തങ്ങളുടെ പിഞ്ചോമനയെ കാത്ത് മുത്തുമണിയും അരുണും!

തങ്ങളുടെ പിഞ്ചോമനയെ കാത്ത് മുത്തുമണിയും അരുണും!

ഞങ്ങൾ എന്ന് കുറിച്ചുകൊണ്ട് നടിയും ഭാര്യയുമായ മുത്തുമണിയോടൊപ്പമുള്ള ചിത്രം പങ്കുവെച്ചിരിക്കുകയാണ് സംവിധായകൻ പി. ആർ അരുൺ. നിറവയറുമായി നിൽക്കുന്ന മുത്തുമണിയാണ് ചിത്രത്തിലുള്ളത്. ഇരുവരും തങ്ങളുടെ കുഞ്ഞിനെ കാത്തിരിക്കുന്ന ചിത്രം നിമിഷ നേരം കൊണ്ട് സോഷ്യൽമീഡിയ ഏറ്റെടുത്തിരിക്കുകയാണ്. അരുൺ നാടകത്തിൽ നിന്ന് സിനിമയിലേക്കിതെത്തിയയാളാണ്. നെല്ലിക്കയെന്ന ചിത്രത്തിനു വേണ്ടി കഥ എഴുതിക്കൊണ്ടാണ്‌ അരുൺ സിനിമയിലെത്തിയത്‌. ഫൈനൽസ് എന്ന ചിത്രം സംവിധാനം ചെയ്യുകയും ചെയ്തിട്ടുണ്ട്. തേവര സേക്രഡ് ഹാർട്ട് കോളേജിലെ അധ്യാപകൻ കൂടിയാണ് അരുൺ. മാത്രമല്ല അഭിഭാഷകയും നടിയും അവതാരകയുമാണ് മുത്തുമണി.2006-ൽ ആണ് ഇവർവിവാഹിതരായത്. നാടകത്തിൽ സജീവമായിരുന്ന മുത്തുമണി 2006 ൽ സത്യൻ അന്തിക്കാടിൻറെ രസതന്ത്രം എന്ന സിനിമയിലൂടെയാണ് ആദ്യമായി സിനിമയിലേക്കെത്തിയത്. അതിനുശേഷം വിവിധ സിനിമകളിൽ ശ്രദ്ധേയ വേഷങ്ങൾ അഭിനയിച്ചിട്ടുണ്ട്. കാവൽ എന്ന സിനിമയാണ് മുത്തുമണിയുടേതായി പുറത്തിറങ്ങാനിരിക്കുന്ന പുതിയ ചിത്രം.

Read More

താരനും ആവണക്കെണ്ണയും മുടി സംരക്ഷണവും!

താരനും ആവണക്കെണ്ണയും മുടി സംരക്ഷണവും!

ഓരോ തവണ നിങ്ങളുടെ തലമുടി ചീകിെയൊതുക്കുമ്പോഴും നിങ്ങളുടെ തലയോട്ടിയിൽ നിന്ന് തോളിലേക്ക് വീഴുന്ന വെളുത്ത അടരുകളാണ് താരൻറെ ലക്ഷണങ്ങളുടെ ആദ്യ സൂചന. താരൻ വളരെ പെട്ടെന്ന് തന്നെ വ്യാപിക്കുന്ന ഒന്നാണ്. താരൻ ഉണ്ടെങ്കിൽ മുടിക്ക് ബലക്കുറവുണ്ടാക്കുന്നു. അതുകൊണ്ടുതന്നെ മുടി പെട്ടെന്ന് പൊട്ടിപ്പോകാനുമുള്ള സാധ്യതയും ഉയരും. തലയോട്ടിയിൽ സ്വാഭാവികമായി എണ്ണമയം ഉത്പാദിപ്പിക്കപ്പെടുന്ന എണ്ണമയത്തിൽ പൊടിയും അഴുക്കും അടിഞ്ഞുകൂടിയാണ് താരൻ ഉണ്ടാകുന്നത്. തല ചൂടാകുമ്പോഴും അമിതമായി വിയർക്കുമ്പോഴുമെല്ലാം താരൻറെ വളർച്ച കൂടുതലാകുന്നു. താരനെ നേരിടാനും അകറ്റിനിർത്താനുമായി വിവിധതരം എണ്ണകൾ ഇന്ന് വിപണിയിൽ ഇറങ്ങുന്നുണ്ടെങ്കിലും അതെല്ലാം വാങ്ങി ഉപയോഗിച്ച ശേഷം താരൻ്റെ ലക്ഷണങ്ങൾക്ക് കുറവൊന്നുമില്ലെന്ന് പരാതി പറയുന്നവരാണ് കൂടുതൽ പേരും.താരനെ നേരിടാനായി പല മാർഗങ്ങളും പരീക്ഷിച്ചു മതിയായെങ്കിൽ ഇനി വീട്ടിൽ തന്നെയുള്ള ഒരു പ്രകൃതിദത്ത മാർഗ്ഗത്തിലേക്ക് തിരിയുന്നതാണ് നല്ലത്. മുടി ആരോഗ്യത്തോടെ തഴച്ച് വളരാനും മുടി കൊഴിച്ചിൽ അകറ്റാനുമെല്ലാം ആവണക്കെണ്ണ പുരട്ടുന്നത്…

Read More

യോനീഭാഗത്തെ രോമം കളയാറുണ്ടോ നിങ്ങൾ!

യോനീഭാഗത്തെ രോമം കളയാറുണ്ടോ നിങ്ങൾ!

സ്ത്രീ പുരുഷന്മാർക്ക് രഹസ്യഭാഗത്ത് രോമം വരുന്നത് സാധാരണയാണ്. ഇത് ഷേവ് ചെയ്തും വാക്‌സ് ചെയ്തുമെല്ലാം ഇതു കളയാൻ ശ്രമിയ്ക്കുന്നവർ ധാരാളമാണ്. സ്ത്രീകളാണ് മിക്കവാറും വജൈനൽ ഭാഗത്തെ രോമം അനാവശ്യമെന്നു കരുതി ഇത് പൂർണമായും നീക്കം ചെയ്യാൻ ശ്രമിയ്ക്കാറുള്ളത്. ഇത് സ്ത്രീ ഹോർമോണായ ഈസ്ട്രജൻ ഉൽപാദനം കൊണ്ടുണ്ടാകുന്നതാണ്. സ്ത്രീ ശരീരം പ്രത്യുൽപാദനത്തിന് തയ്യാറായി എന്നതിന്റെ സൂചനയാണ് ഇത്. ഗുഹ്യഭാഗത്തും കക്ഷത്തിലുമെല്ലാം പ്രായപൂർത്തിയായാൽ രോമം വരുന്നത് സാധാരണയാണ്. സ്ത്രീയുടെ രഹസ്യഭാഗത്തെ രോമം അനാവശ്യമെന്നു കരുതുന്ന ചിലരുണ്ട്. എന്നാൽ ഇത് അനാവശ്യമായ രോമമല്ല. ഇതിന് അതിന്റേതായ കടമകളുണ്ട്. വജൈനൽ ഭാഗം വളരെ സെൻസിറ്റീവായ ഒന്നാണ്. ഇതിനാൽ തന്നെ ഈ ഭാഗത്തുണ്ടാകാനുള്ള ഫ്രിക്ഷൻ, അതായത് ഉരസൽ ഒഴിവാക്കാൻ ഇതേറെ സഹായകമാണ്. പ്രത്യേകിച്ചും അടിവസ്ത്രങ്ങൾ ധരിയ്ക്കുമ്പോൾ ഈ ഭാഗം ഉരഞ്ഞു പൊട്ടാതിരിയ്ക്കാനും പങ്കാളിയുമായി ബന്ധപ്പെടുമ്പോഴും. ഈ ഭാഗത്തെ രോമം പൂർണമായും നീക്കിയാൽ ഇതിന്റെ രോമകൂപങ്ങൾ…

Read More

ഗ്ലിസറിനും സൗന്ദര്യവും!

ഗ്ലിസറിനും സൗന്ദര്യവും!

വരണ്ടതും നിർജ്ജലീകരണം സംഭവിച്ചതുമായ ചർമ്മത്തെ ചികിത്സിക്കുന്നതിൽ തുടങ്ങി ചർമത്തിന് വശ്യമായ തിളക്കം നൽകുന്നതുവരെയുള്ള ഗുണങ്ങൾ ഉൾപ്പെടുന്ന ഒന്നാണ് ഗ്ലിസറിൻ. ഗ്ലൈക്കോൾ എന്നറിയപ്പെടുന്ന ഗ്ലിസറിൻ മൃഗങ്ങളുടെ കൊഴുപ്പിൽ നിന്നും പച്ചക്കറിയുടെ കൊഴുപ്പിൽ നിന്നും വേർതിരിച്ചെടുക്കുന്നതാണ്. കട്ടിയുള്ളതും ഇളം മധുര രുചിയുള്ളതുമായ സുഗന്ധ രഹിത ദ്രാവകമാണ് ഗ്ലിസറിൻ. ഇന്ന് നാം ഉപയോഗിക്കുന്ന ഒട്ടുമിക്ക സൗന്ദര്യവർദ്ധക വസ്തുക്കളിലും ഗ്ലിസറിൻ സുലഭമായി ഉപയോഗിച്ചുവരുന്നുണ്ട്. ക്രീമുകൾ, മോയ്സ്ചറൈസറുകൾ, ഷാംപൂകൾ, കണ്ടീഷണറുകൾ തുടങ്ങി പലതരം സൗന്ദര്യവർദ്ധക വസ്തുക്കളിൽ ഗ്ലിസറിൻ ഒരു ചേരുവയായി ഉപയോഗിക്കുന്നു. മുഖ ചർമ്മത്തെയും ചുണ്ടുകളെയുമൊക്കെ പരിപാലിക്കാനായി ഗ്ലിസറിൻ നേരിട്ട് ഉപയോഗിക്കുന്നവരും കുറവല്ല. വിലയേറിയ സൗന്ദര്യവർദ്ധക വസ്തുക്കൾ വാങ്ങി ഉപയോഗിക്കുന്നതിനു പകരമായി വളരെ വില കുറഞ്ഞ ഈയൊരു ചേരുവ ഉപയോഗിച്ച് സൗന്ദര്യ എങ്ങനെ സംരക്ഷിക്കാം എന്ന് നോക്കാം. വരൾച്ചയുടെ ലക്ഷണങ്ങളെ നേരിടുന്ന ചർമ്മത്തിനുള്ള ഏറ്റവും നല്ല പരിഹാരമാർഗമാണ് ഗ്ലിസറിൻ. ഒരു പ്രകൃതിദത്ത മോയ്‌സ്ചുറൈസറായി ഇത്…

Read More

മുഖം തിളങ്ങാൻ വെള്ളരിക്ക മാജിക്

മുഖം തിളങ്ങാൻ വെള്ളരിക്ക മാജിക്

അവശ്യ വിറ്റാമിനുകളും ധാതുക്കളും ഫൈറ്റോ ന്യൂട്രിയന്റുകളും കൊണ്ട് സമ്പന്നമായ ഒന്നാണ് വെള്ളരിക്ക. 96% ജലാംശം അടങ്ങിയിരിക്കുന്ന വെള്ളരി ശരീരത്തിലെ ബാലൻസ് നിയന്ത്രിക്കാനും ജലാംശം നിലനിർത്തിക്കൊണ്ട് വിഷാംശത്തെ പുറന്തള്ളാനും ഒക്കെ സഹായിക്കുന്നു. ഇതിൽ ഉയർന്ന അളവിൽ ഫൈബർ അടങ്ങിയിട്ടുള്ളതിനാൽ ഇത് ദഹനത്തെ മെച്ചപ്പെടുത്തികൊണ്ട് ശരീരത്തിൽ അടിഞ്ഞുകൂടുന്ന അടിഞ്ഞുകൂടുന്ന കൊഴുപ്പുകളെ പുറന്തള്ളാൻ സഹായിക്കും.ആരോഗ്യത്തിന് മാത്രമല്ല സൗന്ദര്യത്തിനും ചർമ്മത്തിന് ഗുണങ്ങൾ നൽകുന്ന ഒന്നുകൂടിയാണ് വെള്ളരിക്ക. സെൻസിറ്റീവായതും, വരണ്ടതുമായ ചർമ്മമുള്ളവരുടെ ചർമ്മസ്ഥിതിയെ പരിപോഷിപ്പിക്കാൻ മികച്ചതാണ് വെള്ളരിക്ക. ഇതിലെ ആൻറി ഓക്സിഡൻ്റ് ഗുണങ്ങൾ ആരോഗ്യകരമായ ചർമ്മകോശങ്ങളിൽ ഓക്സിഡൈസേഷൻ കുറച്ചുകൊണ്ട് ദോഷകരമായ വിഷവസ്തുക്കളെ നേരിടുന്നു. ചർമത്തിലുണ്ടാകുന്ന വീക്കം കുറയ്ക്കുകയും അകാല വാർദ്ധക്യത്തിന്റെ ലക്ഷണങ്ങൾ വൈകിപ്പിക്കുകയും ചെയ്യുന്നു ഇത്. പ്രായമാകുന്നതിന്റെ ആദ്യ ലക്ഷണങ്ങൾ പ്രകടിപ്പിച്ച് തുടങ്ങുന്നത് നമ്മുടെ ചർമ്മം ആണ്. ഓരോ ആളുകളുടെയും ചർമ്മവും ചർമ്മ പ്രശ്നങ്ങളുമെല്ലാം വ്യത്യസ്തമായിരിക്കും. എന്നിരുന്നാലും ഇത് പരിഹരിക്കാൻ വെള്ളരിക്കയ്ക്ക് കഴിയും.സൺ ടാനുകൾ,…

Read More

അർജ്ജുൻ ‘ബിഗ്ബോസിലേക്ക്? ട്രെൻ്റിംഗ് ലിസ്റ്റിൽ തരംഗമായി അർജ്ജുൻ!

അർജ്ജുൻ ‘ബിഗ്ബോസിലേക്ക്? ട്രെൻ്റിംഗ് ലിസ്റ്റിൽ തരംഗമായി അർജ്ജുൻ!

ബിഗ്ബോസ് സീസണിന് മൂന്നാം ഭാഗം പ്രഖ്യാപിച്ചിരിക്കുകയാണ്. ആരൊക്കെയാകും മത്സരാർത്ഥികളെന്ന പ്രേക്ഷകരുടെ അനുമാനങ്ങൾ പലതും തെറ്റാണെന്ന് വ്യക്തമാക്കി സാധ്യതാ പട്ടികയിലെ പലരും രംഗത്തെത്തുകയും ചെയ്തിരുന്നു. ഇതിനോടകം തന്നെ മത്സരാർത്ഥികളുടെ സാധ്യതാ പട്ടികയിൽ നിരവധി സിനിമാ സീരിയൽ നടീ നടന്മാരും രാഷ്ട്രീയ പ്രവർത്തകരും ടെലിവിഷൻ അവതാരകരും ടിക് ടോക് താരങ്ങളും യൂട്യൂബർമാരും ആക്ടിവിസ്റ്റുകളുമൊക്കെ ഇടം നേടിയിട്ടുണ്ട്. പക്ഷെ അന്തിമമായ മത്സരാർത്ഥികളുടെ പട്ടികയൊന്നും ഇതുവരെ പുറത്ത് വന്നിട്ടില്ല. ബിഗ്ബോസിലേക്ക് കിട്ടിയ ക്ഷണം നിരസിച്ചതായും ബിഗ്ബോസിലേക്ക് പോകുന്നെന്ന വാർത്ത അടിസ്ഥാന രഹിതമാണെന്നുമൊക്കെ വ്യക്തമാക്കി പലരും രംഗത്തെത്തിയിരുന്നു. ഇപ്പോഴിതാ അത്തരത്തിലൊരു സ്ഥിരീകരണവുമായി രംഗത്തെത്തിയിരിക്കുകയാണ് അർജ്യൂ എന്നറിയപ്പെടുന്ന യൂട്യൂബർ അർജ്ജുൻ. യൂട്യൂബ് കണ്ടൻറ് ക്രിയേറ്ററായ അർജ്ജുൻ സ്വതസിദ്ധമായ ഒരു വീഡിയോ തയ്യാറാക്കിക്കൊണ്ടാണ് പ്രചരിക്കുന്ന വാർത്തകളോട് പ്രതികരിച്ചിരിക്കുന്നത്. താൻ ബിഗ്ബോസിലേക്ക് ഇല്ലെന്നും യൂട്യൂബ് വിട്ടു കളിക്കാൻ ഉദ്ദേശിക്കുന്നില്ലെന്നും അർജ്യൂ വീഡിയോയിലൂടെ വ്യക്തമാക്കിയിട്ടുണ്ട്. അതേസമയം നേരത്തേ അർജ്യൂ ബിഗ്ബോസ്…

Read More

”വെള്ളം’ കണ്ട് ഇറങ്ങുമ്പോൾ അഭിമാനം: സംവിധായകന്റെ കുറിപ്പ് വൈറലാകുന്നു!

”വെള്ളം’ കണ്ട് ഇറങ്ങുമ്പോൾ അഭിമാനം: സംവിധായകന്റെ കുറിപ്പ് വൈറലാകുന്നു!

സമ്പൂർണ്ണ കുടുംബചിത്രമെന്ന ഖ്യാതി നേടിയ ചിത്രമാണ് ജയാ സൂര്യ അഭിനയിച്ച ചിത്രം. ജയസൂര്യയും സംയുക്ത മേനോനും പ്രധാന വേഷങ്ങളിലെത്തിയ ഈ ചിത്രത്തെ ഏവരും ഒരേ സ്വരത്തിലാണ്‌ വാഴ്ത്തുന്നത്. സിനിമാ-സീരിയൽ- രാഷ്ട്രീയ-പൊതുമേഖലകളിൽ പ്രവർത്തിക്കുന്ന നിരവധി പേരാണ് സിനിമയെ പ്രശംസിച്ച് എത്തുന്നത്. ഇപ്പോഴിതാ സംവിധായകൻ എം പദ്മകുമാറും ചിത്രത്തെ പ്രകീർത്തിച്ച് രംഗത്തെത്തിയിരിക്കുകയാണ്. സോഷ്യൽ മീഡിയയിലൂടെയാണ് പദ്മകുമാർ ചിത്രത്തെ പ്രശംസിച്ചിരിക്കുന്നത്. ‘”വെള്ളം” കണ്ട് ഇറങ്ങുമ്പോൾ അഭിമാനമാണെന്നും ജയസൂര്യയെ കെട്ടിപ്പിടിച്ച് ഒന്ന് ഉമ്മ വെക്കണമെന്ന് തോന്നിയെന്നും പദ്മകുമാർ ഫേസ്ബുക്കിൽ കുറിച്ചു. ഞാന്‍ എന്റെ ആദ്യസിനിമ സംവിധാനം ചെയ്യാന്‍ തീരുമാനിച്ച സമയത്ത്‌ എന്റെ സുഹൃത്ത്, മലയാളത്തിന്റെ പ്രിയപ്പെട്ട സംവിധായകന്‍, ഒപ്പം ആ സിനിമയുടെ തിരക്കഥാകൃത്ത് കൂടിയായ രഞ്ജിത്ത് പറഞ്ഞ ഒരു കാര്യമുണ്ട്, മലയാള സിനിമക്ക് സംവിധായക ദാരിദ്ര്യം ഒട്ടും തന്നെ ഇല്ല, സിനിമകളുടെ എണ്ണം കൊണ്ടും നമ്മൾ വളരെ അധികം സമ്പന്നരാണ്‌.. അപ്പോൾ ഒരു…

Read More

ആരാധനാലയം തക‍ര്‍ത്ത കുറ്റവാളികള്‍ കര്‍ഷകരോട് സമാധാനപരമായി പ്രതിഷേധിക്കാന്‍ പറയുന്നുവന്നു നടൻ സിദ്ധാര്‍ത്ഥ്!

ആരാധനാലയം തക‍ര്‍ത്ത കുറ്റവാളികള്‍ കര്‍ഷകരോട് സമാധാനപരമായി പ്രതിഷേധിക്കാന്‍ പറയുന്നുവന്നു നടൻ സിദ്ധാര്‍ത്ഥ്!

കര്‍ഷക സമരത്തിന് പിന്തുണയുമായി എത്തിയ താരങ്ങളിലൊരാളായിരുന്നു നടൻ സിദ്ധാര്‍ത്ഥ്. കേന്ദ്ര സര്‍ക്കാരിന്റെ നയങ്ങള്‍ക്കെതിരേയും സംഘപരിവാറിന്റെ നിലപാടുകള്‍ക്കെതിരെ ശക്തമായ പ്രതികരണങ്ങള്‍ നടത്തിയിട്ടുള്ള താരമാണ് സിദ്ധാര്‍ത്ഥ്. കഴിഞ്ഞ ദിവസം നടന്ന കര്‍ഷകരുടെ ട്രാക്ടര്‍ റാലിയെ പിന്തുണച്ചു കൊണ്ടാണ് സിദ്ധാര്‍ത്ഥ് രംഗത്ത് എത്തിയത്. കര്‍ഷകര്‍ അക്രമം അഴിച്ചു വിട്ടുവെന്ന ഒരു വിഭാഗത്തിന്റെ വിമര്‍ശനങ്ങള്‍ക്കെതിരെയാണ് സിദ്ധാര്‍ത്ഥ് രംഗത്ത് എത്തിയത്. ഒരു ആരാധനാലയം തകർത്ത അല്‍പബുദ്ധി ഞങ്ങൾ സ്നേഹിക്കുകയും ആഘോഷിക്കുകയും നീതിന്യായപരമായി കുറ്റവിമുക്തരാക്കുകയും ചെയ്തു. ആ ക്രൂരമായ കുറ്റകൃത്യത്തിന്റെ വക്താക്കൾ ഇന്ന് സമാധാനപരമായ പ്രതിഷേധത്തെക്കുറിച്ച് രാജ്യത്തെ പ്രഭാഷണം നടത്തുന്നു. വിരോധാഭാസം ഇരട്ട സമ്മർസോൾട്ടുകൾ ചെയ്യുന്നു. വിയോജിപ്പ് ദേശസ്നേഹമാണ്. എന്നായിരുന്നു സിദ്ധാര്‍ത്ഥ് ട്വീറ്റ് ചെയ്തത്. കൂടാതെ ഐ ലവ് മെെ ഇന്ത്യ. അവളിന്ന് നല്ല കരങ്ങളിലല്ല, കുറച്ച് കാലത്തേക്ക് അങ്ങനെ തന്നെയാകും. പക്ഷെ നമ്മള്‍ ഇപ്പോഴും അവളുടെ കൂടെയുണ്ട്. അവളയുടെ യഥാര്‍ത്ഥ കരുത്ത്. നമ്മള്‍ അതിജീവിക്കും…

Read More

ആരാധകന്റെ വിവാഹത്തിനു താലി എടുത്തു കൊടുത്ത് സൂപ്പർതാരം സൂര്യ!

ആരാധകന്റെ വിവാഹത്തിനു താലി എടുത്തു കൊടുത്ത് സൂപ്പർതാരം സൂര്യ!

തന്റെ ആരാധകരുമായി വളരെ അടുത്ത ബന്ധം സൂക്ഷിക്കുന്ന തമിഴകത്തിന്റെ സൂപർ താരമാണ് നടൻ സൂര്യ. സൂര്യ എന്ന നടനെ സംബന്ധിച്ചടുത്തോളം സാമുഹിക പ്രതിബദ്ധതയും ആരാധകരോടുള്ള സൂര്യയുടെ സ്നേഹവുമെല്ലാം പലപ്പോഴും ചർച്ചയായിട്ടുണ്ട്. ഇപ്പോഴിതാ തന്റെ ആരാധകനായ ഹരിയുടെ വിവാഹത്തിൽ പങ്കെടുക്കാൻ എത്തിയാണ് സൂര്യ കെെയ്യടി നേടുന്നത്. വിവാഹ ചടങ്ങിൽ നിന്നുമുള്ള സൂര്യയുടെ ചിത്രങ്ങളും ഫോട്ടോകളുമെല്ലാം സോഷ്യൽ മീഡിയയിൽ വെെറലായി മാറുകയാണ്. വർഷങ്ങളായി സൂര്യ ഫാൻസ് ക്ലബ്ബിലെ അംഗമാണ് ഹരി. വിവാഹചടങ്ങിലെത്തിയ സൂര്യ ഏറെ നേരം വരനും വധുവിനുമൊപ്പം പങ്കുവച്ച ശേഷമാണ് മടങ്ങിയത്. തന്റെ വിവാഹത്തിന് സൂര്യ എത്തുമെന്ന് ഹരിയെ നേരത്തെ അറിയിച്ചിരുന്നുവെങ്കിലും ഇത് ഔദ്യോഗികമായി സ്ഥിരീകരിച്ചിരുന്നില്ല. അതിനാൽ സൂര്യയുടെ വരവ് ഹരിയ്ക്കും ഒരു സർപ്രെെസായി മാറി. വധുവിന് ചാർത്താൻ വരന് താലി എടുത്തു കൊടുത്തതും സൂര്യയായിരുന്നു.

Read More

വീണ്ടും ഞെട്ടിക്കാനൊരുങ്ങി പൃഥ്വിയും സുരാജും, ‘ജന ഗണ മന’ പ്രൊമോ വീഡിയോ ശ്രദ്ധ നേടുന്നു!

വീണ്ടും ഞെട്ടിക്കാനൊരുങ്ങി പൃഥ്വിയും സുരാജും, ‘ജന ഗണ മന’ പ്രൊമോ വീഡിയോ ശ്രദ്ധ നേടുന്നു!

സുരാജ് വെഞ്ഞാറമ്മൂടിനെയും, പൃഥ്വിരാജിനെയും പ്രധാന കഥാപാത്രങ്ങളാക്കി സംവിധായകൻ ഡിജോ ജോസ് ആൻ്റണി ഒരുക്കുന്ന സിനിമയാണ് ‘ജനഗണമന’. ഇപ്പോഴിതാ ഇതിന്റെ പ്രൊമോ വീഡിയോ പുറത്ത് വന്നിരിക്കുകയാണ്. രാജ്യദ്രോഹക്കുറ്റം ചെയ്ത പൃഥ്വിരാജിൻ്റെ കഥാപാത്രത്തെ ചോദ്യം ചെയ്യുന്ന സുരാജ് അവതരിപ്പിക്കുന്ന പോലീസ് കഥാപാത്രത്തെയാണ് പ്രൊമോ വീഡിയോയിൽ കാണാനാകുന്നത്. ചോദ്യം ചെയ്യലിനോട് സഹകരിക്കാതെ എങ്ങനെയും ഊരിപ്പോരുമെന്ന് പറയുന്ന കുറ്റവാളിയെയും ചെയ്ത കുറ്റത്തിൻ്റെ വ്യാപ്തി പറഞ്ഞു മനസിലാക്കാൻ ശ്രമിക്കുന്ന വളരെ ഗൗരവമേരിയെ ഒരു പോലീസുദ്യോഗസ്ഥനെയും പ്രൊമോ വീഡിയോയിൽ കാണാൻ സാധിക്കും. കൂടാതെ ‘ഗാന്ധിയെ കൊന്നതിന് രണ്ട് പക്ഷമുള്ള നാടാ സാറേ ഇത്’ എന്ന പൃഥ്വിരാജിൻ്റെ കഥാപാത്രത്തിൻ്റെ ഡയലോഗിന് ഒടുവിൽ പോലീസ് കുറ്റവാളിയെ ആക്രമിക്കുന്നതും പ്രൊമോയിലുണ്ട്. ‘ഡ്രൈവിംഗ് ലൈസൻസി’നു ശേഷം പൃഥ്വിരാജും സുരാജ് വെഞ്ഞാറമൂടും വീണ്ടും ഒന്നിക്കുന്ന ചിത്രമാണ് ‘ജന ഗണ മന’ . ഈ ചിത്രത്തിൻ്റെ ഷൂട്ടിങ്ങിനിടെയായിരുന്നു പൃഥ്വിരാജിന് കൊവിഡ് സ്ഥിരീകരിച്ചത്. തുടർന്ന് സുരാജ്…

Read More