കേരളത്തിൽ 21ന് വലിയപെരുന്നാൾ

കേരളത്തിൽ 21ന്  വലിയപെരുന്നാൾ

ഇന്നലെ (10-7-2021ശനി) ദുൽഹിജ്ജ് മാസപ്പിറവി കാണാത്തതിന്‍റെ  അടിസ്ഥാനത്തിൽ ഇന്നു ദുൽഖഅദ് 30 പൂർത്തിയാക്കി (12-7-2021) തിങ്കൾ ദുൽഹിജ്ജ് ഒന്ന് ആയും ഇതാടിസ്ഥാനത്തിൽ കേരളത്തിൽ വലിയപെരുന്നാൾ (21-7-2021 ബുധൻ) ആയിരിക്കുമെന്ന് കോഴിക്കോട് വലിയ ഖാസി സയ്യിദ് നാസിര്‍ അബ്ദുൽ ഹയ്യ് ശിഹാബ് തങ്ങള്‍, കോഴിക്കോട് ഖാസി മുഹമ്മദ് കോയ തങ്ങൾ ജമലുല്ലൈലി, സംയുക്ത മഹല്ല് ഖാദി കാന്തപുരം എ.പി അബൂബക്കർ മുസലിയാർ, പാളയം ഇമാം വി പി സുഹൈബ് മൗലവി, ദക്ഷിണ കേരള ജംഇയ്യത്തുൽ ഉലമ ജന.സെക്രട്ടറി തൊടിയൂർ മഹമ്മദ് കുഞ്ഞ് മൗലവി എന്നിവർ അറിയിച്ചു

Read More

ഗ്രാമീണ്‍ ബാങ്ക് മൊബൈല്‍ ഫോണുകള്‍ നല്‍കി

ഗ്രാമീണ്‍ ബാങ്ക് മൊബൈല്‍ ഫോണുകള്‍ നല്‍കി

കൊച്ചി : എളമക്കര ഗവണ്‍മെന്റ് ഹയര്‍ സെക്കണ്ടറി സ്‌കൂളിലെ കുട്ടികള്‍ക്ക് ഗ്രാമീണ്‍ ബാങ്ക് മൊബൈല്‍ ഫോണുകള്‍ നല്‍കി. ബാങ്കിന്റെ എട്ടാമത് വാര്‍ഷിക ആഘോഷത്തിന്റെ ഭാഗമായി സംഘടിപ്പിച്ച ചടങ്ങിലാണ് ഫോണുകള്‍ കൈമാറിയത്.  ചടങ്ങില്‍ ബാങ്ക് റീജിയണല്‍ മാനേജര്‍ എം.വി.ബാലഗോപാല്‍ ശാഖാ മാനേജര്‍ കെ.വി.ശ്രീജ, സ്‌കൂള്‍ പ്രിന്‍സിപ്പാള്‍ ജോബ്രീന തുടങ്ങിയവര്‍ പ്രസംഗിച്ചു.

Read More

വെര്‍ണറും സ്ലാവനും കേരള ബ്ലാസ്റ്റേഴ്സ് എഫ്സിയുടെ പരിശീലക സംഘത്തില്‍

വെര്‍ണറും സ്ലാവനും കേരള ബ്ലാസ്റ്റേഴ്സ് എഫ്സിയുടെ പരിശീലക സംഘത്തില്‍

വെര്‍ണര്‍ മാര്‍ട്ടെന്‍സ്, സ്ലാവന്‍ പ്രോഗോവേക്കി എന്നിവര്‍, ഇന്ത്യന്‍ സൂപ്പര്‍ ലീഗിന്റെ 2021/22 സീസണിനുള്ള ടീമിന്റെ പരിശീലക സംഘത്തില്‍ ചേര്‍ന്നതായി കേരള ബ്ലാസ്റ്റേഴ്സ് എഫ്സി പ്രഖ്യാപിച്ചു. വെര്‍ണര്‍ മാര്‍ട്ടെന്‍സ് സ്ട്രെങ്ത്ത് ആന്‍ഡ് കണ്ടീഷനിങ് പരിശീലകനാവും. ക്ലബിന്റെ പുതിയ ഗോള്‍ കീപ്പിങ് പരിശീലകനായിരിക്കും സ്ലാവന്‍. ബെല്‍ജിയം, സ്ലൊവാക്യ, ഹോളണ്ട്, സൗദി അറേബ്യ പ്രീമിയര്‍ ഡിവിഷനുകളിലെ അനുഭവസമ്പത്തുമായാണ് വെര്‍ണര്‍ എത്തുന്നത്. 39കാരന് ഫുട്ബോള്‍ ഫിറ്റ്നസ്, കണ്ടീഷനിങ് രംഗത്ത് പത്തു വര്‍ഷത്തിലേറെ പരിചയമുണ്ട്. സെര്‍ബിയയിലെ വിവിധ ക്ലബ്ബുകളില്‍ പ്രവര്‍ത്തിച്ചിട്ടുള്ള സ്ലാവന്‍ പ്രോഗോവേക്കി, ഗോള്‍കീപ്പിങ് പരിശീലകനെന്ന നിലയില്‍ 20 വര്‍ഷത്തിലേറെ പരിചയസമ്പത്തുമായാണ് കേരള ബ്ലാസ്റ്റേഴ്സിലേക്ക് വരുന്നത്. 2019 മുതല്‍ 2020 വരെ സെര്‍ബിയയുടെ അണ്ടര്‍-14, അണ്ടര്‍-15 ദേശീയ ടീമുകളുടെ ഗോള്‍ കീപ്പിങ് പരിശീലകനായും പ്രവര്‍ത്തിച്ചിട്ടുണ്ട്. വെര്‍ണറും സ്ലാവനും, പ്രീ സീസണിന് മുന്നോടിയായി മുഖ്യപരിശീലകന്‍ ഇവാന്‍ വുകോമനോവിച്ചിനും മറ്റു കോച്ചിങ് സ്റ്റാഫുകള്‍ക്കുമൊപ്പം ചേരുമെന്നും കേരള ബ്ലാസ്റ്റേഴ്സ്…

Read More

സംസ്ഥാനത്ത് ഇന്ന് 12,220 പേര്‍ക്ക് കൊവിഡ്; 97 മരണം

സംസ്ഥാനത്ത് ഇന്ന് 12,220 പേര്‍ക്ക് കൊവിഡ്; 97 മരണം

സംസ്ഥാനത്ത് ഇന്ന് 12,220 പേര്‍ക്ക്‌േെ കാവിഡ് സ്ഥിരീകരിച്ചു. മലപ്പുറം 1861, കോഴിക്കോട് 1428, തൃശൂര്‍ 1307, എറണാകുളം 1128, കൊല്ലം 1012, തിരുവനന്തപുരം 1009, പാലക്കാട് 909, കണ്ണൂര്‍ 792, കാസര്‍ഗോഡ് 640, കോട്ടയം 609, ആലപ്പുഴ 587, വയനാട് 397, പത്തനംതിട്ട 299, ഇടുക്കി 242 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 1,16,563 സാമ്പിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 10.48 ആണ്. റുട്ടീന്‍ സാമ്പിള്‍, സെന്റിനല്‍ സാമ്പിള്‍, സിബി നാറ്റ്, ട്രൂനാറ്റ്, പി.ഒ.സി.ടി. പി.സി.ആര്‍., ആര്‍.ടി. എല്‍.എ.എം.പി., ആന്റിജന്‍ പരിശോധന എന്നിവ ഉള്‍പ്പെടെ ഇതുവരെ ആകെ 2,44,24,563 സാമ്പിളുകളാണ് പരിശോധിച്ചത്. കഴിഞ്ഞ ദിവസങ്ങളിലുണ്ടായ 97 മരണങ്ങളാണ് കൊവിഡ് മൂലമാണെന്ന് ഇന്ന് സ്ഥിരീകരിച്ചത്. ഇതോടെ ആകെ മരണം 14,586 ആയി. ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 71 പേര്‍ സംസ്ഥാനത്തിന്…

Read More

വണ്ടിപ്പെരിയാര്‍ കൊലപാതകം: പ്രതിയുമായെത്തി തെളിവെടുപ്പ്; കൊലപാതകം പുനരാവിഷ്‌കരിച്ചു

വണ്ടിപ്പെരിയാര്‍ കൊലപാതകം: പ്രതിയുമായെത്തി തെളിവെടുപ്പ്; കൊലപാതകം പുനരാവിഷ്‌കരിച്ചു

വണ്ടിപ്പെരിയാറില്‍ ആറുവയസുകാരിയുടെ കൊലപാതകവുമായി ബന്ധപ്പെട്ട് എസ്റ്റേറ്റില്‍ വീണ്ടും പ്രതിയുമായെത്തി തെളിവെടുപ്പ്. സംഭവ സ്ഥലത്ത് കൊലപാതകം നടത്തിയത് പുനരാവിഷ്‌കരിച്ചു. അന്വേഷണ സംഘം പ്രതിയുമായെത്തിയ സമയത്ത് രോഷാകുലരായാണ് നാട്ടുകാര്‍ പ്രതിഷേധിച്ചത്. ലയത്തില്‍ താമസക്കാരായ പതിനൊന്ന് കുടുബങ്ങള്‍ക്കും പ്രിയപ്പെട്ടതായിരുന്നു മരിച്ച പെണ്‍കുട്ടി. പ്രതിയെ തെളിവെടുപ്പിന് എത്തിച്ചപ്പോള്‍ മര്‍ദനമേറ്റ സാഹചര്യവുമുണ്ടായി. ജൂലൈ 13ന് പ്രതിയുടെ കസ്റ്റഡി കാലാവധി അവസാനിക്കും. കൊലപാതകം എങ്ങനെ നടത്തിയെന്നതില്‍ വ്യക്തത വരുത്താനാണ് സംഭവം പുനരാവിഷ്‌കരിച്ചത്. കുട്ടിയെ കൊലപ്പെടുത്തിയതിന് ശേഷം അഴിയില്ലാത്ത ജനല്‍ വഴിയാണ് പ്രതി പുറത്തേക്ക് ഇറങ്ങിയത്. മുന്‍ വാതില്‍ അടയ്ക്കുകയും ചെയ്തു. കുട്ടി കളിക്കുന്നതിനിടയില്‍ സംഭവിച്ച സ്വാഭാവിക മരണമെന്ന് വരുത്തിത്തീര്‍ക്കാനായിരുന്നു ഇത്. ശാസ്ത്രീയ തെളിവുകളും ഇനി ശേഖരിക്കേണ്ടതുണ്ട്. അതേസമയം പ്രതി ആദ്യഘത്തിലേതുപോലെ സഹകരിക്കുന്നില്ലെന്ന് പൊലീസ് പറഞ്ഞു. മൂന്നാംതവണയാണ് പ്രതിയുമായെത്തി തെളിവെടുപ്പ് നടത്തുന്നത്.

Read More

അര്‍ജന്റീനയുടെ വിജയവും ലയണല്‍ മെസി എന്ന ലോകോത്തര താരത്തിന്റെ കിരീടധാരണവും എത്രമാത്രം സുന്ദരം: പിണറായി വിജയൻ

അര്‍ജന്റീനയുടെ വിജയവും ലയണല്‍ മെസി എന്ന ലോകോത്തര താരത്തിന്റെ കിരീടധാരണവും എത്രമാത്രം സുന്ദരം: പിണറായി വിജയൻ

അര്‍ജന്റീനയുടെ വിജയവും ലയണല്‍ മെസി എന്ന ലോകോത്തര താരത്തിന്റെ കിരീടധാരണവും എത്രമാത്രം സുന്ദരമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ‘അതിര്‍ത്തികള്‍ ഭേദിക്കുന്ന സാഹോദര്യമാണ് ഫുട്‌ബോളിന്റെ സൗന്ദര്യം. അര്‍ജന്റീനയ്ക്കും ബ്രസീലിനും വേണ്ടി ആര്‍ത്തുവിളിക്കാന്‍ ലക്ഷക്കണക്കിനാളുകള്‍ ഇങ്ങ് കേരളത്തിലും ഉള്ളത് ആ കാരണം കൊണ്ടാണ്. ഇന്ന് നടന്ന കോപ്പ അമേരിക്ക ഫൈനല്‍ മല്‍സരം ആ യാഥാര്‍ത്ഥ്യത്തിന് അടിവരയിടുന്നു. വാശിയേറിയ മത്സരത്തില്‍ യഥാര്‍ത്ഥത്തില്‍ വിജയിച്ചത് ഫുട്‌ബോള്‍ ഉയര്‍ത്തിപ്പിടിക്കുന്ന മാനവികതയും സാഹോദര്യവും സ്‌പോര്‍ട്‌സ്മാന്‍ സ്പിരിറ്റുമാണ്’- പിണറായി ഫേസ്ബുക്കില്‍ എഴുതി. പിണറായി വിജയന്റെ ഫേസ്ബുക്ക് പോസ്റ്റ് പൂര്‍ണരൂപം അതിര്‍ത്തികള്‍ ഭേദിക്കുന്ന സാഹോദര്യമാണ് ഫുട്‌ബോളിന്റെ സൗന്ദര്യം. അര്‍ജന്റീനയ്ക്കും ബ്രസീലിനും വേണ്ടി ആര്‍ത്തുവിളിക്കാന്‍ ലക്ഷക്കണക്കിനാളുകള്‍ ഇങ്ങ് കേരളത്തിലും ഉള്ളത് ആ കാരണം കൊണ്ടാണ്. ഇന്ന് നടന്ന കോപ്പ അമേരിക്ക ഫൈനല്‍ മല്‍സരം ആ യാഥാര്‍ത്ഥ്യത്തിന് അടിവരയിടുന്നു. വാശിയേറിയ മത്സരത്തില്‍ യഥാര്‍ത്ഥത്തില്‍ വിജയിച്ചത് ഫുട്‌ബോള്‍ ഉയര്‍ത്തിപ്പിടിക്കുന്ന മാനവികതയും സാഹോദര്യവും സ്‌പോര്‍ട്‌സ്മാന്‍…

Read More