പണ്ടത്തെ ഭക്ഷണ ശീലങ്ങൾ വ്യത്യസ്തങ്ങളായിരുന്നു. മാത്രമല്ല, കഴിക്കുന്ന ഭക്ഷണങ്ങൾ ആരോഗ്യകരമാക്കാനുള്ള വഴികളും പലതുണ്ടായിരുന്നു. ചില ഭക്ഷണങ്ങൾ തന്നെ ആരോഗ്യത്തിന് ദോഷകരമെങ്കിലും ഇതിനെ ആരോഗ്യകരമാക്കാനുള്ള വഴികളും പഴയ തലമുറയ്ക്കുണ്ടായിരുന്നുവെന്നത് വാസ്തവമാണ്. കഞ്ഞിയെന്ന ഭക്ഷണം ശീലമാക്കിയവരാണ് നമ്മുടെ കാരണവന്മാർ. പാടത്തും പറമ്പിലും എല്ലുമുറിയോളം പണിയെടുത്ത് വിശപ്പു മാറ്റാനും വയറു നിറയ്ക്കാനും ഊർജത്തിനുമെല്ലാമായി കഞ്ഞി അവർ ശീലമാക്കിയിരുന്നു. കഞ്ഞി അഥവാ ഇതിലുളള ചോറ് കാർബോഹൈഡ്രേറ്റുകൾ അടങ്ങിയതാണ്. തടി കുറയ്ക്കാനും പ്രമേഹത്തിനുമൊന്നും നല്ലതുമല്ല. എന്നാൽ ഇതിനും കണ്ടെത്തിയിരുന്നു വഴി. കഞ്ഞിയിൽ അൽപം നെയ്യ് ചേർക്കു എന്നതായിരുന്നു അത്. കഞ്ഞിയിൽ നെയ്യ് ചേർക്കുന്നത്, അല്ലെങ്കിൽ ചോറിൽ നെയ്യ് ചേർക്കുന്നത് സ്വാദിന് മാത്രമല്ല, ആരോഗ്യത്തിനും ഏറെ നല്ലതാണ്. നെയ്യ് ഇത്തരത്തിൽ ചേർക്കുന്നതിന് കാരണങ്ങൾ പലതാണ്. ഇതിലൊന്ന് ദഹന പ്രക്രിയ ഇത് എളുപ്പമാക്കുന്നു എന്നതാണ്. കഞ്ഞിയിൽ നെയ്യ് ചേർക്കുന്നത് പെട്ടെന്ന് ദഹനം എളുപ്പമാക്കും. കഞ്ഞിയിൽ മാത്രമല്ല, നാം…
Read MoreDay: December 1, 2020
കടന്നു പോയ മാനസികാവസ്ഥകളെ പറ്റി പേളി മനസ്സ് തുറക്കുന്നു
തൻ്റെ ആദ്യ ബോളിവുഡ് ചിത്രമായ ലുഡോയുടെ വൻ വിജയത്തിന് പിന്നാലെ കുഞ്ഞോമനയ്ക്കായുള്ള കാത്തിരിപ്പിലാണ് പേളി മാണി. അവതാരകയായി ശ്രദ്ധ നേടിയ ശേഷം അഭിനേത്രിയായി തിളങ്ങുകയാണ് പേളി മാണി ഇപ്പോൾ. തൻറെ ഗർഭകാല വിശേഷങ്ങളൊക്കെ ആരാധകരുമായി പേളി പങ്കുവയ്ക്കാറുമുണ്ട്.ഇപ്പോൾ ഗർഭാവസ്ഥയുടെ അഞ്ചാം മാസത്തിലൂടെ കടന്ന് പോവുകയാണ്. ഗർഭകാലത്തെ പേളിയുടെ ഫോട്ടോഷൂട്ട് ചിത്രങ്ങളും വീഡിയോകളുമൊക്കെ സോഷ്യൽ മീഡിയയിൽ വൈറലാകാറുമുണ്ട്. ഇപ്പോഴിതാ പുതിയ വിശേഷമാണ് പേളി മാണി പങ്കുവെച്ചിരിക്കുന്നത്. പേളി ഇപ്പോൾ പറഞ്ഞിരിക്കുന്നത് ഗർഭാവസ്ഥയിൽ താൻ കടന്നുപോയ മാനസികാസ്ഥകളെ കുറിച്ചാണ്. തുടക്കത്തിലൊക്കെ ഞാൻ കരയാറുണ്ടായിരുന്നു. പിന്നെ കുറെ സങ്കടപ്പെടാൻ തുടങ്ങും. പിന്നെ അതുമായി പൊരുത്തപ്പെട്ട് തുടങ്ങിയെന്ന് പേളി കുറിച്ചിരിക്കുന്നു.തുടർന്ന് അതെന്നെ ഒരുപാട് ശക്തയാക്കി, ഇപ്പോൾ പഴയതു പോലെയല്ല. ഈ ജീവിതം നിങ്ങൾക്ക് ഇഷ്ടമുള്ളത് പോലെ ജീവിക്കാം. ഈ ലോകത്ത് നിങ്ങൾ കാണാൻ ആഗ്രഹിക്കുന്ന മാറ്റത്തിന് നിങ്ങൾ തന്നെ തുടക്കമിടൂ എന്നാണ് പേളി…
Read Moreറിലീസ് ചെയ്തു മണിക്കൂറിനുള്ളിൽ തന്നെ ട്രെൻ്റിംഗ് നമ്പർ വൺ ആയി ‘കരിക്ക്’
ഡിജിറ്റൽ പ്ലാറ്റ്ഫോമിലെ ഏറ്റവും കൂടുതൽ പ്രേക്ഷകർ കൂടെയുള്ള ചാനൽ ഏതെന്ന ചോദ്യത്തിന് ഒരുറ്റ ഉത്തരമേ ഉള്ളു അത് കരിക്ക് ആണ് എന്നത്. കരിക്ക് പുറത്ത് വിടുന്ന വീഡിയോകൾക്കെല്ലാം തന്നെ അപ്ലോഡ് ചെയ്ത് മണിക്കൂറുകൾക്കുള്ളിൽ തന്നെ മില്യൺ കണക്കിന് കാഴ്ചക്കാരെയും ലഭിക്കാറുണ്ട്. ഒടുവിലായി കരിക്ക് ടീം പുറത്ത് വിട്ട ഡിജെ എന്ന കോമഡി വീഡിയോ ആണ് ഡിജിറ്റൽ തട്ടകത്തിലെ സംസാരവിഷയം. ഇത്രയധികം മലയാളികൾക്കിടയിൽ റീച്ച് ഉള്ള വേറെ എന്തെങ്കിലും ഒരു പരിപാടി ഉണ്ടോ എന്നത് സംശയമാണ്. തിയ വീഡിയോയിലെ കണ്ടൻ്റിനെ പറ്റിയും കൌണ്ടറുകളെ പറ്റിയും സമ്മിശ്രമായ പ്രതികരണങ്ങളാണ് സോഷ്യൽ മീഡിയയിൽ കാണാനാകുന്നത്. കരിക്ക് ഓരോ വീഡിയോകളായി മുന്നേറുന്തോറും ക്യാമറയിൽ നടത്തുന്ന പരീക്ഷണങ്ങളെയും ചിലർ പ്രശംസിക്കുന്നുണ്ട്. അഭിനയവും കോമഡികളും കൗണ്ടറുകളും കൊണ്ട് പ്രേക്ഷക മനസ്സേറിയവർ തന്നെയാണ് കരിക്കിൻ്റെ ഓരോ വീഡിയോയ്ക്കും പിന്നിലുള്ളത് എന്നതാണ് സൈബറിടം ചൂണ്ടിക്കാട്ടുന്ന മറ്റൊരു മേന്മ.കരിക്കിൻ്റെ ഉജ്ജ്വലമായ…
Read Moreസാധിക നായികയാകുന്ന സസ്പെൻസ് ത്രില്ലർ ‘ബാച്ചിലേഴ്സ്’!
ടെലിവിഷൻ പ്രേക്ഷകരുടെ പ്രിയങ്കരിയായ നടിയാണ് സാധിക വേണുഗോപാൽ. സീരിയലുകളിലും ടെലിവിഷൻ ഷോകളിലും സ്ഥിരസാന്നിധ്യമായ സാധിക സോഷ്യൽ മീഡിയയിലും വളരെ സജീവമാണ്. നടി എന്നതിനപ്പുറം നല്ലൊരു മോഡൽ കൂടിയാണ് സാധിക. സോഷ്യൽ മീഡിയ സൃഷ്ടിക്കുന്ന വെല്ലുവിളികളോട് അതേരീതിയിൽ മറുപടി നൽകുന്ന സാധികയുടെ എല്ലാ വിശേഷങ്ങളും ആരാധകർ ഇരുകൈയ്യും നീട്ടിയാണ് സ്വീകരിക്കാറുള്ളത്. ഇപ്പോഴിതാ സാധികയുടെ ആരാധകർക്കൊരു സന്തോഷ വാർത്ത എത്തിയിരിക്കുകയാണ്. സാധിക നായികയാകുന്ന ഒരു മലയാള ചിത്രത്തിന് അണിയറയിൽ തുടക്കമായി കഴിഞ്ഞു. അടുത്തിടെ പുറത്ത് വിട്ട ചിത്രത്തിൻ്റെ മോഷൻ പോസ്റ്ററും മണിക്കൂറുകൾക്കകമാണ് സോഷ്യൽ മീഡിയയിൽ വൈറലായി മാറിയത്. ബാച്ചിലേഴ്സ് എന്ന് പേരിട്ടിരിക്കുന്ന സിനിമ സസ്പെൻസ് ത്രില്ലറായാണ് ഒരുക്കുന്നത്. കാളീഭാവത്തിൽ ഇരുകൈകളിലും രണ്ട് യുവാക്കളുടെ തല പിടിച്ച് ഉഗ്രരൂപിണിയായി മറ്റൊരു യുവാവിൻ്റെ തലയിൽ ചവിട്ടിക്കൊണ്ടിരിക്കുന്ന സാധികയെ ആണ് പോസ്റ്ററിൽ കാണാനാകുന്നത്. കൂടാതെ യുവാക്കളുടെ ഇടയിൽ ഇപ്പോൾ സംഭവിച്ചു കൊണ്ടിരിക്കുന്ന മൂല്യച്യുതിയാണ് ഈ…
Read Moreമനസ്സിനെ കുളിർപ്പിക്കും മഞ്ജു കാഴ്ചകൾ കാണാം
തൂവെള്ള നിറത്തിൽ മഞ്ഞു പുതച്ച് കിടക്കുന്ന കാഴ്ച്ചയാണ് എങ്ങും. മുതിർന്നവരും ഇവിടെയെത്തിയാൽ മഞ്ഞിൽ കളിക്കാനുള്ള പ്രവണതയുണ്ടാകും. അത്തരത്തിൽ അണിഞ്ഞൊരുങ്ങിയിരിക്കുകയാണ് കാശ്മീർ. മാനംമുട്ടെ വളർന്നു നിൽക്കുന്ന പൈൻ മരങ്ങളും തടിയിൽ നിർമ്മിതമായ വീടുകളും തടാകങ്ങളും ഹിമാലയൻ മലിനിരകളുമെല്ലാം മഞ്ഞ് പുതച്ചിരിക്കുന്നു. കാശ്മീരിലെ ഗുൽമാർഗ് രാജ്യത്തെ തന്നെ പ്രധാനപ്പെട്ട സ്കീയിങ് ഡെസ്റ്റിനേഷൻ ആണ്. മഞ്ഞുകാലത്തിന്റെ മൂർധന്യാവസ്ഥയിൽ ടൗൺ മുഴുവനായി മഞ്ഞിൽ മൂടിയ അവസ്ഥയായിരിക്കും. ലോകത്തെ തന്നെ മികച്ച സ്കീയിങ് മേഖലയായി മാറുന്നു. കുത്തനെയുള്ള ഇറക്കം എന്തുകൊണ്ടും ഇതിന് അനുയോജ്യമായിരിക്കും. ഈ പ്രദേശത്ത് കേബിൾ കാർ റൈഡും സഞ്ചാരികൾക്ക് ആസ്വദിക്കാം. മരങ്ങളും നദികളും ചേർന്ന പ്രദേശമാണ് പഹൽഗാം. മറ്റ് കാലങ്ങളിലും പഹൽഗാം സുന്ദരിയായിരിക്കും. മഞ്ഞുകാലം ആരംഭിക്കുന്നതോടെ സൗന്ദര്യം ഇരട്ടിയാകുന്നു. ലിഡ്ഡർ നദിയുടെയും ഷെഷ്നാഗ് തടാകത്തിന്റെയും സംഗമ സ്ഥലത്താണ് പഹൽഗാം സ്ഥിതി ചെയ്യുന്നത്. കാശ്മീർ താഴ്വരയുടെ പടിഞ്ഞാറൻ ഭാഗത്ത് സ്ഥിതി ചെയ്യുന്ന ചെറിയ…
Read Moreഗർഭിണികൾ ഈ ജ്യൂസുകൾ കുടിക്കുക
പോഷകഗുണങ്ങളുള്ള ഭക്ഷണങ്ങൾ കഴിക്കേണ്ട സമയമാണ് ഗർഭകാലം. ഈ സമയത്ത് ഗർഭിണി കഴിക്കുന്ന ഭക്ഷണം ഗർഭസ്ഥ ശിശുവിന്റെ ആരോഗ്യത്തിനും വളർച്ചയ്ക്കും സഹായിക്കുന്നതാകണം. കുഞ്ഞിന് ആവശ്യമായ പോഷകങ്ങൾ ലഭിക്കാൻ ഗർഭിണി പഴങ്ങളും പച്ചക്കറികളുമൊക്കെ ആഹാരത്തിനൊപ്പം ചേർക്കുക. പഴച്ചാറുകൾ (juices) കഴിക്കുന്നത് ഗർഭസ്ഥ ശിശുവിന്റെ ആരോഗ്യത്തെ വളരെയധികം പരിപോഷിപ്പിക്കും. ചില ജ്യൂസുകളിലൂടെ ഗർഭസ്ഥ ശിശുവിന്റെ വളർച്ചയ്ക്കാവശ്യമായ പോഷകങ്ങൾ ലഭിക്കുന്നതോടൊപ്പം ഗർഭിണിയുടെ ആരോഗ്യം വർദ്ധിക്കുകയും ചർമ്മം കൂടുതൽ സുന്ദരമാകുകയും ചെയ്യും. ഗർഭസ്ഥ ശിശുവിന്റെ ബുദ്ധിവളർച്ചയ്ക്ക് മാതളനാരങ്ങാ ജ്യൂസ് വളരെയധികം സഹായിക്കും. മാതളനാരങ്ങയിൽ അടങ്ങിയിരിക്കുന്ന പോളിഫിനോൾസ് ഗർഭസ്ഥ ശിശുവിന്റെ ബുദ്ധിവളർച്ചയെ അനുകൂലമാക്കും. ഇതിൽ അടങ്ങിയിരിക്കുന്ന ആന്റി ഓക്സിഡന്റുകളായ ടാന്നിക് ആസിഡ്, തുടങ്ങിയവ പോളിഫിനോൾസിൽ ഉൾപ്പെടുന്നു. മാതളനാരങ്ങ ആഹാരക്രമത്തിന്റെ ഭാഗമാകുന്നത് രോഗപ്രതിരോധശേഷി വർധിപ്പിക്കാൻ സഹായിക്കുമെന്ന് ചില ഗവേഷകർ മുമ്പ് തന്നെ കണ്ടെത്തിയിരുന്നു.പോഷകങ്ങൾ ഏറെ അടങ്ങിയിരിക്കുന്ന പച്ചക്കറികളിലൊന്നാണ് ബീറ്റ റൂട്ട്. ഇത് ജ്യൂസ് രൂപത്തിലോ അല്ലാതെയോ കഴിക്കാം….
Read Moreഗർഭിണികൾ കുങ്കുമപ്പൂവ് കഴിക്കുമ്പോൾ ശ്രദ്ധിക്കുക!
ഗർഭകാലത്ത് പല ഗർഭിണികളും കഴിയ്ക്കുന്ന ഒന്നാണ് കുങ്കുമപ്പൂ. കുങ്കുമപ്പൂ പാലിൽ ചേർത്ത് കഴിച്ചാൽ കുഞ്ഞിന് നല്ല നിറം ലഭിക്കുമെന്ന ധാരണ ഒട്ടും ശരിയല്ല. ഒരു കുട്ടിയുടെ നിറം നിശ്ചയിക്കപ്പെടുന്നത് മാതാപിതാക്കളിലൂടെ ലഭിക്കുന്ന ജീനുകളുടെ അടിസ്ഥാനത്തിലാണ്.കുഞ്ഞിന്റെ നിറത്തിനു കാരണം ചില ജനിതക ഘടകങ്ങളാണ്. എന്നാൽ കുങ്കുമപ്പൂ കഴിയ്ക്കുന്നതിനാൽ ഗർഭകാലത്ത് പല ആരോഗ്യ ഗുണങ്ങളും ലഭിയ്ക്കുന്നുമുണ്ട്. ഇതിൽ അടങ്ങിയിരിക്കുന്ന തയാമിന്റെയും റിബോഫ്ളാവിന്റെയും സാന്നിധ്യമാണ് ഇതിന്റെ ഔഷധമൂല്യം വർധിപ്പിക്കുന്നത്. കുഞ്ഞിന് നിറം വർദ്ധിപ്പിക്കുമെന്നതിനേക്കാൾ ഉപരി ഇത്തരം ആരോഗ്യ ഗുണങ്ങൾ മുന്നിൽ കണ്ടാണ് പല ഗർഭിണികളും ഈ കാലത്ത് കുങ്കുമപ്പൂ കഴിക്കുന്നത്. അതേ സമയം കുങ്കുമപ്പൂ കഴിയ്ക്കുമ്പോൾ ഗർഭിണികൾ ശ്രദ്ധിയ്ക്കേണ്ട പല കാര്യങ്ങളുമുണ്ട്. ഇത് കൂടുതൽ കഴിച്ചാൽ അബോർഷൻ പോലുള്ള സാധ്യതകൾക്ക് കാരണമാകുന്നു. കാരണം കുങ്കുമപ്പൂ ശരീരത്തിന്റെ ചൂട് വർദ്ധിപ്പിയ്ക്കും. ഇത് യൂട്രസ് സങ്കോച വികാസങ്ങൾക്ക് ഇട വരുത്തും. പ്രത്യേകിച്ചും ഗർഭത്തുടക്കത്തിൽ. ഇതിനാൽ…
Read Moreനിറവയറില്‍ നടി പാർവ്വതി കൃഷ്ണയുടെ ഡാന്‍സ് വൈറൽ
കുഞ്ഞതിഥിക്കായുള്ള കാത്തിരിപ്പിലാണ് നടി പാര്‍വതി കൃഷ്ണയും കുടുംബവും. അഭിനേത്രിയും അവതാരകയുമായ പാര്‍വതി കൃഷ്ണയും സംഗീത സംവിധായകനും അവതാരകനുമായ ബാലഗോപാലും പങ്കുവയ്ക്കുന്ന വിശേഷങ്ങളെല്ലാം തന്നെ വൈറലായി മാറാറുണ്ട്. അഭിനയം മാത്രമല്ല നൃത്തത്തിലും കഴിവ് തെളിയിച്ചിട്ടുള്ള താരമാണ് പാർവ്വതി കൃഷ്ണ. ഗര്‍ഭിണിയായിരിക്കെ നൃത്തം ചെയ്യുന്നതുമായി ബന്ധപ്പെട്ട് നിരവധി പേരായിരുന്നു താരത്തോട് സംശയങ്ങള്‍ ചോദിച്ചത്. സൂക്ഷിക്കണമെന്നുള്ള ഉപദേശങ്ങളായിരുന്നു ചിലര്‍ നല്‍കിയത്. നിരവധിപേർ വിമർശിക്കുകയും ചെയ്തിരുന്നു. ഗര്‍ഭിണിയായിരിക്കെ ഡാന്‍സ് ചെയ്യുന്നത് നല്ല അനുഭവമാണ്. മനസ്സിന് സന്തോഷവും ശരീരത്തിന് ഫ്ളക്സിബിലിറ്റിയുമാണ് കിട്ടുന്നത്. പഴയ നൂറ്റാണ്ടില്‍ ജീവിക്കുന്നവരാണ് തന്നെ വിമര്‍ശിക്കുന്നത്. എന്റെ പ്രവര്‍ത്തികള്‍ നിങ്ങളെ ബുദ്ധിമുട്ടിക്കുന്നുണ്ടെങ്കില്‍ അത് ഗൗനിക്കാതെ ബ്ലോക്ക് ചെയത് പോയ്ക്കോളാനായിരുന്നു പാര്‍വതി പറഞ്ഞത്. അതേസമയം ഡാന്‍സ് ചെയ്യുന്നതുമായി ബന്ധപ്പെട്ട വിമര്‍ശനങ്ങള്‍ തുടരുന്നതിനിടയിലാണ് പുതിയ വീഡിയോ പങ്കുവെച്ച് താരമെത്തിയിട്ടുള്ളത്. പൂവുക്കുള്‍ എന്ന ഗാനത്തിനൊപ്പമാണ് ബാലുവും പാര്‍വതിയും, ഇത്തവണ എത്തിയിരിക്കുന്നത്. ഒന്‍പത് മാസമായെന്നും വൈകാതെ തന്നെ…
Read More‘മാൻകൈൻഡ് ഫാർമ’ ബ്രാൻഡ് അംബാസ്സഡറായി നടൻ മോഹൻലാൽ
മുൻനിര ഫാർമസ്യൂട്ടിക്കൽ കമ്പനിയായ മാൻകൈൻഡ് ഫാർമയുടെ കോർപ്പറേറ്റ് ബ്രാൻഡ് അംബാസഡറായി നടൻ മോഹൻലാൽ. രാജ്യത്തെ മികച്ച നടന്മാരിൽ ഒരാളായ മോഹൻലാലിനെ ബ്രാൻഡ് അംബാസറാക്കുന്നതിലൂടെ ദക്ഷിണേന്ത്യയിൽ സാന്നിധ്യം ഉറപ്പിക്കുന്നതിനും, ജനങ്ങൾക്ക് മികച്ച ഗുണനിലവാരമുള്ള മരുന്നുകൾ താങ്ങാനാവുന്ന വിലയിൽ നൽകുന്നതുമാണ് അംബാസഡർഷിപ്പിന്റെ ലക്ഷ്യം. ഇന്ത്യൻ ഫാർമസ്യൂട്ടിക്കൽ വ്യവസായത്തിൽ നാലാം സ്ഥാനത്താണ് മാൻകൈൻഡ് ഫാർമ. അതേസമയം “ആത്മനിർഭർ ഭാരതത്തിന്റെ ആത്മാവിനെ പ്രതിനിധീകരിക്കുന്ന ഒരു കമ്പനിയെന്ന നിലയിലും, രാജ്യത്തിലെ വിദൂര പ്രദേശങ്ങളിൽ താമസിക്കുന്നവരുടെ ജീവിതത്തെ സ്പർശിച്ചിട്ടുള്ള ഒരു കമ്പനിയെന്ന നിലയിലും മാൻകൈൻഡ് ഫാർമയുമായി സഹകരിക്കുന്നതിൽ താൻ അഭിമാനിക്കുന്നുവെന്നും, ഒപ്പം സമൂഹത്തെ ഒരുമിച്ച് സേവിക്കാൻ ആഗ്രഹിക്കുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി. കൂടാതെ മാൻകൈൻഡ് ഫാർമയുടെ കോർപ്പറേറ്റ് ബ്രാൻഡ് അംബാസഡറാകാൻ കഴിഞ്ഞതിൽ സന്തോഷമുണ്ടെന്ന് മോഹൻലാൽ അഭിപ്രായപ്പെട്ടു. മാത്രമല്ല, സി എസ് ആർ പദ്ധതികളിലൂടെ സമൂഹത്തിന് കൈത്താങ്ങാകാൻ ആഗ്രഹിക്കുന്ന ഒരു കമ്പനിയെന്ന നിലയിൽ, സാമൂഹിക പ്രശ്നങ്ങളിൽ നിരന്തരമായി ഇടപെടലുകൾ…
Read Moreഇത്തവണ മത്സരിക്കാൻ ഇവരും ഒപ്പമുണ്ട് എന്നാൽ സിനിമയിലെന്ന് മാത്രം
കേരളത്തിലെ തദ്ദേശ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പ് തീയതി അടുത്ത് കൊണ്ടിരിക്കുകയാണ്. ഇലക്ഷൻ പ്രചരണങ്ങളും രാഷ്ട്രീയ വാഗ്ദാനങ്ങളും എല്ലായിടത്തും കൊടുമ്പിരി കൊണ്ടിരിക്കുന്ന ഈ സമയത്ത് പ്രൊമോഷണൽ പോസ്റ്ററുകളും അതേ നാണയത്തിൽ ഇറക്കി സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടി കൊണ്ടിരിക്കുകയാണ്. വ്യത്യസ്തമായ പോസ്റ്റർ പരീക്ഷണവുമായി പ്രേക്ഷകരെ സ്വന്തമാക്കാൻ എത്തിയിരിക്കുകയാണ് ‘മെമ്പർ രമേശൻ 9-ാം വാർഡ്’ എന്ന സിനിമ ടീം. കൊറോണ കാരണം സോഷ്യൽ മീഡിയയിലൂടെയാണ് എല്ലാ മുന്നണികളുടെയും പ്രചരണം നടക്കുന്നത്. ഈ സമയത്ത് സ്ഥാനാർത്ഥികളുടെ പോസ്റ്ററുകളുടെ ഇടയിൽ സിനിമ നടൻമാരുടെ പോസ്റ്ററുകൾ കൂടിയെത്തിയതോടെ ജനങ്ങളിൽ ആശയകുഴപ്പവും ഒപ്പം കൗതുകവുമായി. എന്നാൽ പിന്നീടാണ് അത് മെമ്പർ രമേശൻ 9 ആം വാർഡ് എന്ന അർജുൻ അശോകൻ നായകനാകുന്ന സിനിമയുടെ പോസ്റ്ററുകൾ ആയിരുന്നു എന്ന് ഏവർക്കും മനസ്സിലായത്. ബോബൻ&മോളി എൻറർറ്റൈൻമെൻറ്സിൻറെ ബാനറിൽ നവാഗതരായ ആൻറോ ജോസ് പെരേര, എബി ട്രീസ പോൾ എന്നിവർ രചനയും…
Read More