പലരേയും അലട്ടുന്ന ഒന്നാണ് മുടിയുടെ നര. ഇതിനായി കൃത്രിമ വഴികൾ തേടിപ്പോകുന്നത് ദോഷം മാത്രമേ വരുത്തൂ. ഡൈ പോലുള്ളവ സ്കിൻ ക്യാൻസർ കാരണം വരെ ആകുമെന്നാണ് പൊതുവേ വിലയിരുത്തപ്പെടുന്നത്. മിക്കവാറും വീട്ടിൽ തന്നെ പരീക്ഷിയ്ക്കാവുന്ന വഴികളാണ്. അടുക്കളയിലെ ചേരുവകൾ മതിയാകും ഇതിനായി. ദോഷം വരുത്തില്ല, ഫലം തരികയും ചെയ്യും. മുടിയുടെ നരപ്പ് പെട്ടെന്ന് കറുപ്പാക്കാൻ കാപ്പിപ്പൊടി ഉപയോഗിച്ചുള്ള ഒരു പ്രത്യേക ഹെയർ പായ്ക്ക് തയ്യാറാക്കാവുന്നാതാണ്. കാപ്പി വളരെ നല്ലതാണ് മുടിക്ക്. ഇത് മുടിയുടെ വളർച്ചയ്ക്കു ഏറെ സഹായിക്കുന്നു. മുടിയുടെ നിറം ഇരുണ്ടതും തിളക്കമുള്ളതുമാക്കി മാറ്റാനുള്ള ലളിതവും രാസ രഹിതവും ഏറ്റവും ഫലപ്രദവുമായ ഒരു വീട്ടുവൈദ്യമാണ് കോഫി. കാപ്പിയിലെ ഫൈറ്റോസ്റ്റെറോൾ എല്ലായ്പ്പോഴും ഈർപ്പം നിലനിർത്തുന്നതിനെ പ്രോത്സാഹിപ്പിക്കുന്നു.ഇതിൽ തക്കാളിയും ചേർക്കുന്നു. തക്കാളി ആരോഗ്യത്തിനും സൗന്ദര്യത്തിനും മാത്രമല്ല, മുടി സംരക്ഷണത്തിനും മികച്ചതാണ്. ഇത് ദിവസവും അരച്ചു തലയിൽ പുരട്ടുന്നത് നരച്ച മുടി…
Read MoreDay: November 26, 2020
വണ്ണം കുറയ്ക്കാൻ ഈ ശീലം അകറ്റൂ…
വിശ്രമിക്കാനും ഭക്ഷണം സമാധാനത്തോടെ കഴിച്ചുകൊണ്ട് പ്രിയപ്പെട്ട ഷോ ആസ്വദിക്കാനും കഴിയുന്ന സമയം ലഭിക്കുക എന്നത് നമ്മൾ എല്ലാവരും എപ്പോഴും ആഗ്രഹിക്കുന്ന ഒരു കാര്യമാണ്. എന്നാൽ അങ്ങനെ ടിവിക്ക് മുന്നിലിരുന്ന് ഭക്ഷണം കഴിക്കുമ്പോൾ, പൊതുവെ പലപ്പോഴും നമ്മുടെ വിശപ്പിനെ കുറിച്ച് നാം മറക്കുകയും, അമിതമായി ഭക്ഷണം കഴിക്കുകയും ചെയ്യുന്നു, ഇത് ശരീരഭാരം വർദ്ധിപ്പിക്കുന്നു. എന്നാൽ അനാരോഗ്യകരമായ ഈ ശീലം മാറ്റുക എന്നത് അത്ര എളുപ്പമല്ല. ഈ പ്രശ്നം മറികടക്കാൻ, നിങ്ങൾക്ക് ചെയ്യാൻ കഴിയുന്ന ചില ഫലപ്രദമായ കാര്യങ്ങളുണ്ട്. ഭക്ഷണം കഴിക്കുമ്പോൾ ശ്രദ്ധാലുവായിരിക്കുക എന്നതാണ് ഒരാൾ പാലിക്കേണ്ട ഒരു പ്രധാന കാര്യം. നിങ്ങളുടെ ഭക്ഷണം ആസ്വദിച്ച് കഴിക്കുന്നത്, ഭക്ഷണം കഴിക്കുന്ന അളവിനെ നിയന്ത്രിക്കാൻ സഹായിക്കുന്നു. നിങ്ങളുടെ വയറ് നിറഞ്ഞിരിക്കുന്നുവെന്നും നിങ്ങൾ കഴിക്കുന്നത് നിർത്തേണ്ടതുണ്ടെന്നും തലച്ചോറിലേക്ക് സന്ദേശം എത്തിക്കുവാൻ ഇതിനാൽ സാധിക്കുന്നു. നിങ്ങൾ ശരീരഭാരം കുറയ്ക്കാൻ ശ്രമിക്കുകയാണെങ്കിൽ, ഈ മോശം ശീലത്തെ…
Read Moreആദ്യ ഗാനം തന്നെ വൻ ഹിറ്റ്: പിന്നണി ഗാനരംഗത്ത് വയനാടന് സാന്നിധ്യമായി സൗമ്യ ബിജോയ്
സംഗീതരംഗത്ത് പതിറ്റാണ്ടുകളുടെ അനുഭവസമ്പത്ത് അധികമുണ്ടെങ്കിലും ഒരു സിനിമക്ക് വേണ്ടി പാടിയ ഗാനം ഏറെ ശ്രദ്ധിക്കപ്പെട്ട ആഹ്ലാദത്തിലാണ് വയനാട് സ്വദേശിനിയായ സൗമ്യ ബിജോയ് കുറുപ്പ്. കെ ആർ പ്രവീൺ സംവിധാനം ചെയ്ത ‘തമി’ എന്ന ഷൈൻ ടോം ചാക്കോ ചിത്രത്തിലെ ‘മിയാ സുഹാ രംഗേ.. എന്ന ഗാനമാണ് പ്രമുഖ സംഗീത സംവിധായകനും ഗായകനുമായ വിശ്വജിത്തിനൊപ്പം സൗമ്യ പാടിയത്. ഫൗസിയ അബൂബക്കറിന്റെ വരികൾക്ക് സംഗീതം നൽകിയത് സി റ്റി വിശ്വജിത്താണ്. ഓൾ ഇന്ത്യാ റേഡിയോ ബി ഹൈഗ്രേഡ് ആർട്ടിസ്റ്റും സംഗീത അധ്യാപികയുമായ സൗമ്യ കൽപ്പറ്റയിൽ സ്വന്തമായി ഒരു സംഗീത സ്കൂൾ നടത്തിവരുന്നതിനിടെയാണ് അപ്രതീക്ഷിതമായി പിന്നണി ഗാനരംഗത്തെത്തുന്നത്. കഴിഞ്ഞ ദിവസമാണ് മലയാളത്തിന്റെ പ്രിയ താരം മഞ്ജു വാര്യർ അടക്കമുള്ള 9 പ്രമുഖർ ഈ ഗാനം ഫേസ്ബുക്ക് പേജിലൂടെ റിലീസ് ചെയ്തത്. സംഗീതാഭിരുചിയുള്ള കുടുംബത്തിൽ ജനിച്ച സൗമ്യയുടെ ആദ്യ ഗുരു അമ്മ സുചിത്രയാണ്….
Read Moreഫുടബോൾ ഇതിഹാസ താരം മറഡോണയ്ക്കു വിട ചൊല്ലി മലയാള സിനിമാ ലോകം
ഫുട്ബോൾ ഇതിഹാസ താരം മറഡോണയെന്ന ദെെവം മേഘങ്ങൾക്കിടയിലേക്ക് യാത്രയായിരിക്കുകയാണ്. അതെ ലോകമെമ്പാടുമുള്ള ഫുട്ബോൾ ആരാധകർക്ക് കളത്തിന് അകത്തും പുറത്തും ആവേശവും പ്രതീക്ഷയും മോഹങ്ങളും സമ്മാനിച്ച ഇതിഹാസം വിട പറഞ്ഞിരിക്കുകയാണ്. മറഡോണയുടെ വിയോഗത്തിൽ ഫുട്ബോൾ ലോകം മാത്രമല്ല സിനിമാലോകവും തേങ്ങുകയാണ്. മമ്മൂട്ടി, കുഞ്ചാക്കോ ബോബൻ, ടൊവിനോ തോമസ്, പാർവതി, പൃഥ്വിരാജ് തുടങ്ങി നിരവധി താരങ്ങളാണ് ഇതിഹാസ താരത്തിന് സോഷ്യൽ മീഡിയയിലൂടെ വിട ചൊല്ലിയത്. മറഡോണയെ കുറിച്ച് മമ്മൂട്ടി പറഞ്ഞത് ട്രു എക്കൺ, ഇതിഹാസം എന്നായിരുന്നു. അർജൻറീനയെ ലോകകപ്പിൽ കിരീടത്തിലേക്ക് നയിച്ച നായകനായിരുന്നു മറഡോണ. 25ാം വയസ്സിലായിരുന്നു ആ നായകൻ അർജൻറീനയെ ചാമ്പ്യൻമാരാക്കിയത്. ഒറ്റയാൻ മികവ് കൊണ്ടാണ് അന്നദ്ദേഹം ഒരു ശരാശരി ടീമിനെ ലോകചാമ്പ്യൻമാരാക്കിയത്. 1982, 1986, 1990, 1994 ലോകകപ്പുകളിൽ അർജൻറീനക്കായി കളിച്ചിട്ടുണ്ട്. 91 മത്സരങ്ങളിൽ അർജൻറീനക്കായി 34 ഗോളുകളാണ് മറഡോണ നേടിയിട്ടുള്ളത്. 21 ലോകകപ്പ് മത്സരങ്ങളിൽ നിന്ന്…
Read More