പേരയിലയരച്ചു മുഖത്തിട്ടു നോക്കൂ…

പേരയിലയരച്ചു മുഖത്തിട്ടു നോക്കൂ…

ആരോഗ്യത്തിന് മാത്രമല്ല, സൗന്ദര്യത്തിനും ഏറെ നല്ലതാണ് പേരയ്ക്ക. പേരയില തിളപ്പിച്ച വെള്ളം പല ആരോഗ്യ പ്രശ്‌നങ്ങൾക്കും നല്ലതാണ്. ഇതു പോലെ ഇതിട്ടു തിളപ്പിച്ച വെള്ളം കൊണ്ട് മുഖം കഴുകുന്നതും നല്ലതാണ്. അതുപോലെ പേരയുടെ ഇലകൾ അരച്ച് ഫേസ്പായ്ക്കായി മുഖത്തിടുന്നതും നല്ലതാണ്. ഇതു കൊണ്ടുണ്ടാകുന്ന ഗുണങ്ങൾ ചെറുതല്ല.എണ്ണമയമുള്ള ചർമം പലപ്പോഴും അസ്വസ്ഥത സൃഷ്ടിയ്ക്കും. മുഖക്കുരു പോലുള്ള പ്രശ്നങ്ങൾ കൂടുതൽ കണ്ടുവരുന്നത് എണ്ണമയമുള്ള ചർമത്തിലാണ്. അമിത എണ്ണയുദ്പാദനം കുറയ്ക്കാൻ പേരയില ഉപയോഗിക്കാൻ പ്രത്യേക മാർഗ്ഗമുണ്ട്. പേരയിലയും വെള്ളവും അരച്ച് ചേർത്ത് പേസ്റ്റ് ഉണ്ടാക്കുക. ഇതിൽ രണ്ട് ടേബിൾസ്പൂൺ എടുത്ത് രണ്ട് ടേബിൾസ്പൂൺ നാരങ്ങ നീര് ഒരു പാത്രത്തിൽ കലർത്തുക. ഈ മിശ്രിതം ചർമ്മത്തിൽ പുരട്ടി 30 മിനിറ്റ് ഉണങ്ങാൻ അനുവദിയ്ക്കുക. ശേഷം തണുത്ത വെള്ളത്തിൽ കഴുകിക്കളയാം. അധിക എണ്ണ നിയന്ത്രിക്കാനും ചർമ്മം ഭംഗിയായി സൂക്ഷിക്കാനും എല്ലാ ദിവസവും ഇങ്ങനെ ചെയ്യുക….

Read More

ദുൽഖർ സൽമാന്റെ ‘വേഫെറർ ഫിലിംസ്’ വിതരണ രംഗത്തേക്ക്!

ദുൽഖർ സൽമാന്റെ ‘വേഫെറർ ഫിലിംസ്’ വിതരണ രംഗത്തേക്ക്!

മലയാളി പ്രേക്ഷകരുടെ പ്രിയ യുവനായകനാണു ദുൽഖർ സൽമാൻ. ദുൽഖർ സൽമാന്റെ ഉടമസ്ഥതയിലുള്ള ചലച്ചിത്ര നിർമാണ കമ്പനിയായ ‘വേഫെറർ ഫിലിംസ്’ വിതരണരംഗത്തും സാന്നിധ്യമറിയിക്കുവാൻ ഒരുങ്ങുകയാണ്. വരനെ ആവശ്യമുണ്ട്, മണിയറയിലെ അശോകൻ എന്നിവയാണ് ദുൽഖറിന്റെ നിർമാണത്തിൽ പ്രദർശനത്തിനെത്തിയ ചിത്രങ്ങൾ. അതേസമയം കുപ്രസിദ്ധ കുറ്റവാളി സുകുമാരക്കുറുപ്പിന്റെ കഥ പറയുന്ന ‘കുറുപ്പ്’, ഷൈൻ ടോം ചാക്കോ നായകനാകുന്ന ‘അടി’, ബോബി – സഞ്ജയ് കൂട്ടുകെട്ട് തിരക്കഥ ഒരുക്കുന്ന ദുൽഖറിന്റെ ആദ്യ പോലീസ് റോളിലുള്ള റോഷൻ ആൻഡ്രൂസ് ചിത്രം എന്നിവയാണ് ദുൽഖറിന്റെ നിർമാണത്തിൽ ഒരുങ്ങുന്ന മറ്റ് ചിത്രങ്ങൾ. മാത്രമല്ല അരുൺ വൈഗ സംവിധാനം ചെയ്യുന്ന ‘ഉപചാരപൂർവ്വം ഗുണ്ട ജയൻ’ വിതരണം ചെയ്തു കൊണ്ടാണ് വേഫെറർ ഫിലിംസ് ആദ്യമായി വിതരണ രംഗത്തേക്ക് കടക്കുന്നത്. ദുൽഖർ സൽമാൻ നിർമിക്കുന്ന ചിത്രങ്ങളും വേഫെറർ തന്നെയാണ് തീയേറ്ററുകളിൽ എത്തിക്കുന്നത്. സിജു വിൽസൺ, സൈജു കുറുപ്പ്, ഷറഫുദ്ധീൻ എന്നിവർ നായകന്മാരാകുന്ന ഈ…

Read More

മരയ്ക്കാർ റിലീസ് തിയ്യതി പുറത്ത് വിട്ട് അണിയറപ്രവർത്തകർ!

മരയ്ക്കാർ റിലീസ് തിയ്യതി പുറത്ത് വിട്ട് അണിയറപ്രവർത്തകർ!

ചരിത്രകഥാപാത്രമായി മോഹൻലാൽ പ്രത്യക്ഷപ്പെടുന്ന ചിത്രമാണ് മരയ്ക്കാർ അറബിക്കടലിൻ്റെ സിംഹം. സിനിമാ പ്രേമികൾ ഏറെ ആകാംക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് മോഹൻലാൽ നായകനാകുന്ന പ്രിയദർശൻ സംവിധാനം ചെയ്യുന്ന മരക്കാർ അറബിക്കടലിൻ്റെ സിംഹം. കൊവിഡ് മൂലം പൂട്ടിയ തീയേറ്ററുകൾ വീണ്ടും തുറക്കാൻ തീരുമാനിച്ചതിന് പിന്നാലെ ചിത്രത്തിൻ്റെ റിലീസ് തീയ്യതി ആദ്യം പ്രഖ്യാപിച്ചിരുന്നെങ്കിലും പിന്നീട് ചിത്രത്തിൻ്റെ റിലീസ് ഓണംറിലീസാക്കി നീട്ടിയതായും റിപ്പോർട്ടുകളുണ്ടായിരുന്നു. കഴിഞ്ഞ വർഷം മാർച്ച് 26നായിരുന്നു ചിത്രത്തിൻ്റെ റീലീസ് ആദ്യം തീരുമാനിച്ചിരുന്നത്. ഓടിടി റിലീസുകൾ സജീവമായപ്പോഴും മരക്കാർ തീയേറ്ററുകളിൽ മാത്രമേ എത്തുകയുള്ളൂവെന്നും നിർമ്മാതാക്കൾ വ്യക്തമാക്കിയിരുന്നു. ഇപ്പോഴിതാ ഓണം വരെ കാക്കേണ്ടതില്ലെന്ന സൂചനയാണ് ഇപ്പോൾ അണിയറപ്രവർത്തകർ നൽകുന്നത്. 2021 മെയ് 13ന് ചിത്രം ലോകമെമ്പാടുമുള്ള തീയേറ്ററുകളിലെത്തുമെന്ന വിവരമാണ് അണിയറപ്രവർത്തകർ അറിയിച്ചിരിക്കുന്നത്. ഇതിനോടകം ചിത്രത്തിൻ്റേതായി പുറത്ത് വിട്ടിട്ടുള്ള പോസ്റ്ററുകളും ടീസറുകളും ട്രെയിലറുകളുമൊക്കെ സോഷ്യൽ മീഡിയയിൽ വലിയ തരംഗമായി മാറിയിരുന്നു. 2021ലെ ഏറെ പ്രതീക്ഷയുള്ള ചിത്രമായി…

Read More

കരുത്തുറ്റ മുടിയിഴകൾക്ക് കാപ്പി കൂട്ട്!

കരുത്തുറ്റ മുടിയിഴകൾക്ക് കാപ്പി കൂട്ട്!

നിങ്ങളുടെ മുടിക്ക് വളരെയധികം ഗുണം നൽകുന്ന ഒന്നാണ് കാപ്പി. തീർച്ചയായും, ചർമ്മത്തിനായുള്ള കാപ്പിയുടെ ഗുണങ്ങൾ വളരെക്കാലമായി ആളുകൾക്കു ബോധ്യമുള്ളതാണ്. നിങ്ങളുടെ മുടിക്ക് കരുത്തുള്ളതും ആരോഗ്യകരവുമായിരിക്കാൻ ആരാണാഗ്രഹിക്കാത്തത്? നിങ്ങൾക്ക് സ്വയം തയ്യാറാക്കാവുന്ന കാപ്പി കൊണ്ടുള്ള ഹെയർ മാസ്‌ക് ഉപയോഗിച്ച് നിങ്ങൾ സ്വപ്നം കാണുന്ന മുടി നിങ്ങളക്ക് സ്വന്തമാക്കാൻ സാധിക്കും. ശരീരത്തിലെ ഡി.എച്ച്.ടി അഥവാ ഡൈഹൈഡ്രോട്ടെസ്റ്റോസ്റ്റിറോൺ എന്ന ഹോർമോൺ രോമകൂപങ്ങളെ ദുർബലപ്പെടുത്തുന്നു, ഇത് മുടിയുടെ വളർച്ചയിൽ കുറവുണ്ടാക്കുകയും പിന്നീട് മുടി കൊഴിച്ചിലിലേക്ക് നയിക്കുകയും ചെയ്യുന്നു. എന്നാൽ അമേരിക്കൻ നാഷണൽ സെന്റർ ഫോർ ബയോടെക്നോളജി ഇൻഫർമേഷൻ (എൻ‌സി‌ബി‌ഐ) അനുസരിച്ച്, കാപ്പി എടിപി പുറത്തിറക്കി രോമകൂപങ്ങളിലെ കോശങ്ങളെ നേരിട്ട് സജീവമാക്കുന്നു. കോശങ്ങൾക്കിടയിൽ ഊർജ്ജം വഹിക്കുന്ന തന്മാത്രയാണ് എടിപി. ഇതിന് ഡി.എച്ച്.ടി യെ ചെറുക്കാനും മുടി കൊഴിച്ചിൽ കുറയ്ക്കാനും മുടി ശക്തമാക്കാനും കഴിയും. കാപ്പി കൊണ്ട് മുടിക്കുള്ള ഗുണം ഇതിൽ മാത്രം ഒതുങ്ങി നിൽക്കുന്നില്ല….

Read More