സിട്രോണ്‍ സി5 എയര്‍ക്രോസ് എസ്യുവി ഓണ്‍ലൈനില്‍ വാങ്ങാം

സിട്രോണ്‍ സി5 എയര്‍ക്രോസ് എസ്യുവി ഓണ്‍ലൈനില്‍ വാങ്ങാം

കൊച്ചി: തമിഴ്നാട്ടിലെ തിരുവള്ളൂര്‍ ഫാക്ടറിയില്‍നിന്ന് സിട്രോണ്‍ സി5 എയര്‍ക്രോസ് എസ്യുവി ഓണ്‍ലൈനായി വാങ്ങാം. സി5 എയര്‍ക്രോസ് എസ്യുവി വീട്ടില്‍ എത്തിച്ചു നല്‍കും.ഇത്തരത്തില്‍ ഓണ്‍ലൈനില്‍ വാങ്ങിയ സിട്രോണ്‍ സി5 എയര്‍ക്രോസ് എസ്യുവി ആദ്യമായി ഗുജറാത്തിലെ സൂററ്റിലും ചണ്ഢീഗഡിലും ഇക്കഴിഞ്ഞ ദിവസം കമ്പനി ഡെലിവറി നടത്തി. 2021 ഏപ്രിലിലാണ് സിട്രോണ്‍ സി5 എയര്‍ക്രോസ് പുറത്തിറക്കിയത്. കേരളം, കര്‍ണാടക, തമിഴ്നാട് പശ്ചിമബംഗാള്‍, ഉത്തര്‍പ്രദേശ്, തെലങ്കാന, മഹാരാഷ്ട്ര, ഗുജറാത്ത്, പഞ്ചാബ്, രാജസ്ഥാന്‍, മധ്യപ്രദേശ് തുടങ്ങിയ സംസ്ഥാനങ്ങളിലെ 50 നഗരങ്ങളിലെ ഉപഭോക്താക്കള്‍ക്ക് ഓണ്‍ലൈനില്‍ സിട്രോണ്‍ എസ്യുവി വാങ്ങാന്‍ സൗകര്യമൊരുക്കിയിട്ടുണ്ട്. ഇവിടെയെല്ലാം ഹോം ഡെലിവറി സൗകര്യവും ഏര്‍പ്പെടുത്തിയിട്ടുണ്ട്. കാര്‍ വാങ്ങുന്നത്, രജിസ്ട്രേഷന്‍, വാഹന വായ്പ തുടങ്ങിയവയെല്ലാം ഓണ്‍ലൈനില്‍ പൂര്‍ത്തിയാക്കാം. വാഹനം കമ്പനി വീട്ടുമുറ്റത്ത് എത്തിച്ചുതരും. സമര്‍പ്പിത ഇ- കൊമേഴ്സ് സൈറ്റു വഴിയാണ് കാര്‍ ഓര്‍ഡര്‍ ചെയ്യാന്‍ സാധിക്കുക. 3ഡി കോണ്‍ഫിഗറേഷന്‍, സമര്‍പ്പിത ഇ- സെയില്‍ അഡൈ്വസര്‍,…

Read More

ഇന്ത്യയുടെ ലോകകപ്പ് ടീമിൽ രോഹിതും കോലിയും ഓപ്പണർമാർ!

ഇന്ത്യയുടെ ലോകകപ്പ് ടീമിൽ രോഹിതും കോലിയും ഓപ്പണർമാർ!

ഇന്ത്യൻ നായകൻ വിരാട് കോലി ടി20 ലോകകപ്പിൽ ഓപ്പണറായി എത്തുമോ? അതെ അങ്ങനെ ചില പദ്ധതികൾ ടീം മാനേജ്മെൻറിനുണ്ട്. ഇംഗ്ലണ്ടിനെതിരെ നാട്ടിൽ നടന്ന ടി20 പരമ്പരയിലെ അവസാന മത്സരത്തിലാണ് വിരാട് കോലിയും രോഹിത് ശർമയും ഓപ്പണർമാരായി ഇറങ്ങിയത്. 94 റൺസ് കൂട്ടുകെട്ട് സ്ഥാപിച്ച് ഇരുവരും ടീമിനെ വിജയത്തിലേക്ക് നയിക്കുകയും ചെയ്തിരുന്നു. ടീമിലെ ഏറ്റവും മികച്ച രണ്ട് ബാറ്റ്സ്മാൻമാർ കൂടുതൽ ബാറ്റ് ചെയ്യുന്നതിനോടാണ് താൽപര്യം. വിരാടും രോഹിതും ഓപ്പണർമാരാവുമെങ്കിൽ മൂന്നാം നമ്പറിൽ സൂര്യകുമാർ യാദവിനെ ഇറക്കണമെന്ന് മുൻ ഇന്ത്യൻ താരം സഞ്ജയ് മഞ്ജരേക്കർ. “കെഎൽ രാഹുലിനെ ബാറ്റിങ് ഓർഡറിൽ എവിടെ ഇറക്കാനാണ് പദ്ധതിയെന്ന് എനിക്കറിയില്ല. സൂര്യകുമാർ പ്ലേയിങ് ഇലവനിൽ മൂന്നാം നമ്പർ അർഹിക്കുന്നു. ഐപിഎല്ലിൽ ഇത് പോലെ സ്ഥിരതയോടെ കളിച്ച അധികം ബാറ്റ്സ്മാൻമാരെ കണ്ടിട്ടില്ല,” മഞ്ജരേക്കർ പറഞ്ഞു. ഇന്ത്യക്ക് വേണ്ടി ഓപ്പൺ ചെയ്യാറുള്ളത് രോഹിതും ശിഖർ ധവാനുമാണ്. ധവാൻ…

Read More

എയര്‍ ആംബുലന്‍സ് ലഭിച്ചില്ലെന്ന് പരാതി: ലക്ഷദ്വീപില്‍ നിന്നും ചികിത്സയ്‌ക്കെത്തിയ ഗര്‍ഭിണിയും കുട്ടിയും മരിച്ചു

എയര്‍ ആംബുലന്‍സ് ലഭിച്ചില്ലെന്ന് പരാതി: ലക്ഷദ്വീപില്‍ നിന്നും ചികിത്സയ്‌ക്കെത്തിയ ഗര്‍ഭിണിയും കുട്ടിയും മരിച്ചു

ലക്ഷദ്വീപില്‍ നിന്നും കൊച്ചിയില്‍ ചികിത്സയ്ക്കായി കൊച്ചിയിലെത്തിയ ഗര്‍ഭിണിയും കുഞ്ഞും മരണപ്പെട്ടു. ആശുപത്രിയിലെത്തിക്കാന്‍ വൈകിയതാണ് മരണത്തിലേക്ക് നയിച്ചതെന്ന് പരാതി ഉയര്‍ന്നിട്ടുണ്ട്. കഴിഞ്ഞ ദിവസം ഗുരുതരാവസ്ഥയിലായ ഗര്‍ഭിണിയെ നേരിട്ട് കൊച്ചിയില്‍ എത്താന്‍ കഴിയാതെ വന്നത് ആരോഗ്യനില വഷളാക്കിയെന്നാണ് റിപ്പോര്‍ട്ടുകള്‍. മൂന്ന് ദിവസം മുന്‍പ് ഇവരുടെ ആരോഗ്യനില വഷളായതിനെ തുടര്‍ന്ന് കവരത്തിയിലേക്ക് കൊണ്ടുവന്നു, പിന്നീട് കൊച്ചിയിലേക്കും. എന്നാല്‍ ചികിത്സ പുരോഗമിക്കുന്നതിനിടെ മരണം സംഭവിക്കുകയായിരുന്നു. കൃത്യസമയത്ത് വിദഗ്ദ്ധ ചികിത്സ ലഭിച്ചില്ലെന്നാണ് ബന്ധുക്കളുടെ പരാതി. യുവതിയെ കൊച്ചിയിലേക്ക് നേരിട്ട് എയര്‍ ആംബുലന്‍സ് വഴിയെത്തിക്കാന്‍ സാധിച്ചിരുന്നെങ്കില്‍ ജീവന്‍ രക്ഷിക്കാന്‍ കഴിയുമായിരുന്നുവെന്ന് ബന്ധുക്കള്‍ ചൂണ്ടിക്കാണിക്കുന്നു. മരണത്തെക്കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ ഉടന്‍ പുറത്തുവരും. ഔദ്യോഗിക നടപടിക്രമങ്ങള്‍ പൂര്‍ത്തിയായാല്‍ മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടുനല്‍കും.

Read More

നരേന്ദ്രമോദി മന്ത്രിസഭയിലെ 42 % മന്ത്രിമാർ ക്രിമിനൽ കേസ് പ്രതികൾ ; 90 % പേർ കോടീശ്വരന്മാർ

നരേന്ദ്രമോദി മന്ത്രിസഭയിലെ 42 % മന്ത്രിമാർ ക്രിമിനൽ കേസ് പ്രതികൾ ; 90 % പേർ കോടീശ്വരന്മാർ

നരേന്ദ്രമോദി മന്ത്രിസഭയിലെ 42 ശതമാനം മന്ത്രിമാര്‍ ക്രിമിനല്‍ കേസ് പ്രതികളെന്ന് പഠന റിപ്പോര്‍ട്ട്. മന്ത്രിസഭയിലെ തൊണ്ണൂറ് ശതമാനം പേരും കോടീശ്വരന്മാരാണ്. പതിനാല് ശതമാനമാണ് മന്ത്രിസഭയിലെ സ്ത്രീ പ്രാതിനിധ്യം. മന്ത്രിമാരുടെ ശരാശരി സ്വത്ത് 16.24 കോടി രൂപയാണെന്നും അസോസിയേഷന്‍ ഓഫ് ഡെമോക്രാറ്റിക് റിഫോംസ് തയാറാക്കിയ റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടി. പുനഃസംഘടനയ്ക്ക് ശേഷമുള്ള നരേന്ദ്രമോദി മന്ത്രിസഭയിലെ അംഗങ്ങളുടെ ക്രിമിനല്‍, സാമ്പത്തിക, വിദ്യാഭ്യാസ പശ്ചാത്തലം സംബന്ധിച്ച പഠനറിപ്പോര്‍ട്ടാണ് നാഷണല്‍ ഇലക്ഷന്‍ വാച്ചും, അസോസിയേഷന്‍ ഓഫ് ഡെമോക്രാറ്റിക് റിഫോംസും സംയുക്തമായി തയാറാക്കിയത്. മന്ത്രിമാര്‍ ലോക്സഭയിലും, രാജ്യസഭയിലും, തെരഞ്ഞെടുപ്പുകളിലും സ്വയം വെളിപ്പെടുത്തിയ വിവരങ്ങള്‍ പഠനവിധേയമാക്കി. ഇതനുസരിച്ച് 78ല്‍ 33 കേന്ദ്രമന്തിമാര്‍ ക്രിമിനല്‍ കേസ് പ്രതികളാണ്. അഞ്ച് വര്‍ഷത്തിന് മുകളില്‍ ശിക്ഷ ലഭിക്കാവുന്ന ഗുരുതര കുറ്റങ്ങള്‍ ചുമത്തിയ 24 പേര്‍ മന്ത്രിസഭയിലുണ്ട്. ഒരു മന്ത്രിക്കെതിരെ കൊലപാതകവുമായി ബന്ധപ്പെട്ടും കേസുണ്ട്. കൊലപാതകശ്രമത്തില്‍ പ്രതികളായ നാല് മന്ത്രിമാരുണ്ട്. 50 കോടിക്ക്…

Read More