കൂടുതൽ മെലിഞ്ഞ ലുക്കിലുള്ള ഫഹദിനെ കണ്ട ആരാധകർ ഞെട്ടി!

കൂടുതൽ മെലിഞ്ഞ ലുക്കിലുള്ള ഫഹദിനെ കണ്ട ആരാധകർ ഞെട്ടി!

ഓരോ തവണയും ക്യാമറയ്ക്ക് മുന്നിലെത്തുമ്പോഴും പ്രേക്ഷകർക്ക് വേറിട്ട കാഴ്ചാനുഭവം സമ്മാനിക്കാൻ വളരെ ശക്തമായി ശ്രമിക്കുന്ന അഭിനേതാക്കളിലൊരാളാണ് നടൻ ഫഹദ് ഫാസിൽ. ഫഹദിൻ്റെ ആരാധകർക്ക് തങ്ങളുടെ പ്രിയതാരം വീണ്ടുമൊരു അത്ഭുതമായി മാറുകയാണ്. ഫഹദ് നായകനാകുന്ന പുതിയ ചിത്രമാണ് ജോജി. ഈ ചിത്രത്തിനായി ഫഹദ് സ്വീകരിച്ചിരിക്കുന്ന ഏറ്റവും പുതിയ ഗെറ്റപ്പാണ് സോഷ്യൽ മീഡിയയിൽ ഇപ്പോൾ വെെറലായി മാറിയിരിക്കുന്നത്.നടിയും നിർമ്മാതാവും ഫഹദിൻ്റെ ഭാര്യയുമായ നസ്രിയ പങ്കുവെച്ച ഫഹദിൻ്റെ പുതുപുത്തൻ ചിത്രമാണ് ആരാധകർ ഇപ്പോൾ ഏറ്റെടുത്തിരിക്കുന്നത്. മുൻപ് ലൊക്കേഷനിൽ നിന്ന് നടൻ ബാബുരാജ് പുറത്ത് വിട്ട ഫഹദിനൊപ്പമുള്ള ചിത്രം സോഷ്യൽ മീഡിയ ഇരുകൈയ്യും നീട്ടി സ്വീകരിച്ചിരുന്നു. നസ്രിയ പങ്കവെച്ച പുത്തൻ ചിത്രത്തിന് താഴെ കമൻ്റുകളുമായി നിരവധി താരങ്ങളും ആരാധകരുമെത്തിയിട്ടുണ്ട്. ഇപ്പോൾ ഫഹദിനെ കാണാൻ പത്ത് വയസ്സ് കുറഞ്ഞത് പോലെയാണ് തോന്നുന്നതെന്നാണ് ആരാധകർ പറയുന്നത്. ഇക്കാ പൊളിയാണെന്നും മാസ്സാണെന്നുമൊക്കെ ആരാധകർ കമെന്റ് ചെയ്തിട്ടുണ്ട്. ജോജി…

Read More

മുടിയുടെ അറ്റം പിളരാതിരിക്കാൻ 5 കാര്യങ്ങൾ ശ്രദ്ധിക്കുക

മുടിയുടെ അറ്റം പിളരാതിരിക്കാൻ 5  കാര്യങ്ങൾ ശ്രദ്ധിക്കുക

മുടിയുടെ അറ്റങ്ങൾ പിളരുന്നത് ഇപ്പോൾ വലിയൊരു പൊരായ്മ തന്നെയാണ്. യഥാർത്ഥത്തിൽ തലമുടിയിൽ ഉണ്ടാവുന്ന പോഷകാഹാരക്കുറവുകളാണ് ഇത് ഉണ്ടാവുന്നതിന് പിന്നിലെ ഒരു പ്രധാന കാരണം. മുടിയുടെ അഗ്രഭാഗത്ത് ഉണ്ടാവുന്ന വിഭജനം മുടിയുടെ തകരാറിലേക്ക് നയിക്കുകയും വളർച്ചയെ തടസ്സപ്പെടുത്തുകയും ചെയ്യും. ശരീരത്തിലെ വിറ്റാമിൻ ബി 3, ബി 12 എന്നീ പോഷകങ്ങളിൽ കുറവുണ്ടാകുമ്പോഴാണ് നമ്മുടെ തലമുടിയുടെ അറ്റം പിളരുന്ന ലക്ഷണങ്ങൾ പ്രകടമാകുന്നത് എന്ന് പഠനങ്ങൾ വ്യക്തമാക്കുന്നു.നിങ്ങൾ ഹോർമോൺ പ്രശ്‌നങ്ങളാൽ ബുദ്ധിമുട്ട് അനുഭവിക്കുന്നുണ്ടെങ്കിലുമൊക്കെ ഇത്തരത്തിൽ മുടിയുടെ അറ്റം പിളരുന്നത് ഒരു പ്രധാന പ്രശ്നമായി മാറാനിടയുണ്ട്. മുടി വെട്ടാനായി എത്രത്തോളം കാലതാമസം എടുക്കുന്നുവോ അത്രത്തോളം അറ്റം പിളരാനും പൊട്ടിപ്പോവാനുമൊക്കെ സാധ്യതയുണ്ട്. മുടിയുടെ അറ്റം പിളരുന്നത് കെരാറ്റിനുകളുടെ പുറം പാളിയെ ബാധിക്കുന്നു. ഈ പ്രശ്‌നം ഒഴിവാക്കാനായി മാസത്തിലൊരിക്കലെങ്കിലും മുടിയുടെ അറ്റം മാത്രം ചെറുതായി വെട്ടിക്കൊടുക്കാൻ ശുപാർശചെയ്യുന്നു.തലമുടിക്ക് ചൂട് നൽകുന്ന ഉപകരണങ്ങളായ ഹെയർ ഡ്രയറുകളും ബ്ലോവറുകളുമൊക്കെ…

Read More

ചർമ്മത്തിലെ നിറവ്യത്യാസം അകറ്റാം ഈ കാര്യങ്ങളിലൂടെ…

ചർമ്മത്തിലെ  നിറവ്യത്യാസം അകറ്റാം ഈ കാര്യങ്ങളിലൂടെ…

ചർമ്മത്തിന് നിറം നൽകുന്ന മെലാനിനുകൾ അമിതമായി ഉൽ‌പാദിപ്പിക്കപ്പെടുമ്പോഴാണ് സ്കിൽ പിഗ്മെന്റേഷൻ ഉണ്ടാവുന്നത്. മുഖത്തിൻറെ നിറം മങ്ങുന്നതോടൊപ്പം തവിട്ടുനിറത്തിലുള്ള പാച്ചുകളും ഇതിനോടൊപ്പം ചർമ്മത്തിൽ പ്രത്യക്ഷപ്പെടുന്നു. തവിട്ടുനിറത്തിലുള്ള സ്കിൻ പാച്ചുകളുടെ രൂപത്തിലാണ് മെലാസ്മ ലക്ഷണങ്ങൾ ഉണ്ടാവുക. റോസാസിയ, സോറിയാസിസ്, എക്‌സിമ, കോൺടാക്റ്റ് ഡെർമറ്റൈറ്റിസ് തുടങ്ങിയവയോടൊപ്പം ചർമ്മത്തിലുണ്ടാകുന്ന തിണർപ്പ്, മുഖക്കുരു, റിംഗ് വോർം, എന്നിവയും ടീനിയ വെർസികോളർ, കാൻഡിഡിയസിസ് തുടങ്ങിയ ചർമ്മ അണുബാധകളുമൊക്കെ ചർമ്മത്തിൽ പിഗ്മെന്റേഷൻ പ്രശ്നങ്ങൾ ഉണ്ടാകുന്നതിനുള്ള ചില കാരണങ്ങളാണ്. സ്കിൻ പിഗ്മെന്റേഷൻ കൈകാര്യം ചെയ്യാൻ നിങ്ങളെ സഹായിക്കുന്ന ചില വഴികൾ ഇന്ന് നമുക്ക് അറിയാം. ചർമ്മത്തിലെ പിഗ്മെന്റേഷൻ പ്രശ്നങ്ങൾ പരമാവധി കുറക്കാനായി ദിവസവും SPF 30 യിൽ കുറയാത്ത സൺസ്ക്രീനുകൾ ഉപയോഗിക്കുക. ഓരോ 4 മണിക്കൂറിനു ശേഷവും സൺസ്ക്രീൻ പ്രയോഗിക്കുക.ചർമത്തിലെ പിഗ്മെന്റേഷൻ പ്രശ്നങ്ങളെ കൈകാര്യം ഏറ്റവും മികച്ചതാണ് ആപ്പിൾ സിഡർ വിനാഗിരി. നിങ്ങളുടെ ചർമ്മസംരക്ഷണ ദിനചര്യയുടെ ഭാഗമായി ദിവസവും…

Read More

മലബന്ധത്തിന് വെളിച്ചെണ്ണയിലുണ്ട് പരിഹാരം!

മലബന്ധത്തിന് വെളിച്ചെണ്ണയിലുണ്ട് പരിഹാരം!

അനാരോഗ്യകരമായ ഭക്ഷണശീലം ആണ് മലബന്ധം ഉണ്ടാകാൻ പ്രധാന കാരണം. പ്രായ ഭേദമില്ലാതെ ഇന്ന് പലരെയും അലട്ടുന്ന പ്രശ്നമാണ് ഇത്. കൂടാതെ പല രോഗങ്ങളുടെയും പ്രാരംഭ ലക്ഷണമായും മലബന്ധത്തെ കണക്കാക്കാം. മലബന്ധം അകറ്റാൻ പല തരത്തിലുള്ള മരുന്നുകൾ നാം കഴിക്കാറുണ്ട്.അയമോദകം ചേർത്ത വെള്ളം മുതൽ കൊന്ന ഇലകൾ വരെ മലബന്ധത്തിനുള്ള പല തരത്തിലുള്ള ഒറ്റമൂലികൾ ലഭ്യമാണ്. ഈ പരിഹാരങ്ങളെല്ലാം പരീക്ഷിച്ചിട്ടും നിങ്ങളുടെ ക്രമരഹിതമായ മലവിസർജ്ജനം മെച്ചപ്പെട്ടിട്ടില്ലെങ്കിൽ, നിങ്ങൾക്ക് ധൈര്യമായി വെളിച്ചെണ്ണയെ ഇതിനായി ആശ്രയിക്കാം. വെളിച്ചെണ്ണ എന്തുകൊണ്ടും ഒരു തികഞ്ഞ ഭക്ഷ്യ ചേരുവയാണ്. ഇവയുടെ അത്ഭുതകരമായ ആരോഗ്യ ഗുണങ്ങളെ കുറിച്ച് ശാസ്ത്രവും ആയുർവേദവും ഒരുപോലെ ഉറപ്പ് നൽകുന്നു.ഈ എണ്ണയിൽ ധാരാളം മീഡിയം ചെയിൻ ഫാറ്റി ആസിഡുകൾ (എംസി‌എഫ്‌എ) അടങ്ങിയിട്ടുണ്ടെന്ന് വിശ്വസിക്കപ്പെടുന്നു, ഇത് മലവിസർജ്ജനം ഉത്തേജിപ്പിക്കാനും മലം മയപ്പെടുത്താനും സഹായിക്കുന്നു. മീഡിയം ചെയിൻ ഫാറ്റി ആസിഡുകൾ മീഡിയം ചെയിൻ ട്രൈഗ്ലിസറൈഡുകളിൽ (എംസിടി)…

Read More

ഈ ഭക്ഷണങ്ങൾ കൊണ്ട് പല്ല് വെളുപ്പിക്കാൻ സാധിക്കും!

ഈ ഭക്ഷണങ്ങൾ കൊണ്ട് പല്ല് വെളുപ്പിക്കാൻ സാധിക്കും!

പല്ലിന് മഞ്ഞനിറമാണ് പലരുടേയും പ്രശ്‌നം. പല്ലിന് നിറം ലഭിയ്ക്കാൻ സഹായിക്കുന്ന പല ഘടകങ്ങളുമുണ്ട്. ഇതിൽ ചില ഭക്ഷണങ്ങളും ഉൾപ്പെടുന്നു. ചില ഭക്ഷണങ്ങൾ പല്ലിന്റെ നിറം കെടത്തുമ്പോൾ ചിലത് നിറം നൽകാൻ സഹായിക്കുന്നു. അതിനാൽ പല്ലിന് നിറം നൽകാൻ സഹായിക്കുന്ന ചില സ്വാഭാവിക ഭക്ഷണങ്ങളെക്കുറിച്ചറിയാം. ആരോഗ്യത്തിന് മാത്രമല്ല, പല്ലിന് നിറം നൽകാനും സഹായിക്കുന്ന ഒന്നാണ് ആപ്പിൾ കഴിക്കുന്നത് കൊണ്ട്. ആപ്പിളിൽകൂടിയ അളവിൽ മാലിക് ആസിഡ് അടങ്ങിയിട്ടുണ്ട്. ഇത് ചില ടൂത്ത് പേസ്റ്റുകളിൽ ഉപയോഗിക്കുന്നു. മാലിക് ആസിഡ് ഉമിനീർ വർദ്ധിപ്പിക്കും, ഇത് പല്ലുകൾ വൃത്തിയാക്കുകയും കറ നീക്കം ചെയ്യാൻ സഹായിക്കുകയും ചെയ്യുന്നുവെന്ന് 2013 ൽ ഗ്രെനഡ സർവകലാശാലയിൽ നടത്തിയ പഠനത്തിൽ പറയുന്നു. അതുപോലെ തന്നെ ബ്രോമെലൈൻ അടങ്ങിയിരിക്കുന്ന ഒരേയൊരു ഭക്ഷണമാണ് പൈനാപ്പിൾ. ഇത് പല്ലിന് നിറം നൽകാനും ദുർഗന്ധം തടയാനുമെല്ലാം ഗുണകരമാണ്. ഇന്റർനാഷണൽ ജേണൽ ഓഫ് ഡെന്റൽ ശുചിത്വത്തിൽ അടുത്തിടെ…

Read More

നിങ്ങളുടെ കൈകളിലെ ഞരമ്പുകൾ തെളിഞ്ഞു കാണുന്നുണ്ടോ? എന്നാൽ കാരണം ഇതാണ്

നിങ്ങളുടെ കൈകളിലെ ഞരമ്പുകൾ തെളിഞ്ഞു കാണുന്നുണ്ടോ? എന്നാൽ കാരണം ഇതാണ്

നിങ്ങളുടെ കൈകാലുകളിൽ ഞരമ്പുകൾ തെളിഞ്ഞു കാണാറുണ്ടോ? ഇവ ചർമ്മത്തിന്റെ ഉപരിതലത്തിൽ വ്യക്തമായി കാണുന്നത് എന്തുകൊണ്ടാണ്? ചിലപ്പോഴെങ്കിലും നിങ്ങളിൽ പലരും ഇത് പ്രായം കൂടുമ്പോൾ ഉണ്ടാകുന്ന മാറ്റമായി കണക്കാക്കിയേക്കാം. എന്നാൽ പ്രായക്കൂടുതൽ കൊണ്ട് മാത്രമല്ല ഇങ്ങനെ സംഭവിക്കുന്നത്. നിങ്ങളുടെ കൈകാലുകൾക്ക് അധിക ശ്രദ്ധ നൽകാതിരിക്കുന്നത്‌ പരുക്കനും ഞരമ്പുകൾ നിറഞ്ഞതുമായ കൈകൾ‌ക്കും കാലുകൾ‌ക്കും കാരണമായേക്കാം. തീർച്ചയായും, നിങ്ങളുടെ കൈകളിൽ വീർത്ത ഞരമ്പുകൾ കാണപ്പെടുന്നതിനുള്ള ഏറ്റവും സാധാരണ കാരണം വാർദ്ധക്യമാണ്. എന്നാൽ നിങ്ങളുടെ കൈകളിൽ ഞരമ്പുകൾ തെളിഞ്ഞു കാണുന്നതിന്റെ കാരണം തീർത്തും വ്യത്യസ്തമായ ഒന്നാണ്. ശക്തിയേറിയ വ്യായാമങ്ങൾ ചെയ്യുന്നത് നിങ്ങളുടെ ധമനികളിലെ രക്തസമ്മർദ്ദം വർദ്ധിപ്പിക്കും. ഇത് നിങ്ങളുടെ പേശികളെ കഠിനമാക്കുകയും സിരകളെ ചർമ്മത്തിന്റെ ഉപരിതലത്തിലേക്ക് തള്ളിവിടുകയും നിങ്ങളുടെ കൈകളിലെ ഞരമ്പുകൾ വെളിവാകുകയും ചെയ്യും. ചർമ്മത്തിന് പ്രായമാകുന്നതിനനുസരിച്ച് അധിക പരിചരണം ആവശ്യമാണ്. ഒപ്പം, നിങ്ങളുടെ കൈകളെ പരിപാലിക്കുന്നതും ഇതിൽ ഉൾപ്പെടുന്നു. എന്നിരുന്നാലും, നിങ്ങളുടെ…

Read More

രാവിലെ പല്ലു തേയ്ക്കും മുന്‍പു വെള്ളം കുടിക്കുന്നത് പതിവാക്കൂ..

രാവിലെ പല്ലു തേയ്ക്കും മുന്‍പു വെള്ളം കുടിക്കുന്നത് പതിവാക്കൂ..

സാധാരണ നാം വെള്ളം കുടിയ്ക്കുക പല്ല് തേച്ചതിന് ശേഷമാണ്. ഇതാണ് ആരോഗ്യകരമെന്നാണ് നാം പൊതുവേ പറയുന്നത്. എന്നാൽ രാവിലെ പല്ലു തേയ്ക്കുന്നതിനു മുൻപായോ ശേഷമോ വെള്ളം കുടിയ്‌ക്കേണ്ടത് എന്നതിനെ സംബന്ധിച്ച് പലർക്കും സംശയമുണ്ട്. പല്ലു തേയ്ക്കുന്നതിന് മുൻപ് വെള്ളം കുടിയ്ക്കുന്നത് വൃത്തിപരമായി മോശം ശീലമെന്നാണ് തോന്നാമെങ്കിലും ഇത് ആരോഗ്യപരമായി നൽകുന്ന ഗുണങ്ങൾ നിരവധിയാണ്. പല്ല് തേയ്ക്കുന്നതിൻ മുൻപ് വെള്ളം കുടിയ്ക്കുന്നത് ബിപി നിയന്ത്രണത്തിന് ഗുണകരമാണ്. ഇത് ബിപി കുറയ്ക്കാൻ സഹായിക്കുന്നു. ബിപി കുറയ്ക്കാൻ മാത്രമല്ല, രക്തത്തിലെ ഗ്ലൂക്കോസ് തോത് നിയന്ത്രിയ്ക്കാൻ, അതായത് പ്രമേഹം നിയന്ത്രിയ്ക്കാൻ കൂടി ഇത് ഏറെ ഗുണകരമാണെന്നു വേണം, പറയുവാൻ. ഇത്തരം ഘടകങ്ങളെല്ലാം തന്നെ ഹൃദയാരോഗ്യത്തിന് ഏറെ ഗുണകരമാണ്. ശരീരത്തിന് പ്രതിരോധ ശേഷി വർദ്ധിപ്പിയ്ക്കാൻ ബ്രഷ് ചെയ്യുന്നതിന് മുൻപായുള്ള വെളളം കുടി സഹായിക്കുമെന്ന് പഠനങ്ങൾ പറയുന്നു. ഇതിലൂടെ രോഗപ്രതിരോധ സംവിധാനം കൂടുതൽ പ്രവർത്തന ക്ഷമമാകുന്നു….

Read More

നിങ്ങൾ കപ്പലണ്ടി കഴിച്ചാലുടൻ വെള്ളം കുടിക്കുന്നവരാണോ?

നിങ്ങൾ കപ്പലണ്ടി കഴിച്ചാലുടൻ വെള്ളം കുടിക്കുന്നവരാണോ?

മാംസ്യം, ആരോഗ്യകരമായ കൊഴുപ്പ്, ധാതുക്കളായ കോപ്പർ, മാംഗനീസ്, പൊട്ടാസ്യം, കാത്സ്യം, ഇരുമ്പ്, മഗ്നീഷ്യം, സിങ്ക്, സെലെനിയം തുടങ്ങിയവ ഉൾപ്പെടുന്ന ഒന്നാണ് കപ്പലണ്ടി. ഇത് കഴിച്ചു കഴിഞ്ഞാൽ ദാഹം തോന്നുന്നത് സ്വാഭാവികമാണ്. നാം ഇതിനു ചെയ്യുക ഇതിനു മീതേ വെള്ളം കുടിയ്ക്കുകയെന്നതാണ്. എന്നാൽ നിലക്കലട കഴിച്ച ഉടൻ വെള്ളം കുടിയ്ക്കുന്നത് ആരോഗ്യത്തിന് ഏറെ ദോഷകരമാണ്. നിലക്കടല പൊതുവെ ഡ്രൈ ആണ്. അത് കൊണ്ട് തന്നെ ഇത് കഴിച്ച ഉടനെ ദാഹം കൂടും. കൂടാതെ നിലക്കടലയിൽ ധാരാളം എണ്ണ അടങ്ങിയിട്ടുണ്ട്. എണ്ണ അടങ്ങിയ ഭക്ഷണം കഴിച്ച ഉടനെ വെള്ളം കുടിച്ചാൽ അത് അന്നനാളത്തിൽ കൊഴുപ്പ് അടിഞ്ഞ് കൂടാനും ചുമ വർധിപ്പിക്കാനും മറ്റു പലതരത്തിലുള്ള ആരോഗ്യ പ്രശ്നങ്ങൾക്കും കാരണമാകും. കപ്പലണ്ടി അഥവാ നിലക്കലടല ശരീരത്തിൽ ചൂടാണ് ഉൽപാദിപ്പിയ്ക്കുന്നത്‌. അത് കൊണ്ട് തന്നെ കടല കഴിച്ച ഉടനെ ധാരാളം വെള്ളം കുടിക്കാൻ തോന്നും….

Read More

ഉറങ്ങുന്നതിനു മുൻപ് ഈ കാര്യങ്ങൾ സൗന്ദര്യ സംരക്ഷണത്തിൽ ഉൾപ്പെടുത്തൂ

ഉറങ്ങുന്നതിനു മുൻപ് ഈ കാര്യങ്ങൾ സൗന്ദര്യ സംരക്ഷണത്തിൽ ഉൾപ്പെടുത്തൂ

നല്ല ഉറക്കം നിങ്ങളുടെ മനസ്സിനും ശരീരത്തിനും വിശ്രമം പകർന്നു നൽകിക്കൊണ്ട് ഒരു പുതിയ ദിവസത്തെ ഉന്മേഷത്തോടെ വരവേൽക്കാൻ വഴിയൊരുക്കുന്നു. നമ്മുടെ ശരീരസൗന്ദര്യം പോലും നല്ല ഉറക്കത്തെ ആശ്രയിച്ചിരിക്കുന്നു. കാരണം ഉറങ്ങുമ്പോൾ ശരീരം എല്ലാ കോശങ്ങളെയും ടിഷ്യുകളെയും വേഗത്തിൽ നന്നാക്കുകയും വീണ്ടും പുനരുജ്ജീവിപ്പിക്കുകയും ചെയ്യുന്നു. ഒരു നീണ്ട ദിവസത്തിൻ്റെ കഷ്ടതകൾ നമ്മുടെ ചർമ്മത്തിൽ വരുത്തിയ മുഴുവൻ നാശനഷ്ടങ്ങളെ സുഖപ്പെടുത്താൻ ഉറക്കം സഹായിക്കും.ശരിയായ രീതിയിൽ ചർമത്തെ പരിപാലിക്കാത്തത് നേർത്ത വരകൾ അടക്കമുള്ള അകാല വാർദ്ധക്യലക്ഷണങ്ങളെ എടുത്തുകാട്ടുന്നു. അതുകൊണ്ടുതന്നെ ഇതെല്ലാം പരിഹരിക്കാനായി ചില ശീലങ്ങൾ പാലിക്കേണ്ടതുണ്ട്. ഉറങ്ങുന്നതിനു മുമ്പ് കുറച്ച് നല്ല സൗന്ദര്യ നുറുങ്ങുകൾ പരിശീലിക്കുന്നതിലൂടെ നിങ്ങളുടെ സൗന്ദര്യ സംരക്ഷണത്തെ കൂടുതൽ ഊർജ്ജസ്വലമാക്കി മാറ്റിയെടുക്കാനാകും.നന്നായി മേക്കപ്പ് നീക്കം ചെയ്തു മുഖം കഴുകി വൃത്തിയാക്കിയ ശേഷമാണ് കിടന്നുറങ്ങുന്നതെങ്കിൽ രാത്രി മുഴുവൻ ചർമസുഷിരങ്ങൾക്ക് ശരിയായി ശ്വസിക്കാനും അടുത്ത ദിവസം ചർമ്മ പ്രശ്നങ്ങളൊന്നുമില്ലാതെ പുതുമയോടെ ഉണരാനും…

Read More

സൂപ്പർ ഹീറോ ആകാൻ നടൻ വിജയിയും, സംവിധാനം പാ രഞ്ജിത്തും !

സൂപ്പർ ഹീറോ ആകാൻ നടൻ വിജയിയും, സംവിധാനം പാ രഞ്ജിത്തും !

ആരാധകർ കാത്തിരിക്കുകയാണ് വിജയ് നായകനാകുന്ന മാസ്റ്റർ എന്ന ചിത്രത്തിനായി. ലോഗേഷ് കനകരാജ് സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ ടീസറും ഗാനങ്ങളുമെല്ലാം ഇതിനോടകം തന്നെ സൂപ്പർഹിറ്റുകളായി മാറിയിട്ടുണ്ട്. കൊവിഡ് പശ്ചാത്തലത്തിൽ ചിത്രത്തിന്റെ റിലീസ് നീണ്ടു പോവുകയാണ്. ഇതിനിടെ ആരാധകർക്ക് കൂടുതൽ ആവേശം ലഭിക്കുന്നൊരു വാർത്തയാണ് ഇപ്പോൾ പുറത്ത് വരുന്നത്. സംവിധായകൻ പാ രഞ്ജിത്തും നടൻ വിജയിയും കെെകോർക്കുന്നുവെന്നാണ് തമിഴകത്തു നിന്നുമുള്ള റിപ്പോർട്ടുകൾ. താൻ ഒരു സൂപ്പർ ഹീറോ ചിത്രത്തിന്റെ കഥ വിജയിയുമായി സംസാരിച്ചു. കഥ അദ്ദേഹത്തിന് ഇഷ്ടമായെന്നും പാ രഞ്ജിത്ത് പറയുന്നു. കാലയുടെ റിലീസിന് പിന്നാലെയായിരുന്നു ഇത്. എന്നാൽ പിന്നീട് ഇതേക്കുറിച്ച് ചർച്ചകളൊന്നും നടന്നിരുന്നില്ല. പക്ഷെ നിലവിലെ സാഹചര്യത്തിൽ വിജയ് പാ രഞ്ജിത്ത് ചിത്രത്തിൽ അഭിനയിക്കുമെന്നാണ് റിപ്പോർട്ടുകൾ. അതേസമയം വിജയിയുടെ അടുത്ത സിനിമയെ കുറിച്ച് സ്ഥിരീകരണങ്ങളൊന്നും ലഭിച്ചിട്ടില്ല. മുരുഗദോസ് ചിത്രം ഉടനെ ആരംഭിക്കാൻ സാധ്യതയില്ല. മറ്റൊരു ചിത്രത്തിന്റെ ചിത്രങ്ങൾ നടന്നുവെങ്കിലും…

Read More