നാളെ പൊതു അവധിയില്ല; ബക്രീദ് അവധി മറ്റന്നാളത്തേക്ക് മാറ്റി

നാളെ പൊതു അവധിയില്ല; ബക്രീദ് അവധി മറ്റന്നാളത്തേക്ക് മാറ്റി

സംസ്ഥാനത്ത് ബക്രീദ് പ്രമാണിച്ച് ബുധനാഴ്ച പൊതുഅവധി പ്രഖ്യാപിച്ചു. സർക്കാർ കലണ്ടറിൽ ജൂലൈ 20 ചൊവ്വാഴ്ചയാണ് പൊതുഅവധിയായി രേഖപ്പെടുത്തിയിരിക്കുന്നത്. എന്നാൽ ചൊവ്വാഴ്ച പ്രവര്‍ത്തി ദിവസമായിരിക്കും എന്ന് സർക്കാരിന്റെ ഉത്തരവിറങ്ങി. വ്യാപാരികളുടെ ആവശ്യപ്രകാരം ബക്രീദ് പ്രമാണിച്ച് മൂന്ന് ദിവസത്തേക്ക് കടകൾ തുറക്കാമെന്ന ഇളവ് പ്രഖ്യാപിച്ചിരുന്നു. ട്രിപ്പിൾ ലോക്ക്ഡൗൺ ഏർപ്പെടുത്തിയിട്ടുള്ള ‘ഡി’ വിഭാഗം പ്രദേശങ്ങളിൽ തിങ്കളാഴ്ച മാത്രമാണ് കടകൾ തുറക്കാൻ അനുമതി. അതേസമയം ബക്രീദിനായി കോവിഡ് നിയന്ത്രണങ്ങളിൽ ഇളവ് നൽകിയ നടപടിയിൽ സുപ്രീം കോടതി കേരളത്തോട് വിശദീകരണം തേടി. കേരളം ഇന്ന് തന്നെ വിശദമായ മറുപടി നൽകണമെന്നാണ് കോടതി നിർദേശം. ചില മേഖലകളിൽ മാത്രമാണ് ഇളവ് നൽകിയതെന്നും വ്യാപകമായി ഇളവ് നൽകിയിട്ടില്ലെന്നും കേരളം കോടതിയെ അറിയിച്ചെങ്കിലും വിശദമായ സത്യവാങ്ങ്മൂലം സമർപ്പിക്കാൻ നിർദേശിക്കുകയായിരുന്നു. വിശദമായ സത്യവാങ്ങ്മൂലം സമർപ്പിക്കാൻ സമയം നൽകണമെന്ന ആവശ്യം കോടതി അംഗീകരിച്ചില്ല. ഡൽഹി മലയാളി പി.കെ.ഡി. നമ്പ്യാര്യാണ് ഇളവിനെതിരെ അപേക്ഷ…

Read More

മോഹന്‍ലാലിനൊപ്പം മാസ് എന്റർടെയ്നർ ഉടൻ പ്രതീക്ഷിക്കാം: വിനയന്‍

മോഹന്‍ലാലിനൊപ്പം മാസ് എന്റർടെയ്നർ ഉടൻ പ്രതീക്ഷിക്കാം:  വിനയന്‍

വ്യത്യസ്തതയാര്‍ന്ന് സിനിമകളിലൂടെ മലയാളികളുടെ പ്രിയ സംവിധായകനായി മാറിയ ആളാണ് വിനയന്‍. ഒരുപിടി മികച്ച സിനിമകളെയും നായിക നായകന്മാരെയും മലയാളത്തിന് സമ്മാനിക്കാന്‍ അദ്ദേഹത്തിന് സാധിച്ചു. ഇപ്പോഴിതാ മോഹന്‍ലാലിനൊപ്പം ഒരു മാസ് എന്റര്‍ടെയ്‌നര്‍ ചിത്രം ചെയ്യാനുള്ള ആലോചനയിലാണെന്ന് പറയുകയാണ് വിനയന്‍. ടൈംസ് ഓഫ് ഇന്ത്യയ്ക്ക് നല്‍കിയ അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യം വെളിപ്പെടുത്തിയത്. ‘മോഹന്‍ലാല്‍ എന്നോടൊപ്പം സിനിമ ചെയ്യാമെന്ന് സമ്മതിച്ചു. എനിക്കും ലാലിനും ഇഷ്ടപ്പെടുന്ന ഒരു കഥയും ശൈലിയുമായി സിനിമ ചെയ്യാമെന്നാണ് പറഞ്ഞിരിക്കുന്നത്. സിനിമ ചെയ്യുന്നതിന് വേണ്ടി ഒരു ചെറിയ പടം എടുക്കാന്‍ എനിക്ക് താത്പര്യമില്ല. അതിനാല്‍ ഒരു മാസ് എന്റര്‍ടെയ്‌നര്‍ തന്നെ ചെയ്യാനാണ് തീരുമാനിച്ചിരിക്കുന്നത്. ബറോസിന് ശേഷം സിനിമ ചെയ്യാമെന്നാണ് ലാല്‍ പറഞ്ഞത്. ചിത്രത്തിന്റെ കഥ ഇതുവരെ തീരുമാനിച്ചിട്ടില്ല’, വിനയന്‍ പറയുന്നു. മോഹന്‍ലാലുമായി ചെയ്യുന്ന സിനിമയായതിനാല്‍ പ്രേക്ഷകര്‍ എന്നും ഓര്‍ത്തിരിക്കുന്ന ഒന്നായിരിക്കണം. നിലവില്‍ രണ്ട് കഥകളാണ് മനസിലുള്ളത്. പത്തൊമ്പതാം നൂറ്റാണ്ടിനേക്കാളും…

Read More

കായിക താരങ്ങള്‍ തമ്മിലുള്ള സെക്‌സ് ഒഴിവാക്കാന്‍ ‘കട്ടില്‍’ ഐഡിയയുമായി ടോക്യോ ഒളിംപിക്‌സ് സംഘാടകര്‍

കായിക താരങ്ങള്‍ തമ്മിലുള്ള സെക്‌സ് ഒഴിവാക്കാന്‍ ‘കട്ടില്‍’ ഐഡിയയുമായി ടോക്യോ ഒളിംപിക്‌സ് സംഘാടകര്‍

ടോക്യോ: ഒളിംപിക്‌സ് മത്സരങ്ങള്‍ ആരംഭിക്കാന്‍ ഇനി ദിവസങ്ങള്‍ മാത്രമാണ് ബാക്കി. കൊവിഡ് മഹാമാരിയുടെ പ്രതിസന്ധികള്‍ നേരിട്ട് വേണം ലോകത്തിലെ ഏറ്റവും വലിയ കായിക മഹാമഹം ടോക്യോയില്‍ നടത്താന്‍. അതിനാല്‍ തന്നെ ഏത് അറ്റംവരെ പോയാലും കടുത്ത നിയന്ത്രണങ്ങളാണ് സംഘാടകര്‍ നടത്തിയിരിക്കുന്നത്. മത്സരങ്ങളില്‍ പങ്കെടുക്കാന്‍ എത്തുന്ന കായിക താരങ്ങള്‍ തമ്മിലുള്ള സമ്പര്‍ക്കം കുറയ്ക്കുക എന്നതാണ് ഒരു പ്രധാന കാര്യം. അതിനായി പല സജ്ജീകരണങ്ങളും സംഘാടകര്‍ ഒരുക്കിയിട്ടുണ്ട്. ഒളിംപിക്‌സ് വില്ലേജില്‍ കായിക താരങ്ങള്‍ തമ്മില്‍ ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടുന്നത് കുറയ്ക്കാനാണ് സംഘാടകരുടെ പുതിയ ശ്രമം. അതിനായി അവര്‍ ഒരുക്കിയിരിക്കുന്ന സംവിധാനം ഇതിനകം തന്നെ വാര്‍ത്തകളില്‍ നിറഞ്ഞു കഴിഞ്ഞു. ഇത്തവണ ഒളിംപിക്‌സ് വില്ലേജിലെ മുറികളിലെ കട്ടിലുകള്‍ക്ക് ഒരു പ്രത്യേകതയുണ്ട്. പരമാവധി ഒരാളുടെ ഭാരം താങ്ങാന്‍ സാധിക്കുന്ന രീതിയിലാണ് കട്ടിലുകള്‍ നിര്‍മ്മിച്ചിരിക്കുന്നത്. എയര്‍വീവ് എന്ന കമ്പനിയാണ് പുനരുപയോഗം സാധ്യമാകുന്ന കാര്‍ഡ് ബോര്‍ഡ് ഉപയോഗിച്ച്…

Read More

ഊഞ്ഞാലിൽ നിന്ന് 6,300 അടി താഴ്ച്ചയിലേയ്ക്ക് വീഴുന്ന യുവതികള്‍, വീഡിയോ കാണാം

ഊഞ്ഞാലിൽ നിന്ന്  6,300 അടി താഴ്ച്ചയിലേയ്ക്ക് വീഴുന്ന യുവതികള്‍, വീഡിയോ കാണാം

റഷ്യയില്‍ ഊഞ്ഞാലില്‍ നിന്ന് 6,300 അടി താഴ്ച്ചയിലേക്ക് വീണ യുവതികള്‍ നേരിയ പരിക്കുകളോടെ അത്ഭുതകരമായി രക്ഷപ്പെട്ടു. റഷ്യന്‍ റിപ്പബ്ലിക് ഓഫ് ഡാഗെസ്താനിലെ സുലക് മലയിടുക്കിലാണ് അപകടമുണ്ടായത്. രണ്ട് യുവതികള്‍ ഒരുമിച്ചിരുന്ന് ഊഞ്ഞാലാടുമ്പോള്‍ വലിയ താഴ്ച്ചയിലേക്ക് വീഴുന്ന ഭയാനകമായ അപകടത്തിന്റെ വീഡിയോ ആണ് സോഷ്യല്‍ മീഡിയയില്‍ വൈറലായി മാറിയിരിക്കുന്നത്. ഊഞ്ഞാലിന്റെ ഒരു ചെയിന്‍ പൊട്ടിയതാണ് അപകടത്തിന് കാരണം. ഞെട്ടിക്കുന്ന വീഡിയോ കാണാം: ഈ അപകട വീഡിയോ ഇതുവരെ ഒരു ലക്ഷത്തിലധികം പേര്‍ കണ്ടു. സംഭവം കണ്ട് നിരവധി സോഷ്യല്‍ മീഡിയ ഉപഭോക്താക്കള്‍ അഭിപ്രായങ്ങളും രേഖപ്പെടുത്തി. ഇത്രയും ഉയരത്തിലുള്ള ഊഞ്ഞാലില്‍ ശരിയായ സുരക്ഷാ ഉപകരണങ്ങള്‍ ഇല്ലാത്തത് പലരും ചൂണ്ടിക്കാട്ടി. ഭാഗ്യവശാല്‍, ഇരുവരും നേരിയ പരിക്കുകളോടെ രക്ഷപ്പെട്ടു. സംഭവം നടന്ന റഷ്യയിലെ സുബുത് ലി ഗ്രാമത്തിന് സമീപത്തെ ഇത്തരത്തിലുള്ള നിരവധി മലയിടുക്കുകളിലെ വിനോദ മാര്‍?ഗങ്ങളുടെ സുരക്ഷയെക്കുറിച്ച് അന്വേഷണം ആരംഭിച്ചു. ഇത്തരത്തില്‍ സാഹസികമായ…

Read More

കഠിനമായ ചോദ്യങ്ങള്‍ ചോദിക്കാം പക്ഷേ മറുപടി പറയാന്‍ അനുവദിക്കണമെന്ന് പ്രതിപക്ഷത്തോട് മോദി

കഠിനമായ ചോദ്യങ്ങള്‍ ചോദിക്കാം പക്ഷേ മറുപടി പറയാന്‍ അനുവദിക്കണമെന്ന് പ്രതിപക്ഷത്തോട് മോദി

പ്രതിപക്ഷം കഠിനമായ ചോദ്യങ്ങള്‍ തന്നെ ചോദിക്കണം പക്ഷേ മറുപടി പറയാന്‍ അനുവദിക്കുക കൂടി ചെയ്യണമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. വര്‍ഷകാല സമ്മേളനത്തില്‍ പങ്കെടുക്കുന്നതിന് പാര്‍ലമെന്റ് കോപ്ലക്സില്‍ എത്തിച്ചേര്‍ന്ന മോദി മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു. എല്ലാ എം പി മാരും രാഷ്ട്രീയ പാര്‍ട്ടികളും ഏറ്റവും പ്രയാസമേറിയതും കഠിനമായതുമായ ചോദ്യങ്ങള്‍ തന്നെ ചോദിക്കണമെന്നാണ് താന്‍ ആവശ്യപ്പെടുന്നത്. എന്നാല്‍ സര്‍ക്കാരിന് അതിന് മറുപടി പറയാനുള്ള അന്തരീക്ഷം സഭയില്‍ ഉണ്ടാവണമെന്ന് പ്രധാനമന്ത്രി ലോക്സഭാ സമ്മേളനത്തിന് മുന്നോടിയായി അഭിപ്രായപ്പെട്ടു. ഇത് ജനാധിപത്യത്തിന് കൂടുതല്‍ ഉണര്‍വ്വേകും. ജനങ്ങളുടെ വിശ്വാസം വര്‍ധിപ്പിക്കുകയും വികസനപ്രവര്‍ത്തനങ്ങളിലെ കാല്‍വെയ്പ്പുകളില്‍ പുരോഗതി കൈവരിക്കാന്‍ ഇടയാക്കുമെന്നും പ്രധാനമന്ത്രി അഭിപ്രായപ്പെട്ടു. പെഗാസസ് ഫോണ്‍ ചോര്‍ത്തല്‍ വിവാദം കത്തിക്കയറുന്നതിനിടെയാണ് മോദിയുടെ പ്രതിപക്ഷത്തിനോടുള്ള നിര്‍ദേശമെന്നത് ശ്രദ്ധേയമാണ്. അതേസമയം സര്‍ക്കാരിനെതിരെ കൊവിഡ് വീഴ്ച്ച മുതല്‍ ഇന്ധനവില വര്‍ധനവ് വരെ കടുത്ത ആരോപണങ്ങളാണ് നിലനില്ക്കുന്നത്. പ്രതിപക്ഷം കടുത്ത ആയുധങ്ങളുമായാണ് പാര്‍ലമെന്റിന്റെ വര്‍ഷകാല സമ്മേളനത്തിനെത്തുന്നതെന്ന…

Read More