താരൻ മാറാൻ ഇഞ്ചി വിദ്യ പരീക്ഷിക്കാം!

താരൻ മാറാൻ ഇഞ്ചി വിദ്യ പരീക്ഷിക്കാം!

ധാരാളം ആരോഗ്യ ഗുണങ്ങൾ അടങ്ങിയിട്ടുള്ള ഒന്നാണ് ഇഞ്ചി. ഇതിലെ ആൻറി ബാക്ടീരിയൽ, ആന്റി മൈക്രോബയൽ സവിശേഷതകൾ കാരണം ഇഞ്ചി നീര് മുഖത്തും ഹെയർ മാസ്കിലും ചേർത്ത് ചർമ്മത്തിലെയും ശിരോചർമ്മത്തിലെയും അണുബാധയ്ക്കെതിരെ ഫലപ്രദമായി നേരിടാൻ ഉപയോഗിച്ച് വരുന്നു. ദഹനസംബന്ധമായ പ്രശ്‌നങ്ങൾക്കും ജലദോഷത്തിനും ചുമയ്ക്കും നമ്മുടെ പല വീട്ടുവൈദ്യങ്ങളുടെയും ഭാഗമായി ചേർക്കുന്ന ഒരു പ്രധാന ഒറ്റമൂലിയാണ് ഇഞ്ചി. ആന്റിഓക്‌സിഡന്റ് ആയിട്ടുള്ള സിങ്കറോൺ അടങ്ങിയിരിക്കുന്നതിനാൽ ശരീരത്തിലെ വീക്കം നേരിടാൻ ഇഞ്ചി നല്ലതാണ്. ഇക്കാരണത്താൽ പ്രതിരോധശേഷി വർദ്ധിപ്പിക്കാനും ചർമ്മത്തിന്റെ ഗുണനിലവാരം ഉയർത്താനും ഇഞ്ചിക്ക് കഴിയും. ഇഞ്ചി ഒരു മികച്ച സൗന്ദര്യ വർദ്ധക ഘടകമായും നമുക്ക് ഉപയോഗിക്കാം. ഇഞ്ചി ഉപയോഗിച്ച് ശിരോചർമ്മത്തിലെ അണുബാധയ്ക്കും താരന്റെ പ്രശ്നങ്ങൾക്കും എതിരെ പോരാടാൻ കഴിയുമെന്ന് നിങ്ങൾക്കറിയാമോ? ആൻറി ബാക്ടീരിയൽ, ആന്റി മൈക്രോബയൽ കഴിവുകൾ കാരണം ഇഞ്ചി നീര് മുഖത്തും ഹെയർ മാസ്കിലും ചേർത്ത് ചർമ്മത്തിലെയും ശിരോചർമ്മത്തിലെയും അണുബാധയ്ക്കെതിരെ ഫലപ്രദമായി…

Read More

സ്ത്രീകൾ 30കളിൽ ഗർഭിണിയായാൽ!

സ്ത്രീകൾ 30കളിൽ ഗർഭിണിയായാൽ!

ഗർഭധാരണത്തിന് പുരുഷന്റേയും സ്ത്രീയുടേയും പ്രായം പ്രധാനപ്പെട്ട ഒന്നാണ്. പല സ്ത്രീകളും പഠനവും കരിയറും കഴിഞ്ഞു 30കളിലാണ് വിവാഹം കഴിയ്ക്കുന്നതും തുടർന്നു ഗർഭം ധരിയ്ക്കുന്നതും. 30കളിൽ ഗർഭധാരണം നടക്കുന്നതു സാധാരണയാണ്. എന്നാൽ ഈ പ്രായത്തിലെ ഗർഭധാരണം നൽകുന്ന ചില റിസ്‌കുകളുമുണ്ട്. പ്രധാനമായും ശ്രദ്ധിയ്‌ക്കേണ്ട ചില കാര്യങ്ങളുമുണ്ട്. ചില പ്രധാന കരുതലുകളെങ്കിൽ വലിയ പ്രശ്‌നങ്ങളില്ലാതെ ഗർഭധാരണവും ഗർഭ കാലയളവും മറി കടക്കാം. ബയോളജിക്കൽ ക്ലോക്ക് എന്ന ഒന്നുണ്ട് നമ്മുടെയെല്ലാവരുടേയും ശരീരത്തിൽ. സമയ ക്രമം അനുസരിച്ച് ശാരീരിക പ്രവർത്തനങ്ങളെ സ്വാധീനിയ്ക്കുന്ന, മാറ്റം വരുത്തുന്ന ഒന്നാണിത്. ഇതിന്റെ അടിസ്ഥാനത്തിൽ 30കൾക്കു ശേഷം സ്ത്രീകളിലെ ഗർഭധാരണ സാധ്യത കുറയുന്നുവെന്നു തന്നെ വേണം, പറയുവാൻ. എന്നിരുന്നാലും 30നു ശേഷം, അതായത് 30-34 വരെയുള്ള പ്രായത്തിലെ ഗർഭധാരണ സാധ്യത 86 ശതമാനം വരെയുണ്ട്. ഇതുപോലെ ഈ പ്രായത്തിലെ അബോർഷൻ സാധ്യത 20 ശതമാനമാണ്. 35-39 വരെയുള്ള പ്രായത്തിലെ…

Read More

പ്രായം ചെറുപ്പമാക്കും പ്രത്യേക ഓറഞ്ച് ജെൽ!

പ്രായം ചെറുപ്പമാക്കും പ്രത്യേക ഓറഞ്ച് ജെൽ!

പ്രായക്കൂടുതലിന്റെ പ്രധാന ലക്ഷണങ്ങളിലൊന്നാണ് ചർമത്തിലും മുഖത്തിലും പ്രത്യക്ഷപ്പെടുന്ന ചുളിവുകളും, പാടുകളും. ചുളിവുകൾക്കും വരകൾക്കും കാരണം പ്രായം കൂടുന്നത് മാത്രമല്ല അകാല വാർദ്ധക്യം എന്ന ഒരു ഘടകവുമുണ്ട്. ചെറുപ്പത്തിൽ തന്നെ പ്രായക്കൂടുതൽ തോന്നിപ്പിയ്ക്കുന്ന ഒന്നാണിത്. ചർമത്തിൽ നടത്തുന്ന പരീക്ഷണങ്ങൾ, ചർമത്തിന് കെമിക്കലുകളുമായി സംസർഗം വരുന്നത്, സ്‌ട്രെസ്, വെള്ളത്തിന്റെ കുറവ്, അന്തീരക്ഷ മലിനീകരണം തുടങ്ങി പലതും ഇതിനു പുറകിലുണ്ട്. ഇതിനായി കൃത്രിമ വഴികൾ തേടാതെ തികച്ചും പ്രകൃതിദത്ത വഴികൾ തേടുന്നതാണ് നല്ലത്. ഇത് പരിഹരിക്കാനായി വീട്ടിൽ തന്നെ ഉണ്ടാക്കി പരീക്ഷിയ്ക്കാവുന്ന പ്രത്യേക ഓറഞ്ച് ജെൽ ഒന്ന് പരീക്ഷിച്ചു നോക്കൂ. പൊതുവേ ചർമ സരംക്ഷണത്തിന് മികച്ചതാണ് ഓറഞ്ച്. വൈറ്റമിൻ സിയുടെ മുഖ്യ ഉറവിടമായ ഇത് നല്ലൊരു ബ്ലീച്ചിംഗ് ഏജന്റു കൂടിയാണ്. ധാരാളം ആന്റി ഓക്‌സിഡന്റുകളും ബ്ലീച്ചിംഗ് ഏജന്റായി പ്രവർത്തിയ്ക്കുന്ന സിട്രിക് ആസിഡുമെല്ലാം തന്നെ ഇതിൽ ധാരാളമുണ്ട്. ചർമം വെളുപ്പിയ്ക്കാനുള്ള നല്ലൊരു വഴിയാണ്…

Read More

മുടിയിൽ എല്ലാ എണ്ണകളും ഉപയോഗിക്കാമോ?

മുടിയിൽ എല്ലാ എണ്ണകളും ഉപയോഗിക്കാമോ?

പണ്ട് മുതൽക്കേ തുടർന്ന് പോരുന്ന ശീലമാണ് മുടിയും ശിരോചർമവും എണ്ണയുപയോഗിച്ച് മസാജ് ചെയ്യുന്ന കാര്യം. എന്നാൽ ഇന്ന് അങ്ങനെയുള്ള രീതികളൊക്കെ കുറവാണ് താനും. പക്ഷെ രീതികൾ എത്ര തന്നെ മാറിയാലും മുടി സംരക്ഷണത്തിൽ എണ്ണയ്ക്കുള്ള പ്രാധാന്യം കുറയുന്നില്ല എന്നതാണ് വാസ്തവം. ഇങ്ങനെ മസാജ് ചെയ്യുന്നത് വഴി മുടി വളർച്ചയ്ക്ക് മാത്രമല്ല, തലയിൽ പതിയെ ചെയ്യുന്ന മസാജ് സമ്മർദ്ദം കുറയ്ക്കാനും വലിയ തോതിൽ സഹായിക്കും. അതോടൊപ്പം ശിരോചർമത്തിലെ രോമകൂപങ്ങളെ ഉത്തേജിപ്പിയ്ക്കുന്നതിനാൽ മുടി വളർച്ച ത്വരിതപ്പെടുകയും ചെയ്യും. അതേസമയം എല്ലാ തരം എണ്ണകളും മുടി വളർച്ചയ്ക്ക് മികച്ചതാണോ? കാരണം ചില എണ്ണകൾ എല്ലാ തരം ചർമങ്ങളോടും യോജിക്കണമെന്നില്ല, ചില എണ്ണകൾക്ക് ഗുണത്തോടൊപ്പം ചില ദോഷകരമായ വശങ്ങളും ഉണ്ടാകും.ർണമായും ഗുണം നൽകുന്ന എണ്ണ മാത്രമേ മുടിയിൽ പതിവായി ഉപയോഗിക്കാൻ പാടുള്ളു. തലയോട്ടിയിലെ മസാജിന് ഏറ്റവും മികച്ചത് വെളിച്ചെണ്ണയാണ്. പ്രകൃതിദത്ത സുഗന്ധമുള്ള വെളിച്ചെണ്ണ…

Read More

വെള്ളം വ്യാജപതിപ്പ്: നിർമ്മാതാക്കൾ നിയമ നടപടിക്ക്!

വെള്ളം വ്യാജപതിപ്പ്: നിർമ്മാതാക്കൾ നിയമ നടപടിക്ക്!

തീയേറ്ററുകളിൽ മികച്ച പ്രേക്ഷക നിരൂപക പ്രശംസകൾ നേടി മുന്നേറുകയാണ്, ജയസൂര്യ – പ്രജേഷ് സെൻ കൂട്ടുകെട്ടിൽ ഒരുങ്ങിയ ‘വെള്ളം’ എന്ന സിനിമ. ഇതിനിടയിൽ സിനിമയുടെ വ്യാജപതിപ്പ് സമൂഹ മാധ്യമങ്ങളിൽ പ്രചരിക്കുകയുണ്ടായി. ഇത്തരത്തിൽ വ്യാജപതിപ്പ് സമൂഹ മാധ്യമങ്ങളിൽ പ്രചരിപ്പിക്കുന്നവർക്കെതിരെ നിയമ നടപടിയുമായി മുന്നോട്ടു പോകുമെന്ന് അറിയിച്ചിരിക്കുകയാണ് സിനിമയുടെ നിർമ്മാതാക്കൾ. കഴിഞ്ഞ ദിവസങ്ങളിൽ സിനിമയുടെ എച്ച് ഡി ക്വാളിറ്റിയുള്ള വ്യാജപതിപ്പ് ഓൺലൈൻ മാധ്യമങ്ങളിലൂടെ പ്രചരിപ്പിക്കപ്പെട്ടിരുന്നു. ചിത്രം സദസ്സിൽ തീയേറ്ററുകളിൽ പ്രദർശനം തുടരുന്നതിനിടെയാണ് ഇത് സംഭവിച്ചത്. ഇതിന് പിന്നാലെയാണ് നിർമ്മാതാക്കളിൽ ഒരാളായ രഞ്ജിത് മണബ്രക്കാട്ട് നിയമ നടപടിയുമായി മുന്നോട്ടു പോകുമെന്ന് വാർത്താ സമ്മേളനത്തിലൂടെ അറിയിച്ചിരിക്കുന്നത്. ഒപ്പം യൂട്യൂബ്, ടെലിഗ്രാം പോലുള്ള മാധ്യമങ്ങളിലൂടെ സിനിമ പ്രചരിപ്പിക്കപ്പെടുന്നുമുണ്ട്. ഫെബ്രുവരി ആറാം തീയതി കൊച്ചി കലൂരിലുള്ള നന്ദിലത്ത് ജി മാർട്ടിൽ സിനിമ ഡൌൺലോഡ് ചെയ്ത് പ്രദർശിപ്പിച്ചതായും വിവരം ലഭിച്ചിട്ടുണ്ടെന്ന് അദ്ദേഹം അറിയിച്ചു. സിനിമയുടെ നിർമാതാക്കളിൽ ഒരാളായ…

Read More

മമ്മൂട്ടി – മുരളി ഗോപി – വിജയ് ബാബു കൂട്ടുകെട്ട് ഒരുങ്ങുന്നു! സസ്പെൻസിട്ട് വിജയ് ബാബു!

മമ്മൂട്ടി – മുരളി ഗോപി – വിജയ് ബാബു കൂട്ടുകെട്ട് ഒരുങ്ങുന്നു! സസ്പെൻസിട്ട്  വിജയ് ബാബു!

മമ്മൂട്ടിയെ നായകനാക്കി പുത്തൻ ചിത്രം ഒരുക്കാൻ തയ്യാറെടുക്കുകയാണ് നടൻ വിജയ് ബാബു. തൻ്റെ പുത്തൻ ചിത്രത്തിൻ്റെ അണിയറയിലേക്ക് കടന്നിരിക്കുകയാണ് താരമിപ്പോൾ. ത്രത്തിന് മുരളി ഗോപിയാണ് തിരക്കഥ ഒരുക്കുന്നതെന്നാണ് പുറത്ത് വരുന്ന റിപ്പോർട്ടുകൾ. ഫ്രൈഡേ ഫിലിം ഹൗസ് സിനിമാസിന്റെ ബാനറിൽ ഒരുങ്ങുന്ന ഈ ചിത്രം തൻ്റെ വലിയ സ്വപ്നമായിരുന്നെന്ന് വിജയ് ബാബു സോഷ്യൽ മീഡിയയിൽ കുറിച്ചു. വളരെ പ്രതീക്ഷയോടെയാണ് ചിത്രത്തെ നോക്കിക്കാണുന്നതെന്ന് മുരളി ഗോപിയും സോഷ്യൽ മീഡിയയിൽ കുറിച്ചിട്ടുമുണ്ട്. നവാഗതനായ ഷിബു ബഷീർ ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. ബിഗ് ബജറ്റിൽ ഒരുങ്ങുന്ന ചിത്രം അടുത്തവർഷത്തോടെ ചിത്രീകരണം ആരംഭിക്കുമെന്നും റിപ്പോർട്ടുണ്ട്. മമ്മൂക്കയുമായി ഒരു സിനിമ ചെയ്യണമെന്നത് വലിയൊരു ആഗ്രഹമാണെന്നും ആ ആഗ്രഹത്തിലാണ് കോട്ടയം കുഞ്ഞച്ചന്റെ റൈറ്റ്സ് മേടിക്കുന്നതെന്നും വിജയ് ബാബു പറഞ്ഞു. കൂടാതെ ഇതൊരു ബിഗ് ബജറ്റ് സിനിമയാണെന്നും സിനിമയ്ക്ക് ആറുമാസത്തെ മുന്നൊരുക്കങ്ങൾ ആവശ്യമാണെന്നും വിജയ് ബാബു വ്യക്തമാക്കി….

Read More

‘നിങ്ങൾക്ക് കൂടി വേണ്ടിയാണ് പാർവതി സംസാരിച്ചത്’: എനിക്ക് വേണ്ടി ആരും സംസാരിക്കണ്ട എനിക്ക് സ്വന്തം ശബ്ദമുണ്ടെ’ന്ന് രചനയും!

‘നിങ്ങൾക്ക് കൂടി വേണ്ടിയാണ് പാർവതി സംസാരിച്ചത്’: എനിക്ക് വേണ്ടി ആരും സംസാരിക്കണ്ട എനിക്ക് സ്വന്തം ശബ്ദമുണ്ടെ’ന്ന് രചനയും!

മെട്രോ നഗരമായ കൊച്ചിയിൽ വെച്ച് ഫെബ്രുവരി അഞ്ചിനായിരുന്നു ‘അമ്മ എന്ന താര സംഘടനയുടെ ആസ്ഥാന മന്ദിരത്തിൻറെ ഉദ്ഘാടനം നടന്നത്. താര രാജാക്കന്മാരായ മമ്മൂട്ടിയും മോഹൻലാലും ചേർന്നായിരുന്നു മലയാളത്തിലെ സിനിമാ താരങ്ങളുടെ സംഘടനയായ എഎംഎംഎയുടെ ആസ്ഥാനമന്ദിരം ഉദ്ഘാടനം ചെയ്തത്. കൂടാതെ ഉദ്ഘാടന ചടങ്ങിന് ശേഷം പുറത്തു വന്ന ചടങ്ങിൻ്റെ ചില ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ ചില ചർച്ചയ്ക്ക് വഴിമാറുകയും ചെയ്തിരുന്നു. ചിത്രങ്ങളിൽ മലയാള സിനിമയിലെ ആൺകോയ്മ പ്രകടമാക്കുന്നുവെന്നും സംഘടനയിൽ വനിതാ അംഗങ്ങൾക്ക് വേണ്ടത്ര പരിഗണന നൽകിയില്ല എന്നുമൊക്കെയായരുന്നു ചർച്ചകൾ. ഇതിനു മറുപടിയുമായി എഎംഎംഎ ഭാരവാഹികളായ നടി രചന നാരായണൻ കുട്ടിയും ഹണി റോസും രംഗത്തെത്തുകയും ചെയ്തിരുന്നു. ഫേസ്ബുക്ക് കുറിപ്പിലൂടെയാണ് രചന പ്രതികരിച്ചത്. ഇതിനു നിരവധി പേരാണ് കമൻ്റുകളുമായി രംഗത്തെത്തിയിരിക്കുന്നത്. രചന നാരായണൻകുട്ടി ഫേസ്ബുക്കിൽ കുറിച്ച കുറിപ്പിനടിയിൽ വരുന്ന കമന്റുകൾക്ക് രചനയുടെ നൽകുന്ന റിപ്ലേകളും ശ്രദ്ധ നേടുകയാണ്. ‘പാർവതി പറഞ്ഞത്…

Read More

‘സിനിമയ്ക്കുള്ളിലെ വിവേചനവും വേർതിരിവും: ‘അറ്റെൻഷൻ പ്ലീസ്’ ടീസർ!

‘സിനിമയ്ക്കുള്ളിലെ വിവേചനവും വേർതിരിവും: ‘അറ്റെൻഷൻ പ്ലീസ്’ ടീസർ!

നവാഗതനായ ജിതിൻ ഐസക് തോമസ്സ് തിരക്കഥയെഴുതി സംവിധാനം ചെയ്ത് വിഷ്ണു ഗോവിന്ദൻ, ആതിര കല്ലിങ്കൽ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ഒരുങ്ങുന്ന ചിത്രമാണ് ‘അറ്റെൻഷൻ പ്ലീസ്’. 25ാമത് IFFK ചലച്ചിത്രമേളയിൽ ഈ ചിത്രം മലയാളം സിനിമ ഇന്ന് എന്ന വിഭാഗത്തിലേക്ക് തിരഞ്ഞെടുക്കപ്പെട്ടിരുന്നു. ഫെബ്രുവരി 12-ാം തീയതി ഒന്നര മണിക്ക് ചിത്രത്തിൻ്റെ കലാഭവനിൽ ആദ്യ പ്രദർശനം നടക്കും. ഈ ചിത്രത്തിന്റെ ടീസർ റിലീസായിരിക്കുകയാണ് ഇപ്പോൾ. അഞ്ചു ചെറുപ്പക്കാരുടെ ജീവിതത്തിൽ സിനിമ എന്ന സ്വപ്നത്തിന്റെ സ്വാധീനവും, അതിന്റെ പേരിൽ അവർക്കിടയിൽ ഉണ്ടാകുന്ന കുഞ്ഞു കുഞ്ഞു വേർതിരിവുകളും അത് പിന്നീട് വലിയൊരു ജാതിയ വേർതിരിവായി മാറുന്നതും തുടർന്നുള്ള പ്രതിഷേധവുമാണ് അറ്റെൻഷൻ പ്ലീസ് എന്ന ചിത്രത്തിലൂടെ പറയുന്നത്. ഡി എച്ച് സിനിമാസിന്റെ ബാനറിൽ ഹരി വെെക്കം, ശ്രീകുമാർ എൻ ജെ എന്നിവർ ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്.ഈ ചിത്രത്തിൽ ആനന്ദ് മന്മഥൻ, ശ്രീജിത്ത്, ജോബിൻ, ജിക്കി…

Read More

ഓസ്‌കാർ നോമിനേഷനിൽ നിന്ന് ജെല്ലിക്കട്ട് പുറത്ത്!

ഓസ്‌കാർ നോമിനേഷനിൽ നിന്ന് ജെല്ലിക്കട്ട് പുറത്ത്!

ലിജോ ജോസ് പെല്ലിശ്ശേരി സംവിധാനം ചെയ്ത ‘ജല്ലിക്കെട്ട്’ 93മത് ഓസ്‌കാർ പട്ടികയിൽ നിന്നും പുറത്ത്. മികച്ച വിദേശ ഭാഷ സിനിമകളുടെ പട്ടികയിലേക്കായിരുന്നു ഓസ്‌കാർ പുരസ്‌കാരത്തിൽ ജല്ലിക്കെട്ട് പരിഗണിച്ചിരുന്നത്. ഓസ്കാറിൻ്റെ ഇൻ്റർനാഷണൽ ഫീച്ചർ ഫിലിം വിഭാഗത്തിലേക്കാണ് ചിത്രത്തിന് എൻട്രി ലഭിച്ചിരിക്കുന്നത്. അന്താരാഷ്ട്ര ചലച്ചിത്ര അവാർഡുകളടക്കം നിരവധി പുരസ്കാരങ്ങൾ വാരിക്കൂട്ടിയ ചിത്രമാണ് ‘ജല്ലിക്കട്ട്’. ജല്ലിക്കട്ട് എന്ന ചിത്രം എസ് ഹരീഷ് എഴുതിയ മാവോയിസ്റ്റ് എന്ന കഥയുടെ സ്വതന്ത്ര ആഖ്യാനമാണ്. ചിത്രത്തിന് തിരക്കഥ ഒരുക്കിയിരിക്കുന്നത്എസ് ഹരീഷും ആർ ജയകുമാറും ചേർന്നാണ്. ഇടുക്കിയിലെ ഉൾഗ്രാമത്തിൽ ഇറച്ചിവെട്ടുകാരൻ കൊണ്ടുവന്ന പോത്ത് കയറ് പൊട്ടിച്ചോടുന്നതും ഒരു നാട് മുഴുവൻ പോത്തിന് പിന്നാലെയാകുന്നതുമായിരുന്നു സിനിമയുടെ പ്രമേയം. ഗിരീഷ് ഗംഗാധരനായിരുന്നു ചിത്രത്തിൻ്റെ ഛായാഗ്രഹണം നിർവ്വഹിച്ചിരിക്കുന്നത്. പ്രശാന്ത് പിള്ളയാണ് ചിത്രത്തിൻ്റെ സംഗീതമൊരുക്കിയത്. ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത് ആന്റണി വർഗീസ്, ചെമ്പൻ വിനോദ്, സാബുമോൻ അബ്ദുസമദ്, ജാഫർ ഇടുക്കി, ശാന്തി…

Read More

സ്വാസികയും റോഷനും ശാന്തിയും കേന്ദ്രകഥാപാത്രങ്ങളാകുന്ന സിദ്ധാർത്ഥ് ഭരതൻ്റെ ‘ചതുരം’!

സ്വാസികയും റോഷനും ശാന്തിയും കേന്ദ്രകഥാപാത്രങ്ങളാകുന്ന സിദ്ധാർത്ഥ് ഭരതൻ്റെ ‘ചതുരം’!

നടി കെ പി എ സി ലളിതയുടെയും മകനും സംവിധായകനുമായ സിദ്ധാർത്ഥ് ഭരതൻ സംവിധാനം ചെയ്യുന്ന പുതിയ ചിത്രമായ ചതുരം എന്ന ചിത്രത്തിന് തുടക്കമായി. ചിത്രത്തിൻ്റെ ലൊക്കേഷനിൽ നിന്നുള്ള ചിത്രവും സിദ്ധാർത്ഥ് ശിവ സോഷ്യൽ മീഡിയയിലൂടെ പങ്കുവെച്ചിട്ടുണ്ട്. ചിത്രത്തിലെ പ്രധാന അഭിനേതാക്കളായി എത്തുന്നത് സ്വാസിക വിജയ്, റോഷൻ മാത്യു, ശാന്തി ബാലചന്ദ്രൻ, അലൻസിയർ എന്നിവരാണ്. സിദ്ധാർത്ഥ് ഭരതനും വിനയ് തോമസും ചേർന്നാണ് ചിത്രത്തിന് തിരക്കഥ ഒരുക്കിയിരിക്കുന്നത്. ചിത്രത്തിന് പ്രദീഷ് വർമ്മയാണ് ഛായാഗ്രഹണം നിർവ്വഹിക്കുന്നത്. ചിത്രത്തിന് സംഗീത സംവിധാനം നിർവഹിച്ചിരിക്കുന്നത് പ്രശാന്ത് പിള്ളയാണ്. ഗ്രീൻവിച്ച് എൻ്റർടെയ്ൻമെൻ്റ്സിൻ്റെയും യെല്ലോവ് ബേഡ് പ്രൊഡക്ഷൻ്റെയും ബാനറിലാണ് ചിത്രം ഒരുക്കുന്നത്. വിനിത അജിത്തും ജോർജ്ജ് സാൻഡിയാഗോയും ജംനീഷ് തയ്യിലും സിദ്ധാർത്ഥ് ഭരതനും ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്. ഒപ്പം എല്ലാവരുടെയും പ്രാർത്ഥനകളും പിന്തുണയും ഉണ്ടാകണമെന്നും സിദ്ധാർത്ഥ് സോഷ്യൽ മീഡിയയിൽ കുറിച്ചിട്ടുണ്ട്.

Read More