പ്രസവ ശേഷം വണ്ണവും വയറും കുറയ്ക്കാം ഈസി ആയി!

പ്രസവ ശേഷം വണ്ണവും വയറും കുറയ്ക്കാം ഈസി ആയി!

പ്രസവ ശേഷം വയർ ചാടുന്നതും വണ്ണം കൂടുന്നതും പലരെയും അലട്ടുന്ന ഒരു പ്രശ്നമാണ്. ശരീരം മാത്രമല്ല, മനസും ആത്മവിശ്വാസവും എല്ലാം ഈ അമിത വണ്ണം കാരണം പ്രശ്നത്തിലാകും. ആരോഗ്യകരമായ ശരീരം നിലനിർത്തുന്നതിന് ഹോർമോണുകളുടെ നിയന്ത്രണം വളരെ പ്രധാനമാണ്. ഗർഭാവസ്ഥയിൽ നിങ്ങളുടെ കുഞ്ഞിനെ പരിപോഷിപ്പിക്കുന്നതിൽ അവ ഒരു പ്രധാന പങ്കുവഹിക്കുന്നു. ഗർഭധാരണം ശരീരത്തിൽ ശാരീരികവും വൈകാരികവുമായ ധാരാളം മാറ്റങ്ങൾ വരുത്തുന്നു. 9 മാസം കൊണ്ട് ഗർഭപാത്രം വേണ്ടത്ര വികസിക്കുന്നു, അങ്ങനെ അത് കുഞ്ഞിനെ ഉൾക്കൊള്ളാൻ കഴിയുന്നത്ര വലുതാകും. കുഞ്ഞിൻറെ വളർച്ചയെ സഹായിക്കുന്ന കാർബോഹൈഡ്രേറ്റ് കഴിക്കുന്നത് മൂലം വയറിന് ചുറ്റുമുള്ള കൊഴുപ്പും അടിഞ്ഞു കൂടുന്നു.ശരീരത്തിൽ കൊഴുപ്പ് അടിഞ്ഞുകൂടുന്നതിന് സമ്മർദ്ദം ഒരു പ്രധാന കാരണമാണ്. നവജാതശിശുവിനെക്കുറിച്ചുള്ള ആധി കാരണം ഗർഭിണികൾ വളരെയധികം സമ്മർദ്ദത്തിലാണ്, ഇതും അമിതവണ്ണമുണ്ടാക്കും, അത്തരം സാഹചര്യങ്ങളിൽ സമ്മർദ്ദത്തെ ചെറുക്കാൻ നിങ്ങളുടെ ശരീരം കോർട്ടിസോൾ ഉത്പാദിപ്പിക്കുകയും കോർട്ടിസോളിൻറെ അമിത ഉൽപാദനം…

Read More

നടി യമുനയുടെ വിവാഹത്തിനെതിരേ സൈബര്‍ പോരാട്ടം ശക്തം!

നടി യമുനയുടെ വിവാഹത്തിനെതിരേ സൈബര്‍ പോരാട്ടം ശക്തം!

മലയാളി ടെലിവിഷൻ പ്രേക്ഷകർക്ക് ജ്വാലയായി എന്ന സീരിയലിലെ ലിസി എന്ന കഥാപാത്രത്തെ അങ്ങനെ പെട്ടെന്നൊന്നും മറക്കാൻ സാധിക്കില്ല. കാരണം ഒരു പൊടികുഞ്ഞ് ഇഴഞ്ഞു വരുമ്പോൾ അതിനെ കാല് കൊണ്ട് തട്ടി തെറിപ്പിക്കുന്ന ദുഷ്ടയായ സ്ത്രീ, നാത്തൂൻ പോരുകൊണ്ട് സോഫിയയെ ബുദ്ധിമുട്ടിക്കുന്ന കഥാപാത്രം. അതായിരുന്നു ലിസി. എന്നാൽ ജ്വാലയായിക്ക് ശേഷം ചന്ദനമഴയിലൂടെ പ്രേക്ഷകർക്ക് മുൻപിൽ എത്തിയ യമുനയുടെ വിവാഹ വാർത്തയാണ് ഇപ്പോൾ പുറത്തുവരുന്നത്. വില്ലത്തി വേഷങ്ങളിലൂടെ ശ്രദ്ധേയായി താരം നിലനിൽക്കുമ്പോഴാണ് ചന്ദനമഴയിലെ പാവം അമ്മായിഅമ്മ മധുമതിയായി നമ്മുടെ മുൻപിലേക്ക് യമുന എത്തിയത്. ഇതോടെ യമുനയെ ആരാധകർ നെഞ്ചിലേറ്റുകയായിരുന്നു. അത്രയ്ക്കും മിന്നും പ്രകടനമാണ് യമുന ചന്ദന മഴയിൽ കാഴ്ചവച്ചത്. കുടുംബത്തിലെ ബാധ്യത കാരണമാണ് താൻ അഭിനയത്തിലേക്ക് എത്തുന്നത്. അരുണാചൽ പ്രദേശിലായിരുന്നു യമുന ജനിച്ചത്. പന്ത്രണ്ട് വയസ്സുള്ളപ്പോഴാണ് കൊല്ലത്തേക്ക് എത്തുന്നത്. പിന്നീടിങ്ങോട്ട് കേരളത്തിൽ തന്നെയായിരുന്നു. എന്‍ജിനീയർ ആകാൻ ആയിരുന്നു ആഗ്രഹം. കുടുംബത്തിലെ…

Read More

വിഎസ് സഖാവാണ് ഇഷ്ടപ്പെട്ട മുഖ്യമന്ത്രിയെന്ന് നടൻ അപ്പനി ശരത്ത്

വിഎസ് സഖാവാണ് ഇഷ്ടപ്പെട്ട മുഖ്യമന്ത്രിയെന്ന് നടൻ അപ്പനി ശരത്ത്

ഇലക്ഷനെന്ന് കേൾക്കുമ്പോൾ തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി കളിച്ച നാടകങ്ങളാണ് തനിക്ക് ഓർമ്മ വരുന്നതെന്നാണ് നടൻ അപ്പാനി ശരത്ത് പറയുന്നത്. തെരുവ് നാടകവും രാഷ്ട്രീയ നാടകങ്ങളും കളിച്ചിട്ടുണ്ടെന്നും പ്രചാരണത്തിന് വേണ്ടി നാടകക്കാരനെന്ന നിലയിൽ തനിക്ക് ചെയ്യാൻ കഴിയുന്നത് ഇതൊക്കെയാണെന്നും അദ്ദേഹം പറഞ്ഞു. വോട്ടവകാശത്തിനുള്ള പ്രായത്തിന് മുമ്പ് തന്നെ ഇത്തരത്തിൽ സജീവമായിരുന്നെന്നും അദ്ദേഹം വ്യക്തമാക്കുന്നു. ഒരു പ്രമുഖ ചാനലിലെ പരിപാടി ചർച്ചക്കിടയിൽ പങ്കെടുക്കവെയാണ് അപ്പനി ശരത്ത് തന്റെ രാഷ്ട്രീയ നിലപാട് വ്യക്തമാക്കിയത്. തനിക്ക് വ്യക്തമായ രാഷ്ട്രീയമുണ്ട് എന്ന് പറഞ്ഞ ശരത്ത് പഠിക്കുന്ന സമയത്തും കോളേജ് കാലത്തുമെല്ലാം ഒന്നാംതരം എസ്എഫ്ഐക്കാരൻ ആയിരുന്നെന്നും അപ്പോൾ മനസിലാക്കാമല്ലോ തന്‍റെ രാഷ്ട്രീയ നിലപാട് എന്നുമാണ് മറുപടി നൽകിയത്.എസ്എഫ്‌ഐക്ക് വേണ്ടി നിരവധി തെരുവ് നാടകങ്ങളും രാഷ്ട്രീയ നാടകങ്ങളുമെല്ലാം കളിച്ചിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. കൂടാതെ ഇടതു പക്ഷ സർക്കാരിനെ പ്രകീർത്തിച്ചും നടൻ അഭിപ്രായം പറയുകയുണ്ടായി. കേരള സർക്കാരിന്‍റെ കഴിഞ്ഞ അഞ്ച്…

Read More

അവര്‍ക്ക് ഞാന്‍ മംമ്ത മോഹന്‍ദാസ് അല്ല, മംമ്ത മോദി; സുഹൃത്തുക്കള്‍ തനിക്ക് നല്‍കിയിട്ടുള്ള ഇരട്ടപ്പേര് വെളിപ്പെടുത്തി മമ്ത മോഹൻദാസ്!

അവര്‍ക്ക് ഞാന്‍ മംമ്ത മോഹന്‍ദാസ് അല്ല, മംമ്ത മോദി; സുഹൃത്തുക്കള്‍ തനിക്ക് നല്‍കിയിട്ടുള്ള ഇരട്ടപ്പേര് വെളിപ്പെടുത്തി മമ്ത മോഹൻദാസ്!

മയൂഖം എന്ന ചിത്രത്തിലൂടെ കടന്നുവന്ന് മലയാള സിനിമയുടെ മുൻനിരയിലെത്തിയ നടിമാരിൽ ഒരാളാണ് നടി മത മോഹൻദാസ്. ഒപ്പം ഇപ്പോൾ നിർമാണ രംഗത്തേക്കും ചുവടുവച്ചിരിക്കുകയാണ് മംമ്ത. എന്നാൽ ഈ അടുത്ത കാലത്ത് സ്ത്രീവിരുദ്ധ പരാമർശങ്ങൾ നടത്തി വിവാദത്തിൽ ചാടിയിരുന്നു താരം. പക്ഷെ ഇപ്പോഴിതാ സുഹൃത്തുക്കൾ തനിക്ക് നൽകിയിട്ടുള്ള ഇരട്ടപ്പേര് വെളിപ്പെടുത്തിയിരിക്കുകയാണ് മംമ്ത. മംമ്ത മോദി എന്നാണ് തന്നെ സുഹൃത്തുക്കൾ വിളിക്കുന്നതെന്നാണ് മംമ്ത പറയുന്നത്.‘ പല സുഹൃത്തുക്കളും എന്നെ ഇപ്പോൾ മംമ്ത മോഹൻദാസ് എന്നല്ല മംമ്ത മോദി എന്നാണ് വിളിക്കുന്നത്. നേരത്തെ മംമ്ത പങ്കുവച്ച രസകരമായ വീഡിയോയിലും സുഹ‍ൃത്തുക്കൾ മംമ്ത മോദി എന്നു വിളിക്കുന്നുണ്ടായിരുന്നു. നവംബർ അഞ്ചിന് ഒത്തുചേരുന്നതിനെ കുറിച്ചായിരുന്നു വീഡിയോയിൽ സംസാരിച്ചിരുന്നത്. കൃത്യ സമയം ചോദിക്കുമ്പോൾ രണ്ട് മണിക്കൂർ അല്ലെങ്കിൽ മൂന്ന് മണിക്കൂർ കഴിഞ്ഞ് പറയാമെന്നായിരുന്നു മംമ്തയുടെ മറുപടി. ഇതോടെ ഇതെന്താ താൻ മോദിയാണോ എന്ന് സുഹൃത്തുക്കൾ ചോദിക്കുന്നതായിരുന്നു…

Read More

ദിവസവും കറ്റാര്‍ വാഴ മുഖത്തു പുരട്ടാം

ദിവസവും കറ്റാര്‍ വാഴ മുഖത്തു പുരട്ടാം

മുഖത്തിനു ചെറുപ്പം നല്‍കി മുഖ സൗന്ദര്യവും വര്‍ദ്ധിപ്പിയ്ക്കാന്‍ ഏറ്റവും നല്ലത് വീട്ടുവിദ്യകള്‍ തന്നെയാണ്. അതിലൊന്നാണ് നമ്മുടെ കറ്റാർവാഴ ഉപയോഗം. ഇപ്പോഴത്തെ കാലത്ത് വിപണിയിൽ നിറഞ്ഞു നിൽക്കുന്ന ഒരു പ്രധാന സൌന്ദര്യ വർദ്ധക വസ്തുവാണു കറ്റാർവാഴ. പല സൗന്ദര്യ വര്‍ദ്ധക വസ്തുക്കളിലും ഹെയര്‍ ജെല്ലുകളിലും ക്രീമുകളിലും ഷാംപൂവിലുമെല്ലാം ഉപയോഗിയ്ക്കുന്ന ഒന്നാണ് ഇത്. ആരോഗ്യത്തിനും ഭംഗിയ്ക്കും മുടി സംരക്ഷണത്തിനുമെല്ലാം ഒരുപോലെ ഉപകാരപ്രദമായ ഒന്നാണിത്. കറ്റാര്‍ വാഴ രാത്രി മുഖത്തു പുരട്ടി കിടന്നാല്‍ പല ഗുണങ്ങളും ലഭിയ്ക്കും.ദിവസവും മുഖത്തു പുരട്ടാവുന്ന ഒന്നാണു കറ്റാര്‍ വാഴ. ഇത് അടുപ്പിച്ച് അല്‍പകാലം മുഖത്ത് ദിവസവും രണ്ടു നേരം പുരട്ടി അര മണിക്കൂര്‍ കഴിഞ്ഞു കഴുകിക്കളഞ്ഞു നോക്കൂ. നമുക്കു ലഭിയ്ക്കുന്ന ഗുണങ്ങള്‍ ചില്ലറയല്ല. ദി ദിവസവും ഇതു തേനുമായി ചേര്‍ത്തു പുരട്ടിയാല്‍ ഗുണം കൂടുതല്‍ ലഭിയ്ക്കും. സൂര്യാഘാതമേൽക്കുന്നതു തടയാനും ഇത് ഏറെ നല്ലതാണ്. ചര്‍മത്തിലെ കറുത്ത…

Read More

ആസ്തമയ്ക്ക് ആയുർവേദ പ്രതിവിധി

ആസ്തമയ്ക്ക് ആയുർവേദ പ്രതിവിധി

ആയുർവേദ പ്രകാരം വാത, പിത്ത, കഫ ദോഷങ്ങളാണ് എല്ലാ രോഗങ്ങൾക്കും കാരണമായി പറയുന്നത്. വാതം, കഫം എന്നിവയുടെ ബാലൻസിലുണ്ടാകുന്ന പ്രശ്‌നമാണ് ആസ്തമയ്ക്ക് പരിഹാരമായി പറയുന്നത്. വായുവിന്റെ വരവിനേയും പോക്കിനേയും തടസപ്പെടുത്തുന്ന കാര്യങ്ങളുണ്ടാകുമ്പോളാണ് ആസ്തമ ഉണ്ടാകുന്നത്. പാരമ്പര്യമായും, ഭക്ഷണ ശീലവും,ആസ്തമയ്ക്കുള്ള കാരണമായി പറയുന്നു. ദഹിയ്ക്കാൻ ബുദ്ധിമുട്ടുള്ള ഭക്ഷണമാണ് ഒരു കാരണം. രാത്രി വൈകി ഭക്ഷണം, സമയം തെറ്റിയുള്ള ഭക്ഷണം, കുറവ്, കൂടുതൽ ഭക്ഷണം, തണുത്തവ എന്നിവ കാരണമാകുന്നു. തുടക്കത്തിൽ ചികിത്സിച്ചാൽ ഏതു രോഗവുമെന്ന പോലെ ഇതിനും ഏറെ ശമനുണ്ടാകും. ഇതിനായി ആയുർവേദത്തിൽ ചില ചികിത്സാ വിധികൾ ഉണ്ട്. മൂന്നു മണിക്കൂറിൽ കുറവും ആറു മണിക്കൂറിൽ കൂടുതലും ഇടവേള പാടില്ല. ഭക്ഷണം ചൂടോടെ കഴിയ്ക്കുക, തണുത്തതും പഴയതുമായവ കഴിയ്ക്കാതിരിയ്ക്കുക. ബേക്കറി പലഹാരങ്ങൾ കഴിവതും ഒഴിവാക്കണം. രാത്രി ഭക്ഷണം ലഘുവാക്കുക. കിടക്കും മുൻപ് മൂന്നു മണിക്കൂറിന് മുൻപായി കഴിയ്ക്കണം. കഴിച്ച ശേഷം…

Read More

നല്ല ചർമ്മത്തിനായി നല്ല ശീലങ്ങൾ

നല്ല ചർമ്മത്തിനായി നല്ല ശീലങ്ങൾ

എല്ലാവരുടെയും ചർമം പലതരത്തിൽ വ്യത്യാസപ്പെട്ടിരിക്കുന്നു. അതിനാൽ സ്വന്തം ചർമത്തിന്റെ സ്വഭാവം എന്താണെന്ന് കണ്ടെത്തി വേണം അതിന് അനുയോജ്യമായ രീതികൾ പിന്തുടരാൻ. സ്വാഭാവികമായി എങ്ങനെ ത്വക്കിന് മനോഹാരിത ലഭിക്കും എന്നാണ് ആദ്യമേ നമ്മൾ അറിഞ്ഞിരിക്കേണ്ടത്. നന്നായി വെള്ളം കുടിക്കുകയാണ് ആദ്യമായി ചെയ്യേണ്ടത്.വേണ്ടത്ര ജലാംശം ഉണ്ടെങ്കിൽ മാത്രമേ ചർമ്മം അതിൻറെ നൈസർഗിക ഭംഗിയോടെ നിലനിൽക്കൂ. കൃത്യമായ വ്യായാമവും ധ്യാനവുമാണ് മറ്റൊരു വഴി. എല്ലാ ദിവസവും കുറഞ്ഞത് ഒരു മണിക്കൂർ നേരമെങ്കിലും വ്യായാമത്തിനായി ചിലവഴിക്കണം. മൂന്നാമത്തേത് സമ്മർദ്ദവും അധ്വാനവും കുറയ്ക്കുന്നതിലൂടെ നിങ്ങളുടെ മനസ്സിനോട് ദയ കാണിക്കുക എന്നതാണ്. അമിതമായ മാനസിക സമ്മർദ്ദവും ആശങ്കകളും തീർച്ചയായും ശരീരത്തെയും ദോഷകരമായി ബാധിയ്ക്കും. അവസാനത്തേത് ചർമ്മസംബന്ധമായ പ്രകൃതിദത്ത ചികിത്സകളാൽ പോഷിപ്പിക്കുക എന്നതാണ്. ആരോഗ്യകരമായ ചർമ്മം നിലനിർത്തേണ്ടത് അത്യാവശ്യമായതിനാൽ അതിനായുള്ള ചില സ്വാഭാവിക മാർഗങ്ങൾ സ്വീകരിയ്ക്കുന്നത് നല്ലതാണ്. ജലാംശം കൂടുതലുള്ള എല്ലാ പഴങ്ങളും പച്ചക്കറികളും ചർമ്മത്തെ തീർച്ചയായും…

Read More

വയറിന് മുകളിലെ കൊഴുപ്പകറ്റാൻ ഇത് പരീക്ഷിക്കൂ…

വയറിന് മുകളിലെ കൊഴുപ്പകറ്റാൻ ഇത് പരീക്ഷിക്കൂ…

നിങ്ങളുടെ ജീവിതശൈലി, ജനിതകപരമായ കാരണങ്ങൾ, മറ്റ് പല ഘടകങ്ങൾ എന്നിവ നിങ്ങളുടെ ശരീരത്തിൽ കൊഴുപ്പ് അടിഞ്ഞുകൂടുന്നത് നിർണ്ണയിക്കുന്നതിൽ ഒരു പങ്കു വഹിക്കുന്നു. മാത്രമല്ല, വയറിന്റെ മുകളിലുള്ള കൊഴുപ്പ് എരിച്ചു കളയുവാൻ നമ്മിൽ പലർക്കും ബുദ്ധിമുട്ടാണ്. എന്നാൽ അതിനുള്ള പ്രതിവിധി നമുക്കിനി പരിചയപ്പെടാം. കേക്ക്, ബർഗർ, ചീസി ഫ്രൈസ് തുടങ്ങിയ ഭക്ഷണപദാർത്ഥങ്ങൾ നിങ്ങളുടെ ഭക്ഷണത്തോടുള്ള കൊതി നിറവേറ്റുന്നുണ്ടെങ്കിലും അവ പതിവായി അമിതമായി കഴിക്കുന്നത് വയറിൽ കൊഴുപ്പ് അടിഞ്ഞു കൂടുന്നതിനു കാരണമാകും. മാത്രമല്ല, കൊഴുപ്പ് അടിഞ്ഞുകൂടുന്നതിന് കാരണമാകുന്ന തരത്തിൽ ശരീരത്തിൽ ഉപാചയ നിരക്ക് കുറയ്ക്കുകയും ചെയ്യുന്നു. വ്യായാമത്തിലൂടെ എരിച്ചു കളയുവാൻ സാധിക്കാത്തതിനാൽ, ഇത് വയറിന് മുകൾ ഭാഗത്ത് കൊഴുപ്പ് അടിഞ്ഞു കൂടാൻ കാരണമാകും. നിങ്ങളുടേത് ഒരു നിഷ്‌ക്രിയമായ ജീവിതശൈലിയാണെങ്കിൽ, വയറിന് മുകളിലെ കൊഴുപ്പ് അതിന്റെ ഒരു പ്രധാന പാർശ്വഫലമാണ്. നിരവധി കാരണങ്ങളാൽ സമ്മർദ്ദം നമ്മിൽ പലരുടെയും ദൈനംദിന ജീവിതത്തിലെ ഒരു…

Read More

ഇത്തവണത്തെ വോട്ട് കൊറോണയ്ക്കെതിരെയുള്ളതെന്ന് ധർമജൻ ബോൾഗാട്ടി

ഇത്തവണത്തെ വോട്ട് കൊറോണയ്ക്കെതിരെയുള്ളതെന്ന് ധർമജൻ ബോൾഗാട്ടി

കേരളത്തിലെ തദ്ദേശ സ്വയം ഭരണ തെരഞ്ഞെടുപ്പിലെ രണ്ടാം ഘട്ട വോട്ടെടുപ്പ് ഇന്ന് ആരംഭിച്ചിരിക്കുകയാണ്. കോട്ടയം, എറണാകുളം, തൃശ്ശൂർ, പാലക്കാട്, വയനാട് എന്നീ അഞ്ചു ജില്ലകളിലെ വോട്ടർമാരാണ് ഇന്ന് ജനവിധി കുറിക്കുന്നത്. ഇപ്പോഴിതാ നടൻ ധർമ്മജൻ ബോൾഗാട്ടി ഈ പ്രാവശ്യത്തെ തെരഞ്ഞെടുപ്പിനെ കുറിച്ചുള്ള തൻറെ നിലപാട് വ്യക്തമാക്കിയിരിക്കുകയാണ്. വരാപ്പുഴ പുത്തൻപള്ളി സ്കൂളിലാണ് ഇക്കുറി ധർമ്മജന് വോട്ട്. ഏവരും കൊവിഡിനെതിരെ ഇക്കുറി വോട്ട് ചെയ്യണം. സ്വന്തം സുരക്ഷ ഉറപ്പാക്കി പുറത്തിറങ്ങി വോട്ട് ചെയ്യണം. ജനാധിപത്യത്തിൽ നമുക്കുള്ള അധികാരം ഉപയോഗിക്കാനുള്ള അവസരം ആരും പാഴാക്കരുത് എന്നാണ് ധരംജൻ പറഞ്ഞിരിക്കുന്നത്. അതേസമയം താൻ കോൺഗ്രസിലെ കമ്മ്യൂണിസ്റ്റാണെന്നും കോൺഗ്രസിൻറെ സമര പരിപാടികൾ ഇപ്പോൾ ശക്തമല്ലെന്നും റിപ്പോർട്ടർ ചാനലിലെ വോട്ടുപടത്തിൽ കഴിഞ്ഞ ദിവസം ധർമ്മജൻ തുറന്നടിച്ചിരുന്നു. ഒപ്പം അന്തരിച്ച നേതാവ് കെഎം മാണിയോടുള്ള വഞ്ചനയാണ് ജോസ് കെ.മാണിയുടെ ഇടതുമുന്നണി പ്രവേശനമെന്നും ധർമ്മജൻ പ്രതികരിച്ചിട്ടുണ്ട്.

Read More

തദ്ദേശ സ്വയം ഭരണ തെരഞ്ഞെടുപ്പ്; താരങ്ങൾ കുടുംബത്തോടൊപ്പം വോട്ട് രേഖപ്പെടുത്തി

തദ്ദേശ സ്വയം ഭരണ തെരഞ്ഞെടുപ്പ്; താരങ്ങൾ കുടുംബത്തോടൊപ്പം വോട്ട് രേഖപ്പെടുത്തി

കേരളത്തിലെ തദ്ദേശ സ്വയം ഭരണ തെരഞ്ഞെടുപ്പ് രണ്ടാം ഘട്ട വോട്ടെടുപ്പ് ഇന്ന് നടക്കുകയാണ്. കോട്ടയം, എറണാകുളം, തൃശ്ശൂർ, പാലക്കാട്, വയനാട് എന്നീ അഞ്ചു ജില്ലകളിലുള്ള വോട്ടർമാരാണ് ഇന്ന് വോട്ടുചെയ്യാനെത്തുന്നത്. സിനിമാതാരങ്ങളായ ടൊവിനോ തോമസ്, മഞ്ജു വാര്യർ, ഇന്നസെൻറ് തുടങ്ങിയവർ രാവിലെ തന്നെ വോട്ടുരേഖപ്പെടുത്താനായെത്തി. അതേസമയം മാസ്കണിഞ്ഞ് വോട്ടുകുത്താനെത്തിയ ഇവരുടെ ചിത്രങ്ങൾ വൈറലായിരിക്കുകയാണ്. നടി മഞ്ജു വാര്യ‍ർ അമ്മയോടൊപ്പം വോട്ട് രേഖപ്പെടുത്താനെത്തി. തൃശ്ശൂരിലെ പുള്ള് എൽപി സ്കൂളിലാണ് നടിയും കുടുംബവും വോട്ടിനായെത്തിയത്. ഫാൻസ് ഗ്രൂപ്പുകളിൽ മഞ്ജു വോട്ടിനായെത്തുന്ന ചിത്രങ്ങൾ വൈറലായിട്ടുണ്ട്. ഇരിങ്ങാലക്കുട ഗവൺമെന്റ് ഗേൾസ് ഹയർസെക്കൻഡറി സ്‌കൂളിലെത്തിയാണ് നടൻ ടൊവിനോ വോട്ട് രേഖപ്പെടുത്തിയത്. കൊവിഡ് മാനദണ്ഡങ്ങൾ പാലിച്ചുകൊണ്ട് ക്യൂവിൽ നിന്നാണ് അദ്ദേഹം വോട്ട് കുത്തിയത്. കൂത്താട്ട് കുളത്ത് കള എന്ന സിനിമയുടെ ലൊക്കഷനിൽ നിന്നാണ് താരമെത്തിയത്. പിതാവ് തോമസും ടൊവിനോയോടൊപ്പം ഉണ്ടായിരുന്നു. ഇന്നസെൻറും കുടുംബവും ഇരിങ്ങാലക്കുടയിൽ വോട്ട് രേഖപെടുത്തി….

Read More