നല്ല നിറത്തിനും കവിളിനും, ഓറഞ്ച് ഓയിൽ!

നല്ല നിറത്തിനും കവിളിനും, ഓറഞ്ച് ഓയിൽ!

നല്ല നിറമെന്നത് പല ഘടകങ്ങളെ ആശ്രയിച്ചിരിയ്ക്കുന്നു. നല്ല ഭക്ഷണം മുതൽ ചർമ സംരക്ഷണം വരെ ഇതിൽ പ്രധാനമാണ്. നല്ല നിറവും തുടുത്ത കവളും സ്വന്തമാക്കാനുള്ള ഒരു പ്രത്യേക വഴിയെക്കുറിച്ചറിയാം നമുക്കിന്ന്. ചർമത്തിലെ ചുളിവുകൾ നീക്കാനും പ്രായക്കുറിവിനുമെല്ലാം ഓയിൽ മസാജ് ഗുണം ചെയ്യും. ഇവിടെ ഒരു പ്രത്യേക തരം ഓയിൽ നാം വീട്ടിലുണ്ടാക്കി ഉപയോഗിക്കുകയാണ് ചെയ്യേണ്ടത്. സൗന്ദര്യത്തിനും ആരോഗ്യത്തിനുമെല്ലാം മികച്ചതാണ് ഓറഞ്ച്. വൈറ്റമിൻ സിയുടെ മുഖ്യ ഉറവിടമായ ഇത് നല്ലൊരു ബ്ലീച്ചിംഗ് ഏജന്റു കൂടിയാണ്. ധാരാളം ആന്റി ഓക്‌സിഡന്റുകളും ബ്ലീച്ചിംഗ് ഏജന്റായി പ്രവർത്തിയ്ക്കുന്ന സിട്രിക് ആസിഡുമെല്ലാം തന്നെ ഇതിൽ ധാരാളമുണ്ട്. ഇതു കഴിയ്ക്കുന്നതും മുഖത്തു പുരട്ടുന്നതുമെല്ലാം തന്നെ നല്ലതാണ്. ഓറഞ്ചിന്റെ തൊലിയിൽ നിന്നും തയ്യാറാക്കുന്ന എണ്ണയാണ് നല്ല നിറത്തിനും തുടുത്ത മുഖത്തിനുമെല്ലാം സഹായിക്കുന്നത്. നല്ല പഴുത്ത ഓറഞ്ച്, എടുക്കുക. ഇതിനായി നാഗ്പൂർ ഓറഞ്ചിനേക്കാൾ നല്ലത് വലിയ നല്ല ഓറഞ്ച്…

Read More

കാന്താരി മുളകും കൊളസ്ട്രോളും!

കാന്താരി മുളകും കൊളസ്ട്രോളും!

വലിപ്പത്തിൽ ചെറുതാണെങ്കിലും, എരിവിന്റെ മാത്രമല്ല, ഗുണത്തിന്റെ കാര്യത്തിലും ഒന്നാം സ്ഥാനത്തു നിൽക്കുന്ന ഒന്നാണ് കാന്താരി മുളക്. പല തരത്തിലെ ആരോഗ്യ ഗുണങ്ങളും ഒത്തു ചേർന്നതാണിത്. കൊളസ്‌ട്രോൾ കുറയ്ക്കാൻ ഏറെ ഗുണകരമാണ് കാന്താരി മുളക്. ഇത് വിനെഗർ അഥവാ വിനാഗിരിയിൽ ഇട്ടു വയ്ക്കുന്നത് ഏറെ നല്ലതാണ്. ഇങ്ങനെ ഇട്ടു വച്ച കാന്താരി മുളകുകൾ ഒന്നോ രണ്ടോ എണ്ണം കഴിയ്ക്കുന്നത് കൊളസ്‌ട്രോളിനുള്ള പരിഹാരമാണ്. ദോഷകരമായ എൽഡിഎൽ കൊളസ്‌ട്രോൾ കുറയ്ക്കാൻ മാത്രമല്ല, നല്ല കൊളസ്‌ട്രോളായ എച്ച്ഡിഎൽ കൂട്ടാനും മോശം കൊളസ്‌ട്രോളായ എൽഡിഎൽ കുറയ്ക്കാനും ഇതേറെ നല്ലതാണ്. അതുപോലെ തന്നെ കാന്താരി മുളകും നെല്ലിക്കയും ചേർത്തരച്ച് ചമ്മന്തിയുണ്ടാക്കി കഴിയ്ക്കുന്നതും കൊളസ്‌ട്രോളിന് ഏറെ ഗുണകരമാണ്. കുടൽ ആരോഗ്യത്തിന് മികച്ചതുമാണ്. നല്ല ശോധനയ്ക്കുളള വഴിയാണിത്. വിശപ്പു വർദ്ധിപ്പിയ്ക്കുന്ന ഗുണമുള്ള ഇതിന് തടി കൂട്ടുമെന്നതല്ല, തടി കുറയ്ക്കുമെന്നതാണ് വാസ്തവം. ശരീരത്തിലെ ചൂടു വർദ്ധിപ്പിച്ചും അപചയ പ്രക്രിയ ശക്തിപ്പെടുത്തിയുമാണ്…

Read More

സോഷ്യൽ മീഡിയ ഇളക്കി മറിച്ച് ജാൻവിയുടെ ബെല്ലി ഡാൻസ്!

സോഷ്യൽ മീഡിയ ഇളക്കി മറിച്ച് ജാൻവിയുടെ ബെല്ലി ഡാൻസ്!

ബോളിവുഡിലെ യുവതാരങ്ങളിൽ വളരെ പെട്ടെന്നു തന്നെ തന്റേതായൊരു ഇടം നേടിയെടുത്ത താരമാണ് ജാൻവി കപൂർ. കൊറോണയെ കുറിച്ചുള്ള സന്ദേശത്തിലൂടെയും തന്റെ ഡാൻസ് വീഡിയോകളിലൂടേയുമെല്ലാം ജാൻവി കെെയ്യടി നേടിയിട്ടുണ്ട്. എന്നാൽ ഇപ്പോഴിതാ ജാൻവിയുടെ പുതിയ ഡാൻസ് വീഡിയോ സോഷ്യൽ മീഡിയയെ ഇളക്കി മറിച്ചിരിക്കുകയാണ്. ജാൻവി ചുവടുവച്ചിരിക്കുന്നത് ഷാരൂഖ് ഖാനും കരീന കപൂറും ഒരുമിച്ച അശോകയിലെ സൻ സനന എന്ന സൂപ്പർ ഹിറ്റ് ഗാനത്തിനാണ്. താരത്തിന്റെ മെയ് വഴക്കം ആരേയും ഞെട്ടിക്കുന്നതാണ്. തന്റെ ബെല്ലി ഡാൻസ് ക്ലാസുകൾ മിസ് ചെയ്യുന്നുണ്ടെന്നായിരുന്നു ചിത്രം പങ്കുവച്ചു കൊണ്ട് ജാൻവി കുറിച്ചത്. അമ്മയെ പോലെ തന്നെ മകളും മികച്ചൊരു നർത്തകിയാണെന്ന് സോഷ്യൽ മീഡിയയും ആരാധകരും പറയുന്നു. നേരത്തേയും തന്റെ നൃത്ത വീഡിയോകളിലൂടെ ജാൻവി കെെയ്യടി നേടിയിരുന്നു. ക്ലാസിക്ക് നൃത്തവും ജാൻവിയ്ക്ക് നന്നായി വഴങ്ങും. അതേസമയം പുതിയ ചിത്രമായ ഗുഡ് ലക്ക് ജെറിയുടെ ചിത്രീകരണത്തിലാണ് ജാൻവി…

Read More

കുഞ്ഞിന്റെ ഫോട്ടോ എടുക്കരുത്; അഭ്യർത്ഥനയുമായി അനുഷ്കയും വിരാടും!

കുഞ്ഞിന്റെ ഫോട്ടോ എടുക്കരുത്; അഭ്യർത്ഥനയുമായി അനുഷ്കയും വിരാടും!

ക്രിക്കറ്റ് ടീം നായകൻ വിരാട് കോഹ്ലിയ്ക്കും ബോളിവുഡ് താരസുന്ദരി അനുഷ്ക ശർമ്മയ്ക്കും ആദ്യത്തെ കൺമണി ജനിച്ചത് തിങ്കളാഴ്ചയാണ്. സോഷ്യൽ മീഡിയയിലൂടെ നിരവധി പേരാണ് ഇരുവർക്കും ആശംസകളുമായി എത്തിയത്. തങ്ങളുടെ പ്രിയ താരങ്ങളുടെ മകളെ കാണാനായും അവളുടെ പേര് അറിയാനുമായി ആരാധകർ കാത്തിരിക്കുകയാണ്. ഇതിനിടെ ഇപ്പോഴിതാ മാധ്യമങ്ങൾക്കൊരു മുന്നറിയിപ്പും അറിയിപ്പുമായി എത്തിയിരിക്കുകയാണ് വിരുഷ്ക ദമ്പതികൾ. തങ്ങളുടെ മകളുടെ ചിത്രങ്ങൾ പകർത്തരുതെന്നാണ് വിരാടും അനുഷ്കയും അഭ്യർത്ഥിക്കുന്നത്. ഞങ്ങൾക്ക് ഇതുവരെ നൽകിയ സ്നേഹത്തിന് നന്ദി. ഈ സന്തോഷ നിമിഷം നിങ്ങൾക്കൊപ്പം ആഘോഷിക്കാൻ ഞങ്ങൾക്ക് സന്തോഷമുണ്ട്. എന്നാൽ രക്ഷിതാക്കൾ എന്ന നിലയിൽ ഞങ്ങൾക്ക് നിങ്ങളോടൊരു അഭ്യർത്ഥനയുണ്ട്. ഞങ്ങളുടെ കുട്ടിയുടെ സ്വകാര്യത സംരക്ഷിക്കണം. അതിന് നിങ്ങളുടെ സഹായം വേണം എന്നായിരുന്നു ഇരുവരും പ്രസ്താവനയിലൂടെ അറിയിച്ചത്. മുംബെെയിലെ മാധ്യമങ്ങളോടാണ് വിരാടും അനുഷ്കയും അഭ്യർത്ഥന നടത്തിയത്. ഞങ്ങളെ കുറിച്ച് പ്രസിദ്ധീകരിക്കാനുള്ള കണ്ടന്റ് നിങ്ങൾക്ക് എപ്പോഴും ലഭിക്കുമെന്ന് ഉറപ്പ്…

Read More

‘മാസ്റ്റർ‍’ കാണാൻ തീയേറ്ററിൽ ഈ താരങ്ങളും!

‘മാസ്റ്റർ‍’ കാണാൻ തീയേറ്ററിൽ ഈ താരങ്ങളും!

സിനിമാ പ്രേമികളും, സിനിമാ താരങ്ങളും, പുത്തനുണർവോടെയാണ് തീയേറ്ററിലിരുന്ന് വിജയിയുടെ മാസ്റ്റർ ചിത്രം കണ്ടത്. ആരാധകർക്കൊപ്പം തീയേറ്ററിലെത്തി സിനിമ കണ്ട നടമാരിൽ ദിലീപുമുണ്ടായിരുന്നു. ഒപ്പം മാസ്റ്ററിൽ അഭിനയിച്ച ഏതാനും താരങ്ങളും തീയേറ്ററിലെത്തിയാണ് സിനിമ കണ്ടത്. ചാലക്കുടിയിലെ തൻറെ തീയേറ്ററിൽ അഖിലേന്ത്യ ദളപതി വിജയ് മക്കൾ ഇയക്കം സംഘടനയുടെ അംഗങ്ങൾക്കൊപ്പം ദിലീപ് നിൽക്കുന്ന ചിത്രങ്ങൾ ദിലീപിൻറേയും വിജയ്‍യുടേയും ഫാൻസ് ഗ്രൂപ്പുകളിൽ പ്രചരിക്കുന്നുണ്ട്. സിനിമ കണ്ട ശേഷം തൻറെ ഒഫീഷ്യൽ പേജിൽ ഒരു ഫേസ്ബുക്ക് കുറിപ്പും ദിലീപ് പങ്കുവച്ചിട്ടുണ്ട്. മലയാള സിനിമയ്ക്ക് ഇന്ന് ചരിത്രപരമായ ഒരു ദിവസമാണ്, ജനുവരി 13. നിശ്ചലമായി കിടന്ന കേരളത്തിലെ തീയേറ്ററുകളിൽ സിനിമ വീണ്ടും ചലിച്ചു തുടങ്ങുന്ന ദിവസം. ഇനിയങ്ങോട്ട് ശാന്ത സുന്ദരമായ അന്തരീക്ഷത്തിൽ ഗംഭീര സിനിമകളുമായി നമുക്ക് മുന്നോട്ടു പോകാൻ സാധിക്കട്ടെയെന്ന് പ്രാർഥിക്കുന്നു. അതിനു തുടക്കം കുറിച്ച ദളപതി വിജയ് യുടെ ‘മാസ്റ്ററിന്’ എല്ലാവിധ ആശംസകളും….

Read More