താലിബാന്‍ ആക്രമണം: പുലിറ്റ്സർ ജേതാവായ ഇന്ത്യൻ ഫോട്ടോഗ്രാഫർ ഡാനിഷ് സിദ്ദിഖി അഫ്ഗാനിസ്ഥാനിൽ കൊല്ലപ്പെട്ടു

താലിബാന്‍ ആക്രമണം: പുലിറ്റ്സർ ജേതാവായ ഇന്ത്യൻ ഫോട്ടോഗ്രാഫർ ഡാനിഷ് സിദ്ദിഖി അഫ്ഗാനിസ്ഥാനിൽ കൊല്ലപ്പെട്ടു

അഫ്ഗാനിസ്താനില്‍ സൈനികരും താലിബാനും തമ്മിലുള്ള സംഘര്‍ഷത്തിനിടെ ഇന്ത്യന്‍ ഫോട്ടോ ജേര്‍ണലിസ്റ്റായ ഡാനിഷ് സിദ്ദിഖി കൊല്ലപ്പെട്ടു. പുലിസ്റ്റര്‍ പ്രൈസ് ജേതാവായ ഡാനിഷ് റോയിട്ടേര്‍സിന്റെ ചീഫ് ഫോട്ടോഗ്രാഫറാണ്. കഴിഞ്ഞ ദിവസങ്ങളിലായി അഫ്ഗാന്‍ സേനയോടൊപ്പം. കാണ്ഡഹാറിലെ സാഹചര്യങ്ങള്‍ കവര്‍ ചെയ്യുകയായിരുന്നു ഇദ്ദേഹം.1990 കളില്‍ താലിബാന്റെ പ്രധാന കേന്ദ്രമായിരുന്നു കാണ്ഡഹാര്‍. മേഖലയില്‍ നിന്നും വിദേശ സൈന്യം പിന്‍വാങ്ങുന്നതിനിടെ ഇവിടെ വീണ്ടും വേരുറപ്പിക്കുകയാണ് താലിബാന്‍. പ്രവിശ്യയിലെ പ്രധാന പ്രദേശങ്ങള്‍ ഇതിനകം താലിബാന്‍ കൈക്കലാക്കിയിട്ടുണ്ട്. മേഖലയിലെ സംഘര്‍ഷ സാധ്യത കണക്കിലെടുത്ത് കഴിഞ്ഞയാഴ്ച കാണ്ഡഹാറിലെ കോണ്‍സുലേറ്റ് ഇന്ത്യ താല്‍ക്കാലികമായി അടച്ചിടുകയും കോണ്‍സുലേറ്റിലെ 50 ജീവനക്കാരെയും ഇന്തോടിബറ്റന്‍ ബോര്‍ഡര്‍ പൊലീസ് സേനാംഗങ്ങളെയും ഇന്ത്യയിലെത്തിത്തിക്കുകയും ചെയ്തിരുന്നു. വ്യോമസേനയുടെ പ്രത്യേക വിമാനമയച്ചാണ് ഇവരെ ഇന്ത്യയിലെത്തിച്ചത്. അഫ്ഗാനിസ്താനില്‍ നിന്നും അമേരിക്കന്‍ സൈന്യമുള്‍പ്പെടയുള്ള വിദേശസൈന്യം പിന്‍വാങ്ങിക്കൊണ്ടിരിക്കുന്നതിനിടെയാണ് താലിബാന്‍ രാജ്യത്തിന്റെ വിവിധ പ്രവിശ്യകളില്‍ വീണ്ടും വേരുറപ്പിക്കുന്നത്. താലിബാനെ പ്രതിരോധിക്കാനായി 20 വര്‍ഷത്തിലേറെയായി അഫ്ഗാനിസ്താനിലുള്ള അമേരിക്ക, ജര്‍മ്മനി,…

Read More

ചോക്ലേറ്റ് കഴിച്ച് പല്ല് കേടായി; എന്നിട്ടും പാല്‍പ്പുഞ്ചിരി തൂകുന്ന ഈ കുട്ടിയെ മനസ്സിലായോ? ഈ പെണ്‍കുട്ടി മലയാളി പ്രേക്ഷകരുടെ പ്രിയപ്പെട്ട യുവതാരമാണ്

ചോക്ലേറ്റ് കഴിച്ച് പല്ല് കേടായി; എന്നിട്ടും പാല്‍പ്പുഞ്ചിരി തൂകുന്ന ഈ കുട്ടിയെ മനസ്സിലായോ?                 ഈ പെണ്‍കുട്ടി മലയാളി പ്രേക്ഷകരുടെ പ്രിയപ്പെട്ട യുവതാരമാണ്

കുട്ടിക്കാലത്ത് ക്യാമറ കണ്ടാല്‍ ഓരോരുത്തരും ഓരോ രീതിയിലാണ് പ്രതികരിക്കുക. ചിലര്‍ക്ക് സുന്ദരമായ മുഖം ക്യാമറയില്‍ പതിയുന്നതിലെ സന്തോഷമാകും. മറ്റു ചിലര്‍ക്കാകട്ടെ, എന്താണ് സംഭവിക്കുന്നത് എന്ന് ഒരു എത്തും പിടിയും ഉണ്ടാവില്ല, വേറൊരുകൂട്ടര്‍ ക്യാമറ കണ്ടാല്‍ ഒറ്റ കരച്ചിലോ ഓടിയൊളിക്കലോ ആവാം. ഈ ഫോട്ടോയിലെ കുട്ടി വളരെ സന്തോഷത്തോടു കൂടി പുഞ്ചിരി തൂവുകയാണ്. കൈക്കുഞ്ഞായിരുന്നപ്പോഴും, അല്‍പ്പം മുതിര്‍ന്നപ്പോഴും, ഇപ്പോഴും ആ മുഖഛായ അധിമായൊന്നും മാറിമറിഞ്ഞിട്ടില്ല. ചോക്ലേറ്റ് പ്രേമി ആയതിനാല്‍, മിഠായി കഴിച്ച് പല്ല് മുഴുവന്‍ കേടു വന്നതും കാര്യമാക്കാതെയാണ് ആ ചിരി. പ്രേക്ഷകരുടെ പ്രിയ നടിയാണ് കക്ഷി. ആ മുഖം ആരുടെതെന്ന് കണ്ടുപിടിക്കാന്‍ കഴിയുമോ എന്ന് നോക്കൂ. #ChildHoodMemories #Precious #ChocolateLover #DamagedTeeth തുടങ്ങിയ ഹാഷ്ടാഗുകളും ചേര്‍ത്താണ് പോസ്റ്റ് മുന്‍പൊരിക്കല്‍ തന്റെയും ഭര്‍ത്താവിന്റെയും കുട്ടിക്കാല ചിത്രങ്ങള്‍ ചോദിച്ചപ്പോള്‍ താരം പോസ്റ്റ് ചെയ്ത ഫോട്ടോയാണിത്. ആദ്യ ചിത്രത്തില്‍ ഭര്‍ത്താവും രണ്ടാം…

Read More

മെത്തയ്ക്കടിയിൽ ചെറിയൊരു അനക്കം, നോക്കിയപ്പോൾ കണ്ടത് 18 പാമ്പിൻ കുഞ്ഞുങ്ങൾ

മെത്തയ്ക്കടിയിൽ ചെറിയൊരു അനക്കം, നോക്കിയപ്പോൾ കണ്ടത് 18 പാമ്പിൻ കുഞ്ഞുങ്ങൾ

ട്രിഷ് വില്‍ഷര്‍ എന്ന യുവതിയാണ് വീട്ടിലെ മുറിയിലെ കട്ടിലിന് താഴേ തറയിലൂടെ ഇഴഞ്ഞ് നീങ്ങിയ പാമ്പിനെ കാണുന്നത്. തൊട്ടുപിന്നാലെ മറ്റൊരു പാമ്പിനെയും കണ്ടതോടെ പേടിച്ച് ഇവര്‍ ഭര്‍ത്താവ് മാക്‌സിനെ വിവരമറിയിച്ചു. കുറച്ച് കഴിഞ്ഞപ്പോള്‍ കട്ടിലിലെ മെത്തയ്ക്കടിയില്‍ എന്തോ ഒന്ന് അനങ്ങുന്നത് പോലെ യുവതിയ്ക്ക് തോന്നി. എന്താണെന്ന് തുറന്ന് നോക്കിയ യുവതി ശരിക്കുമൊന്ന് ഞെട്ടി. മെത്തയ്ക്കടിയില്‍ പാമ്പുകള്‍… ഒന്നും രണ്ടും അല്ല 18 പാമ്പിന്‍ കുഞ്ഞുങ്ങള്‍. അമേരിക്കയില്‍ ജോര്‍ജിയയിലെ അഗസ്റ്റയിലാണ് സംഭവം. പിടികൂടിയ പാമ്പുകളുടെ ചിത്രങ്ങള്‍ സഹിതം ട്രിഷ് വിവരങ്ങള്‍ ഫേസ്ബുക്കില്‍ പങ്കുവച്ചു. മുറിക്കുള്ളില്‍ കണ്ട എല്ലാ പാമ്പുകളെയും പിടികൂടിയെങ്കിലും ഉറക്കം നഷ്ടപ്പെട്ട അവസ്ഥയാണ് ഇപ്പോഴുള്ളതെന്ന് ട്രിഷ് പറഞ്ഞു. വിഷമില്ലാത്തയിനം പാമ്പുകളാണെന്ന് അറിഞ്ഞതോടെ ഭര്‍ത്താവ് മാക്‌സ് ഒരു ഇരുമ്പ് കൊണ്ടുള്ള ഉപകരണം ഉപയോഗിച്ച് പാമ്പുകളെ ഓരോന്നായി പിടിച്ച് ബാഗിലാക്കി. വിഷമില്ലാത്തയിനം ഗാര്‍ട്ടര്‍ പാമ്പുകളായിരുന്നു ഇത്. പിടികൂടിയ പാമ്പുകളെയെല്ലാം ആളൊഴിഞ്ഞ്…

Read More

കൊവിഡ്-19 മൂന്നാം തരംഗം ആഗസ്റ്റോടെ, രണ്ടാം തരംഗം പോലെ അപകടകരമാകില്ലെന്ന് ഐസിഎംആര്‍

കൊവിഡ്-19 മൂന്നാം തരംഗം ആഗസ്റ്റോടെ, രണ്ടാം തരംഗം പോലെ അപകടകരമാകില്ലെന്ന് ഐസിഎംആര്‍

കൊവിഡ്-19 മൂന്നാം തരംഗം ആഗസ്റ്റോടെ എത്തുമെന്ന് മുന്നറിയിപ്പ് നല്‍കി ഐസിഎംആര്‍. എന്നാല്‍ ഇതിന് രണ്ടാം തരംഗത്തിന്റെ അത്രയും തീവ്രതയുണ്ടാവില്ലെന്നും ഐസിഎംആര്‍ മേധാവി ഡോ: സമീരന്‍ പാണ്ഡെ വ്യക്തമാക്കി. എന്‍ഡിടിവിക്ക് നല്‍കിയ അഭിമുഖത്തിലാണ് സമീരന്‍ ഇക്കാര്യം അറിയിച്ചത്. ഓഗസ്റ്റ് മാസത്തോടെ രാജ്യത്ത് കൊവിഡ്-19 മൂന്നാം തരംഗം എത്തും, എന്നാല്‍ അത് ഒന്നാം തരംഗത്തെയോ രണ്ടാം തരംഗത്തെയോ പോലെ തീവ്രതയേറിയതായിരിക്കണം എന്നല്ല പറയുന്നതെന്നും സമീരന്‍ പാണ്ഡെ വിശദീകരിച്ചു. കൊവിഡ്-19 മൂന്നാം തരംഗത്തിന് കാരണമായി നാല് കാര്യങ്ങളാണ് അദ്ദേഹം പട്ടികപ്പെടുത്തുന്നത്. ആദ്യ രണ്ട് തരംഗങ്ങളുടേയും ഫലമായി ജനങ്ങള്‍ക്ക് നഷ്ടപ്പെട്ട പ്രതിരോധ ശേഷിയാണ് ഇതില്‍ പ്രധാനപ്പെട്ടത്. പ്രതിരോധ ശേഷി കുറയുന്നത് മൂന്നാം തരംഗത്തിലേക്ക് നയിക്കും. അടുത്തത് ഒരു വ്യക്തിയുടെ ആര്‍ജ്ജിത പ്രതിരോധ ശേഷിയെ മറികടക്കുന്ന പുതിയ കൊവിഡ്-19 വകഭേദം രൂപപ്പെടുകയെന്നതാണ്. മൂന്നാമതായി പുതിയ കൊവിഡ്-19 വകഭേദം ആര്‍ജ്ജിത പ്രതിരോധ ശേഷിയെ മറികടന്ന് നാശം…

Read More

അഫ്ഗാന്‍ സര്‍ക്കാരിന് സൈനിക പിന്തുണ നല്‍കരുത്; ഇന്ത്യയോട് താലിബാന്‍

അഫ്ഗാന്‍ സര്‍ക്കാരിന് സൈനിക പിന്തുണ നല്‍കരുത്; ഇന്ത്യയോട് താലിബാന്‍

അഫ്ഗാനിസ്താന്‍ സര്‍ക്കാരിനെ താലിബാന്‍ അട്ടിമറിക്കാനുള്ള സാധ്യതകള്‍ അടുത്തിരിക്കെ ഇന്ത്യക്ക് മുന്നറിയിപ്പുമായി താലിബാന്‍.അഫ്ഗാനിലെ നിലവിലെ സര്‍ക്കാരിന് ഇന്ത്യ സൈനിക പിന്തുണ നല്‍കരുതെന്നാണ് താലിബാന്‍ മുന്നറിയിപ്പ്. ‘താലിബാന്റെ സര്‍ക്കാര്‍ അധികാരത്തില്‍ വന്ന ശേഷം അഫ്ഗാനിസ്താനില്‍ നടത്തുന്ന നിര്‍മാണ പദ്ധതികള്‍ വീണ്ടും തുടങ്ങാന്‍ ഇന്ത്യയെ സ്വാഗതം ചെയ്യുന്നു. പക്ഷെ നിലവില്‍ കാബൂള്‍ ഭരണകൂടത്തിന് സൈനിക പിന്തുണ നല്‍കാതിരിക്കുകയും പക്ഷപാതപരമായി നിലനില്‍ക്കുകയും വേണം,’ താലിബാന്‍ പൊളിറ്റിക്കല്‍ ഓഫീസ് പ്രതിനിധി സുഹൈല്‍ ഷഹീന്‍ മാധ്യമങ്ങളോട് പറഞ്ഞു. ഖത്തറില്‍ വെച്ചാണ് പ്രതികരണം. താലിബാന്‍ അഫ്ഗാനിസ്താന്റെ അധികാരം പിടിച്ചടക്കാനുള്ള സാധ്യതകള്‍ അടുത്തിരിക്കെ ഇന്ത്യയുള്‍പ്പെടെയുള്ള രാജ്യങ്ങള്‍ ജാഗ്രതയോടെയാണ് നിലവിലെ സംഭവ വികാസങ്ങള്‍ വീക്ഷിക്കുന്നത്. 1996-2001 കാലഘട്ടത്തെ താലിബാന്‍ ഭരണ സമയത്ത് ഇന്ത്യയില്‍ നിരവധി സുരക്ഷാ ഭീഷണികള്‍ നിലനിന്നിരുന്നു. കാശ്മീരില്‍ നിന്നുള്ള ഭീകരവാദ പ്രവര്‍ത്തനങ്ങള്‍ കൂത്തനെ ഉയര്‍ന്നത് ഈ വര്‍ഷങ്ങളിലായിരുന്നു. പാകിസ്താന്റെ പിന്തുണയുള്ള താലിബാന്‍ വീണ്ടും ഭരത്തിലെത്തുന്നത് സ്ഥിതിഗതികള്‍ വീണ്ടും…

Read More

പൊലീസിന് നേരെ കഞ്ചാവ് മാഫിയയുടെ ആക്രമണം

പൊലീസിന് നേരെ കഞ്ചാവ് മാഫിയയുടെ ആക്രമണം

തിരുവനന്തപുരത്ത് പൊലീസിന് നേരെ കഞ്ചാവ് മാഫിയയുടെ ആക്രമണം. പൊലീസ് ജീപ്പ് അടിച്ചു തകര്‍ത്തു. നെയ്യാര്‍ ഡാം പൊലീസിന് നേരെ കുറ്റിച്ചല്‍ നെല്ലിക്കുന്നില്‍ വച്ച് ഇന്ന് പുലര്‍ച്ചെയാണ് ആക്രമണം ഉണ്ടായത്. സംഭവത്തില്‍ ഒരു പൊലീസ് ഉദ്യോഗസ്ഥന് പരിക്കേറ്റു. പുലര്‍ച്ചെ മൂന്ന് മണിയോടെയാണ് പൊലീസ് സംഘം നെല്ലിക്കുന്നില്‍ എത്തിയത്. പിന്നാലെയാണ് അക്രമസംഭവങ്ങള്‍ അരങ്ങേറിയത്. പൊലീസിന് നേരെ ജീപ്പിന് നേരെ പെട്രോള്‍ ബോംബ് എറിഞ്ഞ ശേഷം സംഘടിതമായി ആക്രമണം അഴിച്ചുവിടുകയായിരുന്നു. പൊലീസ് ജീപ്പ് അക്രമിസംഘം പൂര്‍ണമായും അടിച്ചു തകര്‍ത്തു. വ്യാപകമായ കല്ലേറുണ്ടായെന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു. സിവില്‍ പൊലീസ് ഓഫീസര്‍ ടിനൊ ജോസഫിനാണ് പരിക്കേറ്റത്. പ്രദേശത്തെ വീടുകള്‍ക്ക് നേരെയും ആക്രമണം ഉണ്ടായതായാണ് വിവരം. സംഭവത്തിന് പിന്നാലെ പ്രതികള്‍ വനത്തില്‍ ഒളിച്ചതായും പൊലീസ് വ്യക്തമാക്കുന്നു. പ്രതികള്‍ക്കായുള്ള തെരച്ചില്‍ പൊലീസ് ഊര്‍ജ്ജിതമാക്കി. പത്തോളം പ്രതികളുണ്ടെന്നും ചിലരെ തിരിച്ചറിഞ്ഞെന്നും നെയ്യാര്‍ സിഐ അറിയിച്ചു.

Read More

ജിടെക്ക് മ്യൂ ലേണ്‍ പദ്ധതിക്ക് തുടക്കമായി

ജിടെക്ക് മ്യൂ ലേണ്‍ പദ്ധതിക്ക് തുടക്കമായി

ഐടി വ്യവസായ രംഗത്ത് ആവശ്യമായ പ്രാഗല്‍ഭ്യമുള്ളവരെ കോളെജ് പഠനകാലം തൊട്ട് വളര്‍ത്തിയെടുക്കാനും അക്കാഡമിക് മേഖലയും ഐടി രംഗവും തമ്മിലുള്ള വിടവ് നികത്തുന്നതിനും ലക്ഷ്യമിട്ടുള്ള മ്യൂ ലേണ്‍ നൈപുണ്യ വികസന പദ്ധതിക്ക് തുടക്കമായി. കേരളത്തിലെ ടെക്‌നോളജി കമ്പനികളുടെ സംഘടനയായ ജിടെക്ക് ആണ് ഈ പദ്ധതിക്ക് തുടക്കമിട്ടത്. ലോക യുവജന നൈപുണ്യ ദിനത്തോടനുബന്ധിച്ച് നടന്ന ചടങ്ങില്‍ ഉന്നത വിഭ്യാഭ്യാസ മന്ത്രി ഡോ. ആര്‍ ബിന്ദു പദ്ധതി ഉല്‍ഘാടനം ചെയ്തു. ടെക്‌നോളജി വ്യവസായ മേഖലയും അക്കാഡമിക് മേഖലയും പരസ്പരം കൈകോര്‍ത്ത് നടപ്പിലാക്കുന്ന പിയര്‍ ലേണിങ് ഡിജിറ്റല്‍ പ്ലാറ്റ്‌ഫോമാണ് മ്യൂ ലേണ്‍. ഇതുവഴി ഐടി രംഗം ആവശ്യപ്പെടുന്ന പുതിയ നൈപുണികളും പുതിയ സാങ്കേതികവിദ്യാ പരിജ്ഞാനവുമുള്ളവരെ കോളജ് പഠനം കാലംതൊട്ടു തന്നെ വാര്‍ത്തെടുക്കുകയാണ് ലക്ഷ്യം. കെ ഡിസ്‌ക് ചെയര്‍മാന്‍ ഡോ. കെ എം എബ്രഹാം, അസാപ് എംഡി ഡോ. ഉഷ ടൈറ്റസ്, കേരള ഐടി…

Read More