അതിശയിപ്പിക്കുന്ന വിലയിൽ ഗാലക്സി F22

അതിശയിപ്പിക്കുന്ന വിലയിൽ ഗാലക്സി F22

ഇന്ത്യൻ വിപണിയിൽ സാംസങ്ങിന്റെ പുതിയ സ്മാർട്ട് ഫോണുകൾ പുറത്തിറക്കിയിരിക്കുന്നു .SAMSUNG GALAXY F22 എന്ന സ്മാർട്ട് ഫോണുകളാണ് ഇപ്പോൾ വിപണിയിൽ പുറത്തിറക്കിയിരിക്കുന്നത്. കുറഞ്ഞ ചിലവിൽ തന്നെ വാങ്ങിക്കുവാൻ സാധിക്കുന്ന സ്മാർട്ട് ഫോണുകളാണ്  SAMSUNG GALAXY F22 എന്ന സ്മാർട്ട് ഫോണുകൾ . ഈ സ്മാർട്ട് ഫോണുകളുടെ സവിശേഷതകളിൽ എടുത്തു പറയേണ്ടത് ഇതിന്റെ ബാറ്ററി ലൈഫ് തന്നെയാണ് .ഇന്ന് ഉച്ചയ്ക്ക് 12 മണി മുതൽ ഫ്ലിപ്പ്കാർട്ടിൽ നിന്നും വാങ്ങിക്കുവാൻ സാധിക്കുന്നു . SAMSUNG GALAXY F22  ഡിസ്‌പ്ലേയുടെ സവിശേഷതകൾ നോക്കുകയാണെങ്കിൽ ഈ സ്മാർട്ട് ഫോണുകൾ 6.4  ഇഞ്ചിന്റെ HD+ Super AMOLED ഡിസ്‌പ്ലേയിലാണ് പുറത്തിറങ്ങിയിരിക്കുന്നത് .അതുപ്പോലെ തന്നെ 90 Hz റിഫ്രഷ് റേറ്റ്  ഈ സ്മാർട്ട് ഫോണുകൾക്ക് നൽകിയിരിക്കുന്നു. പ്രോസ്സസറുകളിലേക്കു വരുകയാണെങ്കിൽ ഈ സ്മാർട്ട് ഫോണുകൾ MediaTek Helio G80 ലാണ് പ്രവർത്തനം നടക്കുന്നത്.അതുപോലെ തന്നെ Samsung Galaxy…

Read More

ജയ് ഹോ: കൊവിഡ് കാലത്ത് മലയാള സിനിമയ്ക്ക് ഒരു പുതിയ ഒടിടി പ്ലാറ്റ്ഫോം കൂടി

ജയ് ഹോ: കൊവിഡ് കാലത്ത് മലയാള സിനിമയ്ക്ക് ഒരു പുതിയ ഒടിടി പ്ലാറ്റ്ഫോം കൂടി

കൊവിഡ് കാലത്ത് മലയാള സിനിമയ്ക്ക് പിന്തുണയേകാന്‍ പുതിയൊരു ഒടിടി പ്ലാറ്റ്ഫോം കൂടി ഒരുങ്ങുന്നു. ‘ജയ് ഹോ’ എന്ന പേരില്‍ ആരംഭിക്കുന്ന ഈ ദൃശ്യമാധ്യമ പ്രസ്ഥാനത്തിന്റെ ഉദ്ഘാടനം ജൂലൈ പതിനഞ്ച്, വ്യാഴാഴ്ച്ച കൊച്ചിയില്‍ നടക്കും. കേരളത്തിലും വിദേശത്തുമുള്ള സിനിമാ പ്രവര്‍ത്തകരും ബിസിനസ്സ് കാരുമായ മലയാളികളാണ് കമ്പനിക്ക് പിന്നില്‍ പ്രവര്‍ത്തിക്കുന്നത്. നിര്‍മ്മാതാവ് ജീവന്‍ നാസര്‍, തിരക്കഥാകൃത്ത് നിഷാദ് കോയ, സജിത് കൃഷ്ണ, വിജി ചെറിയാന്‍, അരുണ്‍ ഗോപിനാഥ് എന്നിവരാണ് ഈ പ്രസ്ഥാനത്തിന്റെ ചുക്കാന്‍ പിടിക്കുന്നത്. കഴിഞ്ഞ ഒരു വര്‍ഷത്തിലേറെയായി കമ്പനി പ്രാരംഭ പ്രവര്‍ത്തനങ്ങളിലായിരുന്നു. ‘പ്രദര്‍ശനത്തിനു കാത്തു കിടക്കുന്ന സിനിമകള്‍ക്ക് ആശ്വാസകരമായ സഹായങ്ങള്‍ നല്‍കി പ്രേക്ഷകര്‍ക്ക് മുന്നിലെത്തിക്കുക എന്നത് ഈ ഡിജിറ്റല്‍ പ്ലാറ്റ്ഫോമിന്റെ പ്രധാന ലക്ഷ്യമാണ്. ധാരാളം ചിത്രങ്ങളാണ് ഇത്തരത്തില്‍ മലയാള സിനിമയില്‍ കെട്ടിക്കിടക്കുന്നത്. കൊവിഡ് മഹാമാരിയുടെ രൂക്ഷതയില്‍ ഇത്തരമൊരു വേദി ചലച്ചിത്ര മേഖലക്ക് ഏറെ അനുഗ്രഹമായിരിക്കും’- ജീവന്‍ നാസര്‍ പറഞ്ഞു….

Read More

9 വര്‍ഷമായി പ്രണയത്തില്‍, തന്റെ പ്രണയം ആദ്യമായി വെളിപ്പെടുത്തി സ്വാസിക

9 വര്‍ഷമായി പ്രണയത്തില്‍, തന്റെ പ്രണയം ആദ്യമായി വെളിപ്പെടുത്തി സ്വാസിക

മിനിസ്‌ക്രീനിലും ബിഗ് സ്‌ക്രീനിലും നിറഞ്ഞ് നില്‍ക്കുന്ന നടിയാണ് സ്വാസിക. സീത എന്ന പരമ്പരയിലൂടെയാണ് നടിയെ പ്രേക്ഷകര്‍ നെഞ്ചിലേറ്റിയത്. പ്രേക്ഷകരുടെ വീടുകളിലെ ഒരു അംഗം അതായിരുന്നു സീത. ആ ഒറ്റ കഥാപാത്രമാണ് സ്വാസികയുടെ ജീവിതം തന്നെ മാറ്റിമറിച്ചത്. സീതയില്‍ സ്വാസിക അഭിനയിക്കുകയായിരുന്നില്ല മറിച്ചു ജീവിക്കുകയായിരുന്നു എന്നാണ് പ്രേക്ഷകരുടെ അഭിപ്രായം. മലയാളം, തമിഴ്, തെലുങ്ക് ചിത്രങ്ങളിലും ഇതിനോടകം സ്വാസിക അഭിനയിച്ചു. 2009 ലെ തമിഴ് ചിത്രമായ വൈഗായിയിലാണ് സ്വാസിക അഭിനയരംഗത്തേക്ക് പ്രവേശിച്ചത്. കട്ടപ്പനയിലെ ഋത്വിക് റോഷന്‍ എന്ന മലയാള ചിത്രത്തില്‍ ഒരു തേപ്പുകാരിയായി എത്തിയ സ്വാസികയെ മലയാളികള്‍ ആരും മറക്കില്ല. വാസന്തി എന്ന സിനിമയിലെ മികച്ച കഥാപാത്രത്തിലെ പ്രകടനത്തിലൂടെയാണ് സ്വാസികയ്ക്ക് കേരള സംസ്ഥാന അവാര്‍ഡില്‍ മികച്ച സ്വഭാവ നടിക്കുള്ള അവര്‍ഡ് ലഭിച്ചത്. ഇപ്പോള്‍ കൈ നിറയെ സിനിമകളാണ് സ്വാസികയ്ക്ക്. ഇപ്പോഴിതാ, തന്റെ വിവാഹത്തെ കുറിച്ചുള്ള സൂചനകള്‍ നല്‍കുകയാണ് സ്വാസിക. അനു…

Read More

ക്യൂട്ട് സ്മൈല്‍.. ഇതിലും ഭംഗി ഇനി എവിടെ കാണാന്‍.. ??

ക്യൂട്ട് സ്മൈല്‍.. ഇതിലും ഭംഗി ഇനി എവിടെ കാണാന്‍.. ??

ഒരു ഫോട്ടോ അതിന്റെ പൂര്‍ണതയിലേക്ക് എത്താന്‍ അതിന്റെ പിന്നില്‍ പ്രവര്‍ത്തിക്കുന്ന ഫോട്ടോഗ്രാഫര്‍മാരുടെ കഠിനമായ പരിശ്രമം വേണം എന്നുള്ളത് നിര്‍ബന്ധമാണ്. ഫോട്ടോകളില്‍ പ്രത്യക്ഷപ്പെടുന്ന മോഡല്‍സ് സമൂഹ മാധ്യമങ്ങളില്‍ വൈറലായി തിളങ്ങി നില്‍ക്കുമ്പോഴും അതിന്റെ പിന്നില്‍ പ്രവര്‍ത്തിച്ച ഫോട്ടോഗ്രാഫര്‍മാരെ പലരും മറക്കുകയാണ്. ഒരു ഫോട്ടോ അതിന്റെ പൂര്‍ണ്ണ ഭംഗിയോടെ പുറത്തുവരുമ്പോള്‍ അതിന്റെ പിന്നില്‍ പ്രവര്‍ത്തിച്ച ക്യാമറകണ്ണുകളുടെ കഴിവിനെ നാം പുകഴ്‌ത്തേണ്ടതുണ്ട്. കുറച്ച് ദിവസങ്ങള്‍ക്ക് മുമ്പ് നാടോടി യെ മോഡലാക്കി വൈറല്‍ ഫോട്ടോഷൂട്ട് നടത്തിയ മഹാദേവന്‍ തമ്പി എന്ന ഫോട്ടോഗ്രാഫര്‍ ഇതിന് മകുടോദാഹരണമാണ്. അതുപോലെ ഇപ്പോള്‍ സമൂഹ മാധ്യമങ്ങളില്‍ നിറഞ്ഞു നില്‍ക്കുകയാണ് മിഥുന്‍ സര്‍ക്കര എന്ന ഫോട്ടോഗ്രാഫര്‍. ഒരുപാട് ഫോട്ടോഷൂട്ടുകള്‍ നടത്തിയാല്‍ ഇദ്ദേഹത്തിന്റെ ഒരു കിടിലന്‍ ഫോട്ടോ ഷൂട്ട് ആണ് ഇപ്പോള്‍ സമൂഹ മാധ്യമങ്ങളില്‍ വൈറലായി പ്രചരിക്കുന്നത്. പതിവിനു വിപരീതമായി വെറൈറ്റി കൊണ്ടുവരാന്‍ ആഗ്രഹിക്കുന്ന വ്യക്തിയാണ് മിഥുന്‍. ശ്രീകുട്ടി സുനില്‍കുമാര്‍ എന്ന…

Read More

മുടി പൊട്ടുന്നതാണോ നിങ്ങളുടെ പ്രശ്നം? ഇതിലുണ്ട് പ്രതിവിധി

മുടി പൊട്ടുന്നതാണോ നിങ്ങളുടെ പ്രശ്നം? ഇതിലുണ്ട് പ്രതിവിധി

പല സ്ത്രീകളും അനുഭവിക്കുന്ന പ്രശ്നമാണ് മുടി പൊട്ടല്‍. മുടിയുടെ ഈര്‍പ്പം നഷ്ടപ്പെടുന്നതും, മുടി വളരെയധികം വരണ്ടതാവുകയും ചെയ്യുന്നത് മുടി പൊട്ടലിന് കാരണമാകുന്നു. രാസ ഉല്‍പന്നങ്ങളുടെ അമിത ഉപയോഗം, ചൂട് ഹെയര്‍ സ്റ്റൈലിംഗ് ഉപകരണങ്ങള്‍, തെറ്റായ ഹെയര്‍ ബ്രഷ് ഉപയോഗിക്കുന്നത് മുതലായവ നിങ്ങളുടെ മുടി പൊട്ടല്‍ പ്രശ്നങ്ങള്‍ വര്‍ധിപ്പിക്കും. മുടി പൊട്ടുന്നത് എങ്ങനെ തടയാമെന്ന് നിങ്ങള്‍ ചിന്തിക്കുകയാണെങ്കില്‍, ഉത്തരം വളരെ ലളിതമാണ്. നിങ്ങളുടെ മുടി ആരോഗ്യകരമായ രൂപത്തിലേക്ക് തിരികെ കൊണ്ടുവരുന്നതിന് ചില സ്വാഭാവിക വീട്ടുവൈദ്യങ്ങള്‍ സഹായിക്കും. ഈ ലേഖനത്തില്‍, മുടി പൊട്ടുന്നത് തടയാനുള്ള ചില എളുപ്പ വഴികള്‍ നിങ്ങള്‍ക്ക് വായിച്ചറിയാം. നിങ്ങളുടെ മുടിപൊട്ടലിന് കാരണങ്ങള്‍ ഇവയാകാം: ഈര്‍പ്പത്തിന്റെ അഭാവം കഠിനമായ വെള്ളത്തില്‍ മുടി കഴുകുന്നത് ഹീറ്റ് സ്റ്റൈലിംഗ് കാരണം മുടി വരളുന്നത് മുടി കളര്‍ ചെയ്യുന്നത് കോട്ടണ്‍ തലയിണകള്‍ ഉപയോഗിക്കുന്നത് കുളികഴിഞ്ഞശേഷം നനവോടെ നിങ്ങളുടെ തലമുടി കെട്ടിയിടുന്നത് മുടി…

Read More

എസ്എസ്എൽസി ഫലപ്രഖ്യാപനം ജൂലൈ 14ന്

എസ്എസ്എൽസി ഫലപ്രഖ്യാപനം ജൂലൈ 14ന്

തിരുവനന്തപുരം: എസ്എസ്എൽസി പരീക്ഷാ ഫലം ജൂലൈ 14ന് പ്രസിദ്ധീകരിക്കും. സംസ്ഥാന പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രി വി ശിവൻകുട്ടി ബുധനാഴ്ച ഉച്ചയ്ക്ക് വാർത്താ സമ്മേളനം നടത്തിയാവും ഫലപ്രഖ്യാപനം നടത്തുക. ഇതിന് മുന്നോടിയായി നാളെ പരീക്ഷാ ബോർഡ് യോഗം ചേരും. ടിഎച്ച്എസ്എൽസി, എഎച്ച്എസ്എൽസി പരീക്ഷാ ഫലങ്ങളും ഇതോടൊപ്പം പ്രസിദ്ധീകരിക്കും. ഫലം ലഭിക്കുന്ന വെബ്സൈറ്റുകൾ http://keralapareekshabhavan.in http://sslcexam.kerala.gov.in www.results.kite.kerala.gov.in http://results.kerala.nic.in www.prd.kerala.gov.in www.sietkerala.gov.in

Read More

കൊളസ്ട്രോളിന് മുതിര കൊണ്ട് പ്രത്യേക പൗഡര്‍ തയ്യാറാക്കാം.

കൊളസ്ട്രോളിന് മുതിര കൊണ്ട് പ്രത്യേക പൗഡര്‍ തയ്യാറാക്കാം.

നല്ല ആരോഗ്യത്തിന് പയര്‍, പരിപ്പു വര്‍ഗങ്ങള്‍ എന്നിവയൊക്കെ ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തുന്നത് പ്രധാനമാണ്. ഇതില്‍ ഒന്നാണ് മുതിര. ഹോഴ്സ്ഗ്രാം എന്നറിയപ്പെടുന്ന ഇത് കുതിരയുടെ കരുത്തിന് സഹായിക്കുന്ന പ്രധാനപ്പെട്ട ഭക്ഷണ വസ്തുവാണ്. ഇത് ദിവസവും കഴിയ്ക്കുന്നത് ആരോഗ്യത്തിന് ഏറെ ഗുണം നല്‍കുകയും ചെയ്യുന്നു. കൊളസ്ട്രോള്‍ പോലുള്ള പല രോഗങ്ങള്‍ക്കും ഇത് നല്ലൊരു മരുന്നാണ്. കൊളസ്ട്രോള്‍ രോഗങ്ങളുടെ കാര്യത്തില്‍ വില്ലനാണെന്നു തന്നെ വേണം, പറയാന്‍. രക്തധമനികളില്‍ കൊഴുപ്പടിഞ്ഞു കൂടുന്ന ഒന്നായതു കൊണ്ടു തന്നെ കൊളസ്ട്രോള്‍ ഹൃദയാഘാതം പോലുള്ള പ്രശ്നങ്ങള്‍ക്കു കാരണമാകുന്നു. നമുക്ക് കൊളസ്ട്രോള്‍ നിയന്ത്രിയ്ക്കാന്‍ ഒരു പ്രത്യേക രീതിയില്‍ മുതിര ഉപയോഗിയ്ക്കാം. ഇത് പ്രത്യേക പൗഡര്‍ ആയാണ് തയ്യാറാക്കേണ്ടത്. കറിവേപ്പില കറിവേപ്പില, കൊല്ലമുളക്, ജീരകം എന്നിവയും മുതിരയ്ക്കൊപ്പം ഊ പ്രത്യേക പൊടിയുണ്ടാക്കാന്‍ ഉപയോഗിയ്ക്കുന്നു. കറിവേപ്പിലയും മുതിര പോലെ തന്നെയാണ് . കൊളസ്ട്രോളിനും പ്രമേഹത്തിനുമെല്ലാം ചേര്‍ന്നൊരു മരുന്നാണിത്. ഇതിട്ടു തിളപ്പിച്ച വെള്ളം കുടിയ്ക്കുന്നതും…

Read More

നീറ്റ് യു.ജി പരീക്ഷ തിയതി പ്രഖ്യാപിച്ചു

നീറ്റ് യു.ജി പരീക്ഷ തിയതി പ്രഖ്യാപിച്ചു

നീറ്റ് യു.ജി പരീക്ഷ തിയതി പ്രഖ്യാപിച്ചു. സെപ്റ്റംബര്‍ 12 ന് പരീക്ഷ നടക്കും. നാളെ വൈകിട്ട് 5 മണി മുതല്‍ അപേക്ഷ നല്‍കാം. കൊവിഡ് സാഹചര്യം കണക്കിലെടുത്ത് പരീക്ഷ കേന്ദ്രങ്ങളുടെ എണ്ണം വര്‍ധിപ്പിക്കുമെന്ന് വിദ്യാഭ്യാസ മന്ത്രി ധര്‍മേന്ദ്ര പ്രധാന്‍ അറിയിച്ചു. പരീക്ഷ നടത്തുന്ന നഗരങ്ങളുടെ എണ്ണം 155 ല്‍ നിന്ന് 198 ആക്കിയിട്ടുണ്ട്. പൂര്‍ണമായും കൊവിഡ് പ്രോട്ടോക്കോള്‍ പാലിച്ചായിരിക്കും പരീക്ഷ. നേരത്തെ ജെഇഇ പരീക്ഷകളുടെ തിയതി പ്രഖ്യാപിച്ചതിന് പിന്നാലെ നീറ്റ് പരീക്ഷ സെപ്റ്റംബര്‍ 5ന് നടക്കും എന്ന തരത്തില്‍ വ്യാജ പ്രചാരണങ്ങള്‍ നടന്നിരുന്നു. എന്നാല്‍ ഈ വാര്‍ത്ത തള്ളി പിഐബി രംഗത്തെത്തിയിരുന്നു.

Read More

ബജാജ് ഓട്ടോ ഡോമിനര്‍ 250യുടെ വിലകുറച്ചു

ബജാജ് ഓട്ടോ ഡോമിനര്‍ 250യുടെ വിലകുറച്ചു

ബജാജ് ഓട്ടോ ഡോമിനര്‍ 250യുടെ വിലകുറച്ചു. 16,800 രൂപ കുറച്ച് നിലവില്‍ ഡോമിനര്‍ 250ക്ക് 1,54,176 രൂപയാണ് പ്രഖ്യാപിച്ചത്. റൈഡിങ്ങ് ആസ്വാദകര്‍ക്ക് പറ്റിയ ടൂറിങ്ങ് ബൈക്കായ  ഡോമിനര്‍ 250യുടെ വിലകുറച്ചതിലൂടെ കൂടുതല്‍ ഫ്രാഞ്ചൈസി ലഭിക്കുമെന്നാണ് പ്രതീക്ഷ. 27 പിഎസ് പവര്‍ നല്‍കുന്ന ലിക്വിഡ് കൂള്‍ഡ് 248.8 സിസി ഡിഒഎച്ച്‌സി എഞ്ചിന്, 23.4 എന്‍്എം ഓഫ് ടോര്‍ക്ക് എന്നിവയാണ് ഡോമിനര്‍ 250യുടെ പ്രത്യേകതകള്‍. സൂപ്പീരിയര്‍ ഹാന്‍ഡ്‌ലിങ്ങിനും സൗകര്യത്തോടുമൊപ്പം മസ്‌കുലര്‍ ലുക്ക് നല്‍കുന്ന ഡോമിനര്‍ 400ലേത് പോലുള്ള അത്യാധുനിക ഫീച്ചറുകളായ അപ്പ് സൈഡ് ഡൗണ്‍ (യുഎസ്ഡി) ഫോര്‍ക്ക്‌സ്, മസ്‌കുലര്‍ ലുക്കിനോടൊപ്പം സുപ്പീരിയര്‍ ഹാന്‍ഡിലിങ്ങും കംഫര്‍ട്ടും നല്‍കുന്നു. ട്വിന്‍ ബാരല്‍ എക്സ്ഹോസ്റ്റ് ഒരു സ്‌പോര്‍ട്‌സ് ടൂറര്‍ അനുഭവം വര്‍ദ്ധിപ്പിക്കുകയും ചെയ്യുന്നു. ദീര്‍ഘ ദൂര യാത്രകളില്‍ സാധനങ്ങള്‍ സുരക്ഷിതമായി വെക്കാനുള്ള ബംഗീ സ്ട്രാപ്‌സ് സീറ്റിന് താഴെയുണ്ട്. സ്‌പോര്‍ട്‌സ് ടൂറിങ്ങിനായി നിര്‍മിച്ച ഒരു മോട്ടോര്‍…

Read More

കേരള സംസ്ഥാന സര്‍ക്കാരിന്റെ അവാര്‍ഡ് നേടിയ ചിത്രം ‘സ്വനം’ നീട്രീമില്‍

കേരള സംസ്ഥാന സര്‍ക്കാരിന്റെ അവാര്‍ഡ് നേടിയ ചിത്രം ‘സ്വനം’  നീട്രീമില്‍

  ദീപേഷ് ടി സംവിധാനം ചെയ്യുന്ന ‘ സ്വനം ‘ നീട്രീമില്‍ റീലീസ് ചെയ്തു. ഏറ്റവും മികച്ച ചിത്രത്തിനും മികച്ച ബാലതാരത്തിനുമുള്ള സംസ്ഥാന സര്‍ക്കാരിന്റെ അവാര്‍ഡ് നേടിയ ചിത്രമാണ് സ്വനം. ബാലു എന്ന കുട്ടിയുടെ ജീവിതമാണ് ഈ സിനിമയുടെ പ്രമേയം.കണ്ണന്‍ എന്ന കൂട്ടുകാരന്‍ ബാലുവിന്റെ ജീവിതത്തിലേക്ക് വരുന്നതും തുടര്‍ന്ന് അവന്റെ ജീവിതത്തില്‍ ഉണ്ടാകുന്ന മാറ്റങ്ങളുമാണ് ഇതില്‍ പറയുന്നത്. തുല്‍സി ഫിലിംസിന്റെ ബാനറില്‍ രമ്യ രാഘവന്‍ നിര്‍മ്മിക്കുന്ന ഈ ചിത്രത്തിന്റെ കഥ തിരക്കഥ സംഭാഷണം ഡോക്ടര്‍ വത്സലന്‍ വാതുശ്ശേരി എഴുതുന്നു. വിവേക് ഛായാഗ്രഹണം നിര്‍വഹിക്കുന്നു. ജിനേഷ് എരമം എഴുതിയ വരികള്‍ക്ക് ഹരി വേണുഗോപാല്‍ ഈണം പകര്‍ന്ന ഗാനം കലേഷ് കരുണാകരന്‍ ആലപിക്കുന്നു.എഡിറ്റര്‍ വിജി ഏബ്രാഹം. മാസ്റ്റര്‍ അഭിനന്ദ് അക്കോടന്‍, നിരഞ്ജന്‍,രമ്യ രാഘവന്‍,കവിത ശ്രീ, സന്തോഷ് കീഴാറ്റൂര്‍, രാജേന്ദ്രന്‍ തായട്ട്, വിജയ് തുടങ്ങിയവര്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

Read More