ഒരുമാസം ഈന്തപ്പഴം കഴിച്ചു നോക്കൂ…

ഒരുമാസം ഈന്തപ്പഴം കഴിച്ചു നോക്കൂ…

ആരോഗ്യത്തിന് ഏറെ ഗുണകരമാണ് നട്‌സ്, ഡ്രൈ ഫ്രൂട്‌സ് എന്നിവയെല്ലാം. ഡ്രൈ ഫ്രൂട്‌സിൽ തന്നെ ഈന്തപ്പഴം ആരോഗ്യകരമായ ഗുണങ്ങളാൽ മികച്ചു നിൽക്കുന്നവയാണ്. അത് അടുപ്പിച്ച് ദിവസവും കഴിയ്ക്കുന്നത് ആരോഗ്യത്തിന് ഏറെ നല്ലതാണ്. 30 ദിവസം അടുപ്പിച്ച് കഴിച്ചാൽ ആരോഗ്യപരമായ ഗുണങ്ങൾ ഏറെ നൽകുന്ന ഒന്നാണിത്.വൈറ്റമിനുകളും കാൽസ്യവും പ്രോട്ടീനുകളുമെല്ലാം ഇതിൽ അടങ്ങിയിട്ടുണ്ട്. ശരീരത്തിനു പ്രതിരോധ ശേഷി നൽകുന്നതിനും കോൾഡ് പോലുള്ള പ്രശ്‌നങ്ങൾക്കും ഈന്തപ്പഴം നല്ലൊരു പരിഹാരമാണ്. കോൾഡ്, അലർജി പ്രശ്‌നങ്ങൾ ഉള്ളവർ ഇതുണ്ടെങ്കിൽ ദിവസവും ഈന്തപ്പഴം കഴിയ്ക്കുന്നത് ഇത്തരം രോഗാവസ്ഥകൾ തടഞ്ഞു നിർത്താനുള്ള രോഗപ്രതിരോധ ശേഷി നൽകും. ഈന്തപ്പഴം കഴിയ്ക്കുന്നത് അയേൺ ഗുണങ്ങൾ ഒത്തിണങ്ങിയ ഒന്നാണ്. വിളർച്ചയ്ക്കുള്ള നല്ലൊരു മരുന്നാണിത്. അനീമിയ പ്രശ്‌നങ്ങളുള്ളവർ ഇതു കഴിയ്ക്കുന്നതു നല്ലതാണ്. ഹീമോഗ്ലോബിൻ തോതു വർദ്ധിപ്പിയ്ക്കാൻ ഇത് ഏറെ നല്ലതാണ്. ഹൃദയാരോഗ്യത്തിന് ഉത്തമമാണ് ഈന്തപ്പഴം. ഇത് കൊളസ്‌ട്രോൾ കുറയ്ക്കാൻ ഏറെ ഗുണകരമാണ്. ആന്റി ഓക്‌സിഡന്റുകളും…

Read More

ഉടൻ പണം ഉപേക്ഷിച്ച് ഡിഡി ബിഗ് ബോസ്സിലേക്കോ?‌

ഉടൻ പണം ഉപേക്ഷിച്ച് ഡിഡി ബിഗ് ബോസ്സിലേക്കോ?‌

ഇന്ത്യയിലെ ഏറ്റവും വലിയ റിയാലിറ്റി ഷോയാണ് ബ്ലോഗ്ഗ്‌ബോസ്. മലയാളം പതിപ്പിന്റെ മൂന്നാം സീസണ് വേണ്ടി കാത്തിരിക്കുകയാണ് ടെലിവിഷൻ പ്രേക്ഷകർ. പുതിയ സീസൺ ഉടൻ എത്തും എന്ന പ്രഖ്യാപനം വന്നതോടെ ഷോയിൽ പങ്കെടുക്കാൻ സാധ്യതയുള്ള താരങ്ങളുടെ പേരുകൾ പ്രവചിക്കുന്ന തിരക്കിലാണ് സോഷ്യൽ മീഡിയ. ബോബി ചെമ്മണ്ണൂർ മുതൽ സിനിമ-സീരിയൽ താരങ്ങൾ വരെയുണ്ട് ഈ പട്ടികയിൽ. അവരിൽ ഒരാളാണ് ഉടൻ പണം അവതാരകൻ ഡെയിൻ ഡേവിസ് എന്ന ഡിഡി. കുറച്ചു എപ്പിസോഡുകളായി ഗെയിം ഷോയിൽ താരത്തെ കാണാത്തതുകൂടെ ആയപ്പോൾ ഡെയിനിന്റെ ബിഗ് ബോസ് എൻട്രി ഉറപ്പിച്ചിരിക്കുകയാണ് പ്രേക്ഷകർ. ഡെയിനൊപ്പം സോഷ്യൽ മീഡിയയിൽ ഒട്ടേറെ താരങ്ങളുടെ പേരുകൾ പ്രചരിക്കുന്നുണ്ട്. എന്നാൽ, അവരിൽ പലരും ഇത്തരം വാർത്തകൾ നിരസിച്ചിരുന്നു. ഗായിക റിമി ടോമി, വാനമ്പാടി താരം സുചിത്ര നായർ , കരിക്ക് താരം അനു അനിയൻ, ഇവരെല്ലാം തങ്ങൾ ബിഗ് ബോസ്സിലേക്കില്ല എന്ന്…

Read More

‘സുരേഷേട്ടനും രാധികേച്ചിയും വളരെ സ്വീറ്റ് ഹാർട്ടാണ്’: പ്രിയപ്പെട്ടവരെ പറ്റി വാചാലരായി അരുൺ ഗോപനും നിമ്മിയും!

‘സുരേഷേട്ടനും രാധികേച്ചിയും വളരെ സ്വീറ്റ് ഹാർട്ടാണ്’: പ്രിയപ്പെട്ടവരെ പറ്റി വാചാലരായി അരുൺ ഗോപനും നിമ്മിയും!

ഐഡിയ സ്റ്റാർ സിംഗർ എന്ന റിയാലിറ്റി ഷോയിലൂടെ എത്തിഏറെ ശ്രദ്ധ നേടിയ ഗായകനാണ് അരുൺ ഗോപൻ. പിന്നണിയിൽ സജീവമായി മാറിയ ശേഷമാണ് അരുൺ ഗോപൻ നടിയും അവതാരകയുമായ നിമ്മിയെ വിവാഹം ചെയ്തത്. ഇരുവരും കഴിഞ്ഞ ദിവസങ്ങളിലാണ് ജീവിതത്തിൻ്റെ പുതിയ റോളിലേക്ക് കടന്നത്. നിമ്മിയും അരുണും ഒരു ആൺ കുഞ്ഞിൻ്റെ മാതാപിതാക്കളായ സന്തോഷം ഇവർ തന്നെയാണ് സോഷ്യൽ മീഡിയയിലൂടെ പുറം ലോകത്തെ അറിയിച്ചത്. യൂട്യൂബിലും ഏറെ സജീവമായ ഇരുവരും വൈവിധ്യമാർവ്വ വീഡിയോ കണ്ടൻ്റുകളും പ്രേക്ഷകരിലേക്ക് എത്തിക്കാറുണ്ട്. ഇപ്പോഴിതാ നിമ്മിയുടെ ഗർഭകാലത്തിൻ്റെ അവസാന ദിവസങ്ങളിൽ നൽകിയ ഒരു അഭിമുഖത്തിൻ്റെ വീഡിയോ പുറത്ത് വന്നിരിക്കുകയാണ്. ഇരുവരും ഗർഭകാലത്തെ വിശേഷങ്ങളും യൂട്യൂബ് ചാനലിൻ്റെ വിശേൽങ്ങളും മ്യൂസിക് വിശേഷങ്ങളും പ്രണയരഹസ്യങ്ങളുമൊക്കെ ഈ അഭിമുഖത്തിലൂടെ തുറന്ന് പറയുന്നുണ്ട്.അതിനിടെയാണ് നിമ്മിയ്ക്കും അരുൺ ഗോപനും നടൻ സുരേഷ് ഗോപിയോടുള്ള ആത്മബന്ധത്തിൻ്റെ കാര്യവും പറഞ്ഞിരിക്കുന്നത്. സുരേഷ് ഗോപിയോടൊപ്പമുള്ള നിരവധി ചിത്രങ്ങൾ…

Read More

നടൻ ഉണ്ണി കൃഷ്ണൻ നമ്പൂതിരി അന്തരിച്ചു!

നടൻ ഉണ്ണി കൃഷ്ണൻ നമ്പൂതിരി അന്തരിച്ചു!

വാർധക്യ സഹജമായ അവശതകളെ തുടർന്ന് സിനിമയിൽ നിന്ന് വിട്ടു നിൽക്കുകയായിരുന്ന മുതിർന്ന ചലച്ചിത്ര നടൻ ഉണ്ണികൃഷ്ണൻ നമ്പൂതിരി അന്തരിച്ചു. കഴിഞ്ഞ ദിവസമാണ് നടൻ കൊവിഡ് നെഗറ്റീവായത്. മാധ്യമങ്ങൾ ഇത് വലിയ പ്രാധാന്യത്തോടെ വാർത്തയാക്കിയിരുന്നു. കൈതപ്രം ദാമോദരൻ നമ്പൂതിരിയുടെ ഭാര്യാപിതാവു കൂടിയാണ് പുല്ലേരി വാധ്യാരില്ലത്ത് ഉണ്ണിക്കൃഷ്ണൻ. ദേശാടനം, കല്ല്യാണരാമൻ തുടങ്ങി നിരവധി സിനിമകളിൽ മുത്തച്ഛൻ കഥാപാത്രമായി എത്തിയിട്ടുള്ള നടനാണ് ഉണ്ണിക്കൃഷ്ണൻ. ന്യുമോണിയയെ തുടർന്ന് കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചപ്പോൾ കൊവിഡ് പൊസിറ്റീവായിരുന്നു. ശേഷം ഏതാനും ദിവസം ചികിത്സയിൽ കഴിഞ്ഞു രണ്ടു ദിവസങ്ങൾക്കു ശേഷം മുൻപാണ് ഉണ്ണിക്കൃഷ്ണൻ കൊവിഡിനെ അതിജീവിച്ചത്. മകൻ ഭവദാസൻ തന്നെയായിരുന്നു ഇക്കാര്യം മാധ്യമങ്ങളെ അറിയിച്ചത്. ന്യുമോണിയ വന്ന് കണ്ണൂരിലെ ആശുപത്രിയിൽ അദ്ദേഹം ചികിത്സ തേടിയിരുന്നു. അന്ന് പരിശോധിച്ചപ്പോൾ കൊവിഡ് ഫലം നെഗറ്റീവ് ആയിരുന്നുവെങ്കിലും ന്യുമോണിയ ഭേദമായി വീട്ടിലെത്തിയ ശേഷം വീണ്ടും പനി ബാധിക്കുകയായിരുന്നു. തുടർന്ന് നടത്തിയ…

Read More

‘ആർആർആർ’ ക്ലൈമാക്സിനെ കുറിച്ച് രാജമൗലി !

‘ആർആർആർ’ ക്ലൈമാക്സിനെ കുറിച്ച് രാജമൗലി !

ബോളിവുഡിലെയും ടോളിവുഡിലേയും പ്രമുഖ താരങ്ങൾ അണിനിരക്കുന്ന പുതിയ ചിത്രമാണ് ആർആർആർ’. ബാഹുബലി സംവിധായകൻ രാജമൗലി സംവിധാനം ചെയ്യുന്ന ചിത്രം കൂടിയാണിത്. വിജയേന്ദ്രപ്രസാദാണ് ചിത്രത്തിൻ്റെ തിരക്കഥ ഒരുക്കുന്നത്. ഇപ്പോഴിതാ സിനിമയുടെ ക്ലൈമാക്സ് ചിത്രീകരണത്തെ കുറിച്ചുള്ള വിവരങ്ങൾ ട്വീറ്റ് ചെയ്തിരിക്കുകയാണ് രാജമൗലി. ചിത്രത്തിലെ കഥാപാത്രങ്ങളായ രാമരാജുവും ഭീമും കൈകോർത്ത് നിൽക്കുന്ന ചിത്രമാണ് രാജമൗലി പങ്കുവെച്ചിരിക്കുന്നത്. തങ്ങൾ ആഗ്രഹിച്ചത് നേടാനും രാമരാജുവും ഭീമും ഒന്നിക്കുകയാണെന്നാണ് എന്നാണ് രാജമൗലി ചിത്രത്തോടൊപ്പം കുറിച്ചിരിക്കുന്നത്. ആലിയ ഭട്ട്, അജയ് ദേവ്ഗൺ, ജൂനിയർ എൻടിആർ, രാം ചരൺ, നിത്യ മേനോൻ തുടങ്ങി നിരവധി താരങ്ങളാണ് സിനിമയിൽ അഭിനയിക്കുന്നത്. ബാഹുബലിയുടെ വമ്പൻ വിജയത്തിനു ശേഷം രാജമൗലി ഒരുക്കുന്ന അടുത്ത ചിത്രത്തിനായി അങ്ങേയറ്റം ആകാംക്ഷയോടെ കാത്തിരിക്കുകയാണ് ആരാധകർ. ഡി വി വി ധനയ്യയാണ് ഈ ബിഗ് ബജറ്റ് ചിത്രം നിർമ്മിക്കുന്നത്. ഇന്ത്യയുടെ സ്വാതന്ത്ര്യത്തിനായി ബ്രിട്ടീഷുകാർക്കെതിരെ പട പൊരുതിയ അല്ലൂരി സീതാരാമ…

Read More

‘മാസ്റ്റർ’ കാണാനെത്തി വിനീതും പ്രണവും കല്യാണിയും!

‘മാസ്റ്റർ’ കാണാനെത്തി വിനീതും പ്രണവും കല്യാണിയും!

ഹൃദയം’ എന്ന സിനിമയുടെ ഷൂട്ടിങ് ലൊക്കേഷനിടയിൽ നിന്ന് മാസ്റ്റർ കാണാനെത്തി വിനീത് ശ്രീനിവാസനും പ്രണവ് മോഹൻലാലും കല്യാണി പ്രിയദർശനും. മാസ്കണിഞ്ഞ് തീയേറ്ററിൽ ‘മാസ്റ്റർ’ കാണാനെത്തിയ വിവരം വിനീതും കല്യാണിയും പങ്കുവെച്ചിരിക്കുന്നത് ഇൻസ്റ്റഗ്രാം സ്റ്റോറിയിലാണ്. സെൽഫി ചിത്രമാണ് വിനീത് പങ്കുവെച്ചിരിക്കുന്നത്. ചിത്രങ്ങളും വീഡിയോയും കല്യാണി പങ്കുവെച്ചിട്ടുണ്ട്. വിനീത് സംവിധാനം ചെയ്യുന്ന പുതിയ ചിത്രം ഹൃദയം സിനിമയുടെ ഷൂട്ടിങിന് ബ്രേക്ക് നൽകിക്കൊണ്ടാണ് മാസ്റ്റർ സിനിമ കാണാൻ ഇവർ എത്തിയത്. പ്രണവ് മോഹൻലാലും കല്യാണിയും ആദ്യമായി ഒരുമിച്ചഭിനയിക്കുന്ന സിനിമ കൂടിയാണിത്. മാസ്റ്ററിന് വേണ്ടി ഷൂട്ടിങ്ങിന് ഇടവേളയെടുത്തു, പ്രണവും കല്യാണിയും വിശ്വജിത്തും സിത്താരയും കൂടി സിനിമയ്ക്കെത്തി. അവസാനം ബിഗ് സ്ക്രീനിൽ തന്നെ കാണാനായി, മാസ് ചിത്രങ്ങളിൽ നിന്നും ഏറെ വ്യത്യസ്‌തം, എന്ന് കുറിച്ചാണ് വിനീത് ഇൻസ്റ്റ സ്റ്റോറി പങ്കുവെച്ചിരിക്കുന്നത്. കൂടാതെ ഏറെ നാളുകൾക്ക് ശേഷം കൈയ്യടികൾക്കും വിസിലടിക്കും മധ്യേയിരുന്ന് സിനിമ കണ്ടു. ഏറെ…

Read More

‘ഈ സിനിമയിൽ അഭിനയിച്ച സുരാജേട്ടനും നിമിഷ ചേച്ചിക്കും ശമ്പളം തുല്യം ആയിരുന്നോ?’ സംവിധായകൻ ജിയോ ബേബിയ്ക്ക് ആരാധകൻ്റെ കത്ത്!

‘ഈ സിനിമയിൽ അഭിനയിച്ച സുരാജേട്ടനും നിമിഷ ചേച്ചിക്കും ശമ്പളം തുല്യം ആയിരുന്നോ?’ സംവിധായകൻ ജിയോ ബേബിയ്ക്ക് ആരാധകൻ്റെ കത്ത്!

ദി ഗ്രേറ്റ് ഇന്ത്യൻ കിച്ചണെ പറ്റിയുള്ള ചർച്ചകളാണ് സൈബറിടത്തിൽ ആകെമൊത്തം. ചിത്രത്തിൽ അഭിനയിച്ച നിമിഷ സജയനെയും സുരാജ് വെഞ്ഞാറമ്മൂടിനെയും സിനിമാ പ്രേക്ഷകർ പ്രശംസകൾ കൊണ്ട് മൂടുകയാണ്. അതിനിടെ സംവിധായകൻ ജിയോ ബേബി വലിയ കൈയ്യടികൾ നേടുകയാണ്. ചിത്രത്തിൻ്റെ മേക്കിംഗും കഥപറച്ചിലിൻ്റെ ശൈലിയും പക്ഷവുമൊക്കെത്തന്നെയാണ് സിനിമയുടെ വിജയഘടകമായി പ്രേക്ഷകർ ചൂണ്ടിക്കാട്ടുന്നത്. മാത്രമല്ല സോഷ്യൽ മീഡിയയിൽ ചിത്രത്തെ സംബന്ധിച്ചുള്ള റിവ്യൂ പോസ്റ്റുകളും അനാലിസിസ് പോസ്റ്റുകളുമൊക്കെ നിറയുകയാണ്. അത്തരത്തിലൊരു അനാലിസിസ് കുറിപ്പാണ് ഇപ്പോൾ ശ്രദ്ധ നേടുന്നത്. സംവിധായകൻ ജിയോ ബേബിയ്ക്ക് എഴുതിയ കത്തെന്ന രീതിയിലുള്ള ഒരു കുറിപ്പാണ് ശ്രദ്ധ നേടുന്നത്. ‘ഈ സിനിമയിൽ അഭിനയിച്ച സുരാജേട്ടനും നിമിഷ ചേച്ചിക്കും ശമ്പളം തുല്യം ആയിരുന്നോ?’ എന്ന ഒരു ചോദ്യം താൻ നേരിട്ടെന്നും അതിനെ പറ്റി അറിയണമെന്നുമാണ് അഖിൽ കരീം എന്ന പ്രേക്ഷകൻ കുറിപ്പിലൂടെ ആവശ്യപ്പെട്ടിരിക്കുന്നത്. അഖിൽ കരീം ഫേസ്ബുക്ക് സിനിമാ കൂട്ടായ്മയിൽ കുറിച്ചിരിക്കുന്ന…

Read More

ആര്യൻ ജോണും റെബേക്കയും ഒടുവിൽ കണ്ടുമുട്ടി!

ആര്യൻ ജോണും റെബേക്കയും ഒടുവിൽ കണ്ടുമുട്ടി!

മൂന്ന് പോലീസ് ഉദ്യാഗസ്ഥരായ സുഹൃത്തുക്കളുടെ കഥ പറഞ്ഞ ചിത്രമായിരുന്നു ‘മുംബൈ പോലീസ്’. ചിത്രം സംവിധാനം ചെയ്തത് റോഷൻ ആൻഡ്രൂസ് ആയിരുന്നു. ചിത്രത്തിൽ പൃഥ്വിരാജ്, ജയസൂര്യ, റഹ്മാൻ എന്നിവരായിരുന്നു നായക വേഷത്തിൽ എത്തിയിരുന്നത്. പ്രേക്ഷക, നിരൂപക പ്രശംസ ഒരുപോലെ നേടിയ ചിത്രമായിരുന്നു അത്. സിനിമയിലെ നായികമാർ അപർണ്ണ നായർ, ഹിമ ഡേവിസ്, ശ്വേത മേനോൻ, ദീപ വിജയൻ എന്നിവരായിരുന്നു. ചിത്രത്തിൽ പുതുമുഖമായി എത്തിയ നടിയായിരുന്നു ജയസൂര്യ അവതരിപ്പിക്കുന്ന കഥാപാത്രത്തിൻറെ നായികയായെത്തിയ ഹിമ ഡേവിസ്. ഇപ്പോഴിതാ 8 വ‍ർഷങ്ങൾക്ക് ശേഷം ഇരുവരും വീണ്ടും കണ്ടുമുട്ടിയ ചിത്രങ്ങൾ സോഷ്യൽമീഡിയയിൽ ശ്രദ്ധ നേടുകയാണ്. ജയസൂര്യയുടെ ഭാര്യ റബേക്കയായിട്ടാണ് ചിത്രത്തിൽ ഹിമ അഭിനയിച്ചത്. ആദ്യ സിനിമയിലൂടെ തന്നെ ശ്രദ്ധിക്കപ്പെട്ടുവെങ്കിലും ഹിമ പിന്നീട് സിനിമയിൽ സജീവമായില്ല. സംവിധായകൻ റോഷൻ ആൻഡ്രൂസിൻറെ കുടുംബ സുഹൃത്താണ് ഹിമ. പരസ്യചിത്രങ്ങളിൽ അഭിനയിച്ചിരുന്ന ഹിമ തനിക്ക് സിനിമയിൽ അഭിനയിക്കാനുള്ള മോഹം ഒരിക്കൽ…

Read More