കാലടി സര്‍വകലാശാലയില്‍ നിന്നും കാണാതായ ഉത്തരപേപ്പറുകള്‍ കണ്ടെത്തി

കാലടി സര്‍വകലാശാലയില്‍ നിന്നും കാണാതായ ഉത്തരപേപ്പറുകള്‍ കണ്ടെത്തി

കാലടി സംസ്‌കൃത സര്‍വകലാശാലയില്‍ നിന്നും കാണാതായ ഉത്തരപേപ്പറുകള്‍ കണ്ടെത്തി. ഡെപ്യൂട്ടി രജിസ്ട്രാറുടെ അലമാരയില്‍ നിന്നാണ് ഉത്തര പേപ്പറുകള്‍ കണ്ടെത്തിയത്. എംഎ സ0സ്‌കൃത0 സാഹിത്യ0 വിഭാഗം മൂന്നാം സെമസ്റ്ററിലെ 276 പേപ്പറുകളാണ് കാണാതായത്. സംഭവത്തില്‍ അന്വേഷണത്തിന് ഉത്തരവിട്ട സ4വകലാശാല പരീക്ഷ ചുമതലയുള്ള മൂല്യ നിര്‍ണ്ണയ സമിതി ചെയര്‍മാനെ സസ്‌പെന്‍ഡ് ചെയ്തിരുന്നു. ജൂലൈ മുപ്പതിന് ഈ വിഷയത്തില്‍ സര്‍വകലാശാല സിന്‍ഡിക്കേറ്റ് ചേരാനിരിക്കെയാണ് ഉത്തരക്കടലാസുകള്‍ തിരിച്ചു കിട്ടിയത്. അതേസമയം സംഭവത്തില്‍ സസ്‌പെന്‍ഷനിലായ മൂല്യ നിര്‍ണ്ണയ സമിതി ചെയര്‍മാന്‍ ഡോ.കെ എം സംഗമേശനെ തിരിച്ചെടുക്കണമെന്നാവശ്യപ്പെട്ട് അധ്യാപക സംഘടന സമരം തുടങ്ങിയിരുന്നു. പരീക്ഷ ചുമതലയുള്ള ചെയര്‍മാനെ സസ്പെന്‍ഡ് ചെയ്ത് ഉത്തരവാദിത്തത്തില്‍ നിന്ന് ഒഴിയാനുള്ള സര്‍വകലാശാലയുടെ നീക്കത്തിനെതിരെയാണ് അധ്യാപകര്‍ രംഗത്തെത്തിയത്. അധ്യാപകരുടെ സംഘടനയായ എഎസ്എസ്യുടിയുടെ നേതൃത്യത്തിലാണ് വൈസ് ചാന്‍സിലറുടെ ചേമ്പറിന് മുന്നില്‍ ഉപവാസ സമരം സംഘടിപ്പിച്ചത്. കാണാതായ വിഷയത്തില്‍ മൂല്യനിര്‍ണയത്തിന് ശേഷം ഉത്തരക്കടലാസുകള്‍ കൈമാറിയെന്നാണ് ഡോ….

Read More

വര്‍ക്ക് ഫ്രം ഹോം കണ്ണിന് പണി തരുന്നോ; ആയുര്‍വ്വേദം പരിഹാരം

വര്‍ക്ക് ഫ്രം ഹോം കണ്ണിന് പണി തരുന്നോ; ആയുര്‍വ്വേദം പരിഹാരം

കൊവിഡ് പ്രതിസന്ധികള്‍ക്കിടയില്‍ പല കമ്പനികളും ഇപ്പോള്‍ വര്‍ക്ക് ഫ്രം ഹോം ആണ് നല്‍കുന്നത്. എന്നാല്‍ സാധാരണ ഓഫീസ് ജോലിയേക്കാള്‍ കഠിനമാണ് വര്‍ക്ക്ഫ്രം ഹോം. വീട്ടില്‍ നിന്ന് ജോലി ചെയ്യുന്നത് എന്തുകൊണ്ടും എളുപ്പമാണ് എന്ന് നമുക്ക് തോന്നുമെങ്കിലും ഓഫീസില്‍ നിന്ന് ജോലി ചെയ്യുന്നതിനേക്കാള്‍ കഠിനമാണ് എന്നുള്ളതാണ് സത്യം. എന്നാല്‍ ഒരു സിഎംആര്‍ പഠനമനുസരിച്ച്, ഇന്ത്യക്കാരുടെ ശരാശരി സ്‌ക്രീന്‍ സമയം കഴിഞ്ഞ വര്‍ഷം 25 ശതമാനം മുതല്‍ 6.5 മണിക്കൂര്‍ വരെ ഉയര്‍ന്നു. ഇന്നത്തെ ലേഖനത്തില്‍ കണ്ണിന്റെ ബുദ്ധിമുട്ട് കുറയ്ക്കുന്നതിനും നേത്ര ആരോഗ്യം നിലനിര്‍ത്തുന്നതിനുമുള്ള വളരെ ഉപയോഗപ്രദമായ ചില നുറുങ്ങുകളും വീട്ടുവൈദ്യങ്ങളും നമുക്ക് നോക്കാംയയ ആയുര്‍വ്വേദ പ്രകാരം നിങ്ങള്‍ക്ക് ഈ പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ സാധിക്കുന്നുണ്ട്. അവ എന്തൊക്കെയെന്ന് നോക്കാവുന്നതാണ്. ഇത് ചെയ്യുന്നതിലൂടെ കണ്ണിന്റെ പ്രശ്നം ഇല്ലാതാവുകയും കാഴ്ചക്ക് പ്രശ്നങ്ങളില്ലാതെ മുന്നോട്ട് പോവുന്നതിന് സാധിക്കുകയും ചെയ്യും. കൂടുതല്‍ അറിയാന്‍ വായിക്കൂ നീല…

Read More

ഗര്‍ഭിണികളിലെ യോനീ പരിശോധന എന്തിന്; ഇതെങ്ങനെ ചെയ്യുന്നു?

ഗര്‍ഭിണികളിലെ യോനീ പരിശോധന എന്തിന്; ഇതെങ്ങനെ ചെയ്യുന്നു?

ഗര്‍ഭകാലത്ത് സ്ത്രീകള്‍ പല വിധത്തിലുള്ള പരിശോധനകള്‍ക്കും സ്‌കാനിംങ്ങിനും വിധേയമാവുന്നുണ്ട്. എന്നാല്‍ ഇതൊക്കെ ഏത് സമയത്ത് ഏത് അവസ്ഥയില്‍ നടത്തണം എന്നുള്ളത് വളരെയധികം ശ്രദ്ധേയമായ ഒരു കാര്യം തന്നെയാണ്. ഗര്‍ഭത്തിന്റെ ആദ്യ കാലത്ത് നടത്തുന്ന സ്‌കാനിംങ്ങുകള്‍ മറ്റ് പരിശോധനകള്‍ എല്ലാം വളരെയധികം പ്രധാനപ്പെട്ടത് തന്നെയാണ്. ഗര്‍ഭാവസ്ഥയില്‍ പലരും കേട്ടിട്ടുള്ള ഒന്നാണ് ഗര്‍ഭപാത്രത്തിന്റെ അകം പരിശോധിക്കുന്നത്. എന്നാല്‍ ഇത് എങ്ങനെ ചെയ്യുന്നു എന്ന കാര്യം പലര്‍ക്കും അറിയില്ല. ഭാര്യയായാലും ഭര്‍ത്താവ് ആയാലും ഇത്തരം കാര്യങ്ങളെക്കുറിച്ചും തങ്ങളുടെ കുഞ്ഞിന്റെ വളര്‍ച്ചയെക്കുറിച്ചും അറിയേണ്ടത് അത്യാവശ്യമാണ്. അതുകൊണ്ട് തന്നെ ഇത്തരം കാര്യങ്ങളെക്കുറിച്ച് തിരിച്ചറിയേണ്ടത് അത്യാവശ്യമാണ്. ഗര്‍ഭത്തിന്റെ സ്ഥാനം, ഗര്‍ഭത്തിന്റെ ആരോഗ്യം, കുഞ്ഞിന്റെ വളര്‍ച്ച എന്നിവയെല്ലാം അല്‍പം ശ്രദ്ധിക്കേണ്ടതാണ്. ഇതിനെക്കുറിച്ച് കൂടുതല്‍ അറിയുന്നതിന് വേണ്ടിയാണ് ഡോക്ടര്‍മാര്‍ ട്രാന്‍സ് വജൈനല്‍ സ്‌കാനിംങ് നടത്തുന്നത്. ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കാന്‍. ഗര്‍ഭപാത്രത്തിന്റെ പ്രവര്‍ത്തനങ്ങള്‍ ഗര്‍ഭാവസ്ഥയില്‍ ശ്രദ്ധിക്കേണ്ടത് ഇത് തന്നെയാണ്. ഗര്‍ഭപാത്രത്തിന്റെ…

Read More

മാലിക്കിലെ അമ്മയ്ക്ക് മകളേക്കാളും പ്രായം കുറവ്….മീനാക്ഷിയുടെ വയസ്സ് തേടിപ്പിടിച്ച് ആരാധകര്‍

മാലിക്കിലെ അമ്മയ്ക്ക് മകളേക്കാളും പ്രായം കുറവ്….മീനാക്ഷിയുടെ വയസ്സ് തേടിപ്പിടിച്ച് ആരാധകര്‍

മിനി സ്‌ക്രീനിലൂടെ മലയാളികള്‍ക്ക് പരിചിതയാണ് മീനാക്ഷി രവീന്ദ്രന്‍. നായികാ നായകന്‍, ഉടന്‍ പണം തുടങ്ങി നിരവധി പരിപാടികളിലൂടെ മലയാളികളുടെ നിറഞ്ഞ കയ്യടിയും മനസ്സില്‍ നിന്നും മായാത്തൊരു ഇടവും നേടിയ നടിയാണ് മീനാക്ഷി. ഇപ്പോള്‍ ബിഗ് സ്‌ക്രീനിലും തന്റെ കണ്ടതിന്റെ സന്തോഷത്തിലാണ് ആരാധകര്‍. മഹേഷ് നാരായണ്‍, ഫഹദ് ഫാസില്‍ കൂട്ടുകെട്ടില്‍ പിറന്ന ഹിറ്റ് ചിത്രം മാലിക്കിലൂടെയാണ് താരത്തിന്റെ അരങ്ങേറ്റം. ഒരു വലിയ താരനിരയ്ക്കൊപ്പമാണ് മീനാക്ഷിയുടെ സിനിമ പ്രവേശം എന്നതും ശ്രദ്ധേയമാണ്. സിനിമയിലുടനീളം താരത്തിന്റെ കഥാപാത്രമുണ്ട്. ചിത്രത്തില്‍ ഫഹദിന്റെയും നിമിഷയുടെയും മകളെയാണ് താരം എത്തിയത്. റംലത്ത് എന്നാണ് കഥാപാത്രത്തിന്റെ പേര്. ഫഹദിനും നിമിഷയ്ക്കും ഒപ്പമുള്ള കോമ്പിനേഷന്‍ സീനിലൊക്കെ മികച്ച പ്രകടനം ആണ് താരം കാഴ്ച വച്ചത്. താരത്തിന്റെ ആദ്യ സിനിമാഭിനയം ആണെങ്കിലും ഒരുപാട് വര്‍ഷം സിനിമയിലഭിനയിച്ച തഴക്കം ചെന്ന ഒരു അഭിനേത്രിയെ പോലെ തോന്നുന്നു എന്നാണ് ആരാധക അഭിപ്രായം. എന്നാല്‍…

Read More

നീർക്കെട്ടും നീരിറക്കവും ഈസി ആയി ഒഴിവാക്കാം!

നീർക്കെട്ടും  നീരിറക്കവും ഈസി ആയി ഒഴിവാക്കാം!

ശരീരത്തിന് അസ്വസ്ഥതയും ശരീര ഭാഗങ്ങളിൽ വേദനയുമുണ്ടാക്കുന്ന പ്രത്യേക അവസ്ഥയാണ് നീരിറക്കം, തലനീരിറങ്ങുക എന്ന അവസ്ഥ. ആയുർവേദ പ്രകാരം കഫദോഷമാണ് നീർക്കെട്ടിന് കാരണമാകുന്നത്. നീർക്കെട്ട് ഏതു ഭാഗത്താണോ ഉണ്ടാകുന്നത്, ആ ഭാഗത്ത് രോഗമുണ്ടാകുന്നു. നീർക്കെട്ടുണ്ടാകുമ്പോൾ ആ ഭാഗത്തേയ്ക്കുള്ള രക്തയോട്ടവും ഓക്‌സിജൻ സഞ്ചാരവും നിലയ്ക്കുകയാണ് ചെയ്യുന്നത്. ശിരസിൽ നിന്നും താഴേയ്ക്കാണ് നീർസഞ്ചാരമുണ്ടാകുന്നത്. ശരീരത്തിന്റെ പല ഭാഗത്തുമുണ്ടാകുന്ന നീർക്കെട്ടുകൾ പല തരം പ്രശ്‌നങ്ങളാണ് വരുത്തുന്നത് ശിരസിലാണ്‌ നീർക്കെട്ടെങ്കിൽ തലവേദന, തലചുറ്റൽ, കണ്ണിന് രോഗം, അട്രോഫി, ബ്രെയിൻ ട്യൂമർ, ഡിമെൻഷ്യ തുടങ്ങിയ പല രോഗങ്ങളുമുണ്ടാകാം. ഇത് ബ്രെയിനിലാണെങ്കിൽ മോട്ടോർ ന്യൂറോൺഡിസീസ്, കോർട്ടിക്കൽ അട്രോഫി, ഡിമെൻഷ്യ, ട്യമർ തുടങ്ങിയ അവസ്ഥകളുണ്ടാകാം. ഇത് തൊണ്ടയിലെങ്കിൽ തൈറോയ്ഡ്, ഫാരിൻജൈറ്റിസ്, ലാരിൻജൈറ്റിസ്, ടോൺസിലൈറ്റിസ്, കൂർക്കംവലി, ശ്വാസ തടസം തുടങ്ങിയ അവസ്ഥകളുണ്ടാകാം. രക്തത്തിലാണ് നീർക്കെട്ടെങ്കിൽ ചുട്ടുപുകച്ചിൽ, ചർമരോഗം, ഉറക്കക്കുറവ്, മാനസിക സുഖക്കുറവ്, കരുവാളിപ്പ് തുടങ്ങിയ അസ്വസ്ഥതകളുണ്ടാകാം. ശ്വാസകോശത്തിലെങ്കിൽ നടക്കുമ്പോൾ കിതപ്പ്,…

Read More

വിവാഹം കഴിക്കാന്‍ താല്പര്യമില്ല; തുറന്ന് പറഞ്ഞ് അനുമോള്‍….

വിവാഹം കഴിക്കാന്‍ താല്പര്യമില്ല; തുറന്ന് പറഞ്ഞ് അനുമോള്‍….

തമിഴ് സിനിമയില്‍ നിന്നും മലയാളത്തിലേക്ക് വന്ന് വളരെയധികം പ്രശസ്തി നേടിയ താരമാണ് അനുമോള്‍. മലയാള സിനിമയിലെ ആക്ടിങ് ജീനിയസ് എന്നാണ് താരം അറിയപ്പെടുന്നത് തന്നെ. ഗോഡ് ഫോര്‍ സെയില്‍, വെടിവഴിപാട്, അമീബ, ചായില്യം, റോക്സ്റ്റാര്‍ തുടങ്ങിയവയാണ് താരത്തിന്റെ ശ്രദ്ധേയമായ ചിത്രങ്ങള്‍. കണ്ണുക്കുളേ എന്ന തമിഴ് ചിത്രത്തിലൂടെയാണ് താരം അഭിനയ ലോകത്തെക്ക് പ്രവേശിക്കുന്നത്. താരത്തിന്റെ ആദ്യ മലയാള ചിത്രം ഇവന്‍ മേഘരൂപന്‍ ആണ്. വെടിവഴിപാട് എന്ന ചിത്രത്തില്‍ അഭിസാരികയുടെ വേഷത്തില്‍ മികച്ച പ്രകടനം ആണ് താരം കാഴ്ചവച്ചത്. മികച്ച പ്രേക്ഷക അഭിപ്രായവും പിന്തുണയും ഈ കഥാപാത്രം നേടിക്കൊടുത്തിരുന്നു. സോഷ്യല്‍ മീഡിയയില്‍ സജീവമാണ് താരം. സാമൂഹിക പ്രശ്‌നങ്ങള്‍ക്കെതിരെ ഉച്ചത്തില്‍ പ്രതികരിക്കുന്നവരുടെ കൂട്ടത്തിലും താരം ഉണ്ട്. ഇപ്പോള്‍ സോഷ്യല്‍ മീഡിയയിലൂടെ താരം തന്റെ വിവാഹത്തെ കുറിച്ച് പറഞ്ഞ കാര്യങ്ങള്‍ തരംഗമാവുകയാണ്. വളരെ പെട്ടന്ന് ആണ് താരം പറഞ്ഞ വാക്കുകള്‍ പ്രേക്ഷകര്‍ ഏറ്റെടുത്തത്….

Read More

ക്രിക്കറ്റ് താരം ശ്രീശാന്തിന്റെ നായികയാവാന്‍ ഒരുങ്ങി സണ്ണിലിയോണ്‍

ക്രിക്കറ്റ് താരം ശ്രീശാന്തിന്റെ നായികയാവാന്‍ ഒരുങ്ങി സണ്ണിലിയോണ്‍

മലയാളികള്‍ക്ക് അഭിമാനമായി വളര്‍ന്ന ക്രിക്കറ്റ് താരമാണ് ശ്രീശാന്ത്. ഇന്ത്യ ഏറ്റവും അവസാനമായി നേടിയ 2 വേള്‍ഡ് കപ്പിലും ശ്രീശാന്തിന്റെ സാന്നിധ്യം ഉണ്ടായിരുന്നു എന്നുള്ളത് മലയാളികള്‍ക്ക് അഭിമാനമാണ്. 2007 2േ0 വേള്‍ഡ് കപ്പ് & 2011ലെ ലോകകപ്പ് കിരീടം നേടുന്നതില്‍ മുഖ്യപങ്കുവഹിച്ച താരമാണ് ശ്രീശാന്ത്. ജീവിതത്തില്‍ ഒരുപാട് വിവാദങ്ങളിലും താരം അകപ്പെട്ടിട്ടുണ്ട്. 2011ലെ സ്‌പോട്ട് ഫിക്‌സിംഗ് കേസിന്റെ അടിസ്ഥാനത്തില്‍ താരത്തെ ബിസിസിഐ ക്രിക്കറ്റില്‍നിന്ന് വിലക്കിയിരുന്നു. പിന്നീട് താരം കുറ്റക്കാരനല്ല എന്ന് തെളിയുകയും ചെയ്തു. പക്ഷേ അപ്പോഴേക്കും താരത്തിന്റെ ക്രിക്കറ്റ് ജീവിതത്തിലേക്കുള്ള കവാടം ഏകദേശം അടഞ്ഞിയിരുന്നു. അതിനുശേഷം താരം സിനിമയില്‍ സജീവമായി. സിനിമയ്ക്ക് പുറമേ ടെലിവിഷന്‍ ഷോകളിലും ശ്രീശാന്ത് സജീവമാവുകയായിരുന്നു. ഇടക്ക് രാഷ്ട്രീയത്തിലും ഒരു കൈ നോക്കി. ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ ചര്‍ച്ചയായിരിക്കുന്നത് ശ്രീശാന്തിന്റെ അടുത്ത സിനിമയെക്കുറിച്ചാണ്. മലയാളികള്‍ സ്‌നേഹത്തോടെ സണ്ണി ചേച്ചി എന്ന് വിളിക്കുന്ന സണ്ണി ലിയോന്‍ആണ് ശ്രീശാന്തിന്റെ നായിക…

Read More

അൽപം ഇഞ്ചിനീര് ക്യാരറ്റ് ജ്യൂസിൽ ചേർത്താൽ ഗുണങ്ങൾ നിരവധി!

അൽപം ഇഞ്ചിനീര് ക്യാരറ്റ് ജ്യൂസിൽ ചേർത്താൽ ഗുണങ്ങൾ നിരവധി!

ജ്യൂസുണ്ടാക്കാൻ ചില പച്ചക്കറികൽ ഏറെ നല്ലതാണ് അതിലൊന്നാണ് ക്യാരറ്റ് ജ്യൂസ്. ആരോഗ്യകരമായ പച്ചക്കറികളിൽ ഒന്നാണ് ക്യാരറ്റ്. ക്യാരറ്റ് ജ്യൂസിൽ അൽപം ഇഞ്ചിനീര് കൂടി ചേർത്ത് കുടിയ്ക്കുന്നത് ഏറെ ആരോഗ്യ ഗുണങ്ങൾ നൽകുന്നു. ക്യാരറ്റ് ആരോഗ്യത്തിനും ചർമ, മുടി സംരക്ഷണത്തിനുമെല്ലാം ഏറെ ഗുണകരമാണ്. ബീറ്റാ കരോട്ടിൻ, ല്യൂട്ടിൻ, സിയാക്‌സാന്തിൻ എന്ന് തുടങ്ങിയ പോഷക ഗുണങ്ങളുടെ സമ്പന്നമായ ഉറവിടമാണ് ക്യാരറ്റ്. വിറ്റാമിൻ എ, വിറ്റാമിൻ സി, കെ, ബി 6, ബയോട്ടിൻ, പൊട്ടാസ്യം എന്നിവ ഉൾപ്പെടെയുള്ള അധിക പോഷകങ്ങളും അടങ്ങിയതാണ് ഈ ആരോഗ്യദായകമായ പച്ചക്കറി. മികച്ച കാഴ്ചശക്തി, ആരോഗ്യമുള്ള ഹൃദയം, വായയുടെ ആരോഗ്യം, പ്രതിരോധശേഷി വർദ്ധിപ്പിക്കൽ, തിളങ്ങുന്ന ചർമ്മം, തിളക്കമുള്ള മുടി എന്നിവ ക്യാരറ്റ് നൽകുന്ന ഗുണങ്ങളിൽ ചിലതാണ്.പരമ്പരാഗത ഇന്ത്യൻ ചികിത്സാ രീതികളായ ആയുർവേദം, പ്രകൃതിചികിത്സ എന്നിവയിൽ ചുമ, ജലദോഷം, വീക്കം, ഓക്കാനം തുടങ്ങിയ അസുഖങ്ങൾക്ക് ചികിത്സിക്കാൻ ഇഞ്ചി വളരെക്കാലമായി…

Read More

ഭാരതപ്പുഴയുടെ സാധ്യതകൾ പ്രയോജനപ്പെടുത്തി പുത്തൻ ടൂറിസം പദ്ധതികൾ!

ഭാരതപ്പുഴയുടെ സാധ്യതകൾ പ്രയോജനപ്പെടുത്തി പുത്തൻ ടൂറിസം പദ്ധതികൾ!

സാംസ്‌കാരികവും ചരിത്രപരവുമായി ഏറെ സാധ്യതയുള്ള പ്രദേശമാണ് ടൂറിസം മേഖലയിലെ തൃത്താലയെന്ന് ടൂറിസം മന്ത്രി പി.എ.മുഹമ്മദ് റിയാസ് തൃത്താല നിയോജകമണ്ഡലത്തിലെ പി.ഡബ്ല്യു.ഡി -ടൂറിസം പദ്ധതികളുടെ അവലോകന യോഗത്തിൽ സംസാരിക്കുകയുണ്ടായി. നിയമസഭാ സ്പീക്കറും തൃത്താല എം.എൽ.എ. യുമായ എം.ബി. രാജേഷ് അധ്യക്ഷനായി. ടൂറിസത്തെ വിജ്ഞാനവുമായി കൂട്ടിയിണക്കുന്ന ലിറ്റററി ടൂറിസം സർക്യൂട്ടിലെ പ്രധാന കേന്ദ്രം കൂടിയാണ് തൃത്താലയെന്നും ബേപ്പൂരിൽ നിന്നാരംഭിച്ച് പൊന്നാനി വഴി തൃത്താലയിൽ അവസാനിക്കുന്ന ലിറ്റററി സർക്യൂട്ട് പദ്ധതിയിൽ തൃത്താല നിർണായകമാവുമെന്നും മന്ത്രി പറഞ്ഞു. ഒപ്പം രാജ്യത്താദ്യമായാണ് ഒരു ബജറ്റിൽ ഒരു സർക്യൂട്ടിനെ ലിറ്റററി ടൂറിസം സർക്യൂട്ടായി പ്രഖ്യാപിക്കുന്നത്. ഇതുമായി ബന്ധപ്പെട്ട നിരവധി കാഴ്ചപാടുകൾ വകുപ്പിലെ ഉന്നത ഉദ്യോഗസ്ഥരുമായി ചർച്ച ചെയ്തിട്ടുണ്ട്. പ്രവർത്തനങ്ങൾ ഉടനെ ആരംഭിക്കുമെന്നും മന്ത്രി പറഞ്ഞു. കൂട്ടത്തിൽ പരമാവധി ജനങ്ങളുമായി അടുത്ത് മുന്നോട്ടു പോവുകയെന്ന നിലപാടാണ് പൊതുമരാമത്ത് വകുപ്പ് സ്വീകരിക്കുന്നത്. ടെക്‌നോളജിയെ പരമാവധി ഉപയോഗപ്പെടുത്തിയുള്ള പ്രവർത്തനങ്ങൾ നടപ്പാക്കുന്നതിന്റെ…

Read More

പോംഗ്രനേറ്റ് ജ്യൂസ് മുഖത്തു പുരട്ടാം!

പോംഗ്രനേറ്റ് ജ്യൂസ് മുഖത്തു പുരട്ടാം!

ആരോഗ്യത്തിന് സഹായിക്കുന്ന ചിലതെല്ലാം സൗന്ദര്യത്തിനും സഹായിക്കുന്നവയാണ്. പ്രത്യേകിച്ചും പല പച്ചക്കറികളും പഴവർഗങ്ങളും ഈ ഗണത്തിൽ പെടുന്നു. അതിൽ ഒന്നാണ് മാതള നാരങ്ങ അഥവാ പോംഗ്രനേറ്റ്. ഇത് നൽകുന്ന ആരോഗ്യപരമായ ഗുണങ്ങൾ ചെറുതല്ല. ഇതു പോലെ തന്നെ ഇത് സൗന്ദര്യത്തിനും ഉപയോഗിക്കാം. ഇതിന്റെ നീരും ഇതിന്റെ തൊലി ഉണക്കപ്പൊടിച്ചതുമെല്ലാം സൗന്ദര്യസംരക്ഷണത്തിന് ഉപയോഗിക്കാവുന്നതാണ്. ഗ്രീൻ ടീയേക്കാൾ കൂടുതൽ ആന്റി ഓക്‌സിഡന്റുകൾ മാതളനാരങ്ങയിൽ അടങ്ങിയിട്ടുണ്ട്. വിറ്റാമിൻ എ, ഇ, സി എന്നിവയും ഈ പഴത്തിൽ അടങ്ങിയിട്ടുണ്ട്. ഈ പോഷകങ്ങളൊക്കെ നമ്മുടെ ചർമ്മത്തെ പോഷിപ്പിക്കുക മാത്രമല്ല, ചർമ്മത്തിന് കേടുപാടുകൾ വരുത്തുന്ന ഫ്രീ റാഡിക്കലുകളുമായി പോരാടുകയും ചെയ്യുന്നു. മുഖക്കുരു, ഹൈപ്പർ പിഗ്മെന്റേഷൻ എന്നിവ കുറയ്ക്കാൻ മാതളനാരങ്ങ സഹായിക്കുന്നു. യുവത്വം നിലനിർത്താൻ സഹായിക്കുന്ന മികച്ച ഗുണങ്ങളും ചർമ്മത്തിന് തിളക്കമേകുന്ന ഗുണങ്ങളും ഇതിലുണ്ട്. കഠിനമായ മുഖക്കുരുവിനും അതിന്റെ പാടുകൾക്കുമുള്ള ചികിത്സയ്ക്ക് പ്രയോജനകരമാണ് മാതള നാരങ്ങയുടെ തൊലി ഉണക്കി…

Read More