അലാവുദ്ദീനായി അംബാനി, ഭൂതമായി മോദി, വീണ്ടും കുനാൽ കാമ്ര!

അലാവുദ്ദീനായി അംബാനി, ഭൂതമായി മോദി, വീണ്ടും കുനാൽ കാമ്ര!

സംഘപരിവാറിനെ സോഷ്യൽ മീഡിയയിലും പുറത്തും നല്ല രീതിയിൽ വിമർശിക്കുന്ന വ്യക്തിയാണ് സ്റ്റാന്റ് അപ്പ് കൊമേഡിയനായ കുനാൽ കാമ്ര.ഇപ്പോഴിതാ പ്രധാനമന്ത്രി നരേന്ദ്രമോദിയേയും മുകേഷ് അംബാനിയേയും പരിഹസിച്ചു കൊണ്ടുള്ള കുനാൽ കാമ്രയുടെ ട്വീറ്റ് സോഷ്യൽ മീഡിയയിൽ വെെറലായി മാറുകയാണ്.മുതലാളിയും ജോലിക്കാരനും എന്ന കുറിപ്പോടെയാണ് കാമ്ര ചിത്രം പങ്കുവച്ചിരിക്കുന്നത്.അലാവുദ്ദീനും അത്ഭുതവിളക്കും എന്ന അറേബ്യൻ കഥയാണ് ഇത്തവണ കാമ്രയുടെ ആയുധം. മോദിയെ ഭൂതമായും മുകേഷ് അംബാനിയെ അലാവുദ്ദീനാക്കിയുമാണ് ട്രോൾ സൃഷ്ടിച്ചിരിക്കുന്നത്. മോദി സർക്കാർ രാജ്യം അംബാനിക്കും അദാനിക്കും തീറെഴുതി നൽകുകയാണെന്ന് പരക്കെ വിമർശനം ഉയർന്നിട്ടുണ്ട്. ഈ സഹാചര്യത്തിലാണ് കാമ്രയുടെ ട്വീറ്റ്. അതേസമയം സംഘപരിവാർ അനുകൂലികളിൽ നിന്നും കടുത്ത പ്രതിഷേധമുണ്ടെങ്കിലും അതൊന്നും കാമ്രയെ പിന്നോട്ട് വലിപ്പിക്കുന്നില്ല. നേരത്തേയും മോദി സർക്കാരിനെ പരിഹസിച്ചു കൊണ്ട് കുനാൽ രംഗത്ത് എത്തിയിരുന്നു. കർഷക സമരത്തിനിടെ യോഗ ചെയ്യുന്ന മോദിയുടെ ട്രോളും നേരത്തെ കാമ്ര പങ്കുവച്ചിരുന്നു. നേരത്തെ സുപ്രീംകോടതിക്കെതിരെ ട്വീറ്റ്…

Read More

ഹിമാലയൻ മലനിരകളിൽ പെപ്പെ; പുതിയ വീഡിയോ ഏറ്റെടുത്ത് ആരാധകരും!

ഹിമാലയൻ മലനിരകളിൽ പെപ്പെ; പുതിയ വീഡിയോ ഏറ്റെടുത്ത് ആരാധകരും!

ലിജോ ജോസ് പെല്ലിശ്ശേരി ഒരുക്കിയ ‘അങ്കമാലി ഡയറീസ്’ എന്ന സിനിമയിലൂടെയെത്തി സ്വന്തം പേര് തന്നെ കഥാപാത്രത്തിൻറെ പേരായി മാറിയ നടനാണ് ആൻറണി വർഗ്ഗീസ്. ചിത്രത്തിലെ കഥാപാത്രമായ പെപ്പെയുടെ പേരിലാണ് സിനിമ ഇറങ്ങിയ ശേഷം മൂന്ന് വർഷം കഴിഞ്ഞിട്ടും ആൻറണി അറിയപ്പെടുന്നത്. അതിന് പിന്നാലെ സ്വാതന്ത്യം അർദ്ധരാത്രിയിൽ, ജല്ലിക്കട്ട് തുടങ്ങിയ സിനിമകളിൽ അഭിനയിച്ച താരത്തിൻറേതായി ഈ വർഷം നിരവധി സിനിമകളാണ് ഒരുങ്ങിക്കൊണ്ടിരിക്കുന്നത്. ഇപ്പോഴിതാ ഹിമാലൻ മലനിരകളിൽ വെക്കേഷൻ മൂഡിലുള്ള ആൻറണിയുടെ വീഡിയോ വൈറലായിരിക്കുകയാണ്.ഫാൻസ് ഗ്രൂപ്പുകളിലൂടെയാണ് വീഡിയോ പ്രചരിക്കുന്നത്. സുഹൃത്തുക്കളോടൊപ്പമാണ് ഹിമാലയൻ ടൂറിൽ താരമുള്ളതെന്നാണ് സൂചന. ഡിസംബ‍ർ 11നാണ് ആൻറണി യാത്രയാരംഭിച്ചതെന്നാണ് റിപ്പോർട്ടുകൾ. ഒരാഴ്ചത്തേക്കാണ് ആൻറണിയുടെ ഹിമാലയൻ ടൂറെന്നാണ് അദ്ദേഹവുമായി അടുത്ത വൃത്തങ്ങളിൽ നിന്ന് ലഭിക്കുന്ന സൂചന. ഇൻസ്റ്റയിൽ സജീവമായ ആൻറണി താടിയുള്ളതും താടിവടിച്ചതുമായ ചിത്രങ്ങൾ അടുത്തിടെ പങ്കുവെച്ചിരുന്നു. ഹിമാലൻ വീഡിയോയിൽ ചെറിയ താടിലുക്കിലാണ് ആൻറണിയുള്ളത്. ഈ വർഷം നിരവധി…

Read More

ജങ്ക് ഫുഡിന്റെ ആസകതി കുറയാൻ

ജങ്ക് ഫുഡിന്റെ ആസകതി കുറയാൻ

പിസ്സ, ബർഗർ, ഫ്രഞ്ച് ഫ്രൈസ്, നല്ല ക്രിസ്പിയായ ഫ്രൈഡ് ചിക്കൻ, ഫിസി ഡ്രിങ്കുകൾ തുടങ്ങിയവയെ പറ്റി ഓർക്കുമ്പോൾ തന്നെ നമ്മുടെ നാവിൽ വെള്ളമൂറും. എന്നാൽ ജങ്ക് ഫുഡ് തുടർച്ചയായി നിയന്ത്രണമില്ലാതെ കഴിക്കുന്നത് അമിതവണ്ണത്തിനും ഹൃദയ സംബന്ധമായ അസുഖങ്ങൾക്കും, ടൈപ്പ് 2 പ്രമേഹത്തിനും, കരൾ രോഗത്തിനും, ചില അർബുദങ്ങൾക്കുമൊക്കെ വഴി തുറക്കും. ഒന്നും ചെയ്യാതെ വെറുതെ ഇരിക്കുമ്പോൾ പോലും നമുക്ക് ജങ്ക്ഫുഡുകൾ കഴിക്കാനുള്ള പ്രവണത ഉണ്ടാകാറുണ്ട്. ആസക്തിയെ നിയന്ത്രിച്ചുകൊണ്ട് മനസ്സിനെ പിന്നോട്ട് വലിക്കാൻ ശ്രമിക്കുമ്പോഴും നമ്മുടെ രുചിമുകുളങ്ങൾ അവയുടെ വിശേഷപ്പെട്ട രുചിക്കായി വീണ്ടും വീണ്ടും ആഗ്രഹിക്കുന്നു. മറ്റ് ഭക്ഷ്യവസ്തുക്കളെ അപേക്ഷിച്ച് ജങ്ക് ഫുഡുകളോട് ഒരാൾക്ക് കൂടുതൽ ആസക്തി തോന്നുന്നതിനു പിന്നിൽ ചില കാരണങ്ങളുണ്ട്. എന്തുകൊണ്ടാണ് ജങ്ക് ഫുഡിനോട് ചില ആളുകൾക്ക് കൂടുതൽ ആസക്തി ഉളവാക്കുന്നത് എന്ന് നോക്കാം. ജങ്ക് ഫുഡ് ആസക്തികൾ കൂടുതലായി ഉണ്ടാവുന്നതിന് പിന്നിലെ കാരണം നമ്മുടെ…

Read More

പഴങ്ങളും പച്ചക്കറികളും കേടാകാതെ സൂക്ഷിക്കാം ഈ രീതിയിൽ

പഴങ്ങളും പച്ചക്കറികളും കേടാകാതെ സൂക്ഷിക്കാം ഈ രീതിയിൽ

പഴങ്ങളും പച്ചക്കറികളും നല്ല ഫ്രഷ്‌ ആയത് തന്നെ നോക്കി വാങ്ങിക്കും നമ്മൾ ഏവരും. ന്നാൽ രണ്ടോ മൂന്നോ ദിവസത്തിന് ശേഷം പലതും കേടായി തുടങ്ങും. കൂടുതൽ നാൾ കേടാകാതെ നിലനിൽക്കാനായി ഫ്രിഡ്ജിൽ സൂക്ഷിച്ചാലോ, അല്പ നാൾ കഴിയുമ്പോൾ ഫ്രിഡ്ജിലിരുന്ന് അവ ചീത്തയാകും. പഴങ്ങളും പച്ചക്കറികളും കേടുകൂടാതെ ദീർഘനാൾ സൂക്ഷിക്കാൻ ചില പൊടിക്കൈകളുണ്ട്. അവ ഏതൊക്കെയെന്നു നോക്കാം. ഉള്ളി ഇല്ലാത്ത പാചകം ചിന്തിയ്ക്കാൻ പോലും കഴിയില്ല. തണുപ്പുള്ള, ഇരുണ്ട സ്ഥലങ്ങളിൽ വേണം ഉള്ളി സൂക്ഷിയ്ക്കാൻ. ഒരു പത്ര താളിൽ പൊതിഞ്ഞു സൂക്ഷിയ്ക്കുന്നതും നല്ലതാണ്. അല്ലെങ്കിൽ ചെറിയ ദ്വാരങ്ങളുള്ള ഒരു പേപ്പർ ബാഗിൽ സൂക്ഷിച്ചു വെയ്ക്കാം. ഒരിയ്ക്കലും ഉരുളക്കിഴങ്ങിനോടൊപ്പം ഉള്ളി സൂക്ഷിയ്ക്കരുത്. പലരും ഉള്ളിയും ഉരുളക്കിഴങ്ങും ഒരുമിച്ച് വാങ്ങുകയും അത് അങ്ങനെ തന്നെ സൂക്ഷിയ്ക്കുകയും ചെയ്യുകയാണ് പതിവ്. ഇതുവഴി ഉരുളക്കിഴങ്ങു പുറം തള്ളുന്ന വാതകങ്ങൾ ഉള്ളി വലിച്ചെടുക്കുകയും പെട്ടെന്ന് ചീയാൻ…

Read More

പ്രഭാസിന്റെ ഗോഡ്ഫാദർ ആകാൻ മോഹൻലാൽ?

പ്രഭാസിന്റെ ഗോഡ്ഫാദർ ആകാൻ മോഹൻലാൽ?

കേരളത്തിന് പുറത്തും ആരാധകരുള്ള താരമാണ് മോഹൻലാൽ. തെലുങ്കിൽ ജൂനിയർ എൻടി ആറിനൊപ്പം അഭിനയിച്ച ചിത്രവും, സൂപ്പർതാരങ്ങളായ വിജയ്, സൂര്യ എന്നിവർക്കൊപ്പം മോഹൻലാൽ അഭിനയിച്ച ചിത്രങ്ങളും ആരാധകർ സ്വീകരിച്ചത് വരവേൽപ്പോടെയാണ് സ്വീകരിച്ചത്. ബാഹുബലിയിലൂടെ പാൻ ഇന്ത്യൻ താരമായി മാറിയ പ്രഭാസും മോഹൻലാലും കെെകോർക്കുന്നതായാണ് ഇപ്പോൾ പുറത്ത് വരുന്ന റിപ്പോർട്ടുകൾ. ദക്ഷിണേന്ത്യയിലെ രണ്ട് മെഗാസ്റ്റാറുകൾ ഒരുമിക്കുന്നുവെന്ന വാർത്ത സിനിമാപ്രേമികൾക്ക് ആവേശം പകരുന്നതാണ്. കെജിഎഫ് സംവിധായകൻ പ്രശാന്ത് നീൽ സംവിധാനം ചെയ്യുന്ന സലാറിൽ മോഹൻലാലുമുണ്ടാകുമെന്നാണ് റിപ്പോർട്ടുകൾ. പ്രഭാസ് അവതരിപ്പിക്കുന്ന കഥാപാത്രത്തിന്റെ ഗോഡ്ഫാദറായാണ് മോഹൻലാലിനെ പരിഗണിക്കുന്നത്. തെലുങ്ക് മാധ്യമങ്ങളാണ് വാർത്ത റിപ്പോർട്ട് ചെയ്തിരിക്കുന്നത്. വമ്പൻ പ്രതിഫലമാണ് മോഹൻലാലിന് വാഗ്ദാനം ചെയ്തതെന്നാണ് റിപ്പോർട്ടുകൾ. ചിത്രത്തിൽ അഭിനയിക്കുന്നതിനായി മോഹൻലാലിന് വാഗ്ദാനം ചെയ്തിരിക്കുന്നത് 20 കോടി രൂപയാണ്. മോഹൻലാലോ സലാറിന്റെ അണിയറ പ്രവർത്തകരോ അതിനോടനുബന്ധിച്ചുള്ള വാർത്തകളും റിപ്പോർട്ടുകൾ സ്ഥിരീകരിച്ചിട്ടില്ല. കെജിഎഫ് ടുവിന്റെ ചിത്രീകരണത്തിരക്കിലാണ് പ്രശാന്ത് നീൽ ഇപ്പോൾ….

Read More

‘ആറാട്ടില്‍’ ജാതിയുടേയും തൊഴിലിന്റേയും പേരില്‍ അധിക്ഷേപിക്കുന്ന ഡയലോഗുകളും സ്ത്രീ വിരുദ്ധതതയും ഉണ്ടായിരിക്കില്ല എന്ന് ഉദയ കൃഷ്ണ

‘ആറാട്ടില്‍’ ജാതിയുടേയും തൊഴിലിന്റേയും പേരില്‍ അധിക്ഷേപിക്കുന്ന ഡയലോഗുകളും സ്ത്രീ വിരുദ്ധതതയും ഉണ്ടായിരിക്കില്ല എന്ന് ഉദയ കൃഷ്ണ

ബി.ഉണ്ണിക്കൃഷ്ണൻ സംവിധാനം ചെയ്യുന്ന മോഹൻലാൽ സിനിമയാണ് ആറാട്ട്. പുലിമുരുകന് ശേഷം ഉദയകൃഷ്ണയുടെ രചനയിൽ മോഹൻലാൽ അഭിനയിക്കുന്ന ചിത്രം കൂടിയാണ് ആറാട്ട്. ഇപ്പോഴിതാ ചിത്രവുമായി ബന്ധപ്പെട്ട് ഉദയകൃഷ്ണ നടത്തിയ പ്രതികരണം ശ്രദ്ധ നേടുകയാണ്. ചിത്രത്തിൽ സ്ത്രിവിരുദ്ധതയും ജനാധിപത്യ വിരുദ്ധതയും ഉണ്ടാകില്ലെന്നാണ് തിരക്കഥാകൃത്ത് പറയുന്നത്. ആറാട്ട് ഒരു മാസ് മസാല ചിത്രം തന്നെയാണ്. എല്ലാവർക്കും കുടുംബത്തോടെ വന്ന് കാണാനാകുന്ന സിനിമയായിരിക്കുമെന്നും അദ്ദേഹം പറഞ്ഞു.’നീ വെറും പെണ്ണാണ്’ എന്ന ഡയലോഗിന് ജനം കയ്യടിക്കുന്നത് കണ്ടയാളാണ് ഞാൻ. എന്നാൽ ഇന്ന് ജനം അങ്ങനെ ചെയ്യാത്തതുകൊണ്ടു തന്നെ അത്തരം ഡയലോഗുകളുടെ സാധ്യതയും ഇല്ലാതാകുന്നു. അതുപോലെ തന്നെ ജാതിപ്പേരും തൊഴിലിന്റെ പേരും പറഞ്ഞും മനുഷ്യരെ ആക്ഷേപിക്കുന്ന സംഭാഷണങ്ങൾ പഴയ സിനിമയിൽ കാണാം. എന്നാൽ ഇന്ന് ആരും അത് എഴുതില്ല. ഇത് ഒരേസമയം എഴുത്തിലും സമൂഹത്തിലും ഉണ്ടായ മാറ്റമാണ്’ എന്നും ഉദയകൃഷ്ണ പറയുന്നു. മധുരരാജ എന്ന സിനിമക്ക്…

Read More

നടൻ ടോവിനോയ്ക്ക് പ്രിയപ്പെട്ടവൾ നൽകിയ ക്രിസ്മസ് സമ്മാനം ഇതാണ്

നടൻ ടോവിനോയ്ക്ക് പ്രിയപ്പെട്ടവൾ നൽകിയ ക്രിസ്മസ് സമ്മാനം ഇതാണ്

യുവ നടന്മാരിൽ ഏറ്റവും ശ്രദ്ധേയനായ നടനാണ് നാലയാളികളുടെ പ്രിയ നടൻ ടോവിനോ തോമസ്. അടുത്തിടെ കള എന്ന സിനിമയുടെ ഷൂട്ടിംഗിനിടെ പരിക്കേറ്റ് കുറച്ച് നാൾ ചികിത്സയിലായിരുന്നു. അതിനുശേഷം വീണ്ടും ഷൂട്ടിംഗ് തിരക്കകുകളിലേക്ക് താരം കടന്നിരിക്കുകയാണ്. ഫിറ്റ്നസ്സ് പരിപാലിക്കാനായി വ്യായാമങ്ങളിൽ ഒട്ടും കുറവ് വരുത്താത്തയാൾ കൂടിയാണ് താരം. മാത്രമല്ല സോഷ്യൽമീഡിയയിൽ ഏറെ സജീവമാണ് താരം. ഇപ്പോഴിതാ തന്‍റെ ഭാര്യ ലിഡിയ നൽകിയ ഒരു ക്രിസ്മസ് സമ്മാനത്തെ ആരാധകർക്ക് മുന്നിൽ പരിചയപ്പെടുത്തിയിരിക്കുകയാണ്. ഏറ്റവും പുതിയ മോഡൽ നിക്കോൺ ക്യാമറയാണ് ലിഡിയ ടൊവിനോയ്ക്ക് സമ്മാനമായി നൽകിയിരിക്കുന്നത്. “വൗ, ഇതിനെക്കാൾ വലിയ വേറെന്ത് ക്രിസ്മസ് സമ്മാനമാണ് ലഭിക്കേണ്ടത്. ക്രിസ്മസ് എത്തും മുമ്പേ ഒരു ക്രിസ്മസ് സമ്മാനം, എന്‍റെ ഭാര്യയിൽ നിന്ന്. ഒത്തിരി നന്ദി, പ്രിയപ്പെട്ടവളേ, മനോഹരമായ ഈ നിക്കോൺ ക്യാമറ നൽകിയതിനും ഞങ്ങൾ മൂന്നുപേരെയും ഏറെ സ്നേഹത്തോടെ പരിപാലിക്കുന്നതിനും. എന്‍റെ കൗതുകകരമായ ഇഷ്‌ടങ്ങളും…

Read More

മുഖ കാന്തിക്ക് തേങ്ങാപാലിനൊപ്പം ഒരു നുള്ളു മഞ്ഞളും കൂടെ ചേർക്കൂ…

മുഖ കാന്തിക്ക് തേങ്ങാപാലിനൊപ്പം ഒരു നുള്ളു മഞ്ഞളും കൂടെ ചേർക്കൂ…

ഒരാളുടെ മുഖം നോക്കിയാണ് പ്രായത്തിന്റെ കുറവും കൂടുതലുമെല്ലാം ഒറ്റ നോട്ടത്തിൽ നാം വിലയിരുത്തുന്നത്. മുഖത്തിന് പ്രായം തോന്നിപ്പിയ്ക്കുന്ന പല ഘടകങ്ങളുമുണ്ട്. മുഖം വരണ്ടതാകുന്നതു മുഖത്തിന് പ്രായം തോന്നിപ്പിയ്ക്കുന്ന ഒരു പ്രധാന കാര്യമാണ്. ഇതു മുഖത്തു ചുളിവുകൾ വരുത്തുന്നു. ഇതല്ലാതെ സൂര്യപ്രകാശം കൂടുതൽ ഏൽക്കുന്നത്, കെമിക്കലുകൾ അടങ്ങിയ മേയ്ക്കപ്പ്, അന്തരീക്ഷ മലിനീകരണം, വെള്ളം കുടിയ്ക്കുന്നതു കുറയുന്നത് തുടങ്ങിയ പല തരം കാര്യങ്ങൾ മുഖത്തു ചുളിവുകൾക്കും പ്രായക്കൂടുതലിനും കാരണമാകുന്നു. വേണ്ട രീതിയിൽ മുഖ ചർമം സംരക്ഷിയ്ക്കാത്തതും കാരണമാണ്.മുഖത്തിനു ചെറുപ്പം നൽകി മുഖ സൗന്ദര്യവും വർദ്ധിപ്പിയ്ക്കാൻ ഏറ്റവും നല്ലത് വീട്ടുവിദ്യകൾ തന്നെയാണ്. ഇതിൽ പ്രധാനപ്പെട്ടതാണ് തേങ്ങാപ്പാലും മഞ്ഞളും. തേങ്ങാപ്പാൽ മുഖത്തു പുരട്ടുന്നത് ഏറെ നല്ലതാണ്. പല തരം വൈറ്റമിനുകളാലും പോഷകങ്ങളാലും ഏറെ സമ്പുഷ്ടമാണ് ഇത്. മുഖത്തിനു തിളക്കവും മൃദുത്വവും നൽകാനും മുഖത്തിന് നിറം നൽകാനുമെല്ലാം മികച്ചതാണിത്.മഞ്ഞൾ പൗരാണിക കാലം മുതൽ സൗന്ദര്യ…

Read More

നറുനീണ്ടി സത്ത് രോഗശമനിയാണ്!

നറുനീണ്ടി സത്ത് രോഗശമനിയാണ്!

ആയുർവേദ പ്രകാരം ആരോഗ്യ ഗുണങ്ങൾ നൽകുന്ന ഒന്നാണ് നറുനീണ്ടി.സർപറില്ല എന്ന ഇംഗ്ലീഷ് പേരിൽ അറിയപ്പെടുന്ന ഇത് വിദേശ രാജ്യങ്ങളിലടക്കം ശീതള പാനീയത്തിന്റെ ചേരുവയായി ഉപയോഗിയ്ക്കാറുണ്ട്. ധാരാളം വേരോടു കൂടിയ പടർന്നു വളരുന്ന, പുല്ലിനോട് സാമ്യമുള്ള ഇലകളുള്ള ഒന്നാണ് നറുനീണ്ടി.ഇതിൽ മനുഷ്യ ശരീരത്തിനു ഫലപ്രദമായ ധാരാളം പ്ലാന്റ് കെമിക്കലുകൾ അടങ്ങിയിട്ടുണ്ട്. ഇത്തരം കെമിക്കലുകളിൽ പ്രധാനപ്പെട്ട ഒന്നാണ് സാപോനിയനുകൾ. ഇതിലെ സാപോനിയനുകൾ മറ്റു ഘടകങ്ങൾ പെട്ടെന്നു തന്നെ വലിച്ചെടുക്കാൻ ശരീരത്തെ പ്രാപ്തമാക്കുന്നു.പല ഹെർബൽ മിക്‌സുകളിലും ഇത് ഉപയോഗിയ്ക്കുന്നു. ശരീരത്തിൽ വീക്കവും ഇതോടനുബന്ധിച്ചു വേദനയുമുണ്ടാകുന്നതു തടയാൻ ഇത് ഏറെ നല്ലതാണ്.ഇതു കൊണ്ടു തന്നെ വാതം പോലെയുള്ള രോഗങ്ങൾക്ക് ഇതു നല്ലൊരു പരിഹാരവുമാണ്. ചർമത്തെ ബാധിയ്ക്കുന്ന പല ചർമ രോഗങ്ങൾക്കും നന്നാറി നല്ലൊരു മരുന്നാണ്. പ്രത്യേകിച്ചും സോറിയായിസ്, എക്‌സീമ പോലെയുള്ള ചർമ രോഗങ്ങൾക്ക്.ഇത് കുഷ്ഠം, കുഷ്ഠം, ത്വക് രോഗം തുടങ്ങി എന്നിവയ്‌ക്കെല്ലാം ചേർന്നൊരു…

Read More

‘കൊവിഡ് കാലത്ത് ഷൂട്ട് ചെയ്യാൻ കഴിയാത്ത സിനിമ ‘സാറാസ്’ വരുന്നു; അന്നാ ബെൻ നായിക!

‘കൊവിഡ് കാലത്ത് ഷൂട്ട് ചെയ്യാൻ കഴിയാത്ത സിനിമ ‘സാറാസ്’ വരുന്നു; അന്നാ ബെൻ നായിക!

കപ്പേളയിലെ ജെസ്സി എന്ന കഥാപാത്രത്തിന് ശേഷം അന്ന ബെൻ നായികയാകുന്ന പുതിയ ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പുറത്ത് വിട്ടു. ജൂഡ് ആന്റണി ജോസഫാണ് പുതിയ ചിത്രം സംവിധാനം ചെയ്യുന്നത്. മലയാളത്തിന്റെ പ്രിയ നായികമാരാണ് ‘സാറാസ്’ എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തിന്റെ പോസ്റ്റർ പുറത്ത് വിട്ടത്. ഒരു സിനിമാ ലോക്കേഷനെ ഓർമ്മിപ്പിക്കുന്ന പശ്ചാത്തലത്തിൽ ഒരുക്കിയിരിക്കുന്ന പോസ്റ്ററിൽ കൈയ്യിൽ മത്തങ്ങയുമായി നിൽക്കുന്ന അന്ന ബെന്നിനെ കാണാം. കൊവിഡ് കാലത്ത് ഏറെ വെല്ലുവിളി നിറഞ്ഞ പശ്ചാത്തലത്തിലാണ് ചിത്രം പൂർത്തിയാക്കിയത്. കൂടാതെ അന്ന ബെന്നിനൊപ്പം നടിയുടെ അച്ഛനും എഴുത്തുകാരനുമായ ബെന്നി പി നായരമ്പലവും ചിത്രത്തിൽ അഭിനയിക്കുന്നുണ്ട് എന്നതും ചിത്രത്തിന്റെ പ്രത്യേകതയാണ്. ചിത്രത്തിലെ നായകൻ സണ്ണി വെയ്ൻ ആണ്. ചിത്രത്തിലെ മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത് മല്ലിക സുകുമാരൻ, കളക്ടർ ബ്രോ പ്രശാന്ത് നായർ, ധന്യ വർമ്മ, സിദ്ധീഖ്, വിജയകുമാർ, അജു വർഗീസ്, സിജു വിൽസൺ,…

Read More