ഹെയർ സ്ട്രെയ്റ്റ്നർ വാങ്ങുമ്പോൾ ഈ കാര്യങ്ങൾ ശ്രദ്ധിക്കണം

ഹെയർ സ്ട്രെയ്റ്റ്നർ വാങ്ങുമ്പോൾ ഈ കാര്യങ്ങൾ ശ്രദ്ധിക്കണം

മുടിയുടെ ഭംഗി കൂട്ടും എന്ന പരസ്യം കാണുമ്പോൾ തന്നെ രണ്ടാമതൊന്ന് ആലോചിക്കാതെ ആ ഉൽപ്പന്നം വാങ്ങി കൂട്ടുന്നവരാണ് നമ്മളിലേറെ പേരും.പല ആളുകളും പെട്ടന്നൊരു ആവേശത്തിൽ മേടിക്കുന്ന ഒന്നാണ് ഹെയർ സ്ട്രെയ്റ്റ്നർ. ഓടിച്ചെന്ന് ഒരെണ്ണം വാങ്ങുന്നതിന് മുമ്പ് ചില കാര്യങ്ങൾ അറിയേണ്ടതുണ്ട്. മുടിയിഴകൾ മനോഹരമായി ഒതുക്കിയിടാൻ ആഗ്രഹിക്കുന്നവർ സ്വന്തമായി ഒരു ഹെയർ സ്ട്രൈറ്റ്‌നർ കയ്യിൽ കരുതുന്നത് നല്ലതാണ്. പക്ഷെ ഒന്നും നോക്കാതെ ഒരു ഹെയർ സ്ട്രൈറ്റ്‌നർ വാങ്ങിയാൽ അത് നിങ്ങളുടെ മുടിയുമായി ചേർന്ന് പോകണമെന്നില്ല. ഒരാളുടെ മുടിയുടെ സ്വഭാവം മനസിലാക്കി വേണം അനുയോജ്യമായ സ്ട്രൈറ്റ്‌നർ തിരഞ്ഞെടുക്കാൻ.ലളിതമായ രീതിയിൽ ചൂട് ക്രമീകരിയ്ക്കാനുള്ള സംവിധാനമുള്ള ഉത്പന്നമാണ് നിങ്ങൾ തിരഞ്ഞെടുക്കേണ്ടത്. കൂടാതെ പവർ പോയിന്റിൽ നിന്ന് അല്പം മാറി നിന്ന് വൃത്തിയോടെ മുടി സ്ട്രൈറ്റ്‌ ചെയ്യാൻ സഹായിക്കുന്ന തരത്തിലുള്ള നീളമുള്ള കേബിൾ, മികച്ച വാറണ്ടി കാലാവധി എന്നിവ നോക്കി വേണം ഉത്പന്നം തിരഞ്ഞെടുക്കാൻ….

Read More

ആരോഗ്യകരമെങ്കില്‍ പോലും ഗര്‍ഭധാരണത്തിന് തടസം നിൽക്കുന്ന ഭക്ഷണങ്ങൾ

ആരോഗ്യകരമെങ്കില്‍ പോലും ഗര്‍ഭധാരണത്തിന് തടസം നിൽക്കുന്ന ഭക്ഷണങ്ങൾ

ഗർഭധാരണത്തിന് സഹായിക്കുന്ന ഘടകങ്ങൾ പലതാണ്. ഇതിൽ ഭക്ഷണവും ജീവിതശൈലിയും എല്ലാം ഉൾപ്പെടും. ഗർഭവും ഭക്ഷണവും തമ്മിലും കാര്യമായ ബന്ധമുണ്ട്. ഗർഭധാരണത്തിനു സഹായിക്കുന്ന ചില ഭക്ഷണങ്ങളുണ്ട്, ഗർഭം ധരിച്ചാൽ കഴിക്കേണ്ടതും ഒഴിവാക്കേണ്ടതുമുണ്ട്, ഗർഭം ധരിക്കാൻ ഉദ്ദേശിക്കുന്നെങ്കിൽ ഒഴിവാക്കേണ്ട ചിലതുമുണ്ട്. അനാവശ്യമായ കൊഴുപ്പ് ശരീരത്തിൽ അടിഞ്ഞു കൂടുന്നത് ദോഷം ചെയ്യും. ചിപ്‌സ്, വറുത്ത ഭക്ഷണം, മൈക്രോവേവ് പോപ്‌കോൺ എന്നിവ ഒഴിവാക്കുക. ട്രാൻസ്ഫാറ്റുകൾ ഗർഭധാരണത്തിനു തടസം നിൽക്കുന്ന ഒന്നാണ്. ഇവ അനാരോഗ്യകരമാകുന്നത് ശരീരത്തിനു മാത്രമല്ല, ഗർഭധാരണം എന്ന പ്രക്രിയക്കു കൂടിയാണ്. സ്ത്രീയ്‌ക്കെങ്കിലും പുരുഷനെങ്കിലും ഇതു ദോഷങ്ങൾ വരുത്തുന്നു. ദിവസം രണ്ടു കപ്പിൽ കൂടുതൽ കാപ്പി ഗർഭധാരണ സാധ്യത കുറയ്ക്കുന്നു. ഇതിലെ കഫീനാണ് വില്ലനാകുന്നത്. നല്ലതു പോലെ വേവിയ്ക്കാത്ത ഇറച്ചി, മുട്ട എന്നിവയെല്ലാം ഒഴിവാക്കുക. ഇതെല്ലാം ഗർഭധാരണത്തിനു തടസ്സമായി നിൽക്കുന്നു. അതുപോലെ തന്നെ സോയാബീൻസ്, ഗ്രീൻപീസ് എന്നിവയും നല്ലതല്ല. ഇതെല്ലാം സ്ത്രീ ഹോർമോണുകളിൽ…

Read More

കൈത്തറിയുടെ കഥ പറയാൻ പൈതൃക മന്ദിരവും മ്യൂസിയവും

കൈത്തറിയുടെ കഥ പറയാൻ പൈതൃക മന്ദിരവും മ്യൂസിയവും

കൈത്തറിയുമായി ബന്ധപ്പെട്ട് കണ്ണൂരിന്റെ പാരമ്പര്യവും പൈതൃകവും വെളിവാക്കുന്ന പൈതൃക മന്ദിരവും കൈത്തറി മ്യൂസിയവും ഒരുങ്ങി. മലബാർ ബ്രിട്ടീഷുകാരുടെ അധീനതയിലായിരുന്ന കാലയളവിൽ ഇൻഡോ-യൂറോപ്യൻ വാസ്തു മാതൃകയിൽ നിർമ്മിക്കപ്പെട്ടതാണ് ഹാൻവീവ് കെട്ടിടം. 1957 വരെ കണ്ണൂർ കലക്ട്രേറ്റ് പ്രവർത്തിച്ചിരുന്നതാണ് ഈ പൈതൃക മന്ദിരത്തിലാണ്. 1968 ൽ കെട്ടിടം ഹാൻവീവിന് കൈമാറുകയായിരുന്നു. ഹാൻവീവ് കാര്യാലയം പുതിയ കെട്ടിടത്തിലേക്ക് മാറിയതോടെയാണ് പൈതൃക മന്ദിരം സംരക്ഷിക്കാൻ തീരുമാനമായത്. ശാസ്ത്രീയ സംരക്ഷണത്തിനായി 65 ലക്ഷം രൂപയുടെ ഭരണാനുമതി ലഭിച്ചു. സംസ്ഥാന പുരാവസ്തു വകുപ്പിന്റെ എഞ്ചിനീയറിങ് വിഭാഗമാണ് സംരക്ഷണ പ്രവർത്തനങ്ങൾ പൂർത്തിയാക്കിയത്. മേൽക്കൂര പൂർണ്ണമായും ബലപ്പെടുത്തി. ചോർച്ചകൾ പരിഹരിച്ച് പഴയ തറയോടുകൾ മികച്ച രീതിയിൽ സംരക്ഷിച്ചു. തടി കൊണ്ടുള്ള മച്ചുകൾ, ഗോവണികൾ എന്നിവ ബലപ്പെടുത്തി പൂർവ്വസ്ഥിതിയിലാക്കി. 1980ൽ പൊളിച്ചുമാറ്റപ്പെട്ട ചില ഭാഗങ്ങൾ പൂർവ്വസ്ഥിതിയിലാക്കിയിട്ടുണ്ട്. പദ്ധതിക്കായി രണ്ട് കോടി പന്ത്രണ്ട് ലക്ഷത്തി മുപ്പത്തി മൂന്നായിരത്തി അറുന്നൂറ്റി തൊണ്ണൂറ് രൂപയുടെ…

Read More

ഇനി മലയാളത്തിൽ നിന്ന് ഒരവസരം വന്നാലും സ്വീകരിക്കില്ലായെന്നു നടി രേണുക

ഇനി മലയാളത്തിൽ നിന്ന് ഒരവസരം വന്നാലും സ്വീകരിക്കില്ലായെന്നു നടി രേണുക

നമ്മൾ എന്ന ചിത്രത്തിലൂടെ മലയാള സിനിമയിലേക്ക് നായികയായി കടന്നുവന്ന നടിയാണ് രേണുക. ചിത്രത്തിലെ എൻ കരളിൽ താമസിച്ചാൽ എന്ന ഗാനം അക്കാലത്ത് വലിയ ഹിറ്റായി മാറിയിരുന്നു. ചിത്രത്തിലെ നായികയായെത്തിയ രേണുക വളരെ ചുരുങ്ങിയ കാലം കൊണ്ടാണ് തെന്നിന്ത്യൻ സിനിമാ മേഖലകയിൽ തിളങ്ങുന്ന വ്യക്തിത്വമായി മാറിയത്. നമ്മൾ എന്ന ചിത്രത്തിലെ അപർണ എന്ന കഥാപാത്രത്തെയായിരുന്നു രേണുക അവതരിപ്പിച്ചിരുന്നത്. വിവാഹശേഷം ഭർത്താവിനൊപ്പം അമേരിക്കയിലേക്ക് മാറി സ്ഥിരതാമസമാക്കുകയായിരുന്നു നടി. രേണുക അവസാനമായി അഭിനയിച്ചത് സുരേഷ് ഗോപി നായകനായ പതാകയിലാണ്. ഏറെ കാലത്തിന് ശേഷം രേണുക നൽകിയ ഒരു അഭിമുഖമാണ് ഇപ്പോൾ ശ്രദ്ധിക്കപ്പെടുന്നത്. നല്ലൊരു അവസരം കിട്ടിയാൽ വീണ്ടും മലയാളത്തിലേക്കൊരു തിരിച്ചുവരവുണ്ടാകുമോ എന്നായിരുന്നു അവതാരകൻ്റെ ചോദ്യം. ഈ ചോദ്യത്തിൻ്റെ ഉത്തരം പറയാൻ രേണുകയ്ക്ക് രണ്ടാമത് ഒന്ന് ആലോചിക്കേണ്ടി വന്നില്ല. ഒരിക്കലുമില്ല എന്നായിരുന്നു രേണുക ഇതിനു നൽകിയ മറുപടി. നായികമാരെ കിട്ടാത്ത അവസ്ഥയൊന്നും ഇപ്പോൾ…

Read More

തടി കുറയ്ക്കാന്‍ നാരങ്ങ – ഇഞ്ചി ചായ

തടി കുറയ്ക്കാന്‍ നാരങ്ങ – ഇഞ്ചി ചായ

തടി കുറയ്ക്കാനുള്ളൊരു വഴിയാണ് ശരീരം വിഷമുക്തമാക്കുക എന്നത്. ആന്റിഓക്സിഡന്റുകൾ അടങ്ങിയിരിക്കുന്ന ഭക്ഷണപാനീയങ്ങൾ നിങ്ങൾ കഴിക്കുമ്പോൾ, ഇത് ശരീരത്തിലെ ഫ്രീ റാഡിക്കൽ പ്രവർത്തനം കുറയ്ക്കുന്നു. ഇതിലൂടെ ഓക്‌സിഡേറ്റീവ് സ്‌ട്രെസ് കുറയ്ക്കാനും കൂടാതെ രോഗങ്ങൾ ഒഴിവാക്കാനും ശരീരഭാരം കുറയ്ക്കാനും സഹായിക്കുന്നു. ശരീരഭാരം കുറയ്ക്കാൻ നിങ്ങളുടെ ഭക്ഷണത്തിൽ ഉൾപ്പെടുത്താനുള്ള മികച്ച പാനീയമാണ് ഡിറ്റോക്‌സ് ടീ. ആരോഗ്യഗുണങ്ങൾ അടങ്ങിയ പലതരം ചായകൾ നിങ്ങൾ കേട്ടിട്ടുണ്ടാവും. അതിലൊന്നാണിത്. മഞ്ഞൾ ചായ, നാരങ്ങ – ഇഞ്ചി ചായ കൂടാതെ മറ്റു പലതും ഒരുപോലെ നല്ലതാണ്. ഇവ നിങ്ങളുടെ ഭക്ഷണത്തിന്റെ ഭാഗമാക്കുന്നതിലൂടെ നിരവധി ആരോഗ്യനേട്ടങ്ങൾ നിങ്ങൾക്ക് ലഭിക്കുന്നു. അതിനാൽ ശരീരഭാരം കുറയ്ക്കാൻ നിങ്ങൾക്ക് എങ്ങനെ നാരങ്ങ – ഇഞ്ചി ചായ ഉപയോഗിക്കാം എന്ന് നോക്കാം. 3/4 കപ്പ് വെള്ളം,1 ഇഞ്ചി കഷ്ണം (തൊലികളഞ്ഞ് നേർത്തതായി അരിഞ്ഞത്), ½ നാരങ്ങയുടെ നീര്, പഞ്ചസാര/തേൻ (ആവശ്യത്തിന്) എന്നിവയാണ് വെള്ളം തിളപ്പിച്ച്…

Read More

സ്ത്രീകളിലെ അമിത വണ്ണത്തിന് പിന്നിൽ ഈ ഹോർമോണാണ്‌ വില്ലൻ

സ്ത്രീകളിലെ അമിത വണ്ണത്തിന് പിന്നിൽ ഈ ഹോർമോണാണ്‌ വില്ലൻ

സ്ത്രീകളിലെ ഹോർമോൺ അസന്തുലിതാവസ്ഥയെ കുറിച്ച് നാം കേട്ടിട്ടുള്ളതാണ്. സ്ത്രീകളിൽ നിരവധി തരത്തിലുള്ള ഹോർമോണുകൾ ഉണ്ട്. എന്നാൽ ഇവയിൽ എന്തെങ്കിലും തരത്തിലുള്ള അസ്വസ്ഥതകൾ ഉണ്ടെങ്കിൽ അത് വളരെയധികം ശ്രദ്ധിക്കേണ്ടതാണ്. നിങ്ങൾ കഴിക്കാൻ ആഗ്രഹിക്കുന്ന ഭക്ഷണം, ഭാരം എന്നിവയാണ് ഹോർമോൺ മാറ്റങ്ങളും കൃത്യമായ ഹോർമോൺ സന്തുലിതാവസ്ഥക്കും സഹായിക്കുന്നുണ്ട്. പല വിധത്തിലുള്ള കാരണങ്ങൾ കൊണ്ടാണ് ഹോർമോൺ അസന്തുലിതാവസ്ഥ ഉണ്ടാകുന്നത്. ഇത് കൃത്യമായി തിരിച്ചറിഞ്ഞ് അതിന് വേണ്ടി ചികിത്സിക്കുകയാണ് വേണ്ടത്. അല്ലാത്ത പക്ഷം ഇത് ഗുരുതരമായി മാറുന്നതിനും ഡിപ്രഷൻ പോലുള്ള അവസ്ഥകളിലേക്കും എത്തുന്നുണ്ട്. ശാരീരിക പ്രക്രിയകളിൽ വലിയ സ്വാധീനം ചെലുത്തുന്ന എൻഡോക്രൈൻ ഗ്രന്ഥികൾ നിർമ്മിക്കുന്ന രാസ സന്ദേശവാഹകരാണ് ഹോർമോണുകൾ. നിങ്ങളുടെ വിശപ്പ് മുതൽ മെറ്റബോളിസം വരെയുള്ള കാര്യങ്ങളെ നിങ്ങളുടെ ഹോർമോൺ അസന്തുലിതാവസ്ഥ തടസ്സപ്പെടുത്തും. അതുകൊണ്ട് തന്നെ ഇത്തരം അവസ്ഥകളിൽ അൽപം ശ്രദ്ധിക്കേണ്ടതാണ്. പോഷകങ്ങളുടെ അപര്യാപ്തമായ ഉപഭോഗം, ഉദാസീനമായ ജീവിതശൈലി, സമ്മർദ്ദം എന്നിവയാണ് ഹോർമോൺ…

Read More

മുഖക്കുരു എളുപ്പം മാറ്റും ഈ വേപ്പില കൂട്ട്

മുഖക്കുരു എളുപ്പം മാറ്റും ഈ വേപ്പില കൂട്ട്

വേപ്പില ഉപയോഗിച്ച് നിങ്ങളുടെ സൗന്ദര്യവും വർധിപ്പിക്കാൻ സാധിക്കും. മിക്ക ചർമ്മ പ്രശ്‌നങ്ങൾക്കുമുള്ള ആയുർവേദ പരിഹാരമാണ് വേപ്പ്. നിങ്ങളുടെ ചർമ്മത്തിനും മുടിക്കും ഉണ്ടാകുന്ന വിവിധ പ്രശ്‌നങ്ങളെ നീക്കാനായി വേപ്പ് നിങ്ങൾക്ക് ഉപയോഗിക്കാം. ഇതിലെ ആന്റി-ഇൻഫ്‌ളമേറ്ററി, ആന്റി ഓക്‌സിഡന്റ് ഗുണങ്ങൾ കാരണം പല സൗന്ദര്യവർധക വസ്തുക്കളിലും ഇന്ന് വേപ്പ് ചേർക്കുന്നു. വേപ്പിലെ ഗുണങ്ങളിലൂടെ നിങ്ങളുടെ എല്ലാ സൗന്ദര്യ പ്രശ്നങ്ങളും സ്വാഭാവികമായി പരിഹരിക്കാനും നിങ്ങളുടെ സൗന്ദര്യം സംരക്ഷിക്കാനും സാധിക്കും. മിക്കവാറും എല്ലാ വീടുകളിലും ലഭ്യമായൊരു സസ്യമാണ് തുളസി. വേപ്പിന്റെ ഗുണങ്ങളുമായി കൂടിച്ചേർന്ന് തുളസി നിങ്ങളുടെ മുഖത്ത് അത്ഭുതങ്ങൾ നൽകുന്നു. അതിന്റെ ആന്റിസെപ്റ്റിക് ഗുണങ്ങൾ എല്ലാ ചർമ്മ തരങ്ങൾക്കും ഗുണം ചെയ്യും. കറുത്ത പാടുകൾ, കളങ്കങ്ങൾ, മുഖക്കുരു എന്നിവ കുറയ്ക്കാൻ ഈ ഫെയ്‌സ് പായ്ക്ക് നിങ്ങളെ സഹായിക്കും, മാത്രമല്ല തിളക്കമുള്ളതും ആരോഗ്യകരവുമായ ചർമ്മം നൽകുകയും ചെയ്യുന്നു. ഒരുപിടി വേപ്പ്, തുളസി ഇലകൾ, 1…

Read More

കൊളസ്‌ട്രോൾ മുതിർന്നവരിൽ മാത്രമല്ല!

കൊളസ്‌ട്രോൾ മുതിർന്നവരിൽ മാത്രമല്ല!

ഷുഗറും കൊളസ്‌ട്രോളുമൊക്കെ ഒരു പ്രായം കഴിഞ്ഞാൽ സാധാരണമാണ്. മിക്കവരുടെ ഇടയിലും ഉയർന്നു കേൾക്കുന്നൊരു വാക്യമാണിത്. കാരണം, ശരീരം ഒരു പ്രായം കഴിഞ്ഞാൽ ഇത്തരം ആരോഗ്യ അസ്വസ്ഥതകൾ കാണിക്കുന്നു. അത്തരത്തിൽ മുതിർന്നവരിൽ സാധാരണയായി കണ്ടുവരുന്ന ഒന്നാണ് ഉയർന്ന കൊളസ്‌ട്രോൾ. എന്നാൽ കൊളസ്‌ട്രോൾ എന്നത് ഇന്നത്തെ കാലത്ത് മുതിർന്നവരിൽ മാത്രം ഒതുങ്ങി നിൽകുനില്ല എന്നതാണ് വാസ്തവം. ഇന്നത്തെ തിരക്കിട്ട ലോകത്ത് കുട്ടികൾക്കിടയിലും ചെറുപ്പക്കാർക്കിടയിലും കൊളസ്‌ട്രോൾ വന്നു കഴിഞ്ഞു. കുട്ടികളിൽ ചെറുപ്രായത്തിൽ തന്നെ കൊളസ്‌ട്രോൾ നില ഉയരുന്നത് അവർ വളർന്നുവരുന്നതനുസരിച്ച് പല ആരോഗ്യ പ്രശ്‌നങ്ങളും അവർക്ക് സമ്മാനിക്കുന്നുണ്ട്. നിങ്ങളുടെ കരളിലാണ് കൊളസ്‌ട്രോൾ നിർമ്മിക്കപ്പെടുന്നത്. നിങ്ങൾ കഴിക്കുന്ന ചില ഭക്ഷണങ്ങളിൽ നിന്നും കൊളസ്‌ട്രോൾ വരുന്നു. പൂരിത കൊഴുപ്പും ട്രാൻസ് കൊഴുപ്പും കൂടുതലുള്ള ഭക്ഷണങ്ങളും കരളിന്റെ കൊളസ്‌ട്രോൾ ഉത്പാദനം വർദ്ധിപ്പിക്കും. ശരീരത്തിന്റെ നിരവധി പ്രവർത്തനങ്ങൾ നിർവഹിക്കുന്നതിൽ ഇതിന് പ്രധാന പങ്കുണ്ട്. നിങ്ങളുടെ ശരീരത്തിന് കൊളസ്‌ട്രോൾ…

Read More

ഖുശ്ബു സഞ്ചരിച്ച കാറിലേക്ക് കണ്ടെയ്നർ ലോറി ഇടിച്ചുകയറി, ഞങ്ങളെ ‘മുരുകൻ രക്ഷിച്ചു’വെന്ന് നടിയുടെ ട്വീറ്റും

ഖുശ്ബു സഞ്ചരിച്ച കാറിലേക്ക് കണ്ടെയ്നർ ലോറി ഇടിച്ചുകയറി, ഞങ്ങളെ ‘മുരുകൻ രക്ഷിച്ചു’വെന്ന് നടിയുടെ ട്വീറ്റും

അടുത്തിടെ കോൺഗ്രസ് വിട്ട് ബിജെപിയിലേക്ക് എത്തിയ നടി ഖുശ്ബു സഞ്ചരിച്ചിരുന്ന കാർ തമിഴ്നാട് മേൽമറവത്തൂരിൽ വച്ച് അപകടത്തിൽപ്പെട്ടു. തമിഴ്നാട് മേൽമറവത്തൂരിൽ വച്ചാണ് അപകടം നടന്നത്. വാഷിംഗ് മെഷീനുകളുമായി പോകുകയായിരുന്ന കണ്ടെയ്നർ ലോറിയെ മറികടക്കുന്നതിനിടെയാണ് കാർ അപകടത്തിൽപെട്ടതെന്നാണ് പോലീസ് പറയുന്നത്. കണ്ടെയ്നർ ലോറി കാറിലേക്ക് ഇടിച്ച് കയറിയ നിലയിലായിരുന്നു. എഐഡിഎംകെയും ബിജെപിയും തമ്മിൽ ഇടയ്ക്കിടെ സംഘർഷം ഉണ്ടാകാറുള്ള സ്ഥലമാണ് കാഞ്ചിപുരത്തുള്ള മേൽമറവത്തൂർ. അതേസമയം വാഹനത്തിൽ ഉണ്ടായിരുന്ന ആർക്കും പരുക്കേറ്റിട്ടില്ലെന്നാണ് റിപ്പോർട്ടുകൾ. ഖുശ്ബു തന്നെയാണ് ഇക്കാര്യം ട്വിറ്ററിലൂടെ അറിയിച്ചിരിക്കുന്നത്. ‘തമിഴ്‌നാട്ടിലെ മേൽമറവത്തൂരിൽ വച്ച് ഒരു അപകടത്തിൽപെട്ടു. ഒരു ടാങ്കർ ഞങ്ങളുടെ കാറിലേക്ക് ഇടിച്ച് കയറുകയായിരുന്നു. ദൈവത്തിൻറേയും നിങ്ങളുടെയും അനുഗ്രഹത്താൽ ഞങ്ങൾ സുരക്ഷിതരാണ്. ഗൂഡല്ലൂരിലെ വേൽയാത്രയിൽ പങ്കെടുക്കാനുള്ള ഞങ്ങളുടെ യാത്ര തുടരും. പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. മുരുക സ്വാമിയാണ് ഞങ്ങളെ രക്ഷിച്ചത്. എൻറെ ഭർത്താവിന് അദ്ദേഹത്തിലുള്ള വിശ്വാസമാണ് ഇവിടെ കാണാനായത്, എന്നാണ്…

Read More

ഓരോ പെൺകുട്ടിയിലും ഒരു രാജകുമാരിയുണ്ടെന്ന് നടി ഭാവന

ഓരോ പെൺകുട്ടിയിലും ഒരു രാജകുമാരിയുണ്ടെന്ന് നടി ഭാവന

സിനിമകളിലും സോഷ്യൽ മീഡിയയിലും നടി ഭാവന വളരെ സജീവമാണ്. മലയാളികളുടെ സ്വന്തം നടിയാണ് ഭാവന. തൻ്റെ കൊച്ചു കൊച്ചു സന്തോഷങ്ങളും സങ്കടങ്ങളുമൊക്കെ നടി ആരാധകർക്കായി പങ്കുവയ്‌ക്കാറുണ്ട്. ഭാവന ഇപ്പോൾ പങ്കുവെച്ചിരിക്കുന്ന ചില ചിത്രങ്ങൾ ആണ് ആരാധകർ ഏറ്റെടുത്തിരിക്കുന്നത്. നാഷണൽ പ്രിൻസസ് ഡേയിൽ ഭാവന പങ്ക് വച്ച ചില ചിത്രങ്ങൾ ആണ് വൈറൽ ആകുന്നത്. ചുവപ്പ് നിറത്തിലുള്ള ലെഹങ്കയിൽ ഒരു രാജകുമാരിയെ പോലെയാണ് താരം എത്തിയിരിക്കുന്നത്. “ഓരോ പെൺകുട്ടിയുടേയും ഉള്ളിലെ രാജകുമാരിയെ ആഘോഷിക്കൂ,” എന്ന ക്യാപ്‌ഷൻ ആണ് ഭാവന ചിത്രത്തിന് നൽകിയിരിക്കുന്നത്. കന്നഡ സിനിമ നിർമാതാവും ബിസിനസുകാരനുമായ നവീനുമായുള്ള ഭാവനയുടെ വിവാഹം 2018 ജനുവരി 22 -നായിരുന്നു നടന്നത്. അഞ്ചു വർഷത്തെ സൗഹൃദവും പ്രണയവുമാണ് വിവാഹത്തിലേക്കു എത്തിച്ചത്. ഭാവന അഭിനയിച്ച ‘റോമിയോ’ എന്ന കന്നഡ സിനിമയുടെ പ്രൊഡ്യൂസർ ആയിരുന്നു നവീൻ. ആന്ധ്ര സ്വദേശിയായ നവീൻ സകുടുംബം ബംഗളുരുവിലാണ് താമസം….

Read More