ദുരിതാശ്വാസനിധിയില്‍ ഉപഘടകമായി വിദ്യാഭ്യാസ സഹായനിധി ഉണ്ടാക്കുമെന്ന് മുഖ്യമന്ത്രി

ദുരിതാശ്വാസനിധിയില്‍ ഉപഘടകമായി വിദ്യാഭ്യാസ സഹായനിധി ഉണ്ടാക്കുമെന്ന് മുഖ്യമന്ത്രി

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയില്‍ ഉപഘടകമായി വിദ്യാഭ്യാസ സഹായനിധി ഉണ്ടാക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. മികവാര്‍ന്ന വിദ്യാഭ്യാസത്തിലൂടെ എല്ലാ സ്‌കൂളിലും അക്കാദമിക മികവ് ഉണ്ടാക്കുക എന്നതാണ് സര്‍ക്കാര്‍ ലക്ഷ്യം. ഡിജിറ്റല്‍ വിദ്യാഭ്യാസത്തെ സംബന്ധിച്ച് വിവിധ രാജ്യങ്ങളിലെ പ്രവാസി സംഘടനാ പ്രതിനിധികളുമായും ലോകകേരളസഭാ പ്രതിനിധികളുമായും ഓണ്‍ലൈന്‍ കൂടിക്കാഴ്ചയില്‍ സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി. ഓരോ കുട്ടിയുടെയും അധ്യാപകര്‍ തന്നെ അവര്‍ക്ക് ക്ലാസ്സെടുക്കുന്ന രീതിയില്‍ ഓണ്‍ലൈന്‍ വിദ്യാഭ്യാസത്തെ മാറ്റും. കുട്ടികള്‍ക്ക് അവരുടെ ആശയം പങ്കുവെക്കാനും ചോദ്യം ചോദിക്കാനുമുള്ള അവസരം ലഭ്യമാക്കും. ഇന്റര്‍നെറ്റ് കണക്റ്റിവിറ്റി പ്രശ്‌നം പരിഹരിക്കാനാവുമെന്നാണ് സര്‍വീസ് പ്രൊവൈഡര്‍മാരുമായുള്ള ചര്‍ച്ചയില്‍ നിന്ന് മനസ്സിലാക്കാനായത്. കമ്പോളത്തില്‍ ലഭ്യമാകുന്ന തുകയെക്കാള്‍ കുറഞ്ഞ നിരക്കില്‍ ഡിജിറ്റല്‍ ഉപകരണങ്ങള്‍ ലഭ്യമാക്കാന്‍ നിര്‍മ്മാതാക്കളുമായി ബന്ധപ്പെടും. രണ്ടാം കോവിഡ് വ്യാപനം വേഗതയില്‍ ഉണ്ടായി. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് മിക്കയിടത്തും പത്തില്‍ താഴാതെ നില്‍ക്കുകയാണ്. ഇതിന്റെ തുടര്‍ച്ചയായി മൂന്നാം തരംഗ സാധ്യതയും പ്രവചിച്ചിട്ടുണ്ട്. ഈ…

Read More

പോക്‌സോ കേസ് പ്രതിക്ക് പരസ്യപിന്തുണയുമായി മാത്യു കുഴല്‍നാടന്‍

പോക്‌സോ കേസ് പ്രതിക്ക് പരസ്യപിന്തുണയുമായി   മാത്യു കുഴല്‍നാടന്‍

പോക്‌സോ കേസ് പ്രതിയായ യൂത്ത് കോണ്‍ഗ്രസ് നേതാവ് ഷാന്‍ മുഹമ്മദിന് പരസ്യപിന്തുണയുമായി മാത്യു കുഴല്‍നാടന്‍ എംഎല്‍എ. ഷാന്‍ ചെയ്തത് വലിയ കുറ്റമല്ലെന്നും നമ്മള്‍ ആരും ചെയ്യുന്ന കാര്യമേ ഷാനും ചെയ്തിട്ടുള്ളൂയെന്നാണ് കുഴല്‍നാടന്റെ വാദം. ഷാനിനെതിരെ നടപടി വേണമെന്ന് പാര്‍ട്ടിക്കുള്ളില്‍ ആവശ്യം ഉയര്‍ന്നപ്പോള്‍ സമ്മതിക്കില്ലെന്ന് പറഞ്ഞത് താനാണെന്നും കുഴല്‍നാടന്‍ പറഞ്ഞു. പോത്താനിക്കാട് യൂത്ത് കോണ്‍ഗ്രസ് സംഘടിപ്പിച്ച പരിപാടി പങ്കെടുത്തുകൊണ്ടായിരുന്നു മാത്യു കുഴല്‍നാടന്റെ വിവാദ പരാമര്‍ശങ്ങള്‍. മാത്യു കുഴല്‍നാടന്‍ പറഞ്ഞത്: ”പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ ആരെങ്കിലും ലൈംഗികമായി ദുരുപയോഗപ്പെടുത്തിയെന്ന വിവരം അറിഞ്ഞിട്ട് അത് പൊലീസിനെ അറിയിച്ചില്ലെന്നതാണ് ആ കുറ്റം. എന്റെ അയല്‍വീടുകളില്‍ 15 വയസുള്ള ഏതെങ്കിലും ഒരു പെണ്‍കുട്ടിക്ക് ഇത്തരമൊരു അനുഭവം നേരിടേണ്ടി വന്നാല്‍ എംഎല്‍എ എന്ന നിലയില്‍ ആ വിവരം ഞാന്‍ പൊലീസില്‍ അറിയിക്കും. നിങ്ങള്‍ ആരെങ്കിലും അത് പറയുമോ?. നമ്മള്‍ ആരും ചെയ്യുന്ന കാര്യമേ ഷാനും ചെയ്തിട്ടുള്ളൂ. അപ്പോള്‍…

Read More

ഉപഭോക്താക്കള്‍ക്ക് ഓഫറുകളുടെ പെരുമഴയുമായി ഐസിഐസിഐ ബാങ്ക്

ഉപഭോക്താക്കള്‍ക്ക് ഓഫറുകളുടെ പെരുമഴയുമായി ഐസിഐസിഐ ബാങ്ക്

കൊച്ചി: ഉപഭോക്താക്കള്‍ക്ക് ഓഫറുകളുടെ പെരുമഴയുമായി ഐസിഐസിഐയുടെ ‘ഐഡിലൈറ്റ്‌സ് മണ്‍സൂണ്‍ ബൊണാന്‍സ’. ഐസിഐസിഐ സ്റ്റാക്കിന്റെ പിന്തുണയോടെയുള്ള ഓഫറുകളില്‍ നിത്യാവശ്യങ്ങള്‍,വര്‍ക്ക് ഫ്രം ഹോം, ആരോഗ്യ-ലൈഫ് സ്റ്റൈല്‍ ആവശ്യങ്ങള്‍ തുടങ്ങിയവയെല്ലാം ഇതില്‍പ്പെടുന്നു. ഇ-കൊമേഴ്‌സിലെ പ്രമുഖ ബ്രാന്‍ഡുകള്‍, മൊബൈലുകള്‍, ഇലക്ട്രോണിക്ക്‌സ്, ഗ്രോസറി, ഭക്ഷണം, ലൈഫ്‌സ്റ്റൈല്‍, വെല്‍നസ്, ട്രാവല്‍, വസ്ത്രങ്ങള്‍, ആരോഗ്യം-ഫിറ്റ്‌നസ്, വിനോദം, വീട് അലങ്കാരങ്ങള്‍ തുടങ്ങിയവയെല്ലാം ഓഫര്‍ പാക്കേജിലുണ്ട്. കൂടുതല്‍ കാഷ്ബാക്ക്, ഡിസ്‌ക്കൗണ്ട്‌സ് തുടങ്ങിയവയെല്ലാം ഓഫറിന്റെ ഭാഗമായി ബാങ്കിന്റെ ഡെബിറ്റ്, ക്രെഡിറ്റ്, ഇന്റര്‍നെറ്റ് ബാങ്കിങ്, കാര്‍ഡ്‌ലെസ് ഇഎംഐ, ഡിജിറ്റല്‍ വാലറ്റ് പോക്കറ്റ്‌സ്, കണ്‍സ്യൂമര്‍ ഡ്യൂറബിള്‍സ് വായ്പ തുടങ്ങിയവയിലൂടെ ലഭ്യമാകും.ലൈഫ്‌സ്റ്റൈല്‍, ലക്ഷ്വറി ബ്രാന്‍ഡുകള്‍ക്ക് പതിവ് ഇളവുകള്‍ക്ക് പുറമേ ക്രെഡിറ്റ് കാര്‍ഡില്‍ 10 ശതമാനം കാഷ്ബാക്ക് ലഭിക്കും. ടാറ്റാ ക്ലിക്ക് ലക്ഷ്വറിയില്‍ നിന്നും ശനിയാഴ്ചയും ഞായറാഴ്ചയും ഏറ്റവും കുറഞ്ഞത് 3000 രൂപയുടെയെങ്കിലും പര്‍ചേസ് നടത്തുമ്പോള്‍ 1500 രൂപവരെ 10 ശതമാനം ഇളവ് ലഭിക്കുന്നു. ടാജ്, സെലിക്യുഷന്‍സ്,…

Read More

ഒരു കാര്‍ യാത്രയുടെ കഥയുമായി ‘രണ്ടു പേര്‍’ നീട്രീമില്‍ റീലീസ് ചെയ്തു

ഒരു കാര്‍ യാത്രയുടെ കഥയുമായി ‘രണ്ടു പേര്‍’ നീട്രീമില്‍ റീലീസ് ചെയ്തു

   ശാന്തി ബാലചന്ദ്രനും ബേസില്‍ പൗലോസും പ്രധാന കഥാപത്രങ്ങളില്‍ എത്തി. ചിത്രം ‘രണ്ടു പേര്‍’നീട്രീമില്‍ പ്രദര്‍ശനം ആരംഭിച്ചു. 2017 ലെ ഐഎഫ്എഫ്‌കെ മത്സര വിഭാഗത്തില്‍ പ്രേക്ഷകശ്രദ്ധ നേടിയ ചിത്രമാണ് ‘രണ്ടു പേര്‍. നവാഗതനായ പ്രേം ശങ്കറാണ് ചിത്രത്തിന്റെ തിരകഥയും സംവിധാനവും നിര്‍വഹിച്ചിരിക്കുന്നത്. പേര് സൂചിപ്പിക്കുന്നത് പോലെ രണ്ട്പേരുടെ കഥയാണ് ചിത്രം പറയുന്നത്.ഒരു രാത്രി കാര്‍ യാത്രയുടെ പശ്ചാത്തലത്തിലാണ് ഈ ചിത്രം അവതരിപ്പിച്ചിരിക്കുന്നത്. ശാന്തി ബാലചന്ദ്രന്‍,ബേസില്‍ പൗലോസ് എന്നിവര്‍ക്ക് പുറമെ സുരാജ് വെഞ്ഞാറമ്മൂട്, അലന്‍സിയര്‍, സുനില്‍ സുഖദ,അമല്‍ തോമസ് റോയ്, അരുണ്‍ ഉണ്ണികൃഷ്ണന്‍, കവിത എന്നിവരും ചിത്രത്തില്‍ അഭിനയിക്കുന്നു. കെ.എസ് അരുണ്‍ കുമാറാണ് ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്. എഡിറ്റര്‍ മനോജ് കണ്ണോത്ത്. ഛായാഗ്രഹണം നരേന്ദര്‍ രാമാനുജം. അന്‍വര്‍ അലിയുടെ വരികള്‍ക്ക് ഗോപി സുന്ദറാണ് സംഗീതം നല്‍കിയിരിക്കുന്നത്.

Read More

കേരളത്തിലുടനീളം 250 ഇവി ചാര്‍ജിങ് കേന്ദ്രങ്ങള്‍ സ്ഥാപിക്കാന്‍ ഒരുങ്ങി ചാര്‍ജ്‌മോഡ്

കേരളത്തിലുടനീളം 250 ഇവി ചാര്‍ജിങ് കേന്ദ്രങ്ങള്‍ സ്ഥാപിക്കാന്‍ ഒരുങ്ങി ചാര്‍ജ്‌മോഡ്

കൊച്ചി: ജൂലൈ 09, 2021: വൈദ്യുത വാഹനങ്ങള്‍ക്കായി കേരളത്തിലുടനീളം 250 ചാര്‍ജിങ് കേന്ദ്രങ്ങള്‍ സ്ഥാപിക്കാനൊരുങ്ങി മലയാളി സ്റ്റാര്‍ട്ടപ്പ് ചാര്‍ജ്‌മോഡ്(chargeMOD). ഇവി ചാര്‍ജിങ് കേന്ദ്രങ്ങള്‍ക്കാവശ്യമായ സോഫ്റ്റ്വെയറും ഹാര്‍ഡ് വെയറും സ്വന്തമായി വികസിപ്പിച്ച ഈ യുവ സംരംഭകരാണ് കേരളത്തിലെ സ്വകാര്യ മേഖലയിലുള്ള ആദ്യത്തെ ഇവി ചാര്‍ജിങ് സ്റ്റേഷന്‍ ആരംഭിച്ചത്. ആദ്യ 22കിലോവാട്ട് എസി ചാര്‍ജിങ് മെഷീന്‍ 2019ല്‍ കോഴിക്കോട് പാളയത്ത് സംസ്ഥാന ഗതാഗത വകുപ്പ് മന്ത്രി എ കെ ശശീന്ദ്രന്‍ ഉത്ഘാടനം ചെയ്തു. ഓട്ടോമോട്ടീവ് റിസേര്‍ച്ച് അസോസിയേഷന്‍ ഓഫ് ഇന്ത്യയുടെ അംഗീകാരം ലഭിച്ചിട്ടുള്ള ഈ രംഗത്തെ ഇന്ത്യയിലെ ഒരേയൊരു സ്റ്റാര്‍ട്ടപ്പാണ് 2018ല്‍ സ്ഥാപിതമായ ചാര്‍ജ്‌മോഡ്. കോഴിക്കോട്, അങ്കമാലി, കൊല്ലം,തിരുവന്തപുരം എന്നിവിടങ്ങളിലായി ഇതിനകം പതിനൊന്ന് ഇവി ചാര്‍ജിങ് കേന്ദ്രങ്ങള്‍ ചാര്‍ജ്‌മോഡ് സ്ഥാപിച്ചുകഴിഞ്ഞു. ഉപയോക്താക്കള്‍ക്ക് വൈദ്യുത വാഹന ചാര്‍ജിങ് കേന്ദ്രങ്ങള്‍ കണ്ടെത്തുന്നതിനും ബുക്ക് ചെയ്യാനും, ആക്‌സസ് ചെയ്യാനും സഹായിക്കുന്ന ‘ചാര്‍ജ്‌മോഡ്’ അപ്ലിക്കേഷനാണ് ഒരു…

Read More

എഫ്2എ സീരീസ് ഐഫാല്‍ക്കണ്‍ ടി.വികള്‍ ടി.സി.എല്‍ പുറത്തിറക്കി

എഫ്2എ സീരീസ് ഐഫാല്‍ക്കണ്‍ ടി.വികള്‍ ടി.സി.എല്‍ പുറത്തിറക്കി

കൊച്ചി: ജൂലൈ 09, 2021 : മുന്‍ നിര ഇലക്ട്രോണിക്‌സ് കമ്പനിയുമായ ടി.സി.എല്‍,നിര്‍മ്മിത ബുദ്ധി(AI) സാങ്കേതികതയോടു കൂടിയ എഫ്2എ( F2A) സീരീസ് ഐഫാല്‍ക്കണ്‍ (iFFALCON) ടി.വികള്‍ അവതരിപ്പിച്ചു. നിര്‍മ്മിത ബുദ്ധി(AI) പിന്‍ബലമുള്ള എഫ്2എ (F2A) സ്മാര്‍ട്ട് ടിവി സീരീസ് ബില്‍ട്ട് ഇന്‍ ക്രോം കാസ്റ്റ്, ഗൂഗിള്‍ ആപ്പ് സ്റ്റോര്‍ എന്നിവയ്ക്ക് പുറമെ ടിവിയ്ക്ക് എ പ്ലസ് (A+) ഗ്രേഡ് ഫുള്‍ എച്ച്.ഡി (HD) പാനലും എച്ച്.ഡി.ആര്‍. (HDR )ഉം ഇതിന്റെ പ്രത്യേകതകളാണ്. ഐഫാല്‍ക്കണ്‍(iFFALCON) എഫ്2എ (F2A)യുടെ പ്രധാന സവിശേഷതകളായ മൈക്രോ ഡിമ്മിങ്, ഡൈനാമിക് കോണ്ട്രാസ്റ്റ് എന്നിവ ദൃശ്യ ഗുണമേന്മയും, നിറ സങ്കലനവും നല്‍കുന്നു.കൂടാതെ, മൈക്രോ ഡിമ്മിങ് സവിശേഷത ടിവിയിലെ ഉള്ളടക്കത്തെ 512 വ്യത്യസ്ത സോണുകളിലായി പരിശോധിക്കുകയും, ഇരുട്ടും വെളിച്ചവും സ്വയം ക്രമീകരിക്കുകയും ചെയ്യുന്നു.നിര്‍മ്മിത ബുദ്ധി(AI) സാങ്കേതികതയും ഗൂഗിള്‍ വോയിസ് സെര്‍ച്ചും ഇതിന്റെ നാവിഗേഷന്‍ കൂടുതല്‍ എളുപ്പമാക്കുന്നു.ഇതിലെ എച്ച്.ഡി.ആര്‍…

Read More

ആരോഗ്യ കാര്യത്തിൽ വറ്റൽ മുളകു ബഹുകേമൻ!

ആരോഗ്യ കാര്യത്തിൽ വറ്റൽ മുളകു ബഹുകേമൻ!

ആരോഗ്യ കാര്യത്തിൽ വറ്റൽ മുളകു ബഹുകേമൻ! കൊല്ലമുളക്, ഉണക്ക മുളക്, ചുവന്ന മുളക്, വറ്റൽ മുളക് എന്നെല്ലാം പറയുന്ന ഉണങ്ങിയ മുളക് ഭക്ഷണക്കൂട്ടുകളിലെ ചേരുവയാണ്. എരിവും പ്രത്യേക രുചിയുമാണ് ഇത് ചേർക്കുന്നതിന്റെ ഉദ്ദേശമെങ്കിലും ഈ മുളക് പ്രത്യേക ആരോഗ്യ ഗുണങ്ങൾ ഉള്ള ഒന്നാണ്. ഇതിലെ കാപ്‌സെയാസിൻ എന്ന ഘടകമാണ് ആരോഗ്യപരമായ ഗുണങ്ങൾ ഏറെ നൽകുന്നത്. രുചിയ്ക്കു പുറമേ ഈ മുളക് ഭക്ഷണത്തിൽ ചേർക്കുന്നതു കൊണ്ടുള്ള ഗുണങ്ങൾ നിരവധിയാണ്. തടി കുറയ്ക്കാനുള്ള മികച്ചൊരു വഴിയാണ് വറ്റൽമുളക്. ഇത് ശരീരത്തിലെ കൊഴുപ്പു കത്തിച്ചു കളയുന്നു. ശരീരത്തിലെ കൊഴുപ്പ് തകർക്കാൻ കാപ്സെയ്സിൻ എന്ന പദാർത്ഥം വളരെ നല്ലതാണ്. ഇത് കലോറി കത്തുന്ന പ്രക്രിയ വേഗത്തിലാക്കുകയും ചെയ്യുന്നു. സ്ഥിരമായി മുളക് കഴിക്കുന്ന ആളുകൾ ഒരു ദിവസത്തിൽ 50 കലോറി കൂടുതൽ കത്തിച്ചുകളയുന്നുണ്ടെന്നാണ് പഠനങ്ങൾ സൂചിപ്പിക്കുന്നത്കൊഴുപ്പ് കൂടുതൽ അടങ്ങിയ ഭക്ഷണങ്ങൾ, മധുര പലഹാരങ്ങൾ, ഉപ്പ്…

Read More

ത്രിഫല ചായ കുടിച്ചു പ്രതിരോധ ശേഷി കൂട്ടാം!

ത്രിഫല ചായ കുടിച്ചു പ്രതിരോധ ശേഷി കൂട്ടാം!

പ്രതിരോധ ശേഷി കൂട്ടാൻ ത്രിഫല ചായ കുടിക്കാം! ശക്തമായ രോഗപ്രതിരോധ സംവിധാനം നിങ്ങളെ രോഗകാരികളായ ബാക്ടീരിയകളിൽ നിന്നും വൈറസിൽ നിന്നും സംരക്ഷിക്കുകയും ആരോഗ്യത്തോടെയും ഉന്മേഷത്തോടെയും നിലനിർത്തുന്നു. ഇതിൽ പരമ്പരാഗത ആയുർവേദ സസ്യങ്ങളുടെ മിശ്രിതമായ ത്രിഫല നിങ്ങൾക്ക് ഒരിക്കലും ഒഴിവാക്കാനാകില്ല. നെല്ലിക്ക, താന്നിക്ക, കടുക്ക എന്നിവ ചേർന്നാൽ ത്രിഫലയായി. നൂറ്റാണ്ടുകളായി മരുന്നുകൾ നിർമ്മിക്കാൻ ഉപയോഗിച്ചു വരുന്നു. ദിവസവും ത്രിഫല പൊടി കഴിക്കുന്നത് നിങ്ങളുടെ പ്രതിരോധശേഷി വർദ്ധിപ്പിക്കുക മാത്രമല്ല, ആയുർദൈർഘ്യം വർദ്ധിപ്പിക്കുകയും വിട്ടുമാറാത്ത രോഗത്തിൽ നിന്ന് ശരീരത്തെ സംരക്ഷിക്കുകയും ചെയ്യും. ആന്റിഓക്‌സിഡന്റുകൾ, പ്രോട്ടീൻ, കാർബോഹൈഡ്രേറ്റ്, പൊട്ടാസ്യം, ഫൈബർ എന്നിവയുടെ സമൃദ്ധമായ ഉറവിടമാണ് അംല അഥവാ ഇന്ത്യൻ നെല്ലിക്ക. ശരീരത്തിൽ നിന്ന് വിഷവസ്തുക്കളെ നീക്കം ചെയ്യാനും കൊളസ്ട്രോൾ നില നിയന്ത്രിക്കാനും മുടി, നഖം, പല്ലുകൾ എന്നിവയുടെ ആരോഗ്യം മെച്ചപ്പെടുത്താനും ഇത് സഹായിക്കുന്നു. താന്നിക്ക ഒരു പോഷക സാന്ദ്രമായ സസ്യമാണ്. പൊട്ടാസ്യം, മാംഗനീസ്,…

Read More

വെറും വയറ്റിൽ ഇളം ചൂടുവെള്ളം 2 ഗ്ലാസ് കുടിക്കാം!

വെറും വയറ്റിൽ ഇളം ചൂടുവെള്ളം 2 ഗ്ലാസ് കുടിക്കാം!

വെറും വയററിലെ വെള്ളം കുടി ഒരു ദിവസം തുടങ്ങാൻ സാധിക്കുന്ന ഏറ്റവും ആരോഗ്യകരമായ ശീലമാണ്. ഇത്തരം ശീലം കൊണ്ട് ശരീരത്തിന് ലഭിക്കുന്ന ഗുണങ്ങൾ ചെറുതൊന്നുമല്ല. വെറും വയറ്റിൽ ഒന്നോ രണ്ടോ ഗ്ലാസ് ഇളം ചൂടുവെളളം കുടിയ്ക്കുന്നത് ഏറ്റവും ഗുണകരമെന്നു പറയാം. ഇത് നിങ്ങളുടെ ശരീരത്തിൽ നിന്ന് വിഷവസ്തുക്കളെ നീക്കം ചെയ്യുന്നതിനെ ഉത്തേജിപ്പിക്കുകയും മൊത്തത്തിലുള്ള ദഹനവ്യവസ്ഥയ്ക്ക് ഗുണം ചെയ്യുന്നു. നിങ്ങളുടെ ശരീരത്തിൽ അടിഞ്ഞുകൂടിയ കൊഴുപ്പോ എണ്ണകളോ നീക്കം ചെയ്യാൻ ഇളം ചൂടുള്ള വെള്ളം സഹായിക്കുന്നു. ഴിഞ്ഞ ദിവസം കഴിച്ച ഭക്ഷണത്തിൽ നിന്നുള്ള എല്ലാ അവശിഷ്ടങ്ങളിൽ നിന്നും ഇത് നമ്മുടെ ശരീരത്തെ മുക്തമാക്കുന്നതാണ്. തടി കുറയ്ക്കാൻ ശ്രമിക്കുന്നവർ പരീക്ഷിയ്‌ക്കേണ്ട പ്രധാന വഴിയാണ് വെറും വയറ്റിൽ ഒന്നു രണ്ടു ഗ്ലാസ് ചെറുചൂടുവെള്ളം കുടിക്കുക എന്നത്. ശരീരത്തിലെ ഉപാപചയ പ്രക്രിയ ശക്തിപ്പെടുത്തുന്നതും നല്ലതാണ് ഇത്. മലബന്ധം പലരേയും അലട്ടുന്ന ഒന്നാണ്. ഇതിനുള്ള ഏറ്റവും…

Read More

എന്തൊക്കെ കാര്യങ്ങൾ സോഷ്യൽ മീഡിയയിൽ ചെയ്യണം? ചെയ്യണ്ട!

എന്തൊക്കെ കാര്യങ്ങൾ സോഷ്യൽ മീഡിയയിൽ ചെയ്യണം? ചെയ്യണ്ട!

ഫേസ്ബുക്, ട്വിറ്റർ, ഇൻസ്റ്റാഗ്രാം, ടിക് ടോക്, ഷെയർചാറ്റ്, സ്നാപ്ചാറ്റ്, വൈൻ എന്നിങ്ങനെയുള്ള സമൂഹ മാധ്യമങ്ങളുടെ നിര തന്നെയാണിപ്പോൾ നമുക്ക് ചുറ്റും. സമൂഹ മാധ്യമങ്ങൾ നമ്മളിലുണ്ടാക്കിയ സ്വാധീനം ചെറുതല്ല. ഇതിൽ ഒന്നിലെങ്കിലും ഭാഗമാകാത്തവർ നമ്മളിൽ വളരെ ചുരുക്കമാണ്. വ്യക്തികൾക്ക് തങ്ങളുടെ നിലപാടുകൾ, അഭിപ്രായങ്ങൾ, ആശയങ്ങൾ തുറന്ന് പറയാൻ അവസരമൊരുക്കുന്നു എന്നതാണ് സോഷ്യൽ മീഡിയയുടെ പ്രധാന സവിശേഷത. പലരും പ്രശസ്തരാവുന്നതും സ്വന്തം ബിസിനസ് വളർത്തിയെടുത്തതും സമൂഹ മാധ്യമങ്ങളിലൂടെയാണ്. അതുകൊണ്ട് തന്നെ സമൂഹ മാധ്യമങ്ങൾ ഉപയോഗിക്കുമ്പോൾ ചെയ്യേണ്ടതും ചെയ്യാൻ പാടില്ലാത്തതുമായ ചില കാര്യങ്ങളെ കുറിച്ചറിയാം. നിങ്ങളുടെ സാന്നിദ്ധ്യം സമൂഹ മാധ്യമങ്ങളിൽ പ്രധാനമാണ്. കൃത്യമായ ഇടവേളകളിൽ സമൂഹ മാധ്യമങ്ങളിൽ ചിന്തകളോ, ചിത്രങ്ങളോ മറ്റോ പോസ്റ്റ് ചെയ്തത് അക്കൗണ്ട് സജീവമായി നിലനിർത്തുക. നിങ്ങൾ ഒരു വിഷയത്തെപ്പറ്റി അല്ലെങ്കിൽ ഒരു ബിസിനസ്സിനെപ്പറ്റി പേജ് തുടങ്ങുകയാണ് എന്ന് കരുതുക. എങ്കിൽ നിങ്ങളുടെ സ്വകാര്യ സമൂഹ മാധ്യമങ്ങളിൽ കൂടെയല്ലാതെ…

Read More