ഡോക്ടര്‍മാര്‍ക്ക് സമഗ്രമായ ബാങ്കിങ് സേവനങ്ങളുമായി ഐസിഐസിഐ ബാങ്കിന്റെ ‘സല്യൂട്ട് ഡോക്ടേഴ്സ്’

ഡോക്ടര്‍മാര്‍ക്ക് സമഗ്രമായ ബാങ്കിങ് സേവനങ്ങളുമായി  ഐസിഐസിഐ ബാങ്കിന്റെ  ‘സല്യൂട്ട് ഡോക്ടേഴ്സ്’

കൊച്ചി: ഐസിഐസിഐ ബാങ്ക് മെഡിക്കല്‍ ഡോക്ടര്‍മാര്‍ക്കായി രാജ്യത്തെ സമഗ്രമായ ബാങ്കിങ് പദ്ധതികള്‍ അവതരിപ്പിച്ചു. ഡോക്ടര്‍മാര്‍ക്ക് അഭിവാദ്യം അര്‍പ്പിച്ചു കൊണ്ട് ‘സല്യൂട്ട് ഡോക്ടേഴ്സ്’ എന്ന പദ്ധതിക്കു കീഴില്‍ ഓരോ ഡോക്ടര്‍മാര്‍ക്കും ആവശ്യമായമുള്ള കസ്റ്റമൈസ്ഡും, മൂല്യാധിഷ്ഠിത സേവനങ്ങളാണ് അവതരിപ്പിച്ചിരിക്കുന്നത്. മെഡിക്കല്‍ വിദ്യാര്‍ത്ഥികള്‍ മുതല്‍ സീനിയര്‍ കണ്‍സള്‍ട്ടന്റും, ആശുപത്രിയുടെയോ ക്ലിനിക്കിന്റെയോ ഉടമയായ ഡോക്ടേഴ്സ് വരെ ഇതില്‍ ഉള്‍പ്പെടും. സേവനങ്ങള്‍ പലതും ഡിജിറ്റലും ഉടനടി ലഭ്യമാകുന്നതുമാണ്. ഡോക്ടര്‍മാര്‍ക്കും അവരുടെ കുടുംബങ്ങള്‍ക്കും ആവശ്യമായ ബാങ്കിങ് സേവനങ്ങളെല്ലാം ഇതിനു കീഴില്‍ ലഭ്യമാകും. ഉപഭോക്താക്കള്‍ക്ക് ബാങ്കിങ് സേവനങ്ങള്‍ ഡിജിറ്റലായും തടസമില്ലാതെയും ലഭ്യമാക്കുന്ന 500ഓളം സേവനങ്ങള്‍ അടങ്ങിയ ബാങ്കിന്റെ ഡിജിറ്റല്‍ പ്ലാറ്റ്ഫോമായ ഐസിഐസിഐ സ്റ്റാക്കാണ് ഈ പദ്ധതിക്ക് കരുത്തേകുന്നത്. സല്യൂട്ട് ഡോക്ടേഴ്സിലൂടെ നൂതനമായ സേവനങ്ങളാണ് ബാങ്ക് ലഭ്യമാക്കുന്നത്. വ്യക്തിഗതവും ബിസിനസ്പരവുമായ ആവശ്യങ്ങള്‍ക്കായി സേവിങ്സ്, കറണ്ട് ആക്കൗണ്ടുകളിലൂടെ നിരവധി പ്രീമിയം സേവനങ്ങളുണ്ട്. വീട്, വാഹനം, വ്യക്തിഗതം, വിദ്യാഭ്യാസം, മെഡിക്കല്‍ ഉപകരണങ്ങള്‍,…

Read More

ഇന്ത്യ പ്രസ് ക്ലബ് അന്തര്‍ദേശീയ മാധ്യമ സമ്മേളനം ചിക്കാഗോയില്‍

ഇന്ത്യ പ്രസ് ക്ലബ് അന്തര്‍ദേശീയ മാധ്യമ സമ്മേളനം ചിക്കാഗോയില്‍

ചിക്കാഗോ: ലോകത്തെ മാറ്റി മറിച്ച് കോവിഡ് തേരോട്ടം നടത്തിയ ശേഷം നടക്കുന്ന ആദ്യത്തെ പ്രമുഖ സമ്മേളനങ്ങളിലൊന്നായ ഇന്ത്യ പ്രസ് ക്ലബ് ഓഫ് നോര്‍ത്ത് അമേരിക്ക (ഐ.പി.സി.എന്‍.എ) ദ്വൈവാര്‍ഷിക അന്താരാഷ്ട്ര മീഡിയ കോണ്‍ഫറന്‍സ് നവംമ്പര്‍ 11 , 12 ,13, 14 തീയതികളില്‍ ചിക്കാഗോയില്‍ നടക്കും. ഇല്ലിനോയി സംസ്ഥാനത്തെ ഗ്ലെന്‍വ്യൂവില്‍ റെനൈസ്സന്‍സ് (Renaissance) (മാരിയറ്റ് ) ഹോട്ടലാണ് വേദി. ഒന്നര ദശാബ്ദതിലേറെ മികവുറ്റ സേവന ചരിത്രമുള്ള ഇന്ത്യാ പ്രസ് ക്ലബ് അന്തര്‍ ദേശീയ സമ്മേളനം ഇത് മൂന്നാം പ്രാവശ്യമാണ് ചിക്കാഗോയില്‍ അരങ്ങേറുന്നത്.രണ്ടാമത്തെ അന്താരാഷ്ട്ര കോണ്‍ഫറന്‍സ് ചിക്കാഗോയിലാണ് നടന്നത്.നാലാമത്ത കോണ്‍ഫറന്‍സും ചിക്കാഗോയില്‍ ശിവന്‍ മുഹമ്മയുടെ നേതൃത്വത്തില്‍ നടന്നു. ചരിത്രപരമായി, മാധ്യമരംഗത്തുള്ളവരും സംഘടനാ രംഗത്തുള്ളവരും ഒത്തുകൂടുന്ന വേദിയാണ് പ്രസ് ക്ലബ് സമ്മേളനം. ഫോമാ, ഫൊക്കാന, വേള്‍ഡ് മലയാളി കൌണ്‍സില്‍ കണ്‍വന്‍ഷന്‍ പോലെ ദേശീയ പ്രാധാന്യത്തോടെ നടത്തുന്ന സമ്മേളനം. ഒരു ഭിന്നതയുമില്ലാതെ എല്ലാ…

Read More

വിദ്യാര്‍ത്ഥികള്‍ക്കും രക്ഷിതാക്കള്‍ക്കും സൗജന്യ കരിയര്‍ ഗൈഡന്‍സ് വെബിനാര്‍

വിദ്യാര്‍ത്ഥികള്‍ക്കും രക്ഷിതാക്കള്‍ക്കും സൗജന്യ കരിയര്‍ ഗൈഡന്‍സ് വെബിനാര്‍

ഈ വര്‍ഷം പ്ലസ് ടു (സയന്‍സ്) കഴിഞ്ഞ വിദ്യാര്‍ത്ഥികള്‍ക്കും രക്ഷിതാക്കള്‍ക്കുമായി സൗജന്യ കരിയര്‍ ഗൈഡന്‍സ് വെബിനാര്‍. ലീഡേഴ്‌സ് ആന്‍ഡ് ലാഡേഴ്‌സ് ഗ്രൂപ്പിന് കീഴിലുള്ള ലിസ ഫിനിഷിംഗ് സ്‌കൂള്‍ ഇതിനുള്ള അവസരം ഒരുക്കുന്നു. ‘പ്ലസ് ടു (സയന്‍സ്) കഴിഞ്ഞു ഇനി എന്ത് പഠിക്കണം?’ എന്ന വിഷയത്തിലാണ് വെബിനാര്‍ സംഘടിപ്പിക്കുന്നത്. ഞായറാഴ്ച (04-07-2021) വൈകിട്ട് ഏഴിനാണ് വെബിനാര്‍. പ്ലസ് ടു കഴിഞ്ഞ് ഉപരിപഠനത്തിന് തയ്യാറെടുക്കുന്ന വിദ്യാര്‍ഥികള്‍ക്കും അവരുടെ മാതാപിതാക്കള്‍ക്കുമാണ് വെബിനാറില്‍ പങ്കെടുക്കാന്‍ അവസരം. കരിയര്‍ ഗൈഡന്‍സ് വിദഗ്ദ്ധന്‍ ജലീഷ് പീറ്റര്‍ വെബിനാര്‍ നയിക്കും. വെബിനാറില്‍ പങ്കെടുക്കാന്‍ താത്പര്യമുള്ള വിദ്യാര്‍ഥികളും രക്ഷിതാക്കളും മുന്‍കൂട്ടി ഓണ്‍ലൈനായി രജിസ്റ്റര്‍ ചെയ്യണം രജിസ്റ്റര്‍ ചെയ്യുവാനായി: https://forms.gle/UsKuYRNqVQdVnLjCA

Read More

എട്ടാമത് കമ്മ്യൂണിറ്റി റേഡിയോ സ്റ്റേഷന്‍ പുരസ്‌കാരത്തിന്റെ പ്രമേയ വിഭാഗത്തില്‍ റേഡിയോ മാറ്റൊലിക്ക് ഒന്നാം സ്ഥാനം

എട്ടാമത് കമ്മ്യൂണിറ്റി റേഡിയോ സ്റ്റേഷന്‍ പുരസ്‌കാരത്തിന്റെ പ്രമേയ വിഭാഗത്തില്‍ റേഡിയോ മാറ്റൊലിക്ക് ഒന്നാം സ്ഥാനം

എട്ടാമത് ദേശീയ കമ്യൂണിറ്റി റേഡിയോ പുരസ്‌കാരത്തില്‍ (2020-21), പ്രമേയ വിഭാഗത്തില്‍ വയനാട് ജില്ലയിലെ റേഡിയോ മാറ്റൊലി ഒന്നാമതെത്തി. ”ഋതുഭേദം” എന്ന പരിപാടിക്കാണ് പുരസ്‌കാരം. 2009 ല്‍ പ്രക്ഷേപണം ആരംഭിച്ചതുമുതല്‍ റേഡിയോ മാറ്റൊലി 90.4 എഫ് എം, സാമൂഹികമാറ്റം, സാമൂഹിക വികസനത്തിനായി വാര്‍ത്താവിനിമയ മാധ്യമങ്ങളുടെ ഉപയോഗപ്പെടുത്തല്‍ എന്നിവയില്‍ വലിയ തോതില്‍ സംഭാവന നല്‍കുന്നുണ്ട്. തങ്ങളുടെ വൈവിധ്യമാര്‍ന്ന റേഡിയോ പരിപാടികളിലൂടെ വയനാട്ടിലെ ജനങ്ങള്‍ക്ക്, പ്രത്യേകിച്ചും ഗോത്രവര്‍ഗ്ഗ വിഭാഗക്കാര്‍ക്ക്. ആവശ്യമായ വിവിധ വിവരങ്ങള്‍ റേഡിയോ മാറ്റൊലി ലഭ്യമാക്കുന്നു. 24 മണിക്കൂറും ഈ സ്റ്റേഷന്‍ പ്രക്ഷേപണം നടത്തുന്നുണ്ട്. റേഡിയോ മാറ്റൊലി തയ്യാറാക്കി പ്രക്ഷേപണം ചെയ്ത ഒരു റേഡിയോ പ്രഭാഷണ പരമ്പരയാണ് ”ഋതുഭേദം”. സുസ്ഥിരമായ പരിസ്ഥിതിയ്‌ക്കൊപ്പം, വയനാട് ജില്ലയിലെ കാര്‍ഷിക ഉത്പാദന ശേഷി വര്‍ധിപ്പിക്കുന്നതിനായി പരിസ്ഥിതിയോട് ചേര്‍ന്ന് കൊണ്ടുള്ള മാതൃകകള്‍ പ്രോത്സാഹിപ്പിക്കുന്നത് ലക്ഷ്യമിട്ടുള്ളതാണ് ഈ പരിപാടി. 2011-12 കാലയളവിലാണ് വാര്‍ത്താവിതരണ പ്രക്ഷേപണ മന്ത്രാലയം ദേശീയ…

Read More

കണ്ണന്‍ താമരക്കുളത്തിന്റെ ‘ഉടുമ്പ്’ ഹിന്ദിയിലേക്ക്…

കണ്ണന്‍ താമരക്കുളത്തിന്റെ ‘ഉടുമ്പ്’ ഹിന്ദിയിലേക്ക്…

ഉടുമ്പിന്റെ ഹിന്ദി റീമേക്ക് അവകാശം മാരുതി ട്രേഡിങ്ങ് കമ്പനിയും സണ്‍ ഷൈന്‍ മ്യൂസിക്കും ചേര്‍ന്ന് സ്വന്തമാക്കി. മോളിവുഡില്‍ ഇത് ആദ്യമായിട്ടാണ് ഒരു ചിത്രം റിലീസിന് മുന്‍പ് തന്നെ മറ്റ് ഇന്ത്യന്‍ ഭാഷയിലേക്ക് മൊഴിമാറ്റവകാശം കരസ്ഥമാക്കുന്നത്. ഈ വര്‍ഷം അവസാനത്തോടെ ബോളിവുഡില്‍ ചിത്രീകരണം ആരംഭിക്കാനാണ് പ്ലാന്‍ ചെയ്യുന്നതെന്ന് അണിയറ പ്രവര്‍ത്തകര്‍ പറയുന്നു. ചിത്രം കണ്ണന്‍ താമരക്കുളം തന്നെ ബോളിവുഡില്‍ സംവിധാനം ചെയ്യും. മലയാളത്തില്‍ എത്തുന്ന ‘ഉടുമ്പ്’ല്‍ സെന്തില്‍ കൃഷ്ണ, ഹരീഷ് പേരടി, അലന്‍സിയര്‍, സാജല്‍ സുദര്‍ശന്‍ എന്നിവര്‍ പ്രധാന വേഷങ്ങളില്‍ എത്തുന്നു. പുതുമുഖങ്ങളായ ആഞ്ജലീന ലിവിങ്സ്റ്റനും,യാമി സോനയുമാണ് നായികമാര്‍. ത്രില്ലര്‍ പശ്ചാത്തിലൊരുക്കുന്ന ഈ ചിത്രത്തിന്റെ തിരക്കഥ ഒരുക്കുന്നത് അനീഷ് സഹദേവനും ശ്രീജിത്ത് ശശിധരനും ചേര്‍ന്നാണ്. ചിത്രത്തില്‍ മന്‍രാജ്, ബൈജു, മുഹമ്മദ് ഫൈസല്‍, ജിബിന്‍ സാബ്, പോള്‍ താടിക്കാരന്‍, ശ്രേയ അയ്യര്‍ തുടങ്ങിയവരും അഭിനയിക്കുന്നു. രവിചന്ദ്രനാണ് ഛായാഗ്രഹണം നിര്‍വഹിക്കുന്നത്. 24…

Read More

ഉപ്പൂറ്റി വിണ്ടു കീറുന്നുണ്ടോ? എങ്കിൽ പരിഹാരമുണ്ട്!

ഉപ്പൂറ്റി വിണ്ടു കീറുന്നുണ്ടോ? എങ്കിൽ പരിഹാരമുണ്ട്!

നമ്മളിൽ കൂടുതൽ പേരും മുഖവും മുടിയുമൊക്കെ മിനുക്കാൻ ധാരാളം സമയം ചെലവഴിക്കാറുണ്ട്, എന്നാൽ പാദങ്ങളുടെ കാര്യം വരുമ്പോൾ ഈ സംരക്ഷണം പലപ്പോഴും അവഗണിക്കുകയാണ് പതിവ്. പൊണ്ണത്തടി, പാകമാവാത്ത ഷൂസ്, ദീർഘനേരം നിൽക്കുക, വരണ്ട ചർമ്മം, ശരിയായ പരിചരണത്തിന്റെയും ശുചിത്വത്തിന്റെയും കുറവ് എന്നിവയാണ് കാൽപ്പാദങ്ങൾ വിണ്ടുകീറുന്നതിന് കാരണമാകുന്ന ചില സാധാരണ ഘടകങ്ങൾ. നിങ്ങളുടെ വിണ്ടുകീറിയ കാൽപ്പാദങ്ങൾ സുഖപ്പെടുത്തുന്നതിനുള്ള അടുക്കളയിൽ തന്നെ ലഭ്യമായ ചില വീട്ടുവൈദ്യങ്ങൾ നമുക്ക് നോക്കാം. വിറ്റാമിൻ എ, ബി 6, സി എന്നിവ അടങ്ങിയിരിക്കുന്ന ഏത്തപ്പഴത്തിലെ പോഷകങ്ങളുടെ സമൃദ്ധി ചർമ്മത്തിന്റെ ഇലാസ്തികത നിലനിർത്താനും ചർമ്മത്തിന്റെ ജലാംശം നന്നായി നിലനിർത്താനും സഹായിക്കുന്നു. പ്രകൃതിദത്ത മോയ്‌സ്ചുറൈസറാണ് വാഴപ്പഴം, ഇത് കാലുകൾ നനവുള്ളതാക്കുകയും ചർമ്മം വരളുന്നത് തടയുകയും ചെയ്യുന്നു. രണ്ട് പഴുത്ത വാഴപ്പഴം ഉടച്ചെടുത്ത് മിനുസമാർന്ന പേസ്റ്റ് തയ്യാറാക്കുക. ചർമ്മത്തിന് നല്ലതല്ലാത്ത ആസിഡ് അടങ്ങിയിരിക്കുന്നതിനാൽ പഴുക്കാത്ത പഴം ഒഴിവാക്കുക. കാൽവിരലിന്റെ…

Read More

വീട്ടിലെ എലിശല്യം അകറ്റാം !

വീട്ടിലെ എലിശല്യം അകറ്റാം !

ഭക്ഷണസാധനങ്ങളും മറ്റു വസ്തുവകകളും കരണ്ടു തിന്ന് നശിപ്പിക്കുന്നതിൽ തുടങ്ങി എലികൾ വരുത്തിവയ്ക്കുന്ന ചെറുതും വലുതുമായ നാശനഷ്ടങ്ങൾ പറഞ്ഞാൽ തീരില്ല.താപനില കുറയുന്ന സാഹചര്യങ്ങളിൽ, പ്രത്യേകിച്ചും തണുപ്പുള്ള കാലഘട്ടങ്ങളിലാണ് എലിശല്യം വീടുകളിൽ കൂടുതലായി കാണപ്പെടുന്നത്. ഈ ഘട്ടത്തിൽ ഭക്ഷണവും വാസസ്ഥലവും കണ്ടെത്താൻ കഴിയാതെ വരുമ്പോൾ എലികൾ നമ്മുടെ വീടുകളിൾക്കുള്ളിൽ പ്രവേശിച്ചുകൊണ്ട് ശല്യപ്പെടുത്താൻ തുടങ്ങുന്നു.വീട്ടുസാധനങ്ങളെല്ലാം ഒന്നൊന്നായി കരണ്ടു തിന്നാൻ തുടങ്ങുന്നതിൽ മാത്രം തീരുന്നതല്ല എലിയെ കൊണ്ടുള്ള ഉപദ്രവങ്ങൾ. ഇതിനെല്ലാമുപരി ഇവ പരത്തുന്ന രോഗങ്ങളെയാണ് ഏറ്റവുമധികം പേടിക്കേണ്ടത്. ഏതാണ്ട് ഇരുപതിലധികം രോഗങ്ങൾക്ക് എലികൾ മൂലം ഉണ്ടാകുന്നു. വീട്ടിൽ എലിയുടെ സാന്നിധ്യം ഉണ്ടെങ്കിൽ പല രോഗങ്ങളും ഉണ്ടാകാനുള്ള സാധ്യത വിളിച്ചു വരുത്തുകയാണ് ചെയ്യുന്നത്. അതുകൊണ്ടു തന്നെ നിങ്ങളുടെ വീട്ടിൽ എലി ശല്യം ശ്രദ്ധയിൽപ്പെട്ടാൽ അത് കണ്ടുതുടങ്ങുന്ന ആദ്യഘട്ടത്തിൽ തന്നെ ഈ പ്രശ്നത്തിന് ഒരു പരിഹാരം കാണേണ്ടത് അത്യാവശ്യമാണ്. വീട്ടിലെ എലിശല്യം ഒഴിവാക്കാനായി നമുക്ക് ചെയ്യാൻ…

Read More

മാസ്‌കിടുമ്പോൾ വായനാറ്റമോ?

മാസ്‌കിടുമ്പോൾ വായനാറ്റമോ?

പലരേയും അലട്ടുന്ന ഒരു വലിയ പ്രശ്നമാണ് വായ്‌നാറ്റം. ഇതിന് കാരണങ്ങൾ പലതാണ്. ശരിയായ രീതിയിൽ വായ വൃത്തിയാക്കാത്തതും ചില ഭക്ഷണ വസ്തുക്കളും വയറ്റിൽ അസിഡിറ്റി പോലുളള പ്രശ്‌നങ്ങളുമെല്ലാം തന്നെ ഇതിന് കാരണമാകുന്നു. എന്നാൽ ഈ കൊറോണകാലത്ത് മാസ്‌ക് നമ്മുടെ ശീലമായിരിക്കുന്ന സാഹചര്യത്തിൽ പലർക്കും ഇതു ധരിച്ചു കഴിയുമ്പോഴാണ് വായ്‌നാറ്റം അനുഭവപ്പെടുന്നത്.ഇതിന് കാരണം വായിലെ ബാക്ടീരിയ തന്നെയാണ്. നാം ഉണർന്നുളള സമയത്ത് ഇടയ്ക്കു വായ കഴുകുന്നു. ഇതിലൂടെ ആ ബാക്ടീരിയ നശിക്കുന്നു. എന്നാൽ ഉറങ്ങുന്ന സമയത്ത് വായ കഴുകില്ല. ഇതിലൂടെ ഈ ബാക്ടീരിയ വളർന്നു പെരുകുന്നു. ഇതാണ് രാവിലെ എഴുന്നേൽക്കുമ്പോൾ വായ്‌നാറ്റം അനുഭവപ്പെടുന്നതിന്റെ കാരണം. സാധാരണ ഗതിയിൽ ഈ വായ്‌നാറ്റം പല്ലു വൃത്തിയാക്കുമ്പോൾ പോകുന്നു. വായ ക്ലീൻ ചെയ്യുകയെന്നതു തന്നെയാണ് ഇതൊഴിവാക്കാനുള്ള പ്രധാന വഴി. എന്നാൽ വായ്‌നാറ്റം പലപ്പോഴും പല രോഗങ്ങളുടേയും ലക്ഷണം കൂടിയാണ് എന്നതാണ് വാസ്തവം. ഇതിനാൽ…

Read More

ഇന്ത്യയിലെ ആദ്യത്തെ നാഷണൽ മാരിടൈം ഹെറിടേജ് കോംപ്ലക്സ്​

ഇന്ത്യയിലെ ആദ്യത്തെ നാഷണൽ മാരിടൈം ഹെറിടേജ് കോംപ്ലക്സ്​

ഗുജറാത്തിലെ ലോത്തലിൽ സ്ഥിതി ചെയ്യുന്ന ആർക്കിയോളജിക്കൽ സർവേ ഓഫ് ഇന്ത്യയുടെ സമീപമായി ലോകോത്തര നിലവാരത്തിലുള്ള മാരിടൈം ഹെറിട്ടേജ് കോംപ്ലക്സ് വരികയാണ്. പ്രാചീന കാലം മുതൽ ആധുനിക കാലം വരെയുള്ള ഇന്ത്യയുടെ പൈതൃകം വിളിച്ചോതുന്ന തരത്തിലുള്ളതായിരിക്കും ഈ ഹെറിട്ടേജ് സെന്റർ. സന്ദർശകർക്ക് അറിവ് പകരുന്നതോടൊപ്പം വിനോദങ്ങളിൽ ഏർപ്പെടാനും അവസരമൊരുങ്ങും എന്നതാണ് പ്രത്യേകത. 400 ഏക്കറിൽ പടർന്നു കിടക്കുന്ന ഈ മാരിടൈം ഹെറിടേജ് കോംപ്ലക്സിൽ ഹെറിടേജ് ടീം പാർക്ക്, നാഷണൽ മാരിടൈം ഹെറിടേജ് മ്യൂസിയം, ലൈറ്റ് ഹൗസ് മ്യൂസിയം, മാരിടൈം ഇൻസ്റ്റിറ്റ്യൂട്ട്, ഇക്കോ-റിസോർട്ടുകൾ തുടങ്ങിയവയുണ്ടാകും. അധികം വൈകാതെ തന്നെ ഈ സംവിധാനങ്ങൾ ഇവിടെ ഒരുങ്ങും. രാജ്യത്തിന്റെ സാംസ്കാരിക പൈതൃകം കൃത്യമായി വിദേശികളടക്കമുള്ള ടൂറിസ്റ്റുകളിലേക്ക് എത്തിക്കാൻ ഈ ഉദ്യമത്തിനാകുമെന്ന് കേന്ദ്ര ടൂറിസം മന്ത്രി പ്രഹ്ലാദ് സിംഗ് പട്ടേൽ പറഞ്ഞു. ഈ പദ്ധതിക്ക് കേന്ദ്ര സാംസ്കാരിക വകുപ്പിന്റെ എല്ലാവിധ സഹായവുമുണ്ടാകുമെന്നും മന്ത്രി കൂട്ടിച്ചേർത്തു….

Read More

ഐസിസി റാങ്കിങ്ങില്‍ ഒന്നാമനായി വില്യംസണ്‍

ഐസിസി റാങ്കിങ്ങില്‍ ഒന്നാമനായി വില്യംസണ്‍

ഐസിസി പുറത്തുവിട്ട ഏറ്റവും പുതിയ ടെസ്റ്റ് റാങ്കിങ്ങിൽ ന്യൂസിലൻഡ് നായകൻ കെയ്ൻ വില്യംസൺ ഒന്നാം സ്ഥാനത്ത്. ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനലിൽ 49, 52 എന്നിങ്ങനെയായിരുന്നു വില്യംസണിന്റെ ഇന്നിങ്‌സ്. രണ്ടാം സ്ഥാനത്തുള്ള സ്റ്റീവ് സ്മിത്തിനേക്കാൾ 10 പോയിന്റ് അധികമാണ് വില്യംസണിന്. 901 പോയന്റുള്ള വില്യംസണിന് താഴെയായി സ്റ്റീവ് സ്മിത്ത്, മാർനസ് ലബുഷെയ്ൻ, വിരാട് കോലി എന്നിവരാണുള്ളത്. 2015ന് ശേഷം ഇതാദ്യമായാണ് വില്യംസൺ ഒന്നാം സ്ഥാനത്ത് തിരിച്ചെത്തിയത്. ഒപ്പം ബാറ്റ്‌സ്മാന്മാരിൽ മൂന്ന് ഇന്ത്യൻ കളിക്കാർ ആദ്യ പത്തിലുണ്ട്. വിരാട് കോലിക്ക് പിന്നിലായി രോഹിത് ശർമ ആറാം സ്ഥാനത്തെത്തിയപ്പോൾ റിഷഭ് പന്ത് ആണ് ഏഴാം റാങ്കിൽ. ബൗളിങ്ങിൽ പാറ്റ് കമ്മിൻസന് താഴെയായി ആർ അശ്വിൻ രണ്ടാം സ്ഥാനത്ത് നിൽക്കുന്നു. ഓൾറൗണ്ടർമാരിൽ രവീന്ദ്ര ജഡേജ ഒരു സ്ഥാനം താഴേക്കിറങ്ങി രണ്ടാം സ്ഥാനത്തെത്തി. ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനലിലെ മോശം പ്രകടനമാണ് ജഡേജയ്ക്ക് ഒന്നാം…

Read More