പ്ലസ് ടു, വിഎച്ച്എസ്ഇ പരീക്ഷാ ഫലം പ്രഖ്യാപിച്ചു, ഹയർ സെക്കണ്ടറിക്ക് റെക്കോർഡ് വിജയം

പ്ലസ് ടു, വിഎച്ച്എസ്ഇ പരീക്ഷാ ഫലം  പ്രഖ്യാപിച്ചു, ഹയർ  സെക്കണ്ടറിക്ക്  റെക്കോർഡ്  വിജയം

പ്ലസ് ടു, വിഎച്ച്എസ്ഇ പരീക്ഷാ ഫലം വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി പ്രഖ്യാപിച്ചു. 87.94 ശതമാനം വിജയം.വിജയ ശതമാനം മുൻ വർഷത്തേക്കാൾ കൂടുതൽ

Read More

ഇനി പഴങ്ങള്‍ കഴിക്കുമ്പോള്‍ ഈ കോംപിനേഷനുകള്‍ നിർബന്ധമായും ഒഴിവാക്കണം

ഇനി പഴങ്ങള്‍ കഴിക്കുമ്പോള്‍ ഈ കോംപിനേഷനുകള്‍ നിർബന്ധമായും ഒഴിവാക്കണം

പഴങ്ങളും പച്ചക്കറികളും കഴിക്കേണ്ടത് ആരോഗ്യത്തിന് അത്യാവശ്യമാണ്. എന്നാല്‍ ചില പഴങ്ങളും പച്ചക്കറികളും ഒരുമിച്ച് കഴിക്കുന്നത് ഗുണത്തേക്കാളേറെ ദോഷം ചെയ്യും. ദഹനക്കേടും മറ്റ് ആരോഗ്യപ്രശ്‌നങ്ങളും ഇത് മൂലം ഉണ്ടാകാം. ഏതൊക്കെയാണ് ഒരുമിച്ചു കഴിക്കാന്‍ പാടില്ലാത്തത് എന്നു നോക്കാം. പപ്പായയും നാരങ്ങയും: പലപ്പോഴും പപ്പായ മുറിച്ച് നാരങ്ങാനീര് പിഴിഞ്ഞത് ചേര്‍ത്ത് കഴിക്കാറുണ്ട്. ഒരേ സമയം പുളിയും മധുരവും കിട്ടാനാണ് ഇങ്ങനെ ചെയ്യാറ്. എന്നാല്‍ ഇത് ഒഴിവാക്കണം. കാരണം വിളര്‍ച്ച ഉണ്ടാകാനും ഹീമോഗ്ലോബിന്‍ അസന്തുലനത്തിനും ഇത് കാരണമാകും. ഓറഞ്ചും പാലും: പാലും ഓറഞ്ചും ഒരുമിച്ചു കഴിക്കരുത്. ദഹിക്കാന്‍ പ്രയാസമാണെന്നു മാത്രമല്ല നിരവധി ആരോഗ്യപ്രശ്‌നങ്ങള്‍ക്കും ഇത് കാരണമാകും. ഓറഞ്ചും കാരറ്റും : ഓറഞ്ചും കാരറ്റും ഒരുമിച്ചു കഴിച്ചാല്‍ നെഞ്ചെരിച്ചിലും വൃക്കത്തകരാറും സംഭവിക്കും പേരയ്ക്കയും വാഴപ്പഴവും : ഈ പഴങ്ങള്‍ ഒരുമിച്ചു കഴിച്ചാല്‍ അസിഡിറ്റി, ഓക്കാനം, വയറിനു കനം, വായുകോപം, തലവേദന ഇവ വരാന്‍…

Read More

ഇരട്ടത്താടി അകറ്റാൻ ഒരു മാസം മുടങ്ങാതെ ഇങ്ങനെ ചെയ്തു നോക്കൂ…

ഇരട്ടത്താടി അകറ്റാൻ ഒരു മാസം മുടങ്ങാതെ ഇങ്ങനെ ചെയ്തു നോക്കൂ…

അമിതമായ കൊഴുപ്പ് അടിഞ്ഞ് കൂടുമ്പോഴാണ് ഇരട്ട താടി ഉണ്ടാകുന്നത്. ഭാരം കൂടുന്നതും ജനിതകപരമായ കാരണങ്ങളും ഇരട്ടത്താടി ഉണ്ടാക്കുന്ന മറ്റ് ഘടകങ്ങളാണ്. എന്നാൽ ചെറിയ ചില വ്യായാമങ്ങളിലൂടെ ഇരട്ടത്താടി ഇല്ലാതാക്കാൻ സാധിക്കും. തുടർച്ചയായ ദിവസങ്ങളിൽ ഇത്തരം ഫേഷ്യൽ വ്യായാമങ്ങൾ ചെയ്യണമെന്ന് മാത്രം. ഇരുന്നോ നിന്നോ ഈ വ്യായാമങ്ങൾ ചെയ്യാം. വ്യായാമം ചെയ്യാൻ ആരംഭിക്കുന്നതിന് മുമ്പ് മുഖവും കഴുത്തും ഒന്ന് വാം അപ്പ് ചെയാം. അതിനായി ആദ്യം വിരലുകൾ ഉപയോഗിച്ച് മുഖവും കഴുതുമെല്ലാം മൃദുവായി മസ്സാജ് ചെയ്യാം. ചെറുതായി മുഖത്തും കഴുത്തിലും വിരലുകൾ കൊണ്ട് തട്ടി കൊടുക്കുകയും ചെയ്യാം. ഇനി മുഖം ഓരോ വശത്തേക്കും അഞ്ച് തവണ തിരിക്കുക. മുകളിലേയ്ക്കും താഴേയ്ക്കും ഇങ്ങനെ തന്നെ ആവർത്തിക്കാം. ഇനി വ്യായാമം ചെയ്ത് തുടങ്ങാം. ഈ വ്യായാമം ചെയ്യാൻ മുഖം പരമാവധി ഉയർത്തി സീലിങ്ങിലേയ്ക്ക് നോക്കുക. ഇനി പേര് സൂചിപ്പിക്കും പോലെ സീലിങ്ങിനെ…

Read More

സൂക്ഷിക്കണം ഹെപ്പറ്റൈറ്റിസ് ബിയെ, ആദ്യമേ ശ്രദ്ധിക്കണം ഈ ലക്ഷണങ്ങള്‍

സൂക്ഷിക്കണം ഹെപ്പറ്റൈറ്റിസ് ബിയെ, ആദ്യമേ ശ്രദ്ധിക്കണം ഈ ലക്ഷണങ്ങള്‍

ഇന്ന് ലോകഹെപ്പറ്റൈറ്റിസ് ദിനം. കരളിനെ ബാധിക്കുന്ന ഒരു പ്രധാന രോഗമാണ് ഹെപ്പറ്റൈറ്റിസ്. എ, ബി, സി, ഡി, ഇ എന്നിങ്ങനെ അഞ്ചു വിഭാഗങ്ങളായാണ് പ്രധാനമായും ഹെപ്പറ്റൈറ്റിസ് കാണുന്നത്. ഭക്ഷണപദാര്‍ഥങ്ങളിലൂടെയാണ് എ, ഇ വിഭാഗം ശരീരത്തിനുള്ളില്‍ പ്രവേശിക്കുന്നത്. വളരെ കുറച്ചുകാലം മാത്രമേ ഇവ ശരീരത്തിനുള്ളില്‍ നില്‍ക്കാറുള്ളു. മൂന്നു മുതല്‍ നാല് ആഴ്ചയ്ക്കുള്ളില്‍ ശരീരത്തില്‍ നിന്ന് ഈ രോഗാണു മുഴുവനായും നമ്മുടെ രോഗപ്രതിരോധശക്തി തന്നെ ഇവയെ നിര്‍മാര്‍ജ്ജനം ചെയ്യുന്നു. എന്നാല്‍ ഹെപ്പറ്റൈറ്റിസ് ബി, സി എന്നിവ വ്യത്യസ്ത സ്വഭാവം കാണിക്കുന്ന വൈറസുകളാണ്. ഇവ ശരീരത്തില്‍ പ്രവേശിച്ചു കഴിഞ്ഞാല്‍ പിന്നെ ഇവ വിട്ടുപോകണമെന്നില്ല. നിലവിലുള്ള ഏത് ചികിത്സാരീതികളിലൂടെ നമ്മള്‍ ചികിത്സിച്ചാല്‍ പോലും ഇവ പൂര്‍ണമായും വിട്ടുപോകാത്ത അവസ്ഥ ഉള്ളതുകൊണ്ടാണ് ഇവയെ ഭയക്കുന്നത്. ഹെപ്പറ്റൈറ്റിസ് എയ്ക്കും ഇയ്ക്കും ഉണ്ടാകുന്ന ലക്ഷണങ്ങള്‍ ആദ്യത്തെ ഒരാഴ്ചയ്ക്കുള്ളില്‍ പനി, ഛര്‍ദ്ദി, വയറുവേദന ഇതോടൊപ്പം ഒരാഴ്ച കഴിയുമ്പോള്‍ മഞ്ഞപ്പിത്തം…

Read More

ഓഗസ്റ്റ് 1 മുതല്‍, പ്രധാനപ്പെട്ട ബാങ്കിംഗ് ഇടപാടുകളുടെയെല്ലാം നിയമത്തില്‍ മാറ്റം

ഓഗസ്റ്റ് 1 മുതല്‍, പ്രധാനപ്പെട്ട ബാങ്കിംഗ് ഇടപാടുകളുടെയെല്ലാം നിയമത്തില്‍ മാറ്റം

ശമ്പളം, പെന്‍ഷന്‍, ഇഎംഐ പേയ്മെന്റുകള്‍ എന്നിവയെല്ലാം ഇനി അവധി ദിവസമെന്നോ പ്രവര്‍ത്തി ദിവസമെന്നോ നോക്കാതെ ക്രെഡിറ്റ് ആകുകയും ഇവയുമായി ബന്ധപ്പെട്ട ബാങ്കിംഗ് ഇടപാടുകള്‍ തടസ്സമില്ലാതെ നടക്കുകയും ചെയ്യും. അത്തരത്തിലൊരു നിയമത്തിന് അംഗീകാരമായതായി ദേശീയ റിപ്പോര്‍ട്ടുകള്‍. ശമ്പളവും പെന്‍ഷനുമൊക്കെ അക്കൗണ്ടില്‍ എത്തേണ്ട ദിവസം പലപ്പോഴും അവധി ദിവസങ്ങള്‍ ആകാറുണ്ട്. അടുത്ത പ്രവര്‍ത്തി ദിവസം വരെ അതിനാല്‍ പണം ക്രെഡിറ്റ് ആകാന്‍ കാത്തിരിക്കേണ്ടിയും വരുന്നു. ഇത് പുതിയ നിയമത്തിലൂടെ മാറുകയാണ്. ഇനി മുതല്‍ ഈ ധനകാര്യ ഇടപാടുകളെല്ലാം സാധ്യമാക്കുന്ന എന്‍എസിഎച്ച് (National Automated Clearing House (NACH)) 24ഃ7 ആക്കാനാണ് തീരുമാനമായിട്ടുള്ളത്. കഴിഞ്ഞ ബൈ മന്ത്ലി മോണിറ്ററി പോളിസി മീറ്റിംഗില്‍ എന്‍ എ സി എച്ചും ആര്‍ടിജിഎസും അവധി ദിവസങ്ങളിലും 24 മണിക്കൂറും പ്രവര്‍ത്തനക്ഷമമാക്കാനുള്ള കാര്യങ്ങള്‍ ചെയ്യുമെന്ന് ആര്‍ബിഐ ഗവര്‍ണര്‍ അറിയിച്ചിരുന്നു. നിലവില്‍ എന്‍ എ സി എച്ച് സേവനങ്ങള്‍…

Read More

കുരുതി ആമസോണ്‍ പ്രൈമില്‍ ഓഗസ്റ്റ് 11 മുതൽ

കുരുതി ആമസോണ്‍ പ്രൈമില്‍ ഓഗസ്റ്റ് 11 മുതൽ

പൃഥ്വിരാജ് നായകനായി മനു വാര്യര്‍ സംവിധാനം ചെയ്യുന്ന കുരുതി ഒടിടിയില്‍ റിലീസ് ചെയ്യും. ഓഗസ്റ്റ് 11 മുതല്‍ ആമസോണ്‍ പ്രൈമില്‍ ചിത്രം സ്ട്രീം ചെയ്ത് തുടങ്ങും. പൃഥിരാജ് തന്നെയാണ് വിവരം അറിയിച്ചത്. നേരത്തെ പൃഥ്വിരാജിന്റെ കോള്‍ഡ് കേസ് എന്ന സിനിമയും ആമസോണില്‍ തന്നെയാണ് റിലീസായത്. പൃഥ്വിരാജ് പ്രൊഡക്ഷന്‍സ് ആണ് ചിത്രത്തിന്റെ നിര്‍മാണം. ബോളിവുഡില്‍ ‘കോഫി ബ്ലൂം’ എന്ന സിനിമ ഒരുക്കിയതിന് ശേഷമാണ് മലയാളത്തിലേക്കുള്ള മനുവിന്റെ രംഗപ്രവേശം. ചിത്രത്തില്‍ റോഷന്‍ മാത്യു, മണികണ്ഠന്‍ ആര്‍ ആചാരി, മുരളി ഗോപി, നവാസ് വള്ളിക്കുന്ന്, ഷൈന്‍ ടോം ചാക്കോ, നസ്ലെന്‍, സാഗര്‍ സൂര്യ, മാമുക്കോയ എന്നിങ്ങനെ വലിയൊരു താരനിര തന്നെ അണിനിരക്കുന്നു. കുരുതി ചിത്രത്തിന്റെ രചന- അനീഷ് പല്യാല്‍. സിനിമറ്റോഗ്രഫി- അഭിനന്ദന്‍ രാമാനുജം. സംഗീത സംവിധാനം- ജേക്‌സ് ബിജോയ്. എഡിറ്റ്- അഖിലേഷ് മോഹന്‍.

Read More

ഇപ്പോഴും തുടരുന്ന ദുരാചാരങ്ങള്‍, മനുഷ്യത്തല തിന്നുന്ന സ്വാമിമാരുടെ വിഡിയോ പുറത്ത്

ഇപ്പോഴും തുടരുന്ന ദുരാചാരങ്ങള്‍, മനുഷ്യത്തല തിന്നുന്ന  സ്വാമിമാരുടെ  വിഡിയോ പുറത്ത്

അതിര്‍ത്തിയില്‍ നിന്ന് വെറും 52 കിലോ മീറ്റര്‍ മാത്രം അകലെയാണ് പാവൂര്‍ സത്രം. ഇവിടെ നിന്നാണ് മനുഷ്യത്തല തിന്നുന്ന സ്വാമിമാരുടെ ദൃശ്യം കഴിഞ്ഞ ദിവസം പുറത്തുവന്നത്. പാവൂര്‍സത്രം കല്ലാരണി ഗ്രാമത്തിലെ ശക്തിമാടസ്വാമി എന്ന ക്ഷേത്രത്തിലെ ഉത്സവവുമായി ബന്ധപ്പെട്ട് ശവത്തിന്റെ തല ഭക്ഷിക്കുന്ന വിഡിയോ പുറത്തുവന്നതോടെയാണ് ഇത്തരം ദുരാചാരങ്ങള്‍ ഗ്രാമങ്ങളില്‍ ഇപ്പോഴും തുടരുന്നുവെന്ന സത്യം പുറംലോകം അറിഞ്ഞത്. ശക്തിമാടസ്വാമി ക്ഷേത്രത്തിലെ സ്വാമിയാട്ട് ആടിമാസത്തിലെ കര്‍ക്കടകം പഞ്ഞത്തില്‍ നിന്നു കരകയറാനും ചിങ്ങത്തില്‍ നല്ല വിളവു ലഭിക്കാനുമാണ് ഈ ക്ഷേത്രത്തില്‍ ഉത്സവം നടത്തുന്നത്. ആടിമാസത്തിലെ ആദ്യ വെള്ളിയാഴ്ചയാണ് ഉത്സവം. കല്ലാരണി ഗ്രാമത്തിലും സമീപഗ്രാമങ്ങളിലും നിന്നുള്ളവര്‍ ഉത്സവത്തില്‍ പങ്കെടുക്കാന്‍ എത്തിയിരുന്നു. പതിറ്റാണ്ടുകളായി ഈ ആചാരം ഇവിടെ നടക്കുന്നുണ്ട്. വേട്ടയ്ക്കായി ചുടുകാട്ടില്‍ പോകുന്ന സ്വാമി അവിടെനിന്ന് മൃതദേഹത്തിന്റെ കയ്യോ കാലോ തലയോ എടുത്താണ് തിരിച്ചെത്തുക. ഉത്സവത്തിനു മുന്‍പുള്ള ദിവസങ്ങളില്‍ ഈ ഗ്രാമത്തില്‍ മരിക്കുന്നയാളിന്റെ മൃതദേഹം…

Read More

തക്കാളി നീര് മുഖത്ത് പുരട്ടി ഈ ഗുണങ്ങൾ ഉറപ്പാക്കൂ…

തക്കാളി നീര് മുഖത്ത് പുരട്ടി ഈ ഗുണങ്ങൾ ഉറപ്പാക്കൂ…

ചർമത്തിൻ്റെ പല ആവശ്യകതകൾ നിറവേറ്റുന്നതിനും അതിനെ കൂടുതൽ ആരോഗ്യപ്രദമാക്കി മാറ്റുന്നതിനും തക്കാളി ഉപയോഗിക്കുന്നത് വഴി സാധിക്കും. തക്കാളി കൊണ്ടുള്ള സൗന്ദര്യ സംരക്ഷണം ആദ്യമൊക്കെ അല്പം വിചിത്രമായ തിരഞ്ഞെടുപ്പാണെന്ന് തോന്നുമെങ്കിലും, കുറച്ചു നാളുകൾക്കുള്ളിൽ ഇതു നൽകുന്ന ആകർഷണീയ ഫലങ്ങൾ കണ്ടറിയുമ്പോൾ ഇതെത്ര ഗുണമുള്ളതാണെന്നു മനസിലാകും. നിങ്ങളുടെ ചർമത്തിനുള്ള ഏറ്റവും മികച്ച ഒരു എക്സ്ഫോളിയേറ്ററായി തക്കാളി പ്രവർത്തിക്കും. ഇതിൽ ചർമത്തെ പരിപോഷിപ്പിക്കുന്ന നിരവധി എൻസൈമുകൾ കൊണ്ട് നിറഞ്ഞിരിക്കുന്നു. നിർജീവ ചർമ്മകോശങ്ങൾ ഒഴിവാക്കാനായി തക്കാളി ഉപയോഗിച്ചുകൊണ്ട് ചർമ്മത്തിൽ മൃദുവായി മസാജ് ചെയ്യുക. നിങ്ങൾക്ക് സെൻസിറ്റീവായ ചർമ്മ സ്ഥിതിയാണുള്ളത് എങ്കിൽപോലും ഈ പരിഹാരവിധി പരീക്ഷിക്കുന്നതിന് ഭയപ്പെടേണ്ടതില്ല. തക്കാളിയിൽ നിന്ന് പൾപ്പ് പിഴിഞ്ഞെടുത്ത് ഇത് നിങ്ങളുടെ മുഖത്ത് നേരിട്ട് പുരട്ടി കുറച്ച് സമയത്തിന് ശേഷം കഴുകിക്കളയുക. അതല്ലെങ്കിൽ എളുപ്പത്തിൽ ഉപയോഗിക്കാനായി തക്കാളി രണ്ടായിട്ട് മുറിച്ച് ഇതുപയോഗിച്ച് മുഖത്ത് സൗമ്യമായി തടവുക. ചർമ്മസംരക്ഷണത്തിത്തിൻ്റെ കാര്യത്തിൽ തക്കാളി…

Read More

ഗർഭ പരിശോധനയിൽ ആദ്യ മൂത്ര സാമ്പിൾ പ്രധാനം; കാരണം..

ഗർഭ പരിശോധനയിൽ ആദ്യ മൂത്ര സാമ്പിൾ പ്രധാനം; കാരണം..

ഇപ്പോൾ വീട്ടിൽ വച്ചു തന്നെ ഗർഭ പരിശോധന നടത്താൻ സൗകര്യമുണ്ട്. ഇതിനായുള്ള പരിശോധനാ കിറ്റുകളും ലഭ്യമാണ്. മൂത്ര സാമ്പിൾ വഴിയാണ് ഈ പരിശോധന നടത്തുന്നത്. എന്നാൽ ഗർഭ പരിശോധന കൃത്യ ഫലം നൽകാൻ ശ്രദ്ധിക്കേണ്ട ചില പ്രത്യേക കാര്യങ്ങളുണ്ട്. കൃത്യമായ രീതിയിൽ ചെയ്താൽ ഫലം ഉറപ്പു തരുന്ന ചിലത്. ഇതിൽ മൂത്ര സാമ്പിൾ എന്നത് ഏറെ പ്രധാനമാണ്. ആദ്യത്തെ മൂത്ര സാമ്പിളാണ് ഗർഭപരിശോധനാ ഫലം പൂർണമായി ലഭിക്കാൻ നല്ലത്. ഗർഭധാരണം നടക്കുമ്പോൾ സ്ത്രീ ശരീരത്തിൽ എച്ച്‌സിജി എന്ന ഹോർമോൺ ഉൽപാദിപ്പിക്കപെടുന്നു. എന്നാൽ ഇത് സാവധാനത്തിലേ വർദ്ധിയ്ക്കൂ. ഇതിനാൽ തന്നെയാണ് ഗർഭധാരണം നടന്ന് ഉടൻ തന്നെ ടെസ്റ്റു നടത്തിയാൽ ആദ്യം നെഗറ്റീവ് റിസൽട്ട് കാണിക്കുന്നത്. കാരണം, പരിശോധനയിൽ തെളിയാൻ മാത്രം എച്ച്‌സിജി ഹോർമോൺ സ്ത്രീ ശരീരത്തിൽ ഉൽപാദിപ്പിക്കാത്തതാണ് കാരണം. ഭ്രൂണം ഇംപ്ലാന്റ് ചെയ്യുമ്പോൾ, അതായത് ഗർഭപാത്ര ഭിത്തിയിൽ പറ്റിപ്പിടിച്ചു…

Read More

പ്ലസ് ടു, വിഎച്ച്എസ്ഇ പരീക്ഷാ ഫലം ഇന്ന്

പ്ലസ് ടു, വിഎച്ച്എസ്ഇ പരീക്ഷാ ഫലം ഇന്ന്

പ്ലസ് ടു, വിഎച്ച്എസ്ഇ പരീക്ഷാ ഫലം ഇന്ന് പ്രഖ്യാപിക്കും. ഉച്ചയ്ക്ക് മൂന്നു മണിക്ക് വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടിയാണ് ഫലം പ്രഖ്യാപിക്കുക. ഇരുപരീക്ഷകളുടെയും മൂല്യനിര്‍ണയവും ടാബുലേഷനും പൂര്‍ത്തിയാക്കി. പരീക്ഷാ ബോര്‍ഡ് യോഗം കഴിഞ്ഞു. കോവിഡും തിരഞ്ഞെടുപ്പും കാരണം വൈകി ആരംഭിച്ച പരീക്ഷ കോവിഡ് രണ്ടാം തരംഗം കാരണം വീണ്ടും നീണ്ടുപോയി. അടുത്തമാസം ആദ്യത്തോടെ പ്രവേശന പരീക്ഷ നടക്കാനിരിക്കെയാണ് ഹയര്‍സെക്കന്‍ഡറി കോഴ്‌സുകളുടെ ഫലം പൂര്‍ത്തിയാക്കിയത്. മുന്‍വര്‍ഷത്തേക്കാള്‍ വിജയശതമാനം കൂടുതലായിരിക്കും ഇത്തവണയും എന്നാണ് സൂചന. ജൂണ്‍ ആദ്യം എഴുത്ത് പരീക്ഷയുടെ ചോദ്യപേപ്പര്‍ മൂല്യനിര്‍ണ്ണം ആരംഭിച്ചപ്പോഴും പ്ലസ് ടു പ്രാക്ടിക്കല്‍ പരീക്ഷകള്‍ അവസാനിച്ചിരുന്നില്ല. പരീക്ഷാപേപ്പര്‍ മൂല്യനിര്‍ണയം ജൂണ്‍ 19 ഓടെ അവസാനിച്ചു. മേയ് 28 ന് പ്ലസ്ടു പ്രാക്ടിക്കല്‍ പരീക്ഷകള്‍ തുടങ്ങിയെങ്കിലും കോവിഡ് സാഹചര്യത്തില്‍ രണ്ട് മാസത്തോളമായി പ്രാക്ടിക്കല്‍ പരീക്ഷകള്‍ നീണ്ടു. ജൂലൈ 12 ന് പ്രാക്ടിക്കല്‍ പരീക്ഷ അവസാനിച്ചു. എന്നാല്‍…

Read More