പത്മ പുരസ്കാരങ്ങൾ-22: നാമനിർദ്ദേശങ്ങൾ 2021 സെപ്റ്റംബർ 15 വരെ സമർപ്പിക്കാം

പത്മ പുരസ്കാരങ്ങൾ-22: നാമനിർദ്ദേശങ്ങൾ 2021 സെപ്റ്റംബർ 15 വരെ സമർപ്പിക്കാം

022-ലെ റിപ്പബ്ലിക് ദിനത്തോടനുബന്ധിച്ച് പ്രഖ്യാപിക്കുന്ന പദ്മ പുരസ്കാരങ്ങൾക്കുള്ള ( പത്മവിഭൂഷൻ, പത്മ ഭൂഷൺ, പത്മശ്രീ) നാമനിർദ്ദേശങ്ങൾ/ശുപാർശകൾ ഓൺലൈനായി സമർപ്പിക്കാം . നാമനിർദ്ദേശം നൽകാനുള്ള അവസാന തീയതി 2021 സെപ്റ്റംബർ 15 ആണ്. പത്മ അവാർഡിനുള്ള നാമനിർദ്ദേശങ്ങൾ/ശുപാർശകൾ ഓൺലൈനിൽ പത്മ അവാർഡ് പോർട്ടൽ https://padmaawards.gov.in വഴി മാത്രമേ സ്വീകരിക്കുകയുള്ളൂ. വിശിഷ്ട  പ്രവർത്തനം’ അംഗീകരിക്കുന്നതിനോടൊപ്പം  കല, സാഹിത്യം, വിദ്യാഭ്യാസം, കായികം , മെഡിസിൻ, സാമൂഹ്യ സേവനം , സയൻസ്, എഞ്ചിനീയറിംഗ്, പൊതു കാര്യങ്ങൾ , സിവിൽ സേവനം , വ്യാപാരം, വ്യവസായം തുടങ്ങിയ എല്ലാ മേഖലകളിലെയും വിഭാഗങ്ങളിലെയും വിശ്രേഷ്ഠവും അസാധാരണവുമായ നേട്ടങ്ങൾ/സേവനങ്ങൾ പരിഗണിച്ചും ആണ് ഈ പുരസ്കാരങ്ങൾ നൽകുന്നത്. വംശം, തൊഴിൽ, സ്ഥാനം, ലിംഗഭേദം എന്നിവ ഇല്ലാതെ എല്ലാ വ്യക്തികളും ഈ അവാർഡിന് അർഹരാണ്. ഡോക്ടർമാരും ശാസ്ത്രജ്ഞരും ഒഴികെ പൊതുമേഖലാ സ്ഥാപനങ്ങളിൽ ജോലി ചെയ്യുന്നവർ ഉൾപ്പെടെയുള്ള സർക്കാർ ഉദ്യോഗസ്ഥർക്ക് പത്മ അവാർഡിന് അർഹതയില്ല….

Read More

ഗര്‍ഭിണികള്‍ക്കുള്ള വാക്‌സിനേഷന്‍ നാളെ മുതല്‍ ആരംഭിക്കും

ഗര്‍ഭിണികള്‍ക്കുള്ള  വാക്‌സിനേഷന്‍ നാളെ മുതല്‍ ആരംഭിക്കും

ഗര്‍ഭിണികള്‍ക്കുള്ള വാക്‌സിനേഷന്‍ എറണാകുളം ജില്ലയില്‍ നാളെ മുതല്‍ ആരംഭിക്കുമെന്ന് ഡോ.പ്രശാന്ത്.കെ, അസിസ്റ്റന്റ് നോഡല്‍ ഓഫീസര്‍, കോവിഡ് വാക്‌സിനേഷന്‍, എറണാകുളം പറഞ്ഞു. ഇന്ന് നടന്ന വെബിനാറില്‍ ക്ലാസ്സ് നയിച്ചു കൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം.ജില്ലയില്‍ ഇന്നലെ വരെ 20.5 ലക്ഷം പേര്‍ക്ക് വാക്‌സിന്‍ നല്കിയിട്ടുണ്ട്. കോവിഡ് വാക്‌സിനേഷനെ കുറിച്ചുള്ള വിവിധ സംശയങ്ങര്‍ക്ക് അദ്ദേഹം മറുപടി നല്‍കി. കേന്ദ്ര വാര്‍ത്താ വിതരണ പ്രക്ഷേപണ മന്ത്രാലയത്തിന് കീഴിലുള്ള ഫീല്‍ഡ് ഔട്ട് റീച്ച് ബ്യൂറോ എറണാകുളവും, ജില്ലാ മെഡിക്കല്‍ ഓഫീസും, അക്വിനസ്സ് കോളേജും സംയുക്തമായി കോവിഡ് വാക്‌സിനേഷന്‍ എന്ന വിഷയത്തെ അധികരിച്ച് വെബിനാര്‍ സംഘടിപ്പിച്ചു. കോവിഡുമായി ബന്ധപ്പെട്ട് ഈ മാസം 9 മുതല്‍ 16 വരെ സംഘടിപ്പിക്കുന്ന വെബിനാര്‍ ശൃംഖലയിലെ മൂന്നാമത്തെ വെബിനാറാണിത്. ഫീല്‍ഡ് എക്‌സിബിഷന്‍ ഓഫീസര്‍ എല്‍.സി. പോന്നുമോന്‍, കോമേഴ്സ് വിഭാഗം മേധാവി അഖില്‍ സബാസ്റ്റ്യന്‍എന്നിവര്‍ സംസാരിച്ചു.

Read More

ഡ്യൂപ്പില്ലാതെ അതിസാഹസിക രംഗങ്ങളില്‍ മഞ്ജുവിന്റെ പ്രകടനം… വൈറലായി വീഡിയോ…

ഡ്യൂപ്പില്ലാതെ അതിസാഹസിക രംഗങ്ങളില്‍ മഞ്ജുവിന്റെ പ്രകടനം… വൈറലായി  വീഡിയോ…

മലയാള സിനിമയുടെ എക്കാലത്തെയും അഭിമാനമാണ് മഞ്ജു വാര്യര്‍. തുടക്കം മുതല്‍ ഇന്നോളം നല്ല മികച്ച കഥാപാത്രങ്ങളെ അവതരിപ്പിച്ചു കൊണ്ട് മലയാളിയുടെ പേര് എവിടെയും ഉയര്‍ത്തിക്കാണിച്ച അഭിനേത്രിയാണ് മഞ്ജു വാര്യര്‍. അഭിനയിച്ച ആദ്യ സിനിമയായ സല്ലാപം മുതല്‍ അവസാനമായി പുറത്തിറങ്ങിയ ടെക്‌നോ ഹൊറര്‍ ചതുര്‍മുഖം വരെ അഭിനയിച്ച കഥാപാത്രങ്ങള്‍ എല്ലാം ഒന്നിനൊന്ന് മികച്ച രീതിയില്‍ താരം അവതരിപ്പിച്ചു സിനിമയില്‍ നിന്ന് ഇടക്കാലത്ത് വിട്ടു നിന്നിരുന്നെങ്കിലും ആരാധകര്‍ക്ക് കുറവില്ലാത്തത് അഭിനയത്തിന്റെ മികവു കൊണ്ട് തന്നെയാണ്. സിനിമയില്‍ സജീവമായി വരുന്ന സമയത്താണ് ദിലീപുമായുള്ള വിവാഹം നടക്കുന്നത് വിവാഹത്തിനു മുമ്പ് ദിലീപും മഞ്ജുവാര്യരും ഒരുമിച്ച് അഭിനയിച്ച സിനിമകള്‍ മുഴുവനും പ്രേക്ഷകര്‍ നെഞ്ചിലേറ്റിയ ഹിറ്റായിരുന്നു. ജീവിതത്തില്‍ ദിലീപും മഞ്ജുവാര്യരും ഒരുമിക്കണം എന്ന ആഗ്രഹിച്ചിരുന്ന പ്രേക്ഷകര്‍ക്ക് എല്ലാം മുഖത്ത് അടിയേറ്റത് പോലെയായിരുന്നു വിവാഹമോചന വാര്‍ത്ത. വിവാഹമോചനത്തിന് ശേഷം മഞ്ജു വാര്യര്‍ വീണ്ടും സിനിമയിലേക്ക് തിരിച്ചെത്തിയിരിക്കുകയാണ്. പൂര്‍വ്വാധികം…

Read More

പുതിയ ‘ബൊലേറോ നിയോ’ പുറത്തിറക്കി മഹീന്ദ്ര

പുതിയ ‘ബൊലേറോ നിയോ’ പുറത്തിറക്കി മഹീന്ദ്ര

ഇന്ത്യയിലെ പ്രമുഖ ഓട്ടോമൊബൈല്‍ കമ്പനികളിലൊന്നും ലോകത്തെ ഏറ്റവും വലിയ ട്രാക്ടര്‍ കമ്പനിയുമായ മഹീന്ദ്ര ആന്‍ഡ് മഹീന്ദ്ര പുതിയ ‘ബൊലേറോ നിയോ’ പുറത്തിറക്കി. ഇന്ത്യയിലുടനീളമുള്ള മഹീന്ദ്ര ഡീലര്‍മാരിലൂടെ ഇപ്പോള്‍ ലഭ്യമായ ബൊലേറോ നിയോയുടെ എന്‍4 വേരിയന്റിന്റെ പ്രാരംഭ എക്സ്-ഷോറൂം വില 8.48 ലക്ഷം രൂപയാണ്. പുതിയ ബൊലേറോ നിയോ ആധുനികവും ട്രെന്‍ഡിയുമായ എസ്യുവി തിരയുന്ന ഉപഭോക്താക്കളുടെ ആവശ്യങ്ങള്‍ നിറവേറ്റും. നിലവിലെ ബൊലേറോയുടെ വില്‍പ്പന ഇതോടൊപ്പം വിപണിയില്‍ തുടരും. ശക്തവും എവിടെയും പോകാന്‍ ശേഷിയുമുള്ള എസ്യുവി അന്വേഷിക്കുന്ന പുതു തലമുറ ഉപഭോക്താക്കളെ തൃപ്തിപ്പെടുത്തുന്നതാണ് ബൊലേറോ നിയോയെന്നും രൂപകല്‍പ്പന, പ്രകടനം, എന്‍ജിനീയറിങ് മികവ് എന്നിവ പുതിയ ബൊലേറോ നിയോയെ ഭയമില്ലാത്ത യുവ ഇന്ത്യയ്ക്ക് ആധുനികവും ഒഴിവാക്കാനാകാത്തത്തുമായ എസ്യുവിയാക്കിയാക്കുന്നുവെന്നും പുതിയ ബൊലേറോ നിയോയുടെ ബ്രാന്‍ഡിലേക്കുള്ള കൂട്ടിചേര്‍ക്കല്‍ ബൊലേറോയെ രാജ്യത്തെ ഏറ്റവും വില്‍പ്പനയുള്ള 10 എസ്യുവികളിലൊന്നാക്കാന്‍ സഹായിക്കുമെന്നും എം ആന്‍ഡ് എം ലിമിറ്റഡ് ഓട്ടോമോട്ടീവ്…

Read More

സിനിമയില്‍ വരാതിരിക്കാന്‍ ആരോ മുട്ടയില്‍ കൂടോത്രം ചെയ്തു: രജിത് കുമാര്‍

സിനിമയില്‍ വരാതിരിക്കാന്‍ ആരോ മുട്ടയില്‍ കൂടോത്രം ചെയ്തു: രജിത് കുമാര്‍

പ്രമുഖ അധ്യാപകനും നടനും ബിഗ് ബോസ് പങ്കാളിയുമാണ് രജിത് കുമാര്‍. രജിത് കുമാര്‍ ഹോസ്റ്റ് ചെയ്ത ടെലിവിഷന്‍ പരിപാടികള്‍ക്കും സാമൂഹിക പ്രവര്‍ത്തനങ്ങള്‍ക്കും നിരവധി അവാര്‍ഡുകള്‍ നേടിയിട്ടുണ്ട്. അതുകൊണ്ടുതന്നെ ആള്‍ അറിയുന്ന ഒരു സെലിബ്രിറ്റി തന്നെയാണ് ഇത് രജിത് കുമാര്‍. മികച്ച സിനിമകളുടെ ഭാഗമാകാനും താരത്തിന് ഭാഗ്യം ലഭിച്ചിട്ടുണ്ട്. മാന്യന്മാര്‍, മന്ത്രി കുമാരന്‍, മണല്‍ ചിത്രങ്ങള്‍ എന്ന് ഫീച്ചര്‍ ഫിലിമിലും ദൈവത്തിന്റെ നാട് എന്ന ഹ്രസ്വ ചിത്രത്തിലും താരത്തിന് വേഷമുണ്ടായിരുന്നു. മാതൃഭൂമി ന്യൂസ് നടത്തിയ ഒരു ടോക്ക് ഷോയില്‍ ഗസ്റ്റായി താരം പ്രത്യക്ഷപ്പെട്ടിട്ടുണ്ട്. ട്വന്റി ഫോര്‍ ന്യൂസ് നടത്തിയ ജനകീയ കോടതി എന്ന താരത്തിന് അഭിമുഖം സംപ്രേഷണം ചെയ്ത എപ്പിസോഡ് വളരെയധികം ശ്രദ്ധേയമായിരുന്നു. വീണ്ടും ചില വീട്ടുകാര്യങ്ങള്‍ എന്ന കോമഡി ഷോ ഹോസ്റ്റ് ചെയ്തിരുന്നത് താരമായിരുന്നു. അമ്മ എന്ന മ്യൂസിക് ആല്‍ബം മികച്ച പ്രേക്ഷക പ്രതികരണങ്ങള്‍ നേടി. അമൃത…

Read More

അശ്വതിയുടെ ബേബി ഷവർ ആഘോഷമാക്കി ചക്കപ്പഴം ടീം

അശ്വതിയുടെ ബേബി ഷവർ ആഘോഷമാക്കി ചക്കപ്പഴം ടീം

മലയാളികളുടെ പ്രിയപ്പെട്ട അവതാരകയും നടിയുമാണ് അശ്വതി ശ്രീകാന്ത്. ചാനല്‍ പരിപാടികളിലൂടെ അവതാരകയായി എത്തി മലയാളികള്‍ക്ക് സുപരിചിതയായ താരം പിന്നീട് അഭിനയത്തിലേക്ക് കടന്നത് അടുത്തിടെയാണ്. ചക്കപ്പഴം എന്ന ഹാസ്യ പറമ്പരയിലൂടെയാണ് നടി അഭിനയ രംഗത്ത് എത്തിയത്. പരമ്പരയില്‍ ആശ എന്ന കഥാപാത്രത്തെയാണ് നടി അവതരിപ്പിക്കുന്നത്. സോഷ്യല്‍ മീഡിയകളില്‍ ഏറെ സജീവമാണ് അശ്വതി. പുതിയ ചിത്രങ്ങളും വിശേഷങ്ങളും ഒക്കെ പങ്കുവെച്ച് നടി സോഷ്യല്‍ മീഡിയകളില്‍ പ്രത്യക്ഷപ്പെടാറുണ്ട്. തന്റെ അഭിപ്രായങ്ങള്‍ ഒരു മടിയും കൂടാതെ തുറന്നു പറയുന്ന അശ്വതി പലപ്പോഴും സൈബര്‍ ആക്രമണങ്ങള്‍ക്ക് ഇരയാക്കപ്പെടാറുണ്ട്.രണ്ടാമതും അമ്മയാവുന്നതിനുള്ള ഒരുക്കത്തിലാണ് താരം. ചക്കപ്പഴം എന്ന പരമ്പരയിലെ ആശ ഉത്തമന്‍ എന്ന കഥാപാത്രത്തെ അവതരിപ്പിച്ച് നടി മിനിസ്‌ക്രീന്‍ പ്രേക്ഷകരുടെയും പ്രിയ താരമായി മാറി. ഒരിടവേളയ്ക്ക് ശേഷമാണ് പരമ്പര വീണ്ടും ചാനലില്‍ സംപ്രേക്ഷണം ആരംഭിച്ചത്. അശ്വതി ശ്രീകാന്തിന് പുറമെ ശ്രീകുമാര്‍, റാഫി, സബീറ്റ ജോര്‍ജ്ജ്, ശ്രുതി രജനീകാന്ത്…

Read More

മൈഗ്രെയ്‌നില്‍ നിന്ന് രക്ഷ നേടണോ? എങ്കില്‍ നിര്‍ബന്ധമായും പതിവാക്കേണ്ട ഭക്ഷണങ്ങള്‍

മൈഗ്രെയ്‌നില്‍ നിന്ന് രക്ഷ നേടണോ? എങ്കില്‍ നിര്‍ബന്ധമായും പതിവാക്കേണ്ട ഭക്ഷണങ്ങള്‍

ചെന്നിക്കുത്ത് അഥവാ മൈഗ്രെയ്‌ൻ ഇന്ന് സര്‍വസാധാരണമായ ഒരു ആരോഗ്യപ്രശ്‌നമായി മാറിയിരിക്കുകയാണ്. മൈഗ്രെയ്നുള്ള രോഗികള്‍ക്ക് ശക്തമായ തലവേദന അനുഭവപ്പെടുന്നു. തലയുടെ ഏതെങ്കിലും ഒരു ഭാഗത്ത് ഉണ്ടാകുന്ന നാഡീസ്പന്ദനമാണ് കടുത്ത തലവേദനയ്ക്ക് കാരണമാകുന്നത്. മൈഗ്രെയ്നിന്റെ ഭാഗമായി ആളുകള്‍ക്ക് ക്ഷീണം, തളര്‍ച്ച, ഛര്‍ദ്ദില്‍ തുടങ്ങിയ ആരോഗ്യ പ്രശ്‌നങ്ങളും അനുഭവപ്പെടാറുണ്ട്. ചില ആളുകളില്‍ മൈഗ്രെയ്ന്‍ രണ്ട് ദിവസം വരെ നീണ്ടുനില്‍ക്കാറുണ്ട്. അസഹ്യമായ തലവേദനയാണ് ഈ സാഹചര്യത്തില്‍ അനുഭവപ്പെടുക. സമ്മര്‍ദ്ദം, പിരിമുറുക്കം, ഉത്കണ്ഠ, ശരീരത്തിലെ ഹോര്‍മോണ്‍ വ്യതിയാനങ്ങള്‍ തുടങ്ങിയവ മൂലമുണ്ടാകുന്ന നാഡീസംബന്ധമായ രോഗാവസ്ഥയാണ് മൈഗ്രെയ്ന്‍. അതിനാല്‍, ജീവിതരീതിയില്‍ ആരോഗ്യകരമായ മാറ്റങ്ങള്‍ വരുത്തുന്നത് തലവേദനയെയും മൈഗ്രെയ്നിനെയും തടഞ്ഞു നിര്‍ത്താന്‍ ഒരു പരിധി വരെ സഹായിക്കും എന്നാണ് ആരോഗ്യ വിദഗ്ദ്ധര്‍ പറയുന്നത്. ആരോഗ്യകരമായ ഭക്ഷണരീതി പിന്തുടരുക എന്നത് ഇക്കാര്യത്തില്‍ അതിപ്രധാനമാണ്. മൈഗ്രെയ്നിനെയും തലവേദനയെയും തടഞ്ഞു നിര്‍ത്തുന്നതിലും വേദന ലഘൂകരിക്കുന്നതിലും ഭക്ഷണം വളരെ പ്രധാനപ്പെട്ട പങ്ക് വഹിക്കുന്നതായി പഠനങ്ങള്‍…

Read More

എസ്എസ്എല്‍സി ഫലം പ്രഖ്യാപിച്ചു; 99.47 ശതമാനം വിജയം

എസ്എസ്എല്‍സി ഫലം പ്രഖ്യാപിച്ചു; 99.47 ശതമാനം വിജയം

തിരുവനനന്തപുരം: എസ്എസ്എല്‍സി ഫലം പ്രഖ്യാപിച്ചു. 99.47 ശതമാനമാണ് വിജയ ശരാശരി. കഴിഞ്ഞ വര്‍ഷം 98.82 ആയിരുന്നു വിജയ ശതമാനം. ഇതാദ്യമായാണ് എസ്എസ്എല്‍സി വിജയ ശതമാനം 99 കടക്കുന്നത്. കൊവിഡ് മഹാമാരി സൃഷ്ടിച്ച പ്രതിസന്ധിക്കിടയിലും മികവാര്‍ന്ന വിജയം കരസ്ഥമാക്കിയ വിദ്യാര്‍ത്ഥികളെയും അവര്‍ക്ക് പിന്തുണ നല്‍കിയ അധ്യാപകരെയും വിദ്യാഭ്യാസ മന്ത്രി അഭിനന്ദിച്ചു. 2214 സ്‌കൂളുകള്‍ നൂറു മേനി വിജയം നേടി. 1,21,318 വിദ്യാര്‍ത്ഥികള്‍ എല്ലാ വിഷയങ്ങളിലും എ പ്ലസ് നേടി. മുന്‍ വര്‍ഷം 41906 പേര്‍ക്കാണ് ഫുള്‍ എ പ്ലസ് കിട്ടിയത്. എറ്റവും കൂടുതല്‍ വിജയശതമാനം കണ്ണൂര്‍ ജില്ലയിലാണ് 99.85 ശതമാനം. വയനാടാണ് കുറവ് 98.13 ശതമാനം. വിദ്യാഭ്യാസ ജില്ലകളില്‍ പാലായാണ് മുന്നില്‍ 99.97% വിജയം. മലപ്പുറം ജില്ലയിലാണ് എറ്റവും കൂടതല്‍ ഫുള്‍ എ പ്ലസുകള്‍. ഗള്‍ഫിലെ മൂന്ന് കേന്ദ്രങ്ങളില്‍ പരീക്ഷയെഴുതിയ എല്ലാവരും വിജയിച്ചു. ഗള്‍ഫ് മേഖലയില്‍ 97.03ശതമാനമാണ് വിജയ…

Read More

കാലടി സർവ്വകലാശാല: മൂല്യനിർണ്ണയം കഴിഞ്ഞ ഉത്തരപേപ്പർ കാണാതായ സംഭവത്തിൽ അന്വേഷണം തുടങ്ങി

കാലടി സർവ്വകലാശാല:   മൂല്യനിർണ്ണയം കഴിഞ്ഞ  ഉത്തരപേപ്പർ കാണാതായ സംഭവത്തിൽ അന്വേഷണം തുടങ്ങി

കാലടി: കാലടി സർവ്വകലാശാല സ൦സ്കൃത൦ വിഭാഗത്തിലെ ഉത്തരപേപ്പർ കാണാതായതിൽ സിൻഡിക്കേറ്റ് ഉപസമിതി അന്വേഷണ൦ തുടങ്ങി. സംഭവം ഗൗരവമുള്ളതാണെന്നും വകുപ്പ് മേധാവിയുടേയും, പരീക്ഷാ ചെയ‍ർമാൻ്റേയും വിശദീകരണ൦ തൃപ്തികരമല്ലെന്നു൦ പ്രോ വൈസ് ചാൻസലർ ഡോ. കെ എസ് രവികുമാ൪ പറഞ്ഞു. പ്രതിപക്ഷ വിദ്യാർത്ഥി സ൦ഘടനകൾക്കൊപ്പ൦ എസ്എഫ്ഐയും ഇന്ന് സർവ്വകലാശാലയിലേക്ക് പ്രതിഷേധവുമായി എത്തി. കഴിഞ്ഞ ജനുവരിയിൽ നടന്ന സംസ്കൃത സാഹിത്യം വിഭാഗം മൂന്നാം സെമസ്റ്റർ പരീക്ഷയുടെ 276 ഉത്തരപേപ്പറുകളാണ് കാണാതായത്. രണ്ട് തവണകളായുള്ള കേന്ദ്രീകൃത മൂല്യനി൪ണ്ണയത്തിന് പകരം ഇക്കുറി അദ്ധ്യാപകരുടെ വീടുകളിലായിരുന്നു ഉത്തരകടലാസുകളുടെ പരിശോധന. ഏപ്രിലിൽ പുറത്ത് വരേണ്ട പരീക്ഷാ ഫലം കൊവിഡ് സാഹചര്യത്തിൽ പിന്നെയും നീണ്ട് പോയി. കഴിഞ്ഞ ദിവസം മാർക്ക് രേഖപ്പെടുത്താനുള്ള നടപടികളിലേക്ക് കടന്നപ്പോൾ ആണ് പരീക്ഷ പേപ്പർ തന്നെ കാണാതായ സംഭവ൦ ശ്രദ്ധയിൽ പെട്ടത്. ഉത്തരപേപ്പർ മൂല്യനിർണ്ണയ൦ നടത്തി തിരിച്ച് ഏൽപിച്ചെന്ന് വകുപ്പിലെ പരീക്ഷ ചുമതലയുള്ള ചെയർമാൻ…

Read More

പരീക്ഷാ വിജയത്തേക്കാള്‍ പ്രധാനം ജീവിത വിജയമാണ്: മന്ത്രി വി ശിവന്‍കുട്ടി

പരീക്ഷാ വിജയത്തേക്കാള്‍ പ്രധാനം ജീവിത വിജയമാണ്: മന്ത്രി വി ശിവന്‍കുട്ടി

പൂര്‍ണമായും ഓണ്‍ലൈനായി പൂര്‍ത്തിയാക്കിയ ഒരു അധ്യയന വര്‍ഷത്തിലെ എസ്എസ്എല്‍സി പരീക്ഷയുടെ ഫലം പ്രഖ്യാപിക്കാനിരിക്കെ വിദ്യാര്‍ത്ഥികള്‍ക്ക് ആശംസയുമായി പൊതു വിദ്യാഭ്യാസ വകുപ്പ് മന്ത്രി വി ശിവന്‍കുട്ടി. ആധുനിക സാങ്കേതികവിദ്യാ സംവിധാനങ്ങളും ആശയവിനിമയ സംവിധാനങ്ങളും ഫലപ്രദമായി പ്രയോജനപ്പെടുത്തി പ്രതിസന്ധികളെ ആത്മവിശ്വാസത്തോടെ മറികടന്ന വിദ്യാര്‍ത്ഥികളെ ഓരോരുത്തരേയും അഭിനന്ദിക്കുന്നു. കഠിനമായ പ്രയത്നത്തിലൂടെ പത്താം തരം പരീക്ഷയ്ക്ക് സ്വയം സജ്ജമാകുകയും പരീക്ഷ വിജകരമായി എഴുതുകയും ചെയ്ത കുട്ടികള്‍ കേരള സമൂഹത്തിന് നല്‍കിയ ആത്മവിശ്വാസവും ലോകത്തിന് നല്‍കിയ ശുഭകരമായ സന്ദേശവും മഹത്തരമാണെന്നും അദ്ദേഹം വ്യക്തമാക്കുന്നു. പരീക്ഷാഫലം വരുന്ന ഘട്ടത്തിലും ഇതേ ആത്മവിശ്വാസം കുട്ടികള്‍ക്ക് നിലനിര്‍ത്താന്‍ കഴിയണം. ഉപരിപഠനത്തിന് അര്‍ഹരായവരെല്ലാം ഉപരിപഠന സാധ്യതകള്‍ പ്രയോജനപ്പെടുത്തണം. ഏതെങ്കിലും കാരണവശാല്‍ ഉപരിപഠനത്തിന് അര്‍ഹരാകാത്തവര്‍ നിരാശരാകരുത്. നിങ്ങള്‍ക്കായി സേ പരീക്ഷ ഒരുക്കിയിട്ടുണ്ട്. അത് പ്രയോജനപ്പെടുത്തണം. അമിതമായി ആഹ്ളാദിക്കുകയോ നിരാശപ്പെടുകയോ ചെയ്യരുത്. ജീവിത വഴിയിലുള്ള ചില പടവുകള്‍ എന്ന നിലയില്‍ പരീക്ഷാഫലത്തെ കാണണം….

Read More