സലാർ’ പൂജയ്ക്ക് അതിഥിയായി റോക്കി ഭായ്!

സലാർ’ പൂജയ്ക്ക് അതിഥിയായി റോക്കി ഭായ്!

ലോകം മുഴുവൻ ശ്രദ്ധ നേടിയ ‘കെജിഎഫ്’ എന്ന വമ്പൻ സിനിമയുടെ രണ്ടു ഭാഗങ്ങൾ ഒരുക്കിയ ശേഷം ഹോംബാലെ ഫിലിംസും സംവിധായകൻ പ്രശാന്ത് നീലും പുതിയ ചിത്രവുമായി വരുന്നു. പ്രഭാസ് നായകനാകുന്ന സിനിമയ്ക്ക് ‘സലാർ’ എന്നാണ് പേര്. ചിത്രത്തിൻറെ പൂജയും സ്വിച്ച് ഓൺ കർമ്മവും ഹൈദരാബാദിൽ നടന്നു. ലോകം മുഴുവൻ കെജിഎഫ് എന്ന ഒറ്റ ചിത്രത്തിലൂടെ ശ്രദ്ധ നേടിയ സംവിധായകനാണ് പ്രശാന്ത് നീൽ.ഈ മാസം അവസാന വാരത്തോടെയാണ് സിനിമയുടെ ചിത്രീകരണം ആരംഭിക്കാനിരിക്കുന്നത്. പൂജ ചടങ്ങിൽ മുഖ്യാതിഥികളായി കർണാടക ഉപമുഖ്യമന്ത്രി ഡോ. അശ്വത് നാരായണൻ സി.എൻ, ചലച്ചിത്ര നിർമ്മാതാവ് രാജമൗലി എസ്.എസ്, കെജിഎഫ് താരം യഷ് തുടങ്ങിയവരുൾപ്പെടെ നിരവധിപേരാണ് എത്തിയിരുന്നത്. ഹോംബാലെ ഫിലിംസ്, പ്രശാന്ത് നീൽ എന്നിവർ ഒന്നിച്ച കെജിഎഫ് തെന്നിന്ത്യയിൽ വൻ വിജയം നേടിയ ചിത്രമാണ്. ചിത്രത്തിൻറെ രണ്ടാം ഭാഗത്തിൻറെ ടീസറിന് ഇതിനകം യൂട്യൂബിൽ വൻ സ്വീകാര്യതയാണ് ലഭിച്ചിട്ടുള്ളത്….

Read More

ആ വാർത്ത വ്യാജമാണ്; കൊവിഡ് നെഗറ്റീവ് ഫലവുമായി നടി ലെന!

ആ വാർത്ത വ്യാജമാണ്; കൊവിഡ് നെഗറ്റീവ് ഫലവുമായി നടി ലെന!

തനിക്ക് കൊവിഡ് ആണെന്ന തരത്തിൽ പ്രചരിച്ച വാർത്തകൾക്കെതിരെ നടി ലെന രംഗത്ത്. ഇൻസ്റ്റഗ്രാം പോസ്റ്റിലാണ് തൻറെ കൊവിഡ് നെഗറ്റീവ് ഫലം ഉൾപ്പെടെ പങ്കുവെച്ചുകൊണ്ട് ലെന വിശദീകരണ കുറിപ്പ് പങ്കുവെച്ചിരിക്കുന്നത്. തനിക്ക് കൊവിഡ് പോസിറ്റീവാണെന്നും ബെംഗളുരുവിൽ ചികിത്സയിലാണെന്നും പ്രചരിക്കുന്ന വാർത്ത വ്യാജമാണെന്നും ലെന കുറിച്ചിരിക്കുന്നു. എനിക്ക് കൊവിഡ് പോസിറ്റീവാണെന്നും ബെംഗളുരുവിൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചുവെന്നും സോഷ്യൽമീഡിയയിലും വിവിധ മാധ്യമങ്ങളിലും വാർത്തകൾ പ്രചരിക്കുന്നുണ്ട്. ഇത് തികച്ചും വ്യാജമാണ്. കൊവിഡ് നെഗറ്റീവ് ആർ‍ടിപിസിആർ ഫലവുമായാണ് ഞാൻ യുകെയിൽ നിന്ന് വന്നത്. ഇപ്പോഴുള്ള കൊവിഡ് പ്രോട്ടോക്കളിൻറെ ഭാഗമായി യുകെയിൽ നിന്ന് വന്നതിനാൽ ജിനോം സീക്വൻസിങ് ടെസ്റ്റ് ഫലം ലഭിക്കാൻ കാത്തിരിക്കുകയാണ്. അതിനാൽ ബെംഗളുരുവിൽ സർക്കാർ ആശുപത്രിയിൽ ക്വാറൻറൈനിലാണ്. തെറ്റായ വാർത്ത പങ്കുവയ്ക്കരുത്. ഇവിടെ ഞാൻ സുരക്ഷിതയാണ്. പ്രാർത്ഥനയ്ക്കും അന്വേഷണങ്ങൾക്കും നന്ദി’, ലെന കുറിച്ചിരിക്കുകയാണ്. ഇന്തോ-ബ്രിട്ടീഷ് ചിത്രമായ ഫ്രൂട്ട്പ്രിന്റ്സ് ഓൺ ദി വാട്ടർ എന്ന സിനിമയുടെ…

Read More

ബോഡി ലോഷൻ മുഖത്ത് പുരട്ടാവോ?

ബോഡി ലോഷൻ മുഖത്ത് പുരട്ടാവോ?

ചർമ്മം മോയ്സ്ചറൈസ് ചെയ്യാൻ നാം പതിവായി ആശ്രയിക്കുന്നത് ബോഡി ലോഷനുകളെ ആണ്. ഇന്നത്തെ കാലത്ത് ചർമ്മ സംരക്ഷണത്തിനായി ഏതൊരാളും ഉപയോഗിക്കുന്ന ഒന്നാണ് ബോഡി ലോഷനുകൾ. എല്ലായിപ്പോഴും തിളക്കം ആഗ്രഹിക്കുന്ന നമ്മുടെ ശരീര ചർമ്മത്തിന്റെ ആവശ്യകതകളെ കണക്കിലെടുക്കുമ്പോൾ ഇതിൻ്റെ ഉപയോഗം ഒട്ടും തന്നെ ഒഴിവാക്കാനാവാത്തതാണ്. എന്നാൽ ചില സാഹചര്യങ്ങളിലെങ്കിൽ നിങ്ങളുടെ മുഖത്ത് ഉപയോഗിക്കുന്ന മോയ്‌സ്ചുറൈസറുകളും മറ്റും തീർന്നു പോകുമ്പോൾ, എന്തെങ്കിലുമാകട്ടെ എന്നോർത്ത് ചിലരെങ്കിലും മുഖത്ത് ഇത്തരം ബോഡി ലോഷനുകൾ ഉപയോഗിക്കുന്ന പ്രവണത കാണിക്കാറുണ്ട്. മോയ്‌സ്ചുറൈസറുകൾക്ക് പകരമായി ഒരിക്കലും ബോഡി ലോഷനുകളും പരസ്പരം മാറ്റി ഉപയോഗിക്കരുത്. നിങ്ങളുടെ മുഖത്തെ ചർമ്മസ്ഥിതി ശരീരത്തിലെ മറ്റ് ഭാഗങ്ങളേക്കാൾ ഏറ്റവും ലോലമാണ് ബോഡി ലോഷനുകളുടെ സാന്ദ്രതാനിലവാരം കൂടുതൽ ക്രീമിഘടന ഉള്ളതായിരിക്കും. അതിനാൽ തന്നെ ഇത്തരം ലോഷനുകൾ നിങ്ങളുടെ മുഖത്ത് പുരട്ടുകയാണെങ്കിൽ, ഇത് നിങ്ങളുടെ മുഖ ചർമ്മത്തിൽ ആഗിരണം ചെയ്യപ്പെടുന്നത് ആദ്യമേ തന്നെ ബുദ്ധിമുട്ട് ഉണ്ടാക്കും….

Read More

വീട്ടിലെ പുതിയ അതിഥിയെ പരിചയപ്പെടുത്തി അനുശ്രീ!

വീട്ടിലെ പുതിയ അതിഥിയെ പരിചയപ്പെടുത്തി അനുശ്രീ!

നടി അനുശ്രീ സോഷ്യൽ മീഡിയയിലെ നിറസാന്നിധ്യമാണ്. നടി പങ്കുവെക്കുന്ന വിശേഷങ്ങളൊക്കെ സൈബറിടത്തിൽ ഞൊടിയിടയിലാണ് വൈറലായി മാറാറുള്ളത്. ഇപ്പോഴിതാ അനുശ്രീ പങ്കുവെച്ച പുത്തൻ ചിത്രവും അതിനു രസകരമായ വാക്കുകളിൽ കുറിച്ചിരിക്കുന്ന ക്യാപ്ഷനുമൊക്കെയാണ് സൈബറിടത്തിൻ്റെ ശ്രദ്ധ നേടുന്നത്. വീട്ടിലേക്ക് ഒരു പുതിയ അതിഥി കൂടി എത്തിയ സന്തോഷമാണ് അനുശ്രീ പങ്കുവെച്ചിരിക്കുന്നത്. സഹോദരൻ അനൂപിനും ഭാര്യ ആതിരയ്ക്കും ആൺ കുഞ്ഞ് പിറന്ന സന്തോഷം പങ്കുവയ്ക്കുകയാണ് അനുശ്രീ. അനന്തനാരായണൻ എന്ന് പേരിട്ടിരിക്കുന്ന കുഞ്ഞിനെ ആദി എന്നാണ് വീട്ടിൽ വിളിക്കുന്നതെന്ന് അനുശ്രീ വ്യക്തമാക്കുന്നു. നാത്തൂൻ ആതിരയ്ക്കൊപ്പമുള്ള വിശേഷങ്ങളും നാത്തൂൻ ഗർഭിണിയായാലുള്ള ഗുണത്തെ പറ്റിയുമൊക്കെ അനുശ്രീ സോഷ്യൽ മീഡിയയിലൂടെ പങ്കുവെച്ചിരുന്നു. ‘ഞാൻ വളർത്തി ഉണ്ടാക്കിയ എന്റെ സാമ്രാജ്യത്തിലേക്കു പുതിയ പടനായകന് സ്വാഗതം. ആരും സഞ്ചരിക്കാത്ത വഴികളിലൂടെ ഒക്കെ നമുക്ക് സഞ്ചരിക്കേണ്ടി വരും. തളരരുത് പുത്രാ തളരരുത്. എല്ലാം നേരിട്ടു നമുക്ക് മുന്നോട്ടു പോകാം.. Welcome to…

Read More

ഗ്യാസ് ട്രബിളിന് ഇത് കുടിക്കാം!

ഗ്യാസ് ട്രബിളിന് ഇത് കുടിക്കാം!

വയറിൽ ഗ്യാസ് വർദ്ധിക്കുന്നത് മൂലമുണ്ടാകുന്ന വായുകോപം പലരും അനുഭവിക്കുന്ന ഒരു സാധാരണ പ്രശ്നമാണ്. എന്നിരുന്നാലും, ഇത് ഒരു ദുർബലമായ ആമാശയ പ്രവർത്തനത്തെ സൂചിപ്പിക്കുന്നു. വായുകോപത്തിന്റെ പ്രശ്നം പരിഹരിക്കുവാനായി ധാരാളം മരുന്നുകൾ ലഭ്യമാണെങ്കിലും, പാർശ്വഫലങ്ങളില്ലാത്ത വീട്ടുവൈദ്യങ്ങളും നിങ്ങൾക്ക് ഇതിനായി തിരഞ്ഞെടുക്കാം.നിരവധി കാരണങ്ങളാൽ വായുകോപം ഉണ്ടാകാം. വ്യായാമം കുറയുമ്പോഴും കൃത്യ സമയത്ത് മലമൂത്ര വിസർജ്ജനം നടത്താതിരിക്കുമ്പോഴും പരിപ്പ്, കിഴങ്ങ് വർഗ്ഗങ്ങൾ എന്നിവ കൂടുതലായി കഴിക്കുമ്പോഴുമൊക്കെ ഗ്യാസ് ട്രബിൾ ഉണ്ടാകാം. ഇത് കൂടാതെ പൈൽസ് അനുഭവപ്പെടുന്നവരിലും വായുകോപം കണ്ടുവരുന്നു. കുടലിന്റെ ആരോഗ്യം ദുർബലമാണ് എന്നതിന്റെ ലക്ഷണങ്ങളിൽ ഒന്ന് മാത്രമാണ് വീക്കവും വായുകോപവും.ഇതിനായി ചില വീട്ടു വൈദ്യങ്ങൾ ഉണ്ട്. അവ ഏതൊക്കെകയെന്നു നോക്കാം. അര ടീസ്പൂൺ അയമോദക വിത്തുകൾ, കല്ലുപ്പ് എന്നിവ ചെറു ചൂടുള്ള വെള്ളത്തിൽ കലർത്തി കുടിക്കുക. ദിവസം മുഴുവൻ പുതിന ഇട്ട് തിളപ്പിച്ച വെള്ളം കുടിക്കുക. ഏലയ്ക്ക വെള്ളം ഭക്ഷണം…

Read More

30 വയസ്സ് കഴിഞ്ഞാൽ മെറ്റബോളിസം വേഗത്തിലാക്കാൻ…

30 വയസ്സ് കഴിഞ്ഞാൽ മെറ്റബോളിസം വേഗത്തിലാക്കാൻ…

ഒരു ശരീരത്തിലെ മെറ്റബോളിസം നിങ്ങളുടെ കാറിന്റെ എഞ്ചിൻ പോലെയാണ്. കാറിന്റെ പ്രകടനം മെച്ചപ്പെടുത്തുവാനോ തകർക്കാനോ എഞ്ചിന് കഴിയും എന്നത് പോലെ ഉപാപചയ പ്രവർത്തനം നിങ്ങളുടെ ശരീരത്തിൽ സമാനമായ ഫലങ്ങൾ ഉണ്ടാക്കുന്നു. നിങ്ങളുടെ ശരീരം എത്ര വേഗത്തിൽ ഭക്ഷണത്തെ ഊർജ്ജമാക്കി മാറ്റുന്നുവെന്നും നിങ്ങൾ കഴിക്കുന്ന കലോറികൾ എരിച്ചു കളയുന്നു എന്നത് നിർണ്ണയിക്കുന്നതുമാണ് ഉപാപചയ നിരക്ക്. വേഗതയേറിയ മെറ്റബോളിസം കലോറി വേഗത്തിൽ കത്തിച്ചു കളയുമെങ്കിലും, ഉപാപചയ നിരക്ക് ഓരോ വ്യക്തിക്കും വ്യത്യാസപ്പെട്ടിരിക്കുന്നു. പ്രായമാകുന്തോറും നമ്മുടെ ഉപാപചയ നിരക്കിന്റെ വേഗത കുറയുന്നു. ശരിയായ ഭക്ഷണവും പാനീയങ്ങളും ഉപഭോഗം ചെയ്യുന്നതിലൂടെ മേറ്റബോളിസം വർദ്ധിപ്പിക്കാൻ നിങ്ങൾക്ക് കഴിയുമെങ്കിലും, നിങ്ങളുടെ മെറ്റബോളിസത്തെ വീണ്ടും വേഗത്തിലാക്കുന്നതിനുള്ള ഏറ്റവും മികച്ച മാർഗമാണ് വ്യായാമം.ഓടിക്കൊണ്ട് ചെയ്യുന്ന റണ്ണിങ് ലഞ്ചസ് നിങ്ങളുടെ പേശികളെ ശക്തിപ്പെടുത്തുന്നതിനും നീട്ടുന്നതിനും സഹായിക്കുന്നു. നിങ്ങൾക്ക് ഇത് കുറച്ചധികം നേരം ചെയ്യാൻ കഴിയുമെങ്കിൽ, അധികഭാരം കുറയ്ക്കുവാനും നിങ്ങളുടെ മെറ്റബോളിസം…

Read More

മാസ്റ്റർ ചിത്രത്തിന്റെ എച്ച്ഡി പതിപ്പ് ചോർന്നു!

മാസ്റ്റർ ചിത്രത്തിന്റെ എച്ച്ഡി പതിപ്പ് ചോർന്നു!

വിജയിയും വിജയ് സേതുപതിയും ഒന്നിച്ച ചിത്രം ‘മാസ്റ്ററിന്റെ എച്ച്ഡി പതിപ്പ് ചോർന്നു. തമിഴ്‌ റോക്കേഴ്‌സടക്കമുള്ള വെബ്‌സൈറ്റുകളിൽ ഇപ്പോൾ പ്രചരിക്കുന്നത് സിനിമയുടെ എച്ച്‌ഡി പതിപ്പാണ്. നീണ്ട നാളത്തെ കാത്തിരിപ്പിന് ശേഷം ജനുവരി 13ന് തീയേറ്ററുകയിൽ റിലീസ് ചെയ്ത ചിത്രം സംവിധാനം ചെയ്തിരിക്കുന്നത് കൈദി ഒരുക്കിയ ലോകേഷ് കനകരാജ് ആണ്. തിയേറ്ററുകളിൽ വമ്പൻ വിജയത്തോടെ മുന്നേറിക്കൊണ്ടിരിക്കുകയാണ് ചിത്രം. അതിനിടയിലാണ് ഇത് സംഭവിച്ചിരിക്കുന്നത്. കേരളത്തിൽ മാത്രം ചിത്രം നേടിയത് രണ്ടരക്കോടി കലക്ഷനാണ്. ജനുവരി 13-ന് റിലീസ് ചെയ്യാനിരിക്കേ സിനിമയിലെ ഏതാനും ദൃശ്യങ്ങൾ സമൂഹ മാധ്യമങ്ങളിലൂടെ ചോർന്നിരുന്നതും ഏറെ വിവാദമായിരുന്നു. ആ സംഭവത്തിൽ ഒരാൾ അറസ്റ്റിലാവുകയും ചെയ്തിട്ടുണ്ട്. അതിനിടെയിലാണ് ഇപ്പോൾ സിനിമ മുഴുവനുമായി ചോ‍ർന്നിരിക്കുന്നത്. അതേസമയം അണിയറപ്രവർത്തകരുടെ പരാതിയിൽ ചിത്രം പ്രചരിപ്പിച്ചവർക്കെതിരെ അന്വേഷണം ആരംഭിച്ചിട്ടുമുണ്ട്.

Read More

മുഴുക്കുടിയനായി ഞെട്ടിച്ച് ജയസൂര്യ: ‘വെള്ളം’ ട്രെയിലർ പുറത്തിറങ്ങി!

മുഴുക്കുടിയനായി ഞെട്ടിച്ച് ജയസൂര്യ: ‘വെള്ളം’ ട്രെയിലർ പുറത്തിറങ്ങി!

ജയസൂര്യയെ നായകനാക്കി ഒരുങ്ങുന്ന ചിത്രമാണ് ‘വെള്ളം’ .കഴിഞ്ഞ ദിവസമാണ് ചിത്രത്തിൻ്റെ റിലീസ് തീയ്യതി പുറത്ത് വിട്ടത്. ജനുവരി 22ന് ചിത്രം തീയ്യേറ്ററുകളിലെത്താൻ ഒരുങ്ങുകയാണ് ചിത്രം. എന്നാൽ ഇപ്പോൾ ചിത്രത്തിന്റെ ട്രെയിലർ പുറത്ത് വിട്ടിരിക്കുകയാണ് അണിയറപ്രവർത്തകർ.നടി സംയുക്ത മേനോനാണ് ജയസൂര്യയ്ക്കൊപ്പം ചിത്രത്തിൽ നായികയായി എത്തുന്നത്. സംയുക്തയും ജയസൂര്യയും ആദ്യമായി ഒന്നിക്കുന്ന ചിത്രം കൂടിയാണിത്. ക്യാപ്റ്റന് ശേഷം ജയസൂര്യയും പ്രജേഷ് സെന്നും വീണ്ടും ഒന്നിക്കുന്നു എന്ന പ്രത്യേകതയും ചിത്രത്തിനുണ്ട്. ലോക്ക്ഡൗണിന് ശേഷം ആദ്യമായി തിയേറ്ററിൽ റിലീസ് ചെയ്യുന്ന മലയാള ചിത്രമാണ് വെള്ളം. കണ്ണൂരുള്ള സാധാരണക്കാരനായ ഒരാളുടെ കഥയാണ്. അത്ര നോർമലല്ലാത്ത ഒരാളുടെ കഥയാണ് ചിത്രം പറയുന്നതെന്നും യഥാർത്ഥ സംഭവത്തെ ആസ്പദമാക്കി ഒരുക്കിയിരിക്കുന്ന ചിത്രമാണെന്ന് ട്രെയില രിൽ നിന്ന് മനസിലാക്കാൻ സാധിക്കുന്നത്. ജയസൂര്യയുടെ വിസ്മയിപ്പിക്കുന്ന പ്രകടനം ചിത്രത്തിലുണ്ടെന്നുറപ്പാക്കുന്നതാണ് ട്രെയിലർ. ജയസൂര്യ കൂലിപ്പണി ചെയ്തുപോരുന്ന വളരെ സാധാരണക്കാരനായാണ് പ്രത്യക്ഷപ്പെടുന്നത്. കുടിയനായ കഥാപാത്രമായി വിസ്മയിപ്പിക്കുന്ന…

Read More

‘ബാലുവും നീലുവും പപ്പനും പദ്മിനിയിലൂടെ വീണ്ടും പ്രേക്ഷകർക്കിടയിലേക്ക് !

‘ബാലുവും നീലുവും പപ്പനും പദ്മിനിയിലൂടെ വീണ്ടും പ്രേക്ഷകർക്കിടയിലേക്ക് !

സോഷ്യൽ മീഡിയയിൽ അടുത്തിടെ സജീവമായി മാറിയ ചർച്ചകാലിൽ ഒന്നാണ് ഉപ്പും മുളകിലെ നീലുവും ബാലുവും പിള്ളേരും എവിടെ പോയി എന്നുള്ള കാര്യം. ജനപ്രിയ പരമ്പരയായ ഉപ്പും മുളകിൻ്റെയും പെട്ടെന്നുള്ള ബ്രേക്ക് പ്രേക്ഷകർക്കും അംഗീകരിക്കാൻ സാധിക്കാൻ ഉണ്ടാകുന്നുണ്ടായിരുന്നില്ല. എന്നാൽ പ്രേക്ഷകർ ഉപ്പും മുളകും നിർത്തിവെക്കാനുള്ള കാരണങ്ങളായി പല കാര്യങ്ങളും ചൂണ്ടിക്കാട്ടുന്നുണ്ട്. ഇതിനിടെയാണ് പ്രേക്ഷകരുടെ പ്രിയപ്പെട്ട ബാലുവും നീലുവും ഇവരുടെ യൂട്യൂബ് ചാനലായ കസ് കസിൻ്റെ വെബ് സീരീസായ പപ്പനും പദ്മിനിയുമിലൂടെ പ്രേക്ഷകരിലേക്ക് വീണ്ടുമെത്തിയിരിക്കുന്നത്. ആരാധകർ രണ്ടു പേരെയും കാണാനായതിൽ സന്തോഷമുണ്ടെ ന്നാണ് കുറിച്ചിരിക്കുന്നത്. പപ്പനും പദ്മിനിയുമെന്ന വെബ് സീരീസിനെ പറ്റി ബാലുവിനെ അവതരിപ്പിക്കുന്ന ബിജു സോപാനവും നീലുവിനെ അവതരിപ്പിക്കുന്ന നിഷാ സാരംഗും ആരാധകരെ അറിയിച്ചിരുന്നു. ഈ സീരീസിൻ്റെ പുതിയ എപ്പിസോഡ് ഇപ്പോൾ പുറത്ത് വിട്ടിരിക്കുകയാണ്. കൃത്യസമയത്ത് തന്നെ സീരീസിൻ്റെ രണ്ടാം ഭാഗം പുറത്ത് വിട്ടതോടെ എല്ലാ ഉപ്പും മുളകും…

Read More

കൊച്ചിക്ക് കൈനിറയെ നൽകി സംസ്ഥാന ബജറ്റ്

കൊച്ചിക്ക് കൈനിറയെ നൽകി സംസ്ഥാന ബജറ്റ്

എറണാകുളം: സംസ്ഥാനത്തിന്‍റെ സമഗ്രവികസനം ഉറപ്പാക്കുന്ന ഈ സര്‍ക്കാരിന്‍റെ അവസാന ബജറ്റില്‍ എറണാകുളം ജില്ലയ്ക്ക് മുതല്‍ക്കൂട്ടാകുന്ന നിരവധി പ്രഖ്യാപനങ്ങള്‍ ഉണ്ടായി. ജില്ലയുടെയും സംസ്ഥാനത്തിന്‍റെയും പുരോഗതിയില്‍ നിര്‍ണായക പങ്കുവഹിക്കുന്ന വന്‍കിട പദ്ധതികളാണ് ഇവയില്‍ ഏറെ ശ്രദ്ധേയം. കൊച്ചി മെട്രോയുടെ പേട്ട മുതല്‍ തൃപ്പൂണിത്തുറ വരെയുള്ള രണ്ട് കിലോമീറ്റര്‍ എക്സ്റ്റെന്‍ഷന്‍ 2021-22 ല്‍ പൂര്‍ത്തിയാക്കുമെന്നും ഇതിനുള്ള വിഭവസമാഹരണം ഉറപ്പാക്കിയതായും ധനമന്ത്രി ടി.എം തോമസ് ഐസക്ക് ബജറ്റ് പ്രസംഗത്തില്‍ വ്യക്തമാക്കി. തേവരയിൽ എലവേറ്റഡ് സമാന്തരപാതയടക്കം കൊച്ചിയിലെ പ്രധാന റോഡ് ശൃംഖല പദ്ധതിയും ബജറ്റിൽ ഇടംപിടിച്ചു. 2021-22 കാലയളവില്‍ തന്നെ 1957 കോടിരൂപ ചെലവില്‍ കലൂര്‍ – കാക്കനാട് 11 കിലോമീറ്റര്‍ മെട്രോ റെയില്‍ നിര്‍മ്മാണവും ബജറ്റില്‍ പ്രഖ്യാപിച്ചു. വന്‍കിട പദ്ധതികളില്‍ കൊച്ചി പാലക്കാട് ഹൈടെക് ഇന്‍ഡസ്ട്രിയല്‍ കോറിഡോറിനായി 2321 ഏക്കര്‍ സ്ഥലം ഏറ്റെടുക്കുന്ന നടപടികള്‍ പുരോഗമിക്കുന്നു. 10000 കോടിരൂപയുടെ നിക്ഷേപവും 22000 പേര്‍ക്ക്…

Read More