ബിഗ് ബോസ് താരം ദിയ സനയുടെ പോസ്റ്റ് വൈറൽ ആകുകയാണ്. സുഹൃത്തും സോഷ്യൽ ആക്റ്റിവിസ്റ്റുമായ ജസ്ല മാടശ്ശേരിയോടായി ദിയ സന ചോദിക്കുന്ന ചോദ്യം ആണ് വൈറൽ ആകുന്നത്. ജസ്ല മാടശ്ശേരി നിങ്ങൾക്ക് ഞാനുണ്ടാക്കിയ ബുദ്ധിമുട്ടുകളെ പറ്റി വേറൊരാൾ വീഡിയോ ചെയ്തു കണ്ടിരുന്നു.. ആ ആരോപണങ്ങൾ ശരിയാണോ?. അല്ലെങ്കിൽ നിങ്ങൾ അത് കണ്ടിട്ടും പ്രതികരിക്കാത്തതെന്താണ്?.. എന്ന ചോദ്യം ഉയർത്തിക്കൊണ്ടാണ് ദിയ പോസ്റ്റ് പങ്ക് വച്ചിരിക്കുന്നത്. ഒപ്പം അയാൾ ആരോപണം നടത്തുന്നതിന് മുൻപ് വരെ നിങ്ങൾ എന്നോട് സംസാരിച്ചിട്ടുണ്ട് .. നിങ്ങൾ എന്നോട് ഇതുവരേക്കും ആ ആരോപണങ്ങളുടെ വിഷയങ്ങളെ പറ്റി ചോദിക്കുകയോ അറിയിയുകയോ ചെയ്തിട്ടില്ല.. നിങ്ങൾ നിലപാടുകൾ ഉറക്കെ പറയുന്ന സ്ത്രീയല്ലേ?? അപ്പൊ മറുപടി പ്രതീക്ഷിക്കുന്നു. ഇത്തരം വിഷയങ്ങൾ പൊതു ഇടത്തിൽ എനിക്ക് ബുദ്ധിമുട്ടുണ്ടാക്കിയിട്ടുണ്ട്. അത്കൊണ്ടാണ് പബ്ലിക്കിൽ തന്നെ ചോദിക്കുന്നത് എന്നുമാണ് ദിയ സന പറയുന്നത്. എന്നാൽ ദിയ സന…
Read MoreDay: November 16, 2020
ഇന്ന് 2710 പേര്‍ക്ക് കോവിഡ്
തിരുവനന്തപുരം: കേരളത്തില്‍ ഇന്ന് 2710 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയന്. മലപ്പുറം 496, കോഴിക്കോട് 402, എറണാകുളം 279, തൃശൂര്‍ 228, ആലപ്പുഴ 226, തിരുവനന്തപുരം 204, കൊല്ലം 191, പാലക്കാട് 185, കോട്ടയം 165, കണ്ണൂര്‍ 110, ഇടുക്കി 83, കാസര്‍ഗോഡ് 64, പത്തനംതിട്ട 40, വയനാട് 37 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 25,141 സാമ്പിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 10.78 ആണ്. റുട്ടീന്‍ സാമ്പിള്‍, എയര്‍പോര്‍ട്ട് സര്‍വയിലന്‍സ്, പൂള്‍ഡ് സെന്റിനല്‍, സിബി നാറ്റ്, ട്രൂനാറ്റ്, സിഎല്‍ഐഎ, ആന്റിജന്‍ അസ്സെ എന്നിവ ഉള്‍പ്പെടെ ഇതുവരെ ആകെ 54,98,108 സാമ്പിളുകളാണ് പരിശോധനയ്ക്കായി അയച്ചത്. 19 മരണങ്ങളാണ് ഇന്ന് കോവിഡ്-19 മൂലമാണെന്ന് സ്ഥിരീകരിച്ചത്. തിരുവനന്തപുരം വര്‍ക്കല സ്വദേശി മഹേഷ് (39), കുളത്തുമ്മല്‍ സ്വദേശി ഐ. നിസാന്‍…
Read Moreവല്യച്ഛൻ ഞങ്ങളെ വിട്ടു പോയിട്ട് നാല് പതിറ്റാണ്ട്; ജയന്റെ ഓർമ്മയിൽ നടൻ ആദിത്യൻ
ജയൻറെ ഓർമ്മ ദിവസം മലയാളം സിനിമ പ്രേക്ഷകർക്ക് ഒരു വിങ്ങലോടെ മാത്രമേ ഓർക്കാനാവൂ. അനശ്വര നടൻ ജയൻറെ ചരമവാർഷിക ദിനമാണ് ഇന്ന് (നവംബർ 16 ) അദ്ദേഹം മലയാള സിനിമയ്ക്കും പ്രേക്ഷകർക്കും അനശ്വരമായ ഒരുപിടി കഥാപാത്രങ്ങൾ ബാക്കിവച്ചാണ് കോളിളക്കം സിനിമയുടെ ഷൂട്ടിംഗിനിടെ അപകട മരണം സംഭവിച്ച് ഓർമ്മയായത്. ഇപ്പോഴിതാ അദ്ദേത്തിൻറെ ഓർമ്മ ദിനത്തിൽ സോഷ്യൽമീഡിയയിൽ അദ്ദേഹത്തിൻറെ സഹോദരൻറെ മകനും നടനുമായ ആദിത്യൻ ജയൻ പങ്കുവെച്ചിരിക്കുന്ന കുറിപ്പ് ശ്രദ്ധ നേടിയിരിക്കുകയാണ്. ജൂലൈ 25 ന് ജയൻറെ 81-ാം ജന്മവാർഷിക ദിനത്തിലും ആദിത്യൻ ഒരു കുറിപ്പ് പങ്കുവെച്ചിരുന്നത് ശ്രദ്ധിക്കപ്പെട്ടിരുന്നു. ഇന്ന് എൻറെ വല്യച്ഛൻ ഞങ്ങളെ വിട്ടുപോയിട്ടു 40 വർഷം തികയുന്നു, ആത്മാവിന് നിത്യശാന്തി നേരുന്നു എന്നാണ് ആദിത്യൻ ജയൻറെ ചിത്രം പങ്കുവെച്ചുകൊണ്ട് കുറിച്ചിരിക്കുന്നത്. വല്യച്ഛന് ഹാപ്പി ബർത്ത് ഡേ. ഇന്ന് വല്യച്ഛൻ ജീവിച്ചിരുന്നെങ്കിൽ 81 വയസ്സയേനെ. അദ്ദേഹത്തിൻറെ ആത്മാവിന് നിത്യ…
Read Moreചർമ്മത്തിന് യുവത്വം നിലനിർത്താൻ ചില വഴികൾ
ചിലരുടെ ചർമ്മം കണ്ടാൽ അവരുടെ പ്രായം വളരെ കൂടുതലാണെന്ന് തോന്നുന്നത് ശ്രദ്ധിച്ചിട്ടില്ലേ. എന്നാൽ യാഥാർത്ഥ്യം ഒരുപക്ഷേ അങ്ങനെ ആയിരിക്കുകയില്ല. എന്തുകൊണ്ടായിരിക്കും ഇങ്ങനെ സംഭവിക്കുന്നത്? പ്രായം നാല്പതുകളിൽ എത്തുമ്പോഴേയ്ക്കും പലരുടെയും ചർമ്മം വാർദ്ധക്യ ലക്ഷണങ്ങൾ പ്രകടിപ്പിച്ച് തുടങ്ങുന്നു.ആരും തങ്ങളുടെ നാല്പതുകളിൽ തന്നെ ഒരു 60 വയസ്സുള്ളവരെ പോലെ കാണാൻ ആഗ്രഹിക്കുകയില്ല. എന്നിട്ടും ഇത് സംഭവിക്കുന്നുണ്ടെങ്കിൽ അതിന് പിന്നിൽ ചിലകാരണങ്ങൾ ഉണ്ടാവും. ഇത്തരത്തിലുള്ള നാശനഷ്ടങ്ങളെല്ലാം എതാണ്ട് 40 വയസ്സ് പ്രായമാകുമ്പോഴാണ് പ്രതിഫലിക്കാൻ തുടങ്ങുന്നത്. നിങ്ങളുടെ ചർമ്മ സംരക്ഷണത്തിലെ മോശം ഇടപെടലുകളും മേക്കപ്പുകളുടെ അമിത ഉപയോഗവും ഒക്കെ നിങ്ങളറിയാതെ തന്നെ ചർമ്മത്തെേ ഗുണമേന്മയെ നശിപ്പിക്കുന്നു. ഇത് ഒഴിവാക്കണമെന്ന് ആഗ്രഹമുണ്ടെങ്കിൽ നിങ്ങളുടെ ഇരുപതുകളിൽ തന്നെ ശരിയായ ചർമസംരക്ഷണ മാർഗങ്ങളിൽ ശ്രദ്ധ നൽകി ഏർപ്പെടേണ്ടത് വളരെ പ്രധാനമാണ്. പ്രായമേറിയ ചർമ്മത്തിൻ്റെ വിഷമതകൾ നിങ്ങളെയും നേരത്തെ അലട്ടുമെന്ന പേടിയുണ്ടെങ്കിൽ നിങ്ങളുടെ ചർമ്മ സംരക്ഷണ ദിനചര്യയിൽ ഉൾപ്പെടുത്തേണ്ട…
Read Moreനടൻ അപ്പനി ശരത്ത് നായകനാകുന്ന ‘മിയ കുൽപ്പ’; ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തിറങ്ങി!
അങ്കമാലി ഡയറീസ് എന്ന സിനിമയിലൂടെ എത്തിയ നടനാണ് അപ്പാനി ശരത്ത്. ഇതിനകം നിരവധി സിനിമകളുടെ ഭാഗമായ അപ്പാനി ശരത്ത് നായകനാകുന്ന പുതിയ ചിത്രം ‘മിയ കുൽപ്പ’ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്ത് ഇറങ്ങി. അപ്പാനി ശരത്തിന് പുറമെ കൈലാഷ്, സോഹൻ സീനുലാൽ, ജാഫർ ഇടുക്കി, അംബികാ മോഹൻ, വിനോദ് കെടാമംഗലം, ടീന സുനിൽ, ഗായന്ത്രി നമ്പ്യാർ, ശാലിനി ദിനേഷ്, മോഹിത തുടങ്ങി നിരവധി താരങ്ങളാണ് സിനിമയിൽ അണിനിരക്കുന്നത്. ഫസ്റ്റ് ലുക്ക് പോസ്റ്റർ സോഷ്യൽമീഡിയയിൽ പുറത്തുവിട്ടത് വിനീത് ശ്രീനിവാസൻ, ആസിഫ് അലി, അജു വർഗ്ഗീസ്, സിജു വിൽസൺ, ആൻറണി വർഗ്ഗീസ്, സന്തോഷ് കീഴാറ്റൂർ, സുരഭി ലക്ഷ്മി, ടിനു പാപ്പച്ചൻ, ആർ.ജെ മാത്തുക്കുട്ടി, ഡോ.മ്യൂസ് മേരി ജോർജ്ജ്, ആൻസൺ പോൾ, ഡോ. അജു കെ നാരായണൻ എന്നിവർ ചേർന്നാണ്. സിനിമയുടെ രചനയും സംവിധാനവും നിർവ്വഹിക്കുന്നത് ലിജോ ജോസ് പെല്ലിശ്ശേരി, വിനീത്…
Read Moreആഗ്രഹങ്ങളിൽ തിളങ്ങി “അന്ന’; ഇനി തുറന്നു പറയാം ആഗ്രഹങ്ങൾ
ആഗ്രഹങ്ങൾ പലർക്കും പലതാണ്…! അതൊരു പക്ഷേ തുറന്നു പറയാൻ തന്നെ ഭയമാണ്, തുറന്നു പറഞ്ഞാലോ?… പിന്നെ പറയുകയും വേണ്ട, കളിയാക്കലുകളും അവഗണനയും അങ്ങനെ നീളും ആ തുറന്നു പറച്ചിലിന്റെ പ്രതികരണം. എന്നാൽ, ആഗ്രഹങ്ങൾ യാഥാർത്ഥ്യമാക്കാൻ ആത്മാർഥമായി പരിശ്രമിച്ചാൽ ലോകം മുഴുവൻ കൂടെ നിൽക്കുമെന്ന് തെളിക്കുകയാണ് “അന്ന’. കോവിഡ് കാലത്ത് ഒരുകൂട്ടം സുഹൃത്തുക്കൾ ചേർന്ന് ഒരുക്കിയ ഹ്രസ്വചിത്രമാണ് ‘അന്ന’. ഒരു കുഞ്ഞു പെൺകുട്ടിയുടെ കുഞ്ഞു ആഗ്രഹത്തെക്കുറിച്ചുള്ളതാണ് ഷോർട്ട് ഫിലിം. നമ്മൾ ഓരോരുത്തരുടെയും ഉള്ളിൽ ഉണ്ടായിരുന്ന, പേടിച്ചു പറയാൻ ബാക്കി വെച്ച, നടക്കാതെ പോയ നമ്മുടെയൊക്കെ കുഞ്ഞു വലിയ ആഗ്രഹങ്ങളെ ഓർത്തെടുക്കാൻ അന്ന ഒരു കാരണം തന്നെയാണ്. അന്ന ഒരു അനുഭവം ആണ്, പ്രതീക്ഷയാണ്, സന്തോഷമാണ്. അന്ന എന്ന കുഞ്ഞു പെൺകുട്ടിയുടെ ഒരുപാട് നാളത്തെ ഒരു കുഞ്ഞു ആഗ്രഹം, അത് നടത്തിതരുവാൻ അന്ന തനിക്ക് പ്രിയപ്പെട്ടവരോടെല്ലാം പറയുന്നു. പക്ഷേ സ്കൂൾ…
Read Moreവീണ്ടുമൊരു ക്രിക്കറ്റ് കഥയുമായി ‘ആമ്പിയർ ഫ്രാങ്കോ’ വരുന്നു
മലയാളത്തിലെ പ്രമുഖ താരങ്ങളെ അണി നിരത്തി സ്മിജൂ സണ്ണി സംവിധാനം ചെയ്യുന്ന ചിത്രമായ “ആമ്പിയർ ഫ്രാങ്കോ “യുടെ പൂജയും സ്വിച്ച് ഓൺ കർമ്മവും ഇന്ന് നടക്കുകയുണ്ടായി. നടനും തിരക്കഥാകൃത്തുമായ രൺജി പണിക്കർ, ദിഗ് വിജയ് സിംഗ് എന്നിവർ ചേർന്നാണ് പൂജയും സ്വിച്ച് ഓണും നിർവ്വഹിക്കുന്നത്. അതായത് 1983 എന്ന സൂപ്പർ ഹിറ്റ് സിനിമയ്ക്ക് ശേഷം മലയാളത്തിൽ ക്രിക്കറ്റ് പശ്ചാത്തലമാക്കി വീണ്ടും ഒരു സിനിമ വരികയാണ്. ശാലേം പ്രൊഡക്ഷൻസിൻറെ ബാനറിൽ കേർട്ട് ആൻറെണി ഹോഗ് നിർമ്മിക്കുന്ന സിനിമയ്ക്ക് റാഫി മയ്യനാട് തിരക്കഥ സംഭാഷണമെഴുതുന്നു. ഛായാഗ്രഹണം അനിൽ നായർ നിർവ്വഹിക്കുന്നു.പി ടി ബിനു എഴുതിയ വരികൾക്ക് അരുൺ ദേവാണ് സംഗീതം പകരുന്നത്. എഡിറ്റർ സിയാൻ ശ്രീകാന്ത്. പ്രൊഡക്ഷൻ കൺട്രോളർ സിൻജോ ഒറ്റത്തെെക്കൽ, പ്രൊജക്റ്റ് ഡിസെെനർ മെൽവിൻ ഫിലിപ്പ്, കല അർക്കൻ എസ് കർമ്മ, മേക്കപ്പ് നരസിംഹ സ്വാമി, വസ്ത്രാലങ്കാരം അരുൺ…
Read Moreമോഹന്‍ലാലും മമ്മൂട്ടിയും മലയാളത്തിലെ സൂപ്പര്‍ സ്റ്റാറുകളാണെന്ന് തനിക്ക് തോന്നിയിട്ടില്ലെന്ന് നടൻ ഷമ്മി തിലകന്
ശക്തമായ നല്ല വില്ലൻ കഥാപാത്രങ്ങളിലൂടെയും പൗരുഷ ഗാമഭീര്യ സ്വരത്തിന്റെയും ഉടമയാണ് നടനായും ഡബ്ബിംഗ് ആർട്ടിസ്റ്റായുമൊക്കെ തിളങ്ങിയ ഷമ്മി തിലകൻ. സിനിമകളിലും സോഷ്യൽ മീഡിയകളിലും സജീവമായ ഷമ്മി തിലകൻ ഇപ്പോഴിതാ സോഷ്യൽ മീഡിയയിലൂടെ നടത്തിയ ഒരു പ്രസ്താവനയാണ് ഏറെ ചർച്ചയായിരിക്കുന്നത്. മലയാളത്തിൻ്റെ അനശ്വര നായകൻ ജയൻറെ 40-ാം ചരമവാർഷിക ദിനമായ ഇന്ന് അദ്ദേഹത്തിൻറെ ഓർമ്മ പുതുക്കി ഷമ്മി തിലകൻ ഫേസ്ബുക്കിൽ പങ്കുവെച്ച പോസ്റ്റിലാണ് അദ്ദേഹത്തിൻറെ പുതിയ പരാമർശം. ജയൻറെ അവസാന ചിത്രമായ കോളിളക്കത്തിലെ അദ്ദേഹത്തിൻറെ അവസാന രംഗമായ ഹെലികോപ്റ്റർ അപകടത്തിൻറെ ഫോട്ടോ പങ്കുവെച്ചുകൊണ്ടായിരുന്നു ഷമ്മി തിലകൻ പ്രിയ നടൻ്റെ ഓർമ്മ കുറിച്ചത്. യഥാർത്ഥ സൂപ്പർ സ്റ്റാറിന് പ്രണാമം എന്ന തലക്കെട്ടോടെ നടൻ പങ്കുവെച്ചിരിക്കുന്ന ഈ പോസ്റ്റിൽ ഒരു ആരാധകൻ്റെ കമൻ്റിന് നകിയ റിപ്ലേയാണ് ശ്രദ്ധ നേടുന്നത്. ‘അതെന്താ ചേട്ടാ അങ്ങനെ പറഞ്ഞത്? അപ്പോൾ മോഹൻലാലും മമ്മൂട്ടിയും ഒക്കെയോ? എന്ന…
Read Moreആഴ്ചയില്‍ ഒരിക്കലെങ്കിലും ഉലുവയില നിർബദ്ധം
ആരോഗ്യത്തിന് ഏറെ നല്ലതാണ് ഇലക്കറികൾ. മുരിങ്ങയില, ചീര തുടങ്ങിയവയാണ് പൊതുവേ നാം ഉപയോഗിയ്ക്കാറ്. ഇതല്ലാതെ നാട്ടിലകളുടെ കൂട്ടത്തിൽ താളില, മത്തനില എന്നിവയും ഉൾപ്പെടും.എന്നാണത് ഇതിൽ പ്രധാനപ്പെട്ട ഒന്നാണ് ഉലുവയില.മേത്തിയില എന്നും ഇതിനു പറയും. അൽപം കയ്പു രുചിയുള്ള ഈ ഇല ആരോഗ്യപരമായ കാര്യങ്ങളിൽ മികച്ചു നിൽക്കുന്ന ഒന്നാണ്. ഇത് ഉണക്കിപ്പൊടിച്ച് കസൂരി മേത്തി എന്ന പേരിൽ നോർത്തിന്ത്യൻ വിഭവങ്ങളിൽ ചേർക്കാറുണ്ട്. രുചിയ്ക്കും മണത്തിനുമെല്ലാം തന്നെ ഇതേറെ നല്ലതാണ്. ഇതിനെ കുറിച്ചുള്ള ഗുണങ്ങൾ നമുക്കിനി അറിയാം. ഉലുവയിലയുടെ നീര്രക്തത്തിലെ ഇൻസുലിന്റെ അളവ് നിയന്ത്രിക്കാൻ സഹായിക്കും. ഇതിലുള്ള സാപോനിൻസ് രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കുന്നു. ഇതിന്റെ നേരിയ കയ്പു രസം പ്രമേഹത്തിനും പരിഹാരമാണ്.ഇൻസുലിൻറെ ഉത്പാദനത്തിന് പ്രേരിപ്പിക്കുന്ന അമിനോ ആസിഡുകളും ഉലുവയിൽ അടങ്ങിയിട്ടുണ്ട്. പ്രമേഹരോഗികൾക്ക് പാവയ്ക്കാ നീര് നൽകുന്ന പ്രയോജനം തന്നെയാണ് ഉലുവയിലയുടെ നീരു കൊണ്ടും ലഭിക്കുന്നത്. വിളർച്ച അകറ്റാനും ഹീമോഗ്ലോബിൻ…
Read Moreആർത്തവ ശേഷം ഉടൻ ബന്ധപ്പെട്ടാൽ എന്ത് സംഭവിക്കും?
സ്ത്രീകളെ സംബന്ധിച്ചിടത്തോളം ആർത്തവ, ഓവുലേഷൻ പ്രക്രിയകൾ ഗർഭധാരണത്തിന് അടിസ്ഥാനമായ ഘടകങ്ങളാണ്. സ്ത്രീയിലെ പ്രത്യുൽപാദനം ഇത്തരം കാര്യങ്ങളെ അടിസ്ഥാനമാക്കിയുള്ളതുമാണ്. ആർത്തവം എന്ന പ്രക്രിയ ഓവുലഷനും അത്യാവശ്യമാണ്. ഓവുലേഷനാണ് സ്ത്രീയിൽ അണ്ഡോൽപാദനം നടത്തുന്നത്. സ്ത്രീ ശരീരത്തിൽ നിന്നും പുറന്തള്ളുന്ന ഈ അണ്ഡമാണ് ബീജവുമായി ചേർന്ന് ഗർഭധാരണം നടത്തുന്നത്. മാത്രമല്ല, ആ സമയത്ത് ബീജം സ്ത്രീ ശരീരത്തിൽ ലഭ്യമാകുകയും ചെയ്യണം. എന്നാൽ ആർത്തവ ശേഷം ഉടൻ ബന്ധപ്പെട്ടാൻ ഗർഭധാരണം നടക്കില്ലെന്ന ഒരു ധാരണ പലർക്കും ഉണ്ട്. മാത്രമ ആർത്തവ സമയത്ത് ബന്ധപ്പെട്ടാൽ ഗർഭധാരണം നടക്കില്ലെന്നത് ഗർഭധാരണം തടയാനുള്ള സ്വാഭാവിക വഴിയായി പലരും സ്വീകരിക്കുന്നുമുണ്ട്. എന്തന്നാൽ എന്താണ് വാസ്തവം? ആ സമയത്ത് ഗർഭധാരണ സാധ്യത കുറവാണെന്നത് വാസ്തവം തന്നെയാണ്. എന്നാൽ ഇത് പൂർണമായും ഇല്ലെന്നു പറയാനാകില്ല. ആർത്തവ ചക്രം ചെറുതെങ്കിൽ ഈ സമയത്തും ഗർഭധാരണ സാധ്യതയുണ്ട്.ആർത്തവ ദിവസങ്ങളിലെ സെക്സിനും ഗർഭധാരണ സാധ്യത കുറവെങ്കിലും…
Read More