അവർ തന്നെ ഫീൽഡ് ഔട്ടാക്കാൻ ശ്രമം നടത്തി, കമ്മിറ്റ് ചെയ്ത പടങ്ങളെല്ലാം പോയ അവസ്ഥയായിരുന്നു’; തുറന്ന് പറഞ്ഞ് ബാബു ആൻ്റണി

അവർ തന്നെ ഫീൽഡ് ഔട്ടാക്കാൻ ശ്രമം നടത്തി, കമ്മിറ്റ് ചെയ്ത പടങ്ങളെല്ലാം പോയ അവസ്ഥയായിരുന്നു’; തുറന്ന് പറഞ്ഞ് ബാബു ആൻ്റണി

മലയാളികൾക്ക് എക്കാലവും പ്രിയപ്പെട്ട സ്റ്റാറാണ് ബാബു ആൻ്റണി. ഒരുകാലത്തെ മലയാള സിനിമകലിൽ ബാബു ആൻ്റണിയുടെ സാന്നിധ്യം അത്രമേൽ കഥാഗതിയെ പോലും നിയന്ത്രിച്ചിരുന്നു. സിനിമയുടെ ക്ലൈമാക്സ് രംഗത്തിലുണ്ടാകുന്ന സ്റ്റണ്ട് സീനുകളിൽ ബാബു ആൻ്റണി പ്രത്യക്ഷപ്പെട്ടാൽ നായകൻ്റെ ടീമിന് വിജയം ഉറപ്പിക്കാമായിരുന്ന ഒരു കാലവുമുണ്ടായിരുന്നു. ഇപ്പോൾ താരം അമേരിക്കയിൽ സ്ഥിരതാമസമാണ്. മാർഷൽ ആർട്സിൽ അഗ്രഗണ്യനായ താരം ഇപ്പോൾ ഓൺലൈൻ മുഖേന കുട്ടികൾക്ക് ക്ലാസ്സ് എടുക്കുന്നുമുണ്ട്, സ്വന്തം മക്കളെയും മാർഷൽ ആർട്സ് പരിശീലിപ്പിക്കുന്നുണ്ട് ബാബു ആൻ്റണി. എന്നാൽ സൂപ്പർ സ്റ്റാർ ബാബു ആൻ്റണി മലയാളത്തിലേക്കുള്ള തിരിച്ചുവരവിനൊരുങ്ങുകയാണ്.ഒമർ ലുലു സംവിധാനം ചെയ്യുന്ന പവർ സ്റ്റാർ എന്ന ചിത്രത്തിലൂടെയാണ് ബാബു ആൻ്റണിയുടെ തിരിച്ചു വരവ്. ആക്ഷൻ പാക്ക്ഡായി ഒരുക്കുന്ന ചിത്രത്തിൻ്റെ ഷൂട്ടിങ് കൊറോണക്കാലത്ത് നടത്താനാകില്ലെന്നും പൊതുവിടങ്ങളിൽ ഷൂട്ട് ചെയ്യേണ്ടതായൊക്കെയുണ്ട്. ഈ നിബന്ധനകൾക്കിടെ ഷൂട്ട് ചെയ്യാനാകാത്തതിനാലാണ് ഷൂട്ട് തുടങ്ങാൻ താമസിക്കുന്നതെന്നും ബാബു ആൻ്റണി പറയുകയാണ്. ഇനി…

Read More

‘ഇടവേള’ സിമ്പിൾ ബട്ട് പവർഫുൾ; ഒരു അടിപൊളി അമ്മയും മകളും!

‘ഇടവേള’ സിമ്പിൾ ബട്ട് പവർഫുൾ; ഒരു അടിപൊളി അമ്മയും മകളും!

മനസ്സിൽ വേദന നിറയ്ക്കുന്ന രീതിയിലും ചിലപ്പോൾ ചിരിപ്പിക്കുന്ന രീതിയിലുമൊക്കെ വിവിധ രംഗങ്ങൾ പല സിനിമകളിലും വന്നിട്ടുണ്ട്. എന്നാൽ മരണത്തിൻറെ വ്യത്യസ്തമായ ഒരു തലം അവതരിപ്പിച്ചിരിക്കുകയാണ് ‘ഇടവേള’ എന്ന ഹ്രസ്വ ചിത്രം.തൻറെ അച്ഛൻറെ അപ്രതീക്ഷിത മരണം അഞ്ജലി എന്ന പെൺകുട്ടിക്കും അവളുടെ അമ്മയ്ക്കും അത്ര നഷ്ടമൊന്നുമായി തോന്നിയില്ല. പുലർച്ചെ കട്ടിലിൽ മരിച്ചു കിടക്കുന്ന അച്ഛനെ കണ്ട ശേഷം അവർക്കിടയിലുണ്ടാകുന്ന ചില അമ്പരപ്പിക്കുന്ന മാറ്റങ്ങളെ വരച്ചുകാട്ടിയിരിക്കുകയാണ് ‘ഇടവേള’. ഓരോ വ്യക്തിയും തങ്ങളുടെ വേണ്ടപ്പെട്ടവ‍‍ർക്ക് എങ്ങനെയാണെന്ന് ആത്മപരിശോധന നടത്താൻ കൂടി പ്രേരിപ്പിക്കുന്നതാണ് ചിത്രം.മരണം പലർക്കും പല രീതിയിലാണ് അനുഭവപ്പെടുക. എല്ലാ മരണവും പലർക്കും വലിയ നഷ്ടം ആവണമെന്നില്ല. തണ്ണീർ മത്തൻ ദിനങ്ങൾ’ സംവിധാനം ചെയ്ത ഗിരീഷ് എ.ഡിയും സുഹൃത്ത് സനൽ സിഎസും ചേർന്നാണ്ഷിബിൻ മുരുകേഷ് തിരക്കഥയൊരുക്കി സംവിധാനം ചെയ്തിരിക്കുന്ന ചിത്രമാണിത്. വിനീത് വത്സല വിജയൻ ആണ് കഥ എഴുതിയത്. ‘തണ്ണീർ‍മത്തനി’ൽ ചെറിയ…

Read More

കാത്തിരിപ്പിന് വിരാമമിട്ടു ദുൽഖറിൻ്റെ ബിഗ് ബഡ്ജറ്റ് ചിത്രം ‘കുറുപ്പ്’ ഓടിടി റിലീസിന്!

കാത്തിരിപ്പിന് വിരാമമിട്ടു ദുൽഖറിൻ്റെ ബിഗ് ബഡ്ജറ്റ് ചിത്രം ‘കുറുപ്പ്’ ഓടിടി റിലീസിന്!

സംവിധായകൻ ശ്രീനാഥ് രാജേന്ദ്രൻ വർഷങ്ങൾക്ക് ശേഷം വീണ്ടും ദുൽഖറിനെ നായകനാക്കി ഒരുക്കുന്ന പുത്തൻ ചിത്രമാണ് കുറുപ്പ്. ചിത്രം പ്രഖ്യാപിച്ചപ്പോൾ മുതൽ കുറുപ്പ് വലിയ വാർത്താ പ്രാധാന്യം നേടിയിരുന്നു. ചിത്രത്തിൻ്റെ ഷൂട്ടിങ് പുരോഗമിക്കവേ എല്ലാ വിശേഷങ്ങളും മാധ്യമങ്ങളിലൂടെ സിനിമാപ്രേമികൾ അറിയുന്നുണ്ടായിരുന്നു. ചിത്രത്തെ സംബന്ധിച്ച പുതിയ വിശേഷമാണ് അണിയറപ്രവർത്തകർ പുറത്ത് വിട്ടിരിക്കുന്നത്.ദുൽഖർ സൽമാൻറെ ഉടമസ്ഥതയിലുള്ള വേഫറെർ ഫിലിംസും എം സ്റ്റാർ എൻറർടൈൻമെൻറ്സും ചേർന്നാണ് കുറുപ്പ് നിർമ്മിക്കുന്നത്. കേരളം, അഹമ്മദാബാദ്, ബോംബെ, ദുബായ്, മാംഗ്ളൂർ, മൈസൂർ എന്നിവിടങ്ങളിലായി ആറു മാസത്തോളം കാലം ഷൂട്ടിങ് നീണ്ടുനിന്നിരുന്നു.ദുൽഖറിൻറെ കരിയറിലെ തന്നെ ഏറ്റവും വലിയ ബഡ്ജറ്റിൽ ഒരുങ്ങുന്ന ചിത്രമാണ് ‘കുറുപ്പ്’. ചിത്രത്തിൻ്റെ മുടക്കുമുതൽ 40 കോടിയാണെന്ന് അണിയറ പ്രവർത്തകർ വ്യക്തമാക്കിയിരിക്കുന്നത്. ഇപ്പോഴിതാ ചിത്രം ഓടിടി റിലീസായി പ്രേക്ഷകരിലേക്ക് എത്താനൊരുങ്ങുകയാണ് എന്ന പുതിയ വിവരമാണ് അണിയറപ്രവർത്തകർ ഇപ്പോൾ പുറത്ത് വിട്ടിരിക്കുന്നത്. കേരളത്തിലെ കുപ്രസിദ്ധ പിടികിട്ടാപ്പുള്ളിയായ സുകുമാരക്കുറുപ്പിൻറെ ജീവിതം…

Read More

ഗര്‍ഭത്തെ കുറിച്ച് പറയുന്നത് നിര്‍ത്തി, എന്റെ സിനിമയെ കുറിച്ച് വാര്‍ത്ത കൊടുക്കൂ എന്ന് മാധ്യമങ്ങളോട് പേർളി

ഗര്‍ഭത്തെ കുറിച്ച് പറയുന്നത് നിര്‍ത്തി, എന്റെ സിനിമയെ കുറിച്ച് വാര്‍ത്ത കൊടുക്കൂ എന്ന് മാധ്യമങ്ങളോട് പേർളി

അവതാരകയായും അഭിനേത്രിയായും മലയാളികളുടെ കെെയ്യടി നേടിയിട്ടുള്ള താരമാണ് പേളി മാണി. തുടർന്ന് ബിഗ് ബോസ് മലയാളത്തിലെ മത്സരാർത്ഥിയായെത്തിയും പേളി ശ്രദ്ധിക്കപ്പെട്ടു. ഇപ്പോഴിതാ ബോളിവുഡിലും അരങ്ങേറ്റം കുറിച്ചിരിക്കുകയാണ് പേളി.ലുഡോയിലൂടെയാണ് പേളിയുടെ ബോളിവുഡ് അരങ്ങേറ്റം. അനുരാഗ് ബസുവാണു ചിത്രത്തിന്റെ സംവിധാനം നിർവഹിക്കുന്നത്. . എന്നാൽ മലയാളം മാധ്യമങ്ങൾ പേളിയുടെ ഗർഭകാല വാർത്തകൾക്ക് പിന്നാലെയാണെന്ന് വിമർശനങ്ങൾ ഉയരുന്നുണ്ട്. ഇതേക്കുറിച്ച് ഇപ്പോഴിതാ പേളി തന്നെ പ്രതികരണവുമായി എത്തിയിരിക്കന്നത്. പേളിയുടെ പ്രതികരണം സോഷ്യൽ മീഡിയയിലൂടെയായിരുന്നു. ”ഞാൻ സോഷ്യൽ മീഡിയയിൽ പങ്കുവെക്കുന്ന ചിത്രങ്ങൾ എന്റെ ഗർഭകാലത്തെ കുറിച്ചുള്ള വാർത്തകൾക്കായി ഉപയോഗിക്കുന്ന മാധ്യമങ്ങളോട്, നന്ദി. പക്ഷെ നിങ്ങൾക്ക് നെറ്റ്ഫ്ലിക്സിൽ സംപ്രേക്ഷണം ചെയ്യുന്ന എന്റെ സിനിമയായ ലുഡോയേയും പ്രെമോട്ട് ചെയ്യാനാകുമോ. ഇതെന്റെ ബോളിവുഡ് അരങ്ങേറ്റമാണ്. ഇതേ ആവേശം അവിടേയും കാണിച്ചാൽ വലിയ സഹായമാകും”. എന്നായിരുന്നു പേളിയുടെ പ്രതികരണം. നേരത്തെ പേളിയുടെ ഗർഭകാല വാർത്തകൾക്ക് മാധ്യമങ്ങൾ നൽകുന്ന അമിതപ്രാധാന്യത്തെ പരിഹസിച്ചു…

Read More

അത്താഴത്തിനു ശേഷം ഒരു ഗ്രാമ്പൂ ചവയ്‌ക്കൂ

അത്താഴത്തിനു ശേഷം ഒരു ഗ്രാമ്പൂ ചവയ്‌ക്കൂ

ഭക്ഷണങ്ങളിൽ ഉപയോഗിയ്ക്കുന്ന പല മസാലകൾക്കും ആരോഗ്യ പരമായ ഗുണങ്ങൾ ഏറെയാണ്. അത്തരത്തിലുള്ള ഒന്നാണ് ഗ്രാമ്പൂ അഥവാ കരയാമ്പൂ അഥവാ ക്ലോവ്‌സ്. ഭക്ഷണത്തിന് രുചിയും ഗുണവും മണവും നൽകുക മാത്രമല്ല, മറ്റേറെ ആരോഗ്യപരമായ ഗുണങ്ങളും ഇത് നൽകുന്നു.പ്രത്യേകിച്ചും രാത്രിയിൽ അത്താഴശേഷം ഒരു ഗ്രാമ്പൂ ചവച്ചരച്ചു കഴിയ്ക്കുന്നത് പല ആരോഗ്യപരമായ ഗുണങ്ങളും നൽകുന്നു. കൊളസ്‌ട്രോൾ, പ്രമേഹം തുടങ്ങിയ രോഗങ്ങൾക്കുള്ള നല്ലൊരു മരുന്നാണിത്. പ്രമേഹത്തെ തടയുവാൻ സഹായിക്കുന്ന ഗ്രാമ്പൂവിൽ കാണപ്പെടുന്ന പ്രധാന സംയുക്തമാണ് നൈജറിസിൻ. ഇൻസുലിൻ പ്രവർത്തനം മെച്ചപ്പെടുത്തുന്നതിനും കോശങ്ങളെ കൂടുതൽ ഇൻസുലിൻ ഉത്പാദിപ്പിക്കുന്നതിനായും ഇത് സഹായിക്കുന്നു. ചീത്ത കൊളസ്‌ട്രോൾ കുറയ്ക്കാൻ ഇത് ഏറെ നല്ലതാണ്. ഇതു പോലെ രക്തത്തിലെ പഞ്ചസാരയുടെ തോതു കുറയ്ക്കാനും ഗുണം നൽകുന്ന ഒന്നാണ് കരയാമ്പൂവയറിൽ ഉണ്ടാകുന്ന അൾസർ കുറയ്ക്കാൻ സഹായിക്കുന്ന ചില സംയുക്തങ്ങൾ ഗ്രാമ്പൂവിൽ കാണപ്പെടുന്നു. അതിൽ പ്രധാനമാണ് ഗ്രാമ്പൂവിൽ അടങ്ങിയിരിക്കുന്ന എണ്ണ. ഈ എണ്ണ…

Read More

മുഖക്കുരുവിന് ജാതിക്ക പ്രയോഗം

മുഖക്കുരുവിന് ജാതിക്ക പ്രയോഗം

മുഖക്കുരു ഉണ്ടാവുന്നതിന് പിന്നിൽ പലയാളുകളും പല കാരണങ്ങൾ ഉണ്ട്. എന്നാൽ അതിനു പിന്നിലെ യഥാർത്ഥ കാരണം വളരെ ലളിതമാണ്. ചർമത്തിൽ അമിതമായുണ്ടാകുന്ന സെബം ഉൽപ്പാദനവും മൃതകോശങ്ങളുടെ അടിഞ്ഞുകൂടലുകളുമൊക്കെയാണ് മുഖക്കുരുവിൻ്റെ പ്രധാന കാരണം.പലകാരണങ്ങൾ കൊണ്ടും ഇത്തരത്തിൽ മുഖചർമ്മത്തിലെ സെബം ഉത്പാദനം വർദ്ധിപ്പിക്കപ്പെടാൻ സാധ്യതയുണ്ട്. ഹോർമോണുകളിൽ ഉണ്ടാവുന്ന ഏറ്റക്കുറച്ചിലുകൾ, ചർമത്തിന് ഏൽക്കേണ്ടിവരുന്ന ചൂടും പൊടിയുമൊക്കെ ഇതിനെ സ്വാധീനിക്കുന്നു. നാം കഴിക്കുന്ന ഭക്ഷണങ്ങളും ഇക്കാര്യത്തിൽ സുപ്രധാന പങ്കു വഹിക്കുന്നുണ്ട്. പൊതുവേ എണ്ണമയവും മസാലകളും ഒക്കെ കൂടുതൽ അടങ്ങിയിട്ടുള്ള ഭക്ഷണങ്ങൾ കഴിക്കുമ്പോൾ മുഖക്കുരു ലക്ഷണങ്ങൾ കൂടുതലായി പ്രകടമാകാനുള്ള സാധ്യത കൂടുതലാണെന്ന് വിദഗ്ധർ അഭിപ്രായപ്പെടുന്നു. എന്നാൽ ചർമ്മ പരിപാലനത്തിൻ്റെ കാര്യത്തിൽ അസാമാന്യ ഗുണങ്ങൾ നൽകാൻ ശേഷിയുള്ള സുഗന്ധവ്യഞ്ജനമായ ജാതിക്കയ്ക്ക് മുഖക്കുരു മാറ്റാനുള്ള കഴിവുണ്ട്. അത് എങ്ങനെ എന്ന് നോക്കാം. ആന്റിഓക്‌സിഡന്റുകൾ, വിറ്റാമിൻ സി, മഗ്നീഷ്യം, സിങ്ക്, കോപ്പർ എന്നീ പോഷകങ്ങളെല്ലാം കൊണ്ട് സമ്പന്നമാണ് ജാതിക്ക….

Read More

പൗളി വിൽസൻ്റെ ജീവിതം പറയുന്ന ഡോക്യുമെൻ്ററി ‘പൗളിചേച്ചി’; പോസ്റ്റർ പുറത്തു വിട്ടു

പൗളി വിൽസൻ്റെ ജീവിതം പറയുന്ന ഡോക്യുമെൻ്ററി ‘പൗളിചേച്ചി’; പോസ്റ്റർ പുറത്തു വിട്ടു

സ്വതസിദ്ധമായ അഭിനയ ശൈലിയിലൂടെയും, വേറിട്ട കഥാപാത്ര ശൈലിയിലൂടെയും,ശ്രദ്ധേയയായ നടിയാണ് പൗളി വിൽസൺ. അണ്ണൻ തമ്പി എന്ന മമ്മൂട്ടി ചിത്രത്തിലൂടെയാണ് പൗളി വിൽസൺ മലയാള സിനിമയിലേക്ക് എത്തുന്നത്. തുടർന്ന് നിരവധി സിനിമകളിൽ ശ്രദ്ധേയമായ വേഷങ്ങൾ പൗളി വിൽസണെ തേടിയെത്തി. ചെറുതും വലുതുമായ വേഷങ്ങളുടെ മലയാളസിനിമാ ലോകത്ത് നടി പൗളി വിൽസൺ തിളങ്ങി.ഇപ്പോഴിതാ നടിയുടെ ജീവിതത്തെ ആസ്പദമാക്കി ഒരു ഡോക്യുമെൻ്ററി ഒരുക്കുകയാണ് ഒരു കൂട്ടം ചെറുപ്പക്കാർ. ‘പൗളിചേച്ചി’ എന്ന് പേരിട്ടിരിക്കുന്ന ഡോക്യുമെൻ്ററിയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റർ ഗായിക രശ്മി സതീശ് പുറത്ത് വിട്ടു. നാടക രംഗത്തിലൂടെ സിനിമാരംഗത്തേക്കെത്തിയ പൗളി വിൽസണെ തേടി 2017ൽ ഒറ്റമുറി വെളിച്ചം, ഈ.മ.യൌ എന്നീ ചിത്രങ്ങളിലെ അഭിനയം കണക്കാക്കി സംസ്ഥാന സർക്കാരിൻ്റെ മികച്ച നടിക്കുള്ള പുരസ്കാരവും എത്തി.മലയാള നാടക രംഗത്തിലൂടെ സിനിമയിലേക്ക് കടന്നുവന്ന് മുഴുവൻ ആസ്വാദകരുടെയും പ്രിയപ്പെട്ട അഭിനേതാവായി മാറിയ പൗളിചേച്ചിയെ കുറിച്ചുള്ള ഈ ആത്മാവുള്ള…

Read More

അന്ന് ധനുഷ് ചിത്രത്തിന്റെ ഓഡിഷനിൽ നിന്നും പുറത്ത്, ഇന്ന് ധനുഷിന്റെ നായിക; ഐശ്വര്യ ലക്ഷ്മി പറയുന്നതിങ്ങനെ

അന്ന് ധനുഷ് ചിത്രത്തിന്റെ ഓഡിഷനിൽ നിന്നും പുറത്ത്, ഇന്ന് ധനുഷിന്റെ നായിക; ഐശ്വര്യ ലക്ഷ്മി പറയുന്നതിങ്ങനെ

ഞണ്ടുകളുടെ നാട്ടിലൊരു ഇടവേള എന്ന ചിത്രത്തിലൂടെയായിരുന്നു ഐശ്വര്യ ലക്ഷ്മി അരങ്ങേറുന്നത്. എന്നാൽ കുറെ താരമായി മാറിയത് ഐശ്വര്യ താരമായി മാറുന്നത് മായാനദിയിലൂടെയാണ്. അപ്പുവായി കെെയ്യടി നേടിയ ഐശ്വര്യ ബോൾഡ് കഥാപാത്രങ്ങളിലൂടെ ഇന്ന് പ്രേക്ഷകരുടെ പ്രിയങ്കരിയാണ്. ഇപ്പോഴിതാ തമിഴിലേക്കും അരങ്ങേറുകയാണ് മലയാളികളുടെ ഐഷു എന്ന ഐശ്വര്യ ലക്ഷ്മി. പൊന്നിയൻ സെൽവൻ, ജഗമേ തന്തിരം എന്നീ ചിത്രങ്ങൾ അണിയറയിൽ ഒരുങ്ങുകയാണ്.ധനുഷിനൊപ്പമാണ് ജഗമേ തന്തിരത്തിൽ ഐശ്വര്യ അഭിനയിക്കുന്നത്. ജോജു ജോർജും ചിത്രത്തിലൊരു പ്രധാന വേഷത്തിലെത്തുന്നത്. ഇതിനിടെ വർഷങ്ങൾക്ക് മുമ്പ് ധനുഷ് ചിത്രത്തിന്റെ ഓഡിഷനിൽ നിന്നും പുറത്തായ അനുഭവം പങ്കുവയ്ക്കുകയാണ് താരം. ”മൂന്ന് വർഷം മുമ്പാണ് ധനുഷ് സാറിനെ ആദ്യായി കാണുന്നത്. അദ്ദേഹം സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ ഓഡിഷനു വേണ്ടിയായിരുന്നു പരിചയപ്പെട്ടത്. ഒരു തമിഴ് ബ്രാഹ്മിൺ പെൺകുട്ടിയെയായിരുന്നു ചിത്രത്തിൽ അവതരിപ്പിക്കേണ്ടിയിരുന്നത്. കുറച്ച് തമിഴ് ഡയലോഗ്സ് ഒക്കെ പറഞ്ഞുകേൾപ്പിക്കുകയും ചെയ്തു. അന്ന് ആ സിനിമയിൽ…

Read More

ഇന്ത്യയിൽ ഏറ്റവും സമ്പത്തുള്ള ക്ഷേത്രങ്ങളിലൂടെ…

ഇന്ത്യയിൽ ഏറ്റവും സമ്പത്തുള്ള ക്ഷേത്രങ്ങളിലൂടെ…

ഇന്ത്യ ക്ഷേത്രങ്ങളുടെ നാടായി അറിയപ്പെടാറുണ്ട്. പ്രസിദ്ധമായ, പുരാതന, വർണ്ണാഭമായ, സമ്പന്നമായ ക്ഷേത്രങ്ങളാൽ സമ്പന്നമാണ് രാജ്യം. പദ്മനാഭസ്വാമി ക്ഷേത്രം, തിരുപ്പതി ക്ഷേത്രം, ജഗന്നാഥ ക്ഷേത്രം എന്നിവ ഇന്ത്യയിലെയും ലോകത്തിലെയും തന്നെ ഏറ്റവും സമ്പന്നമായ ക്ഷേത്രങ്ങളാണ്. മാത്രമല്ല ഈ ക്ഷേത്രങ്ങൾ തങ്ങളുടെ നിലവറകൾ തുറന്നാൽ ഇന്ത്യയുടെ ദാരിദ്ര്യത്തിന്റെ പകുതിയിലധികം ഇല്ലാതാക്കപ്പെടുമെന്ന് വിശ്വസിക്കപ്പെടുന്നു. തിരുവന്തപുരത്തെ പത്മനാഭസ്വാമി ക്ഷേത്രത്തെയാണ് ലോകത്ത് തന്നെ ഏറ്റവും സമ്പത്തുള്ള ക്ഷേത്രമായി കണക്കാക്കപ്പെടുന്നത്. കോടിക്കണക്കിന് രൂപയുടെ ആസ്തിയാണ് ഇവിടെയുള്ളത്. നിലവറകളിൽ സൂക്ഷിച്ചിരിക്കുന്ന നിധിയുമായി ബന്ധപ്പെട്ട് ക്ഷേത്രം വാർത്തകളിൽ ഇടംപിടിച്ചിരുന്നു. സംഭാവനകൾ ലഭിക്കുന്നതിന്റെ കാര്യത്തിൽ ലോകത്ത് തന്നെ ഏറ്റവും മുന്നിൽ നിൽക്കുന്ന ക്ഷേത്രമാണ് ആന്ധ്ര പ്രദേശിലെ തിരുമല തിരുപ്പതി വെങ്കടേശ്വര ക്ഷേത്രം. എല്ലാ വർഷവും ഭക്തജനങ്ങൾ കോടിക്കണക്കിന് രൂപയുടെ സംഭാവനകളാണ് ഇവിടെയെത്തിക്കാറുള്ളത്. ഒരു വർഷം 650 കോടി രൂപയുടെ സംഭാവന ലഭിക്കാറുണ്ടെന്നാണ് കണക്കുകൾ പറയുന്നത്. പ്രശസ്തമായ ലഡു പ്രസാദം വിൽക്കുന്ന…

Read More

പനീർ ബട്ടർ മസാല ഒന്ന് ട്രൈ ചെയ്താലോ?

പനീർ ബട്ടർ മസാല ഒന്ന് ട്രൈ ചെയ്താലോ?

നിങ്ങളുടെ വീട്ടിൽ അതിഥികളും ബന്ധുക്കളും എത്തുന്ന വേളയിൽ അവർക്കായി വിരുന്നൊരുക്കുന്നത് പതിവാണ് അല്ലെ. അതിനാൽ നിങ്ങളുടെ വിരുന്നുകാരെ സന്തോഷിപ്പിക്കാനും പാചക കഴിവുകളിൽ നിങ്ങളുടെ വൈദഗ്ധ്യം തെളിയിക്കാനുമായി നിങ്ങൾക്ക് ഒരു കിടിലൻ വിഭവം തയാറാക്കി നോക്കാം. ഉത്തരേന്ത്യയിലെ ജനപ്രിയ വിഭവമായ പനീർ ബട്ടർ മസാല മലയാളികൾക്കും ഇന്ന് പരിചിതനാണ്. വീട്ടിൽ എളുപ്പത്തിൽ പനീർ ബട്ടർ മസാല ഉണ്ടാക്കുന്ന വിധം ഒന്ന് നോക്കാം. പനീർ – 500 ഗ്രാം,ബട്ടർ – 4 ടീസ്പൂൺ, എണ്ണ – 1 ടീസ്പൂൺ, കറുവ ഇല – 1 ,ഗ്രാമ്പൂ – 2 എണ്ണം,കറുവപ്പട്ട – 1 കഷ്ണം, ഉണങ്ങിയ ചുവന്ന മുളക് – 2 എണ്ണം, മല്ലി – 2 ടീസ്പൂൺ സവാള – 1 (അരിഞ്ഞത്) ഇഞ്ചി, വെളുത്തുള്ളി പേസ്റ്റ് – 1 ടീസ്പൂൺ തക്കാളി – 3 എണ്ണം മല്ലിപൊടി…

Read More