അന്താരാഷ്ട്ര ടൂർണമെന്റുകളിൽ ക്രിസ്റ്റ്യാനോയോ മെസ്സിയോ കേമൻ?

അന്താരാഷ്ട്ര ടൂർണമെന്റുകളിൽ ക്രിസ്റ്റ്യാനോയോ മെസ്സിയോ കേമൻ?

അന്താരാഷ്ട്ര ടൂർണമെന്റുകളിൽ ക്രിസ്റ്റ്യാനോയോ, മെസ്സിയോ കേമൻ? 10 വർഷം ബാലൺ ഡി ഓർ അവാർഡ് പരസ്പരം പങ്കുവെച്ച ഈ രണ്ടു കളിക്കാരിൽ നിന്നും ഒരാളെ മികച്ചവനാക്കി തെരഞ്ഞെടുക്കുക ദുഷ്‌കരമായിരിക്കും. രണ്ടു കളിക്കാരും രണ്ടു ശൈലിയിൽ കളിക്കുന്നവരും ഫുട്‌ബോൾ മികവിൽ വ്യത്യസ്തരുമായതിനാൽ മികവുറ്റ കളിക്കാരൻ ആരെന്ന തർക്കം നിലനിൽക്കുന്നു. ക്രിസ്റ്റ്യാനോ റൊണാൾഡോയും ലയണൽ മെസ്സിയും സമകാലിക ഫുട്‌ബോളിലെ ഏറ്റവും മികച്ച രണ്ടു കളിക്കാരാണ്. പ്രധാന ടൂർണമെന്റുകളിൽ തങ്ങൾക്കു കീഴിൽ രാജ്യത്തെ മുന്നോട്ടു നയിക്കുന്നതിലും ഇരുവരും മോശമല്ല. ക്രിസ്റ്റിയാനോയുടെ മികവിൽ ഒരു തവണ പോർച്ചുഗൽ യൂറോ ചാമ്പ്യന്മാരായിട്ടുണ്ട്. എന്നാൽ, ലോകകപ്പ് ഉൾപ്പെടെ മൂന്ന് തവണ ടൂർണമെന്റുകളിൽ ഫൈനലിലെത്തി എന്നതൊഴിച്ചാൽ മെസ്സിക്ക് അന്താരാഷ്ട്ര കിരീടം നേടാനായിട്ടില്ല.അതേസമയം ക്ലബ്ബ് ഫുട്‌ബോൾ മാറ്റിവെച്ചാൽ രണ്ടു കളിക്കാരും രാജ്യത്തിനായി മോശമല്ലാത്ത പ്രകടനം കാഴ്ചവച്ചിട്ടുണ്ട്. 109 ഗോളെന്ന അലി ദേയിയുടെ ലോക റെക്കോർഡിനൊപ്പമാണ് ക്രിസ്റ്റ്യാനോ.ഏറ്റവും കൂടുതൽ ഗോൾ…

Read More

ഓട്സ് പ്രയോഗം ഇനി മുടിയിലും

ഓട്സ് പ്രയോഗം ഇനി മുടിയിലും

ഓട്സ് പ്രയോഗം ഇനി മുടിയിലും പരീക്ഷിക്കാം! ശരീരത്തെ ആരോഗ്യകരമാക്കുന്ന ഓട്‌സിൽ അടങ്ങിയിരിക്കുന്ന അതേ പോഷകങ്ങൾ നിങ്ങളുടെ മുടിയേയും സഹായിക്കുന്നു. മുടിയുടെ വളർച്ച, പിളർപ്പ് തടയൽ മുതലായവ ഉൾപ്പെടെയുള്ള നിരവധി ഗുണങ്ങൾ ഓട്‌സ് നിങ്ങളുടെ മുടിക്ക് നൽകുമെന്ന് തെളിയിക്കപ്പെട്ടിട്ടുണ്ട്. നിങ്ങൾ ദുർബലമായ, ഉള്ള് കുറഞ്ഞ മുടിയുമായി മല്ലിടുകയും അതിനെ എങ്ങനെ ശക്തിപ്പെടുത്തണമെന്ന് ആലോചിച്ച് വിഷമിക്കുകയുമാണെങ്കിൽ, ഓട്‌സ് ഉപയോഗിച്ച് അതിന് പരിഹാരം കണ്ടെത്താം. നിരന്തരമായ ഡൈ ഉപയോഗം, ഹീറ്റ് സ്റ്റൈലിംഗ് ഉപകരണങ്ങളുടെ ഉപയോഗം, കെമിക്കൽ അടങ്ങിയ ഉൽപ്പന്നങ്ങളുടെ ഉപയോഗം, മോശം ഭക്ഷണം തുടങ്ങിയ കാര്യങ്ങളൊക്കെ മുടി കൊഴിച്ചിലിന് ആക്കം കൂട്ടുന്നു. കൊഴിയുന്നത് കൂടാതെ, മുടി പൊട്ടിപ്പോകുക, വരണ്ടു പോകുക തുടങ്ങിയ പ്രശ്നങ്ങളും നേരിടേണ്ടതായി വരാം. ഓട്സ് തലമുടിയിൽ എങ്ങനെ പ്രവർത്തിക്കുന്നു എന്ന് നോക്കാം. മുടിക്ക് ഓട്‌സ് കൂടുതൽ ഇലാസ്തികത നൽകാൻ സഹായിക്കുന്നു. മുടിയെ ശക്തിപ്പെടുത്തുന്ന നിങ്ങളുടെ ദൈനംദിന കണ്ടീഷനിംഗ് ചികിത്സയിൽ…

Read More

നിഷ്‌കളങ്കനെങ്കില്‍ എന്തിന് റെക്കോര്‍ഡ് ചെയ്തു? ഫോണ്‍വിളി വിവാദത്തില്‍ പ്രതികരിച്ച് മുകേഷ് എംഎല്‍എ

നിഷ്‌കളങ്കനെങ്കില്‍ എന്തിന് റെക്കോര്‍ഡ് ചെയ്തു? ഫോണ്‍വിളി വിവാദത്തില്‍ പ്രതികരിച്ച് മുകേഷ് എംഎല്‍എ

വൈറലായ ഓഡിയോ ക്ലിപ്പിന് പിന്നാലെ വിശദീകരണവുമായി കൊല്ലം എംഎല്‍എയും നടനുമായ മുകേഷ്. തനിക്കെതിരായി ആസൂത്രണം ചെയ്ത് നടക്കുന്ന പദ്ധതിയുടെ ഭാഗമാണ് ഇപ്പോള്‍ പ്രചരിക്കുന്ന ഓഡിയോയെന്നാണ് മുകേഷ് വിശദമാക്കുന്നത്. തെരഞ്ഞെടുപ്പ് ഫലം വന്നതിന് പിന്നാലെ പലരീതിയില്‍ ഹരാസ് ചെയ്തുള്ള ഇത്തരം ഫോണ്‍ വിളികള്‍ നേരിടുന്നുണ്ടെന്നും മുകേഷ് പറയുന്നു. കുട്ടികളോട് പെരുമാറേണ്ടത് എങ്ങനെയാണ് എന്ന് തന്നോടാരും പറഞ്ഞു തരേണ്ട അവസ്ഥയില്ലെന്നും മുകേഷ് പറയുന്നു. രാഷ്ട്രീയ പ്രചാരണമാണ് നിലവില്‍ നടക്കുന്നത്. ആരും ഇത് വിശ്വസിക്കരുത്. ഇതിന്റെ പേരില്‍ പൊലീസ് സ്റ്റേഷനില്‍ പരാതി നല്‍കിയിട്ടുണ്ടെന്നും മുകേഷ് പറയുന്നു. റിക്കോര്‍ഡ് ചെയ്യാന്‍ വേണ്ടി ലക്ഷ്യമിട്ടാണ് ഇത്തരം ഫോണ്‍ വിളികള്‍ എന്നും ആരാണ് പിന്നിലെന്നും തനിക്ക് ഊഹിക്കാമെന്നും മുകേഷ് പറയുന്നു. തെരഞ്ഞെടുപ്പ് കഴിഞ്ഞ് റിസല്‍ട്ട് വന്നതിന് പിന്നാലെ നിരന്തരമായി ശല്യപ്പെടുത്തുന്ന രീതിയില്‍ പലരും വിളിക്കുന്നുണ്ട്. ചിലര്‍ വിളിക്കുന്നത് ട്രെയിന്‍ ലേറ്റ് ആയോന്ന് ചോദിച്ചാണ്, മറ്റ് ചിലര്‍ക്ക്…

Read More

ഇന്ന് 12,100 പേര്‍ക്ക് കോവിഡ്-19, ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 10.25

ഇന്ന് 12,100 പേര്‍ക്ക്                                            കോവിഡ്-19,         ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 10.25

സംസ്ഥാനത്ത് ഇന്ന് 12,100 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. മലപ്പുറം 1541, കോഴിക്കോട് 1358, തൃശൂര്‍ 1240, പാലക്കാട് 1183, കൊല്ലം 1112, എറണാകുളം 1105, തിരുവനന്തപുരം 1099, കണ്ണൂര്‍ 782, ആലപ്പുഴ 683, കാസര്‍ഗോഡ് 593, കോട്ടയം 568, പത്തനംതിട്ട 299, വയനാട് 276, ഇടുക്കി 261 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്.കഴിഞ്ഞ 24 മണിക്കൂറിനിടെ 1,18,047 സാമ്പിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 10.25 ആണ്. റുട്ടീന്‍ സാമ്പിള്‍, സെന്റിനല്‍ സാമ്പിള്‍, സിബി നാറ്റ്, ട്രൂനാറ്റ്, പി.ഒ.സി.ടി. പി.സി.ആര്‍., ആര്‍.ടി. എല്‍.എ.എം.പി., ആന്റിജന്‍ പരിശോധന എന്നിവ ഉള്‍പ്പെടെ ഇതുവരെ ആകെ 2,35,56,158 സാമ്പിളുകളാണ് പരിശോധിച്ചത്. കഴിഞ്ഞ ദിവസങ്ങളിലുണ്ടായ 76 മരണങ്ങളാണ് കോവിഡ്-19 മൂലമാണെന്ന് ഇന്ന് സ്ഥിരീകരിച്ചത്. ഇതോടെ ആകെ മരണം 13,716 ആയി. ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 76 പേര്‍ സംസ്ഥാനത്തിന് പുറത്ത്…

Read More

കണ്ണൂരില്‍ ഒന്‍പത് വയസുകാരിയെ അമ്മ കൊലപ്പെടുത്തിയതെന്ന് പൊലീസ്

കണ്ണൂരില്‍ ഒന്‍പത് വയസുകാരിയെ അമ്മ കൊലപ്പെടുത്തിയതെന്ന് പൊലീസ്

കണ്ണൂര്‍ ചാലാട് കുഴിക്കുന്നിലെ ഒന്‍പത് വയസുള്ള പെണ്‍കുട്ടിയുടെത് കൊലപാതകമെന്ന് പൊലീസ്. അവന്തികയെ (9) അമ്മ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തിയതെന്നും പൊലീസ് പറഞ്ഞു. അച്ഛന്‍ രാജേഷിന്റെ പരാതിയില്‍ അമ്മ വാഹിദയ്ക്ക് എതിരെ ടൗണ്‍ പൊലീസ് കേസെടുത്തു. അമ്മ മാനസികാസ്വാസ്ഥ്യമുള്ള വ്യക്തിയെന്നും പൊലീസ്. അമ്മയെ പൊലീസ് കസ്റ്റഡിയിലെടുത്തു. രാവിലെയാണ് സംഭവം നടന്നത്. വീടിനകത്ത് കുട്ടി കുഴഞ്ഞുവീണു കിടക്കുകയായിരുന്നു. അച്ഛന്‍ വന്നതിന് ശേഷം കുട്ടിയെ ആശുപത്രിയിലേക്ക് മാറ്റി. എന്നാല്‍ അപ്പോഴേക്കും കുട്ടി മരിച്ചിരുന്നു. പൊലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്തിരുന്നു. നേരത്തെ വിദേശത്തുണ്ടായിരുന്ന കുടുംബം ലോക്ക് ഡൗണിന് മുന്‍പാണ് നാട്ടിലെത്തിയത്.

Read More

നിപുന്‍ ഭാരതിന് കേന്ദ്ര വിദ്യാഭ്യാസ മന്ത്രി നാളെ തുടക്കം കുറിക്കും

നിപുന്‍ ഭാരതിന് കേന്ദ്ര വിദ്യാഭ്യാസ മന്ത്രി നാളെ തുടക്കം കുറിക്കും

വായനയ്‌ക്കൊപ്പം ഗണിതക്രിയകളില്‍ അടിസ്ഥാന പരിജ്ഞാനം ലക്ഷ്യമിട്ടുള്ള ദേശീയ മുന്നേറ്റത്തിനു (നിപുന്‍ ഭാരത്-NIPUN Bharat) കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയത്തിന് കീഴിലുള്ള സ്‌കൂള്‍ വിദ്യാഭ്യാസ-സാക്ഷരതാ വകുപ്പ് നാളെ 2021 ജൂലൈ അഞ്ചിന് തുടക്കം കുറിക്കും. വിദ്യാഭ്യാസ മന്ത്രി ശ്രീ രമേശ് പൊക്രിയാല്‍ നിഷാങ്ക് വെര്‍ച്ച്വല്‍ ആയാണ് പരിപാടി രാജ്യത്തിന് സമര്‍പ്പിക്കുക. നിപുന്‍ ഭാരത്തുമായി ബന്ധപ്പെട്ട ചെറിയ വീഡിയോ, ആന്തം, നടപ്പാക്കലുമായി ബന്ധപ്പെട്ട മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ എന്നിവയും ചടങ്ങില്‍ പ്രകാശനം ചെയ്യും. രാജ്യത്തെ എല്ലാ സംസ്ഥാനങ്ങളിലെയും കേന്ദ്രഭരണ പ്രദേശങ്ങളിലെയും സ്‌കൂള്‍ വിദ്യാഭ്യാസ വകുപ്പിലെ മുതിര്‍ന്ന ഉദ്യോഗസ്ഥര്‍, വകുപ്പുകളിലെ മുതിര്‍ന്ന ഉദ്യോഗസ്ഥര്‍, സ്ഥാപനമേധാവികള്‍ തുടങ്ങിയവരും പരിപാടിയില്‍ പങ്കെടുക്കും. 2020 ജൂലൈ 29 ന് പുറത്തിറക്കിയ ദേശീയ വിദ്യാഭ്യാസ നയം 2020 നടപ്പാക്കുന്നതുമായി ബന്ധപ്പെട്ട് സ്വീകരിക്കുന്ന നടപടികളുടെ പരമ്പരയിലെ പ്രധാന കാല്‍വെപ്പാണ് നിപുന്‍ ഭാരത്തിന്റെ തുടക്കം. എഴുതാനും വായിക്കാനുമുള്ള കഴിവ്, ഗണിതക്രിയകള്‍ എന്നിവയില്‍ സാര്‍വദേശീയമായ പരിജ്ഞാനം…

Read More

ചന്ദ്രശേഖരനെതിരെ കേസെടുക്കണം: കെ.സുരേന്ദ്രൻ

ചന്ദ്രശേഖരനെതിരെ കേസെടുക്കണം: കെ.സുരേന്ദ്രൻ

സംസ്ഥാനത്തെ വനംകൊള്ളയ്ക്ക് കാരണമായ വിവാദ മരംമുറി ഉത്തരവ് ഇറക്കിയത് മുൻ റവന്യൂമന്ത്രി ഇ.ചന്ദ്രശേഖരന്റെ നിർദേശത്തെ തുടർന്നാണെന്ന് വ്യക്തമായ സ്ഥിതിക്ക് അദ്ദേഹത്തിനെതിരെ കേസെടുക്കണമെന്ന് ബിജെപി സംസ്ഥാന പ്രസിഡന്റ് കെ.സുരേന്ദ്രൻ ആവശ്യപ്പെട്ടു. ഉത്തരവിറക്കാൻ റവന്യൂ സെക്രട്ടറിക്ക് നിർദേശം നൽകിയത് മുൻമന്ത്രിയാണെന്ന് വ്യക്തമാകുന്ന തെളിവുകളാണ് പുറത്തുവന്നിരിക്കുന്നത്. രാജകീയ മരങ്ങൾ മുറിക്കാൻ പാടില്ലെന്ന ഉദ്യോഗസ്ഥരുടെ മുന്നറിയിപ്പുപോലും അവഗണിക്കപ്പെട്ടു. ചന്ദ്രശേഖരനെതിരെ കേസെടുക്കാൻ മുഖ്യമന്ത്രി തയ്യാറാവണം. തങ്ങളുടെ പാർട്ടിയുടെ മന്ത്രി ചെയ്ത നിയമവിരുദ്ധ പ്രവർത്തനത്തിന് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ മറുപടി പറയണം.  റവന്യൂ പട്ടയഭൂമിയിലെ മരംമുറിക്കുന്നതിന് നിയമവകുപ്പിന്റെയും അഡീഷണൽ എജിയുടെയും ഉപദേശം വാങ്ങണം എന്ന് വ്യക്തമാക്കിയിട്ടുളള മന്ത്രിതന്നെയാണ് ഉത്തരവിന് സമ്മർദം ചെലുത്തിയിരിക്കുന്നത്. മന്ത്രിക്ക്  നിയമോപദേശം ലഭിച്ചിട്ടില്ലെന്നുളളത് ഫയലിൽ നിന്ന് വ്യക്തമാണ്. ഉദ്യോഗസ്ഥരെ ബലിയാടാക്കി രക്ഷപ്പെടാനുള്ള മുഖ്യമന്ത്രിയുടെ ശ്രമങ്ങൾക്ക് കനത്ത തിരിച്ചടിയാണ് പുറത്തുവരുന്ന തെളിവുകൾ. കർഷകരെ സഹായിക്കാനെന്ന വ്യാജേന സിപിഎമ്മിനും സിപിഐക്കും തിരഞ്ഞെടുപ്പിന് ഫണ്ട്…

Read More

വാഹനത്തിലിരുന്ന് ഇനി ഭക്ഷണം ഓര്‍ഡര്‍ ചെയ്ത് കഴിക്കാം; കെടിഡിസിയുടെ ‘ഇന്‍-കാര്‍ ഡൈനിങ്’

വാഹനത്തിലിരുന്ന് ഇനി ഭക്ഷണം ഓര്‍ഡര്‍ ചെയ്ത് കഴിക്കാം; കെടിഡിസിയുടെ ‘ഇന്‍-കാര്‍ ഡൈനിങ്’

ഇന്‍-കാര്‍ ഡൈനിങ്’ എന്ന സംവിധാനത്തിലൂടെ ടൂറിസം രംഗത്ത് പുത്തന്‍ പ്രതീക്ഷയുമായി എത്തിയിരിക്കുകയാണ് കെടിഡിസി ഹോട്ടലുകള്‍. ഇനി കെടിഡിസിയുടെ ആഹാര്‍ ഹോട്ടലുകളിലേക്ക് എത്തിയാല്‍ സ്വന്തം വാഹനത്തില്‍ തന്നെ ഇരുന്ന് ഭക്ഷണം ഓര്‍ഡര്‍ ചെയ്യാനും കഴിക്കാനും സൗകര്യമുണ്ടാകും. ഗുണനിലവാരവും രുചികരവുമായ ഭക്ഷണം ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടൊപ്പം കേരളത്തിലെ ഹൈവേകളിലൂടെ സഞ്ചരിക്കുന്നവര്‍ക്ക് നവ്യാനുഭവം കൂടിയാണ് കെടിഡിസി റസ്റ്ററന്റുകളില്‍ ഒരിക്കിയിരിക്കുന്നത്. കാറിനുള്ളിലേക്കു ഭക്ഷണം ലഭിക്കുന്ന നൂതന രീതി കെടിഡിസി ആഹാര്‍ റസ്റ്ററന്റുകളിലാണ് സജ്ജമാക്കിയിരിക്കുന്നത്. ഹോട്ടലില്‍ ഇരുന്നു ഭക്ഷണം കഴിക്കാന്‍ അനുമതിയില്ലാത്ത ഈ സാഹചര്യത്തില്‍ പുതുമയാര്‍ന്ന ഈ സംവിധാനമൊരുക്കിയതിനാല്‍ യാത്രക്കാരും സന്തോഷത്തിലാണ്. ടൂറിസം മന്ത്രി മുഹമ്മദ് റിയാസ് പദ്ധതിക്ക് പച്ചക്കൊടി കാട്ടിയതോടെ കെടിഡിസിയുടെ ആഹാര്‍ റസ്റ്ററന്റുകളില്‍ ഇന്‍-കാര്‍ ഡൈനിങ് ഒരുക്കികഴിഞ്ഞു. രാവിലത്തെ ഭക്ഷണവും ഉച്ചഭക്ഷണവും അത്താഴവും ഇത്തരത്തില്‍ ഓര്‍ഡര്‍ ചെയ്യാം. ഒപ്പം ലഘുഭക്ഷണവും ഉണ്ടാകും. പ്രതിസന്ധി കാലത്ത് ഹോട്ടല്‍ ടൂറിസം മേഖലയെ കൈപിടിച്ചുയര്‍ത്തുകയാണ് നവീന…

Read More

എയര്‍ടെല്‍ ബ്ലാക്ക്; മൂന്ന് സര്‍വീസുകള്‍ ഒരുമിച്ച് ഒരു പായ്ക്കില്‍, ഓഫറുകള്‍ അറിയാം

എയര്‍ടെല്‍ ബ്ലാക്ക്; മൂന്ന് സര്‍വീസുകള്‍ ഒരുമിച്ച് ഒരു പായ്ക്കില്‍, ഓഫറുകള്‍ അറിയാം

പോസ്റ്റ്പെയ്ഡ്, ഡയറക്റ്റ്-ടു-ഹോം (ഡിടിഎച്ച്), ഫൈബര്‍ സേവനങ്ങള്‍ എന്നിവ ഒരൊറ്റ ബില്ലില്‍ സംയോജിപ്പിക്കാന്‍ വരിക്കാര്‍ക്ക് സൗകര്യമൊരുക്കുന്ന പുതിയ പദ്ധതി അവതരിപ്പിച്ച് എയര്‍ടെല്‍. വിവിധ ഓഫറുകള്‍ അടങ്ങുന്ന ‘എയര്‍ടെല്‍ ബ്ലാക്ക്’ എന്ന പദ്ധതി വെള്ളിയാഴ്ച വെര്‍ച്വല്‍ കോണ്‍ഫറന്‍സിലൂടെയാണ് ഉപഭോക്താക്കള്‍ക്കായി കമ്പനി അവതരിപ്പിച്ചിരിക്കുന്നത്. ഇതിനായി ഒരു കസ്റ്റമര്‍ കെയര്‍ നമ്പര്‍, പ്രിയോരിറ്റി സര്‍വീസ് റെസലൂഷന്‍ എന്നിവ പോലുള്ള സവിശേഷതകള്‍ ഒരു ഡെഡിക്കേറ്റഡ് റിലേഷന്‍ഷിപ്പ് ടീം വഴി ഉപയോക്താക്കള്‍ക്ക് ടെലികോം കമ്പനി ലഭ്യമാക്കുന്നു. പായ്ക്കുകള്‍ ഇങ്ങനെ ജൂലൈ 2 മുതല്‍ 998 രൂപ മുടക്കിയാല്‍ ഉപയോക്താക്കള്‍ക്ക് തന്നെ ഒന്നിലധികം സേവനങ്ങള്‍ ഒരു പായ്ക്കായി തെരഞ്ഞെടുക്കാനുള്ള അവസരവും ഇതുവഴി ലഭിക്കുന്നു. വിവിധ പായ്ക്കുകള്‍ ഇത്തരത്തില്‍ ലഭ്യമാക്കിയിട്ടുണ്ട് എയര്‍ടെല്‍. ഒരു ഡിടിഎച്ച് കണക്ഷനും രണ്ട് പോസ്റ്റ്പെയ്ഡ് മൊബൈല്‍ കണക്ഷനുകളും ഒരു മാസം 998 രൂപ എന്ന നിരക്കില്‍ എയര്‍ടെല്‍ ബ്ലാക്ക് വാഗ്ദാനം ചെയ്യുന്നു. അല്ലെങ്കില്‍ മൂന്ന്…

Read More

പുതിയ ഇലക്ട്രിക് സ്‌കൂട്ടറുമായി ബിഎംഡബ്ല്യു മോട്ടോര്‍റാഡ്

പുതിയ ഇലക്ട്രിക് സ്‌കൂട്ടറുമായി ബിഎംഡബ്ല്യു മോട്ടോര്‍റാഡ്

ആഡംബര ഇരുചക്ര വാഹന നിര്‍മാതാക്കളായ ബിഎംഡബ്ല്യു മോട്ടോര്‍റാഡിന്റെ പുതിയ ഇലക്ട്രിക് സ്‌കൂട്ടര്‍ ബിഎംഡബ്ല്യു സിഇ -04 ജുലൈ ഏഴിന് അവതരിപ്പിക്കും. ബിഎംഡബ്ല്യു മോട്ടോര്‍റാഡിന്റെ ഇലക്ട്രിക് ശ്രേണി വിപുലീകരിക്കുകയെന്ന ലക്ഷ്യത്തോടെയാണ് പുതിയ വാഹനം അവതരിപ്പിക്കുന്നത്. ബിഎംഡബ്ല്യു സിഇ -04 പുറത്തിറക്കുന്നതിന്റെ മുന്നോടിയായി ട്വിറ്ററില്‍ ഒരു ടീസറും കമ്പനി പുറത്തിറക്കിയിട്ടുണ്ട്. സാങ്കേതിക സവിശേഷതകളോടെയാണ് ബിഎംഡബ്ല്യു മോട്ടോര്‍റാഡിന്റെ പുതിയ മോഡലെത്തുന്നത്. 2020 നവംബറിലായിരുന്നു ആദ്യ ഇലക്ട്രിക് ഇരുചക്രവാഹനമായ ബിഎംഡബ്ല്യു സിഇ കമ്പനി അവതരിപ്പിച്ചത്. ഇതിന് സമാനമായി 130 കിലോമീറ്റര്‍ വേഗത പുതിയ മോഡലിനുമുണ്ടായിരിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. രൂപകല്‍പ്പനയില്‍, ഫ്രണ്ട് കൗളിന്റെ മധ്യഭാഗത്തെ ഇന്റഗ്രേറ്റഡ് എല്‍ഇഡി ഡേടൈം റണ്ണിംഗ് ലൈറ്റുകളുള്ള വിശാലമായ വി ആകൃതിയിലുള്ള എല്‍ഇഡി ഹെഡ്‌ലാമ്പ് ബൈക്കിനെ കൂടുതല്‍ ആകര്‍ഷണീയമാക്കുന്നുണ്ട്. ടീസറിലെ ഒരു ഒരു ഷോട്ട് ഇതിന് 10.25 ഇഞ്ച് ടച്ച്‌സ്‌ക്രീന്‍ ഇന്‍സ്ട്രുമെന്റ് ക്ലസ്റ്റര്‍ ലഭിക്കുമെന്ന് സൂചിപ്പിക്കുന്നു. ബിഎംഡബ്ല്യു സിഇ -04ന്റെ ലോഞ്ചിംഗ്…

Read More