മലർ മിസ്സും ജോർജും അവരുടെ പ്രണയവും നിറച്ച് കേരളക്കരയേറ്റെടുത്ത ചിത്രമാണ് പ്രേമം. മലയാളത്തിലെ ക്യാമ്പസ് സിനിമകളിൽ മുൻപന്തിയിലുള്ള സിനിമയാണ് ഇത്. നിവിൻ പോളിയെ നായകനാക്കി അൽഫോൺസ് പുത്രൻ രചനയും സംവിധാനവും നിർവഹിച്ച് അൻവർ റഷീദ് നിർമ്മിച്ച ചിത്രം ഒരു പിടി നായികമാരേയും മലയാളത്തിന് സമ്മാനിച്ചിരുന്നു. സായ് പല്ലവിക്ക് പുറമെ അനുപമ പരമേശ്വരൻ, മഡോണ സെബാസ്റ്റ്യൻ തുടങ്ങിയവരും ‘പ്രേമ’ത്തിലൂടെ താരമായവരാണ്. എന്നാൽ ഇവർക്കിടയിൽ ആരും ശ്രദ്ധിക്കാതെ പോയ, എന്തിന് കഥാനായകൻ ജോർജ് പോലും ശ്രദ്ധിക്കാതെ പോയൊരാളുണ്ട്. ജോർജ് അറിയാതെ ജോർജിനെ പ്രണയിച്ച അഞ്ജലി എന്ന കഥാപാത്രം. ഈ കഥാപാത്രം അവതരിപ്പിച്ചത് റിൻസ ജേക്കബ് എന്ന നടിയാണ്. അതേസമയം രണ്ട് സിനിമകളിൽ മാത്രമേ റിൻസ അഭിനയിച്ചുള്ളൂ. ക്ലാസിലേക്ക് കയറിവരുന്ന ജോർജിനു നേരെ കടക്കണ്ണാൽ പ്രണയത്തിൻ്റെ അമ്പെയ്തുവിട്ട സുന്ദരി. ജോർജ്ജ് കാണാതെ പോയ പ്രണയം. കോളേജിൽ തല്ലി പൊളിയായ ജോർജിനെ അയാളറിയാതെ…
Read MoreDay: November 24, 2020
തൈര് വണ്ണം കൂട്ടുമോ? അതോ കുറയ്ക്കുമോ? അറിയാം ചിലത്!
പാൽ അലർജിയുള്ളവർക്കും പാൽ ഇഷ്ടമില്ലാത്തവർക്കും കഴിയ്ക്കാവുന്ന നല്ലൊരു ഭക്ഷണമാണ് തൈര്. പ്രോട്ടീൻ, കാൽസ്യം തുടങ്ങിയവയുടെ പ്രധാന ഉറവിടങ്ങളാണ് ഇവ. ആരോഗ്യകരമായ ബാക്ടീരിയകൾ അടങ്ങിയ ഇത് വയറിന്റെ ആരോഗ്യത്തിന് ഏറെ ഗുണകരമാണ്. തൈര് ആരോഗ്യത്തിനും മുടിയ്ക്കും സൗന്ദര്യത്തിനുമെല്ലാം തന്നെ ഒരുപോലെ ഉപയോഗപ്രദമാണ്. ഇത് കുട്ടികൾക്കും മുതിർന്നവർക്കും ഏറെ നല്ലതാണ്. കാൽസ്യം, ഫോസ്ഫറസ്, വൈറ്റമിൻ ബി കോംപ്ലക്സ്, പ്രോട്ടീൻ തുടങ്ങിയവ ഇതിലുണ്ട്. ഇങ്ങനെയൊക്കെയാണെങ്കിലും തൈര് കഴിച്ചാൽ തടി കൂടുമോ എന്ന സംശയം പലർക്കുമുണ്ട്. ഇതിന്റെ കൊഴുപ്പുളള രൂപം തന്നെയാണ് കാരണം. തടി കൂട്ടുമെന്ന പേടിയാൽ തൈര് ഒഴിവാക്കുന്നവരുണ്ട്. തൈര് നേർപ്പിച്ച് മോരാക്കി കുടിയ്ക്കുന്നവരുമുണ്ട്. എന്നാൽ തൈര് ആരോഗ്യത്തിന് നിർബന്ധമായ ഒരു വസ്തുവാ ണ് എന്നതാണ് സത്യം. തൈര് തടി കുറയ്ക്കാൻ സഹായിക്കുന്ന ഒരു ഭക്ഷണമാണെന്നു നമുക്ക് നിസംശയം പറയാം. കാരണം ഇത് പ്രോട്ടീൻ സമ്പുഷ്ടമാണ്. പ്രോട്ടീൻ സമ്പുഷ്ടമായ ഭക്ഷണങ്ങൾ തടി…
Read Moreക്യാൻസറിന് ചികിത്സയിലായിരുന്ന നടൻ തവസി അന്തരിച്ചു
ക്യാൻസർ ബാധിച്ച് ചികിത്സയിലായിരുന്നു തമിഴ് നടൻ തവസി അന്തരിച്ചു. മധുരയിലെ സ്വകാര്യ ആശുപത്രിയിൽ വച്ചായിരുന്നു അന്ത്യം. നിരവധി കോമഡി റോളുകളിലൂടേയും നെഗറ്റീവ് റോളുകളിലൂടേയും ആരാധകരുടെ കെെയ്യടി നേടിയ താരമാണ് തവസി. നേരത്തെ ചികിത്സയ്ക്ക് പണമില്ലെന്നും സഹായിക്കണമെന്നും അഭ്യർത്ഥിക്കുന്ന തവസിയുടെ വീഡിയോ സോഷ്യൽ മീഡിയയിൽ വെെറലായിരുന്നു.തവസിയുടെ ചികിത്സ സൗജന്യമായിരിക്കുമെന്ന് ആശുപത്രി ഉടമയും അറിയിച്ചിരുന്നു. എന്നാൽ സഹായങ്ങൾക്കും സുമനസുകൾക്കും തവസിയെ തിരികെ കൊണ്ടുവരാൻ സാധിച്ചില്ല. തവസിയ്ക്ക് സഹായവുമായി സൂപ്പർ താരം രജനീകാന്ത്, ശിവകാർത്തികേയൻ തുടങ്ങിയവരും രാഷ്ട്രീയ നേതാക്കളും രംഗത്ത് എത്തിയിരുന്നു.തമിഴിൽ നിരവധി കോമഡി റോളുകളിലൂടെ ശ്രദ്ധ നേടിയ തവസി അദ്ദേഹത്തിൻറെ വലിയ മീശയും താടിയും മൂലമാണ് പെട്ടെന്ന് ശ്രദ്ധ കവരുക. വരുത്തപെടാത്ത വാലിബർ സംഘം, അഴകർ സാമിയിൻ കുതിരെ സിനിമകളിലെ പ്രകടനത്തോടെയാണ് തവസി ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നത്.മൂന്ന് പതിറ്റാണ്ടായി സിനിമാ ലോകത്തുള്ള താരമാണ് തവസി. കിഴക്ക് ചീമയിലേ ആണ് ആദ്യമായി അഭിനയിച്ച…
Read Moreഇതുവരെ കാണാത്ത ലുക്കില് നടൻ കൃഷ്ണശങ്കര്; മേക്കോവര് സോഷ്യല് മീഡിയയില് വൻ തരംഗം
അള്ള് രാമേന്ദ്രൻ എന്ന ചിത്രത്തിന് ശേഷം ബിലഹരിയും കൃഷ്ണശങ്കറും ഒരുമിക്കുന്ന ചിത്രമാണ് കുടുക്ക് 2025. കിടിലൻ മേക്കോവറിലാണ് കിച്ചു എത്തിയിരിക്കുന്നത്. ഇതുവരെ കാണാത്ത ലുക്കിലാണ് താരം എത്തിയിരിക്കുന്നത്. ചിത്രത്തിലെ കൃഷ്ണ ശങ്കറിന്റെ ക്യാരക്ടർ ലുക്ക് പുറത്ത് വിട്ടിരിക്കുകയാണ് കുടുക്കിന്റെ അണിയറ പ്രവർത്തകർ. കിടിലൻ ഗെറ്റപ്പിന് മികച്ച പ്രതികരണമാണ് സോഷ്യൽ മീഡിയയിൽ. ചിത്രം 2025ലെ കഥയാണ് പറയുന്നത്. മനുഷ്യന്റെ സ്വകാര്യതയാണ് പ്രമേയം. ഷൈൻ ടോം ചാക്കോ, ദുർഗ കൃഷ്ണ, സ്വാസിക എന്നിവരും പ്രധാന വേഷങ്ങളിൽ എത്തുന്നു. ലോക്ക്ഡൗൺ കാലത്ത് തന്നെയാണ് സിനിമയുടെ ചിത്രീകരണം ആരംഭിച്ചതും പൂർത്തിയാക്കിയതും. ഭാവിയിൽ നടക്കാൻ സാധ്യതയുള്ള വിഷയമാണ് സിനിമ അവതരിപ്പിക്കുന്നതെന്ന് അണിയറ പ്രവർത്തകർ പറയുന്നു. കൊവിഡ് നിയന്ത്രണങ്ങളോടെ തിരഞ്ഞെടുത്ത സ്വകാര്യ ഇടങ്ങളിലായിരുന്നു ചിത്രീകരണം. നവംബറിൽ ആണ് ഷൂട്ടിങ് ആരംഭിച്ചത്.എന്റർടെയ്നറായി തുടങ്ങി മിസ്റ്ററിയും ആക്ഷനുമായി മാറുന്ന ചിത്രമാണ് കുടുക്ക് 2025.
Read More‘കളി’ നായികയുടെ പുത്തൻ ഫോട്ടോഷൂട്ട് വൈറലാകുന്നു
‘കളി’ എന്ന സിനിമയിൽ പൂജിത മൂത്തേടൻ എന്ന കഥാപാത്രമായെത്തിയ നടിയാണ് ഐശ്വര്യ സുരേഷ്. നജീം കോയ യുവ താരനിരയെ അണിനിരത്തി ഒരുക്കിയ ചിത്രമായിരുന്നു കളി. ആദ്യ ചിത്രത്തിലൂടെ തന്നെ ഐശ്വര്യ ശ്രദ്ധിക്കപ്പെട്ടു. സോഷ്യൽമീഡിയയിൽ ഏറെ സജീവവുമാണ് ഐശ്വര്യ. ഇൻസ്റ്റഗ്രാമിൽ ഗ്ലാമറസ് ലുക്കിലുള്ള ഫോട്ടോഷൂട്ട് ചിത്രങ്ങൾ പലപ്പോഴും ഐശ്വര്യ പങ്കുവയ്ക്കാറുണ്ട്. ഇവയൊക്കെ വൈറലാകാറുമുണ്ട്. ഇപ്പോഴിതാ വർക്കല ബീച്ചിൽ നിന്ന് പുത്തൻ ചിത്രങ്ങളുമായി എത്തിയിരിക്കുകയാണ് ഐശ്വര്യ. തൃശൂർ സ്വദേശിയാണ് ഐശ്വര്യ. മഴവിൽ മനോരമയിലെ സൂപ്പർ ഡാൻസർ ജൂനിയറിലൂടെയാണ് ലച്ചു എന്ന ഐശ്വര്യ ശ്രദ്ധ നേടിയത്. സെമി ഫൈനലിൽ വരെ എത്തിയിരുന്നു. അതിനുശേഷമാണ് സിനിമയിലേക്ക് അവസരം ലഭിച്ചത്. ആദ്യ സിനിമയിലൂടെ തന്നെ ഐശ്വര്യ ശ്രദ്ധ നേടുകയുണ്ടായി.അടുത്തിടെ ഐശ്വര്യയുടെ ഒരു ബിക്കിനി ചിത്രം ഇൻസ്റ്റഗ്രാം സ്റ്റോറിയിൽ വന്നിരുന്നു. ഇത് സോഷ്യൽമീഡിയയിൽ സ്ക്രീൻ ഷോട്ടെടുത്ത് ചിലർ പ്രചരിപ്പിച്ചതോടെ താരം രംഗത്തെത്തിയിരുന്നു. ഇത് ലീക്കായൊരു ഫോട്ടോയല്ലെന്നും…
Read Moreതാരം നീക്കാൻ നാരങ്ങായ്ക്കൊപ്പം ഇത് കൂടെ ചേർക്കൂ…
അമിതമായ താരൻ നിങ്ങളുടെ മുടു കൊഴിയുന്നതിലേക്കു വരെ വഴിയൊരുക്കുന്നു. പല ചികിത്സകളും നിലവിൽ താരൻ നീക്കാനായി നിങ്ങൾക്കു ചുറ്റുമുണ്ട്. എന്നാൽ, അവയിലേക്കു തിരിയുന്നതിനു മുമ്പ് പ്രകൃതി ഒരുക്കിയ ചില കൂട്ടുകളുണ്ട്. അവ ഉപയോഗിച്ച് നിങ്ങളുടെ താരനെ ഫലപ്രദമായി നേരിടാവുന്നതാണ്. ആന്റിഓക്സിഡന്റുകൾ, വിറ്റാമിനുകൾ (ബി,സി), ധാതുക്കൾ, സിട്രിക് ആസിഡ് എന്നിവ ഉയർന്ന അളവിൽ അടങ്ങിയതാണ് നാരങ്ങ. ആരോഗ്യകരമായ മുടി നിലനിർത്തുന്നതിന് ആവശ്യമായ ഫലങ്ങൾ നാരങ്ങ നൽകുന്നു. വിറ്റാമിൻ സിയുടെ ഒരു രൂപമായ സിട്രിക് ആസിഡ്, നാരങ്ങ നീരിൽ അടങ്ങിയിട്ടുണ്ട്. ഇത് തലയോട്ടിയിലെ സ്വാഭാവിക പി.എച്ച് ക്രമപ്പെടുത്തുന്നു. അതിൽ നിന്ന് അധിക എണ്ണയും സെബവും ആഗിരണം ചെയ്യുന്നു. തൽഫലമായി, താരൻ, മറ്റ് അനുബന്ധ പ്രശ്നങ്ങൾ എന്നിവയിൽ നിന്ന് നിങ്ങൾക്ക് മോചനം നൽകുന്നു. ഓരോ തവണ മുടി കഴുകുമ്പോഴും അവസാനമായി അൽപം നാരങ്ങനീര് മുടിക്ക് ഒഴിക്കുന്നത് ഏറെ ഗുണം ചെയ്യും. വെള്ളത്തിൽ…
Read Moreകരുവാളിപ്പിന് ഏറ്റവും നല്ല ഒറ്റമൂലി ഇതാ
ചർമ്മത്തിലുണ്ടാവുന്ന അസ്വസ്ഥതകൾ സൗന്ദര്യ സംരക്ഷണത്തിന് എപ്പോഴും വെല്ലുവിളി ഉയർത്തുന്ന ഒന്നാണ്. മുഖത്ത് പുരട്ടുന്ന പല നാടൻ പരിഹാരങ്ങളും നാം കേട്ടിട്ടുണ്ട് ഉപയോഗിച്ചിട്ടുണ്ട്. എന്നാൽ ഇതല്ലാതെ നമുക്ക് പല വിധത്തിൽ അസ്വസ്ഥതകളെ ഇല്ലാതാക്കുന്നതിന് വേണ്ടി ശ്രദ്ധിക്കാവുന്നതാണ്. സൗന്ദര്യ സംരക്ഷണത്തിന് വേണ്ടി ശ്രമിക്കുമ്പോൾ ശ്രദ്ധിക്കേണ്ട ചില കാര്യങ്ങൾ ഉണ്ട്. അവ എന്തൊക്കെയെന്ന് നമുക്ക് നോക്കാം. സൗന്ദര്യ സംരക്ഷണത്തിന് വേണ്ടി നമുക്ക് നാരങ്ങയും മല്ലിയും ഉപയോഗിക്കാവുന്നതാണ്. ഇത് നിങ്ങളുടെ ആരോഗ്യത്തിനും സൗന്ദര്യത്തിനും മികച്ചതാണ്. മല്ലി + നാര നീര് ചേർന്നാൽ ഗുണം രണ്ടിരട്ടിയാണ്. ആന്റിഓക്സിഡന്റുകളുടെയും വിരുദ്ധ ബാഹ്യാവിഷ്ക്കാര ഗുണങ്ങളുടെയും ഒരു നിധിയാണ് ഈ മിശ്രിതം. ഈ രണ്ട് ചേരുവകളും ആരോഗ്യത്തിന്റെ കാര്യത്തിൽ വളരെയധികം സഹായിക്കുന്നതാണ്. മല്ലി, നാരങ്ങ എന്നിവ വിറ്റാമിൻ സി കൊണ്ട് സമൃദ്ധമാണ്. ഇത് കോശങ്ങളുടെ അകാല വാർദ്ധക്യത്തെ നയിക്കുകയും ചർമ്മത്തെ മങ്ങിയതും ചുളിവുകളാക്കുകയും ചെയ്യുന്നു. ഈ ഗ്രീൻ ജ്യൂസ്…
Read Moreവേപ്പെണ്ണയും ചില ഗുണങ്ങളും അറിയൂ..
വേപ്പിലകൾ ഇട്ട് കാച്ചിയ എണ്ണ ഉപയോഗിക്കുന്നത് താരൻ്റെ പ്രശ്നങ്ങൾക്കും കേശ സംരക്ഷണത്തിനും ഒക്കെയാണ്. ന്നാൽ വേപ്പെണ്ണ ചർമത്തിൽ ഉപയോഗിക്കുന്ന കാര്യത്തെ പറ്റി ആരുമൊരുപക്ഷേ ചിന്തിച്ചു കാണില്ല. ചർമ്മത്തിൽ വേപ്പെണ്ണ ഉപയോഗിക്കുക എന്നത് വളരെ നല്ലൊരു കാര്യമാണ്. ആന്റിഓക്സിഡന്റുകൾ, വിറ്റാമിൻ ഇ, ഫാറ്റി ആസിഡുകൾ, കരോട്ടിനോയിഡുകൾ എന്നിവയാൽ സമ്പന്നമായ ഈ എണ്ണ ചർമ്മസംരക്ഷണത്തിനും സൗന്ദര്യത്തിനും ഒട്ടനേകം ഗുണങ്ങൾ നൽകുന്നു. വേപ്പ് മരത്തിൻ്റെ പുറംതൊലി, അതിൽ നിന്ന് എടുക്കുന്ന എണ്ണ, ഇല, കായകൾ എന്നിവയ്ക്ക് ഒട്ടനവധി ഔഷധ ഗുണങ്ങളുണ്ട്. എല്ലാത്തരം ചർമപ്രശ്നങ്ങളും പരിഹരിക്കുന്ന ആൻറി ബാക്ടീരിയൽ ഗുണങ്ങൾക്ക് പേരുകേട്ടതാണ് ഇവ.വേപ്പ് എണ്ണയിലെ ആൻറി ബാക്ടീരിയൽ ഗുണങ്ങൾ മുഖക്കുരുവിനുള്ള മികച്ച ചികിത്സയായി പ്രവർത്തിക്കും. ഇതിന്റെ ഫാറ്റി ആസിഡ് ഘടകങ്ങൾ ചർമത്തിലെ വടുക്കളും മുഖക്കുരുവും കുറയ്ക്കാൻ സഹായിക്കുന്നു. സ്വാഭാവികമായും ചർമ്മം വരണ്ടു പോകുന്നതിൽ നിന്ന് സംരക്ഷിക്കാൻ ഇതിലെ ആൻറി ഇൻഫ്ലമേറ്ററി ഉള്ളടക്കങ്ങൾ സഹായിക്കും.ചർമത്തിലെ…
Read Moreസംയുക്ത മേനോനും ഷൈന് ടോം ചാക്കോയും അര്ജ്ജുന് അശോകനും ഒന്നിക്കുന്ന ‘വുൾഫ്’; ടൈറ്റിൽ പോസ്റ്റർ വൈറൽ
ഷൈൻ ടോം ചാക്കോയെയും,അർജ്ജുൻ അശോകനെയും സംയുക്ത മേനോനെയും,മുഖ്യ കഥാപാത്രങ്ങളായി അഭിനയിക്കുന്ന ചിത്രമാണ് ‘വുൾഫ്’. ഷാജി അസീസാണ് ചിത്രം സംവിധാനം ചെയ്യുന്നത്. ഷാജി അസീസ് ഒരുക്കുന്ന മൂന്നാമത്തെ ചിത്രമാണ് വുൾഫ്. ദാമർ സിനിമയുടെ ബാനറിൽ സന്തോഷ് ദാമോദരനാണ് ഈ ചിത്രം നിർമ്മിക്കുന്നത്. ഇർഷാദ്, ജാഫർ ഇടുക്കി എന്നിവരാണ് ചിത്രത്തിലെ മറ്റു കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ചിത്രത്തിനായി രചന നിർവ്വഹിച്ചിരിക്കുന്നത് ജി.ആർ. ഇന്ദുഗോപനാണ്. കഴിഞ്ഞ ദിവസം ഫഹദ് ഫാസിലിന്റെ ഫേസ്ബുക്ക് പേജിലൂടെയാണ് ടൈറ്റിൽ പ്രഖ്യാപിച്ചത്. കഴിഞ്ഞ ഒക്ടോബർ 19ന് ഷൂട്ടിങ് ആരംഭിച്ച ചിത്രം കർശനമായ കൊവിഡ് പ്രോട്ടോക്കോൾ പാലിച്ചു കൊണ്ടാണ് ചിത്രീകരിക്കുന്നത്. ഇപ്പോൾ പുറത്ത് വിട്ടിരിക്കുന്ന പോസ്റ്ററിൻ്റെ തീം കളർ ചുവപ്പാണ്. ക്രൈം പശ്ചാത്തലത്തിലുള്ള കഥായാകുമോ ചിത്രം പറയുന്നത് എന്നറിയാനുള്ള ആകാംക്ഷയിലാണ് സിനിമാപ്രേമികൾ. സംവിധായകരായ ടി. കെ. രാജീവ് കുമാർ, അനിൽ. സി മേനോൻ, പ്രിയനന്ദനൻ, കെ. കെ. രാജീവ് തുടങ്ങി…
Read Moreനയൻസിനെ ഇസുക്കുട്ടന് അത്ര ബോധിച്ചിട്ടില്ല; ആള് ഒരൽപം കലിപ്പിലാണ്!
വീണ്ടും തെന്നിന്ത്യയുടെ പ്രിയപ്പെട്ട നായികയായ നയൻതാര ‘ലൗ ആക്ഷൻ ഡ്രാമ’യ്ക്ക് ശേഷം മലയാളത്തിൽ അഭിനയിക്കുകയാണ്. കുഞ്ചാക്കോ ബോബൻ നായകനാകുന്ന ‘നിഴൽ’ എന്ന സിനിമയിൽ അഭിനയിച്ചുകൊണ്ടിരിക്കുകയാണിപ്പോൾ നയൻസ്. ഷൂട്ടിങ്ങിനായി നടി 25 ദിവസം കൊച്ചിയിലുണ്ട്. എന്നാൽ ഇതിനിടയിൽ ഇതാ കുഞ്ചാക്കോ ബോബനും കുടുംബത്തോടൊപ്പമുള്ള നയൻതാരയുടെ ഒരു ചിത്രം സോഷ്യൽമീഡിയയിൽ വൈറലായിരിക്കുകയാണ്. കുഞ്ചാക്കോ ബോബന്റെ മകൻ ഇസഹാക് എന്ന ഇസുകുട്ടനെ എടുത്തുകൊണ്ട് നിൽക്കുകയാണ് നയൻതാര. ഒപ്പം കുഞ്ചാക്കോ ബോബനും പ്രിയയും കൂടെയുണ്ട്. എന്നാൽ ഇസുക്കുട്ടന് നയൻതാരയെ അത്ര പിടിച്ച മട്ടല്ല, ആള് കലിപ്പിലാണ്. ചിത്രത്തിന് താഴെ രസകരമായ നിരവധി കമൻറുകളുമായി ആരാധകരും എത്തിയിട്ടുണ്ട്. നയൻസിന് ചാക്കോച്ചനേക്കാൾ ഉയരം കുറവായിരുന്നല്ലേയെന്നാണ് ആരാധകരിലൊരാൾ കണ്ടെത്തിയിരിക്കുന്നത്. ഇങ്ങള് മെലിഞ്ഞു ഇല്ലാണ്ടായല്ലോ മാഷേ എന്നാണ് ഒരാൾ കുഞ്ചാക്കോ ബോബൻറെ ലുക്ക് കണ്ട് കുറിച്ചിരിക്കുന്നത്.അതേസമയം ഇസ മോനറിയുമോ ഞാൻ ആരുടെ കയ്യിലാണ് ഇരിക്കുന്നതെന്ന്, ഫോട്ടോ ഇപ്പോഴല്ല ഇസയുടെ…
Read More