വസ്ത്രവ്യാപാര മേഖലയില്‍ ബദല്‍ ഓണ്‍ലൈന്‍ സ്റ്റോറുമായി സിഗ്മ

വസ്ത്രവ്യാപാര മേഖലയില്‍ ബദല്‍ ഓണ്‍ലൈന്‍ സ്റ്റോറുമായി സിഗ്മ

വസ്ത്രവ്യപാര മേഖലയുടെ പ്രതിസന്ധികള്‍ മറികടക്കാന്‍ പുതിയ ഓണ്‍ലൈന്‍ ഹോം ഡെലിവറി സംവിധാനവുമായി സൗത്ത് ഇന്ത്യന്‍ ഗാര്‍മെന്റ്സ് മാനുഫാക്ച്ചേഴസ് അസോസിയേഷന്‍ (സിഗ്മ). ഇതിനായി മൊബൈല്‍ ആപ്ലിക്കേഷന്‍ പുറത്തിറക്കും. കോവിഡ് സുരക്ഷാ മാനദണ്ഡങ്ങള്‍ നിലനില്‍ക്കുന്ന സാഹചര്യത്തില്‍ ഉപഭോക്താകളിലേക്ക് സേവനങ്ങള്‍ എത്തിക്കുന്ന രീതിയിലാണ് ‘സിഗ്മ ഇ-മാര്‍ക്കറ്റ്പ്ലെയ്സ്’ വിഭാവനം ചെയ്യുന്നത്. അന്താരാഷ്ട്ര നിലവാരത്തില്‍ തയ്യാറാക്കുന്ന വെബ്സൈറ്റും മൊബൈല്‍ ആപ്ലിക്കേഷനും ഉപയോഗിച്ച് ഓണ്‍ലൈന്‍ ഷോപ്പിങ് ഭീമന്മാരായ മിന്ത്ര, ആമസോണ്‍, ഫ്‌ലിപ്പ്കാര്‍ട്ട്, അജിയോ എന്നിവക്ക് ബദലാവുകയാണ് ലക്ഷ്യം. ഉപഭോക്താക്കള്‍ക്ക് കൂടുതല്‍ അനുകൂലമായ രീതിയിലാകും ആപ്ലിക്കേഷന്റെ പ്രവര്‍ത്തനം. ഡെലിവറിയും വേഗത്തിലാക്കും. രണ്ട് മൂന്ന് വര്‍ഷങ്ങളായി സമാനതകളില്ലാത്ത ദുരിതകാലത്തിലൂടെയാണ് കേരളത്തിലെ വസ്ത്രവ്യാപാര മേഖല കടന്ന് പോകുന്നത്. കൊറോണയില്‍ തുടങ്ങിയതല്ല വസ്ത്രവ്യാപാരികളുടെ പ്രശ്നങ്ങള്‍.നിപ്പയില്‍ ആരംഭിച്ച് രണ്ട് മഹാപ്രളയങ്ങളും കടന്ന് തകര്‍ന്നടിഞ്ഞ മേഖലയുടെ അടിത്തറ തകര്‍ത്താണ് കോവിഡ് മഹാമാരിയെത്തിയത്. ഏകദേശം 1000 കോടി രൂപയുടെ നഷ്ടമാണ് കോവിഡ് വസ്ത്രവ്യാപാര മേഖലയിലുണ്ടാക്കിയത്. മാസങ്ങളായി…

Read More

സര്‍ട്ടിഫൈഡ് സ്വിസ് ഗോള്‍ഡില്‍ ഫ്രാക്ഷണല്‍ നിക്ഷേപത്തിന് അവസരമൊരുക്കി പുതിയ വെല്‍ത്ത് ടെക് ആപ് ഗില്‍ഡെഡ്

സര്‍ട്ടിഫൈഡ് സ്വിസ് ഗോള്‍ഡില്‍ ഫ്രാക്ഷണല്‍ നിക്ഷേപത്തിന് അവസരമൊരുക്കി പുതിയ വെല്‍ത്ത് ടെക് ആപ് ഗില്‍ഡെഡ്

ഫ്രാക്ഷണല്‍ നിക്ഷേപത്തിലൂടെ ദീര്‍ഘകാല സമ്പാദ്യം ലഭ്യമാക്കുന്ന പുതു തലമുറ വെല്‍ത്ത് ടെക് ആപ് ആയ ഗില്‍ഡെഡ് പുറത്തിറങ്ങി. ആപിലൂടെ ഒരു ഗ്രാം എന്ന വളരെ ചെറിയ തോതില്‍ പോലും സ്വര്‍ണം വാങ്ങി തുടക്കം കുറിക്കാന്‍ ഗില്‍ഡെഡ് ഉപഭോക്താക്കളെ സഹായിക്കും. ഇടനിലക്കാരെ ഒഴിവാക്കി സ്വിസ് റിഫൈനറികളില്‍ നിന്നു നേരിട്ടു വാങ്ങുകയും സ്വിസ് വാള്‍ട്ടുകളില്‍ സൂക്ഷിക്കുകയും ചെയ്യുന്നതിനാല്‍ ഇന്ത്യയില്‍ പ്രസിദ്ധീകരിക്കുന്ന സ്വര്‍ണ വിലയേക്കാള്‍  7-10 ശതമാനം വരെ ലാഭിക്കുവാനും ഗില്‍ഡെഡ് ഇന്ത്യന്‍ ഉപഭോക്താക്കളെ സഹായിക്കും.  ഇന്ത്യയില്‍ സൗജന്യമായി ഡൗണ്‍ലോഡു ചെയ്യാവുന്ന ഗില്‍ഡെഡ് യുഎഇയിലും അവതരിപ്പിക്കുന്നുണ്ട്. ആന്‍ഡ്രോയ്ഡ്, ഐഒഎസ് സംവിധാനങ്ങളില്‍ ലഭ്യമായ ഗില്‍ഡെഡ് ഗൂഗിള്‍ പ്ലേ സ്റ്റോറില്‍ നിന്നും ആപ്പിള്‍ ആപ് സ്റ്റോറില്‍ നിന്നും ഡൗണ്‍ലോഡു ചെയ്യാം. പ്രാദേശികമായി ലഭ്യമായ മറ്റ് സ്വര്‍ണ നിക്ഷേപ അവസരങ്ങളെ അപേക്ഷിച്ച് നിരവധി നേട്ടങ്ങളാണ് ഗില്‍ഡെഡ് നല്‍കുന്നത്. സ്വര്‍ണത്തിന് പൂര്‍ണ ഇന്‍ഷൂറന്‍സ്, ഫ്രാക്ഷണല്‍ ഉടമസ്ഥാവകാശം, ധാര്‍മികമായ ശേഖരണം. എല്ലാ ദിവസവും മുഴുവന്‍ സമയവും ലഭ്യത, ലോകത്തെവിടേക്കും…

Read More

ഇന്ദ്രന്‍സ് നായകനാവുന്ന ‘വേലുക്കാക്ക ഒപ്പ് കാ’ നീസ്ട്രീമില്‍

ഇന്ദ്രന്‍സ് നായകനാവുന്ന ‘വേലുക്കാക്ക ഒപ്പ് കാ’ നീസ്ട്രീമില്‍

ഇന്ദ്രന്‍സിനെ കേന്ദ്ര കഥാപാത്രമാക്കി നവാഗതനായ അശോക് ആര്‍. കലിത കഥയെഴുതി സംവിധാനം ചെയ്യുന്ന ‘വേലുക്കാക്ക ഒപ്പ് കാ’ നീസ്ട്രീമില്‍ എത്തി. വാര്‍ദ്ധക്യത്തിന്റെ നൊമ്പരം പല സിനിമകള്‍ക്കും ഇതിനുമുമ്പും വിഷയമായിട്ടുണ്ടെങ്കിലും വേറിട്ടൊരു പരീക്ഷണമാണ് സംവിധായകന്‍ ഈ സിനിമയിലൂടെ നടത്തിയിരിക്കുന്നത്. പകലന്തിയോളം കൂലിവേല ചെയ്ത് ജീവിതം മുന്നോട്ടു കൊണ്ടു പോകുന്ന വേലുക്കാക്ക എന്ന കഥാപാത്രത്തെയാണ് ഇന്ദ്രന്‍സ് അവതരിപ്പിക്കുന്നത്. രാജ്യാന്തര ഫെസ്റ്റിവല്‍ വേദികളില്‍ നിരവധി നിരുപകപ്രശംസ നേടിയ ചിത്രമാണ് വേലുക്കാക്ക. പാഷാണം ഷാജി, ഷെബിന്‍ ബേബി,മധു ബാബു, നസീര്‍ സംക്രാന്തി, ഉമ കെ പി,വിസ്മയ, ആതിര,ബിന്ദു കൃഷ്ണ, ആദ്യ രാജീവ്, ആരാം ജിജോ, അയാന്‍ ജീവന്‍ എന്നിവരാണ് മറ്റു താരങ്ങള്‍.എ കെ ജെ ഫിലിംസിന്റെ ബാനറില്‍ മെര്‍ലിന്‍, സിബി വര്‍ഗ്ഗീസ് പള്ളുരുത്തികരി, ശാലിന്‍ കുര്യന്‍, ഷിജോ പഴയംപള്ളി, എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്. ഈ സിനിമയുടെ ഛായാഗ്രഹണം ഷാജി ജേക്കബ് നിര്‍വ്വഹിക്കുന്നു….

Read More

കാലാവസ്ഥക്ക് അനുയോജ്യമായ പുതിയ ശേഖരം അവതരിപ്പിച്ച് സ്‌കെച്ചേഴ്‌സ്

കാലാവസ്ഥക്ക് അനുയോജ്യമായ പുതിയ ശേഖരം അവതരിപ്പിച്ച് സ്‌കെച്ചേഴ്‌സ്

കൊച്ചി: കംഫര്‍ട്ട് ടെക്‌നോളജി കമ്പനിയായ സ്‌കെച്ചേഴ്‌സ്, സ്‌കെച്ചേഴ്‌സ് ഫോമീസ് എന്ന പേരില്‍ എത് കാലാവസ്ഥയിലും യോജ്യമായ പുതിയ ശേഖരം അവതരിപ്പിച്ചു. ദൈനംദിന വസ്ത്രങ്ങള്‍ക്ക് അനുയോജ്യമായ വിധം രൂപകല്‍പന ചെയ്തിട്ടുള്ള ചെരിപ്പുകളും ഷൂസുകളാണ് സ്‌കെച്ചേഴ്‌സ് ഫോമീസ് ശേഖരത്തിലുള്ളത്. എല്ലാ ദിവസവും സുഖപ്രദമായി ഉപയോഗിക്കാവുന്ന തരത്തില്‍ ഭാരം കുറഞ്ഞ ഇവിഎ ഫോം ഉപയോഗിച്ചാണ് പാദരക്ഷകളുടെ രൂപകല്‍പന. വാട്ടര്‍ ഫ്രണ്ട്‌ലി സവിശേഷതയുള്ളതിനാല്‍ വേനല്‍കാലത്തിന് പുറമേ മണ്‍സൂണ്‍ കാലത്തും ഇത് അനായാസം ധരിച്ചുനടക്കാം. വൃത്തിയാക്കാനും എളുപ്പമാണ്. കുഷ്യന്‍ കംഫര്‍ട്ട് ഫൂട്ട്ബെഡ്‌സാണ് മറ്റൊരു സവിശേഷത. തെരഞ്ഞെടുത്ത മോഡലുകളില്‍ കണ്‍വേര്‍ട്ടബിള്‍ ഹീല്‍ സ്ട്രാപ്പുകളും ഉണ്ട്. പുരുഷന്മാര്‍ക്കും സ്ത്രീകള്‍ക്കുമുള്ള സ്‌കെച്ചേഴ്‌സ് ഫോമീസ് മോഡലുകള്‍ സ്‌കെച്ചേഴ്‌സ്.ഇന്‍, സ്‌കെച്ചേഴ്‌സ് റീട്ടെയില്‍ സ്റ്റോറുകള്‍ എന്നിവയില്‍ ഇപ്പോള്‍ ലഭ്യമാണ്. പ്രാരംഭ വില 2,299 രൂപ. ബ്രാന്‍ഡിന്റെ ആവിഷ്‌ക്കരണം പോലെ സ്‌കെച്ചേഴ്‌സ് എല്ലായ്‌പ്പോഴും സുഖസൗകര്യങ്ങള്‍ക്കായാണ് നിലകൊള്ളുന്നതെന്നും, തങ്ങളുടെ ഏറ്റവും പുതിയ കളക്ഷന്‍ സുഖപ്രദവും ആകര്‍ഷകവും…

Read More

സൈബര്‍ സുരക്ഷാ ബോധവല്‍ക്കരണ ഗാനം പുറത്തിറക്കി കാനറാ ബാങ്ക്

സൈബര്‍ സുരക്ഷാ ബോധവല്‍ക്കരണ ഗാനം പുറത്തിറക്കി കാനറാ ബാങ്ക്

ഓണ്‍ലൈന്‍ തട്ടിപ്പുകളെ കുറിച്ച് ഉപഭോക്താക്കളെ ബോധവല്‍ക്കരിക്കുന്നതിനായി കാനറാ ബാങ്ക് തുടക്കമിട്ട പ്രചരണത്തിന്റെ ഭാഗമായി സൈബര്‍ സുരക്ഷാ ബോധവല്‍ക്കരണ ഗാനം പുറത്തിറക്കി. കാനറാ ബാങ്ക് ജീവനക്കാര്‍ തന്നെ അണിനിരക്കുന്ന വിഡിയോയിലൂടെ വിവിധ ഓണ്‍ലൈന്‍ തട്ടിപ്പുകളെക്കുറിച്ച് പൊതുജനങ്ങളില്‍ അവബോധം സൃഷ്ടിക്കുകയാണ് ലക്ഷ്യം. അതിവേഗം വളരുന്ന ഡിജിറ്റല്‍ യുഗത്തില്‍ അക്കൗണ്ട്  വിവരങ്ങളും സ്വകാര്യതയും സംരക്ഷിക്കേണ്ടത് നിര്‍ണ്ണായകമാണ്. ഒടിപി, സിവിവി, പിന്‍ എന്നിവ ആരുമായും പങ്കിടരുതെന്നും ഉപഭോക്താക്കളില്‍ നിന്ന് ബാങ്ക് ഒരിക്കലും ഈ വിവരങ്ങള്‍ ആവശ്യപ്പെടാറില്ലെന്നുമുള്ള മുന്നറിയിപ്പുകളും ഈ സൈബര്‍ സുരക്ഷാ ബോധവല്‍ക്കര പദ്ധതിയിലൂടെ പങ്കുവെക്കുന്നു. കാനറാ ബാങ്കിന്റെ ഔദ്യോഗിക സോഷ്യല്‍ മീഡിയ പേജുകളില്‍ ഗാനത്തിന്റെ വീഡിയോ അപ്‌ലോഡ് ചെയ്തു. പ്രധാന ഇന്ത്യന്‍ ഭാഷകളിലെല്ലാം ഈ ഗാനം ഉടന്‍ അവതരിപ്പിക്കും.

Read More

കാന്‍ ചലച്ചിത്രമേള: വെര്‍ച്വല്‍ ‘ഇന്ത്യ പവലിയന്‍’ മന്ത്രി ശ്രീ പ്രകാശ് ജാവദേക്കര്‍ ഉദ്ഘാടനം ചെയ്തു

കാന്‍ ചലച്ചിത്രമേള: വെര്‍ച്വല്‍ ‘ഇന്ത്യ പവലിയന്‍’          മന്ത്രി ശ്രീ പ്രകാശ് ജാവദേക്കര്‍ ഉദ്ഘാടനം ചെയ്തു

74-ാമത് കാന്‍ ചലച്ചിത്രമേളയിലെ വെര്‍ച്വല്‍ ‘ഇന്ത്യ പവലിയന്‍’ കേന്ദ്ര വാര്‍ത്താ വിതരണ പ്രക്ഷേപണ മന്ത്രി ശ്രീ പ്രകാശ് ജാവദേക്കര്‍ ഉദ്ഘാടനം ചെയ്തു. കേന്ദ്ര വാര്‍ത്താ വിതരണ പ്രക്ഷേപണ മന്ത്രാലയം FICCI യുമായി ചേര്‍ന്നാണ് പവലിയന്‍ സംഘടിപ്പിക്കുന്നത്. ഇത്തരത്തില്‍ വിര്‍ച്യുല്‍ ആയി പവലിയനുകള്‍ സംഘടിപ്പിക്കുന്ന രണ്ടാമത്തെ വര്‍ഷമാണിതെന്നും എന്നാല്‍ സര്‍ഗ്ഗാത്മകത, കഴിവുകള്‍, സാങ്കേതികവിദ്യ എന്നിവയുള്‍പ്പെടെയുള്ള ബിസിനസ്സ് യഥാര്‍ത്ഥമാണെന്നും, ഇന്ത്യ ഇതില്‍ മികച്ചത് വാഗ്ദാനം ചെയ്യുന്നു എന്നും ഉദ്ഘാടനത്തെ അഭിസംബോധന ചെയ്തുകൊണ്ട് ശ്രീ ജാവദേക്കര്‍ പറഞ്ഞു. വെര്‍ച്വല്‍ ഇന്ത്യ പവലിയന്‍, സിനിമാ ലോകത്തിന്റെ ഭാവിയെക്കുറിച്ച് ചര്‍ച്ച ചെയ്യുന്നതിനുള്ള ഒരു കൂടിക്കാഴ്ച കേന്ദ്രമായി മാറുമെന്നും അദ്ദേഹം പറഞ്ഞു. കൂടുതല്‍ അന്താരാഷ്ട്ര ചലച്ചിത്ര പ്രവര്‍ത്തകരെ ഇന്ത്യയിലേക്ക് ആകര്‍ഷിക്കുന്നതിനായി ഇന്ത്യന്‍ സര്‍ക്കാര്‍ നിരവധി നടപടികള്‍ സ്വീകരിച്ചിട്ടുണ്ടെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ‘എല്ലാ അനുമതികളും ഒരുമിച്ച് നല്‍കുമെന്ന് ഉറപ്പുനല്‍കുന്ന ഒരു ഫെസിലിറ്റേഷന്‍ ഓഫീസ് ഞങ്ങള്‍ ഇപ്പോള്‍ തുറന്നു,’അദ്ദേഹം…

Read More

ഇന്ന് 14,373 പേര്‍ക്ക് കോവിഡ്-19, 10,751 രോഗമുക്തി

ഇന്ന് 14,373 പേര്‍ക്ക് കോവിഡ്-19,         10,751 രോഗമുക്തി

സംസ്ഥാനത്ത് ഇന്ന് 14,373 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. മലപ്പുറം 2110, കൊല്ലം 1508, എറണാകുളം 1468, കോഴിക്കോട് 1425, തൃശൂര്‍ 1363, പാലക്കാട് 1221, തിരുവനന്തപുരം 1115, കണ്ണൂര്‍ 947, ആലപ്പുഴ 793, കോട്ടയം 662, കാസര്‍ഗോഡ് 613, പത്തനംതിട്ട 511, വയനാട് 362, ഇടുക്കി 275 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 1,31,820 സാമ്പിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 10.9 ആണ്. റുട്ടീന്‍ സാമ്പിള്‍, സെന്റിനല്‍ സാമ്പിള്‍, സിബി നാറ്റ്, ട്രൂനാറ്റ്, പി.ഒ.സി.ടി. പി.സി.ആര്‍., ആര്‍.ടി. എല്‍.എ.എം.പി., ആന്റിജന്‍ പരിശോധന എന്നിവ ഉള്‍പ്പെടെ ഇതുവരെ ആകെ 2,37,68,112 സാമ്പിളുകളാണ് പരിശോധിച്ചത്. കഴിഞ്ഞ ദിവസങ്ങളിലുണ്ടായ 142 മരണങ്ങളാണ് കോവിഡ്-19 മൂലമാണെന്ന് ഇന്ന് സ്ഥിരീകരിച്ചത്. ഇതോടെ ആകെ മരണം 13,960 ആയി.ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 58 പേര്‍ സംസ്ഥാനത്തിന് പുറത്ത്…

Read More

സൗന്ദര്യ സംരക്ഷണവും മുൾട്ടാണി മിട്ടിയും!

സൗന്ദര്യ സംരക്ഷണവും മുൾട്ടാണി മിട്ടിയും!

ചർമ്മത്തിലെ എണ്ണമയം നിയന്ത്രിക്കാനും മുഖക്കുരുവിനെ ചികിത്സിക്കാനും സുഷിരങ്ങൾ അടഞ്ഞുപോകുന്നത് തടയാനും മുടിയെ ശക്തിപ്പെടുത്താനും സഹായിക്കുന്ന ഒന്നാണ് മുൾട്ടാണി മിട്ടി. കറുത്ത പാടുകൾ കുറച്ച് ചർമ്മത്തിന് തിളക്കം നൽകുന്ന ഈ പദാർത്ഥം ഏറെ ഗുണകരമാണ്. ചർമ്മത്തിലെ ചുളിവുകളും നേർത്ത വരകളും കുറയ്ക്കുന്നതിനും യുവത്വം നിലനിർത്തുന്നതിനും മുൾട്ടാണി മിട്ടി ഒരു ആന്റി ഏജിംഗ് മാസ്കായി ഉപയോഗിക്കാം. ചർമ്മ സുഷിരങ്ങളിൽ നിന്നുള്ള അഴുക്കും അധിക എണ്ണയും വലിച്ചെടുത്ത്, സുഷിരങ്ങൾ ചുരുക്കാനും ശക്തമാക്കാനും മുൾട്ടാണി മിട്ടി വളരെക്കാലമായി ഉപയോഗിച്ചുവരുന്നു. ബ്രൗൺ ഷുഗർ, മുൾട്ടാണി മിട്ടി, തേങ്ങാവെള്ളം എന്നിവ തുല്യ അളവിൽ കലർത്തുക. ഈ മിശ്രിതം ചർമ്മത്തിൽ പുരട്ടി വൃത്താകൃതിയിൽ തടവുക.10-15 മിനിറ്റിനു ശേഷം ഇളം ചൂടുള്ള വെള്ളത്തിൽ ഇത് കഴുകിക്കളയുക. മികച്ച ഫലങ്ങൾക്കായി ആഴ്ചതോറും ഈ പ്രതിവിധി പ്രയോഗിക്കുക. ആഴത്തിലുള്ള ചർമ്മ ശുദ്ധീകരണ ഘടകമാണ് മുൾട്ടാണി മിട്ടി. ഇത് ചർമ്മത്തിന്റെ ഉപരിതലത്തിൽ നിന്നും…

Read More

മലർന്നും കമഴ്ന്നും കിടന്ന് വയർ കുറയ്ക്കാം!

മലർന്നും കമഴ്ന്നും കിടന്ന് വയർ കുറയ്ക്കാം!

വയർ ചാടുന്നത് പലരേയും അലട്ടുന്ന പ്രശ്‌നമാണ്. വളരെ അപകടകരമായ കൊഴുപ്പാണ് വയറിനു ചുറ്റും അടിഞ്ഞു കൂടുന്നത്. ഇത് എളുപ്പത്തിൽ വന്ന് അടിയും. അതേ സമയം പോകാൻ ഏറെ ബുദ്ധിമുട്ടുമാകും. ഏറെ രോഗങ്ങൾക്കുള്ള കാരണം കൂടിയാണ് ഇത്. ചിലപ്പോൾ തടിയില്ലാത്തവർക്കു പോലും ഈ പ്രശ്‌നം അനുഭവപ്പെടുകയും ചെയ്യുന്നു. സ്ത്രീകളിൽ പ്രത്യേകിച്ചും വയർ ചാടുന്നതിന് ഗർഭകാലം, പ്രസവം തുടങ്ങിയ അവസ്ഥകൾ ഇടയാക്കുന്നുമുണ്ട്. വയർ കുറയ്ക്കാൻ കൃത്രിമ വഴികൾ തേടിപ്പോകാതെ തികച്ചും പ്രകൃതിദത്ത വഴികൾ തേടുന്നതാണ് ഏറ്റവും ഉത്തമം. വയർ കുറയ്ക്കാൻ ഭക്ഷണ ക്രമീകരണം, വ്യായാമം എന്നിവ ഏറെ പ്രധാനപ്പെട്ടതാണ്. വയർ കുറയ്ക്കാൻ സഹായിക്കുന്ന പല വ്യായാമങ്ങളുമുണ്ട്. എന്നാൽ ഇത് ചെയ്യാൻ പലർക്കും മടിയാണ്. ഇത്തരം മടിയുളളവർക്ക് വലിയ ആയാസമൊന്നും കൂടാതെ തന്നെ പരീക്ഷിക്കാൻ പറ്റിയ നല്ലൊരു വഴിയുണ്ട്. ഇത് ചെയ്യുന്നത് കമഴ്ന്നു കിടന്നും പിന്നെ മലർന്നു കിടന്നുമാണ്. പിന്നെയൊരു കുഷ്യനോ…

Read More

മുഖ കുരുവിന്റെ പാടുകൾ അകറ്റാൻ ചില കിടിലൻ വിദ്യകൾ!

മുഖ കുരുവിന്റെ പാടുകൾ അകറ്റാൻ ചില കിടിലൻ വിദ്യകൾ!

മുഖക്കുരു മൂലം ഉണ്ടാകുന്ന കുഴികൾ എന്നിവയൊക്കെ മുഖത്തെ ഏറ്റവും സാധാരണമായ പാടുകളാണ്. ഇത്തരത്തിലുള്ള പാടുകളുടെ ഫലമായി മുഖത്തിന്റെ ഭംഗി നഷ്ടമാകുകയും ചെയ്യുന്നു. മുഖക്കുരുവും പാടുകളും അകറ്റുവാൻ ഫലപ്രദമായ ചില വീട്ടുവൈദ്യങ്ങളുണ്ട്. മുഖക്കുരു, പാടുകൾ എന്നിവ നീക്കം ചെയ്യുവാൻ ആഴ്ചയിൽ രണ്ടുതവണ ഫേഷ്യൽ സ്‌ക്രബ് ഉപയോഗിക്കാം. അരി പൊടിയും തൈരും ഒരു നുള്ള് മഞ്ഞളും ചേർത്ത് ഇളക്കിയ മിശ്രിതം, മുഖത്ത് പുരട്ടി ചെറിയ വൃത്താകൃതിയിലുള്ള ചലനങ്ങൾ ഉപയോഗിച്ച് ചർമ്മത്തിൽ സൗമ്യമായി തടവുക, പ്രത്യേകിച്ച് മുഖക്കുരു ഉള്ള സ്ഥലങ്ങളിൽ. തുടർന്ന് അഞ്ച് മിനിറ്റ് നേരം വച്ചതിനു ശേഷം വെറും വെള്ളത്തിൽ മുഖം കഴുകുക. അതുപോലെ തന്നെ ആഴ്ചയിൽ രണ്ടുതവണ ഓട്‌സ് ഉപയോഗിച്ച് തയ്യാറാക്കുന്ന ഫെയ്‌സ് മാസ്ക് ഉപയോഗിക്കാം. 3 ടീസ്പൂൺ ഓട്‌സ്, മുട്ടയുടെ വെള്ളയും ഒരു ടീസ്പൂൺ വീതം തൈരും തേനുമായി കലർത്തുക. കണ്ണുകൾക്ക് ചുറ്റുമുള്ള പ്രദേശവും ചുണ്ടുകളും ഒഴിവാക്കിക്കൊണ്ട്…

Read More