ആമസോൺ പ്രൈം ഡേ; വിലക്കുറവിൽ 5 കിടിലൻ ലാപ്‌ടോപ്പുകൾ

ആമസോൺ പ്രൈം ഡേ; വിലക്കുറവിൽ 5 കിടിലൻ ലാപ്‌ടോപ്പുകൾ

ഈ കോമേഴ്‌സ് ഭീമന്മാരായ ആമസോണിന്റെ പ്രൈം ഡേ സെയ്ൽ 2021 ഇന്ന് രാത്രി 12 മണിക്ക് അവസാനിക്കും. ആമസോൺ പ്രൈം ഉപഭോക്താക്കൾക്ക് മൊബൈൽ ഫോൺ, അക്‌സെസ്സറികൾ, ഇലക്ട്രോണിക് ഗൃഹോപകരണങ്ങൾ എന്നിവ മികച്ച ഡിസ്‌കൗണ്ടിൽ സ്വന്തമാക്കാനുള്ള അവസരമാണ് ഒരുക്കിയിരിക്കുന്നത്. പഠനത്തിനും, ഓഫീസിൽ ആവശ്യങ്ങൾക്കുമായി നിങ്ങൾ ഒരു ലാപ്ടോപ്പ് തേടുകയാണെങ്കിൽ മികച്ച വിലക്കുറവിൽ ലാപ്ടോപ്പ് പ്രൈം ഡേ വില്പനയിൽ സ്വന്തമാക്കാം. ഗെയിമിങ് ലാപ്ടോപ്പുകൾക്കും മികച്ച വിലക്കിഴിവ് ആമസോൺ ഒരുക്കിയിട്ടുണ്ട്. എം1 മാക്ബുക്ക് പ്രോ – 1,16,790 രൂപ വിലയുള്ള എം1 മാക്ബുക്ക് പ്രോയ്ക്ക് ഇന്ന് 1,08,990 രൂപ മാത്രം. 3.3 ഇഞ്ച് റെറ്റിന ഡിസ്പ്ലേ, 8 ‑ കോർ സിപിയു, 8 ‑ കോർ ജിപിയു ഉള്ള ആപ്പിൾ എം 1 ചിപ്പ്, 8 ജിബി റാം, 256 ജിബി എസ്എസ്ഡി, ടച്ച് ബാർ, ടച്ച് ഐഡി എന്നിവയാണ് എം1…

Read More

മുരിങ്ങയില കർക്കിടകത്തിൽ കഴിയ്ക്കാമോ?

മുരിങ്ങയില കർക്കിടകത്തിൽ കഴിയ്ക്കാമോ?

ശരീരത്തിന് ആവശ്യമായ ഏറെ പോഷകങ്ങൾ അടങ്ങിയ ഒന്നാണ് മുരിങ്ങയില. കർക്കിടകത്തിൽ മുരിങ്ങയില കഴിയ്ക്കരുതെന്നാണ് നാം പൊതുവേ കേൾക്കാറ്. ഇത് വിഷമാണ്, കട്ടുണ്ടാകും, അതായത് കയ്പ്പുണ്ടാകും എന്നൊക്കെയാണ് പറയുന്നത്. എന്നാൽ എന്ത് കൊണ്ടാണ് ഇത് കഴിയ്ക്കരുതെന്ന് പഴമക്കാർ പറയുന്നതെന്നു നമുക്ക് നോക്കാം. മുരിങ്ങാമരം തടിയിലൂടെ വിഷം വലിച്ചെടുക്കുമെന്നും ഇതിനാലാണ് ഇത് പണ്ടു കാലത്ത് കിണിറ്റിൻ പരിസരത്ത് നട്ടിരുന്നതെന്നുമാണ് പറഞ്ഞു കേൾക്കുന്നത്. അതായത് കിണറ്റിലെ വെള്ളം വിഷാംശം നീക്കി ശുദ്ധമാകാനാണ് മുരിങ്ങ ഇവിടെ നടുന്നത് എന്നാണ് വിശ്വാസം. ഇതിനാലാണ് മുരിങ്ങ കർക്കിടകത്തിൽ വിഷമാകുന്നതെന്നു പറഞ്ഞാൽ ഏതു കാലത്തും കിണറ്റിലെ വിഷാംശം വലിച്ചെടുക്കാൻ മുരിങ്ങയ്ക്കു കഴിഞ്ഞാൽ ഏതു കാലത്തും ഇതിൽ വിഷാംശം ഉണ്ടാകുമെന്ന് തന്നെയല്ലേ അർത്ഥം. അതായത് ഏതു കാലത്തും ഇത് കഴിയ്ക്കാൻ പാടില്ലെന്നതു തന്നെ. ഇതിനാൽ തന്നെ ഈ വാദത്തിൽ കഴമ്പില്ലെന്നു വേണം, പറയാൻ. എന്നാൽ വാസ്തവം ഇതാണ്. കിണറ്റിൻ…

Read More

പ്ലസ് ടു, വിഎച്ച്എസ്ഇ പരീക്ഷാ ഫലം നാളെ പ്രഖ്യാപിക്കും

പ്ലസ് ടു, വിഎച്ച്എസ്ഇ പരീക്ഷാ ഫലം നാളെ പ്രഖ്യാപിക്കും

പ്ലസ് ടു, വിഎച്ച്എസ്ഇ പരീക്ഷാ ഫലം നാളെ (ബുധന്‍) പ്രഖ്യാപിക്കും. നാളെ ഉച്ചയ്ക്ക് മൂന്നു മണിക്ക് വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടിയാണ് ഫലം പ്രഖ്യാപിക്കുക. ഇരുപരീക്ഷകളുടെയും മൂല്യനിര്‍ണയവും ടാബുലേഷനും പൂര്‍ത്തിയാക്കി. പരീക്ഷാ ബോര്‍ഡ് യോഗം കഴിഞ്ഞു. കോവിഡും തിരഞ്ഞെടുപ്പും കാരണം വൈകി ആരംഭിച്ച പരീക്ഷ കോവിഡ് രണ്ടാം തരംഗം കാരണം വീണ്ടും നീണ്ടുപോയി. അടുത്തമാസം ആദ്യത്തോടെ പ്രവേശന പരീക്ഷ നടക്കാനിരിക്കെയാണ് ഹയര്‍സെക്കന്‍ഡറി കോഴ്‌സുകളുടെ ഫലം പൂര്‍ത്തിയാക്കിയത്. മുന്‍വര്‍ഷത്തേക്കാള്‍ വിജയശതമാനം കൂടുതലായിരിക്കും ഇത്തവണയും എന്നാണ് സൂചന. തിയറി പരീക്ഷയും പ്രാക്ടിക്കലും വൈകിയെങ്കിലും ഉത്തരക്കടലാസ് മൂല്യനിര്‍ണയത്തോടൊപ്പം തന്നെ ടാബുലേഷനും അതാത് സ്‌കൂളുകളില്‍ നിന്നും ചെയ്തത് ഫലം പ്രസിദ്ധീകരിക്കുന്ന നടപടികള്‍ വേഗത്തിലാക്കി. പ്രാക്ടിക്കല്‍ പരീക്ഷയുടെ മൂല്യനിര്‍ണയവും അതിലെ ടാബുലേഷനും മറ്റ് പേപ്പര്‍ വര്‍ക്കുകള്‍ക്കും വേണ്ട സമയം മാത്രമാണ് എടുത്തത്. ജൂലൈ 15 ഓടോ പ്രാക്ടിക്കല്‍ തീര്‍ന്ന് 15 ദിവസത്തിനുള്ളില്‍ ഫലപ്രഖ്യാപനം നടത്താന്‍…

Read More

മുടി കരുത്തിനു പ്രത്യേക ഉലുവാ പായ്ക്ക്!

മുടി കരുത്തിനു പ്രത്യേക ഉലുവാ പായ്ക്ക്!

കരുത്തുളള, ഉള്ളുള്ള മുടിയ്ക്ക് സഹായിക്കുന്ന ചില പ്രത്യേക ഹെയർ പായ്ക്കുകളുണ്ട്. ഇത്തരത്തിൽ ഒന്നിനെ കുറിച്ചറിയാം നമുക്കിന്ന്. ഇതിൽ നാലു കൂട്ടുകളാണ് വേണ്ടത്. ചെമ്പരത്തി, ഉലുവ, മുട്ട, തൈര് എന്നിവയാണ് ആവശ്യം. ഉലുവ പ്രത്യേക രീതിയിൽ ഉപയോഗിയ്ക്കുന്നത് മുടി കൊഴിയുന്നതു തടയും. മുടി വളർച്ച ത്വരിതപ്പെടുത്തും. താരൻ പോലുള്ള പ്രശ്‌നങ്ങൾക്കു നല്ല പരിഹാരമാണ്. മുടിയ്ക്കു തിളക്കവും മൃദുത്വവുമെല്ലാം നൽകും. തൈര് കാൽസ്യത്തിന്റെ മികച്ച ഉറവിടം മാത്രമല്ല, ബി 5, ഡി തുടങ്ങിയ വിറ്റാമിനുകളും, സിങ്ക്, മഗ്നീഷ്യം, പൊട്ടാസ്യം തുടങ്ങിയ ധാതുക്കൾ, ഫാറ്റി ആസിഡുകൾ, പ്രോട്ടീനുകൾ എന്നിവയാലും സമ്പുഷ്ടമാണ്. ഇവ ഒരുമിച്ച് മുടി സംബന്ധമായ വിവിധ പ്രശ്നങ്ങൾ പരിഹരിക്കുന്നതിന് ഒന്നിലധികം വഴികളിൽ പ്രവർത്തിക്കുന്നു. ചെമ്പരത്തി മുടിക്ക് ആഴത്തിലുള്ള പോഷണം നൽകാനും ശിരോചർമ്മത്തിലെ രക്തചംക്രമണം മെച്ചപ്പെടുത്താനും സാധിക്കുന്നു. സഹായിക്കുന്നു. നല്ലൊരു ഷാംപൂ, കണ്ടീഷണർ ഗുണം നൽകുന്ന ഒന്നാണ് ചെമ്പരത്തി. മുട്ട വെള്ള…

Read More

പത്താം ക്ളാസില്‍ മികച്ച വിജയം നേടി ഹന്‍സിക കൃഷ്ണ; സന്തോഷം ആരാധകരുമായി പങ്കിട്ട് താരം

പത്താം ക്ളാസില്‍ മികച്ച വിജയം നേടി ഹന്‍സിക കൃഷ്ണ; സന്തോഷം ആരാധകരുമായി പങ്കിട്ട് താരം

അഹാനയുടെ പൊന്നോമനയാണ് ഏറ്റവും ഇളയ അനുജത്തി ഹന്‍സിക. തന്നെക്കാള്‍ പത്തു വയസ്സ് ഇളയ അനുജത്തിയെക്കുറിച്ച് പറയുമ്പോഴെല്ലാം അഹാനയുടെ വാക്കുകളില്‍ വാത്സല്യം നിറയും. നാല്‍വര്‍ സഹോദരിമാരില്‍ ഏറ്റവും ഇളയ കുട്ടിയായ ഹന്‍സിക ഇനി പ്ലസ് വണ്‍ ക്ലാസ്സിലേക്കാണ്. സോഷ്യല്‍ മീഡിയ സെലിബ്രിറ്റിയും കൂടിയാണ് ഈ കൊച്ചുമിടുക്കി. സ്ഥിരമായി വീഡിയോകളും നൃത്തവുമായി ഹന്‍സികയെ ഇന്‍സ്റ്റഗ്രാമിലോ യൂട്യൂബിലൊ കാണാം.തന്റെ മറ്റു കുടുംബാംഗങ്ങളെ പോലെ തന്നെ ഹന്‌സികയ്ക്കും ഒട്ടേറെ ആരാധകരുണ്ട്. എന്നാല്‍ നൃത്തവും പാട്ടുമൊക്കെയാണ് ഹോബി എന്ന് കരുതി ആള്‍ പഠിത്തത്തില്‍ ഉഴപ്പില്ല കേട്ടോ, ഐ.സി.എസ്.സി. സിലബസ് പഠിച്ചു ഉയര്‍ന്ന മാര്‍ക്ക് നേടിയ ആളാണ് ഹന്‍സിക. പുതിയ പോസ്റ്റില്‍ തന്റെ മാര്‍ക്ക് എത്രയെന്ന് ഹന്‍സിക പറയുന്നുണ്ട് കൃഷ്ണകുമാറിന്റെയും സിന്ധുവിന്റെയും നാല് മക്കളും തിരുവനന്തപുരം ഹോളി ഏഞ്ചല്‍സ് സ്‌കൂളിലാണ് പഠിച്ചത്. എല്‍.കെ.ജി. മുതല്‍ ആ സ്‌കൂളില്‍ പഠിച്ച സഹോദരിമാര്‍ അധ്യാപകര്‍ക്കും പ്രിയപ്പെട്ടവരാണ്. പ്ലസ് വണ്‍…

Read More

ഐ ടി തൊഴില്‍ തേടുന്നവര്‍ക്കായി ഒരു പോര്‍ട്ടല്‍!

ഐ ടി തൊഴില്‍ തേടുന്നവര്‍ക്കായി ഒരു പോര്‍ട്ടല്‍!

കേരളത്തില്‍ ഐടി തൊഴില്‍ തേടുന്നവര്‍ക്കു മാത്രമായി ഐടി ജീവനക്കാരുടെ സംഘടനയായ പ്രതിദ്ധ്വനി തുടക്കമിട്ട സൗജന്യ ജോബ് പോര്‍ട്ടല്‍ ഒന്നാം വര്‍ഷത്തിലേക്ക്. പ്രവര്‍ത്തനം തുടങ്ങി ഇതുവരെയുള്ള കണക്കുകള്‍ വച്ചു നോക്കുമ്പോള്‍ മികച്ച പ്രതികരണമാണ് തൊഴിലന്വേഷകരില്‍ നിന്നും ഐടി കമ്പനികളില്‍ നിന്നും ലഭിക്കുന്നതെന്ന് അണിയറ ശില്‍പ്പികള്‍ പറയുന്നു. തിരുവനന്തപുരം ടെക്നോപാര്‍ക്ക്, കൊച്ചി ഇന്‍ഫോപാര്‍ക്ക് കോഴിക്കോട് സൈബര്‍ പാര്‍ക്ക് എന്നിവിടങ്ങളില്‍ പ്രവര്‍ത്തിക്കുന്ന വന്‍കിട കമ്പനികള്‍ ഉള്‍പ്പെടെ സംസ്ഥാനത്തെ 410 ഐടി കമ്പനികള്‍ ഇപ്പോള്‍ jobs.prathidhwani.org എന്ന പോര്‍ട്ടല്‍ വഴി പുതിയ ജീവനക്കാരെ റിക്രൂട്ട് ചെയ്യുന്നുണ്ട്. പോര്‍ട്ടലില്‍ രജിസ്റ്റര്‍ ചെയ്യാത്ത നിരവധി കമ്പനികളിലെ തൊഴിലവസരങ്ങളും ഈ പോര്‍ട്ടലില്‍ ലഭ്യമാണ്. ജീവനക്കാരുടെ റഫറന്‍സ് വഴിയാണിത്. ഇതുവരെ രജിസ്റ്റര്‍ ചെയ്ത പ്രൊഫൈലുകള്‍ ഇതുവരെ 9,630 പ്രൊഫൈലുകള്‍ ജോബ് പോര്‍ട്ടലില്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. കഴിഞ്ഞ ഒരു വര്‍ഷ കാലയളവില്‍ 14360 തൊഴിലുകള്‍ ജോബ് പോര്‍ട്ടലില്‍ ലിസ്റ്റ് ചെയ്തു….

Read More

പ്രീപെയ്ഡ് ഉപയോക്താക്കള്‍ ഡാറ്റാ പരിഹാരത്തിന് “വി ഹീറോ” അണ്‍ലിമിറ്റഡ് പ്ലാന്‍

പ്രീപെയ്ഡ് ഉപയോക്താക്കള്‍ ഡാറ്റാ പരിഹാരത്തിന്  “വി ഹീറോ” അണ്‍ലിമിറ്റഡ് പ്ലാന്‍

പ്രമുഖ ടെലികോം സേവന ദാതാവായ വി തങ്ങളുടെ ‘വി ഹീറോ അണ്‍ലിമിറ്റഡ് ‘പ്ലാന്‍ കേന്ദ്രീകരിച്ച് പുതിയ പ്രചാരണം അവതരിപ്പിച്ചു. പ്രമുഖ താരമായ വിനയ് പഥക്കാണ് പ്രചാരണത്തിലെ നായകന്‍. പ്രീപെയ്ഡ് ഉപയോക്താക്കള്‍ നേരിടുന്ന ഡാറ്റാ പോരായ്മയ്ക്ക് പരിഹാരം കാണുന്നതാണ് വി ഹീറോ അണ്‍ലിമിറ്റഡ് പ്ലാന്‍. വി അണ്‍ലിമിറ്റഡ് പ്ലാന്‍ നല്‍കുന്ന മൂന്ന് ഫീച്ചറുകള്‍ പ്രചാരണത്തില്‍ അവതരിപ്പിക്കുന്നുണ്ട്. വീക്കന്‍ഡ് ഡാറ്റാ റോള്‍ഓവര്‍, രാത്രി 12 മുതല്‍ രാവിലെ ആറുവരെയുള്ള നൈറ്റ് ടൈം ഫ്രീ ഡാറ്റ, ഡബിള്‍ ഡാറ്റ എന്നിവയെല്ലാം എന്നിവയെല്ലാം ഇതില്‍ ഉള്‍പ്പെടുന്നു. ഉപഭോക്താക്കള്‍ക്ക് ഇതുവഴി ആശങ്കയില്ലാതെ മൊബൈല്‍ ഇന്റര്‍നെറ്റ് ആസ്വദിക്കാം പകര്‍ച്ചവ്യാധിയോടെ വീട്ടിലിരുന്നുള്ള ജോലി, ഓണ്‍ലൈന്‍ പഠനം, വിനോദം തുടങ്ങിയവ പതിവായതോടെ ഇന്റര്‍നെറ്റ് ഉപയോഗത്തില്‍ വന്‍ കുതിപ്പുണ്ടായി.വിയുടെ ഹീറോ അണ്‍ലിമിറ്റഡ് ഓഫറില്‍ ഉപഭോക്താക്കള്‍ക്ക് ഒരിക്കലും ഡാറ്റ തീര്‍ന്നു പോകുന്ന പ്രശ്‌നമുണ്ടാക്കുന്നില്ല. ഉപഭോക്തൃ അഭിപ്രായത്തിന്റെ അടിസ്ഥാനത്തില്‍ വി ഹീറോ അണ്‍ലിമിറ്റഡ്…

Read More

തട്ടം ഇടാതെ പുറത്തിറങ്ങില്ല,മേക്കപ്പ് പോലും ഇപ്പോള്‍ ഉപയോഗിക്കുന്നില്ല സജിത ബേട്ടിയുടെ ഇപ്പോഴത്തെ ജീവിതം ഇങ്ങനെ

തട്ടം ഇടാതെ പുറത്തിറങ്ങില്ല,മേക്കപ്പ് പോലും ഇപ്പോള്‍ ഉപയോഗിക്കുന്നില്ല സജിത ബേട്ടിയുടെ ഇപ്പോഴത്തെ ജീവിതം ഇങ്ങനെ

മിനിസ്‌ക്രീനിലും ബിഗ് സ്‌ക്രീനിലും ഒരുപോലെ വില്ലത്തി വേഷം ചെയ്ത് തിളങ്ങിയ താരമാണ് സജിത ബേട്ടി. സീരിയലില്‍ ഒരുപക്ഷെ വില്ലത്തി വേഷം ചെയ്യാന്‍ താരത്തെ പോലെ വേറെയൊരു താരത്തിനും പറ്റൂല എന്നതാണ് സത്യം. ഒരുപാട് സിനിമയിലും താരം അഭിനയിച്ചിട്ടുണ്ട്. അഭിനയത്രി എന്നതിലുപരി താരം ഒരു അവതാരിക കുടിയായിരിന്നു കൂടാതെ നിരവധി ആല്‍ബത്തിലും താരം എത്തിയിരിക്കുന്നു. മലയാള സിനിമയില്‍ ബാല താരമായിട്ടാണ് താരം അരങ്ങേറിയത്. അതിന് ശേഷം ചെറുതും വലതും മായി ഒരുപാട് സിനിമയില്‍ താരം അഭിനയിച്ചിട്ടുണ്ട്. മലയാളത്തിന് പുറമെ തമിഴ്, തെലുങ്കു, ഭാഷയിലും താരം എത്തീട്ടുണ്ട് എന്നാല്‍ അന്യ ഭാഷയില്‍ ആണ് താരം ഗ്ലാമര്‍ വേഷങ്ങളില്‍ തിളങ്ങാന്‍ തുടങ്ങിയത്. എന്നാല്‍ കുറച്ചു വര്‍ഷം ആയി താരത്തെ സിനിമയിലോ സീരിയലിലോ കാണാന്‍ പറ്റിയിരുന്നില്ല. വിവാഹ ശേഷം ആണ് താരം സിനിമയില്‍ നിന്നും മാറി നിന്നത് ഹാഷിം ആണ് താരത്തിന്റെ ഭര്‍ത്താവ്…

Read More

മുകേഷ് നല്ല മനുഷ്യന്‍; നല്ല ഭര്‍ത്താവല്ല: മേതില്‍ ദേവിക

മുകേഷ് നല്ല മനുഷ്യന്‍; നല്ല ഭര്‍ത്താവല്ല: മേതില്‍ ദേവിക

മുകേഷിനോട് തനിക്ക് ഒരു വ്യക്തിവൈരാഗ്യവുമില്ലെന്ന് നര്‍ത്തകി മേതില്‍ ദേവിക. വിവാഹബന്ധം വേര്‍പെടുത്താനുള്ള തീരുമാനത്തോടാണ് ദേവികയുടെ പ്രതികരണം. തിരഞ്ഞെടുപ്പ് വരെ കാത്തു. അത് കഴിഞ്ഞ ഉടനെ അഭിഭാഷകനെ കണ്ടു. മുകേഷിന്റെ കുടുംബത്തോട് എനിക്ക് പ്രശ്‌നമില്ല. മുകേഷിനോടും പ്രശ്‌നമില്ല. കഴിഞ്ഞ ദിവസവും എന്നെ വിളിച്ചിരുന്നു. പുറത്തു കേള്‍ക്കുന്ന ഗോസിപ്പുകള്‍ ശരിയല്ല ദേവിക ഒരു സ്വകാര്യ ചാനലിനോട് പറഞ്ഞു. രാഷ്ട്രീയത്തിലേക്ക് ഇറങ്ങുമ്പോള്‍ തന്നെ അതിന്റെ വരുംവരായ്കകള്‍ അദ്ദേഹം തന്നെ അനുഭവിക്കണം എന്ന് പറഞ്ഞിരുന്നു. ഞാന്‍ മനസ്സിലാക്കിയടത്തോളം അദ്ദേഹം നല്ല മനുഷ്യനാണ്. സ്‌നേഹിക്കാനൊക്കെ അറിയാവുന്ന മനുഷ്യനാണ്. രാഷ്ട്രീയത്തിലെ വിവാദങ്ങളെല്ലാം അദ്ദേഹം തന്നെ വരുത്തിവച്ചതാണ്. അത് തിരുത്താനൊന്നും അദ്ദേഹം തയ്യാറല്ല. ദേവിക പറഞ്ഞു. ജീവിതത്തില്‍ അദ്ദേഹം നല്ല ഭര്‍ത്താവായിരുന്നില്ല. കുടുംബജീവിതം നല്ല രീതിയില്‍ കൊണ്ടുപോകാനായില്ല. എട്ടുവര്‍ഷം ഒരുമിച്ച് ജീവിച്ചിട്ടും അദ്ദേഹത്തെ എനിക്ക് മനസ്സിലാക്കാന്‍ പറ്റിയില്ല. ഇനി മനസ്സിലാക്കാന്‍ പറ്റുമെന്നും തോന്നുന്നില്ല. അതുകൊണ്ടാണ് ഈ തീരുമാനം…

Read More

മഴക്കാലത്തും സൺസ്‌ക്രീൻ ഉപയോഗിക്കാം; കാരണം…

മഴക്കാലത്തും സൺസ്‌ക്രീൻ ഉപയോഗിക്കാം; കാരണം…

മഴക്കാലത്ത് സൺസ്‌ക്രീൻ ഉപയോഗിക്കേണ്ടതുണ്ടോ എന്ന സംശയം നമ്മളിൽ ഒട്ടു മിക്ക ആൾക്കാർക്കും ഉള്ള ഒരു സംശയമാണ്. വേനലിൽ സൂര്യന്റെ ചൂടിൽ നിന്ന് ചർമ്മത്തെ സംരക്ഷിക്കാൻ സൺസ്‌ക്രീൻ ഉപയോഗിക്കണം എന്ന് നമുക്കെല്ലാം അറിയാം. എന്നാൽ മഴക്കാലമാകുന്നതോടെ ചർമ്മത്തെ ദോഷകരമായി ബാധിക്കുന്ന സൂര്യ രശ്മികൾ ഉണ്ടോ?മഴക്കാലത്ത് സൂര്യനെ കഷ്ടിച്ച് കാണുന്നത് സൺസ്ക്രീൻ പുരട്ടുന്നത് ഒഴിവാക്കാൻ മതിയായ കാരണമാണോ? തീർച്ചയായും അല്ല. എന്തുകൊണ്ടാണ് നമ്മൾ സൺസ്ക്രീനുകൾ ഉപയോഗിക്കുന്നത് എന്നതിനെക്കുറിച്ചാണ് ആദ്യം മനസ്സിലാക്കേണ്ടത്. ദോഷകരമായ അൾട്രാവയലറ്റ് റേഡിയേഷൻ ഏൽക്കുന്നതിൽ നിന്ന് ചർമ്മത്തെ സംരക്ഷിക്കുക എന്നതാണ് സൺസ്ക്രീന്റെ പ്രധാന ഉപയോഗം. അൾട്രാവയലറ്റ് വികിരണങ്ങൾ ഏൽക്കുന്നത് ഒരുതരം ചർമ്മ കാൻസറായ മെലനോമ വരാനുള്ള സാധ്യത വർദ്ധിപ്പിക്കും. സൂര്യതാപത്തിൽ നിന്ന് ചർമ്മത്തെ സംരക്ഷിക്കാനും സൺസ്ക്രീനുകൾക്ക് കഴിയും. സൂര്യനിൽ നിന്നുള്ള അൾട്രാവയലറ്റ് രശ്മികളെ തടയുന്ന ഫിൽട്ടറായി മേഘങ്ങൾ പ്രവർത്തിക്കില്ല. അതിനാൽ തന്നെ സൂര്യനിൽ നിന്നുള്ള അൾട്രാവയലറ്റ് രശ്മികൾ ഏൽക്കുന്നത്…

Read More