എൽ ഡി എഫ് സർക്കാരിന്റെ സാമ്പത്തിക നയം ഉടൻ തിരുത്തണം: കെ ബാബു എം എൽ എ

എൽ ഡി എഫ് സർക്കാരിന്റെ സാമ്പത്തിക നയം ഉടൻ തിരുത്തണം:          കെ ബാബു എം എൽ എ

സാമ്പത്തിക അരാജകത്വത്തിലേക്ക് സംസ്ഥാനത്തെ അതിവേഗം നയിച്ചുകൊണ്ടിരിക്കുകയും സംസ്ഥാനത്തെ കടത്തിൽ മുക്കിക്കൊല്ലുകയും ചെയ്യുന്ന എൽ ഡി എഫ് സർക്കാരിന്റെ സാമ്പത്തിക നയം ഉടൻ തിരുത്തലുകൾക്ക് വിധേയമാക്കണമെന്ന് കോൺഗ്രസ് നിയമസഭാ കക്ഷി ഉപനേതാവ് കെ ബാബു എം എൽ എ. എല്ലാ പരിധികളും മറികടന്ന് കടമെടുക്കുകയെന്നത് എൽഡിഎഫ് സർക്കാർ ശീലമാക്കിയിരിക്കുന്നു. ചെലവിന് വേണ്ടി വായ്പ എടുക്കുന്നത് മനസ്സിലാക്കാം. എന്നാൽ, ശമ്പളം/ പെൻഷൻ എന്നിവ നൽകുന്നതിലേക്കായി നിരന്തരം വർദ്ധിച്ച പലിശനിരക്കിൽ കടമെടുക്കുന്നത് ആത്മഹത്യാപരമാണ്. സംസ്ഥാനം കടത്തിൽ മുങ്ങിത്താഴുമ്പോഴും ധൂർത്തിലും അനാവശ്യ ചെലവുകളിലും സർക്കാർ ഒരു കുറവും വരുത്തുന്നില്ലെന്നും അദ്ദേഹം കുറ്റപ്പെടുത്തി. 2021 മെയ് 24 മുതൽ, ജൂൺ 29, വരെ 9 തവണകളിലായി 9000 കോടി രൂപ സംസ്ഥാനം കടമെടുത്തു കഴിഞ്ഞു. പലിശ നിരക്ക് 6. 78% തുടങ്ങി 7.20% ആയി വർദ്ധിച്ചു.2016ൽ, യുഡിഎഫ് സർക്കാർ അധികാരം ഒഴിയുമ്പോൾ, സംസ്ഥാനത്തിന്റെ പൊതുകടം…

Read More

ഇന്ധനവില വര്‍ദ്ധനക്കെതിരെ വരാനിരിക്കുന്നത് വന്‍ ദേശീയ പ്രക്ഷോഭം : പി സി ചാക്കോ

ഇന്ധനവില വര്‍ദ്ധനക്കെതിരെ വരാനിരിക്കുന്നത് വന്‍ ദേശീയ പ്രക്ഷോഭം : പി സി ചാക്കോ

  ഇന്ധനവില തുടര്‍ച്ചയായി വര്‍ദ്ധിപ്പിക്കുന്ന കേന്ദ്രസര്‍ക്കാരിന്റെ പകല്‍ക്കൊള്ളക്കെതിരെ വരാനിരിക്കുന്നത് വന്‍ദേശീയ പ്രക്ഷോഭമാണെന്ന് എന്‍ സിപി സംസ്ഥാന അദ്ധ്യക്ഷന്‍ പി സി ചാക്കോ പറഞ്ഞു. എല്‍ഡിഎഫിന്റെ നേതൃത്വത്തില്‍ സംസ്ഥാനത്തെ അഞ്ച് ലക്ഷം കേന്ദ്രങ്ങളില്‍ സംഘടിപ്പിച്ച പ്രതിഷേധ സംഗമങ്ങളുടെ ഭാഗമായി എറണാകുളത്ത് മേനകയില്‍ നടന്ന പരിപാടി ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. എല്‍ഡിഎഫിന്റെ നേതൃത്വത്തില്‍ കേരളത്തില്‍ നടക്കുന്ന സമരം കേന്ദ്രസര്‍്ക്കാരിനുള്ള ശക്തമായ മുന്നറിയിപ്പാണ്. ജനകീയ സമരങ്ങളെ അവഗണിക്കുന്ന പ്രധാനമന്ത്രിയുടെ സ്ഥിരം ശൈലി ഇനിയും ആവര്‍ത്തിച്ചാല്‍ കേന്ദ്രസര്‍ക്കാരിന് വന്‍വില നല്‍കേണ്ടിവരുമെന്നും പി സി ചാക്കോ മുന്നറിയിപ്പ് നല്‍കി. ജനതാദള്‍ ജില്ലാ പ്രസിഡന്റ് സാബു ജോര്‍ജ്ജ് അദ്ധ്യക്ഷനായിരുന്നു. എല്‍ഡിഎഫ് നേതാക്കളായ കെ.ജെ.ജേക്കബ്, ചന്ദ്രശേഖരമേനോന്‍, പി.എസ് ജോണ്‍, കുമ്പളം രവി, അഡ്വക്കേറ്റ് അനില്‍, പി.എം.സുരേഷ്ബാബു, കെ.ആര്‍ രാജന്‍, അസീസ് തുടങ്ങിയവര്‍ പ്രസംഗിച്ചു.

Read More

കുട്ടികളിലെ കോവിഡ്-19: നീതി ആയോഗ് അംഗം ഡോ. വി. കെ. പോള്‍ സംസാരിക്കുന്നു

കുട്ടികളിലെ കോവിഡ്-19: നീതി ആയോഗ് അംഗം              ഡോ. വി. കെ. പോള്‍ സംസാരിക്കുന്നു

രാജ്യത്തെ കോവിഡ്-19 രണ്ടാം തരംഗത്തിനിടയില്‍, ഇനിയും കോവിഡ്-19 തരംഗങ്ങള്‍ ഉണ്ടാവുകയാണെങ്കില്‍, അത് കുട്ടികളെ പ്രതികൂലമായി ബാധിക്കുന്നതിനുള്ള ഉയര്‍ന്ന അപകടസാധ്യതയെക്കുറിച്ച് നിരവധി ചോദ്യങ്ങള്‍ മാധ്യമങ്ങളില്‍ ഉയര്‍ന്നിട്ടുണ്ട്. ഈ ആശങ്കയെക്കുറിച്ച് വിദഗ്ദ്ധര്‍, പല പ്ലാറ്റ്‌ഫോമുകളിലും വിശദീകരിച്ചിട്ടുണ്ട്. 2021 ജൂണ്‍ 1 ന് കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്റെ കോവിഡ്-19 നെക്കുറിച്ചുള്ള വാര്‍ത്ത സമ്മേളനത്തില്‍, നീതി ആയോഗ് അംഗം (ആരോഗ്യം) ഡോ. വി. കെ. പോള്‍, കുട്ടികള്‍ക്ക് അണുബാധയുണ്ടാവുകയാണെങ്കില്‍ ഫലപ്രദമായ സംരക്ഷണവും ചികിത്സയും നല്‍കുന്നതിന് ആവശ്യമായ ആരോഗ്യ സംവിധാനങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ടെന്ന് അറിയിച്ചിരുന്നു. കുട്ടികളിലെ കോവിഡ്-19 പലപ്പോഴും രോഗലക്ഷണങ്ങളില്ലാത്തതാണ്, അപൂര്‍വ്വമായി മാത്രമേ ആശുപത്രി പ്രവേശനം ആവശ്യമായി വരികയുള്ളൂ എന്ന് അദ്ദേഹം പറഞ്ഞു. എങ്കിലും രോഗബാധിതരായ കുട്ടികളില്‍, വളരെ ചെറിയ ശതമാനം പേര്‍ക്ക് ആശുപത്രിവാസം വേണ്ടിവന്നേക്കാം എന്നും അദ്ദേഹം പറഞ്ഞു (https://pib.gov.in/PressReleasePage.aspx?PRID=1723469). 2021 ജൂണ്‍ 8 ന് നടന്ന കോവിഡ്-19 നെക്കുറിച്ചുള്ള വാര്‍ത്താ സമ്മേളനത്തില്‍, എയിംസ്,…

Read More

ധീരതയ്ക്കുള്ള പുരസ്‌കാരങ്ങള്‍ നേടിയവര്‍ക്കായി ഇന്റര്‍ ആക്ടീവ് വര്‍ച്വല്‍ മ്യൂസിയം തയ്യാറാക്കും.

ധീരതയ്ക്കുള്ള പുരസ്‌കാരങ്ങള്‍  നേടിയവര്‍ക്കായി  ഇന്റര്‍ ആക്ടീവ് വര്‍ച്വല്‍ മ്യൂസിയം തയ്യാറാക്കും.

രാജ്യം സ്വാതന്ത്ര്യലബ്ദിയുടെ 75ആം വാര്‍ഷികം ആഘോഷിക്കുന്ന വേളയില്‍, ധീരതയ്ക്കുള്ള പുരസ്‌കാര ജേതാക്കളുടെ വിവരങ്ങള്‍ ഉള്‍പ്പെടുത്തി, ഒരു ഇന്റര്‍ ആക്ടീവ് വിര്‍ച്വല്‍ മ്യൂസിയം സ്ഥാപിക്കുന്നതിനുള്ള പദ്ധതിയുടെ പ്രാരംഭ പ്രവര്‍ത്തനങ്ങള്‍ക്ക് പ്രതിരോധമന്ത്രാലയം’തുടക്കമിട്ടു. രാജ്യത്തെ ധീരദേശാഭിമാനികളുടെ വീരോചിതമായ പ്രവര്‍ത്തനങ്ങളെ ആദരിക്കുന്നത് ലക്ഷ്യമിട്ടാണ് നടപടി. SIDM, CII എന്നിവയുമായി ചേര്‍ന്നുകൊണ്ട് പ്രതിരോധമന്ത്രാലയം നടപ്പാക്കുന്ന പദ്ധതി പ്രത്യേക സാമ്പത്തിക ചെലവുകള്‍ സൃഷ്ടിക്കില്ല .2021 ജൂണ്‍ 30 ന് ന്യൂ ഡല്‍ഹിയില്‍,ഇതുമായി ബന്ധപ്പെട്ട അനുമതിപത്രം SIDM അധ്യക്ഷന്‍ ശ്രീ ജയന്ത് ഡി. പാട്ടീലിന് പ്രതിരോധ സെക്രട്ടറി ഡോ. അജയ്കുമാര്‍ കൈമാറി. ഈ പദ്ധതി ഉടന്‍ തന്നെ പൂര്‍ത്തിയാകുമെന്നാണ് പ്രതീക്ഷിക്കുന്നത് ഗാലന്ററി അവാര്‍ഡ് പോര്‍ട്ടല്‍ ആയ https://www.gallantryawards.gov.in/ ല്‍ ആവും വെര്‍ച്ച്വല്‍ മ്യൂസിയം ലഭ്യമാക്കുക ഗ്യാലറി ബില്‍ഡിങ്, വാള്‍ ഓഫ് ഫെയിം, പുരസ്‌കാര ജേതാക്കളുടെ ചിത്രങ്ങള്‍, അവരുമായി ബന്ധപ്പെട്ട വിവരങ്ങള്‍ എന്നിവ ഉള്‍പ്പെടുത്തിയിട്ടുള്ള പുരസ്‌കാര ഗ്യാലറി, യുദ്ധ…

Read More

കാഷ്ബാക്ക് ഓഫറുകളുടെ’ഗ്രാബ് ഡീല്‍’ഫെസ്റ്റുമായി ആക്‌സിസ് ബാങ്ക്

കാഷ്ബാക്ക് ഓഫറുകളുടെ’ഗ്രാബ് ഡീല്‍’ഫെസ്റ്റുമായി ആക്‌സിസ് ബാങ്ക്

കൊച്ചി:  ഇന്ത്യയിലെ മൂന്നാമത്തെ വലിയ സ്വകാര്യ ബാങ്കായ ആക്‌സിസ് ബാങ്ക് ക്രെഡിറ്റ്, ഡെബിറ്റ് ഉപഭോക്താക്കള്‍ക്കായി കാഷ്ബാക്ക് ഓഫറുകളുടെ ‘ഗ്രാബ് ഡീല്‍’ മെഗാ സെയില്‍സ്  ഫെസ്റ്റ് ആദ്യമായി സംഘടിപ്പിക്കുന്നു. ഫെസ്റ്റിന്റെ  ഭാഗമായി ബാങ്കിന്റെ ഏറ്റവും വലിയ രണ്ട് ഷോപ്പിങ് സഹകാരികളായ ആമസോണ്‍, ഫ്‌ളിപ്പ്കാര്‍ട്ട് ഉപഭോക്താക്കള്‍ക്ക് 15 ശതമാനം കാഷ്ബാക്ക് ലഭിക്കും. ജൂലൈ നാലു വരെയാണ് ഓഫര്‍. ഉപഭോക്താക്കള്‍ക്ക് പരമാവധി 5000 രൂപവരെ കാഷ്ബാക്ക് ലഭിക്കാനുള്ള അവസരമാണ് ബാങ്ക് ഒരുക്കുന്നത്. ഗ്രാബ് ഡീലിലൂടെ ഉപഭോക്താക്കള്‍ക്ക് ഓണ്‍ലൈന്‍ പ്ലാറ്റ്‌ഫോമിലൂടെ ഇഷ്ടപ്പെട്ട ബ്രാന്‍ഡുകള്‍ വാങ്ങുമ്പോള്‍ പണം ലാഭിക്കാനാകും. ബാങ്കിന്റെ ക്രെഡിറ്റ്, ഡെബിറ്റ് കാര്‍ഡ് ഉപഭോക്താക്കള്‍ക്ക് ഓഫര്‍ ലഭ്യമായ വാപാരികളുടെ പട്ടിക ലഭിക്കും. മിന്ദ്ര, പെപ്പര്‍ഫ്രൈ, ഫിളിപ്പ്കാര്‍ട്ട്, മാമഎര്‍ത്ത്, അജിയോ തുടങ്ങിയവരെല്ലാം പട്ടികയിലുണ്ട്.ഗ്രാബ് ഡീലിനോടനുബന്ധിച്ച് ബാങ്ക് പുതിയൊരു ഡിജിറ്റല്‍ പ്രചാരണവും അവതരിപ്പിച്ചിട്ടുണ്ട്.

Read More

ഇന്ത്യയിലെ ആദ്യത്തെ 3 ഡി പ്രിന്റഡ് ഹൗസ് സൈറ്റ് ഉപരാഷ്ട്രപതി സന്ദര്‍ശിച്ചു

ഇന്ത്യയിലെ ആദ്യത്തെ 3 ഡി പ്രിന്റഡ് ഹൗസ് സൈറ്റ് ഉപരാഷ്ട്രപതി സന്ദര്‍ശിച്ചു

രാജ്യത്തിന്റെ താല്‍പ്പര്യങ്ങളെ വ്രണപ്പെടുത്തുന്നതിനായുള്ള തീവ്രവാദികളുടെ പദ്ധതികളെ തകര്‍ക്കാന്‍ ബുദ്ധിപരമായ പരിഹാരങ്ങള്‍ കൊണ്ടുവരണമെന്ന് ശ്രീ എം വെങ്കയ്യ നായിഡു ഗവേഷണ സമൂഹത്തോടും ഐഐടികളെപ്പോലുള്ള സ്ഥാപനങ്ങളോടും ആവശ്യപ്പെട്ടു.ഐഐടി മദ്രാസിലുള്ള ഇന്ത്യയിലെ ആദ്യത്തെ 3 ഡി പ്രിന്റഡ് ഹൗസ് സൈറ്റ് അദ്ദേഹം സന്ദര്‍ശിച്ചു. തീവ്രവാദികള്‍,താഴ്ന്ന് പറക്കുന്ന ഡ്രോണുകള്‍ ഉപയോഗിക്കുന്നതായും ഇവയെ കണ്ടെത്താന്‍ സൈനിക റഡാറുകള്‍ക്ക് കഴിയില്ലെന്നും ഉപ രാഷ്ട്രപതി ചൂണ്ടിക്കാട്ടി. ഐഐടി മദ്രാസിന്റെയും ടി വസ്ത മാനുഫാക്ചറിംഗ് സൊല്യൂഷന്‍സ് എന്ന സ്റ്റാര്‍ട്ടപ്പിന്റെയും സംയുക്ത സഹകരണത്തോടെയുള്ള ഇന്ത്യയുടെ ആദ്യത്തെ 3 ഡി പ്രിന്റഡ് ഹൗസിന്റെ നിര്‍മ്മാണത്തിന് പിന്നിലുള്ള ശ്രമങ്ങളെ ശ്രീ നായിഡു അഭിനന്ദിച്ചു.വളര്‍ന്നുവരുന്ന സാങ്കേതികവിദ്യകള്‍ വികസിപ്പിക്കുന്നതിലും വാണിജ്യപരമായ പ്രാപ്യത കൈവരിക്കുന്നതിലും ‘വ്യവസായങ്ങളും -ഇന്‍സ്റ്റിറ്റ്യൂട്ടുകളും തമ്മിലെ പങ്കാളിത്തത്തിന്റെ പ്രാധാന്യം ഉപരാഷ്ട്രപതി എടുത്തുപറഞ്ഞു. നിര്‍മ്മാണ രംഗത്ത 3 ഡി പ്രിന്റിംഗ്,പൂര്‍ണ്ണമായും കസ്റ്റമൈസ് ചെയ്യാവുന്ന വീടിന്റെ രൂപകല്‍പ്പന വാഗ്ദാനം ചെയ്യുന്നുവെന്നും മാനുഷിക ഇടപെടല്‍ കുറയ്ക്കുമെന്നും അദ്ദേഹം പറഞ്ഞു….

Read More

അഗത്തിച്ചീര ദിവസവും കഴിക്കണം ഇരട്ടിയാണ് ഫലം

അഗത്തിച്ചീര ദിവസവും കഴിക്കണം ഇരട്ടിയാണ് ഫലം

ആരോഗ്യ സംരക്ഷണത്തിന് നാം കഴിക്കുന്ന ഭക്ഷണം വളരെയധികം പ്രധാനപ്പെട്ടതാണ്. അതുകൊണ്ട് തന്നെ നാം വളരെയധികം ശ്രദ്ധിച്ച് മുന്നോട്ട് പോയാല്‍ മാത്രമേ രോഗങ്ങളില്ലാതെ നമുക്ക് മു ന്നോട്ട് പോവുന്നതിന് സാധിക്കുകയുള്ളൂ. സെബാനിയ ഗ്രാന്‍ഡിഫ്ലോറ, അഗതി കീര, അഗത്തി ചീരഅല്ലെങ്കില്‍ വെജിറ്റബിള്‍ ഹമ്മിംഗ്‌ബേര്‍ഡ് എന്നെല്ലാം ഈ പച്ചക്കറി അറിയപ്പെടുന്നുണ്ട്. പേരില്‍ ചീരയുണ്ടെങ്കിലും ഇത് പയര്‍വര്‍ഗ്ഗത്തില്‍ പെടുന്ന ഒരു കുറ്റിമരമാണ്. ഇതില്‍ വെളുത്ത പൂവും ചുവന്ന പൂവും ഉണ്ട് എന്നുള്ളതാണ്. ഇത് വെയിലില്ലാത്ത സ്ഥലങ്ങളിലാണ് വെച്ച് പിടിപ്പിക്കേണ്ടത്. ആരോഗ്യ സംരക്ഷണത്തിനായി ഇത് ഉപയോഗിക്കാവുന്നതാണ്. അതില്‍ തെന്നെ ഇതിന്റെ ഇലയും പൂക്കളും വിത്തുകളും എല്ലാം പാകം ചെയ്യുന്നതിനായി ഉപയോഗിക്കാവുന്നതാണ്. ഇത് കൂടാതെ ഇതിലുള്ള ഇലയില്‍ ഫൈബറിന്റെ അളവ് കൂടുതലായത് കൊണ്ട് തന്നെ മലബന്ധമെന്ന പ്രശ്നത്തെ ഇല്ലാതാക്കുന്നതിനും മികച്ചതാണ് അഗത്തി ചീര. എന്തൊക്കെയാണ് ഇതിന്റെ ഗുണങ്ങള്‍ എന്ന് നമുക്ക് നോക്കാവുന്നതാണ്. ഇതിനെക്കുറിച്ച് കൂടുതല്‍ അറിയുന്നതിന്…

Read More

‘സന്തോഷ ഹോര്‍മോണ്‍’ ഡോപ്പമിന്‍ ഉത്പാദനം കൂടുതല്‍ പുരുഷന്മാരിലെന്ന് പഠനം

‘സന്തോഷ ഹോര്‍മോണ്‍’ ഡോപ്പമിന്‍ ഉത്പാദനം കൂടുതല്‍ പുരുഷന്മാരിലെന്ന് പഠനം

നമ്മുടെ മാനസികാവസ്ഥയും വികാരങ്ങളുമെല്ലാം ഹോര്‍മോണുകളെ വലിയ രീതിയില്‍ ആശ്രയിച്ചിരിക്കുന്നു. തലച്ചോറില്‍ നിന്നും പുറപ്പെടുവിക്കപ്പെടുന്ന ഹോര്‍മോണുകള്‍ക്ക് മാനസികാവസ്ഥയെ നിയന്ത്രിക്കുന്നതിനും നമ്മളെ സന്തുഷ്ടരാക്കി മാറ്റുവാനും സാധിക്കും. പുരുഷന്മാരില്‍ സ്ത്രീകളേക്കാള്‍ കൂടുതല്‍ ‘സന്തോഷ ഹോര്‍മോണ്‍’ എന്നറിയപ്പെടുന്ന ഡോപ്പമിന്‍ ഉത്പാദിപ്പിക്കപ്പെടുന്നുവെന്ന് പഠനം. അതേസമയം, പെണ്‍കുട്ടികളേക്കാള്‍ ആണ്‍കുട്ടികളില്‍ ഓട്ടിസം സ്‌പെക്ട്രം വര്‍ദ്ധിക്കുന്നതിനും ഈ ഹോര്‍മോണ്‍ കാരണമായേക്കാം. തലച്ചോറില്‍ നിന്ന് നാഡിയിലേക്കോ മാംസപേശിയിലേക്കോ കടത്തിവിടുന്നതിനായി നാഡീതന്തു ഉല്‍പാദിപ്പിക്കുന്ന രാസപദാര്‍ഥമാണ് ഡോപ്പമിന്‍. നമ്മുടെ ശരീരത്തിലെ എല്ലാ ആനന്ദകരമായ സംവേദനങ്ങളുമായി ബന്ധപ്പെട്ടിരിക്കുന്നു ഡോപ്പമിന്‍ ഹോര്‍മോണുകള്‍. ഓര്‍മ്മശക്തി, പഠന ശേഷി, മറ്റ് ശാരീരിക പ്രവര്‍ത്തനങ്ങള്‍ തുടങ്ങിയവ എല്ലാം തന്നെ സന്തോഷകരമാക്കി മാറ്റാന്‍ ഡോപ്പമിന്‍ സഹായിക്കും. ഇത് ‘ഫീല്‍-ഗുഡ്’ ഹോര്‍മോണ്‍ എന്നാണ് അറിയപ്പെടുന്നത്. നമ്മുടെ രക്തപ്രവാഹത്തിലേക്ക് ഡോപ്പമിന്‍ ഹോമോണുകള്‍ പുറപ്പെടുവിക്കുന്നത് വഴി തല്‍ക്ഷണം തന്നെ നമ്മുടെ മാനസികാവസ്ഥ ഉയര്‍ന്ന നിലയിലേക്ക് എത്തപ്പെടുകയും കൂടുതല്‍ സന്തോഷം നല്‍കുകയും ചെയ്യുന്നു. ‘മിക്ക പുരുഷന്മാരിലും സ്ത്രീകളേക്കാള്‍…

Read More

സംസ്ഥാനത്ത് ഇന്ന് 13,658 പേര്‍ക്ക് കോവിഡ്-19, 142 മരണം

സംസ്ഥാനത്ത് ഇന്ന് 13,658 പേര്‍ക്ക് കോവിഡ്-19,   142 മരണം

സംസ്ഥാനത്ത് ഇന്ന് 13,658 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. മലപ്പുറം 1610, തൃശൂര്‍ 1500, തിരുവനന്തപുരം 1470, എറണാകുളം 1448, പാലക്കാട് 1273, കോഴിക്കോട് 1254, കൊല്ലം 1245, ആലപ്പുഴ 833, കാസര്‍ഗോഡ് 709, കണ്ണൂര്‍ 634, കോട്ടയം 583, പത്തനംതിട്ട 457, വയനാട് 372, ഇടുക്കി 270 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 1,40,727 സാമ്പിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 9.71 ആണ്. റുട്ടീന്‍ സാമ്പിള്‍, സെന്റിനല്‍ സാമ്പിള്‍, സിബി നാറ്റ്, ട്രൂനാറ്റ്, പി.ഒ.സി.ടി. പി.സി.ആര്‍., ആര്‍.ടി. എല്‍.എ.എം.പി., ആന്റിജന്‍ പരിശോധന എന്നിവ ഉള്‍പ്പെടെ ഇതുവരെ ആകെ 2,30,73,669 സാമ്പിളുകളാണ് പരിശോധിച്ചത്. കഴിഞ്ഞ ദിവസങ്ങളിലുണ്ടായ 142 മരണങ്ങളാണ് കോവിഡ്-19 മൂലമാണെന്ന് ഇന്ന് സ്ഥിരീകരിച്ചത്. ഇതോടെ ആകെ മരണം 13,235 ആയി. ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 69 പേര്‍ സംസ്ഥാനത്തിന്…

Read More

അമുല്‍ പാല്‍: ലിറ്ററിന് രണ്ട് രൂപ വര്‍ധിപ്പിച്ചു;

അമുല്‍ പാല്‍: ലിറ്ററിന് രണ്ട് രൂപ വര്‍ധിപ്പിച്ചു;

ന്യൂഡല്‍ഹി: രാജ്യത്തെ പ്രമുഖ പാലുല്‍പാദകരായ അമുല്‍ പാല്‍ വില ലിറ്ററിന് രണ്ട് രൂപ വര്‍ധിപ്പിച്ചു. വില വര്‍ധന നാളെ മുതല്‍ രാജ്യത്തുടനീളം പ്രാബല്യത്തില്‍ വരും. ഗുജറാത്ത് കോഓപ്പറേറ്റീവ് മില്‍ക്ക് മാര്‍ക്കറ്റിങ് ഫെഡറേഷന്റെ (ജിസിഎംഎംഎഫ്) മുതിര്‍ന്ന ഉദ്യോഗസ്ഥനാണ് ഇക്കാര്യം അറിയിച്ചത്. ഉത്പാദന ചെലവ് വര്‍ധിച്ച സാഹചര്യത്തിലാണ് വില വര്‍ധിപ്പിക്കാന്‍ നിര്‍ബന്ധിതരായതെന്നും അദ്ദേഹം പറഞ്ഞു. ഒരുവര്‍ഷവും ഏഴുമാസവും മുന്‍പാണ് അമുല്‍ പാല്‍ വില അവസാനമായി വര്‍ധിപ്പിച്ചത്. ഗോള്‍ഡ്, താസ, ശക്തി, ടി-സ്‌പെഷ്യല്‍ തുടങ്ങി അമുലിന്റെ വിവിധ ബ്രാന്‍ഡുകളിലുള്ള പശു, എരുമപാലുകള്‍ക്ക് വില വര്‍ധനവ് ബാധകമാണെന്ന് ജിസിഎംഎംഎഫ് മാനേജിങ് ഡയറക്ടര്‍ ആര്‍ എസ് സോധി അറിയിച്ചു. അമുല്‍ ബ്രാന്‍ഡ് പാലും പാലുല്‍പന്നങ്ങളുടെയും വിതരണക്കാരാണ് ജിസിഎംഎംഎഫ്. ഭക്ഷ്യവിലവര്‍ധനവിനെ തുടര്‍ന്നാണ് പാല്‍ വില വര്‍ധിപ്പിക്കാന്‍ നിര്‍ബന്ധിതരായതെന്നും സോധി പറഞ്ഞു. ”പാക്കേജിംഗ് ചാര്‍ജുകള്‍ 30 മുതല്‍ 40 ശതമാനം വരെ ഉയര്‍ന്നിട്ടുണ്ട്. ഗതാഗത ചെലവ് 30…

Read More