പച്ചക്കറി കഴിക്കുന്നത് കുറഞ്ഞാൽ എന്ത് സംഭവിക്കും? നിങ്ങള്‍ ശ്രദ്ധിക്കേണ്ട ചില ലക്ഷണങ്ങള്‍ ഇതാ

പച്ചക്കറി കഴിക്കുന്നത് കുറഞ്ഞാൽ എന്ത് സംഭവിക്കും?     നിങ്ങള്‍ ശ്രദ്ധിക്കേണ്ട ചില ലക്ഷണങ്ങള്‍ ഇതാ

പച്ചക്കറികള്‍ കഴിക്കേണ്ട ആവശ്യകതയെക്കുറിച്ച് മിക്കവരും ബോധവാന്‍മാരായിരിക്കും. കാരണം, പച്ചക്കറികള്‍ ശരീരത്തിന് പലവിധ ആരോഗ്യ ഗുണങ്ങളും നല്‍കുന്നുവെന്ന് നമുക്ക് അറിവുള്ള കാര്യമാണ്. നിങ്ങളുടെ ഭക്ഷണത്തില്‍ കൂടുതല്‍ പച്ചക്കറികള്‍ ഉള്‍പ്പെടുത്തിയാല്‍ കഴിക്കുന്ന ഭക്ഷണം കൂടുതല്‍ പോഷകഗുണമുള്ളതാകും. എല്ലാ പച്ചക്കറികളിലും നമ്മുടെ ശരീരത്തിന്റെ ആവശ്യകതകള്‍ നിറവേറ്റുന്നതിന് ആവശ്യമായ പോഷകങ്ങള്‍ അടങ്ങിയിട്ടുണ്ട്. എന്നാല്‍ ദിവസവും കഴിക്കുന്ന പച്ചക്കറിയുടെ അളവ് കുറഞ്ഞാലോ? എന്ത് സംഭവിക്കും? ഭക്ഷണത്തില്‍ പച്ചക്കറികള്‍ കഴിക്കുന്നത് കുറയ്ക്കുമ്പോഴെല്ലാം, പോഷകങ്ങളുടെ അഭാവം മൂലം ശരീരം ചില ലക്ഷണങ്ങള്‍ കാണിക്കാന്‍ തുടങ്ങുന്നു. ഈ അടയാളങ്ങളെക്കുറിച്ച് നിങ്ങള്‍ അറിഞ്ഞിരിക്കണം. അത്തരം മാറ്റങ്ങള്‍ നിങ്ങള്‍ സ്വയം കാണുകയാണെങ്കില്‍, നിങ്ങളുടെ ഭക്ഷണത്തില്‍ കൂടുതല്‍ പച്ചക്കറികള്‍ ഉള്‍പ്പെടുത്തുക. നിങ്ങള്‍ ശ്രദ്ധിക്കേണ്ട ചില ലക്ഷണങ്ങള്‍ ഇതാ: മോണയില്‍ രക്തസ്രാവവും ചതവും മോണയില്‍ രക്തസ്രാവമുണ്ടാകാനുള്ള ഒരു പ്രധാന കാരണം ആവശ്യത്തിന് വായ ശുചിത്വം ഇല്ലാത്തതാണ്. എന്നിരുന്നാലും, നിങ്ങളുടെ ശരീരത്തില്‍ വിറ്റാമിന്‍ സി യുടെ…

Read More

ഈ പഴങ്ങള്‍ ഒരുമിച്ച് ചേര്‍ത്ത് കഴിക്കരുത്; അതിലുണ്ട് അപകടം

ഈ പഴങ്ങള്‍ ഒരുമിച്ച് ചേര്‍ത്ത് കഴിക്കരുത്; അതിലുണ്ട് അപകടം

പഴങ്ങള്‍ എപ്പോഴും ആരോഗ്യത്തിന് മികച്ചതാണ്. എന്നാല്‍ ഇത് ആരോഗ്യ സംരക്ഷണത്തിന്റെ കാര്യത്തില്‍ എങ്ങനെയെല്ലാം സഹായിക്കുന്നുണ്ട് എന്നതിനെക്കുറിച്ച് രണ്ട് വട്ടം ആലോചിക്കേണ്ടി വരും. കാരണം ആരോഗ്യത്തിന് സഹായിക്കുന്നതോടൊപ്പം തന്നെ ഇത് പലപ്പോഴും ആരോഗ്യത്തിന് പ്രതിസന്ധികളും ഉണ്ടാക്കുന്നുണ്ട് എന്നുള്ളതാണ് സത്യം. ആരോഗ്യപ്രശ്നങ്ങള്‍ വര്‍ദ്ധിപ്പിക്കുന്ന അവസ്ഥയിലേക്ക് പലപ്പോഴും പഴങ്ങള്‍ കഴിക്കുന്നത് എത്തുന്നുണ്ട്. ആരോഗ്യ സംരക്ഷണത്തിന്റെ കാര്യത്തില്‍ പഴങ്ങള്‍ കഴിക്കുന്നത് എന്തുകൊണ്ടും നല്ലതാണ്. എന്നാല്‍ ഒരിക്കലും ചേര്‍ക്കാന്‍ പാടില്ലാത്ത ചില പഴങ്ങള്‍ ഉണ്ട്. അവ എന്തൊക്കെയെന്ന് അറിഞ്ഞിരിക്കേണ്ടത് അത്യാവശ്യമാണ്. ആരോഗ്യത്തിന് വെല്ലുവിളി ഉയര്‍ത്തുന്ന ഇത്തരം ജോഡികള്‍ ഏതൊക്കെയെന്ന് നമുക്ക് നോക്കാം. ഇതിലൂടെ ആരോഗ്യം വര്‍ദ്ധിക്കുകയാണോ അതോ കുറയുകയാണോ ചെയ്യുന്നത് എന്ന് നമുക്ക് നോക്കാവുന്നതാണ്. ഇത്തരം കാര്യങ്ങളെക്കുറിച്ച് നമുക്ക് നോക്കാം. ഏതൊക്കെ പഴങ്ങളാണ് ചേരാന്‍ പാടില്ലാത്തത് എന്ന് നോക്കാം. തണ്ണിമത്തനും മസ്‌ക് മെലണും തണ്ണിമത്തന്‍ എപ്പോഴും ഒറ്റക്ക് കഴിക്കേണ്ട ഒന്നാണ്. ഇത് ഒരിക്കലും മറ്റ്…

Read More

പല പ്രതിസന്ധി ഘട്ടത്തിലും ഞാന്‍ സഹായിച്ചിട്ടുണ്ട് സിത്താരയെ… പക്ഷെ ദേഹത്ത് തൊടാന്‍ പാടില്ലയെന്നു പറഞ്ഞപ്പോള്‍ ഞാന്‍ തകര്‍ന്നു പോയി: റഹ്മാന്‍…

പല പ്രതിസന്ധി ഘട്ടത്തിലും ഞാന്‍ സഹായിച്ചിട്ടുണ്ട് സിത്താരയെ…     പക്ഷെ ദേഹത്ത് തൊടാന്‍ പാടില്ലയെന്നു പറഞ്ഞപ്പോള്‍ ഞാന്‍ തകര്‍ന്നു പോയി: റഹ്മാന്‍…

മലയാള സിനിമാ ചരിത്രത്തില്‍ ഒരു കാലത്ത് തിരക്കേറിയ നടനായിരുന്നു റഹ്മാന്‍. ആദ്യ സമയങ്ങളിലെല്ലാം താരം അഭിനയിച്ച സിനിമകളെല്ലാം ഒന്നിനൊന്ന് മികച്ചതായിരുന്നു. ഒരുപാട് മികച്ച സിനിമകള്‍ താരത്തിന്റേതായി പുറത്തുവന്നിട്ടുണ്ട്. മികച്ച പ്രേക്ഷക പിന്തുണയും ആരാധക അഭിപ്രായവും താരം നേടിയിരുന്നു. ഒട്ടുമിക്ക നായികമാരുടെ എല്ലാംകൂടെ താരം അഭിനയിച്ചിട്ടുണ്ട്. അതുകൊണ്ട് തന്നെ അക്കാലത്ത് ഗോസിപ്പുകളിലും താരത്തിന് പേര് പതിവായി കേട്ടുകൊണ്ടിരുന്നു. രോഹിണി , ശോഭന തുടങ്ങിയ നായികമാരുടെ പേരില്‍ ഗോസിപ്പ് കോളങ്ങളില്‍ നിറഞ്ഞു നിന്നിരുന്നു എന്ന് തന്നെ പറയാം. ഇന്നത്തെ അത്രത്തോളം സോഷ്യല്‍ മീഡിയ ഒന്നും പുരോഗമിക്കാതിരുന്നിട്ടും ഗോസിപ്പുകള്‍ക്ക് പഞ്ഞം ഒന്നുമുണ്ടായിരുന്നില്ല. ഇങ്ങനെ ഗോസിപ്പുകള്‍ എല്ലാം ഉണ്ടായിരുന്നു എങ്കിലും ആ വിഷയങ്ങളിലൊന്നും ഒരു വേദനയോ ടെന്‍ഷന്‍ ഒന്നും ഉണ്ടായിട്ടില്ല എന്നും വീട്ടുകാര്‍ അറിഞ്ഞാല്‍ എന്താകുമെന്ന് ചെറിയ ഒരു ചിന്ത അല്ലാതെ മറ്റൊന്നും അലട്ടിയിരുന്നില്ല എന്നും റഹ്മാന്‍ പറഞ്ഞു. സിനിമാ ജീവിതത്തില്‍ തന്നെ…

Read More

എൻറെ കൂട്ടുകാരി എൻറെ പ്രണയിനി ആയിരിക്കുന്നു: ദിയയ്ക്കൊപ്പം സന്തോഷ നിമിഷവുമായി കിച്ചു

എൻറെ കൂട്ടുകാരി എൻറെ പ്രണയിനി ആയിരിക്കുന്നു: ദിയയ്ക്കൊപ്പം സന്തോഷ നിമിഷവുമായി കിച്ചു

ആരാധകരുടെ പ്രിയപ്പെട്ട താര കുടുംബങ്ങളില്‍ ഒന്നാണ് നടന്‍ കൃഷ്ണകുമാറിന്റെത്. താര കുടുംബങ്ങളിലെ എല്ലാവരും പ്രേക്ഷകര്‍ക്ക് പ്രിയപ്പെട്ടവരാണ്. കോവിഡ് കാലത്താണ് എല്ലാവരും സോഷ്യല്‍ മീഡിയയില്‍ ഏറെ തിളങ്ങിയത്. വീട്ടിലെ ഓരോരുത്തര്‍ക്കും യൂട്യൂബ് ചാനല്‍ ഉണ്ട്. ചാനലുകളിലൂടെ തങ്ങളുടെ വീട്ടുവിശേഷങ്ങളും സ്വകാര്യ വിശേഷങ്ങള്‍ എല്ലാവരും പങ്കുവയ്ക്കാറുണ്ട്. സോഷ്യല്‍ മീഡിയയില്‍ വളരെ സജീവമായ ഒരാളാണ് കൃഷ്ണകുമാറിന്റെ രണ്ടാമത്തെ മകളായ ദിയ. നര്‍ത്തകി കൂടിയായ ദിയ ഒരു സോഷ്യല്‍ മീഡിയ ഇന്‍ഫ്‌ലുവന്‍സര്‍ കൂടിയാണ്. ടിക്ക് ടോക്ക്, മ്യൂസിക്കല്‍ വിഡിയോകളിലൂടെ പ്രേക്ഷകരുടെ ഇഷ്ടം നേടിയ താരപുത്രിയാണ് ദിയ. ദിയയുടെ മിക്ക വീഡിയോകളിലും പ്രത്യക്ഷപ്പെടുന്ന ഒരാളാണ് വൈഷ്ണവ്. ഇരുവരും തമ്മില്‍ പ്രണയത്തിലാണെന്ന് എല്ലാവര്‍ക്കുമറിയാം. ഇരുവരും പഠിച്ചുകൊണ്ടിരിക്കുകയാണ്. കോളേജ് കാലത്തെ സൗഹൃദമാണ് പ്രണയത്തില്‍ എത്തിയത്. ഇരുവരുടെയും വീട്ടുകാര്‍ക്കും ഈ ബന്ധത്തോട് താല്‍പര്യമാണ് ഉള്ളത്. ഇപ്പോഴിതാ, ദിയയോടൊപ്പമുള്ള തന്റെ സൗഹൃദ നിമിഷങ്ങള്‍ കോര്‍ത്തിണക്കിയ മനോഹര വിഡിയോ പങ്കുവച്ച് കുറിപ്പുമായി…

Read More

ഇന്ന് 9,931 പേര്‍ക്ക് കോവിഡ്-19, 13,206 രോഗമുക്തി

ഇന്ന് 9,931 പേര്‍ക്ക് കോവിഡ്-19,         13,206 രോഗമുക്തി

സംസ്ഥാനത്ത് ഇന്ന് 9,931 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. മലപ്പുറം 1615, കോഴിക്കോട് 1022, തൃശൂര്‍ 996, എറണാകുളം 921, പാലക്കാട് 846, കൊല്ലം 802, തിരുവനന്തപുരം 700, കണ്ണൂര്‍ 653, കാസര്‍ഗോഡ് 646, ആലപ്പുഴ 613, കോട്ടയം 484, വയനാട് 247, പത്തനംതിട്ട 239, ഇടുക്കി 147 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്.കഴിഞ്ഞ 24 മണിക്കൂറിനിടെ 89,654 സാമ്പിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 11.08 ആണ്. റുട്ടീന്‍ സാമ്പിള്‍, സെന്റിനല്‍ സാമ്പിള്‍, സിബി നാറ്റ്, ട്രൂനാറ്റ്, പി.ഒ.സി.ടി. പി.സി.ആര്‍., ആര്‍.ടി. എല്‍.എ.എം.പി., ആന്റിജന്‍ പരിശോധന എന്നിവ ഉള്‍പ്പെടെ ഇതുവരെ ആകെ 2,54,31,248 സാമ്പിളുകളാണ് പരിശോധിച്ചത്.കഴിഞ്ഞ ദിവസങ്ങളിലുണ്ടായ 58 മരണങ്ങളാണ് കോവിഡ്-19 മൂലമാണെന്ന് ഇന്ന് സ്ഥിരീകരിച്ചത്. ഇതോടെ ആകെ മരണം 15,408 ആയി. ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 31 പേര്‍ സംസ്ഥാനത്തിന് പുറത്ത് നിന്നും…

Read More

വിന്റേജ് മോട്ടോര്‍ വാഹനങ്ങള്‍ക്ക് പ്രത്യേക രജിസ്‌ട്രേഷന്‍ നല്‍കുന്നതിനുള്ള പ്രക്രിയയ്ക്ക് അന്തിമരൂപമായി

വിന്റേജ് മോട്ടോര്‍ വാഹനങ്ങള്‍ക്ക് പ്രത്യേക രജിസ്‌ട്രേഷന്‍ നല്‍കുന്നതിനുള്ള പ്രക്രിയയ്ക്ക് അന്തിമരൂപമായി

വിന്റേജ് വാഹനങ്ങളുടെ പൈതൃകം സംരക്ഷിക്കാനും പ്രോത്സാഹിപ്പിക്കാനും ലക്ഷ്യമിട്ട് പ്രത്യേക രജിസ്‌ട്രേഷന്‍ നല്‍കുന്നതിനുള്ള പ്രക്രിയയ്ക്ക് അന്തിമരൂപമായതായി കേന്ദ്ര ഉപരിതല ഗതാഗത-ഹൈവേ മന്ത്രി ശ്രീ നിതിന്‍ ഗഡ്കരി പറഞ്ഞു. ഇതിനോടകം രജിസ്റ്റര്‍ ചെയ്ത വാഹനങ്ങള്‍ക്ക് പഴയ നമ്പര്‍ നിലനിര്‍ത്തുകയും, പുതിയ രജിസ്‌ട്രേഷനുകള്‍ക്കായി ”വിഎ” സീരീസ് (സമര്‍പ്പിത രജിസ്‌ട്രേഷന്‍ മാര്‍ക്ക്) ആരംഭിക്കുന്നതിനുമൊപ്പം പുതിയ നിയമങ്ങള്‍ തടസ്സരഹിതമായ പ്രക്രിയ ഉറപ്പുവരുത്തുമെന്നും അദ്ദേഹം ട്വീറ്റ് ചെയ്തു. രജിസ്‌ട്രേഷന്‍ പ്രക്രിയ സുഗമാക്കുന്നതിനായി കേന്ദ്ര ഉപരിതല ഗതാഗത-ഹൈവേ മന്ത്രാലയം സിഎംവിആര്‍ 1989 ഭേദഗതി ചെയ്തു. ഭേദഗതിയുടെ പ്രധാന സവിശേഷതകള്‍ ഇനിപ്പറയുന്നു : 1) 50 വര്‍ഷത്തിലധികം പഴക്കമുള്ളതും, അവയുടെ യഥാര്‍ത്ഥ രൂപത്തില്‍ പരിപാലിക്കുകയും, കാര്യമായ മാറ്റങ്ങള്‍ക്ക് വിധേയമാകാതിരിക്കുകയും ചെയ്ത എല്ലാ ഇരുചക്ര-നാലുചക്ര വാഹനങ്ങളും വിന്റേജ് മോട്ടോര്‍ വാഹനങ്ങളുടെ നിര്‍വ്വചനത്തില്‍ ഉള്‍പ്പെടും. 2) രജിസ്‌ട്രേഷന്‍ / റീ-രജിസ്‌ട്രേഷനുള്ള അപേക്ഷ, ഫോം 20 പ്രകാരം അനുവദിക്കും. ഇന്‍ഷുറന്‍സ് പോളിസി, ഫീസ്,…

Read More

ഇലക്ട്രിക് കിടക്കകള്‍ നല്‍കി ഇസാഫ് സ്മോള്‍ ഫിനാന്‍സ് ബാങ്ക്

ഇലക്ട്രിക് കിടക്കകള്‍ നല്‍കി ഇസാഫ് സ്മോള്‍ ഫിനാന്‍സ് ബാങ്ക്

തൃശൂര്‍: അമല ആശുപത്രിയില്‍ ചികത്സയിലുള്ള കോവിഡ് രോഗികള്‍ക്ക് സാന്ത്വനവുമായി ഇസാഫ് സ്മോള്‍ ഫിനാന്‍സ് ബാങ്ക്. സാമൂഹിക പ്രതിബന്ധതയുടെ ഭാഗമായി പത്ത് ഇലക്ട്രിക് കിടക്കകളാണ് ബാങ്ക് നല്‍കിയത്. ഇസാഫ് സ്മോള്‍ ഫിനാന്‍സ് ബാങ്ക് എംഡിയും സി.ഇ.ഒ യുമായ കെ പോള്‍ തോമസ് കിടക്കകള്‍ കൈമാറി. അമല ഹോസ്പിറ്റല്‍ ഡയറക്ടര്‍ ഫാ.ജൂലിയസ് അറക്കല്‍ അദ്ധ്യക്ഷത വഹിച്ച ചടങ്ങില്‍ , ഇസാഫ് ബാങ്ക് ഡയറക്ടര്‍ ക്രിസ്തുദാസ് കെ.വി, അമല ഹോസിപിറ്റല്‍ അസോസിയേറ്റ് ഡയറക്ടര്‍ ഫാ. ഷിബു പുത്തന്‍പുരക്കല്‍, മെഡിക്കല്‍ സൂപ്രണ്ട് ഡോ.രാജേഷ് ആന്റോ, ചീഫ് ഓപറേറ്റിംഗ് ഓഫീസര്‍ സൈജു.സി. എടക്കളത്തൂര്‍ എന്നിവരും പങ്കെടുത്തു.

Read More

കടല്‍പായലില്‍ നിന്നും ഔഷധ നിര്‍മാണം: സിഎംഎഫ്ആര്‍ഐ ഗവേഷകന് ദേശീയ പുരസ്‌കാരം

കടല്‍പായലില്‍ നിന്നും ഔഷധ നിര്‍മാണം: സിഎംഎഫ്ആര്‍ഐ ഗവേഷകന് ദേശീയ പുരസ്‌കാരം

കൊച്ചി: കടല്‍പായലില്‍ നിന്നും പ്രമേഹമുള്‍പ്പെടെ വിവിധ ജീവിതശൈലീ രോഗങ്ങള്‍ക്കുള്ള ഉല്‍പ്പന്നങ്ങള്‍ വികസിപ്പിച്ചതിന് കേന്ദ്ര സമുദ്രമത്സ്യ ഗവേഷണ സ്ഥാപനത്തിലെ (സിഎംഎഫ്ആര്‍ഐ) പ്രിന്‍സിപ്പല്‍ സയന്റിസ്റ്റ് ഡോ കാജല്‍ ചക്രവര്‍ത്തിക്ക് ദേശീയ അംഗീകാരം. കാര്‍ഷിക-കര്‍ഷകക്ഷേമ മന്ത്രാലയത്തിന്റെ കീഴിലുള്ള ഇന്ത്യന്‍ കാര്‍ഷിക ഗവേഷണ കൗണ്‍സിലിന്റെ (ഐസിഎആര്‍) ഗവേഷണ രംഗത്ത് മികവ് തെളിയിച്ച ശാസ്ത്രജ്ഞര്‍ക്കുള്ള ഏറ്റവും ഉയര്‍ന്ന നോര്‍മന്‍ ബോര്‍ലോഗ് ദേശീയപുരസ്‌കാരമാണ് കാജല്‍ ചക്രവര്‍ത്തിക്ക് ലഭിച്ചത്. അഞ്ച് വര്‍ഷത്തിലൊരിക്കല്‍ മാത്രം നല്‍കുന്ന ഈ പുരസ്‌കാരത്തിന് 10 ലക്ഷം രൂപയാണ് സമ്മാനം. ഇതിനു പുറമെ, അനുയോജ്യമായ ഗവേഷണപദ്ധതി ഏറ്റെടുത്ത് നടപ്പിലാക്കുന്നതിന് അഞ്ച് വര്‍ഷത്തേക്ക് ഒന്നര കോടി രൂപ ഗവേഷണ ഗ്രാന്റും ലഭിക്കും. കാര്‍ഷിക ഗവേഷണ രംഗത്ത് വഴിത്തിരിവാകുന്ന മികച്ച നേട്ടങ്ങള്‍ സ്വന്തമാക്കിയതിനാണ് ഡോ കാജലിന് ഈ പുരസ്‌കാരം ലഭിച്ചത്. സന്ധിവേദന, ടൈപ്പ്-2 പ്രമേഹം, അമിതവണ്ണം, അമിതരക്തസമര്‍ദം, തൈറോയിഡ്, ഓസ്റ്റിയോ ആര്‍ത്രൈറ്റിസ് എന്നീ ജീവിതശൈലീ രോഗങ്ങള്‍ക്ക് ഫലപ്രദമായ…

Read More

ഉമംഗ് ആപ്പില്‍ ഭൂപട സേവനങ്ങള്‍ ലഭ്യമാക്കാന്‍ കേന്ദ്ര ഇലക്ട്രോണിക്‌സ് വിവരസാങ്കേതിക മന്ത്രാലയം

ഉമംഗ് ആപ്പില്‍ ഭൂപട സേവനങ്ങള്‍ ലഭ്യമാക്കാന്‍ കേന്ദ്ര ഇലക്ട്രോണിക്‌സ് വിവരസാങ്കേതിക മന്ത്രാലയം

മാപ്പ് മൈ ഇന്ത്യയുമായുള്ള ധാരണാപത്രത്തിലൂടെ ഉമംഗ് ആപ്പില്‍ ഭൂപട സേവനങ്ങള്‍ ലഭ്യമാക്കാന്‍ കേന്ദ്ര ഇലക്ട്രോണിക്‌സ്, വിവരസാങ്കേതിക മന്ത്രാലയം തയ്യാറെടുക്കുന്നു. മാപ്പ് മൈ ഇന്ത്യ മാപ്സുമായി ഉമംഗിനെ സംയോജിപ്പിച്ചതോടെ, പൗരന്മാര്‍ക്ക് ഒരു ബട്ടണമര്‍ത്തിയാല്‍ അവരവരുടെ സ്ഥലത്തിനടുത്തുള്ള സര്‍ക്കാര്‍ സേവനങ്ങള്‍ കണ്ടെത്താന്‍ കഴിയും. മാപ്പ് മൈ ഇന്ത്യ നിര്‍മ്മിച്ച ഇന്ത്യയിലെ ഏറ്റവും വിശദവും സംവേദനാത്മകവുമായ തെരുവ്, ഗ്രാമതല മാപ്പുകളുടെ സഹായത്തോടെയാണ് സേവനങ്ങള്‍ ലഭ്യമാക്കുന്നത്. ദിശകള്‍, ട്രാഫിക്, റോഡ് സുരക്ഷാ മുന്നറിയിപ്പുകള്‍, യാത്രാ ദൂരം ഉള്‍പ്പെടെയുള്ളവ മനസ്സിലാക്കാനാവശ്യമായ ദൃശ്യ- ശ്രവ്യ മാര്‍ഗ്ഗനിര്‍ദേശവും പൗരന്മാര്‍ക്ക് ലഭിക്കും. മാപ്പ് മൈ ഇന്ത്യ വഴി ഉമംഗിലൂടെ ഇനിപ്പറയുന്ന സേവനങ്ങള്‍ ഇതിനോടകം ആരംഭിച്ചു: 1) മേരാ റേഷന്‍ – ഉമംഗ് വഴി ഉപയോക്താക്കള്‍ക്ക് ഏറ്റവും അടുത്തുള്ള ന്യായ വില കടകള്‍ തിരിച്ചറിയാനും കണ്ടെത്താനും കഴിയും. 2) eNAM – ഉമംഗ് വഴിയുള്ള ‘മണ്ഡി നിയര്‍ മി’ സേവനം…

Read More

സൂര്യ40’ ഫസ്റ്റ് ലുക്ക് റിലീസ് പ്രഖ്യാപിച്ചു; ട്വിറ്ററില്‍ ട്രെന്റിങ്ങായി വീഡിയോ

സൂര്യ40’ ഫസ്റ്റ് ലുക്ക് റിലീസ് പ്രഖ്യാപിച്ചു; ട്വിറ്ററില്‍ ട്രെന്റിങ്ങായി വീഡിയോ

സൂര്യ നായകനായി പാണ്ഡിരാജ് സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ ഫസ്റ്റ്ലുക്ക് റിലീസ് പ്രഖ്യാപിച്ചു. ജൂലൈ 22ന് വൈകുന്നേരം 6 മണിക്കാണ് ഫസ്റ്റ്ലുക്ക് റിലീസ് ചെയ്യുക. സണ്‍ പിക്ച്ചേഴ്സ് വീഡിയോ പങ്കുവെച്ചാണ് പ്രഖ്യാപിച്ചത്. ഇതിനോടകം ഫസ്റ്റ്ലുക്ക് അനൗണ്‍സ്മെന്റ് വീഡിയോ ട്വിറ്ററില്‍ ട്രെന്റിങ്ങായി കഴിഞ്ഞു. അതേസമയം സൂര്യ40യുടെ ഷൂട്ടിങ്ങ് ഉടന്‍ ആരംഭിക്കും. ചെന്നൈയിലാണ് ചിത്രീകരണം നടക്കുക എന്നാണ് റിപ്പോര്‍ട്ടുകള്‍. സൂര്യയുടെ 40താമത്തെ ചിത്രമാണിത്. കാരൈകുടിയില്‍ വെച്ച് ചിത്രീകരണം പുനരാരംഭിക്കാനായിരുന്നു അണിയറ പ്രവര്‍ത്തകര്‍ തീരുമാനിച്ചത്. സൂര്യ 40യില്‍ പ്രിയങ്ക മോഹന്‍, സത്യരാജ്, സരണ്യ പൊന്നവണ്ണന്‍, സൂരി, ഇലവരസു എന്നിവരാണ് മറ്റ് പ്രധാന കഥാപാത്രങ്ങള്‍. സണ്‍ പിക്ക്‌ച്ചേഴ്‌സാണ് ചിത്രത്തിന്റെ നിര്‍മ്മാതാക്കള്‍. കൂടാതെ നവരസ എന്ന നെറ്റ്ഫ്‌ലിക്‌സ് ആന്തോളജിയാണ് റിലീസ് ചെയ്യാനിരിക്കുന്ന സൂര്യയുടെ ചിത്രം. ‘ഗിറ്റാര്‍ കമ്പി മേലേ നിന്‍ട്ര്’ എന്ന ഗൗതം മേനോന്‍ ചിത്രത്തിലാണ് സൂര്യ കേന്ദ്ര കഥാപാത്രമാകുന്നത്. ചിത്രത്തില്‍ പ്രയാഗ മാര്‍ട്ടിനാണ് നായിക….

Read More