പ്രണയദിനത്തിൽ ‘ജൂനിയർ സി’യെ ആരാധകർക്ക് മുന്നിൽ പരിചയപ്പെടുത്തി നടി മേഘ്ന രാജ്!

പ്രണയദിനത്തിൽ ‘ജൂനിയർ സി’യെ ആരാധകർക്ക് മുന്നിൽ  പരിചയപ്പെടുത്തി നടി മേഘ്ന രാജ്!

പ്രണയദിനത്തിൽ ‘ജൂനിയർ സി’ എന്ന് കുറിച്ചു കൊണ്ട് മകനെ പരിചയപ്പെടുത്തിയിരിക്കുകയാണ് നടി മേഘ്ന രാജ്. ഏവരുടേയും സ്നേഹത്തിനും പിന്തുണയ്ക്കും നന്ദി അറിയിച്ചു കൊണ്ടാണ് ഇൻസ്റ്റയിൽ നടി പങ്കുവച്ചരിക്കുന്നത്. ഇതോടെ കുഞ്ഞിൻറെ ചിത്രം പങ്കുവെച്ച് നടി നസ്രിയ ഉൾപ്പെടെ മേഘ്നയ്ക്ക് ആശംസകളർപ്പിച്ചിട്ടുണ്ട്. 2018 ഏപ്രിൽ 30നായിരുന്നു മേഘ്നയും നടൻ ചിരഞ്ജീവി സർജയും വിവാഹിതരായത്. 2020 ജൂൺ ഏഴിനായിരുന്നു ചിരഞ്ജീവിയുടെ അപ്രതീക്ഷിത വിയോഗം. അദ്ദേഹത്തിൻറെ മരണ സമയത്ത് മേഘ്ന 4 മാസം ഗർഭിണിയായിരുന്നു. 2020 ഒക്ടോബർ 22നാണ് കുഞ്ഞ് ജനിച്ചത്. ‘ഞാൻ ജനിക്കും മുമ്പേ തന്നെ നിങ്ങൾ എന്നെ സ്നേഹിച്ചിരുന്നു. ഇപ്പോൾ നമ്മൾ ആദ്യമായി കാണുകയാണ്, ഈ സമയത്ത് അമ്മയ്ക്കും അപ്പയ്ക്കും നിങ്ങൾ ഇതുവരെ നൽകിയ സ്നേഹത്തിനും പിന്തുണയ്ക്കും എൻറെ കുഞ്ഞ് ഹൃദയത്തിൻറെ അടിത്തട്ടിൽ നിന്നും നന്ദി ചൊല്ലുകയാണ്. നിങ്ങൾ കുടുംബമാണ്.. നിരുപാധികം സ്നേഹമുള്ള കുടുംബം’, മേഘ്ന പങ്കുവെച്ചിരിക്കുന്ന വീഡിയോയോടൊപ്പം…

Read More

ഇനി അതെല്ലാം വഴിയരികിൽ അന്തിയുറങ്ങുന്നവർക്ക്!

ഇനി അതെല്ലാം വഴിയരികിൽ അന്തിയുറങ്ങുന്നവർക്ക്!

ഒരു പുതിയ സിനിമ, പുതിയ സംവിധായകൻ, പുതിയ നിർമ്മാതാവ്, പുതിയ അഭിനേതാക്കൾ, പുതിയ അണിയറപ്രവർത്തകർ എന്നിവർ ഒരുമിച്ച സിനിമയുടെ ഷൂട്ടിംഗിന് ശേഷം സിനിമക്ക് വേണ്ടി വാങ്ങിച്ച വസ്ത്രങ്ങൾ, ചെരുപ്പുകൾ, ബെൽറ്റ്, പുതപ്പ്, ഇവയൊക്കെ ഇവർ എന്താണ് ചെയ്യുക? ചിലതൊക്കെ അടുത്ത പ്രോജെക്ടിനായി ഉപയോഗിക്കും. എന്നാൽ ഷൂട്ടിന് ശേഷം ഇത്തരത്തിൽ ഉപയോഗപ്രദമായ വസ്ത്രങ്ങളും ചെരുപ്പുകളും ഒക്കെ മറ്റുള്ളവർക്ക് ഒരു കൈത്താങ്ങ് ആയി മാറ്റാം എന്ന് തെളിയിച്ചിരിക്കുകയാണ് മാരത്തോൺ’ എന്ന സിനിമയുടെ സംവിധായകൻ അർജുൻ അജിത്തും സുഹൃത്തുക്കളും. അതായത് മാരത്തോൺ സിനിമയുടെ ഷൂട്ടിങ്ങിന് ശേഷം വാടകയ്ക്ക് എടുത്തവ ഒഴികെ ബാക്കി വന്ന സാധനങ്ങൾ ഒക്കെ ഇടപ്പള്ളി മുതൽ കുണ്ടന്നൂർ വരെയുള്ള വഴിയോരങ്ങളിൽ അന്തിയുറങ്ങുന്നവർക്ക് നൽകിയതിൻ്റെ സന്തോഷത്തിൽ ആണ് ടീം മാരത്തോൺ. സംവിധായകൻ അർജുൻ അജിത്ത് തൻ്റെ ഫേസ്ബുക്ക് കുറിപ്പിലൂടെയാണ് തങ്ങളുടെ സന്തോഷം പങ്കുവെച്ചിരിക്കുന്നത്. കൂട്ടത്തിൽ ഒരു വീഡിയോയും പങ്കുവെച്ചിട്ടുണ്ട്. മാത്രമല്ല…

Read More