തിരുവിതാംകൂർ ഹെറിറ്റേജ് ടൂറിസം പദ്ധതി യാഥാർത്ഥ്യമാകുന്നു!

തിരുവിതാംകൂർ ഹെറിറ്റേജ് ടൂറിസം പദ്ധതി യാഥാർത്ഥ്യമാകുന്നു!

തിരുവിതാംകൂർ ഹെറിറ്റേജ് ടൂറിസം പദ്ധതി യാഥാർത്ഥ്യമാകുകയാണ്. ഘട്ടങ്ങളായാണ് പദ്ധതി നടപ്പാക്കുകയെന്ന് ടൂറിസം മന്ത്രി കടകംപള്ളി സുരേന്ദ്രൻ അറിയിച്ചു. ചരിത്ര സ്മാരകമായ പദ്മനാഭപുരം കൊട്ടാരം മുതൽ ആറന്മുള പാർത്ഥസാരഥി ക്ഷേത്രം വരെ നീളുന്ന ഈ പൈതൃക ടൂറിസം പദ്ധതിയുടെ രൂപരേഖ തയാറായി. ചരിത്ര സ്മാരകങ്ങളുടെ സംരക്ഷണത്തിനും പുനരുജ്ജീവനത്തിനും ലോകപ്രസിദ്ധമായ ആഭാ നാരായണൻ ലാംബ അസോസിയേറ്റ്സാണ് പദ്ധതി രൂപരേഖ തയ്യാറാക്കിയത്. ശ്രീപദ്മനാഭ സ്വാമി ക്ഷേത്ര പരിസരവും കിഴക്കേക്കോട്ടയും എംജി റോഡ് മുതൽ വെള്ളയമ്പലം വരെ പ്രൗഢഭംഗിയാർന്ന 19 കെട്ടിട സമുച്ചയങ്ങളാണ് അത്യാധുനിക പ്രകാശ സംവിധാനങ്ങൾ സ്ഥാപിച്ച് മനോഹരമാക്കുക. കിഴക്കേകോട്ട മുതൽ ഈഞ്ചക്കൽ വരെ 21 കെട്ടിട സമുച്ചയങ്ങളും സംരക്ഷിച്ച് അലങ്കാര ദീപങ്ങളാൽ ആകർഷകമാക്കും. കാലപ്പഴക്കത്താൽ നാശോൻമുഖമായ ആറ്റിങ്ങൽ കൊട്ടാരം സംരക്ഷിക്കാനും തിരുവിതാംകൂർ പൈതൃക ടൂറിസം പദ്ധതിയിലൂടെ ലക്ഷ്യമിടുന്നു. ആനന്ദവിലാസം, രംഗവിലാസം, സുന്ദരവിലാസം കൊട്ടാരങ്ങളടക്കം സംരക്ഷിച്ച് മനോഹരമാക്കി പ്രകാശ സംവിധാനങ്ങൾ സ്ഥാപിക്കും.തിരുവനന്തപുരത്തെ…

Read More

വിനോദ സഞ്ചാര മേഖലകളെ ബന്ധിപ്പിച്ച് ഹെലികോപ്റ്റർ സവാരി!

വിനോദ സഞ്ചാര മേഖലകളെ ബന്ധിപ്പിച്ച് ഹെലികോപ്റ്റർ സവാരി!

ക്രിസ്മസ്-പുതുവത്സര ആഘോഷങ്ങളുടെ ഭാഗമായി മുസിരിസ് പൈതൃക പദ്ധതിയുടെ നേതൃത്വത്തിൽ അഴീക്കോട് മുനയ്ക്കൽ മുസിരിസ് ഡോൾഫിൻ ബീച്ചിൽ ആകാശയാത്ര സംഘടിപ്പിച്ചു. ഡിസംബർ 25ന് അഴീക്കോട് ബീച്ചിൽ നിന്നാരംഭിക്കുന്ന ഹെലികോപ്റ്റർ സവാരി ഇ ടി ടൈസൺ മാസ്റ്റർ എംഎൽഎ ഫ്ളാഗ് ഓഫ് ചെയ്തു. വിനോദസഞ്ചാര കേന്ദ്രങ്ങളായ അതിരപ്പിള്ളി, തളിക്കുളം സ്‌നേഹതീരം ബീച്ച് എന്നിവിടങ്ങളിലേക്കും മുസിരിസ് പൈതൃക പദ്ധതിയിൽ ഉൾപ്പെടുത്തി സംരക്ഷിക്കുന്ന ആരാധനാലയങ്ങളായ കൊടുങ്ങല്ലൂർ ചേരമാൻ ജുമാ മസ്ജിദ്, അഴീക്കോട് മാർത്തോമ ദേവാലയം, കൊടുങ്ങല്ലൂർ ശ്രീകുരുംബ ഭഗവതി ക്ഷേത്രം, തിരുവഞ്ചിക്കുളം ക്ഷേത്രം, കൂടാതെ തൃപ്രയാർ ശ്രീരാമ ക്ഷേത്രം എന്നിവിടങ്ങളിലേക്കുമാണ് ആകാശയാത്ര നടത്തുന്നത്. കൊടുങ്ങല്ലൂർ മുസിരിസ് ഫ്‌ലൈയിങ് ക്ലബ്, അതിരപ്പള്ളി സിൽവർ സ്റ്റോം എന്നിവരുടെ സംയുക്താഭിമുഖ്യത്തിലാണ് ആകാശയാത്ര. മാത്രമല്ല അഴീക്കോട് ബീച്ചിൽ നിന്ന് മുസിരിസ് പൈതൃക പദ്ധതി പ്രദേശങ്ങളിലൂടെയുള്ള ഏഴ് മിനിറ്റ് യാത്രയ്ക്ക്, 3599 രൂപയും അതിരപ്പിള്ളിയിലേക്കുള്ള 30 മിനിറ്റ് യാത്രയ്ക്ക് 10,999…

Read More

കുഞ്ചാക്കോ ബോബൻ നായകനാകുന്ന പുതിയ ചിത്രവുമായി അഷ്റഫ് ഹംസ!

കുഞ്ചാക്കോ ബോബൻ നായകനാകുന്ന പുതിയ ചിത്രവുമായി അഷ്റഫ് ഹംസ!

തമാശ എന്ന സൂപ്പർഹിറ്റ് ചിത്രത്തിന് ശേഷം പുതിയ സിനിമയുമായി അഷ്റഫ് ഹംസ എത്തുന്നു. കുഞ്ചാക്കോ ബോബനാണ് ചിത്രത്തിലെ നായകൻ. ഒപിഎം സിനിമാസും ചെമ്പോസ്കെെ മോഷൻ പിക്ച്ചേഴ്സും ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്. വിനയ് ഫോർട്ടിനെ നായകനാക്കി അഷ്റഫ് സംവിധാനം ചെയ്ത തമാശ വലിയ വിജയമായിരുന്നു. 2019 ൽ പുറത്തിറങ്ങിയ ചിത്രത്തിൽ ചിന്നു ചാന്ദിനിയായിരുന്നു നായിക. ഗിരീഷ് ഗംഗാധരൻ ഛായാഗ്രഹണം നിർവ്വഹിക്കുന്ന ചിത്രത്തിൽ ചെമ്പൻ വിനോദ് ജോസ്, ജിനു ജോസഫ് എന്നിവരും പ്രധാന വേഷങ്ങളിലെത്തുന്നു. നയൻതാരയ്ക്കൊപ്പം അഭിനയിക്കുന്ന നിഴൽ, ജിസ് ജോയി ചിത്രം മോഹൻകുമാർ ഫാൻസ് തുടങ്ങിയവ അണിയറയിൽ ഒരുങ്ങുന്നു. അ‍ഞ്ചാം പാതിര ടീം വീണ്ടും ഒരുമിക്കുന്ന ചിത്രവും തയ്യാറെടുക്കുന്നുണ്ട്. അതേസമയം കുഞ്ചാക്കോ ബോബന്റേതായി നിരവധി സിനിമകളാണ് പുറത്തിറങ്ങാനുള്ളത്.

Read More

ചർമ്മത്തിലെ ചുളിവുകൾ തടയാൻ ഈ വഴികൾ പരീക്ഷിക്കൂ…

ചർമ്മത്തിലെ ചുളിവുകൾ തടയാൻ ഈ വഴികൾ പരീക്ഷിക്കൂ…

ചിലർക്ക് തങ്ങളുടെ 20 കളിലും 30 കളിലും ഒക്കെ നേരത്തെ തന്നെ വരകളും ചുളിവുകളുമൊക്കെ മുഖത്ത് പ്രത്യക്ഷപ്പെടാൻ തുടങ്ങും. പ്രധാനമായും കഴുത്തിൻ്റെ ഭാഗത്തും നെറ്റിയിലുമാണ് ഇവയുടെ ആദ്യ ലക്ഷണങ്ങൾ പ്രത്യക്ഷപ്പെടുന്നത്. സൂര്യപ്രകാശം, മലിനീകരണം, പുകവലി, ജനിതകശാസ്ത്രം തുടങ്ങിയവയെല്ലാം ഇത്തരത്തിൽ ചുളിവുകൾ നേരത്തെ പ്രത്യക്ഷപ്പെടാനുള്ള കാരണങ്ങളാണ്. ജീവിതശൈലിയിൽ വരുത്താൻ കഴിയുന്ന ചില നല്ല മാറ്റങ്ങളിലൂടെ നിങ്ങൾക്ക് ഈ ചുളിവുകൾ ഇല്ലാതാകാൻ കഴിയും! ചുളിവുകൾ കുറയ്ക്കാനുള്ള ആദ്യ മാർഗം സൂര്യപ്രകാശത്തിൽ നിന്നും ചർമ്മത്തെ സംരക്ഷിക്കുകയാണ്. സൂര്യരശ്മികൾ ചർമത്തിൽ അനവധി അനാരോഗ്യതകൾ വരുത്തി വയ്ക്കുന്നതിന് കാരണമാകും. സൂര്യനിൽ നിന്നും ചർമ്മത്തിന് സംരക്ഷണം ഏറ്റവും അത്യാവശ്യമാണ്. SPF 30 ൽ കുറയാത്ത സൺസ്ക്രീനുകൾ ദിവസവും ഉപയോഗിക്കാൻ മറക്കരുത്. നിങ്ങളുടെ കഴുത്തിലും നെറ്റിയിലും ഒരു വിറ്റാമിൻ സി സെറം പരീക്ഷിക്കുക. വിറ്റാമിൻ സി യിൽ ആൻറി ഓക്സിഡൻറ് ഗുണങ്ങൾ അടങ്ങിയിട്ടുണ്ട്. ചർമത്തിലെ ഫ്രീ റാഡിക്കലുകളെ…

Read More

കയ്യടി നേടി അജുവിൻ്റെ ‘കിളി’; വെബ് സീരീസ് ട്രെൻഡിങ്ങിലേക്ക് ഉയരുന്നു!

കയ്യടി നേടി അജുവിൻ്റെ ‘കിളി’; വെബ് സീരീസ് ട്രെൻഡിങ്ങിലേക്ക് ഉയരുന്നു!

നടൻ അജു വർഗ്ഗീസ് അഭിനയിക്കുന്ന വെബ്സീരീസ് ‘കിളി’ സോഷ്യൽ മീഡിയയുടെ കൈയ്യടി നേടുകയാണ്. സോഷ്യൽ മീഡിയയിൽ ഇപ്പോൾ വെബ് സീരീസുകളുടെ കാലമാണ്. ഫന്റാസ്റ്റിക്ക് ഫിലിംസും മൈ ഡെസിഗ്‌നേഷൻ സ്റ്റുഡിയോസും ചേർന്ന് നിർമിക്കുന്ന ആദ്യ വെബ് സീരീസാണ് ‘കിളി’. കഴിഞ്ഞ ദിവസമാണ് വെബ് സീരീസിൻ്റെ ആദ്യ എപ്പിസോഡ് പുറത്തിറങ്ങിയത്. പൃഥ്വിരാജും മഞ്ജു വാര്യരും ചേർന്നാണ് എപ്പിസോഡ് റിലീസ് ചെയ്തത്. ഇപ്പോഴിതാ സീരീസിൻ്റെ ആദ്യ എപ്പിസോഡ് ട്രെൻ്റിങ്ങിൽ ഒന്നാമതെത്താനുള്ള കുതിപ്പിലാണ്. നിലവിൽ എപ്പിസോഡ് ട്രെൻ്റിങ്ങിൽ അഞ്ചാം സ്ഥാനത്തെത്തി നിൽക്കുകയാണ്. ഈ വെബ്സീരീസ് നിർമിക്കുന്നത് ഫന്റാസ്റ്റിക്ക് ഫിലിംസിന്റെ ബാനറിൽ അജു വർഗീസ്, ധ്യാൻ ശ്രീനിവാസൻ, വിശാഖ് സുബ്രഹ്മണ്യം എന്നിവരും മൈ ഡെസിഗ്‌നേഷൻ സ്റ്റുഡിയോസും ചേർന്നാണ്. മാത്രമല്ല മലയാളത്തിലെ ആദ്യ ബിഗ് ബജറ്റ് വെബ് സീരീസ് കൂടിയാണ് കിളി. സീരീസിൽ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത് അജു വർഗ്ഗീസ്, ആർജെ മാത്തുക്കുട്ടി, ശ്രീജിത്ത് രവി,…

Read More

ടൊവിനോയും കനി കുസൃതിയും സനൽകുമാർ ശശിധരൻ ചിത്രത്തിൽ ഒരുമിക്കുന്നു!

ടൊവിനോയും കനി കുസൃതിയും സനൽകുമാർ ശശിധരൻ ചിത്രത്തിൽ ഒരുമിക്കുന്നു!

ശ്രദ്ധേയനായ സംവിധായകൻ സനൽകുമാർ ശശിധരൻ ഒരുക്കുന്ന പുതിയ ചിത്രത്തിൽ ടൊവിനോ തോമസ് നായകൻ. ഈ വർഷം ബിരിയാണിയിലൂടെ മികച്ച നടിക്കുള്ള സംസ്ഥാന പുരസ്കാരം നേടിയ കനി കുസൃതിയാണ് ചിത്രത്തിൽ നായിക വേഷത്തിലെത്തുന്നത്. എന്നാൽ സിനിമയുടെ പേര് ഇനിയും പ്രഖ്യാപിച്ചിട്ടില്ല. ഡിസംബർ 26 ന് പെരുമ്പാവൂരിൽ സിനിമയുടെ ചിത്രീകരണം ആരംഭിച്ചിട്ടുണ്ട്. അഞ്ച് ദിവസത്തെ ചിത്രീകരണത്തിന് ശേഷം റാന്നിയിലായിരിക്കും അടുത്ത ഷെഡ്യൂൾ നടക്കാനിരിക്കുന്നത്. മഞ്ജുവാര്യർ നായികയായ കയറ്റമാണ് സനൽകുമാർ ശശിധരൻ ഒടുവിലായി സംവിധാനം ചെയ്തത്. മാത്രമല്ല സനൽകുമാർ മുമ്പൊരുക്കിയ സിനിമകളെല്ലാം തന്നെ പ്രേക്ഷക നിരൂപക പ്രശംസകൾ ഒരുപോലെ നേടിയിരുന്നു. ഈ കാലഘട്ടത്തിൻറെ കഥയാണ് തൻറെ പുതിയ ചിത്രമെന്ന് അദ്ദേഹം പറയുന്നു. കൂടാതെ സുദേവ് നായരും ചിത്രത്തിൽ ഒരു പ്രധാന വേഷത്തിൽ അഭിനയിക്കുന്നുണ്ട്.

Read More

ഇതും ശരിയായില്ലെങ്കിൽ സിനിമ പൂർണമായും ഉപേക്ഷിക്കുമായിരുന്നു; സാത്താറിനെ കുറിച്ച് കാളിദാസ് മനസ്സ് തുറക്കുന്നു!

ഇതും ശരിയായില്ലെങ്കിൽ സിനിമ പൂർണമായും ഉപേക്ഷിക്കുമായിരുന്നു; സാത്താറിനെ കുറിച്ച് കാളിദാസ് മനസ്സ് തുറക്കുന്നു!

കാളിദാസ് ജയറാമിന്റെ പ്രകടനത്തെ അഭിനന്ദിക്കുകയാണ് പാവ കഥെെകൾ എന്ന സിനിമ കണ്ട പ്രേക്ഷകരെല്ലാം. നെറ്റ്ഫ്ലിക്സിന്റെ തമിഴ് ആന്തോളജിയായ പാവ കഥെെകളിൽ തങ്കം എന്ന ചിത്രത്തിലാണ് കാളിദാസ് പ്രധാന വേഷത്തിലെത്തിയത്. സത്താർ എന്ന കഥാപാത്രത്തെയായിരുന്നു കാളിദാസ് അവതരിപ്പിച്ചത്. എന്നാൽ സത്താറും ശരിയായില്ലെങ്കിൽ താൻ അഭിനയവും സിനിമയും പൂർണമായും നിർത്തുമായിരുന്നുവെന്നാണ് കാളിദാസ് പറയുന്നത്. സിനിമയൊന്നും വേണ്ടെന്നും ഇനി അഭിനയമില്ലെന്നും തീരുമാനിച്ച് ലൊസാഞ്ചലസിൽ എത്തിയ സമയത്താണ് സുധ കൊങ്കാരയുടെ ഫോൺ കോൾ വന്നതെന്ന് കാളിദാസ് പറയുന്നു. കഥ കേട്ടപ്പോൾ പാവ കഥൈകൾ ചെയ്യണമെന്ന് തോന്നിയെന്നും കാളിദാസ് പറയുന്നു. ഒപ്പം പാവ കഥെെകൾ ചെയ്യാമെന്ന തീരുമാനമെടുക്കാൻ വളരെ ബുദ്ധിമുട്ടിയിരുന്നു എന്നായിരുന്നു കാളിദാസ് പറയുന്നത്. അതേസമയം, ഷൂട്ടിന് ശേഷം മാസങ്ങളെടുത്താണ് സത്താർ എന്ന കഥാപാത്രത്തിൽ നിന്നും മോചനം ലഭിച്ചത്. അതിന് അമ്മയും സഹോദരിയും സഹായിച്ചുവെന്നും കാളിദാസ് പറയുന്നു. ലോക്ക്ഡൗണിനിടെ ആമസോണിന്റെ പുത്തം പുതു കാലെെ…

Read More

സിദ്ധാർത്ഥ് ശിവ ചിത്രത്തിന് പ്രദർശനാനുമതി നിഷേധിച്ചു; സിനിമ ദേശവിരുദ്ധമെന്ന് സെൻസർ ബോർഡ്!

സിദ്ധാർത്ഥ് ശിവ ചിത്രത്തിന് പ്രദർശനാനുമതി നിഷേധിച്ചു; സിനിമ ദേശവിരുദ്ധമെന്ന് സെൻസർ ബോർഡ്!

സിദ്ധാർഥ്‌ ശിവ സംവിധാനം ചെയ്ത് പാര്‍വതി തിരുവോത്തിനെയും റോഷന്‍ മാത്യുവിനെയും പ്രധാന കഥാപാത്രങ്ങളാക്കി ഒരുക്കിയ ചിത്രം ‘വർത്തമാന’ത്തിന് സെൻസർ ബോർഡ് പ്രദർശനാനുമതി നിഷേധിച്ചു. ചിത്രത്തിന് പ്രദർശനാനുമതി നിഷേധിച്ചിരിക്കുന്നത് ചിത്രം ദേശവിരുദ്ധമാണെന്നും മതസൗഹാര്‍ദ്ദത്തെ തകര്‍ക്കുന്നതാണെന്നും ചൂണ്ടിക്കാട്ടിയാണ് എന്നാണ് ലഭിക്കുന്ന വിവരം. ചിത്രത്തിൽ ജെ.എന്‍.യു, കശ്മീര്‍ വിഷയങ്ങള്‍ പ്രതിപാദിക്കുന്നത് പ്രദര്‍ശനം തടയാനുള്ള കാരണങ്ങളിലൊന്നാണെന്നും റിപ്പോര്‍ട്ടുകളില്‍ പറയുന്നു. സെൻസർ ബോർഡ് അറിയിച്ചത് പ്രകാരം ചിത്രം കൂടുതല്‍ പരിശോധനക്കായി റിവൈസിംഗ് കമ്മിറ്റിക്ക് അയച്ചിരിക്കുകയാണ്. ഇനി സെന്‍സര്‍ ബോര്‍ഡ് ചെയര്‍മാൻ്റെ തീരുമാനം പുറത്ത് വരും വരെയ്ക്കും ചിത്രം പ്രദര്‍ശിപ്പിക്കാനാവില്ലെ ന്നും റിപ്പോർട്ടുകളിൽ പറയുന്നുണ്ട്. അതേസമയം ചിത്രം റിവൈസിംഗ് കമ്മിറ്റിക്ക് അയച്ചതായുള്ള അറിയിപ്പ് ലഭിച്ചിട്ടില്ല എന്നുള്ള റിപ്പോർട്ടുകളും പുറത്ത് വരുന്നുണ്ട്. സഖാവ് എന്ന ഹിറ്റ് ചിത്രത്തിന് ശേഷം സിദ്ധാര്‍ത്ഥ് ശിവ സംവിധാനം ചെയ്യുന്ന ചിത്രത്തിൽ സിദ്ദിഖും ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നു. ഒട്ടേറെ തെന്നിന്ത്യൻ താരങ്ങളും…

Read More

നടൻ രാഹുൽ രവി വിവാഹിതനായി: വീഡിയോ വൈറൽ!

നടൻ രാഹുൽ രവി വിവാഹിതനായി: വീഡിയോ വൈറൽ!

പൊന്നമ്പിളിയിലെ ഹരിപത്മനാനായെത്തിയ രാഹുൽ രവി വിവാഹിതനായി. തന്റെ വിവാഹനിശ്ചയം കഴിഞ്ഞുവെന്ന് വ്യക്തമാക്കി അടുത്തിടെ താരമെത്തിയിരുന്നു. ലക്ഷ്മി എസ് നായരെയാണ് താരം ജീവിതസഖിയാക്കി കൂടെ കൂട്ടിയത്. വിവാഹം പെരുമ്പാവൂരിൽ വച്ചായിരുന്നു. വിവാഹത്തിന്റെ ചിത്രങ്ങളും വീഡിയോയും സോഷ്യൽ മീഡിയയിലൂടെ വൈറലായിക്കൊണ്ടിരിക്കുകയാണ്. നേരത്തെ രാഹുൽ ഭാവിവധുവിനൊപ്പമുള്ള ചിത്രങ്ങൾ പോസ്റ്റ് ചെയ്തിരുന്നു. ലൈഫ് ലൈൻ ഉടനെത്തുന്നുവെന്ന് പറഞ്ഞായിരുന്നു രാഹുൽ കുറിപ്പ് പോസ്റ്റ് ചെയ്തത്. അവളെ കണ്ടുമുട്ടിയ ആദ്യദിവസം സാധാരണ പോലെയായിരുന്നു. പിന്നീടങ്ങോട്ട് അത് മികച്ചതായി മാറുകയായിരുന്നു. അവളുടെ വരവോടെ ജീവിതം തന്നെ മികച്ചതായി മാറുകയായിരുന്നു. എന്റെ ജീവിതം തന്നെയാണ് അവളെന്ന് തിരിച്ചറിഞ്ഞത് അതിന് ശേഷമായിരുന്നു. നമ്മുടെ വിവാഹ ദിവസത്തിനായി കാത്തിരിക്കുകയാണ് താനെന്നുമായിരുന്നു രാഹുൽ രവി നേരത്തെ കുറിച്ചത്. രാഹുൽ അഭിനയത്തിലേക്ക് തിരിഞ്ഞത് മോഡലിംഗിൽ നിന്നുമായിരുന്നു. പൊന്നമ്പിളിയിലെ ഹരിയെ അവതരിപ്പിച്ചതോടെയായിരുന്നു താരം കുടുംബ പ്രേക്ഷകരുടെ സ്വന്തമായി മാറിയത്. മാളവിക വെയ്ൽസായിരുന്നു പൊന്നമ്പിളിയെ അവതരിപ്പിച്ചത്. ഇവരുടെ…

Read More

വിജയ് ചിത്രം മാസ്റ്റർ ആമസോൺ പ്രെെമിന്!

വിജയ് ചിത്രം മാസ്റ്റർ ആമസോൺ പ്രെെമിന്!

ഏറെ പ്രതീക്ഷയോടെ ആരാധകർ കാത്തിരിക്കുന്ന വിജയ് ചിത്രമാണ് മാസ്റ്റർ. മെയ് മാസം തീയേറ്ററിൽ എത്തേണ്ടിയിരുന്ന സിനിമായാണ് മാസ്റ്റർ. കൊവിഡും ലോക്ക്ഡൗണും കാരണം വെെകിയിരിക്കുകയാണ്. ഇപ്പോഴിതാ ചിത്രത്തിന്റെ ഡിജിറ്റൽ സ്ട്രീമിങ് അവകാശം ആമസോൺ പ്രെെം സ്വന്തമാക്കിയിരിക്കുകയാണ്. നേരത്തെ നെറ്റ്ഫ്ല്കിസ് ഡിജിറ്റൽ അവകാശം സ്വന്തമാക്കിയെന്ന് റിപ്പോർട്ടുകളുണ്ടായിരുന്നു. അതേസമയം, ചിത്രം തീയേറ്ററിൽ തന്നെയായിരിക്കും റിലീസ് ചെയ്യുക. കൂടാതെ ചിത്രത്തിൻറെ ഹിന്ദി പതിപ്പ് ഇന്ത്യയൊട്ടാകെ വൻ റിലീസിനാണ് ഒരുങ്ങുന്നതെന്നും വിവരമുണ്ട്. ബി4യു മോഷൻ പിക്സ് ആണ് ഹിന്ദി പതിപ്പിൻറെ വിതരണാവകാശം സ്വന്തമാക്കിയിരിക്കുന്നത്. നേരത്തെ, സിനിമ തിയേറ്ററിൽ തന്നെ റിലീസ് ചെയ്യാനാണ് കാത്തിരിക്കുന്നതെന്ന് എക്‌സ്ബി ഫിലിം ക്രിയേറ്റേഴ്‌സ് അറിയിച്ചിരുന്നു. ഒ.ടി.ടി റിലീസിനായി തങ്ങളെ ചില പ്ലാറ്റ്‌ഫോമുകൾ ബന്ധപ്പെട്ടിരുന്നെന്നും നിർമാതാക്കൾ പത്രക്കുറിപ്പിൽ വ്യക്തമാക്കിയിരുന്നു. അതേസമയം ചിത്രത്തിന്റെ നിർമ്മാതാക്കളും സംവിധായകൻ ലോകേഷ് കനകരാജും ചിത്രം തിയേറ്ററുകളിൽ തന്നെ റിലീസ് ചെയ്യുമെന്ന് നേരത്തെ പറഞ്ഞിരുന്നു. ഈ പ്രതീക്ഷയിലിരിക്കെയായിരുന്നു ഒടിടി…

Read More