മുഖ കാന്തിക്കും കേശ സംരക്ഷണത്തിനും കട്ടൻ ചായ പ്രയോഗം!

മുഖ കാന്തിക്കും കേശ സംരക്ഷണത്തിനും കട്ടൻ ചായ പ്രയോഗം!

നിങ്ങളുടെ ചർമ്മത്തിനും മുടിക്കും ഏറ്റവും ഉത്തമം കട്ടൻ ചായയാണ്. ഇത് വളരെ എളുപ്പത്തിൽ തയ്യാറാക്കാവുന്നതും, നമ്മുടെ നാട്ടിൽ വളരെയധികം ജനപ്രിയമായ പാനീയവുമാണ്. കൂടാതെ ധാരാളം സൗന്ദര്യ ഗുണങ്ങളും കട്ടൻ ചായ നൽകുന്നുണ്ട്. നിങ്ങളുടെ കണ്ണുകൾക്ക് ചുറ്റുമുള്ള ചർമ്മം ശക്തമാക്കാൻ നിങ്ങൾക്ക് തണുത്ത ടീ ബാഗുകൾ ഉപയോഗിക്കാം. ഈ രീതി നിങ്ങളുടെ ചർമ്മത്തിലെ നേർത്ത വരകളും ചുളിവുകളും ഒരു ബുദ്ധിമുട്ടും കൂടാതെ എളുപ്പത്തിൽ മാഞ്ഞുപോകാൻ സഹായിക്കുന്നു. നിങ്ങളുടെ കണ്ണുകൾക്ക് ചുറ്റുമുള്ള വീക്കം ഒഴിവാക്കാൻ നിങ്ങൾ ആഗ്രഹിക്കുന്നുവെങ്കിൽ, തണുത്ത ടീ ബാഗുകൾ നിങ്ങളുടെ കണ്ണുകൾക്ക് ചുറ്റും വയ്ക്കുക കൂടാതെ ചായയ്ക്ക് വീക്കം തടയുന്ന ആൻറി-ഇൻഫ്ലമേറ്ററി ഗുണങ്ങളും ചെറിയ അളവിൽ കഫീനും ഉള്ളതിനാൽ ഇത് വീക്കം വളരെ എളുപ്പത്തിൽ കുറയ്ക്കാൻ സഹായിക്കുന്നു. നിങ്ങളുടെ ചർമ്മത്തിലെ പാടുകളിൽ കട്ടൻ ചായ പ്രയോഗിക്കാവുന്നതാണ്. ഇത് പാടുകൾ കുറയ്ക്കാനും ചർമ്മത്തിന്റെ നിറം മെച്ചപ്പെടുത്തുവാനും സഹായിക്കുന്നു.

Read More

തീയേറ്ററുകളിൽ ആദ്യമെത്തുന്ന മലയാള ചിത്രം ‘വെള്ളം’!

തീയേറ്ററുകളിൽ ആദ്യമെത്തുന്ന മലയാള ചിത്രം ‘വെള്ളം’!

കൊവി‍ഡ് പ്രതിസന്ധിക്ക് തീയറ്ററുകൾ തുറക്കാൻ പോകുകയാണ്. അതിനിടെ ചിത്രങ്ങൾ റിലീസ് തീയ്യതികൾ പ്രഖ്യാപിക്കുകയും ചെയ്യുന്നുണ്ട്. ഇപ്പോഴിതാ ജയസൂര്യയെ നായകനാക്കി പ്രജേഷ് സെൻ സംവിധാനം ചെയ്യുന്ന വെള്ളം എന്ന സിനിമയുടെ റിലീസ് തീയ്യതി പുറത്ത് വിട്ടിരിക്കുകയാണ് അണിയറ പ്രവത്തകർ. ചിത്രം സംവിധാനം ചെയ്തിരിക്കുന്നത് ജി പ്രജേഷ് സെൻ ആണ്. ക്യാപ്റ്റന് ശേഷം ഇരുവരും ഒന്നിച്ച ചിത്രമാണ് വെള്ളം. കണ്ണൂരിലെ കുടിയന്റെ കഥ പറയുന്ന ചിത്രം മികച്ച ഒരു ഫാമിലി എന്റർടെയ്നറായിരിക്കുമെന്ന് സംവിധായകൻ പ്രജേഷ് സെൻ പറഞ്ഞു. മാത്രമല്ല തന്റെ കരിയറിലെ ഏറ്റവും മികച്ച സിനിമയെന്നാണ് ജയസൂര്യ ചിത്രത്തെ വിശേഷിപ്പിച്ചത്. സംയുക്ത മേനോൻ, സ്നേഹ പാലിയേരി എന്നിവരാണ് നായികമാർ. സിദ്ധിഖ്, ശ്രീലക്ഷ്മി, ബാബു അന്നൂർ, സന്തോഷ് കീഴാറ്റൂർ, ബൈജു, നിർമൽ പാലാഴി, ജോണി ആന്റണി, ഇടവേള ബാബു , ജിൻസ് ഭാസ്കർ പ്രിയങ്കഎന്നിവർക്കൊപ്പം ഇന്ദ്രൻസ് അതിഥി വേഷത്തിലെത്തുന്നു. ഇത് കൂടാതെ…

Read More

സർപ്രൈസായി കിട്ടിയ ബേബി ഷവർ പാർട്ടിയും പേർളി മാണിയും!

സർപ്രൈസായി കിട്ടിയ ബേബി ഷവർ പാർട്ടിയും പേർളി മാണിയും!

പേളി മാണിയ്ക്കായി അനിയത്തിയും സുഹൃത്തുക്കളും ചേർന്ന് സർപ്രൈസ് ബേബി ഷവർ പാർട്ടി ഒരുക്കിയത് കഴിഞ്ഞ ഞായറാഴ്ചയായിരുന്നു. സൈബറിടത്തിൽ വൈറലായി മാറിയിരുന്നു പരിപാടിയുടെ വീഡിയോകളും ചിത്രങ്ങളുമൊക്കെ. ഇപ്പോഴിതാ സോഷ്യൽ മീഡിയയിൽ തരംഗമാകുന്നത് പേളി പങ്കുവെച്ച പുത്തൻ ചിത്രങ്ങളാണ്. ബേബി ഷവറിൽ അതീവസന്തുഷ്ടയായാണ് പേർളി നിൽക്കുന്നത്. കൂടാതെ റേച്ചലൊരുക്കിയ സർപ്രൈസ് ബേ ബി ഷവർ ആഘോഷമാക്കി ആരാധകരും ഏറ്റെടുത്തിരുന്നു. ശ്രീനിഷ് പേളിയുടെ ബേബി ഷവറിന് സർപ്രൈസായെത്തി എത്തി ഞെട്ടിച്ചിരുന്നു. അതായത് പരിപാടിയിൽ ശ്രീനിഷ് ലൊക്കേഷനിൽ നിന്ന് ഓടിയെത്തിയത് പേളിയ്ക്ക് വലിയ സർപ്രൈസായിരുന്നു.

Read More

പ്രതികരിക്കണം എന്ന് തോന്നുന്ന വിഷയങ്ങളിൽ പ്രതികരിച്ചാൽ പോരേയെന്ന് നടി നമിത പ്രമോദ്!

പ്രതികരിക്കണം എന്ന് തോന്നുന്ന വിഷയങ്ങളിൽ പ്രതികരിച്ചാൽ പോരേയെന്ന് നടി നമിത പ്രമോദ്!

എല്ലാ വിഷയങ്ങളിലും സോഷ്യൽ മീഡിയയിലൂടെ പ്രതികരിക്കണം എന്ന് നിർബന്ധമുണ്ടോയെന്ന് നടി നമിത പ്രമോദ് ചോദിക്കുകയാണ്. നടി അനശ്വര രാജനെതിരായ സെെബർ ആക്രമണത്തിന് പിന്നാലെ ആരംഭിച്ച വീ ഹാവ് ലെഗ്ഗ്സ് ക്യാംപയിനിൽ നിന്നും മാറി നിന്നതിനെ കുറിച്ചായിരുന്നു നമിതയുടെ ഇത്തരത്തിലുള്ള പ്രതികരണം. നമിത പ്രതികരിച്ചത് വനിതയ്ക്ക് നൽകിയ അഭിമുഖത്തിലൂടെയാണ്. ‘പ്രതികരിക്കണം എന്ന് തോന്നുന്ന വിഷയങ്ങളിൽ പ്രതികരിച്ചാൽ പോരേ? അതാണ് എന്റെ പോളിസി. ലോകത്ത് എന്ത് പ്രശ്‌നമുണ്ടായാലും അതിൽ പ്രതികരിക്കണം എന്നില്ല. അങ്ങനെ ചിന്തിക്കുന്ന മനസ് അല്ല എന്റേത്. സോഷ്യൽ മീഡിയയിൽ ഉണ്ടാകുന്ന ഇത്തരം കാര്യങ്ങളൊന്നും ഞാൻ ശ്രദ്ധിക്കാറില്ല എന്നതാണ് സത്യം. സിനിമയല്ലാതെ ഒരുപാട് കാര്യങ്ങൾ എനിക്ക് ചെയ്യാനുണ്ട്’ എന്ന് നമിത പറയുന്നു. ഇൻസ്റ്റഗ്രാം കൈകാര്യം ചെയ്യുമ്പോൾ എന്തൊക്കെയാണ് ശ്രദ്ധിക്കാറ് എന്ന ചോദ്യത്തിന് കൈ തട്ടി ലൈവ് ഒന്നും ആയിപ്പോകരുത് അതാണ് ഏറ്റവും വലിയ പേടി എന്നായിരുന്നു നമിത നൽകിയ…

Read More

റിലീസിനൊരുങ്ങി ‘വാങ്ക്’: ജനുവരി 29 ന് പ്രേക്ഷകരിലേക്ക്!

റിലീസിനൊരുങ്ങി ‘വാങ്ക്’:  ജനുവരി 29 ന് പ്രേക്ഷകരിലേക്ക്!

സംവിധായകൻ വി.കെ. പ്രകാശിന്റെ മകൾ കാവ്യാ പ്രകാശ് ഒരുക്കുന്ന ചിത്രമാണ് ‘വാങ്ക്’. ഉണ്ണി ആറിൻറെ കഥയെ ആസ്പദമാക്കി ചെയുന്ന ചിത്രമാണിത്. മുസ്ലിം പശ്ചാത്തലത്തിലാണ് കഥ ഒരുങ്ങിയിരിക്കുന്നത്. തിരക്കഥയും സംഭാഷണവും രചിച്ചിരിക്കുന്നത് ശബ്ന മുഹമ്മദാണ്. മാത്രമല്ല മലയാള സിനിമാ ചരിത്രത്തിൽ ആദ്യമായിട്ടാണ് ഒരു വനിതയുടെ രചനയിൽ മറ്റൊരു വനിത സംവിധാനം ചെയ്യുന്നത്. സെവൻ ജെ ഫിലിംസിന്റെയും ഷിമോഗ ക്രിയേഷൻസിന്റെയും ബാനറിൽ സിറാജുദ്ദീൻ ഉം ഷെബീർ പത്താനും ചേർന്ന് നിർമിക്കുന്ന ചിത്രമാണിത്. ചിത്രത്തിന്റെ സഹ നിർമാതാക്കൾ ഉണ്ണി ആറും ട്രെൻസ് ആഡ് ഫിലിം മേക്കേഴ്സ് പ്രൈവറ്റ് ലിമിറ്റഡ് ആണ്. ചിത്രത്തിൽ പ്രധാന വേഷം കൈകാര്യം ചെയ്യുന്നത് തണ്ണീർമത്തൻ ദിനങ്ങളിലൂടെ പ്രശസ്തയായ അനശ്വര രാജൻ, ഗപ്പി ക്ക് ശേഷം നന്ദന വർമ്മ, വിനീത്, ഗോപിക രമേശ്, മീനാക്ഷി ഉണ്ണി കൃഷ്ണൻ എന്നിവരാണ്. ചിത്രത്തിലെ മറ്റു കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത് ജോയ് മാത്യു മേജർ…

Read More

അഞ്ചാം പാതിരായ്ക്കെതിരെ മോഷണ കുറ്റം ആരോപിച്ച്‌ എഴുത്തുകാരൻ!

അഞ്ചാം പാതിരായ്ക്കെതിരെ മോഷണ കുറ്റം ആരോപിച്ച്‌ എഴുത്തുകാരൻ!

കഴിഞ്ഞ വർഷം തീയേറ്ററുകളിലെത്തി വലിയ വിജയമായി മാറിയ ചിത്രമാണ് അഞ്ചാം പാതിര. ഈ കഴിഞ്ഞ ജനുവരി പത്തിന് അഞ്ചാം പാതിരിയുടെ റിലീസ് വാർഷികമായിരുന്നു. ഒപ്പം അതേ ദിവസം തന്നെയാണ് ചിത്രത്തിൻ്റെ രണ്ടാം ഭാഗമെന്നോണം ആറാം പാതിരാ എന്ന പേരിൽ സിനിമ പ്രഖ്യാപിച്ചതും. ആദ്യഭാഗത്തിലൊരുമിച്ചവർ തന്നെയാണ് ചിത്രത്തിൻ്റെ രണ്ടാം ഭാഗത്തിലുമെത്തുന്നത്. കുഞ്ചാക്കോ ബോബൻ നായകനായ ചിത്രം സംവിധാനം ചെയ്തത് മിഥുൻ മാനുവേൽ തോമസായിരുന്നു. ഇപ്പോഴിതാ അഞ്ചാംപാതിരായ്ക്കെതിരെ ആരോപണമുന്നയിച്ച് രംഗത്തെത്തിയിരിക്കുകയാണ് എഴുത്തുകാരനായ ലാജോ ജോസ്. ആരോപണം ഉന്നയിച്ചിരിക്കുന്നത് ഫേസ്ബുക്ക് കമൻ്റിലൂടെയാണ്. സംവിധായകൻ മിഥുൻ മാനുവൽ തോമസിന്റെ ഫേ‌സ്ബുക്ക് പോസ്റ്റിൻ്റെ ചുവട്ടിൽ കമൻ്റിലൂടെയാണ് ലാജോ ജോസ് ഇക്കാര്യം ചൂണ്ടിക്കാട്ടിയത്. ഹൈഡ്രേഞ്ചിയ, റൂത്തിന്റെ ലോകം, കോഫീ ഹൗസ്, റെസ്റ്റ് ഇൻ പീസ് എന്നീ ത്രില്ലർ നോവലുകൾ രചിച്ചിട്ടുള്ള എഴുത്തുകാരനാണ് കോട്ടയം സ്വദേശിയായ ലാജോ ജോസ്. ഇപ്പോൾ ആറാം പാതിരയ്ക്കായി തന്റെ ഏത് നോവലാണ്…

Read More

കൈക്കുഞ്ഞിനു മുന്നിൽ അർദ്ധ രാത്രിയിൽ നൃത്തച്ചുവടുകളുമായി പാറുവും ബാലുവും!

കൈക്കുഞ്ഞിനു മുന്നിൽ അർദ്ധ രാത്രിയിൽ നൃത്തച്ചുവടുകളുമായി പാറുവും ബാലുവും!

അവതാരകയും നടിയുമായ പാർവതി കൃഷ്ണ കഴിഞ്ഞ വർഷം ഡിസംബർ ഏഴിനാണ് ഒരു ആൺകുട്ടിയ്ക്ക് ജന്മം നൽകിയത്. അഭിനേത്രിയും മോഡലും ചാനൽ ഷോകളിൽ അവതാരകയുമായി തിളങ്ങിയ പാർവതി അമ്മയായ വിശേഷം എല്ലാ മാധ്യമങ്ങളും ആഘോഷമാക്കി മാറ്റിയിരുന്നു.പാർവതിയുടെ ഗർഭകാല വിശേഷങ്ങളൊക്കെ ആരാധകർ ഇരുകൈയ്യും നീട്ടിയാണ് സ്വീകരിച്ചിരുന്നത്. ഏതാനും സിനിമകളിലും തിളങ്ങിയ പാർവതി പരസ്യചിത്രങ്ങളിലും തിളങ്ങിയിരുന്നു. പാർവതിയുടെ ഗർഭ കാലത്തെ വിശേഷങ്ങളും ഡാൻസും ചിത്രങ്ങളുമൊക്കെ സൈബറിടത്തിൽ വൈറലായിരുന്നു. നിരവധി പരമ്പരകളിലൂടെ പ്രേക്ഷക മനം കീഴടക്കിയ സുന്ദരി ഇപ്പോൾ അമ്മയായ ശേഷവും ഡാൻസിലൊന്നും യാതൊരു കുറവും വരുത്തിയിട്ടില്ല. ഇത്തവണ ഭർത്താവും ഗായകനുമായ ബാലുവിനൊപ്പമാണ് നടി ചുവടുവച്ചിരിക്കുന്നത്. കൈക്കുഞ്ഞിനു മുന്നിൽ നിന്നുകൊണ്ടാണ് അച്ഛനും അമ്മയും സന്തോഷ നൃത്തം ചവിട്ടുന്നത്. ഇതിൻ്റെ വീഡിയോ പാർവതി തന്നെ തൻ്റെ സോഷ്യൽ മീഡിയയിലൂടെ പങ്കുവെച്ചിട്ടുമുണ്ട്. പാതിരാത്രികൾ ഇങ്ങനെയാണ് എന്ന് കുറിച്ചുകൊണ്ടാണ് പാർവതി വീഡിയോ പങ്കുവെച്ചിരിക്കുന്നത്. നിരവധി ആരാധകരാണ് വീഡിയോയ്ക്ക്…

Read More

താപ്സി തന്നെ കോപ്പിയടിക്കുകയാണെന്ന് നടി കങ്കണ

താപ്സി തന്നെ കോപ്പിയടിക്കുകയാണെന്ന് നടി കങ്കണ

തെന്നിന്ത്യൻ സിനിമകളിൽ സാന്നിധ്യമറിയിച്ച ശേഷം ബോളിവുഡിലും വിജയക്കൊടി പാറിച്ച മിന്നും താരമാണ് താപ്സി പന്നു. സ്വന്തമായൊരു ഇടം നേടിയെടുക്കാനും തന്റേതായ ഓഡിയൻസിനെ സൃഷ്ടിക്കാനും താപ്സിയ്ക്ക് സാധിച്ചിട്ടുണ്ട്. സോഷ്യൽ മീഡിയയിലും ധാരാളം സ്വാധീനമുണ്ട് താപ്സിയ്ക്ക്. കഴിഞ്ഞ ദിവസം താപ്സി പങ്കുവച്ച ഫോട്ടോഷൂട്ട് വലിയ ചർച്ചയായി മാറിയിരുന്നു.താപ്സി തന്റെ ഫോട്ടോഷൂട്ട് പങ്കുവച്ചതും കങ്കണ റണാവത്തിന്റെ ആരാധകരാണ് കോപ്പിയടി ആരോപണവുമായി രംഗത്ത് എത്തിയത്. താപ്സി കങ്കണയെ കോപ്പിയടിക്കുകയാണെന്നായിരുന്നു ആരോപണം. നേരത്തെ ഇതേ ആരോപണം കങ്കണയുടെ സഹോദരിയും താപ്സിക്കെതിരെ ഉന്നയിച്ചിരുന്നു. കങ്കണയുടെ സസ്തി കോപ്പിയാണ് താപ്സിയെന്നായിരുന്നു കങ്കണ ആരാധകരുടെ വാദം. ആരാധകരുടെ ട്വീറ്റുകൾ ശ്രദ്ധിച്ച കങ്കണയും പ്രതികരണവുമായെത്തി. താപ്സി തന്നെ കോപ്പിയടിക്കുക മാത്രമല്ല, തന്നെ അമിതാഭ് ബച്ചനുമായി താരതമ്യം ചെയ്യുകയും ചെയ്തു കങ്കണ. ഹഹഹ എനിക്ക് ഏറെ ഇഷ്ടമായി. അവൾ യഥാർത്ഥ ആരാധികയാണ്.തന്റെ നിലനിൽപ്പ് തന്നെ എന്നെ പഠിക്കാനും അനുകരിക്കാനും അവൾ മാറ്റിവച്ചിരിക്കുകയാണെന്നായിരുന്നു…

Read More

സ്വിം സ്യൂട്ടിൽ രാജിനി ചാണ്ടി!

സ്വിം സ്യൂട്ടിൽ രാജിനി ചാണ്ടി!

കഴിഞ്ഞ ദിവസം ആതിര ജോയ് പകർത്തിയ നടി രാജിനിയുടെ ചിത്രങ്ങൾക്കെതിരെ വ്യാപകമായ വിമർശനം ഉയർന്നിരുന്നു. ഈ പ്രായത്തിൽ ഇങ്ങനെയൊക്കെ വേഷം ധരിക്കാൻ നാണമില്ലേ എന്നായിരുന്നു സോഷ്യൽ മീഡിയയുടെ ചോദ്യം. എന്നാൽ തനിക്കെതിരെ ഉയർന്ന വിമർശനങ്ങൾക്ക് ചുട്ടമറുപടി നൽകിയിരിക്കുകയാണ് രാജിനി ചാണ്ടി. 60 വയസ്സ് കഴിഞ്ഞു ചട്ടയും മുണ്ടും ഇട്ടു സിനിമയിലേക്ക് വന്ന ഒരു ആന്റി എന്ന നിലയിലാണ് നിങ്ങൾ പലരും എന്നെ കാണുന്നത്. എന്നാൽ 1970 ൽ വിവാഹം കഴിഞ്ഞു ബോംബെയിൽ പോയപ്പോൾ ഇതുപോലെയൊന്നുമായിരുന്നില്ല ജീവിതം. നല്ല പൊസിഷനിൽ ജോലി ചെയ്തുകൊണ്ടിരുന്ന എന്റെ ഭർത്താവിന്റെ ഒപ്പം ഔദ്യോഗിക മീറ്റിങ്ങുകളിലും പാർട്ടികളിലും ഞാൻ ഒപ്പം പോയിരുന്നു. അവിടുത്തെ ലൈഫ് സ്റ്റൈൽ അനുസരിച്ച് വേഷവിധാനം ചെയ്തിരുന്നുവെന്ന് രാജിനി പറയുന്നു. തന്റെ യൂട്യൂബ് ചാനലിൽ പങ്കുവച്ച വീഡിയോയിലൂടെയായിരുന്നു രാജിനിയുടെ പ്രതികരണം. വർഷങ്ങൾക്ക് മുമ്പ് സ്വിമ്മിങ് സ്യൂട്ട് ധരിച്ചതിന്റേയും മറ്റും ചിത്രങ്ങളും രാജിനി…

Read More

ഏതു സൗന്ദര്യ പ്രശ്നങ്ങൾക്കും പരിഹാരം നെയ്യിലുണ്ട്!

ഏതു സൗന്ദര്യ പ്രശ്നങ്ങൾക്കും പരിഹാരം നെയ്യിലുണ്ട്!

പലയാളുകളും തങ്ങളുടെ ഭക്ഷണ ശീലത്തിൽ നിന്നും ഒഴിവാക്കി നിർത്തിയിട്ടുള്ള ഒന്നാണ് നെയ്യ്. നമ്മുടെ ശരീരത്തിനാവശ്യമായ വിറ്റാമിനുകളും മിനറലുകളുമടങ്ങുന്ന അസാമാന്യ ഗുണങ്ങളെല്ലാം ഒരുമിച്ചു ചേർന്നിരിക്കുന്ന ഒരു പ്രകൃതിദത്ത ചേരുവയാണ് നെയ്യ്.നമ്മുടെ ശരീരത്തിനാവശ്യമായ വിറ്റാമിനുകളും മിനറലുകളുമടങ്ങുന്ന അസാമാന്യ ഗുണങ്ങളെല്ലാം ഒരുമിച്ചു ചേർന്നിരിക്കുന്ന ഒരു പ്രകൃതിദത്ത ചേരുവയാണ് നെയ്യ്. നിങ്ങളെ പ്രതിസന്ധിയിലാക്കുന്ന പല സൗന്ദര്യ പ്രശ്‌നങ്ങൾക്കും പരിഹാരം കാണാൻ ഈയൊരു സ്വാഭാവിക ചേരുവ മതി. വിലയേറിയ സൗന്ദര്യസംരക്ഷണ വസ്തുക്കൾ വാങ്ങി പരീക്ഷിക്കുന്നതിന് പകരം പല സൗന്ദര്യ പ്രശ്‌നങ്ങൾക്കുമുള്ള പരിഹാരം നമുക്ക് ഇതിൽ നിന്ന് കണ്ടെത്താനാവും. ഉറക്ക കുറവ് മൂലം കണ്ണുകൾക്ക് താഴെ ഉണ്ടാവുന്ന ഇരുണ്ട വൃത്തങ്ങൾക്കു നല്ലൊരു പരിഹാരമാണിത്. ഇതിനായി നമുക്ക് കണ്ണുകൾക്ക് ചുറ്റും നെയ് പുരട്ടാം. ചുണ്ടുകൾ വരണ്ടു പോകാതിരിക്കാനായി ദിവസവും ഒരൽപം നെയ് പുരട്ടുന്നത് ഏറെ നല്ലതാണ്. നെയ്യ് ഇത്തരത്തിൽ ചുണ്ടുകൾക്ക് പ്രയോഗിക്കാൻ കഴിയുന്ന ഏറ്റവും മികച്ച ഒരു…

Read More