേര്‍ക്ക് കൂടി സിക്ക വൈറസ് രോഗം സ്ഥിരീകരിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് അറിയിച്ചു. തിരുവനന്തപുരം നെയ്യാറ്റിന്‍കര സ്വദേശി (53), പേട്ട സ്വദേശിനി (44), നേമം സ്വദേശിനി (27), വെള്ളയമ്പലം സ്വദേശിനി (32), എറണാകുളത്ത് ജോലി ചെയ്യുന്ന തിരുവനന്തപുരം സ്വദേശിനി (36) എന്നിവര്‍ക്കാണ് സിക്ക വൈറസ് രോഗം സ്ഥിരീകരിച്ചത്. പബ്ലിക് ഹെല്‍ത്ത് ലാബ്, തിരുവനന്തപുരം മെഡിക്കല്‍ കോളേജ് വൈറോളജി ലാബ്, എന്‍.ഐ.വി. ആലപ്പുഴ എന്നിവിടങ്ങളില്‍ നടത്തിയ പരിശോധനയിലാണ് സിക്ക വൈറസ് സ്ഥിരീകരിച്ചത്. ഇതോടെ സംസ്ഥാനത്ത് ആകെ 61 പേര്‍ക്കാണ് സിക്ക വൈറസ് രോഗം സ്ഥിരീകരിച്ചത്. 7 പേരാണ് നിലവില്‍ രോഗികളായുള്ളത്. ഇവരാരും തന്നെ ഗര്‍ഭിണികളല്ല. ആശുപത്രിയില്‍ അഡ്മിറ്റുമല്ല. എല്ലാവരുടേയും ആരോഗ്യനില തൃപ്തികരമാണ്

Read More

നഖത്തിലെ നിറത്തിന് പിന്നില്‍ അപകടമുണ്ട്; ഗുരുതര അപകടം

നഖത്തിലെ നിറത്തിന് പിന്നില്‍ അപകടമുണ്ട്; ഗുരുതര അപകടം

ശരീരത്തിലുണ്ടാവുന്ന ചെറിയ മാറ്റങ്ങള്‍ പോലും പലപ്പോഴും പലരും ശ്രദ്ധിക്കാതെ വിടുന്നു. ഇത് അപകടകരമായ അവസ്ഥയാണ് ഉണ്ടാക്കുന്നത്. അത് നഖത്തിന്റെ കാര്യത്തില്‍ ആയാലും പല വിധത്തിലുള്ള ആരോഗ്യ പ്രശ്‌നങ്ങളുടെ സൂചനയാണ് എന്നുള്ളതാണ് സത്യം. ആരോഗ്യത്തിന് വെല്ലുവിളി ഉണ്ടാക്കുന്ന അസ്വസ്ഥതകളെ പ്രതിരോധിക്കുന്നതിന് വേണ്ടി എന്തൊക്കെയാണ് ശ്രദ്ധിക്കേണ്ടത് എന്ന് നോക്കാം. ഇതില്‍ നഖത്തിലെ നിറം മാറ്റം വളരെയധികം വെല്ലുവിളികള്‍ ഉണ്ടാക്കുന്നതാണ്. ആരോഗ്യ സംരക്ഷണത്തിന്റെ കാര്യത്തില്‍ വെല്ലുവിളികള്‍ ഉണ്ടാക്കുന്ന ഇത്തരം സൂചനകള്‍ ഒരു കാരണവശാലും അവഗണിക്കരുത്. നമ്മുടെ ശരീരത്തിലെ പ്രശ്നങ്ങളെ ഇല്ലാതാക്കുന്നതിന് വേണ്ടി ശ്രദ്ധിക്കേണ്ട ചിലതുണ്ട്. നഖത്തിലുണ്ടാവുന്ന മാറ്റങ്ങള്‍ അറിഞ്ഞ് അതിന്റെ ലക്ഷണങ്ങള്‍ തിരിച്ചറിഞ്ഞാല്‍ രോഗത്തിന്റെ സ്ഥിരീകരണവും പരിഹാരവുമെല്ലാം എളുപ്പമാകുന്നു. പല രോഗലക്ഷണങ്ങള്‍ക്കുമെന്ന പോലെ കൈ നഖങ്ങളും പലപ്പോഴും പലവിധത്തിലുള്ള രോഗ ലക്ഷണങ്ങളും വെളിപ്പെടുത്തുന്നുണ്ട്. നഖങ്ങളുടെ നീല നിറവും മറ്റ് അസ്വസ്ഥതകളും നോക്കി നമുക്ക് ചില കാര്യങ്ങള്‍ മനസ്സിലാക്കാവുന്നതാണ്. ചുവപ്പു കലര്‍ന്ന നിറമെങ്കില്‍…

Read More

ഈ ഭക്ഷണങ്ങള്‍ നിങ്ങളുടെ ലൈംഗിക ബന്ധം നശിപ്പിക്കും

ഈ ഭക്ഷണങ്ങള്‍ നിങ്ങളുടെ ലൈംഗിക ബന്ധം നശിപ്പിക്കും

ആരോഗ്യം പോലെ തന്നെ പ്രധാനമാണ് ശാരീരികബന്ധവും. ഇത് നിങ്ങളുടെ ജീവിതത്തില്‍ മാനസികമായും ശാരീരികമായും വലിയ വിധത്തിലുള്ള മാറ്റങ്ങള്‍ ഉണ്ടായിരിക്കും. എന്നാല്‍ ശാരീരിക ബന്ധത്തില്‍ ഏര്‍പ്പെടുന്നതിന് മുന്‍പ് നമുക്ക് ചില കാര്യങ്ങള്‍ ശ്രദ്ധിക്കാവുന്നതാണ്. കഴിക്കുന്ന ഭക്ഷണത്തിന്റെ കാര്യത്തില്‍ വളരെയധികം ശ്രദ്ധിക്കേണ്ടതുണ്ട്. ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടുന്നതിന് മുന്‍പ് ഇത്തരം കാര്യങ്ങള്‍ ശ്രദ്ധിക്കാവുന്നതാണ്. പങ്കാളിയോടൊപ്പം ഉറങ്ങുന്നത് ഇങ്ങനെയോ, ബന്ധത്തിന്റെ ആയുസ്സ് പറയാംപങ്കാളിയോടൊപ്പം ഉറങ്ങുന്നത് ഇങ്ങനെയോ, ബന്ധത്തിന്റെ ആയുസ്സ് പറയാം എന്തൊക്കെ ഭക്ഷണം കഴിക്കണം, എന്തൊക്കെ ഭക്ഷണങ്ങള്‍ കഴിക്കരുത് എന്നുള്ളത് അറിഞ്ഞിരിക്കേണ്ടതാണ്. എന്തൊക്കെ ഭക്ഷണങ്ങള്‍ ഒഴിവാക്കണം എന്നുള്ളത് അറിഞ്ഞിരിക്കണം. അല്ലാത്ത പക്ഷം അത് നിങ്ങളുടെ ലൈംഗികാരോഗ്യത്തേയും ലൈംഗിക ബന്ധത്തേയും പ്രശ്നത്തിലാക്കുന്നു. ഇതിനെക്കുറിച്ച് നമുക്ക് നോക്കാവുന്നതാണ്. എന്തൊക്കെയാണ് കഴിക്കാന്‍ പാടില്ലാത്ത ചില ഭക്ഷണങ്ങള്‍ എന്ന് നോക്കാം. ചീസ് നിങ്ങള്‍ ലാക്ടോസ് അസഹിഷ്ണുതയാണെങ്കില്‍, നിങ്ങള്‍ തീര്‍ച്ചയായും ചീസ് ഒഴിവാക്കണം! മൊസറെല്ല, റിക്കോട്ട അല്ലെങ്കില്‍ കോട്ടേജ് ചീസ്…

Read More

ഞാന്‍ പ്രണയിച്ച ആള്‍ എന്നെ കെട്ടാന്‍ ചോദിച്ചത് വമ്പന്‍ സ്ത്രീധനം- സൂര്യ മേനോന്‍

ഞാന്‍  പ്രണയിച്ച ആള്‍ എന്നെ കെട്ടാന്‍ ചോദിച്ചത് വമ്പന്‍ സ്ത്രീധനം- സൂര്യ മേനോന്‍

ബിഗ്ബോസ് മലയാളം സീസണ്‍ മൂന്നിന്റെ ഗ്രാന്‍ണ്ട് ഫിനാലെ എപ്പിസോഡിനായുള്ള കാത്തിരിപ്പിലാണ് ആരാധകര്‍. മത്സരാര്‍ത്ഥി ആയിരുന്നെങ്കിലും ഫൈനല്‍ റൗണ്ടില്‍ എത്താന്‍ സൂര്യ മേനോന് സാധിച്ചില്ല. എന്നാല്‍ ചെന്നൈയില്‍ നടന്ന ഫൈനല്‍ പരിപാടികളില്‍ സൂര്യയും പങ്കെടുത്തിരുന്നു. നേരത്തെ ബിഗ്ബോസില്‍ എത്തി കുറച്ച് കഴിഞ്ഞപ്പോള്‍ മുതലേ സൂര്യയ്ക്ക് എതിരെ സൈബര്‍ ആക്രമണം നേരിടേണ്ടി വന്നിരുന്നു. ചോദിച്ച് വന്ന വിവാഹം വേണ്ടെന്ന് വെച്ചതിനെ കുറിച്ചും സൂര്യ പറയുന്നതിങ്ങനെ. ഏറ്റവും സങ്കടം തോന്നിയൊരു സംഭവമുണ്ട്. എനിക്ക് ഇഷ്ടമുള്ള ഒരാള്‍ തന്നെ വലിയ സ്ത്രീധനം ചോദിച്ച് വന്നിരുന്നു. ഞങ്ങള്‍ ഇഷ്ടത്തിലായിരുന്നു. എനിക്ക് അത്രയും ഇഷ്ടമുള്ള ആളുമാണ്. ഇതേ കുറിച്ച് ബിഗ് ബോസിലും ഞാന്‍ പറഞ്ഞിട്ടുണ്ട്. പക്ഷേ അമ്മ എന്റെ അടുത്ത് ചോദിച്ചത്, ഞങ്ങള്‍ ക,ടം വാങ്ങി ആണെങ്കിലും ഇത്രയും സ്ത്രീ,ധ,നം ഉണ്ടാക്കി തരാം. പക്ഷേ വാങ്ങുന്ന വ്യക്തിയ്ക്ക് അതിനുള്ള യോഗ്യതയുണ്ടോന്ന് നോക്കാന്‍ പറഞ്ഞു. ഞാന്‍ ചിന്തിച്ചപ്പോള്‍…

Read More

ഓപ്പോ റെനോ6 5ജി വില്‍പന തുടങ്ങി

ഓപ്പോ റെനോ6 5ജി വില്‍പന തുടങ്ങി

പ്രമുഖ ആഗോള സ്മാര്‍ട്ട് ഡിവൈസ് ബ്രാന്‍ഡായ ഓപ്പോ, തങ്ങളുടെ ഏറ്റവും പുതിയ ഫോണായ ഓപ്പോ റെനോ6 5ജിയുടെ വില്‍പന തുടങ്ങി. ഫല്‍പ്കാര്‍ട്ടിലും മുന്‍നിര റീട്ടെയില്‍ ഷോപ്പുകളിലും ഫോണ്‍ വില്‍പനക്കുണ്ടാവും. ജൂലൈ 14നാണ് റിനോ6 പ്രോ 5ജി, റിനോ6 5ജി ഫോണുകള്‍ ഓപ്പോ അവതരിപ്പിച്ചത്. വ്യവസായത്തിലെ നിരവധി ആദ്യ സവിശേഷതകള്‍ അവതരിപ്പിക്കുന്ന ഓപ്പോയുടെ പാരമ്പര്യം തുടരുന്ന റെനോ6 5ജി, മീഡിയടെക് ഡൈമെന്‍സിറ്റി 900 ചിപ്‌സെറ്റ് കരുത്തുമായെത്തുന്ന ഇന്ത്യയിലെ ആദ്യത്തെ ഫോണാണ്. 8 ജിബി റാം, 128 ജിബി റോം സ്റ്റോറേജിനൊപ്പം ഇന്റേണല്‍ റാം വിപുലീകരണ ഫീച്ചറുമുണ്ട്. അരോറ, സ്റ്റെല്ലാര്‍ ബ്ലാക്ക് എന്നീ രണ്ട് നിറഭേദങ്ങളില്‍ 29,990 രൂപക്ക് ഫോണ്‍ ഫ്‌ളിപ്കാര്‍ട്ടില്‍ ലഭിക്കും. ആകര്‍ഷകമായ ഓഫറുകളോടെ ആദ്യ വില്‍പന 2021 ജൂലൈ 29 മുതല്‍ ആരംഭിച്ചു. വിഡീയോ ക്രിയേറ്റര്‍മാര്‍ തീര്‍ച്ചയായും വാങ്ങേണ്ട ഫോണാണ് റെനോ6 5ജി. പ്രൊഫഷണല്‍ ഗ്രേഡ് വീഡിയോകള്‍…

Read More

ഇന്‍സ്റ്റാഗ്രാം മലയാളത്തില്‍ പാരന്റ്‌സ് ഗൈഡ് പുറത്തിറക്കി

ഇന്‍സ്റ്റാഗ്രാം മലയാളത്തില്‍ പാരന്റ്‌സ് ഗൈഡ് പുറത്തിറക്കി

കേരളത്തിലെ യുവാക്കളുടെ സുരക്ഷയ്ക്കായി ഇന്‍സ്റ്റാഗ്രാം മലയാളത്തില്‍ പാരന്റ്‌സ് ഗൈഡ് പുറത്തിറക്കി. ഇന്‍സ്റ്റാഗ്രാം പ്ലാറ്റ്ഫോമില്‍ നിലനില്‍ക്കുന്ന എല്ലാ സുരക്ഷാ സംവിധാനങ്ങളെക്കുറിച്ചും മാതാപിതാക്കളെ ബോധവല്‍ക്കരിക്കുകയാണ് ഗൈഡ് ലക്ഷ്യമിടുന്നത്. മാറുന്ന ഡിജിറ്റല്‍ രീതികളെക്കുറിച്ചും ഇന്‍സ്റ്റാഗ്രാം സുരക്ഷിതമായി ഉപയോഗിക്കുന്നതിനുള്ള മാര്‍ഗ്ഗനിര്‍ദ്ദേശങ്ങളടങ്ങിയ ഒരു ടൂളാണ് പാരന്റ്‌സ് ഗൈഡ്. കുട്ടികളുടെ അവകാശങ്ങളിലും സുരക്ഷയിലും സജീവമായി പ്രവര്‍ത്തിക്കുന്ന പ്രധാന സംഘടനകളായ സെന്റര്‍ ഫോര്‍ സോഷ്യല്‍ റിസര്‍ച്ച്, സൈബര്‍പീസ് ഫൗണ്ടേഷന്‍, ആരംഭ് ഇന്ത്യ ഇനിഷ്യേറ്റീവ്, യങ് ലീഡേഴ്‌സ് ഫോര്‍ ആക്റ്റിവിറ്റി സിറ്റിസണ്‍ഷിപ്പ്, ഇറ്റ്‌സ് ഓകെ ടു ടോക്, സൂയിസൈഡ് പ്രിവെന്‍ഷന്‍ ഇന്ത്യ ഫൗണ്ടേഷന്‍ എന്നിവയില്‍ നിന്നും വിവരങ്ങള്‍ സ്വീകരിച്ചാണ് ഗൈഡ് തയ്യാറാക്കിയിരിക്കുന്നത്. ഇന്‍സ്റ്റാഗ്രാമിലെ പുതിയ സുരക്ഷാ സവിശേഷതകളെക്കുറിച്ചുള്ള വിവരങ്ങള്‍ ഗൈഡില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.’ഡിഎം റീചബിലിറ്റി കണ്‍ട്രോള്‍സ്’ പോലുള്ള സവിശേഷതകള്‍ ക്രിയേറ്റര്‍ക്കും ബിസിനസ്സ് അക്കൗണ്ടുകള്‍ക്കും ഇന്‍സ്റ്റാഗ്രാമില്‍ തങ്ങള്‍ക്ക് ആരെല്ലാം സന്ദേശമയയ്ക്കാമെന്നും ഇന്‍സ്റ്റാഗ്രാം ഡയറക്റ്റിലെ ഗ്രൂപ്പുകളില്‍ ആര്‍ക്കൊക്കെ തങ്ങളെ ചേര്‍ക്കാമെന്നും തിരഞ്ഞെടുക്കാനുള്ള നിയന്ത്രണം…

Read More

3000 പേര്‍ക്ക് സൗജന്യമായി കോവിഡ് വാക്‌സിന്‍ പദ്ധതിയുമായി ഫെഡറല്‍ ബാങ്ക്

3000 പേര്‍ക്ക് സൗജന്യമായി കോവിഡ് വാക്‌സിന്‍  പദ്ധതിയുമായി ഫെഡറല്‍ ബാങ്ക്

ഫെഡറല്‍ ബാങ്കിന്റെ സി. എസ്. ആര്‍ പദ്ധതിയുടെ ഭാഗമായി 22 ലക്ഷം രൂപ ചിലവില്‍ ഗ്രാമ പഞ്ചായത്ത് ഭരണസമിതിയുടെ സഹകരണത്തോടെ, മൂക്കന്നൂര്‍ പഞ്ചായത്ത് പ്രദേശത്ത് സാമ്പത്തികമായി പിന്നോക്കാവസ്ഥയിലുള്ള 3000 പേര്‍ക്ക് സൗജന്യമായി കോവിഡ് വാക്‌സിന്‍ നല്‍കുന്നു. പദ്ധതിയുടെ ഉദ്ഘാടനം മൂക്കന്നൂര്‍ എം. എ. ജി. ജെ. ആശുപത്രിയില്‍ വച്ച് ഫെഡറല്‍ ബാങ്ക് ഹോര്‍മിസ് മെമ്മോറിയല്‍ ഫൗണ്ടേഷന്‍ ട്രസ്റ്റി.രാജു ഹോര്‍മിസ് നിര്‍വഹിച്ചു. ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് പോള്‍ പി ജോസഫ് അധ്യക്ഷത വഹിച്ച യോഗത്തില്‍, ഫെഡറല്‍ ബാങ്ക് വൈസ് പ്രസിഡന്റും എറണാകുളം സോണല്‍ ഹെഡ്ഡുമായ കുര്യാക്കോസ് കോണില്‍, സി. എസ്. ടി സുപ്പീരിയര്‍ ജനറല്‍ ബ്ര. വര്‍ഗീസ് മഞ്ഞളി, ഗ്രാമപഞ്ചായത്ത് അംഗം പി. വി. മോഹനന്‍, കെ. പി. ഹോര്‍മിസ് എഡ്യൂക്കേഷണല്‍ & ചാരിറ്റബിള്‍ സൊസൈറ്റി പ്രസിഡന്റ് ടി. പി. മത്തായി എന്നിവര്‍ ആശംസകള്‍ അര്‍പ്പിച്ചു. എം. എ….

Read More