ഇലക്ട്രിക് സ്‌കൂട്ടറിനായുള്ള റിസര്‍വേഷന്‍ ആരംഭിച്ച് ഒല

ഇലക്ട്രിക് സ്‌കൂട്ടറിനായുള്ള റിസര്‍വേഷന്‍ ആരംഭിച്ച് ഒല

വാഹന പ്രേമികള്‍ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ഇലക്ട്രിക് സ്‌കൂട്ടറിന്റെ റിസര്‍വേഷന്‍ ആരംഭിച്ചതായി പ്രഖ്യാപിച്ച് ഒല ഇലക്ട്രിക്ക്. റിസര്‍വേഷന്‍ പ്രക്രിയക്ക് തുടക്കമിട്ടതോടെ ഇന്ത്യയുടെ ഇവി വിപ്ലവത്തിന് ആരംഭം കുറിക്കുകയാണെന്നും കമ്പനി അറിയിച്ചു. olaelectric.com വഴി 499 രൂപ അടച്ച് ഇന്ന് മുതല്‍ ഉപഭോക്താക്കള്‍ക്ക് ഒല സ്‌കൂട്ടര്‍ റിസര്‍വ് ചെയ്യാം. ഇപ്പോള്‍ റിസര്‍വ് ചെയ്യുന്നവര്‍ക്ക് ഡെലിവറിയില്‍ മുന്‍ഗണന ലഭിക്കും. ഈ വിഭാഗത്തിലെ ഏറ്റവും മികച്ച സ്പീഡ്, ഏറ്റവും വലിയ ബൂട്ട് സ്‌പേസ്, അതിനൂതന സാങ്കേതികവിദ്യ എന്നിവ ഉപയോഗിച്ചുള്ള വിപ്ലവകരമായ സ്‌കൂട്ടര്‍ അനുഭവം, ഒല സ്‌കൂട്ടറിനെ ഉപഭോക്താക്കള്‍ക്ക് വാങ്ങാന്‍ കഴിയുന്ന ഏറ്റവും മികച്ച സ്‌കൂട്ടര്‍ ആക്കുന്നുണ്ട്. എല്ലാവര്‍ക്കും പ്രാപ്യമാവുന്ന രീതിയിലായിരിക്കും സ്‌കൂട്ടറിന്റെ വില നിശ്ചയിക്കുക. വരും ദിവസങ്ങളില്‍ സ്‌കൂട്ടറിന്റെ സവിശേഷതകളും വിലയും ഒല വെളിപ്പെടുത്തും. ഞങ്ങളുടെ വരാനിരിക്കുന്ന ഇലക്ട്രിക് വാഹന ശ്രേണിയിലെ, ആദ്യനിര ഇലക്ട്രിക് സ്‌കൂട്ടറിനായുള്ള റിസര്‍വേഷന്‍ തുടങ്ങിയതോടെ ഇന്ത്യയുടെ ഇവി…

Read More

എച്ച്പി സ്‌കൂള്‍ കോച്ച് ഡിജിറ്റല്‍ ലേണിങ്ങ് സൊലൂഷന്‍ അവതരിപ്പിച്ചു

എച്ച്പി സ്‌കൂള്‍ കോച്ച് ഡിജിറ്റല്‍ ലേണിങ്ങ് സൊലൂഷന്‍ അവതരിപ്പിച്ചു

അദ്ധ്യാപകര്‍ക്കും വിദ്യാര്‍ത്ഥികള്‍ക്കുമായി എച്ച് പി ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ്  (എഐ) അധിഷ്ടിതമായ ഡിജിറ്റല്‍ പാഠ്യ പദ്ധതി അവതരിപ്പിച്ചു. പഠന-വികസന ഗ്രൂപ്പായ മിറായ് പാര്‍ട്ണേഴ്സുമായി സഹകരിച്ചാണ് എച്ച്പി സ്‌കൂള്‍ കോച്ച് എന്ന ഡിജിറ്റല്‍ ലേണിങ്ങ് സൊലൂഷന്‍ നിര്‍മിച്ചത്. പ്രോഗ്രാമിന്റെ ടീച്ചിങ്ങ് ടെക്നോളജികള്‍ സ്‌കൂള്‍ പാഠ്യപദ്ധതിയില്‍ സംയോജിപ്പിക്കും. അതിന്റെ ഫലമായി മികച്ച അധ്യാപനം, പഠന അനുഭവം എന്നിവ ലഭിക്കും. മൂന്ന് പതിറ്റാണ്ടുകളായി ലോകമെമ്പാടുമുള്ള സ്‌കൂള്‍ പ്രിന്‍സിപ്പല്‍മാര്‍, അധ്യാപകര്‍, മുതിര്‍ന്ന നേതൃത്വ ടീമുകള്‍ എന്നിവരുടെ അഭിപ്രായങ്ങളെ അടിസ്ഥാനമാക്കിയാണ് എച്ച്പി സ്‌കൂള്‍ കോച്ച് രൂപകല്‍പ്പന ചെയ്തിരിക്കുന്നത്. പ്രീ സ്‌കൂള്‍ മുതല്‍ പ്‌ളസ് ടു വരെയുള്ള വിദ്യാര്‍ത്ഥികള്‍ക്കും തൊഴില്‍ പരിശീലന വിഭാഗത്തിലെ മുതിര്‍ന്ന വിദ്യാര്‍ത്ഥികള്‍ക്കും എച്ച്പി സ്‌കൂള്‍ കോച്ച് ഡിജിറ്റല്‍ പഠനത്തിനായി ഉപയോഗിക്കാം. സംസ്ഥാന വിദ്യാഭ്യാസ മന്ത്രാലയങ്ങള്‍ക്കും സ്‌കൂളുകള്‍ക്കുമായി സ്‌കൂള്‍ ഗുണനിലവാരം ഉറപ്പാക്കാനും മെച്ചപ്പെടുത്താനും  എച്ച്പി സ്‌കൂള്‍ കോച്ച്  സഹായിക്കും. ഡിജിറ്റല്‍ അധ്യാപനത്തിനും പഠനത്തിനും ഡിജിറ്റല്‍…

Read More

എറണാകുളം ജനറല്‍ ആശുപത്രിയിലേക്ക് ഓക്‌സിജന്‍ കോണ്‍സന്‍ട്രേറ്ററുകള്‍ വിതരണം ചെയ്തു

എറണാകുളം ജനറല്‍ ആശുപത്രിയിലേക്ക് ഓക്‌സിജന്‍ കോണ്‍സന്‍ട്രേറ്ററുകള്‍ വിതരണം ചെയ്തു

യുഎസ് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന സന്നദ്ധ സംഘടനയായ സ്പിരിറ്റ് ഓഫ് അമേരിക്ക, എറണാകുളം ജനറല്‍ ആശുപത്രിക്കു ഓക്‌സിജന്‍ കോണ്‍സന്‍ട്രേറ്ററുകള്‍ വിതരണം ചെയ്തു. ന്യൂ ഡല്‍ഹി യുഎസ് എംബസിയുടെ പിന്തുണയോടെ രണ്ട് ആഗോള സംഘടനകളായ ഇന്റര്‍നാഷണല്‍ അസോസിയേഷന്‍ ഓഫ് ഹ്യൂമന്‍ വാല്യൂസ് (ഐഎഎച്ച്വി), അമേരിക്കന്‍ ഇന്ത്യ ഫൗണ്ടേഷന്‍ (എഐഎഫ്) എന്നിവയുടെ പങ്കാളിത്തത്തോടെ സ്പിരിറ്റ് ഓഫ് അമേരിക്ക 320 ഓക്‌സിജന്‍ കോണ്‍സെന്‍ട്രേറ്ററുകള്‍ ഇതിനകം പകര്‍ച്ചവ്യാധി ബാധിച്ച പ്രദേശങ്ങളിലെ മെഡിക്കല്‍ കേന്ദ്രങ്ങളിലേക്ക് നല്‍കി.  10 ഇന്ത്യന്‍ സംസ്ഥാനങ്ങളിലായി 28 ജില്ലകളിലാണ് ഓക്‌സിജന്‍ കോണ്‍സന്‍ട്രേറ്ററുകള്‍ വിതരണം ചെയ്തത് സ്‌ട്രോക്ക് കെയര്‍ വികസിപ്പിക്കുന്ന ഒരു മെഡിക്കല്‍ ഉപകരണ കമ്പനിയായ ഇംപാറേറ്റീവ് കെയറിന്റെ ചെയര്‍മാനും സിഇഒയുമായ ഫ്രെഡ് ഖോസ്രാവിയുടെ വ്യക്തിപരമായ സംഭാവനയാണിത്. സ്പിരിറ്റ് ഓഫ് അമേരിക്കയുടെ ഡയറക്ടര്‍ ബോര്‍ഡിലും ഖോസ്രവി സേവനമനുഷ്ഠിക്കുന്നുണ്ട്. ‘ഒരു കമ്പനി എന്ന നിലയില്‍, രോഗികളുടെ ജീവിതത്തില്‍ ഉടനടി മെച്ചപ്പെടുത്തലുകള്‍ സൃഷ്ടിക്കാന്‍ ഞങ്ങള്‍ പ്രതിജ്ഞാബദ്ധരാണ്,”…

Read More

പൊതുജനാഭിപ്രായം തേടുന്നതിനായി കരട് ഡ്രോൺ ചട്ടങ്ങൾ-21, കേന്ദ്ര സിവിൽ വ്യോമയാന മന്ത്രാലയം പുറത്തിറക്കി

പൊതുജനാഭിപ്രായം തേടുന്നതിനായി കരട് ഡ്രോൺ ചട്ടങ്ങൾ-21, കേന്ദ്ര സിവിൽ വ്യോമയാന മന്ത്രാലയം പുറത്തിറക്കി

പൊതുജനാഭിപ്രായം തേടുന്നതിനായി, പരിഷ്കരിച്ച കരട് ഡ്രോൺ ചട്ടങ്ങൾ 2021( Draft Drone Rules, 2021 ) കേന്ദ്ര സിവിൽ വ്യോമയാന മന്ത്രാലയം പുറത്തിറക്കി.വിശ്വാസം, സ്വയം സർട്ടിഫിക്കേഷൻ, അതിക്രമിച്ച് കടക്കാതെയുള്ള നിരീക്ഷണം  എന്നിവയുടെ അടിസ്ഥാനത്തിൽ നിർമ്മിച്ച  ഡ്രോൺ ചട്ടങ്ങൾ  2021,  നിലവിലെ യു‌എ‌എസ് നിയമങ്ങൾ 2021 (2021 മാർച്ച് 12 ന് പുറത്തിറങ്ങി) ന് പകരമുള്ളതാണ്.   പൊതു അഭിപ്രായങ്ങൾ സ്വീകരിക്കുന്നതിനുള്ള അവസാന തീയതി 2021 ഓഗസ്റ്റ് 5 ആണ്. കരട് ഡ്രോൺ ചട്ടങ്ങൾ  2021 ലെ പ്രധാന നിർദ്ദേശങ്ങൾ  1. അംഗീകാരങ്ങൾ നിർത്തലാക്കി  2. ഫോമുകളുടെ എണ്ണം 25 ൽ നിന്ന് 6 ആക്കി.  3. ഫീസ് നാമമാത്ര നിലവാരത്തിലേക്ക് കുറച്ചു.  4. ഭാവിയിൽ നടപ്പാക്കേണ്ട സുരക്ഷാ സവിശേഷതകൾ. ഇവ പാലിക്കുന്നതിന് ആറുമാസത്തെ മുൻ‌കൂർ സമയം നൽകും.  5. ഡിജിറ്റൽ സ്കൈ പ്ലാറ്റ്ഫോം ഒരു ബിസിനസ് സൗഹൃദ, ഏകജാലക …

Read More