ഇന്ന് 12,456 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു

ഇന്ന് 12,456 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു

തിരുവനന്തപുരം: കേരളത്തില്‍ ഇന്ന് 12,456 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. മലപ്പുറം 1640, തൃശൂര്‍ 1450, എറണാകുളം 1296, തിരുവനന്തപുരം 1113, പാലക്കാട് 1094, കൊല്ലം 1092, കോഴിക്കോട് 1091, ആലപ്പുഴ 743, കാസര്‍ഗോഡ് 682, കണ്ണൂര്‍ 675, കോട്ടയം 570, പത്തനംതിട്ട 415, വയനാട് 328, ഇടുക്കി 267 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 1,19,897 സാമ്പിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 10.39 ആണ്. റുട്ടീന്‍ സാമ്പിള്‍, സെന്റിനല്‍ സാമ്പിള്‍, സിബി നാറ്റ്, ട്രൂനാറ്റ്, പി.ഒ.സി.ടി. പി.സി.ആര്‍., ആര്‍.ടി. എല്‍.എ.എം.പി., ആന്റിജന്‍ പരിശോധന എന്നിവ ഉള്‍പ്പെടെ ഇതുവരെ ആകെ 2,34,38,111 സാമ്പിളുകളാണ് പരിശോധിച്ചത്. കഴിഞ്ഞ ദിവസങ്ങളിലുണ്ടായ 135 മരണങ്ങളാണ് കോവിഡ്-19 മൂലമാണെന്ന് ഇന്ന് സ്ഥിരീകരിച്ചത്. ഇതോടെ ആകെ മരണം 13,640 ആയി. ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 58 പേര്‍…

Read More

പിണറായി സർക്കാർ നിക്ഷേപകരെ കേരളത്തിൽ നിന്നും അകറ്റുന്നു: കെ.സുരേന്ദ്രൻ

പിണറായി സർക്കാർ നിക്ഷേപകരെ കേരളത്തിൽ നിന്നും അകറ്റുന്നു: കെ.സുരേന്ദ്രൻ

പിണറായി സർക്കാർ നിക്ഷേപകരെ കേരളത്തിൽ നിന്നും അകറ്റുകയാണെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ. കേരളം രക്ഷപ്പെടണമെന്ന് ആഗ്രഹിക്കുന്നവരെയെല്ലാം പടിയടച്ച് പിണ്ഡം വെക്കുകയാണ് ഇടതുപക്ഷമെന്നും കോഴിക്കോട് നടന്ന വാർത്താസമ്മേളനത്തിൽ അദ്ദേഹം പറഞ്ഞു. വൈര്യനിര്യാതനബുദ്ധിയോടെയുള്ള സംസ്ഥാന സർക്കാരിന്റെ സമീപനമാണ് 3500 കോടിയുടെ വ്യവസായം തുടങ്ങാനുള്ള തീരുമാനത്തിൽ നിന്നും കിറ്റെക്സ് ഗ്രൂപ്പ് പിൻമാറാനിടയാക്കിയത്. 35,000 പേർക്ക് തൊഴിൽ കൊടുക്കുന്ന സംരഭത്തെ എതിർക്കുന്നതിന് പിന്നിൽ രാഷ്ട്രീയ പകപോക്കലാണ്. സിപിഎമ്മിന്റെ ഇംഗിതത്തിന് വഴങ്ങാത്തതാണ് കിറ്റെക്സിന്റെ കുറ്റം. യുപി അടക്കമുള്ള സംസ്ഥാനങ്ങൾ അവരെ രണ്ട് കൈയും നീട്ടി സ്വീകരിക്കാൻ തയ്യാറായിട്ടും മുഖ്യമന്ത്രി മിണ്ടുന്നില്ല. കേരളത്തെ നിക്ഷേപ സൗഹൃദ സംസ്ഥാനമാക്കും, ചുവപ്പ് നാടയിൽ നിന്നും വ്യവസായങ്ങളെ രക്ഷപ്പെടുത്തും തുടങ്ങിയ വാഗ്ദാനങ്ങൾ നൽകി അധികാരത്തിലേറിയ സർക്കാരാണിത്. ഇപ്പോഴത്തെ ഒരു മന്ത്രിയും ഭാര്യയും ഭീഷണിപ്പെടുത്തിയിട്ട് പ്രവാസി വ്യവസായി ആത്മഹത്യ ചെയ്തത് നമ്മൾ കണ്ടിരുന്നു. ഇങ്ങനെ എത്ര എത്ര ആത്മഹ്യകളാണ് പിണറായി…

Read More

ജവാന്‍ ഉടന്‍ തിരികെയെത്തും; തിങ്കളാഴ്ച ഉല്‍പ്പാദനം പുനരാരംഭിക്കുമെന്ന് ബെവ്കോ

ജവാന്‍ ഉടന്‍ തിരികെയെത്തും; തിങ്കളാഴ്ച ഉല്‍പ്പാദനം പുനരാരംഭിക്കുമെന്ന് ബെവ്കോ

സ്പിരിറ്റ് മോഷണത്തെത്തുടര്‍ന്ന് നിര്‍ത്തിവെച്ചിരുന്ന ജവാന്‍ റം ഉല്‍പ്പാദനം തിങ്കളാഴ്ച മുതല്‍ പുനരാരംഭിക്കുമെന്ന് ബീവറേജസ് കോര്‍പ്പറേഷന്‍. തിരുവല്ല ട്രാവന്‍കൂര്‍ ഷുഗേഴ്‌സ് ആന്‍ഡ് കെമിക്കല്‍സില്‍ തിങ്കളാഴ്ച തന്നെ പുതിയ ജനറല്‍ മാനേജറെ നിയമിക്കുമെന്നും സൂചനയുണ്ട്. മദ്യത്തിന്റെ ലഭ്യതയില്‍ തിങ്കളാഴ്ച മുതല്‍ യാതൊരു കുറവുമുണ്ടാകില്ലെന്നും ബീവറേജസ് കോര്‍പ്പറേഷന്‍ ഉറപ്പുനല്‍കി. തിരുവല്ല ട്രാവന്‍കൂര്‍ ഷുഗേഴ്സ് ആന്‍ഡ് കെമിക്കല്‍സിലെ ഉന്നത ഉദ്യോഗസ്ഥര്‍ ഉള്‍പ്പെടെ സ്പിരിറ്റ് തട്ടിപ്പില്‍ പ്രതികളായതിനെ തുടര്‍ന്നാണ് ജവാന്‍ റം ഉല്‍പ്പാദനം നിര്‍ത്തിവെച്ചിരുന്നത്. സംസ്ഥാന സര്‍ക്കാറിന് കീഴില്‍ പുറത്തിറക്കുന്ന ജവാന്‍ റം ഉത്പാദിപ്പിക്കുന്ന സ്ഥാപനമാണ് ട്രാവന്‍കൂര്‍ ഷുഗേഴ്സ് ആന്‍ഡ് കെമിക്കല്‍സ്. സ്പിരിറ്റ് തിരിമറിയില്‍ ടിഎസ്സിയിലെ എക്സൈസ് ഉദ്യോഗസ്ഥരും പ്രതികളായേക്കുമെന്ന് സൂചന. സ്പിരിറ്റ് ചോര്‍ച്ചയില്‍ ഉദ്യോഗസ്ഥ സംഘത്തിന് വീഴ്ച സംഭവിച്ചെന്നാണ് കണ്ടെത്തല്‍. കമ്പനിയിലേക്ക് സ്പിരിറ്റ് എത്തിയത് എക്‌സൈസ് ഉദ്യോഗസ്ഥരുടെ അസാന്നിധ്യത്തിലാണ്. ലോഡ് പരിശോധിച്ച് അളവ് ഉറപ്പാക്കുന്നതിലും എക്‌സൈസ് വീഴ്ച വരുത്തി. ഇതെല്ലാം തിരിമറിക്ക് സഹായകരമായി….

Read More

കൊവാക്സിന്‍ മാരകരോഗികളില്‍ 94% വും ഡെല്‍റ്റാ വകഭേദത്തിന് 65.2% വും ഫലപ്രദമെന്ന് റിപ്പോര്‍ട്ട്

കൊവാക്സിന്‍ മാരകരോഗികളില്‍ 94% വും ഡെല്‍റ്റാ വകഭേദത്തിന് 65.2% വും ഫലപ്രദമെന്ന്  റിപ്പോര്‍ട്ട്

കൊവിഡ് മാരകമായി ബാധിച്ചവരില്‍ തൊണ്ണൂറ്റിനാല് ശതമാനവും കൊവാക്സിന്‍ ഫലപ്രദമെന്ന് മൂന്നാംഘട്ട ക്ലിനിക്കല്‍ പരീക്ഷണങ്ങള്‍ വിലയിരുത്തുന്നു. ലക്ഷണങ്ങളോട് കൂടിയ കൊവിഡ് ബാധിതരില്‍ 77.8 ശതമാനം പേര്‍ക്കും കൊവാക്സിന്‍ ഫലപ്രദമെന്നും റിപ്പോര്‍ട്ട് ചൂണ്ടിക്കാണിക്കുന്നു. അതേ സമയം ഡെല്‍റ്റാ വകഭേദത്തിന് 65.2 ശതമാനം പേര്‍ക്കും കൊവാക്സിന്‍ ഫലപ്രദമായിരിക്കുമെന്നുമാണ് ക്ലിനിക്കല്‍ പരീക്ഷണങ്ങുടെ പഠന റിപ്പോര്‍ട്ട് വ്യക്തമാക്കുന്നത്. ഭാരത് ബയോടെക്ക് നടത്തിയ മൂന്നാംഘട്ട ക്ലിനിക്കല്‍ പരീക്ഷണങ്ങളുടെ അവസാന വിലയിരുത്തലാണ് ഇപ്പോള്‍ പുറത്തുവന്നിരിക്കുന്നത്. 26,000 പേരില്‍ നടത്തിയ പഠനമാണ് കൊവാകിസ്ന്റെ ഫലപ്രാപ്തി സംബന്ധിച്ച് പുതിയ വിലയിരുത്തലിന് ആസ്പദമായത്. കൊവാക്സിന്‍ ഫലപ്രാപ്തി സംബന്ധിച്ച് ഈ വര്‍ഷം ആദ്യം നടത്തിയ ക്ലിനിക്കല്‍ പരീക്ഷണങ്ങളുടെ മുഴുവന്‍ വിവരങ്ങളും പുറത്തുവിടണമെന്ന ആവശ്യം നേരത്തെ ഉയര്‍ന്നിരുന്നു. ഭാരത് ബയോടെക്കും ഐ സി എം ആറും സംയോജിതമായി വികസിപ്പിച്ചെടുത്ത സമ്പൂര്‍ണ്ണ തദ്ദേശ്ശീയ കൊവിഡ് വാക്സിനായ കൊവാക്സിന്‍ മൂന്നാംഘട്ട ക്ലിനിക്കല്‍ പരീക്ഷണങ്ങള്‍ക്ക് മുന്‍പ് തന്നെ പുറത്തിറക്കിയതാണ്…

Read More

കരിപ്പൂർ സ്വർണക്കവർച്ചാ കേസ്; അര്‍ജുന്‍ ആയങ്കിയുടെ ഭാര്യയ്ക്ക് നോട്ടിസ് അയച്ച് കസ്റ്റംസ്

കരിപ്പൂർ സ്വർണക്കവർച്ചാ കേസ്; അര്‍ജുന്‍ ആയങ്കിയുടെ ഭാര്യയ്ക്ക് നോട്ടിസ് അയച്ച് കസ്റ്റംസ്

കരിപ്പൂര്‍ സ്വര്‍ണക്കവര്‍ച്ചാ കേസിലെ മുഖ്യപ്രതികളിലൊരാളായ അര്‍ജുന്‍ ആയങ്കിയുടെ ഭാര്യയ്ക്ക് നോട്ടിസ് അയച്ച് കസ്റ്റംസ്. തിങ്കളാഴ്ച കൊച്ചിയിലെ ഓഫിസില്‍ ഹാജരാകണമെന്ന് ആവശ്യപ്പെട്ടാണ് നോട്ടിസ്. അതേസമയം, അര്‍ജുന്‍ ആയങ്കിയുടെ കണ്ണൂര്‍ അഴീക്കോട്ടെ വീട്ടിലെ പരിശോധന കസ്റ്റംസ് അവസാനിപ്പിച്ചു. കേസില്‍ അര്‍ജുന്‍ ആയങ്കിക്കെതിരെ ശക്തമായ തെളിവ് കണ്ടെത്താനുള്ള ശ്രമത്തിലാണ് അന്വേഷണ സംഘം. ഇതിന്റെ ഭാഗമായി കണ്ണൂരില്‍ എത്തിച്ച അര്‍ജുന്‍ ആയങ്കിയുമായി വിവിധയിടങ്ങളില്‍ കസ്റ്റംസ് തെളിവെടുപ്പ് നടത്തി. കേസിലെ പ്രധാന തെളിവായി കരുതുന്ന അര്‍ജുന്റെ ഫോണ്‍ കണ്ടെത്തുന്നതിനായി പുഴയിലും പരിസര പ്രദേശങ്ങളിലും കസ്റ്റംസ് പരിശോധന നടത്തി. ഫോണ്‍ പുഴയില്‍ നഷ്ടപ്പെട്ടുവെന്നായിരുന്നു അര്‍ജുന്റെ മൊഴി. ഇതിന് പിന്നാലെയാണ് അര്‍ജുന്റെ അഴീക്കോട്ടുള്ള വീട്ടില്‍ തെളിവെടുപ്പിനായി കസ്റ്റംസ് സംഘം എത്തിയത്.

Read More

രേഷ്മയോട് കാമുകനെന്ന പേരില്‍ ചാറ്റ് ചെയ്തത് ആത്മഹത്യ ചെയ്ത യുവതികള്‍, തമാശ അതിരുവിട്ടപ്പോൾ നഷ്ടമായത് മൂന്ന് ജീവനുകൾ

രേഷ്മയോട് കാമുകനെന്ന പേരില്‍ ചാറ്റ് ചെയ്തത് ആത്മഹത്യ ചെയ്ത യുവതികള്‍, തമാശ അതിരുവിട്ടപ്പോൾ നഷ്ടമായത് മൂന്ന് ജീവനുകൾ

ശിശുവിനെ കരിയിലക്കൂനയില്‍ ഉപേക്ഷിച്ച രേഷ്മയുടെ ‘ ഫേസ്ബുക്ക് കാമുകനെ’ പൊലീസ് കണ്ടെത്തി. ‘അനന്ദു’ എന്ന വ്യാജ ഐഡിയില്‍നിന്ന് രേഷ്മയോട് ചാറ്റ് ചെയ്തിരുന്നത് ജീവനൊടുക്കിയ ആര്യയും ഗ്രീഷ്മയുമായിരുന്നു എന്നാണ് പൊലീസ് അന്വേഷണത്തില്‍ കണ്ടെത്തിയത്. ഗ്രീഷ്മയുടെ സുഹൃത്തായ യുവാവിനെ ചോദ്യം ചെയ്തതോടെയാണ് ഇക്കാര്യം പൊലീസ് സ്ഥിരീകരിച്ചത്. രേഷ്മയെ ഇത്തരത്തില്‍ ചാറ്റ് ചെയ്ത് കബളിപ്പിക്കുന്നതായി ഗ്രീഷ്മ സുഹൃത്തിനോട് വെളിപ്പെടുത്തിയിരുന്നു. ഇതാണ് ഫേസ്ബുക്ക് കാമുകനെ തേടിയുള്ള പോലീസ് അന്വേഷണത്തില്‍ നിര്‍ണായകമായത്. കേസില്‍ ഇയാളുടെ രഹസ്യമൊഴി രേഖപ്പെടുത്തും. കല്ലുവാതുക്കലില്‍ നവജാതശിശുവിനെ കരിയിലക്കൂട്ടത്തില്‍ ഉപേക്ഷിച്ച കേസില്‍ ജൂണ്‍ 22 നാണ് രേഷ്മയെ പൊലീസ് അറസ്റ്റ് ചെയ്തത്. മാസങ്ങള്‍ നീണ്ട അന്വേഷണത്തിനൊടുവില്‍ ഡിഎന്‍എ പരിശോധനയിലൂടെയാണ് കുഞ്ഞിന്റെ അമ്മ രേഷ്മയാണെന്ന് കണ്ടെത്തിയത്. പൊലീസ് ചോദ്യംചെയ്യലില്‍ രേഷ്മ കുറ്റം സമ്മതിച്ചു. ഫേസ്ബുക്ക് കാമുകനൊപ്പം ജീവിക്കാനായാണ് കുഞ്ഞിനെ ഉപേക്ഷിച്ചതെന്നായിരുന്നു രേഷ്മയുടെ മൊഴി. തുടര്‍ന്ന് യുവതി ഇതുവരെ നേരില്‍ കണ്ടിട്ടില്ലാത്ത ഫേസ്ബുക്ക് കാമുകന്…

Read More

പങ്കാളിയോടൊപ്പം ഉറങ്ങുന്നത് ഇങ്ങനെയോ, ബന്ധത്തിന്റെ ആയുസ്സ് പറയാം

പങ്കാളിയോടൊപ്പം ഉറങ്ങുന്നത് ഇങ്ങനെയോ, ബന്ധത്തിന്റെ ആയുസ്സ് പറയാം

ഉറക്കം എല്ലാവര്‍ക്കും പ്രധാനപ്പെട്ടത് തന്നെയാണ്. എന്നാല്‍ ഓരോരുത്തരും ഉറങ്ങുന്ന രീതി വളരെയധികം വ്യത്യസ്തമായിരിക്കും. എന്നാല്‍ ഓരോരുത്തരും ഉറങ്ങുന്ന രീതിയിലുണ്ട് ചില പ്രത്യേകതകള്‍. അവ എന്തൊക്കെയെന്നത് ഒന്ന് അറിഞ്ഞിരിക്കുന്നത് നല്ലതാണ്. എന്നാല്‍ ഇത്തരം അവസ്ഥയില്‍ പങ്കാളിയോടൊപ്പം നിങ്ങള്‍ ഉറങ്ങുന്ന പൊസിഷന്‍ നോക്കി നമുക്ക് ചില കാര്യങ്ങള്‍ മനസ്സിലാക്കാന്‍ സാധിക്കുന്നുണ്ട്. നിങ്ങളുടെ ബന്ധം എത്ര കാലം നിലനില്‍ക്കും, ബന്ധത്തില്‍ നിങ്ങള്‍ക്കുള്ള വിശ്വാസം എന്നിവയെല്ലാം പ്രധാനപ്പെട്ടത് തന്നെയാണ്. എന്തൊക്കെയാണ് ദമ്പതികള്‍ ഉറങ്ങുമ്പോള്‍ ഈ രീതിയില്‍ നിന്ന് നിങ്ങള്‍ക്ക് മനസ്സിലാക്കാന്‍ സാധിക്കുന്ന കാര്യങ്ങള്‍ എന്ന് നമുക്ക് നോക്കാവുന്നതാണ്. ഇത് നിങ്ങളുടെ ബന്ധത്തെക്കുറിച്ച് എന്താണ് പറയുന്നത് എന്ന് നമുക്ക് നോക്കാം. കൂടുതല്‍ അറിയാന്‍ വായിക്കൂ. സ്പൂണിംഗ് പൊസിഷന്‍ റിലേഷന്‍ഷിപ്പ് സൈക്കോളജിസ്റ്റ് കോറിന്‍ സ്വീറ്റ് പറയുന്നതനുസരിച്ച്, 18% ദമ്പതികള്‍ മാത്രമാണ് രാത്രിയില്‍ സ്പൂണിംഗ് പൊസിഷനില്‍ ഉറങ്ങുന്നത്. ഈ രീതി അനുസരിച്ച് ഈ സ്ഥാനം ഒരു വ്യക്തിയെ…

Read More

പാമ്പ് കടിയേറ്റാല്‍ ഏറ്റവും ആദ്യം ചെയ്യേണ്ടത്

പാമ്പ് കടിയേറ്റാല്‍ ഏറ്റവും ആദ്യം ചെയ്യേണ്ടത്

കഴിഞ്ഞ ദിവസമാണ് പാമ്പ് കടിയേറ്റ് മൃഗശാലയിലെ ജീവനക്കാരന്‍ മരിച്ച വാര്‍ത്ത നാമെല്ലാവരും വായിച്ചത്. എന്നാല്‍ പാമ്പ് കടിയേല്‍ക്കുമ്പോള്‍ എന്താണ് ആദ്യം ചെയ്യേണ്ടത് എന്നുള്ളത് പലരിലും സംശയം ഉണ്ടാക്കുന്ന ഒന്നാണ്. പലപ്പോഴും മറ്റുള്ളവരുടെ അഭിപ്രായത്തിനും മറ്റും സമയം കളയാതിരിക്കുന്നതിന് വേണ്ടിയാണ് ആദ്യം ശ്രദ്ധിക്കേണ്ടത്. ചിലര്‍ പ്രാകൃത ചികിത്സകള്‍ക്ക് പുറകേ പോവുന്നവരും ഉണ്ട്. എന്നാല്‍ ഇതെല്ലാം കടിയേറ്റയാളുടെ ജീവന് ആപത്തുണ്ടാക്കുന്നതാണ് എന്നുള്ളതാണ് സത്യം. പാമ്പ് കടിയേറ്റാല്‍ എന്താണ് ആദ്യം ചെയ്യേണ്ടത് എന്നുള്ളത് നമുക്ക് നോക്കാവുന്നതാണ്. വിഷമുള്ള പാമ്പാണെങ്കിലും വിഷമില്ലാത്ത പാമ്പാണെങ്കിലും കൃത്യമായ വൈദ്യപരിശോധനക്ക് ശേഷം മാത്രമേ പിന്നീടുള്ള കാര്യങ്ങള്‍ തീരുമാനിക്കാന്‍ പാടുകയുള്ളൂ. വിഷമുള്ള പാമ്പ് കടിച്ചാലും മരണം സെക്കന്റുകള്‍ക്കുള്ളില്‍ സംഭവിക്കുന്നില്ല. അതുകൊണ്ട് തന്നെ പാമ്പ് കടിയേറ്റാല്‍ നമ്മള്‍ അല്‍പം ധൈര്യത്തോടെ പെരുമാറുന്നതിന് ശ്രദ്ധിക്കേണ്ടതാണ്. ഇത്തരത്തില്‍ നിങ്ങള്‍ അറിഞ്ഞിരിക്കേണ്ട ചില കാര്യങ്ങള്‍ ഉണ്ട്. അവ എന്തൊക്കെയെന്ന് നോക്കാവുന്നതാണ്. പാമ്പ് കടിയേറ്റാല്‍ ആദ്യം…

Read More

യാമി ഗൗതമിന് സമ്മൻസ് അയച്ച് ഇ ഡി, കോടികൾ വിദേശ ബാങ്കിൽ നിന്ന് സ്വീകരിച്ചതെന്ന് പരാതി…

യാമി ഗൗതമിന് സമ്മൻസ് അയച്ച്  ഇ ഡി,  കോടികൾ വിദേശ ബാങ്കിൽ നിന്ന് സ്വീകരിച്ചതെന്ന് പരാതി…

സിനിമയിലൂടെയും ടെലിവിഷന്‍ ഷോകളിലൂടെയും പരസ്യങ്ങളിലൂടെയും ഏവര്‍ക്കും പ്രിയങ്കരിയായ താരമാണ് യാമി ഗൗതം. തന്റെ അഭിനയം കൊണ്ടും സൗന്ദര്യം കൊണ്ടും ലക്ഷക്കണക്കിന് ആരാധകരെ നേടിയെടുക്കാന്‍ താരത്തിന് സാധിച്ചിട്ടുണ്ട്. താരം പ്രേക്ഷകര്‍ക്കിടയില്‍ കൂടുതലും അറിയപ്പെടുന്നത് പരസ്യങ്ങളിലെ മുഖത്തിലൂടെ ആണ്. മലയാളികള്‍ക്കും താരത്തെ ഏറെ ഇഷ്ടമാണ്. 2012 ല്‍ മലയാളത്തിന്റെ പ്രിയ താരം പൃഥ്വിരാജ് നായകനായി പുറത്തിറങ്ങിയ സിനിമ ഹീറോയില്‍ പൃഥ്വിരാജിന്റെ നായികയായി വെള്ളിത്തിരയില്‍ തിളങ്ങി നില്‍ക്കാന്‍ താരത്തിനു സാധിച്ചിട്ടുണ്ട്. ഹിന്ദി തെലുങ്ക് തമിഴ് മലയാളം പഞ്ചാബി എന്നീ ഭാഷകളില്‍ അഭിനയിച്ച് കഴിവ് തെളിയിക്കാന്‍ താരത്തിനു സാധിച്ചു. താരമിപ്പോള്‍ സമൂഹമാധ്യമങ്ങളിലെ ചൂടുള്ള ചര്‍ച്ചയായി മാറിയിരിക്കുകയാണ്. ഒരു വിവാദ വാര്‍ത്തയില്‍ ആണ് താരം അകപ്പെട്ടിരിക്കുന്നത്. താരത്തിനെതിരെ ED യില്‍ ഹാജരാകാന്‍ ഉള്ള ഉത്തരവാണ് ഇപ്പോള്‍ പുറത്തുവന്നിരിക്കുന്നത്. ഫൈനാന്‍ഷ്യല്‍ തിരിമറി തുടര്‍ന്നാണ് താരത്തിനെതിരെ ആരോപണമുന്നയിച്ചത്. താരത്തിന്റെ ബാങ്ക് അക്കൗണ്ടില്‍ ഒന്നര കോടിയുടെ ഫോറെക്‌സ് എക്‌സ്‌ചേഞ്ച്…

Read More

ഉപ്പും മുളകിലെ ലച്ചുവും പൂജയും ഒരുമിച്ചപ്പോൾ… അശ്വതിയുടെയും ജൂഹിയുടെയും ഫോട്ടോ വൈറലാകുന്നു

ഉപ്പും മുളകിലെ ലച്ചുവും പൂജയും ഒരുമിച്ചപ്പോൾ… അശ്വതിയുടെയും ജൂഹിയുടെയും ഫോട്ടോ വൈറലാകുന്നു

മലയാള ടെലിവിഷന്‍ പരമ്പരകളുടെ പതിവ് രീതികള്‍ എല്ലാം പൊളിച്ചടുക്കി മികച്ച അവതരണ വഴികളിലൂടെ ഒരുപാട് ആരാധകരെ വളരെ പെട്ടെന്ന് നേടാന്‍ കഴിഞ്ഞ പരമ്പരയാണ് ഉപ്പും മുളകും. കണ്ണീരും കിനാവുമായ പരമ്പരകളുടെ എല്ലാം മുന്‍നിരയിലേക്ക് ഈ പരമ്പര എത്താന്‍ സാധിച്ചത് പരമ്പരയിലെ അഭിനയിതാക്കളുടെ മികവ് തന്നെയാണ്. മലയാളികള്‍ ഒന്നടങ്കം ഇരുകൈയും നീട്ടി സ്വീകരിച്ച ടിവി സീരിയല്‍ ആയിരുന്നു ഇത്. കഥാപാത്രങ്ങളുടെ വേറിട്ട അഭിനയ രീതി തന്നെയാണ് ഉപ്പും മുളകും പ്രേക്ഷകര്‍ക്കിടയില്‍ വളരെ പെട്ടന്ന് ശ്രദ്ധ പിടിച്ചു പറ്റാന്‍ ഉള്ള പ്രധാന കാരണം. ഇതിലെ ഓരോ കഥാപാത്രങ്ങളും പ്രേകഷകര്‍ക്കിടയില്‍ ആരാധക കൂട്ടത്തെ വളര്‍ത്തിയെടുത്തിട്ടുണ്ട്. ഉപ്പും മുളകില്‍ പ്രേക്ഷകര്‍ക്ക് ഇഷ്ടപ്പെട്ട കഥാ പാത്രമാണ് ലച്ചു. ബാലുവിന്റെ മൂത്ത പെണ്‍കുട്ടിയുടെ ലച്ചു എന്ന കഥാപാത്രം അവതരിപ്പിച്ചത് ജൂഹി റുസ്തഗി ആയിരുന്നു. വളരെ മികച്ച ആരാധക വൃന്ദം തന്നെ താരത്തിനുണ്ട്. താരത്തിന് പ്രേക്ഷക പ്രീതിയും…

Read More