സഞ്ചാരികളുടെ പറുദീസയായ പൊന്മുടി ടൂറിസ്റ്റ് കേന്ദ്രം എന്ന് തുറക്കുമെന്ന കാര്യത്തിൽ ഇനിയും വ്യക്തത ലഭിച്ചിട്ടില്ല. ഗവി, ആതിരപ്പള്ളി, മൂന്നാർ തുടങ്ങിയ നിരവധി ടൂറിസ്റ്റ് കേന്ദ്രങ്ങളും ബീച്ചുകളും ഘട്ടംഘട്ടമായി സന്ദർശകർക്കായി തുറന്നുകൊടുത്തിട്ടും ഇക്കോടൂറിസ്റ്റ് കേന്ദ്രങ്ങളുടെ പട്ടികയിലുൾപ്പെടുന്ന പൊന്മുടി തുറക്കാത്തതിൽ പ്രതിഷേധം ഉയരുകയാണ്. പൊന്മുടിയിലെ സന്ദർശകരുടെ നടത്തിപ്പ് ചുമതല വനം സംരക്ഷണസമിതിക്കാണ്. പൊന്മുടി തുറക്കുന്നതിന് ശക്തമായ വിയോജിപ്പ് രേഖപ്പെടുത്തുന്നതും വി.എസ്.എസാണ്. ഏതെങ്കിലും കാരണവശാൽ ഒരു കൊവിഡ് രോഗിയെങ്കിലും ഇവിടെ എത്തുകയാണെങ്കിൽ അത് വലിയ വ്യാപനത്തിന് വഴിതെളിക്കുമെന്നാണ് ഇവരുടെ വിലയിരുത്തൽ. പൊന്മുടി സന്ദർശിക്കാനും നൂറുകണക്കിന് സഞ്ചാരികൾ കഴിഞ്ഞ മാസം ജില്ലയിലെ വിവിധ ടൂറിസം കേന്ദ്രങ്ങൾ തുറന്നപ്പോൾ ഇവിടേയ്ക്ക് എത്തിയിരുന്നു. എന്നാൽ വനം വകുപ്പും പോലീസും ചേർന്ന് ഇവരെ മടക്കി അയയ്ക്കുകയായിരുന്നു. ഇപ്പോഴും അവധിദിവസങ്ങളിൽ നൂറുകണക്കിന് വാഹനങ്ങളാണ് പൊന്മുടി കാണാനെത്തുന്നത്. എന്നാൽ ഇവരെയെല്ലാം ആനപ്പാറ ചെക്പോസ്റ്റിൽ തടഞ്ഞ് തിരിച്ചയക്കുകയാണ് പതിവ്. ഡിസംബറോടെ സഞ്ചാരികളെ…
Read MoreDay: November 30, 2020
ആമേര്‍ കോട്ടയ്ക്കുള്ളില്‍ ആന സഫാരി നടത്താന്‍ രാജസ്ഥാന് സര്‍ക്കാരിന്റെ അനുമതി
രാജസ്ഥാൻ സർക്കാർ ജയ്പൂരിലെ പ്രശസ്തമായ ആമേർ കോട്ടയ്ക്കുള്ളിൽ ആന സഫാരി നടത്താൻ അനുമതി നൽകി. ടൂറിസത്തെ പൂർണമായും ആശ്രയിച്ചിരിക്കുന്ന ആന സഫാരിക്കാരുടെ ക്ഷേമം മുന്നിൽ കണ്ടാണ് ഈ തീരുമാനം. ആമേർ കോട്ട, ഹതി ഗാവോൺ പ്രദേശങ്ങൾക്ക് സമീപമുള്ളവരുടെ പലരുടെയും ഉപജീവന മാർഗമായിരുന്നു ആന സവാരി. സർക്കാരിന്റെ പുതിയ തീരുമാനം ആശ്വാസകരമായിരിക്കുകയാണ്. കൊറോണ വൈറസ് പൊട്ടിപ്പുറപ്പെട്ടതിനാൽ ആന സവാരി നിരോധിച്ചിരുന്നു. മാർച്ച് 18 നാണ് നിരോധനം നടപ്പാക്കിയത്. നിലവിൽ, വിനോദ സഞ്ചാരികൾക്കായി ആമേർ കോട്ടയിൽ ആന സവാരി രാവിലെ 8 നും 11 നും ഇടയിൽ സംഘടിപ്പിക്കും. അതും കൊവിഡ് 19ുമായി ബന്ധപ്പെട്ട കർശനമായ പ്രോട്ടോക്കോളുകൾ പാലിച്ച്. സഞ്ചാരികളും ആന സവാരി നടത്തിപ്പുക്കാരും നിർബന്ധമായും മാസ്ക് ധരിച്ചിരിക്കണം. കൂടാതെ, സവാരിക്ക് മുമ്പ് തെർമൽ സ്ക്രീനിംഗ് നിർബന്ധമാണ്. മുമ്പും ശേഷവും വിനോദസഞ്ചാരികളും നടത്തിപ്പുകാരം കൈകൾ സാനിറ്റൈസ് ചെയ്യേണ്ടതുണ്ട്- നവംബർ 23…
Read Moreദിവസവും വെള്ളം കുടിക്കാം; പക്ഷെ അമിതമാവരുത്!
ഒഴിവാക്കാനാവാത്ത ഒന്നാണ് വെള്ളം കുടിക്കുന്നത്. വെള്ളം കുടിക്കുമ്പോൾ ശ്രദ്ധിക്കേണ്ട ചില കാര്യങ്ങൾ ഉണ്ട്. നമ്മുടെ ശരീരത്തിൽ 60% വരെ വെള്ളമാണ് അടങ്ങിയിരിക്കുന്നത്. ഇത് കൂടാതെ ദിവസം മുഴുവൻ ആവശ്യത്തിന് വെള്ളം കുടിക്കുന്നത് ചർമ്മത്തിന് തിളക്കം നൽകാനും ആരോഗ്യകരമായ ഭാരം നിലനിർത്താനും ശരീരത്തിൽ നിന്ന് വിഷവസ്തുക്കളെ പുറന്തള്ളാനും സഹായിക്കും. അത് കൂടാതെ വെള്ളം കുടിക്കുന്നത് നമ്മുടെ മാനസികാവസ്ഥയെയും പഠിക്കാനുള്ള കഴിവിനെയും ഓർമ്മശക്തിയേയും ബാധിക്കുന്നുണ്ട്. എന്നാൽ ആവശ്യത്തിന് ദ്രാവകങ്ങൾ ലഭിക്കുന്നതിന് വേണ്ടി ഒരു ദിവസം 8 ഗ്ലാസ് വെള്ളം കുടിക്കേണ്ടത് അത്യാവശ്യമാണ്. ശരിയായി ജലാംശം നിലനിർത്തുന്നതിൽ നിന്ന് നിങ്ങൾ വരുത്തുന്ന ചില തെറ്റുകൾ ഉണ്ട്. അവ എന്തൊക്കെയെന്ന് നമുക്ക് നോക്കാം. നിങ്ങളുടെ വ്യായാമം തുടങ്ങിക്കഴിഞ്ഞാൽ മിക്കവാറും നിർജ്ജലീകരണം സംഭവിക്കുന്നുണ്ട്. അതുകൊണ്ട് തന്നെ നിങ്ങൾ പരിശീലനം നടത്തുമ്പോൾ കൂടുതൽ ദ്രാവകം നഷ്ടപ്പെടും, ഇത് നിങ്ങളുടെ മാനസികവും ശാരീരികവുമായ ആരോഗ്യത്തിന് അപകടകരമാണ്. നിങ്ങളുടെ…
Read Moreചെവിയിലെ കുരുവിനെ ഈ പ്രയോഗത്തിലൂടെ നിശ്ശേഷം അകറ്റാം
മുഖക്കുരു ഒരു സാധാരണ ചർമ്മ പ്രശ്നമാണ്. ചർമ്മത്തിൽ എവിടെ വേണമെങ്കിലും കുരു പ്രത്യക്ഷപ്പെടാം. എണ്ണ ഗ്രന്ഥികളുള്ള പ്രദേശങ്ങളെ ബാധിക്കുന്ന ഇതിൽ നിങ്ങളുടെ മുഖവും പുറവും ചെവിയുമൊക്കെ ഉൾപ്പെടുന്നു. അതിനാലാണ്നിങ്ങളുടെ ചെവിക്കുള്ളിൽ കുരുക്കൾ കണ്ടുവരുന്നതും. ശരീരത്തിലെ ഏറ്റവും സെൻസിറ്റീവ് അവയവങ്ങളിലൊന്നായ ചെവിയിൽ കുരുക്കൾ രൂപപ്പെട്ടാൽ അവ എത്രമാത്രം അസ്വസ്ഥമാണെന്ന് അത് അനുഭവിച്ചവർക്കേ അറിയൂ. നിങ്ങൾ പതിവായി ഇയർഫോണുകളും ബഡ്സും ഉപയോഗിക്കുന്ന ശീലമുണ്ടെങ്കിൽ, വേദനയും ചൊറിച്ചിലും വീണ്ടും മോശമാകും. എന്നാൽ, ഇത് പൊട്ടിക്കാൻ ശ്രമിക്കുന്നതിനുപകരം ചില സ്വാഭാവിക വീട്ടുവൈദ്യങ്ങൾ ഉപയോഗിച്ച് ഇത് ചികിത്സിച്ചു നീക്കാവുന്നതാണ്. അശുദ്ധമായ വെള്ളത്തിന്റെ ഉപയോഗത്താൽ ചെവിയിൽ കുരുക്കൾ വരാം. കാതു കുത്തുന്നതി മൂലമുണ്ടാകുന്ന പ്രകോപനത്താൽ നിങ്ങൾക്ക് ചെവിയിൽ കുരുക്കൾ പ്രത്യക്ഷപ്പെടാം. അതുപോലെ മോശം ശുചിത്വവും ഒരു കാരണമാണ്. ചെവി വളരെ സെൻസിറ്റീവ് ആയ പ്രദേശമാണ്. അശുദ്ധമായ കൈകൾ, വൃത്തിഹീനമായ ഇയർഫോണുകൾ, മുടിയിലെ അഴുക്ക് എന്നിവ ചെവിക്ക്…
Read Moreലുഡോയിൽ തീരുമാനിച്ചിരുന്നത് മറ്റൊരു മലയാളി നടിയെയെന്ന് അനുരാഗ് ബസു!
പേളി മാണിയുടെ ബോളിവുഡ് അരങ്ങേറ്റം അനുരാഗ് ബസു സംവിധാനം ചെയ്ത ലുഡോയിലൂടെയായിരുന്നു. നാല് കഥകളിലൂടെ കഥ പറയുന്ന ചിത്രത്തിലെ പേളിയുടെ പ്രകടനവും ശ്രദ്ധിക്കപ്പെട്ടിരുന്നു. മലയാളി നഴ്സാണ് പേളി ലുഡോയിൽ വേഷമിട്ടത്. നെറ്റ്ഫ്ലിക്സിലൂടെ റിലീസ് ചെയ്ത ചിത്രത്തിന് മികച്ച പ്രതികരണങ്ങളാണ് ലഭിച്ചത്. ഇപ്പോഴിതാ പേളി ലുഡോയിൽ എത്തിയ രസകരമായ കഥ പറയുകയാണ് അനുരാഗ് ബസു.മറ്റൊരു മലയാളി നടിയെയായിരുന്നു നേരത്തെ ലുഡോയിൽ പേളി ചെയ്ത മലയാളി നഴ്സിന്റെ കഥാപാത്രം അവതരിപ്പിക്കാനായി തീരുാനിച്ചിരുന്നത് എന്നായിരുന്നു അദ്ദേഹം പറഞ്ഞത്. ഈ നടിയെ കാസ്റ്റ് ചെയ്യുന്നതിന്റെ ഭാഗമായി അവരുടെ ഏതെങ്കിലും അഭിമുഖം തനിക്ക് കാണണമെന്ന് അനുരാഗ് തന്റെ ടീമിനോട് ആവശ്യപ്പെടുകയായിരുന്നു. ഇങ്ങനെ തനിക്ക് ലഭിച്ച ലിങ്കിൽ തുറന്നപ്പോൾ ആ അഭിമുഖത്തിന്റെ അവതാരക പേളിയായിരുന്നു.പേളിയെ കണ്ടതും തന്റെ ചിത്രത്തിൽ പേളി മതിയെന്ന് തീരുമാനിക്കുകയായിരുന്നുവെന്ന് അനുരാഗ് ബസു പറയുന്നു. രസകരമായ ഈ വെളിപ്പെടുത്തലിന്റെ വീഡിയോ പേളി തന്നെ…
Read Moreധ്യാനും അജുവും ദാസനും വിജയനുമായി ‘ഖാലി പേഴ്സ് ഓഫ് ദി ബില്യനേഴ്സിൽ’!
ധ്യാൻ ശ്രീനിവാസനും അജു വർഗീസും കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന പുതിയ ചിത്രമാണ് ഖാലി പേഴ്സ് ഓഫ് ദി ബില്യനേഴ്സ്. അമ്പിളി എന്ന ചിത്രത്തിലൂടെ ശ്രദ്ധേയയായ തൻവി റാം – ആണ് നായിക വേഷം കൈകാര്യം ചെയ്യുന്നത്. മാക്സ് വെൽ ജോസാണ് ഈ ചിത്രം തിരക്കഥ രചിച്ച് സംവിധാനം ചെയ്യുന്നത്.കൊച്ചി ഇടപ്പള്ളി അഞ്ചുമന ക്ഷേത്രത്തിൽ നടന്ന ലളിതമായ ചടങ്ങോടെ നവംബർ 25 ന് ചിത്രീകരണം ആരംഭിച്ചു. സണ്ണി വെയ്നും രഞ്ജിനി ഹരിദാസും അതിഥിതാരങ്ങളായും ചിത്രത്തിൽ എത്തുന്നുണ്ട്.അനിൽ ലാലിന്റെ ഗാനങ്ങൾക്ക് പ്രകാശ് അലക്സ് ആണ് ഈണം പകർന്നത്. ധർമ്മജൻ ബൊൾഗാട്ടി, അഹമ്മദ് സിദ്ദിഖ് അലൻസിയർ, ജോണി ആന്റെ ണി, മേജർ രവി, രമേഷ് പിഷാരടി, ഇടവേള ബാബു, സോഹൻ സീനുലാൽ, രമേഷ് പിഷാരടി, ലെന, സരയൂ ദിപ്തി, നീനാ കുറുപ്പ്, ദീപ്തി കല്യാണി, എന്നിവരരാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.ബിബിൻദാസ്, ബിബിൻ…
Read Moreപൃഥ്വിരാജ് നായകനാകുന്ന ‘കുരുതി’ ടെെറ്റില്‍ പോസ്റ്റര്‍ പുറത്തിറങ്ങി
നവാഗതനായ മനു വാര്യർ സംവിധാനം ചെയ്ത് പൃഥ്വിരാജ് മുഖ്യ കഥാപാത്രത്ത അവതരിപ്പിക്കുന്ന ‘കുരുതി’ എന്ന സിനിമയുടെ ടൈറ്റിൽ പോസ്റ്റർ പുറത്തിറങ്ങി. “കൊല്ലും എന്ന വാക്ക്… കാക്കും എന്ന പ്രതിജ്ഞ! ഇവിടം “കുരുതി” ആരംഭിക്കുന്നു എന്ന ടാഗ് ലൈനുമായാണ് പോസ്റ്റർ പുറത്തിറക്കിയിരിക്കുന്നത്.അഭിനന്ദൻ രാമാനുജം ഛായാഗ്രഹണം നിർവഹിക്കുന്നു. റഫീഖ് അഹമ്മദ് എഴുതിയ വരികൾക്ക് ജേക്സ് ബിജോയ് സംഗീതം പകരുന്നു. അനിഷ് പള്ളിയാൽ കഥ ഒരുക്കുന്ന ‘കുരുതി’യുടെ ചിത്രീകരണം ഡിസംബർ 9ന് ആരംഭിക്കുന്നു. പൃഥ്വിരാജ് പ്രൊഡക്ഷൻസിൻറെ ബാനറിൽ സുപ്രിയ മേനോൻ ഒരുക്കുന്ന ഈ ചിത്രത്തിൽ പൃഥ്വിരാജിനോടൊപ്പം റോഷൻ മാത്യൂ, ഷൈൻ ടോം ചാക്കോ, മുരളി ഗോപി, മാമുക്കോയ, ശ്രിന്ദ, മണികണ്ഠൻ ആചാരി, നവാസ് വള്ളിക്കുന്ന്, നെസ്ലൻ, സാഗർ സൂര്യ തുടങ്ങി നിരവധിപേർ അഭിനയിക്കുന്നുണ്ട്.എഡിറ്റിംഗ് അഖിലേഷ് മോഹൻ, പ്രൊജക്റ്റ് ഡിസൈനർ ഗോകുൽ ദാസ്, പോസ്റ്റർ ആനന്ദ് രാജേന്ദ്രൻ, കോസ്റ്റ്യൂം ഇർഷാദ് ചെറുകുന്ന്, മേക്കപ്പ്…
Read More‘വാപ്പച്ചി ഒരു വാക്ക് പോലും സംസാരിക്കാൻ പറ്റാതെ ഇറങ്ങിയ വേദി’; അബിയുടെ ഓര്‍മ്മകളില്‍ ഷെയ്ന് നിഗം
നടനായും മിമിക്രി താരമായുമെല്ലാം ധാരാളം നല്ല ഓർമ്മകൾ സമ്മാനിച്ചാണ് അബി കടന്നു പോയത്. ഇന്ന് അബിയുടെ ഓർമ്മ ദിനമാണ്. ഈ അവസരത്തിൽ നടനും അബിയുടെ മകനുമായ ഷെയ്ൻ നിഗം സോഷ്യൽ മീഡിയയിൽ പങ്കുവച്ച കുറിപ്പ് സോഷ്യൽ മീഡിയയുടെ ഉള്ള് തൊടുന്നതാണ്. ഷെയ്ൻ വാപ്പച്ചിയെ ഓർത്തത് അബിയിൽ നിന്നും അവാർഡ് ഏറ്റുവാങ്ങുന്ന തന്റെ ചിത്രം പങ്കുവച്ചു കൊണ്ടായിരുന്നു. ”ഇന്ന് എൻറെ വാപ്പിച്ചിയുടെ ഓർമ്മദിനമാണ്. എന്നെ വിശ്വസിച്ച് നന്ദി വാപ്പച്ചി. ഈ ചിത്രത്തിന് മറ്റൊരു പ്രത്യേകത കൂടി ഉണ്ട്, വാപ്പച്ചി ആദ്യമായും അവസാനമായും സ്റ്റേജിൽ കയറി, ഒരു വാക്ക് പോലും സംസാരിക്കാൻ പറ്റാതെ ഇറങ്ങിയ വേദി ആണ്, ആരും ഒന്നും പറയാനും ആവശ്യപ്പെട്ടില്ല, പരാതി അല്ല കേട്ടോ, വാപ്പച്ചിക്ക് ഉണ്ടായ വേദന ഞാൻ പങ്ക് വയ്ക്കുന്നു.. ഇതാണ് വാപ്പച്ചിയുടെ അവസാന വേദി” ഷെയ്ൻ പറയുന്നു. കേരളത്തിലെ മിമിക്രയുടെ ചരിത്രത്തിലെ തന്നെ…
Read Moreമുടി വളരാൻ ഇങ്ങനെ വേപ്പില ഉപയോഗക്കൂ…
കറുത്ത നിറത്തിൽ കരുത്തുറ്റ മുടിയിഴകൾ ആരും ആഗ്രഹിച്ചു പോകുന്ന ഒന്ന് തന്നെയാണ്. മുടിയുടെ കനവും കരുത്തും തന്നെയാണ് അതിൻറെ ഭംഗി. മുടി വളർച്ച കൂട്ടാനും ഇഴകൾ മനോഹരമാക്കാനും ഒരുപാട് വഴികൾ പരീക്ഷിക്കുന്നവരും ഉണ്ട്. എന്നാൽ വേപ്പില ഒന്ന് മുടി സംരക്ഷിക്കാനായി പരീക്ഷിക്കാം. മുടി സംരക്ഷണത്തിൽ വലിയ സംഭാവന നൽകാൻ കഴിവുള്ളതാണ് ആര്യവേപ്പിലയും കറിവേപ്പിലയും. ശിരോച്ചർമത്തിലെ വിവിധ അസ്വസ്ഥതകൾ ഇല്ലാതാക്കാനും ഇത് സഹായിക്കും. മുടിയ്ക്ക് മാത്രമല്ല, ചർമത്തിനുണ്ടാകുന്ന കടുത്ത രോഗങ്ങൾക്ക് പോലും പ്രതിവിധിയാണ് ആര്യവേപ്പ്. വേപ്പിലയിൽ ആന്റിമൈക്രോബയൽ ഗുണങ്ങളുണ്ട്. അതിനാൽ താരൻ, ചൊറിച്ചിൽ എന്നിവയ്ക്കുള്ള പ്രകൃതിദത്ത ചികിത്സയായി ഇത് ഉപയോഗിക്കാം. ഇത് തലയോട്ടിയെ മോയ്സ്ചറൈസ് ചെയ്യുകയും അണുബാധകളിൽ നിന്ന് മുക്തമാക്കുകയും ചെയ്യുന്നു. തിവായി മസാജ് ചെയ്യുന്നതിലൂടെ തലയോട്ടിയിലേക്ക് രക്തചംക്രമണം വർദ്ധിപ്പിക്കുകയും നീളമുള്ള മുടിയിഴകൾ ലഭിയ്ക്കുകയും ചെയ്യും. മുടിയിഴകളുടെ അഗ്രഭാഗം പിളരുന്നത് തടയാൻ ഏറ്റവും മികച്ച വഴിയാണിത്. വേപ്പ് ഇലകൾ…
Read Moreതാൻ വിവേചനം അനുഭവിച്ചിട്ടില്ല; മംമ്തയ്ക്ക് സോഷ്യൽ മീഡിയയുടെ മറുപടി
കഴിഞ്ഞ ദിവസം റെഡ് എഫ്എമ്മിന് നൽകിയ അഭിമുഖത്തിൽ നടി മമ്ത മോഹൻദാസ്, സ്ത്രീ ശാക്തീകരണത്തെ കുറിച്ചും സമത്വത്തെ കുറിച്ചുമുള്ള പ്രതികരണങ്ങൾ പറയുകയുണ്ടായി. എന്നാൽ താരം പറഞ്ഞ വാക്കുകളോട് ഇപ്പോൾ സോഷ്യൽ മീഡിയ വിർശനം ഉന്നയിച്ചിരിക്കുകയാണ്. സ്ത്രീയെന്ന നിലയിൽ തനിക്ക് വിവേചനം നേരിടേണ്ടി വന്നിട്ടില്ല, സ്ത്രീ ശാക്തീകരണത്തെ കുറിച്ച് പറഞ്ഞ് സമൂഹത്തിലെ ബാലൻസ് നഷ്ടപ്പെടുത്തുകയാണെന്നുള്ള മംമ്തയുടെ വാക്കുകളാണ് വിമർശനത്തിന് ഇടയാക്കിയിരിക്കുന്നത്. അതേസമയം 2018ലും മംമ്ത സമാനാമായ അഭിപ്രായം രേഖപ്പെടുത്തി സോഷ്യൽ മീഡിയയുടെ വിമർശനത്തിന് ഇരയായിരുന്നു. ”ലോകത്തെ എല്ലാ സ്ത്രീകളും പറയുന്ന കാര്യമാണിത് തങ്ങൾ പുരുഷന്മാരാൽ മാറ്റി നിർത്തപ്പെടുന്നുവെന്നത്. എനിക്ക് വ്യക്തിപരമായി അങ്ങനെ അനുഭവപ്പെട്ടിട്ടില്ല. നാച്വറൽ ഡിവിഷൻ ഉണ്ടെന്ന ബോധ്യം പോലും എനിക്ക് കരിയർ തുടങ്ങിയപ്പോഴില്ലായിരുന്നു. പക്ഷെ ഇപ്പോൾ കുറച്ച് വർഷങ്ങളായി സ്ത്രീ ശാക്തീകരണത്തെ കുറിച്ച് സംസാരിക്കാൻ തുടങ്ങിയിരിക്കുകയാണ്. ഇപ്പോൾ ജനിക്കുന്ന ആൺകുട്ടി തന്നെ പേടിച്ചു കൊണ്ടാണ് വളർന്നു വരുന്നത്….
Read More