സ്റ്റാറ്റിസ്റ്റിക്സ് ദിനം ആചരിച്ചു

സ്റ്റാറ്റിസ്റ്റിക്സ് ദിനം ആചരിച്ചു

ദൈനംദിന ജീവിതത്തിൽ സ്റ്റാറ്റിസ്റ്റിക്സിനുള്ള പ്രാധാന്യം എടുത്തു കാട്ടുന്നതിനും, അവയുടെ ഉപയോഗത്തിന് കൂടുതൽ പ്രചാരം നൽകുന്നതിനും ആയി ലോകപ്രശസ്ത സ്റ്റാറ്റിസ്റ്റിക്സ് വിദഗ്ധനായ അന്തരിച്ച പ്രൊഫ. പിസി മഹലനോബിസിന്റെ ജന്മവാർഷികമായ ജൂൺ 29 എല്ലാ വർഷവും ഭാരത സർക്കാർ  സ്റ്റാറ്റിസ്റ്റിക്സ് ദിനമായി ആചരിക്കുന്നു. കോവിഡ് മഹാമാരി പരിഗണിച്ച് 2021ലെ സ്റ്റാറ്റിസ്റ്റിക്സ് ദിനം സ്റ്റാറ്റിസ്റ്റിക്സ് ആൻഡ് പ്രോഗ്രാം ഇമ്പ്ലിമെന്റേഷൻ മന്ത്രാലയം, വീഡിയോ കോൺഫറൻസിലൂടെ വെർച്വൽ രീതിയിലാണ് സംഘടിപ്പിച്ചത്. മന്ത്രാലയത്തിന്റെ  വിവിധ സാമൂഹ്യ മാധ്യമ അക്കൗണ്ടുകളിലൂടെ പരിപാടിയുടെ തത്സമയ സംപ്രേഷണം നടത്തിയിരുന്നു. സുസ്ഥിര വികസന ലക്ഷ്യം 2 (പട്ടിണി അവസാനിപ്പിക്കുക, ഭക്ഷ്യസുരക്ഷയും മികച്ച പോഷണവും നേടുക, സുസ്ഥിര കൃഷി രീതികൾ പ്രോത്സാഹിപ്പിക്കുക) എന്നതായിരുന്നു 2021 ലെ സ്റ്റാറ്റിസ്റ്റിക്സ് ദിനത്തിനായി തിരഞ്ഞെടുത്ത പ്രമേയം. മന്ത്രാലയത്തിന്റെ ചുമതലയുള്ള കേന്ദ്രസഹമന്ത്രി റാവു ഇന്ദ്രജിത്ത് സിംഗ് ചടങ്ങിൽ മുഖ്യാതിഥി ആവുകയും, വെർച്ച്വൽ രീതിയിൽ പരിപാടിയെ അഭിസംബോധന ചെയ്യുകയും ചെയ്തു….

Read More

പ്രായപൂർത്തിയാവാത്ത പെൺകുട്ടിയെ പീഡിപ്പിച്ച കേസില്‍ അറസ്റ്റിലായ വ്യവസായിയെ പരിയാരം മെഡിക്കൽ കോളേജിലേക്ക് മാറ്റി

പ്രായപൂർത്തിയാവാത്ത പെൺകുട്ടിയെ പീഡിപ്പിച്ച കേസില്‍ അറസ്റ്റിലായ വ്യവസായിയെ പരിയാരം മെഡിക്കൽ കോളേജിലേക്ക് മാറ്റി

തലശ്ശേരി : തലശേരി കുയ്യാലിയില്‍ പതിനഞ്ചു വയസുകാരിയെ പീഡിപ്പിച്ചതിന് തലശ്ശേരി പോക്സോ കോടതി റിമാന്‍്റ് ചെയ്ത് ജയിലിലേക്കയച്ച പ്രവാസി വ്യവസായിയെ നെഞ്ചുവേദനയെ തുടര്‍ന്ന് കണ്ണൂര്‍ ഗവ.മെഡിക്കല്‍ കോളേജാശുപത്രിയില്‍ പ്രവേശിപ്പിച്ചു.ചൊവ്വാഴ്ച്ച പുലര്‍ച്ചെയാണ് ഇയാളെ പരിയാരത്തെ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. തലശേരി കുയ്യാലിയിലെ ഷറാറ ബംഗ്ളാവില്‍ ഷറഫുദ്ദിനെ (68)യാണ് പരിയാരം മെഡിക്കല്‍ കോളേജാശുപത്രിയിലേക്ക് മാറ്റിയത്.കഴിഞ്ഞ ദിവസം ഉച്ചയോടെയാണ് ഇയാളെ ധര്‍മ്മടം പോലിസ് വീട്ടിലെത്തി കസ്റ്റഡിയിലെടുത്തത്.സര്‍ക്കിള്‍ ഇന്‍സ്പക്ടര്‍ അബ്ദുള്‍ കരീമിന്‍്റെ നേതൃത്വത്തിലായിരുന്നു നടപടി. സംഘത്തിലുണ്ടായ ഒരാള്‍ മാത്രം യൂണിഫോമിലും മറ്റുള്ളവര്‍ മഫ്ടിയിലുമാണ് പോലിസ് വാഹനത്തില്‍ ഷറഫുദ്ദിന്‍്റെ ബംഗ്ളാവിലെത്തിയത്.പോലിസ് നടപടികള്‍ക്ക് വഴങ്ങാതെ കുറ്റാരോപിതന്‍ ഉദ്യോഗസ്ഥരുമായി തര്‍ക്കിക്കുകയും ഗേറ്റില്‍ വച്ച്‌ വാക്കേറ്റവും ഉണ്ടായി.പോലിസ് സ്വരം കടുപ്പിച്ചപ്പോഴാണ് ഇയാള്‍ അനുസരിച്ചത്. പോലിസ് വാഹനം ഉണ്ടായിട്ടും വീട്ടില്‍ നിന്ന്.കസ്റ്റഡിയിലെടുത്ത് കൊണ്ടുപോയത് ആഡംബര കാറിലാണെന്ന മറ്റൊരു വിവാദവും ഉയരുന്നുണ്ട്.ഇരയായ പെണ്‍കുട്ടിയെ കൊണ്ട് ആളെ ഉറപ്പിച്ചാണ് ചോദ്യം ചെയ്ത്…

Read More

കൊച്ചിന്‍ തുറമുഖത്തുനിന്നും ബേപ്പൂര്‍, അഴീക്കല്‍ തുറമുഖങ്ങളിലേക്കുള്ള ”ഹരിത ചരക്ക് ഇടനാഴി-2” ലോഡിംഗ് നടപടികള്‍ ഉദ്ഘാടനം ചെയ്തു

കൊച്ചിന്‍ തുറമുഖത്തുനിന്നും ബേപ്പൂര്‍, അഴീക്കല്‍ തുറമുഖങ്ങളിലേക്കുള്ള ”ഹരിത ചരക്ക് ഇടനാഴി-2”  ലോഡിംഗ് നടപടികള്‍ ഉദ്ഘാടനം ചെയ്തു

കൊച്ചിന്‍ തുറമുഖത്തുനിന്നും ബേപ്പൂര്‍, അഴീക്കല്‍ തുറമുഖങ്ങളിലേക്കുള്ള ”ഹരിത ചരക്ക് ഇടനാഴി-2” സമുദ്രതീര ചരക്ക്കപ്പല്‍ സേവനത്തിന്റെ കന്നി യാത്രയ്ക്കുള്ള ലോഡിംഗ് നടപടികള്‍ തുറമുഖ-ഷിപ്പിംഗ്-ജലപാത മന്ത്രാലയത്തിന്റെ ചുമതലയുള്ള കേന്ദ്ര സഹമന്ത്രി ശ്രീ മന്‍സൂഖ് മാണ്ഡവ്യ ഇന്ന് ഉദ്ഘാടനം ചെയ്തു. മുംബൈ ആസ്ഥാനമായുള്ള ഖങ ബക്‌സി ഗ്രൂപ്പ്കമ്പനിയുടെ കീഴിലുള്ള റൗണ്ട് ദി കോസ്റ്റ് പ്രൈവറ്റ് ലിമിറ്റഡ് ആണ് ഈ ഹരിത ചരക്ക് ഇടനാഴി സേവനം നടത്തുന്നത്. കൊച്ചി, ബേപ്പൂര്‍, അഴീക്കല്‍ തുറമുഖങ്ങളെ തമ്മില്‍ ബന്ധിപ്പിക്കുന്ന ഈ സേവനത്തിലേക്ക് പിന്നീട് കൊല്ലം തുറമുഖത്തെ കൂടി ഉള്‍പ്പെടുത്തുന്നതാണ്. M/s JM ബക്‌സി ആണ് ഈ സേവനത്തിന് നേതൃത്വം നല്‍കുക. കൊച്ചിന്‍ തുറമുഖത്ത് ആഴ്ചയില്‍ രണ്ടു തവണയെത്തുന്ന കപ്പല്‍, എക്‌സിം, കോസ്റ്റല്‍ കണ്ടെയ്‌നറുകള്‍ ബേപ്പൂര്‍ അഴീക്കല്‍ തുറമുഖങ്ങളില്‍ എത്തിക്കും. കണ്ടെയ്‌നറുകളുടെ തീരദേശ ഷിപ്പിംഗ് പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായി ‘റിവര്‍ സീ’ ചരക്ക് യാനങ്ങളുടെ കപ്പല്‍ ബന്ധിത നിരക്കുകളില്‍…

Read More

നരവംശശാസ്ത്രം തിരുത്താന്‍ ഡ്രാഗണ്‍മാന്‍; മനുഷ്യനോട് ഏറ്റവും സാമ്യമുള്ള പൂര്‍വികന്‍, ‘ഹോമോ ലോംഗി’!…

നരവംശശാസ്ത്രം തിരുത്താന്‍ ഡ്രാഗണ്‍മാന്‍; മനുഷ്യനോട് ഏറ്റവും സാമ്യമുള്ള പൂര്‍വികന്‍, ‘ഹോമോ ലോംഗി’!…

ബെയ്ജിങ്: ചൈനയില്‍ 1933ല്‍ കണ്ടെത്തിയ തലയോട്ടിയുടെ ഉടമ നിലവിലെ മനുഷ്യവംശവുമായി ഏറ്റവുമധികം സാമ്യമുള്ള ആദിമമനുഷ്യവംശത്തിലെ കണ്ണിയാണെന്നു കണ്ടെത്തല്‍. ഡ്രാഗണ്‍മാന്‍ എന്നാണ് ഈ ഫോസിലിനു ചൈനീസ് നരവംശ ശാസ്ത്രജ്ഞര്‍ നല്‍കിയിരിക്കുന്ന പേര്. ആദിമ മനുഷ്യവംശങ്ങളായ നിയാണ്ടര്‍ത്താല്‍, ഹോമോ ഇറക്ടസ് എന്നിവയെക്കാളുമെല്ലാം ഇവ ആധുനിക മനുഷ്യനോട് അടുത്തുനില്‍ക്കുന്നെന്നു ശാസ്ത്രജ്ഞര്‍ പറയുന്നു. എന്നാല്‍ ആധുനിക മനുഷ്യനിലേക്കുള്ള പരിണാമത്തിലെ കണ്ണിയല്ല ഇവയെന്നും മറിച്ചു വഴിതിരിഞ്ഞു വംശനാശം സംഭവിച്ച വിഭാഗമാണെന്നും ശാസ്ത്രജ്ഞര്‍ക്ക് അഭിപ്രായമുണ്ട്. ‘ഹോമോ ലോംഗി’ എന്നാണ് ഈ പുതിയ വംശത്തിനു നല്‍കിയിരിക്കുന്ന ശാസ്ത്രനാമം. ഒന്നരലക്ഷം വര്‍ഷം മുന്‍പു കിഴക്കന്‍ ഏഷ്യയില്‍ പാര്‍ത്തിരുന്നതാണ് ഈ തലയോട്ടിയുടെ ഉടമയെന്നു ശാസ്ത്രജ്ഞര്‍ പറയുന്നു. വടക്കുകിഴക്കന്‍ ചൈനയിലെ ഹാര്‍ബിനിലാണു തലയോട്ടി കണ്ടെത്തിയത്. തലയോട്ടി കിട്ടിയയാള്‍ ഇതു മറച്ചുവച്ചു. പിന്നീടു പതിറ്റാണ്ടുകള്‍ക്കു ശേഷമാണിതു ശാസ്ത്രജ്ഞര്‍ക്കു ലഭിച്ചത്. ബ്ലാക്ക് ഡ്രാഗണ്‍ എന്ന നദിയുടെ കരയില്‍ നിന്നു കണ്ടെടുത്തതായതിനാലാണു ഫോസിലിനു ഡ്രാഗണ്‍മാനെന്നു പേരുകിട്ടിയത്….

Read More

ഇന്ത്യയില്‍ ഡിജിറ്റല്‍ തട്ടിപ്പു ശ്രമങ്ങള്‍ 89 ശതമാനം വര്‍ധിച്ചു

ഇന്ത്യയില്‍  ഡിജിറ്റല്‍ തട്ടിപ്പു ശ്രമങ്ങള്‍  89 ശതമാനം വര്‍ധിച്ചു

കൊച്ചി: ഇന്ത്യയില്‍ ഓണ്‍ലൈന്‍ ബാങ്കിങിലേക്കും മറ്റു സാമ്പത്തിക ഇടപാടുകളിലേക്കും കടക്കുന്ന ഉപഭോക്താക്കളുടെ എണ്ണം ഉയരുന്നതനുസരിച്ച് തട്ടിപ്പുകള്‍ക്കുള്ള ശ്രമങ്ങളും വര്‍ധിക്കുന്നതായി ട്രാന്‍സ് യൂണിയന്റെ റിപോര്‍ട്ട്. 2020 സെപ്റ്റംബര്‍ ഒന്നു മുതല്‍ ഡിസംബര്‍ 31 വരെയുള്ള നാലു മാസങ്ങളെ അപേക്ഷിച്ച് 2021 ജനുവരി ഒന്നു മുതല്‍ മെയ് ഒന്നു വരെയുള്ള നാലു മാസകാലത്ത് ഇന്ത്യയില്‍ നിന്നുള്ള സാമ്പത്തിക സേവന ബിസിനസുകളില്‍ ഡിജിറ്റല്‍ തട്ടിപ്പു ശ്രമങ്ങള്‍ എന്നു സംശയിക്കപ്പെടുന്നവയുടെ കാര്യത്തില്‍ 89 ശതമാനം വര്‍ധനവുണ്ടായി. ആഗോള തലത്തില്‍ സാമ്പത്തിക സേവന തട്ടിപ്പു ശ്രമങ്ങളില്‍ 149 ശതമാനം വര്‍ധനവാണുണ്ടായത്. ആഗോള തലത്തില്‍ 40,000 വെബ്സൈറ്റുകളിലും ആപ്പുകളിലും നടന്ന കോടിക്കണക്കിന് ഇടപാടുകളില്‍ നടത്തിയ വിശകലനത്തെ തുടര്‍ന്നാണ് ട്രാന്‍സ് യൂണിയന്‍ ഈ നിഗമനത്തിലെത്തിയത്. ഇന്ത്യയടക്കം ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള ട്രാഫിക്കാണ് ഈ വെബ് സൈറ്റുകളിലേക്കും ആപ്പുകളിലേക്കും എത്തുന്നത്. ആഗോള വ്യാപകമായി ഡിജിറ്റല്‍ തട്ടിപ്പു ശ്രമങ്ങള്‍…

Read More

രാജ്യത്തെ സൂക്ഷ്മ,ചെറുകിട, ഇടത്തരം സംരംഭങ്ങള്‍ക്കായി റേറ്റിംഗ് സംവിധാനം കൊണ്ടുവരണം: ശ്രീ നിധിന്‍ ഗഡ്കരി

രാജ്യത്തെ സൂക്ഷ്മ,ചെറുകിട, ഇടത്തരം സംരംഭങ്ങള്‍ക്കായി റേറ്റിംഗ് സംവിധാനം കൊണ്ടുവരണം:           ശ്രീ നിധിന്‍ ഗഡ്കരി

രാജ്യത്തെ സൂക്ഷ്മ ,ചെറുകിട, ഇടത്തരം സംരംഭങ്ങള്‍ക്കായി (MSME )റേറ്റിംഗ് സംവിധാനം കൊണ്ടുവരണമെന്ന് എംഎസ്എംഇ മന്ത്രാലയത്തിന്റെ ചുമതലയുള്ള കേന്ദ്ര മന്ത്രി ശ്രീ നിതിന്‍ ഗഡ്കരി. സൂക്ഷ്മ- ചെറുകിട -ഇടത്തരം സ്ഥാപനങ്ങളുമായി ബന്ധപ്പെട്ട പദ്ധതികളുടെ മെച്ചപ്പെട്ട നിരീക്ഷണത്തിനായി പ്രത്യേക ഡാഷ് ബോര്‍ഡ് സംവിധാനം യാഥാര്‍ത്ഥ്യമാക്കണം എന്നും കേന്ദ്ര മന്ത്രി ആവശ്യപ്പെട്ടു. ചേംബര്‍ ഓഫ് ഇന്ത്യന്‍ MSME, CIMSME, സംഘടിപ്പിച്ച വെബിനാറിനെ അഭിസംബോധന ചെയ്യുകയായിരുന്നു അദ്ദേഹം. മികച്ച വിറ്റുവരവ്, ജിഎസ്ടി റെക്കോര്‍ഡുകള്‍ എന്നിവയുള്ള രാജ്യത്തെ സൂക്ഷ്മ ചെറുകിട ഇടത്തരം സ്ഥാപനങ്ങള്‍ക്ക്, റേറ്റിംഗ് നല്‍കാനുള്ള ലളിതവും സുതാര്യവുമായ ഒരു സംവിധാന ക്രമം ഉരുത്തിരിയേണ്ടതുണ്ടെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. ബാങ്ക് അടക്കമുള്ള ധനകാര്യ സ്ഥാപനങ്ങളില്‍ നിന്നും സാമ്പത്തിക സഹായം ലഭിക്കാന്‍ ഇത് ഇവര്‍ക്ക് ഗുണം ചെയ്യും. ഒപ്പം മികച്ച റേറ്റിങ്ങ് സംവിധാനത്തിന്റെ വരവോടെ എംഎസ്എംഇ കള്‍ക്ക് വിദേശത്തുനിന്നും നല്ലതോതില്‍ നിക്ഷേപം ലഭിക്കാന്‍ സാധ്യതയുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു….

Read More

കുടുംബൈശ്വര്യത്തിനായി ഈ ക്ഷേത്രദര്‍ശനം

കുടുംബൈശ്വര്യത്തിനായി ഈ ക്ഷേത്രദര്‍ശനം

നരസിംഹ മൂര്‍ത്തീ ഭാവത്തിലുള്ള വിഷ്ണുവിന്റെ പ്രതിഷ്ഠയാണ് കണ്ണൂര്‍ ജില്ലയിലെ മട്ടന്നൂര്‍ ചാലയില്‍ മഹാവിഷ്ണു ക്ഷേത്രത്തിന്റെ പ്രത്യേകത. നൂറ്റാണ്ടുകള്‍ക്ക് മുന്‍പ് ഋഷീശ്വരന്‍മാര്‍ പര്‍ണശാലകള്‍ കെട്ടി തപസ് ചെയ്ത ഭൂമിയില്‍ പ്രതിഷ്ഠ നടത്തിയ ഭഗവാനെ കാണാന്‍ പര്‍ണ’ശാല’യും അന്വേഷിച്ചാണ് ആളുകള്‍ എത്തിയിരുന്നത്. ശാലയില്‍ എന്നത് വാമൊഴിയില്‍ ചാലയില്‍ എന്നായി തീര്‍ന്നു. മകരം 24 മുതല്‍ 3 ദിവസം നീണ്ടു നില്‍ക്കുന്നതാണ് പ്രധാന ഉത്സവം. കിഴക്ക് ദര്‍ശനത്തോടു കൂടിയ നരസിംഹ മൂര്‍ത്തീ ഭാവത്തില്‍ വിഷ്ണു മുഖ്യപ്രതിഷ്ഠ. കുടുംബസമേതം ഭഗവാനെ തൊഴാന്‍ എത്തിയാല്‍ മനസ്സിലെ ഭയം ഇല്ലാകും എന്നാണ് വിശ്വാസം. ഉപദേവന്‍മാരായി അയ്യപ്പന്‍, ഭഗവതി, ജ്ഞാനദേവനായ ദക്ഷിണാ മൂര്‍ത്തി, ഗണപതി, ബ്രഹ്മരക്ഷസ്, നാഗം എന്നിവരും കുടികൊള്ളുന്നു. നിത്യ നൈവേദ്യമുള്ള അപൂര്‍വം രക്ഷസ് പ്രതിഷ്ഠയാണ് ഇവിടെ. ദമ്പതി രക്ഷസ് എന്നും വിശ്വാസമുണ്ട്. ദാമ്പത്യ പ്രശ്‌നങ്ങളും കുടുംബ പ്രശ്‌നങ്ങളും തീര്‍ക്കുന്നതിന് ദിനം പ്രതി ആളുകള്‍ എത്തുന്നുണ്ട്….

Read More

യുവാക്കള്‍ കൊവിഡ് മൂലമല്ല വാക്‌സിന്‍ കാരണമാണ് മരിക്കാന്‍ സാധ്യതയെന്ന് പ്രശാന്ത് ഭൂഷന്‍

യുവാക്കള്‍ കൊവിഡ് മൂലമല്ല വാക്‌സിന്‍ കാരണമാണ് മരിക്കാന്‍ സാധ്യതയെന്ന് പ്രശാന്ത് ഭൂഷന്‍

ന്യൂഡല്‍ഹി: കേന്ദ്ര സര്‍ക്കാരും സംസ്ഥാന സര്‍ക്കാരുകളും ജനങ്ങളെ എത്രയും വേഗത്തില്‍ വാക്‌സിന്‍ സ്വീകരിക്കാന്‍ ബോധവത്കരണം നല്‍കി കൊണ്ടിരിക്കുന്ന സമയത്ത് ഇതിനെതിരെ വിമര്‍ശനവുമായി മുതിര്‍ന്ന അഭിഭാഷകന്‍ പ്രശാന്ത് ഭൂഷന്‍. ആരോഗ്യമുള്ള യുവാക്കള്‍ കൊവിഡ് കാരണം മരണപ്പെടാന്‍ വളരെ കുറവ് സാധ്യത മാത്രമാണ് ഉള്ളത്. എന്നാല്‍ വാക്‌സിനേഷന്‍ മൂലം അവര്‍ മരണപ്പെടാനുള്ള സാധ്യത കൂടുതലാണെന്നാണ് പ്രശാന്ത് ഭൂഷന്‍ പറയുന്നത്. ട്വിറ്ററിലൂടെയായിരുന്നു അദ്ദേഹം ഇക്കാര്യം പറഞ്ഞത്. സംഭവത്തില്‍ വിമര്‍ശനം ഉന്നയിച്ച്‌ നടന്‍ സിദ്ദാര്‍ഥ് ഉള്‍പ്പെടെ രംഗത്തെത്തിയിട്ടുണ്ട്. പ്രശാന്ത് ഭൂഷന്റെ വാക്കുകളോട് തനിക്ക് യോജിക്കാന്‍ കഴിയില്ല. എല്ലാവരും എത്രയും വേഗം വാക്‌സിന്‍ സ്വീകരിക്കാന്‍ ശ്രമിക്കുമ്ബോള്‍ ഇത്തരം പരാമര്‍ശങ്ങള്‍ നടത്തുന്നത് ശരിയായില്ലെന്നും സിദ്ദാര്‍ഥ് ട്വീറ്റ് ചെയ്തു. പ്രശാന്ത് ഭൂഷന്റെ ട്വീറ്റ് ഇങ്ങനെ : ‘ആരോഗ്യമുള്ള യുവാക്കള്‍ കൊവിഡ് കാരണം മരണപ്പെടാന്‍ വളരെ കുറവ് സാധ്യത മാത്രമാണ് ഉള്ളത്. എന്നാല്‍ വാക്‌സിനേഷന്‍ മൂലം അവര്‍ മരണപ്പെടാനുള്ള…

Read More

മഹാമാരിക്കാലത്ത് പിണറായിയുടെ വൈദ്യുതി വിപ്ലവം!… ഗാര്‍ഹിക ഉപഭോക്താക്കള്‍ക്ക് സൗജന്യ വൈദ്യുതി

മഹാമാരിക്കാലത്ത് പിണറായിയുടെ വൈദ്യുതി വിപ്ലവം!… ഗാര്‍ഹിക ഉപഭോക്താക്കള്‍ക്ക് സൗജന്യ വൈദ്യുതി

തിരുവനന്തപുരം: കോവിഡ് രണ്ടാം തരംഗകാലത്ത് ഉപഭോക്താക്കള്‍ക്ക് ആശ്വാസ പദ്ധതികള്‍ നടപ്പിലാക്കാന്‍ കെഎസ്ഇബി തീരുമാനിച്ചു. വാണിജ്യവ്യവസായ ഉപഭോക്താക്കള്‍ക്ക് 2021 മെയ് മാസത്തെ ഫിക്‌സഡ്ഡിമാന്‍ഡ് ചാര്‍ജില്‍ 25 % ഇളവ് നല്‍കും. സിനിമാ തിയേറ്ററുകള്‍ക്ക് 2021 മെയ് മാസത്തെ ഫിക്‌സഡ് ചാര്‍ജില്‍ 50 % ഇളവ് നല്‍കും. രണ്ടു വിഭാഗങ്ങള്‍ക്കും ഫിക്‌സഡ്ഡിമാന്‍ഡ് ചാര്‍ജിന്‍മേല്‍ നല്‍കുന്ന ഇളവുകള്‍ കഴിച്ച് ബാക്കിയുള്ള തുക അടയ്ക്കുന്നതിനു സെപ്റ്റംബര്‍ 30വരെ പലിശരഹിതമായി മൂന്നു തവണ അനുവദിക്കും. ബില്‍തുക അടച്ചവര്‍ക്കു തുടര്‍ന്നുള്ള ബില്ലുകളില്‍ ഇളവ് നല്‍കും. 500 വാട്‌സ് വരെ കണക്റ്റഡ് ലോഡ് ഉള്ളതും പ്രതിമാസ ശരാശരി ഉപഭോഗം 20 യൂണിറ്റുവരെ മാത്രം ഉള്ളതുമായ ഗാര്‍ഹിക ഉപഭോക്താക്കള്‍ക്കു സര്‍ക്കാര്‍ സബ്‌സിഡിയോടെ സൗജന്യമായി നല്‍കുന്ന വൈദ്യുതി 30 യൂണിറ്റുവരെ ഉപഭോഗമുള്ളവര്‍ക്കും നല്‍കും. 1000 വാട്‌സ് വരെ കണക്റ്റഡ് ലോഡ് ഉള്ളതും പ്രതിമാസം 40 യൂണിറ്റുവരെ വൈദ്യുതി ഉപഭോഗം ഉള്ളതുമായ…

Read More

അനുഷ്ക ശർമ്മയുടെ ​ഗ‍‍ർഭകാല വസ്ത്രങ്ങൾ വിൽപ്പനയ്ക്ക്

അനുഷ്ക ശർമ്മയുടെ ​ഗ‍‍ർഭകാല വസ്ത്രങ്ങൾ വിൽപ്പനയ്ക്ക്

അനുഷ്‌ക ശര്‍മയുടെ ഗര്‍ഭകാല വസ്ത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ മുമ്പ് പ്രശംസ പിടിച്ചു പറ്റിയിരുന്നു. എന്നാല്‍, ഇപ്പോള്‍ അതേ വസ്ത്രങ്ങള്‍ തന്നെയാണ് വീണ്ടും വാര്‍ത്തകളില്‍ ഇടം നേടിയിരിക്കുന്നത്. അനുഷ്‌കയുടെ ഗര്‍ഭകാലത്തെ വസ്ത്രങ്ങള്‍ താരം വില്‍പ്പനയ്ക്ക് വച്ചു. വിറ്റ് കിട്ടുന്ന പണം ചാരിറ്റി പ്രവര്‍ത്തനങ്ങള്‍ക്ക് ഉപയോഗിക്കാനാണ് ഈ ബോളിവുഡ് നായികയുടെ തീരുമാനം. അഭിനേത്രി എന്നതിനൊപ്പം ബോളിവുഡിലെ മികച്ച നിര്‍മ്മാതാവ് കൂടിയാണ് അനുഷ്‌ക. ‘വസ്ത്രങ്ങള്‍ ഇത്തരത്തില്‍ കൈമാറ്റം ചെയ്യുന്നതിലൂടെ ഫാഷന്‍ രംഗത്ത് വലിയ സ്വാധീനം ചെലുത്താന്‍ സാധിക്കും. എന്റെ ഗര്‍ഭകാലത്ത്, വളരെ കുറച്ച് തവണ മാത്രം ധരിച്ച വസ്ത്രങ്ങളാണിവ. എന്നാല്‍, അവ നിര്‍മ്മിക്കുന്നതിന് ഉപയോഗിച്ച വിഭവങ്ങളെക്കുറിച്ച് കൂടുതലറിയുമ്പോള്‍, നമ്മുടെ വസ്ത്രങ്ങള്‍ പരസ്പരം പങ്കിടാനും വാങ്ങാനും കഴിയുന്ന ഒരു രീതി കെട്ടിപ്പടുക്കുകയെന്നത് നിര്‍ണായകമാണെന്ന് തോന്നി’ – അനുഷ്‌ക ശര്‍മ്മ പറഞ്ഞു. ‘ഉദാഹരണത്തിന്, ഇന്ത്യയിലെ നഗരങ്ങളിലെ 1% ഗര്‍ഭിണികള്‍ പുതിയ വസ്ത്രങ്ങള്‍ വാങ്ങുന്നതിന് പകരം…

Read More