ഹൈ ഹീലില്‍ കുട്ടിയുടുപ്പിട്ട് അമല പോളിന്റെ കിടിലന്‍ ഡാന്‍സ്; വീഡിയോ കാണാം

ഹൈ ഹീലില്‍ കുട്ടിയുടുപ്പിട്ട് അമല പോളിന്റെ കിടിലന്‍ ഡാന്‍സ്; വീഡിയോ കാണാം

സോഷ്യല്‍ മീഡിയയില്‍ സജീവമാണ് നടി അമലപോള്‍. പുതിയ ചിത്രം കുടി യാദമൈതെയെകുറിച്ചുള്ള വിവരങ്ങള്‍ കഴിഞ്ഞ ദിവസം താരം പുറത്തു വിട്ടിരുന്നു. ഇതിനു പിന്നാലെ ഇന്‍സ്റ്റഗ്രാമില്‍ പങ്കുവച്ച ഒരു വീഡിയോ ആരാധകര്‍ ഏറ്റെടുത്തിരിക്കുകയാണ്. അമലയുടെ ഡാന്‍സ് കണ്ട ആരാധകര്‍ ഒന്നടക്കം താരത്തിന് കയ്യടിക്കുകയാണ്. എന്തൊരു എനര്‍ജിയെന്നാണ് ആരാധകര്‍ ചോദിക്കുന്നത്. ഹൈ ഹീലില്‍ കുട്ടി ഉടുപ്പിട്ടാണ് താരത്തിന്റെ ഡാന്‍സ്. വൈറലായ വീഡിയോ ഇതിനോടകം നിരവധി പേര്‍ കണ്ടു കഴിഞ്ഞു. 2009 ല്‍ ലാല്‍ ജോസ് സംവിധാനം ചെയ്ത ‘നീലത്താമര’ ആയിരുന്നു അമലയുടെ ആദ്യ ചിത്രം. അതില്‍ ചെറിയ ഒരു വേഷമായിരുന്നു അമലയ്ക്ക്. അതിനു ശേഷം തമിഴില്‍ രണ്ടു സിനിമകള്‍ ചെയ്തു എങ്കിലും വിജയിച്ചില്ല. 2010 ല്‍ പുറത്തിറങ്ങിയ തമിഴ് ചിത്രം മൈന ആണ് അമലയുടെ കരിയറില്‍ വഴിത്തിരിവായത്. ചിത്രം വന്‍ ഹിറ്റാവുകയും തമിഴ്നാട് സര്‍ക്കാരിന്റെ മികച്ച നടിക്കുള്ള പുരസ്‌കാരം അമലയ്ക്ക്…

Read More

മാണി സി കാപ്പന്റെ പാര്‍ട്ടി പിളര്‍ന്നു

മാണി സി കാപ്പന്റെ പാര്‍ട്ടി പിളര്‍ന്നു

തിരുവനന്തപുരം: മാണി സി കാപ്പന്റെ നാഷണലിസ്റ്റ് കോണ്‍ഗ്രസ് കേരള നെടുകെ പിളര്‍ന്നു. സംസ്ഥാന വര്‍ക്കിങ് പ്രസിഡന്റ് ബാബു കാര്‍ത്തികേയന്‍, വൈസ് പ്രസിഡന്റ് പി.ഗോപിനാഥ് എന്നിവരുടെ നേതൃത്വത്തിലുള്ള പ്രമുഖ വിഭാഗം പാര്‍ട്ടി വിട്ടു. മലപ്പുറം, കോഴിക്കോട് ജില്ലാ കമ്മിറ്റികളും മഹിളാ ഘടകം സംസ്ഥാന കമിറ്റിയും പിരിച്ചു വിട്ടു. ഭാവി പരിപാടികള്‍ അടുത്ത ആഴ്ച പ്രഖ്യാപിക്കുമെന്ന് പാര്‍ട്ടി വിട്ട നേതാക്കള്‍ അറിയിച്ചു.

Read More

പിഎസ്‌സി അറിയിപ്പ്!… പരീക്ഷാ തീയതിയിൽ മാറ്റം

പിഎസ്‌സി അറിയിപ്പ്!…   പരീക്ഷാ തീയതിയിൽ മാറ്റം

തിരുവനന്തപുരം: കോവിഡ് രോഗ നിയന്ത്രണങ്ങളുടെ ഭാഗമായി ശനിയാഴ്ചകളിലും ഞായറാഴ്ച്ചകളിലും സമ്പൂർണ്ണ ലോക്ക്ഡൗൺ നിലനിൽക്കുന്നതിനാലും പൊതുഗതാഗതം പൂർണ്ണമായ തോതിൽ പുനസ്ഥാപിക്കപ്പെടാത്തതിനാലും, സമ്പൂർണ്ണ ലോക്ക്ഡൗൺ നിലനിൽക്കുന്ന ശനിയാഴ്ചകളിൽ വലിയ പരീക്ഷകൾ നടത്തുന്നതു സംബന്ധിച്ച് സർക്കാരുമായി കൂടുതൽ കൂടിയാലോചനകൾ ആവശ്യമായിവരുന്ന സാഹചര്യത്തിലും 2021 ജൂലൈ മാസം 10 ന് രാവിലെ 10.30 മുതൽ ഉച്ചയ്ക്ക് 12.15 വരെ നടത്തുവാൻ നിശ്ചയിച്ചിരുന്ന ഡ്രൈവർ തസ്തികകളിലേക്കുള്ള പരീക്ഷ 2021 ആഗസ്ത് മാസം 17 -ാം തീയതിയിലേക്ക് മാറ്റിവച്ചിരിക്കുന്നു. ഇത് സംബന്ധിച്ച് ഉദ്യോഗാർത്ഥികൾക്ക് വ്യക്തിഗത അറിയിപ്പ് നൽകുന്നതാണ്. ഉദ്യോഗാർത്ഥികൾക്ക് പുതുക്കിയ അഡ്മിഷൻ ടിക്കറ്റ് 2021 ആഗസ്ത് 3 മുതൽ പ്രൊഫൈലിൽ നിന്നും ഡൗൺലോഡ് ചെയ്യാം.

Read More

വടക്കന്‍ സംസ്ഥാനങ്ങളിലും കാലവര്‍ഷം ദുര്‍ബലമാകുന്നു

വടക്കന്‍ സംസ്ഥാനങ്ങളിലും കാലവര്‍ഷം ദുര്‍ബലമാകുന്നു

കൊച്ചി: രാജ്യത്ത് വടക്കന്‍ സംസ്ഥാനങ്ങളിലും കാലവര്‍ഷം ദുര്‍ബലമാകുന്നു. തെക്കേ ഇന്ത്യയിലെ മണ്‍സൂണ്‍ ബ്രേക്കിന് സമാനമായ സാഹചര്യം വടക്കേ ഇന്ത്യയിലും അടുത്ത ദിവസങ്ങളില്‍ അനുഭവപ്പെടുമെന്ന് മെറ്റ്ബീറ്റ് വെതര്‍ നിരീക്ഷകര്‍ അറിയിച്ചു. ജൂണ്‍ 20വരെ രാജ്യവ്യാപകമായി 40 ശതമാനം അധികമഴ രേഖപ്പെടുത്തിയിരുന്നു. തുടര്‍ന്നുള്ള ദിവസങ്ങളില്‍ മഴ കുറഞ്ഞതോടെ ഇപ്പോള്‍ അധിക മഴ 20 ശതമാനമായി കുറഞ്ഞു. മധ്യ, വടക്കന്‍ സംസ്ഥാനങ്ങള്‍ക്കൊപ്പം തെക്കന്‍ സംസ്ഥാനങ്ങളിലും മഴ ജൂലൈ ആദ്യവാരം വരെ കുറയും.  മണ്‍സൂണ്‍ ബ്രേക്ക് തുടരുന്നതിനാല്‍ ഒറ്റപ്പെട്ട മഴ കേരളത്തില്‍ ലഭിക്കും. ഈ സീസണില്‍ പെയ്യേണ്ട സജീമായ മഴ അടുത്ത ഒരാഴ്ച കൂടി പ്രതീക്ഷിക്കേണ്ടതില്ല. ശരാശരിയില്‍ താഴെ മഴയേ ഈ കാലയളവില്‍ പെയ്യാന്‍ സാധ്യതയുള്ളൂ. മറ്റു സംസ്ഥാനങ്ങളില്‍ സാധാരണ മഴ ഇതിനകം റെക്കോഡിലെത്തിയപ്പോള്‍ കേരളത്തില്‍ തിങ്കളാഴ്ച വരെ 32 ശതമാനമാണ് മഴക്കുറവ്. കോട്ടയം, പത്തനംതിട്ട ജില്ലകളിലൊഴികെ എല്ലായിടത്തും മഴക്കുറവാണ്. ഹിമാലയത്തിലുള്ള മണ്‍സൂണ്‍…

Read More

അവഗണിക്കുകയും ഒഴിഞ്ഞു മാറുകയും ചെയ്യുന്ന പങ്കാളി; കാരണം ഇതാ!…

അവഗണിക്കുകയും ഒഴിഞ്ഞു മാറുകയും ചെയ്യുന്ന പങ്കാളി; കാരണം ഇതാ!…

പരസ്പരമുള്ള വിശ്വാസവും സ്‌നേഹവുമാണ് ഏതൊരു ബന്ധത്തിന്റെയും നിലനില്‍പ്പിന് ആധാരം. അതിലുണ്ടാകുന്ന ഏറ്റക്കുറച്ചിലുകള്‍ ബന്ധത്തെ ബാധിക്കുകയും വിളക്കിചേര്‍ക്കാന്‍ പറ്റാത്ത രീതിയില്‍ ബന്ധങ്ങളില്‍ വിള്ളല്‍ വീഴ്ത്തുകയും ചെയ്യും. ആര്‍ക്കും പരസ്പരം ഒരേ രീതിയില്‍ സ്‌നേഹിക്കാന്‍ കഴിയില്ല എന്നതു സത്യമാണ്. എന്നാല്‍ സ്‌നേഹത്തിന്റെയും വിശ്വാസത്തിന്റെയും അളവിലുണ്ടാകുന്ന വലിയ ഏറ്റക്കുറച്ചിലുകളാണു ബന്ധത്തെ ബാധിക്കുന്നത്. ഇത്തരം പ്രശ്നങ്ങള്‍ ആരംഭിക്കുമ്പോള്‍ നമുക്ക് ചില സൂചനകള്‍ ലഭിക്കും. അതെന്തൊക്കെയാണെന്ന് നോക്കാം. വൈകാരിക പ്രതികരണം പ്രശ്‌നങ്ങള്‍ ഉണ്ടാകുമ്പോള്‍ അത് പരിഹരിക്കാനോ യുക്തിയോടെ ചിന്തിക്കാനോ ശ്രമിക്കാതെ വൈകാരികമായി മാത്രം പെരുമാറുകയും വെറുതെ കയര്‍ക്കുകയും ചെയ്യുന്നുണ്ടെങ്കില്‍ ശ്രദ്ധിക്കേണ്ടിയിരിക്കുന്നു. നിങ്ങളുടെ ബന്ധത്തില്‍ പ്രശ്‌നമുണ്ട്. ബന്ധം തുടരുന്നതില്‍ പങ്കാളിക്ക് താത്പര്യം കുറയുകയാണ് എന്നു മനസ്സിലാക്കി പെട്ടെന്ന് പരിഹാര ശ്രമം തുടങ്ങുക. പിന്തുണ നഷ്ടപ്പെടുന്നു പങ്കാളിയില്‍നിന്ന് നിങ്ങള്‍ക്ക് ലഭിച്ചിരുന്ന പിന്തുണ കുറയുന്നത് പ്രശ്‌നത്തിന്റെ തുടക്കമാണ്. മാനസികമായി നിങ്ങള്‍ക്കിടയില്‍ അകല്‍ച്ച രൂപപ്പെട്ടു കഴിഞ്ഞു എന്നാണ് ഇതിന്റെ അര്‍ത്ഥം….

Read More

തേങ്ങയും ചിരട്ടയും വലിച്ചെറിഞ്ഞാല്‍ 200 രൂപ പിഴ, 500 മുതല്‍ 5000 വരെയാണ് മറ്റ് പിഴത്തുകകള്‍, ലക്ഷദ്വീപിലെ വിചിത്ര ഉത്തരവിനെതിരേ പ്രതിഷേധം

തേങ്ങയും ചിരട്ടയും വലിച്ചെറിഞ്ഞാല്‍ 200 രൂപ പിഴ, 500 മുതല്‍ 5000 വരെയാണ് മറ്റ് പിഴത്തുകകള്‍, ലക്ഷദ്വീപിലെ വിചിത്ര ഉത്തരവിനെതിരേ പ്രതിഷേധം

കൊച്ചി: മാലിന്യസംസ്‌ക്കരണവുമായി ബന്ധപ്പെട്ട ലക്ഷദ്വീപ് ഭരണകൂടത്തിന്റെ വിചിത്ര ഉത്തരവിനെതിരെ വേറിട്ട സമരരീതിയിലൂടെ പ്രതിഷേധിച്ച് ലക്ഷദ്വീപ് ജനത. വീടുകളിലെ തെങ്ങില്‍ നിന്നും വീഴുന്ന ഓലയും മടലും തേങ്ങയും ചിരട്ടയും പറമ്പിലിടരുതെന്ന വിവാദ ഉത്തരവിനെതിരെയാണ് ദ്വീപ് നിവാസികള്‍ ഓലമടല്‍ സമരവുമായി പ്രതിരോധം തീര്‍ത്തത്. സേവ് ലക്ഷദ്വീപ് ഫോറത്തിന്റെ ആഭിമുഖ്യത്തില്‍ പറമ്പുകളില്‍ മടലും ഓലയും കൂട്ടിയിട്ട് മുകളില്‍ പ്ലക്കാര്‍ഡുകള്‍ ഉയര്‍ത്തിയായിരുന്നു പ്രതിഷേധം. എല്ലാ ദ്വീപിലെയും ജനങ്ങള്‍ വ്യത്യസ്ത മാര്‍ഗങ്ങളിലൂടെ പ്രതിഷേധ സമരത്തിന്റെ ഭാഗമായി. രാവിലെ 9ന് തുടങ്ങിയ സമരം ഒരുമണിക്കൂര്‍ നീണ്ടു. സ്ത്രീകളും കുട്ടികളും ഉള്‍പ്പെടെയുള്ളവര്‍ ഓലയും, മടലും, തേങ്ങയുമേന്തി സമരത്തില്‍ പങ്കാളികളായി. വീട്ടുപരിസരങ്ങളായിരുന്നു സമരവേദി. ഞങ്ങളുടെ ഭൂമി ഞങ്ങളുടെ സ്വന്തം, പിഴ നിര്‍ത്തലാക്കുക, മാലിന്യ സംസ്‌കരണത്തിന് ശരിയായ സംവിധാനങ്ങളൊരുക്കുക തുടങ്ങിയ മുദ്രാവാക്യങ്ങള്‍ സമരക്കാര്‍ പ്ലക്കാര്‍ഡുകളായി ഉയര്‍ത്തി. നേരത്തെ ദ്വീപിലെ തെങ്ങുകളില്‍ കാവി നിറം പൂശിയതും വിവാദമായിരുന്നു. ലക്ഷദ്വീപുകാരുടെ പ്രധാനവരുമാനമാര്‍ഗങ്ങളിലൊന്നാണ് തെങ്ങ്….

Read More

വനിതകൾക്കായി പനമ്പിള്ളി നഗറിൽ ഫുട്ബോൾ അക്കാഡമി

വനിതകൾക്കായി പനമ്പിള്ളി നഗറിൽ ഫുട്ബോൾ അക്കാഡമി

കൊച്ചി: സംസ്ഥാനത്ത്‌ ആദ്യമായി ജില്ലയിൽ വനിതകൾക്കായി പനമ്പിള്ളി നഗറിൽ ഫുട്ബോൾ അക്കാഡമി ആരംഭിക്കുമെന്ന് കായികമന്ത്രി വി.അബ്ദുറഹ്മാൻ. കൂടാതെ കായിക യുവജന കാര്യാലയത്തിന്‍റെ റീജിയണൽ ഓഫിസും ജില്ലയിൽ ആരംഭിക്കും. സ്റ്റേഡിയങ്ങളുടെ അറ്റകുറ്റപണികൾ നടത്തുന്നതിൽ നാം പിന്നാക്കമാണ്. ഇതിനു പരിഹാരമായി കായികരംഗത്തെ സഹായിക്കുന്നതിന് സ്പോർട്സ് കേരള ലിമിറ്റഡ് എന്ന പേരിൽ ആരംഭിക്കുന്ന പൊതുമേഖലാ സ്ഥാപനനത്തിന്‍റെ രജിസ്‌ട്രേഷൻ നടപടികൾ പൂർത്തിയായി. ഈ സാമ്പത്തിക വർഷം സ്ഥാപനം പ്രവർത്തനം ആരംഭിക്കും. ഇതിന്‍റെ പ്രവർത്തനം ആരംഭിക്കുന്നതോടെ സംസഥാനത്തെ കളിക്കളങ്ങളെന്നും സജീവമാകുമെന്നും മന്ത്രി പറഞ്ഞു. ജില്ലയിലെ കായിക രംഗത്തെ പ്രധാന പ്രശ്നങ്ങൾ മന്ത്രിയുടെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ ചർച്ച ചെയ്തു. മഹാരാജാസ് കോളെജ് മൈതാനവും സിന്തറ്റിക് ട്രാക്കും നശിക്കാതിരിക്കാൻ നടപടി സ്വീകരിക്കും. നിലവിൽ ട്രാക്കും ഫീൽഡും നവീകരിക്കുന്നതിന് ആവശ്യമായ 7 കോടി രൂപ സ്പോർട്സ് കൗൺസിൽ വകയിരുത്തിയിട്ടുണ്ട്. വാട്ടർ സ്പോർട്സിനു ഏറ്റവും സാധ്യതത്തുള്ള പട്ടണമാണ് കൊച്ചി….

Read More

സംസ്ഥാനത്ത്‌ സമഗ്രകായിക നയം രൂപീകരിക്കും: കായിക മന്ത്രി വി അബ്ദുറഹ്മാൻ

സംസ്ഥാനത്ത്‌  സമഗ്രകായിക നയം രൂപീകരിക്കും: കായിക മന്ത്രി വി അബ്ദുറഹ്മാൻ

എറണാകുളം : സംസ്ഥാനത്ത്‌ സമഗ്രകായിക നയം രൂപീകരിക്കുമെന്നും ലോകശ്രദ്ധയാകർഷിക്കുന്ന കായികനഗരമായി കൊച്ചിയെ വളർത്തിയെടുക്കുമെന്നും കായികമന്ത്രി വി അബ്ദുറഹ്മാൻ. ഗവ. ഗസ്റ്റ് ഹൗസിൽ ജനപ്രതിനിധികളും ജില്ലാ ഭരണകൂടവുമായി നടത്തിയ യോഗത്തിനു ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു മന്ത്രി. മഹാരാജാസ് കോളേജ് മൈതാനവുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ പരിഹരിക്കുന്നതിന് തിരുവനന്തപുരത്തു ഉന്നതതല യോഗം ചേരും . കായിക നയം രൂപീകരിക്കുന്നതിന്റെ ഭാഗമായി കായിക താരങ്ങൾ , മുൻ കായികതാരങ്ങൾ, കായിക പ്രഗത്ഭർ തുടങ്ങിയവരുമായി ചർച്ച നടത്തി ജില്ലാ – സംസ്ഥാന തലങ്ങളിൽ ശില്പശാലകൾ സംഘടിപ്പിക്കും . അനേകം കായികതാരങ്ങളെ സംഭാവന ചെയ്ത സംസ്ഥാനമാണ് കേരളം . എന്നാൽ ചില നാളുകളായി നമ്മുടെ കായികതാരംങ്ങൾക്കു ഉന്നത സ്ഥാനങ്ങളിൽ എത്താൻ സാധിക്കുന്നില്ല . ഇതിനെക്കുറിച്ചും പഠനം നടത്തും . ജില്ലയിലെ കായിക രംഗത്തെ പ്രധാന പ്രശ്നങ്ങൾ മന്ത്രിയുടെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ ചർച്ച ചെയ്തു ….

Read More

സ്വകാര്യ വ്യക്തിയുടെ പറമ്പിൽ നിന്ന്‌ കഞ്ചാവുചെടി കണ്ടെടുത്തു

സ്വകാര്യ വ്യക്തിയുടെ പറമ്പിൽ നിന്ന്‌ കഞ്ചാവുചെടി കണ്ടെടുത്തു

കൊല്ലം: കുരീപ്പുഴ കൊച്ചാലുംമൂടിന്‌ സമീപം സ്വകാര്യ വ്യക്തിയുടെ പറമ്പിൽ നിന്ന്‌ രണ്ടു കഞ്ചാവുചെടി കണ്ടെടുത്തു. കൊച്ചാലുംമൂട്ടിലെ സർക്കാർ യുപി സ്‌കൂളിന്‌ സമുപമുള്ള വസ്തുവിൽ നട്ടുവളർത്തി പരിപാലിച്ചു വന്ന രണ്ടു കഞ്ചാവ് ചെടികളാണ്‌ എക്‌സൈസ് സ്പെഷ്യൽ സ്ക്വാഡ് കണ്ടെത്തി കേസെടുത്തത്‌. പ്രദേശവാസിയാണ്‌ എക്‌സൈസിന്‌വിവരം കൈമാറിയത്‌. ചെടികളിൽ ഒന്ന്‌ 232 സെന്റീമീറ്ററും ഒന്ന്‌ 120 സെന്റീമീറ്ററും നീളമുണ്ട്‌. ചെടി കണ്ടെത്തിയ സ്ഥലത്തിന്‌ സമീപത്തെ വീട്ടിൽ വൃദ്ധയായ ഒരു സ്ത്രീ മാത്രമാണ് താമസം. വൈകിട്ടായാൽ പത്തോളം ചെറുപ്പക്കാർ സ്ത്രീ അറിയാതെ വീടിന്റെ മുകളിൽ കയറി സ്ഥിരമായി ലഹരിവസ്തുകൾ ഉപയോഗിക്കാറുണ്ടെന്നും ചിലർ മതിൽചാടിക്കടന്ന് വസ്തുവിൽവന്ന് എന്തോ ചെയ്യുന്നത് ശ്രദ്ധയിൽപ്പെട്ടിരുന്നുവെന്നും അന്വേഷണത്തിൽ വിവരം ലഭിച്ചു. പ്രതികളെ സംബന്ധിച്ച്‌ സൂചന ലഭിച്ചിട്ടുണ്ട്‌.

Read More

അർജുൻ ആയങ്കി അറസ്റ്റിൽ

അർജുൻ ആയങ്കി അറസ്റ്റിൽ

കൊച്ചി: കരിപ്പൂര്‍ സ്വര്‍ണക്കടത്ത് കേസില്‍ അർജുൻ ആയങ്കി അറസ്റ്റിൽ. ഇന്നലെ രാവിലെ ചോദ്യം ചെയ്യലിനു ഹാജരായ ഇയാളുടെ അറസ്റ്റ് മണിക്കൂറുകൾ നീണ്ട ചോദ്യം ചെയ്യലിനൊടുവിലാണ് രേഖപ്പെടുത്തിയത്. കരിപ്പൂർ വിമാനത്താവളം വഴിയുള്ള സ്വർണക്കടത്തിൽ നിർണായക പങ്കു വഹിച്ചതായി കണ്ടെത്തിയതിനെ തുടർന്ന് അർജുൻ ആയങ്കിക്ക് കസ്റ്റംസ് നോട്ടീസ് നൽകിയിരുന്നു. സ്വർണക്കടത്തുമായി ബന്ധപ്പെട്ട് ഇയാളിൽ നിന്നു നിർണായക വിവരങ്ങൾ കസ്റ്റംസിന് ലഭിച്ചു. അർജുൻ ആയങ്കിക്ക് സ്വർണക്കടത്തിൽ നിർണായക പങ്കുണ്ടെന്നും അറസ്റ്റ് ചെയ്യേണ്ടിവരുമെന്നും രാവിലെ കോടതിയിൽ സമർപ്പിച്ച റിപ്പോർട്ടിൽ കസ്റ്റംസ് സൂചന നൽകിയിരുന്നു. കണ്ണൂര്‍ സംഘത്തിലെ പ്രധാനിയായ അര്‍ജുന്‍ ആയങ്കി ഇന്നലെ രാവിലെ പതിനൊന്നിനാണ് കസ്റ്റംസ് പ്രിവന്‍റീവ് ഓഫീസിൽ ഹാജരായത്. അഭിഭാഷകരും ഒപ്പമുണ്ടായിരുന്നു. മുൻകൂർ ജാമ്യാപേക്ഷ നൽകില്ലെന്നും സ്വർ‌ണക്കടത്തുമായി ബന്ധമില്ലെന്നും അഭിഭാഷകർ പറഞ്ഞു. ഉച്ചകഴിഞ്ഞാണ് ചോദ്യം ചെയ്യൽ തുടങ്ങിയത്. നാലു മണിക്കൂറോളം ഇയാളുടെ മൊഴി രേഖപ്പെടുത്തി. സ്വർണക്കടത്തിൽ ഇന്നലെ കസ്റ്റഡിയിൽ കിട്ടിയ മലപ്പുറം…

Read More