സിഎംഎഫ്ആര്‍ഐയില്‍ യംഗ് പ്രൊഫഷണലിന്റെ ഒഴിവ്

സിഎംഎഫ്ആര്‍ഐയില്‍ യംഗ് പ്രൊഫഷണലിന്റെ ഒഴിവ്

കേന്ദ്ര സമുദ്രമത്സ്യ ഗവേഷണ സ്ഥാപനത്തില്‍ (സിഎംഎഫ്ആര്‍ഐ) കരാര്‍ അടിസ്ഥാനത്തില്‍ യംഗ് പ്രൊഫഷണലിന്റെ ഒരു ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു. താല്‍കാലിക അടിസ്ഥാനത്തില്‍ ഒരു വര്‍ഷത്തേക്കാണ് നിയമനം. കംപ്യൂട്ടര്‍ സയന്‍സ് അല്ലെങ്കില്‍ ഐടിയില്‍ റഗുലര്‍ ബിരുദമാണ് വിദ്യഭ്യാസ യോഗ്യത. നെറ്റ്വര്‍ക് അഡ്മിനിസ്ട്രേഷന്‍, ട്രബിള്‍ ഷൂട്ടിംഗ്, വെബ്-ആപ് ഡവലപ്മെന്റ്, കംപ്യൂട്ടര്‍ മെയിന്റനന്‍സ്-അഡ്മിനിസ്ട്രേഷന്‍ എന്നിവയിലേതിലെങ്കിലും ഒരു വര്‍ഷത്തെ പ്രവൃത്തിപരിചയവും വേണം. പ്രതിമാസ വേതനം 25000 രൂപ. യോഗ്യരായവര്‍ ബയോഡാറ്റയും യോഗ്യത തെളിയിക്കുന്ന സ്‌കാന്‍ ചെയ്ത സര്‍ട്ടിഫിക്കറ്റകളുടെ കോപ്പിയും fradcmfri@gmail.com എന്ന ഇമെയിലില്‍ ജൂലൈ 31ന് മുമ്പായി അയക്കണം. അപേക്ഷകരില്‍ നിന്ന് തിരഞ്ഞെടുക്കപ്പെടുന്നവരെ മാത്രം ഓണ്‍ലൈന്‍ ഇന്റര്‍വ്യൂവിന് വിളിക്കും. കൂടുതല്‍ വിവരങ്ങള്‍ക്ക് വെബ്സൈറ്റ് സന്ദര്‍ശിക്കുക. (www.cmfri.org.in)

Read More

ചോറ്റാനിക്കര ക്ഷേത്ര നഗരിയിൽ സീതക്കുട്ടിയുടെ ഓർമയ്ക്ക് സ്മൃതി മണ്ഡപവും പൂർണകായ പ്രതിമയും

ചോറ്റാനിക്കര ക്ഷേത്ര നഗരിയിൽ സീതക്കുട്ടിയുടെ ഓർമയ്ക്ക് സ്മൃതി മണ്ഡപവും പൂർണകായ പ്രതിമയും

ചോറ്റാനിക്കര: ഗ്രാമപഞ്ചായത്ത് ആഭിമുഖ്യത്തിൽ ചോറ്റാനിക്കര സീതക്കുട്ടിയുടെ സ്മരണാർഥം സ്മൃതി മണ്ഡപവും പൂർണകായ പ്രതിമയും ക്ഷേത്ര നഗരിയിൽ നിർമിക്കാൻ പഞ്ചായത്ത് കമ്മിറ്റി ഏകകണ്ഠമായി തീരുമാനിച്ചു. ഗ്രാമ പഞ്ചായത്ത് പ്രസിഡന്‍റെ നേതൃത്വത്തിൽ ദേവസ്വം അധികാരികൾ, ഭക്തജനങ്ങൾ, ക്ഷേത്രഭാരവാഹികൾ വിവിധ രാഷ്ട്രീയ സാമൂഹിക സംഘടനകൾ എന്നിവരെ ഉൾപ്പെടുത്തി വിപുലമായ യോഗം വിളിക്കുവാനും അനുയോജ്യമായ സ്ഥലം കണ്ടെത്തുവാനും തീരുമാനിച്ചതായി പ്രസിഡന്‍റ് എം.ആർ.രാംജഷ് അറിയിച്ചു.

Read More

ഇന്ന് 15,600 പേര്‍ക്ക് കോവിഡ്-19, ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 10.36

ഇന്ന് 15,600 പേര്‍ക്ക് കോവിഡ്-19,                  ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 10.36

സംസ്ഥാനത്ത് ഇന്ന് 15,600 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. മലപ്പുറം 2052, എറണാകുളം 1727, തൃശൂര്‍ 1724, കോഴിക്കോട് 1683, കൊല്ലം 1501, പാലക്കാട് 1180, തിരുവനന്തപുരം 1150, കണ്ണൂര്‍ 962, ആലപ്പുഴ 863, കാസര്‍ഗോഡ് 786, കോട്ടയം 779, വയനാട് 453, പത്തനംതിട്ട 449, ഇടുക്കി 291 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 1,50,630 സാമ്പിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 10.36 ആണ്. റുട്ടീന്‍ സാമ്പിള്‍, സെന്റിനല്‍ സാമ്പിള്‍, സിബി നാറ്റ്, ട്രൂനാറ്റ്, പി.ഒ.സി.ടി. പി.സി.ആര്‍., ആര്‍.ടി. എല്‍.എ.എം.പി., ആന്റിജന്‍ പരിശോധന എന്നിവ ഉള്‍പ്പെടെ ഇതുവരെ ആകെ 2,39,18,742 സാമ്പിളുകളാണ് പരിശോധിച്ചത്.കഴിഞ്ഞ ദിവസങ്ങളിലുണ്ടായ 148 മരണങ്ങളാണ് കോവിഡ്-19 മൂലമാണെന്ന് ഇന്ന് സ്ഥിരീകരിച്ചത്. ഇതോടെ ആകെ മരണം 14,108 ആയി. ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 66 പേര്‍ സംസ്ഥാനത്തിന് പുറത്ത്…

Read More

റോസ് വാട്ടർ മുഖത്ത് ഉപയോഗിച്ചാലുള്ള ഗുണങ്ങൾ അറിയാം!

റോസ് വാട്ടർ മുഖത്ത് ഉപയോഗിച്ചാലുള്ള ഗുണങ്ങൾ അറിയാം!

നമ്മുടെ വീട്ടിലെ സൗന്ദര്യ ദിനചര്യകളിൽ സംയോജിപ്പിക്കുന്നതിനായി നമ്മളിൽ പലരും ഇതിനകം ഉപയോഗിക്കുന്ന ഒരു ജനപ്രിയ പ്രകൃതി ഘടകമാക്കി മാറ്റിയ ഒന്നാണ് റോസ് വാട്ടർ. ഇത് മുഖത്തെ ചർമ്മത്തിനായുള്ള ഉൽപ്പന്നങ്ങളിലെ ചേരുവകളിൽ ചേർക്കുന്നത് ഉൾപ്പെടെ നിരവധി ബ്രാൻഡുകളിൽ പെട്ട സൗന്ദര്യ വർദ്ധക ഉൽപ്പന്നങ്ങളിലും ഉപയാഗിച്ചു വരുന്നു. അതിശയകരമായ പിഎച്ച് സന്തുലിതാവസ്ഥ നിലനിർത്തുന്ന ഗുണങ്ങളാൽ സമ്പന്നമായ റോസ് വാട്ടർ പ്രകൃതിദത്ത ടോണറാണെന്ന് വിശേഷിപ്പിക്കപ്പെടുന്നു. ടോണറായി പ്രയോഗിക്കുമ്പോൾ ചർമ്മ സുഷിരങ്ങൾ ശുദ്ധീകരിക്കാനും സുഷിരങ്ങളിൽ നിന്ന് അഴുക്കും പഴുപ്പും നീക്കം ചെയ്യുന്നതിനും ഇത് ഗുണകരമാണ്. ഇതിലെ അതിശയകരമായ ആൻറി ഇൻഫ്ലമേറ്ററി ഗുണങ്ങൾക്ക് നന്ദി, ചർമ്മത്തിലെ പ്രകോപനങ്ങളും വീക്കവും മൂലം ഉണ്ടാകുന്ന ചുവന്ന പാടുകൾ കുറയ്ക്കുന്നതിനും റോസ് വാട്ടർ സഹായിക്കും. റോസ് വാട്ടറിൽ അടങ്ങിയിരിക്കുന്ന ആൻറി ബാക്ടീരിയൽ ഗുണങ്ങൾ ചുവന്ന നിറത്തിന് കാരണമാകുന്ന ബാക്ടീരിയകളെ നശിപ്പിക്കാൻ സഹായിക്കുന്നു. മുഖത്തെ ചർമ്മത്തെ ഓക്സിഡേറ്റീവ് സമ്മർദ്ദത്തിൽ നിന്ന്…

Read More

വാളൻപുളി ഉപയോഗിച്ച് മുഖം വെളുപ്പിച്ചാലോ?

വാളൻപുളി ഉപയോഗിച്ച് മുഖം വെളുപ്പിച്ചാലോ?

ചർമ നിറമെന്നത് പല ഘടകങ്ങളെ ആശ്രയിച്ചിരിക്കുന്നു. പ്രധാനമായും അറിയേണ്ട ഒന്ന് ജന്മനാ ഉള്ള നിറം പൂർണമായും മാറ്റാനാകില്ലെന്നതാണ്. ഒരു പരിധി വരെ വേണമെങ്കിൽ വ്യത്യാസം വരാം. പാരമ്പര്യം, കഴിയ്ക്കുന്ന ഭക്ഷണം, ചർമ സംരക്ഷണം, അന്തരീക്ഷം അതായത് കടുത്ത ചൂടുള്ള കാലാവസ്ഥ, പുറം ജോലി തുടങ്ങി നിറത്തെ സ്വാധീനിക്കുന്ന ഘടകങ്ങൾ ചില്ലറയല്ല. നിറത്തിനോടുള്ള നമ്മുടെ കമ്പം കൊണ്ടു തന്നെയാണ് ഇപ്പോഴും ഫെയർനസ് ക്രീമുകളും ബ്ലീച്ചിംഗ് ക്രീമുകളുമെല്ലാം വിപണിയിൽ ലഭ്യമാകുന്നത്. എന്നാൽ കൃത്രിമ ചേരുവകൾ, പ്രത്യേകിച്ചും കെമിക്കലുകൾ പോലുള്ളവ ചേർന്ന ക്രീമുകൾ ചർമത്തിനു മാത്രമല്ല, ആരോഗ്യത്തിനു വരെ ദോഷമാണ്. ക്യാൻസർ പോലുള്ള പല പ്രശ്‌നങ്ങൾക്കും ഇതു കാരണമാകാം. നല്ല നിറത്തിന് സഹായിക്കുന്ന വീട്ടുവൈദ്യങ്ങൾ പലതാണ്. ഇതിൽ വീട്ടിലെ തന്നെ നമ്മുടെ അടുക്കളയിലെ കറിക്കൂട്ടുകളും പച്ചക്കറികളും പഴങ്ങളുമെല്ലാം ഏറെ ഗുണകരമാകുന്നു.മുഖത്തെ പെട്ടെന്നു വെളുപ്പിയ്ക്കുന്ന, ബ്ലീച്ചിംഗ് ഇഫക്ടു നൽകുന്ന പല വഴികളുമുണ്ട്. ഇതിലൊന്നാണു…

Read More

കോപ്പ അമേരിക്ക സ്വപ്ന ഫൈനലിൽ കളിക്കാൻ ഈ സൂപ്പർ താരം ഉണ്ടാകില്ല!

കോപ്പ അമേരിക്ക സ്വപ്ന ഫൈനലിൽ കളിക്കാൻ ഈ സൂപ്പർ താരം ഉണ്ടാകില്ല!

ആരാധകർ കോപ്പ അമേരിക്ക ടൂർണമെന്റിന്റെ ഫൈനലിനായി കാത്തിരിക്കുകയാണ്. രണ്ടാം സെമിയിൽ കൊളംബിയ തോറ്റതോടെ അർജന്റീന ബ്രസീൽ ഫൈനലിനാണ് അരങ്ങൊരുങ്ങിയിരിക്കുന്നത്. കൊളംബിയയ്‌ക്കെതിരെ പെനാൽറ്റി ഷൂട്ടൗട്ടിലൂടെയായിരുന്നു അർജന്റീനയുടെ ജയം. നേരത്തെ പെറുവിനെ ഒരു ഗോളിന് തോൽപ്പിച്ച് ബ്രസീൽ ഫൈനലിലെത്തുന്ന ആദ്യ ടീമായിരുന്നു. ചിരവൈരികളായ അർജന്റീനയും ബ്രസീലും കൊമ്പുകോർക്കുമ്പോൾ ഒരു സൂപ്പർ താരത്തെ ഫൈനലിൽ കാണാൻ കഴിയില്ല. ബ്രസീലിനായി ഉജ്വല പ്രകടനം കാഴ്ചവെക്കുന്ന ഗബ്രിയേൽ ജീസസിനാണ് ഫൈനൽ നഷ്ടമാവുക. ചിലിക്കെതിരായ ക്വാർട്ടറിൽ ചുവപ്പുകാർഡ് കണ്ട ജീസസിന്റെ വിലക്ക് ഫൈനലിലും നീങ്ങാത്തതാണ് കാരണം. രണ്ടു മത്സരങ്ങളിൽ നിന്നാണ് ജീസസിനെ വിലക്കിയത്. കൂടാതെ ജീസസിനുവേണ്ടി ബ്രസീൽ അപ്പീൽ നൽകിയിരുന്നു. എന്നാൽ അപ്പീൽ തള്ളിയ സൗത്ത് അമേരിക്കൻ ഫുട്‌ബോൾ ഫെഡറേഷൻ തീരുമാനം മാറ്റിയില്ല. വിലക്ക് കൂടാതെ ജീസസിന് 5,000 ഡോളർ പിഴയുമുണ്ട്. ചിലിയുടെ എഗ്വിനോ മേനയെ പറന്നു ചവിട്ടിയതിനാണ് ജീസസിന് ചുവപ്പുകാർഡ് ലഭിച്ചത്. മാരകമായ ഫൗൾ…

Read More

പാലും പഴവും ഒരുമിച്ചു കഴിക്കാമോ?

പാലും പഴവും ഒരുമിച്ചു കഴിക്കാമോ?

ശരീരത്തിലെ മറ്റേതൊരു പ്രവർത്തനത്തേക്കാളും പ്രാധാന്യമർഹിക്കുന്നതാണ് ദഹനപ്രക്രിയ. തിരിച്ചറിഞ്ഞില്ലെങ്കിൽ പോലും പല സമയങ്ങളിലായി നമ്മൾ കഴിക്കുന്ന ഭക്ഷണങ്ങളിൽ നിന്ന് ആവശ്യമുള്ളവയും വേണ്ടാത്തതും വേർതിരിച്ചെടുത്ത് നമ്മുടെ നിലനിൽപ്പും ആരോഗ്യവും മെച്ചപ്പെട്ടതാക്കി മാറ്റിയെടുക്കുന്നതിൽ ഇതിന് പ്രധാന പങ്കുണ്ട്. ഒരുതവണ കഴിച്ച ഭക്ഷണത്തിൻ്റെ ദഹന പ്രക്രിയ മുഴുവനായും പൂർത്തിയാകണമെങ്കിൽ അതിന് 24 മുതൽ 72 മണിക്കൂർ വരെ എടുക്കാൻ സാധ്യതയുണ്ട് എന്നാണ് പഠനങ്ങൾ പറയുന്നത്. നമ്മുടെ ചില ഭക്ഷണ തെരഞ്ഞെടുപ്പുകൾ ദഹനത്തെ ഏറ്റവും നല്ല രീതിയിൽ സഹായിക്കുകയും അതിന് ആവശ്യകമായ ദഹന ബാക്ടീരിയകളെ നൽകിക്കൊണ്ട് എളുപ്പത്തിൽ ദഹനം മെച്ചപ്പെട്ടതാക്കി മാറ്റുകയും ചെയ്തേക്കാം. എന്നാൽ ഇതിനു വിപരീതമായി അറിഞ്ഞോ അറിയാതെയോ ഉള്ള മോശം ഭക്ഷണ തിരഞ്ഞെടുപ്പുകളാണ് നമ്മുടേതെങ്കിൽ ഇത് നമ്മുടെ ദഹനപ്രക്രിയയെ കുഴപ്പത്തിലാക്കുകയും ദഹനസംബന്ധമായ പ്രശ്നങ്ങൾക്ക് വഴി തുറന്നുകൊടുക്കുകയും ചെയ്യും.നമ്മൾ ഒരു സമയം തിരഞ്ഞെടുക്കുന്ന രണ്ട് ഭക്ഷണ പദാർത്ഥങ്ങൾ അല്ലെങ്കിൽ അവയുടെ കൂട്ടിച്ചേർക്കലുകൾ അവ…

Read More

ജീവിതത്തോട് മടുപ്പ് തോന്നുന്നുണ്ടോ?

ജീവിതത്തോട് മടുപ്പ് തോന്നുന്നുണ്ടോ?

ജീവിക്കാൻ വേണ്ടി ജോലി ചെയ്യുകയല്ല, മരിച്ചു ജോലി ചെയ്യാൻ വേണ്ടി ജീവിക്കുന്നവരാണ് നമ്മളിൽ ഭൂരിഭാഗം ആൾക്കാരും. മിക്കവരുടെയും കാര്യത്തിൽ ദിവസവും ഇൻറർനെറ്റിൽ ഒന്ന് ബ്രൗസ് ചെയ്യുന്നതോ അല്ലെങ്കിൽ രണ്ട് എപ്പിസോഡ് വെബ് സീരീസ് കാണുന്നതോ മാത്രമായിരിക്കും റിലാക്സ്ഡ് ആവാൻ സ്വീകരിക്കുന്ന വഴികൾ. കുട്ടികൾക്കൊപ്പം ചെലവിടാൻ പോലും പലപ്പോഴും നമുക്ക് സമയമുണ്ടാകാറില്ല എന്നതാണ് യാഥാർഥ്യം. പക്ഷേ നിങ്ങളുടെ ജീവിതം അതേപടി തന്നെ നില നിർത്തണം എന്ന് ആഗ്രഹിക്കുന്നുണ്ടോ? നിങ്ങൾ ഇഷ്ടപ്പെടുന്നതെന്തെന്ന് കണ്ടെത്താനും അത്തരം രസകരമായ കാര്യങ്ങൾ ചെയ്യാനുമെല്ലാം നിങ്ങൾക്കു മുമ്പിൽ സാധ്യതകൾ നിരവധിയാണ്. അവ പരിഗണിക്കാതെ ജോലി മാത്രം ചെയ്യുന്നതിലൂടെ ജീവിതത്തിന്റെ രസം കെട്ടുപോവുകയും ജീവിതം ബോർ ആയി തോന്നുകയും ചെതിരക്കുപിടിച്ച് ജീവിതം തള്ളി നീക്കുന്നതിനിടയിൽ നിങ്ങളുടെ ഇഷ്ടങ്ങൾ എന്താണെന്ന് സ്വയം തിരിച്ചറിയുക. മുൻപ് ചെയ്തിരുന്ന, സന്താഷിച്ചിരുന്ന മുഹൂർത്തങ്ങൾ ഏതാക്കെയായിരുന്നു എന്ന് മനസ്സിലാകുക. ആ കാര്യങ്ങളെല്ലാം എപ്പോഴും ചെയ്യാൻ…

Read More

നിങ്ങൾ ക്യാഷ്യൂനട്‌സ് കഴിക്കാറുണ്ടോ?

നിങ്ങൾ ക്യാഷ്യൂനട്‌സ് കഴിക്കാറുണ്ടോ?

നട്‌സിൽ പ്രധാനപ്പെട്ടവയായി നാം കരുതുന്നത് ബദാം, പിസ്ത, ക്യാഷ്യൂ നട്‌സ്, വാൾനട്‌സ് എന്നിവയെല്ലാമാണ്. ഇതിൽ സ്വാദിഷ്ടമായതാണ് കശുവണ്ടിപ്പരിപ്പ് അഥവാ ക്യാഷ്യൂനട്‌സ്. ഏറെ പോഷങ്ങൾ അടങ്ങിയതാണ്. ആരോഗ്യത്തിന് ഏറെ ഗുണകരം. പ്രോട്ടീൻ, ഫൈബർ, സിങ്ക്, ഫോസ്ഫറസ്, ആരോഗ്യകരമായ കൊഴുപ്പുകൾ, ആന്റിഓക്‌സിഡന്റുകൾ തുടങ്ങിയ പോഷകങ്ങൾ കശുവണ്ടിയിൽ സമ്പുഷ്ടമായ അളവിൽ നിറഞ്ഞിരിക്കുന്നു. ദിവസവും ഇത് രണ്ടോ മൂന്നോ എണ്ണം കഴിക്കുന്നത് ആരോഗ്യത്തിന് ഏറെ നല്ലതാണ്. കാർബോഹൈഡ്രേറ്റിന്റെ അളവ് കുറവായതു കൊണ്ട് കശുവണ്ടിപ്പരിപ്പ് തടി കൂട്ടുമോയെന്ന ഭയം വേണ്ട. മാത്രമല്ല, ഇതിൽ ധാരാളം നാരുകൾ അടങ്ങിയിട്ടുമുണ്ട്. ദഹനേന്ദ്രിയ ആരോഗ്യത്തിനും ഇതേറെ നല്ലതു തന്നെയാണ്. വിശപ്പു കുറയ്ക്കുന്ന ഒന്നാണിത്. പ്രോട്ടീൻ സമ്പുഷ്ടമായതിനാൽ തടി കുറയ്ക്കാൻ കേമനുമാണ് ഈ പ്രത്യേക നട്‌സ്.ഒമേഗ 3 ഫാറ്റി ആസിഡുകൾ കൊണ്ട് സമ്പന്നമായ കശുവണ്ടി ശരീരത്തിന്റെ മെറ്റബോളിസം മെച്ചപ്പെടുത്തുന്നു. മസിലുകൾ വളർത്താൻ പറ്റിയ നല്ലൊരു ഭക്ഷണമാണ് കശുവണ്ടി. നമുക്ക് ദിവസം…

Read More

ചായ കുടിക്കേണ്ടത് എപ്പോൾ? എങ്ങനെ?

ചായ കുടിക്കേണ്ടത് എപ്പോൾ? എങ്ങനെ?

രാവിലെ തന്നെ നല്ല ചൂടുള്ള ഒരു കപ്പ് ചായ കയ്യിൽ കിട്ടിയാൽ ആ ദിവസത്തിന് ഒരു ഉണർവും ഉന്മേഷവും ഒക്കെ വരുമെന്ന് പറയുന്നവർ ധാരാളമാണ്. പതിവായി ഇത്തരത്തിൽ ഉണർന്നയുടനെ ഒരു കപ്പ് ചായയോ കാപ്പിയോ കുടിക്കാൻ ഇഷ്ടപ്പെടുന്ന ഒരാളാണ് നിങ്ങൾ എങ്കിൽ ഇതിൽ യാതൊരു പ്രശ്നവുമില്ല. എന്നാൽ ഇത് ചെയ്യാനുള്ള ഏറ്റവും മികച്ച സമയം രാവിലെ വെറും വയറ്റിൽ അല്ല എന്ന് മാത്രം. ഈ പാനീയങ്ങൾ എല്ലാം അത്യന്തികമായി നിങ്ങൾക്ക് ഉന്മേഷവും ഉണർവും ഒക്കെ നൽകുന്ന ഒന്നായിരിക്കാം. പക്ഷേ ഉണർന്നയുടനെ അവ കുടിക്കുന്നത് പെട്ടെന്ന് അല്ലെങ്കിലും ദീർഘകാലത്തിൽ നിങ്ങളുടെ ശരീരത്തിന് ദോഷം ചെയ്യുംരാവിലെ തന്നെ ചായയോ കാപ്പിയോ കഴിക്കുന്നത് ഒഴിവാക്കേണ്ടത് എന്തുകൊണ്ടാണെന്നും അവ കുടിക്കാനുള്ള ഏറ്റവും നല്ല സമയം എപ്പോഴാണെന്നും നമുക്കിനി അറിയാം. കുടിക്കാൻ തിരഞ്ഞെടുക്കുന്നത് ചായയോ കാപ്പിയോ ഏതുമാകട്ടെ, ഇവ രണ്ടും അസിഡിറ്റി സ്വഭാവമുള്ളവയാണ്. നിങ്ങളുടെ…

Read More