‘ആ മലയാളം സംവിധായകന്റെ കരണത്ത് അടിച്ചിട്ടാണ് ഞാനന്ന് ഇറങ്ങിപ്പോന്നതെന്ന വെളിപ്പെടുത്തലുമായി വിചിത്ര

‘ആ മലയാളം സംവിധായകന്റെ കരണത്ത് അടിച്ചിട്ടാണ് ഞാനന്ന് ഇറങ്ങിപ്പോന്നതെന്ന വെളിപ്പെടുത്തലുമായി വിചിത്ര

തൊണ്ണൂറുകളിലെ സൂപ്പർ നായികമാറിൽ ഒരാളാണ് നടി വിചിത്ര. വിജയ്, രജനീകാന്ത് ചിത്രങ്ങളിലും അഭിനയിച്ചിട്ടുണ്ട് വിചിത്ര. ഇപ്പോഴിതാ മലയാള സിനിമയിൽ നിന്നും തനിക്കുണ്ടായൊരു അനുഭവം വെളിപ്പെടുത്തുകയാണ് വിചിത്ര. ഇന്ത്യ ഗ്ലിറ്റ്സിന് നൽകിയ അഭിമുഖത്തിലായിരുന്നു വിചിത്രയുടെ വെളിപ്പെടുത്തൽ. അന്നത്തെ മുൻനിര നായകന്മാർക്കൊപ്പം അഭിനയിക്കുകയും നിരവധി ഹിറ്റുകൾ സമ്മാനിക്കുകയും ചെയ്തിട്ടുണ്ട് വിചിത്ര. അതായത് മലയാള സിനിമയിൽ നിന്നും വിചിത്രയെ തേടി ഒരു അവസരം എത്തിയിരുന്നു. അന്ന് ഷക്കീല ചിത്രങ്ങൾ നിറഞ്ഞോടിയിരുുന്ന കാലമായിരുന്നു. അതിനാൽ വിചിത്രയ്ക്ക് തെല്ലൊരു ആശങ്കയുണ്ടായിരുന്നു. തുടർന്ന് അതേക്കുറിച്ച് ചിത്രത്തിന്റെ സംവിധായകനുമായി ചർച്ച ചെയ്തു. താൻ മമ്മൂട്ടിയെ നായകനാക്കി സിനിമ എടുത്തിട്ടുള്ളയാളാണ്. വിചിത്രയുടെ കഥാപാത്രത്തെ മാന്യമായേ കാണിക്കുകയുള്ളൂവെന്ന് സംവിധായകൻ വാക്കു നൽകിയെന്നും താരം പറയുന്നു. കഥ കേട്ട ശേഷം വിചിത്ര ചിത്രത്തിൽ അഭിനയിച്ചു. ചിത്രീകരണത്തിനായി ആ വർഷത്തെ പരീക്ഷ വരെ ഉപേക്ഷിക്കേണ്ടി വന്നു. എന്നാൽ മാസങ്ങൾക്ക് ശേഷം തന്നെ വീണ്ടും…

Read More

മകൻ ആയിരുന്നങ്കിലും ഇതൊക്കെ തന്നെ പഠിപ്പിച്ചേനേയെന്ന് അശ്വതി; ഇതൊക്കെ നമ്മളോട് പറയുന്നത് എന്തിനെന്ന് കമന്റും

മകൻ ആയിരുന്നങ്കിലും ഇതൊക്കെ തന്നെ പഠിപ്പിച്ചേനേയെന്ന് അശ്വതി; ഇതൊക്കെ നമ്മളോട് പറയുന്നത് എന്തിനെന്ന് കമന്റും

ചക്കപ്പഴത്തിലെ ആശയായി നിറഞ്ഞാടുകയാണ് അശ്വതി. താരത്തിന്റെ പ്രകടനത്തെ കുറിച്ച് പറയാൻ ആരാധകർക്ക് നൂറ് നാവാണ്. സോഷ്യൽ മീഡിയയിലും സജീവമായി ഇടപെടാറുണ്ട് അശ്വതി. ഇപ്പോഴിതാ താരത്തിന്റെ പുതിയ പോസ്റ്റും ശ്രദ്ധ നേടുകയാണ്. മകളെ വളർത്തുന്നതിനെ കുറിച്ചുള്ള അശ്വതിയുടെ വാക്കുകളാണ് കെെയ്യടി നേടുന്നത്. മിനിസ്ത്രീൻ പ്രേക്ഷകകരുടെ പ്രിയങ്കരിയാണ് അശ്വതി ശ്രീകാന്ത്. അവതാരകയായി എത്തി മലയാളികളുടെ മനസിൽ ഇടം നേടിയ അശ്വതി ഇന്ന് അഭിനയത്തിലൂടേയും കെെയ്യടി നേടുകയാണ്. ‘എല്ലാത്തരം ഭക്ഷണവും കഴിച്ച് പഠിക്കണം എന്ന് മകളോട് പറയാറുണ്ട്. പുട്ട് കണ്ടാലുടനെ എനിക്ക് ബ്രഡ് മതീന്ന് ബഹളം വയ്ക്കുമ്പോൾ ഇവിടെ ഇന്ന് പുട്ടാണ്, വേണമെങ്കിൽ കഴിച്ചാൽ മതി എന്ന് കടുപ്പിക്കാറുണ്ട്. അതിനർത്ഥം ഇഷ്ടാനിഷ്ടങ്ങൾ ഉണ്ടാവരുതെന്നല്ല , ചിലപ്പോഴൊക്കെ അത് മാറ്റിവയ്ക്കാനും പറ്റണം എന്നാണ്” അശ്വതി പറയുന്നു. ‘You can’t expect someone else to clean your mess’ എന്ന് പറഞ്ഞു പഠിപ്പിക്കാറുണ്ട്….

Read More

പുളി കടിച്ച് എക്സ്പ്രഷനിട്ട് ജിഷിൻ, ഇതിലും നല്ലത് കാന്താരിയെന്ന് ആരാധകരും!

പുളി കടിച്ച് എക്സ്പ്രഷനിട്ട് ജിഷിൻ, ഇതിലും നല്ലത് കാന്താരിയെന്ന് ആരാധകരും!

മിനിസ്ക്രീൻ പ്രേക്ഷകരുടെ പ്രിയങ്കരനായ നടനാണ് ജിഷിൻ.നിരവധി പരമ്പരകളിലൂടെയും ഗെയിം ഷോകളിലൂടെയുമൊക്കെ ഇരുവരും മിനിസ്ക്രീൻ പ്രേക്ഷകർക്ക് സുപരിചിതരാണ്. ഇവർക്കൊരു കുട്ടി കൂടിയുണ്ട്, ജിയാൻ എന്ന കുട്ടിക്കുറുമ്പൻ്റെ വിശേഷങ്ങളും ആരാധകർ ഇരുകൈയ്യും നീട്ടിയാണ് സ്വീകരിക്കാറുള്ളത്. സീരിയലുകളിൽ എന്ന പോലെ സോഷ്യൽ മീഡിയയിലും വളരെ സജീവമായ ജിഷിൻ്റെ ഒരു കുറിപ്പാണ് ഇപ്പോൾ ശ്രദ്ധ നേടുന്നത്.ഇൻസ്റ്റാഗ്രാമിൽ പങ്കുവെച്ച ഒരു ചിത്രത്തിനൊപ്പമാണ് ജിഷിൻ്റെ കുറിപ്പുള്ളത്. പുളി കഴിക്കുന്നതിൻ്റെ ചിത്രമാണ് ജിഷിൻ പങ്കിട്ടിരിക്കുന്നത്. ഇതിനൊപ്പം കുറിച്ചിരിക്കുന്ന കമൻ്റാണ് ആരാധകരിൽ ചിരിപടർത്തുന്നത്. കുറിപ്പ് ഇങ്ങനെയാണ്. ‘ഇനിയിപ്പോ രക്ഷയില്ല. പുളി കടിച്ചാലെങ്കിലും മുഖത്തു വല്ല എക്സ്പ്രഷനും വരുമൊന്നു നോക്കാം (ഇതല്ലേ നിങ്ങൾ ഇടാൻ പോകുന്ന കമന്റ്‌? ഞാൻ തന്നെ ക്യാപ്ഷൻ ആയി ഇട്ടാൽ പ്രശ്നമില്ലല്ലോ).’ ‘പിന്നെ വേറൊന്നും കൂടിയുണ്ട്. പുളി അധികം കഴിച്ചാൽ മുഖത്തൂന്ന് ആയിരിക്കില്ല എക്സ്പ്രഷൻ വരുന്നത്. (ഇതെങ്ങനെയുണ്ട്? വെറൈറ്റി അല്ലേ?)’. ജിഷിൻ കുറിച്ചിരിക്കുന്നു. ഇതിന് കമൻ്റുകളുമായി…

Read More

‘മൂത്തോനി’ൽ നിന്ന് ബോളിവുഡിലേക്ക്; തായ്‌ഷിന്റെ വിശേഷണങ്ങളുമായി നടി മെലീസ

‘മൂത്തോനി’ൽ നിന്ന് ബോളിവുഡിലേക്ക്; തായ്‌ഷിന്റെ വിശേഷണങ്ങളുമായി നടി മെലീസ

നേവി ക്യൂൻ മത്സരത്തിൽ ബ്യൂട്ടി പേജന്‍റ് പുരസ്കാരം നേടി വിജയിയായിട്ടുള്ള മെലീസയെ മൂത്തോന്‍റെ സംവിധായികയായ ഗീതു മോഹൻദാസാണ് ചിത്രത്തിലേക്ക് ക്ഷണിച്ചത്. ഇപ്പോഴിതാ ബോളിവുഡിലും സാന്നിധ്യമറിയിച്ചിരിക്കുകയാണ് മെലീസ.’മൂത്തോൻ’ എന്ന നിവിൻ പോളി സിനിമയിൽ ആമിന എന്ന കഥാപാത്രത്തെ അവതരിപ്പിച്ച് ശ്രദ്ധ നേടിയ നടിയാണ് മെലീസ രാജു തോമസ്. ചിത്രം സീ ഫൈവിലൂടെ ഒക്ടോബർ 29നാണ് റിലീസ് ചെയ്തത്. ചിത്രത്തിന്‍റെ ലൊക്കേഷൻ വിശേഷങ്ങളും മറ്റും മെലീസ തന്നെ തന്‍റെ സോഷ്യൽമീഡിയ പേജിലൂടെ പങ്കുവെച്ചിരിക്കുകയാണ്. ഈ ചിത്രത്തിൽ പാടിക്കൊണ്ടാണ് പ്രാർത്ഥന ഇന്ദ്രജിത്ത് ബോളിവുഡിൽ അരങ്ങേറിയതും. ബിജോയ് നമ്പ്യാര്‍ സംവിധാനം നിര്‍വ്വഹിച്ച ‘തായ്ഷ്’ എന്ന ചിത്രത്തിലാണ് മെലീസ അഭിനയിച്ചിരിക്കുന്നത്. സിമ്മി എന്ന കഥാപാത്രമായാണ് തായ്ഷിൽ മെലീസ അഭിനയിക്കുന്നത്. കാമിയോ വേഷമാണ്. ചിത്രത്തിൽ നടൻ ജിം സര്‍ബിനൊപ്പവും പുൽക്കിത് സാമ്രാട്ടിനൊപ്പവും ഉള്‍പ്പെടെയുള്ള രംഗങ്ങൾ താൻ ഏറെ ആസ്വദിച്ചാണ് ചെയ്തതെന്നും ഒരു ഡാൻസ് സീൻ നിരവധി…

Read More

പെട്രോളിയം ജെല്ലിയും ചില ഉപയോഗങ്ങളും

പെട്രോളിയം ജെല്ലിയും ചില ഉപയോഗങ്ങളും

പലതരം കോസ്‌മെറ്റിക്‌സ് നമ്മൾ ഉപയോഗിക്കാറുണ്ടെങ്കിലും പെട്രോളിയം ജെല്ലി ഒരു താരം തന്നെയാണ്. ഒട്ടുമിക്ക ആളുകളുടെയും നിത്യജീവിതത്തിന്റെ ഭാഗമാണ് വാസ്‌ലിൻ എന്ന് വിളിക്കുന്ന പെട്രോളിയം ജെല്ലി. പ്രകൃതിദത്ത മെഴുകും മിനറൽ ഓയിലും ചേർത്തുണ്ടാക്കുന്ന മിശ്രിതമാണ് പെട്രോളിയം ജെല്ലി. ഇത് ചർമ്മത്തെ മൃദുവാക്കുന്നു.പെട്രോളിയം ജെല്ലി എന്ന ഓൾറൗണ്ടർ മരുന്ന് മിക്ക വീടുകളിലും ഉണ്ടാകും. ചിലർക്കിത് ചർമ്മം മൃദുവാക്കാനും മയപ്പെടുത്താനുമുള്ള ലേപനം ആണെങ്കിൽ മറ്റ് ചിലർക്ക് പെട്ടെന്നുണ്ടാകുന്ന മുറിവിനും ചതവിനുമുള്ള പ്രാഥമിക ശുശ്രൂഷ മാർഗമാണ്. രാത്രി ഉറങ്ങുന്നതിന് മുൻപ് കാൽ വൃത്തിയായി കഴുകി തുടച്ചതിന് ശേഷം കുറച്ച് പെട്രോളിയം ജെല്ലി കൈകളിലെടുത്ത് വിണ്ടുകീറിയ ഭാഗങ്ങളിൽ പുരട്ടുക. കിടക്കിയിൽ ആകാതിരിക്കാൻ സോക്‌സ് ധരിച്ച് കിടക്കുന്നതാണ് നല്ലത്. രണ്ട് ദിവസത്തിനുള്ളിൽ തന്നെ വലിയ മാറ്റം അനുഭവപ്പെടും. ദിവസവും വീട്ടിലെ ജോലികളെല്ലാം കഴിഞ്ഞതിന് ശേഷം പെട്രോളിയം ജെല്ലി ഉഉപയോഗിച്ച് മസാജ് ചെയ്യുക. അൽപസമയം വെള്ളം നനയ്ക്കാതെ…

Read More

ശരീരത്തിലെ കൊഴുപ്പുരുക്കും പ്രത്യേക കറുവാപ്പട്ട വെള്ളം

ശരീരത്തിലെ കൊഴുപ്പുരുക്കും പ്രത്യേക കറുവാപ്പട്ട വെള്ളം

വീട്ടുവൈദ്യങ്ങൾ കൊണ്ടു മാത്രം തടി കുറയ്ക്കാൻ സാധിക്കുമെന്നു പറയാനാകില്ല, ഒപ്പം വ്യായാമവും ഭക്ഷണ നിയന്ത്രണവുമുണ്ടെങ്കിൽ ഇതൊന്നും അത്ര അപ്രാപ്യമായ കാര്യവുമല്ല. അതേസമയം യാതൊരു ദോഷവും വരുത്താത്ത ചില വീട്ടുവൈദ്യങ്ങളുണ്ട്. ഇത്തരത്തിൽ പെട്ടെന്നു കൊഴുപ്പു കുറയ്ക്കുന്ന ഒന്നിനെ കുറിച്ചറിയാം. പൊതുവേ മസാലയായി ഉപയോഗിക്കുന്ന ഒന്നാണ് കറുവപ്പട്ട. ഇത് ശരീരത്തിലെ കൊഴുപ്പു കത്തിച്ചു കളയും. ഇതു വെറും വയറ്റിൽ ഉപയോഗിക്കുന്നത് നല്ലതാണ്. ശരീരത്തിന് ചൂടു നൽകി അപചയ പ്രക്രിയ ശക്തിപ്പെടുത്തിയാണ് തടി കുറയ്ക്കാൻ ഇതു സഹായിക്കുന്നത്. പ്രമേഹം, കൊളസ്‌ട്രോൾ തുടങ്ങിയ പല രോഗങ്ങളും തടയാൻ ഏറെ ഉത്തമമാണ് ഇത്. ഈ കറുവാപ്പട്ടയ്‌ക്കൊപ്പം ഇതിൽ ഇഞ്ചിയും ഉപയോഗിയ്ക്കും. ഇഞ്ചിയും ശരീരത്തിന്റെ ചൂടു വർദ്ധിപ്പിച്ച് കൊഴുപ്പു കുറയ്ക്കാൻ ഏറെ നല്ലതാണ്. ഇത് ദഹനം മൈച്ചപ്പെടുത്തുന്നു. ആന്റി ഓക്‌സിഡന്റുകളാൽ സമ്പുഷ്ടമാണിത്. ശരീരത്തിലെ കൊഴുപ്പു കളയാൻ ഏററവും ഉത്തമാണ് ഇഞ്ചി. പല അസുഖങ്ങൾക്കും മരുന്നായി പ്രവർത്തിയ്ക്കുന്ന…

Read More

ഇനി ഹൈദരാബാദില്‍ നിന്ന് മുംബൈ വരെ മൂന്നര മണിക്കൂര്‍!

ഇനി ഹൈദരാബാദില്‍ നിന്ന് മുംബൈ വരെ മൂന്നര മണിക്കൂര്‍!

ഇനി വരും വർഷങ്ങളിൽ യാത്രക്കാർക്ക് മുംബൈയിൽ നിന്ന് 3.5 മണിക്കൂറിനുള്ളിൽ ഹൈദരാബാദിലെത്താൻ കഴിയും. വരാനിരിക്കുന്ന ബുള്ളറ്റ് ട്രെയിനുകൾ ഇങ്ങനെയൊരു യാത്ര സാധ്യമാക്കും. രണ്ട് പ്രധാന ഇന്ത്യൻ നഗരങ്ങൾ തമ്മിലുള്ള 711 കിലോമീറ്റർ ദൂരം സഞ്ചരിക്കാൻ നിലവിലുള്ള ട്രെയിനുകളിൽ ഒരു രാത്രികാല യാത്രയോ 10 മണിക്കൂറിലധികം സമയമോ എടുക്കാറുണ്ട്. മുംബൈ-പൂനെ-ഹൈദരാബാദ് ബുള്ളറ്റ് ട്രെയിൻ പദ്ധതിക്കായി വിശദമായ പ്രോജക്ട് റിപ്പോർട്ട് (ഡിപിആർ) തയ്യാറാക്കുന്നതിനായി നാഷണൽ ഹൈ സ്പീഡ് റെയിൽ കോർപ്പറേഷൻ ലിമിറ്റഡ് (എൻഎച്ച്എസ്ആർസിഎൽ) ടെൻഡറുകൾ നൽകി. പദ്ധതി ഇരു നഗരങ്ങൾക്കും ഇടയിലൂടെയുള്ള യാത്രാ സമയം 9.5 മണിക്കൂർ കുറയ്ക്കും.ഒരു ബുള്ളറ്റ് ട്രെയിനിന്റെ ശരാശരി വേഗത മണിക്കൂറിൽ 320 കിലോമീറ്ററാണ്. നിലവിലുള്ള ട്രെയിനുകൾ ശരാശരി മണിക്കൂറിൽ 80 മുതൽ 120 കിലോമീറ്റർ വരെ വേഗതയിൽ ഓടുന്നു. ബുള്ളറ്റ് ട്രെയിനുകളുടെ അവിശ്വസനീയമായ വേഗത ആയിരക്കണക്കിന് യാത്രക്കാർക്ക് അനുഗ്രഹമായി മാറും. ദിവസേനയുള്ള യാത്രയും സാധ്യമാകും….

Read More

ഈ നടിയുടെ പരിചയപ്പെടുത്തിയ പ്രത്യേക ഫേസ് പാക്ക് മുഖക്കുരുവിന് പരിഹാരം കണ്ടെത്തും

ഈ നടിയുടെ പരിചയപ്പെടുത്തിയ പ്രത്യേക ഫേസ് പാക്ക് മുഖക്കുരുവിന് പരിഹാരം കണ്ടെത്തും

മുഖക്കുരു അകറ്റാനുള്ള വഴികൾക്ക് നമുക്ക് വിദഗ്ദ്ധരുടെ സഹായം തേടാനൊന്നും പലർക്കും സമയം കിട്ടാറില്ല. അതിനാൽ തന്നെ ഫലപ്രദമായ പ്രകൃതിദത്ത പരിഹാരങ്ങളെ ആശ്രയിക്കുന്നതാണ് ഇപ്പോൾ ഏറ്റവും നല്ലത്. ഇത്തരത്തിൽ മുഖക്കുരു അകറ്റുവാൻ അനുയോജ്യമായ ഒരു ഉത്തമ ഒറ്റമൂലി പരിചയപ്പെടുത്തിരിക്കുകയാണ് നടി മലൈക അറോറ! കുറച്ച് മാസങ്ങളായി, മലൈക തന്റെ ഇൻസ്റ്റാഗ്രാമിൽ തന്റെ ആരോഗ്യ രഹസ്യങ്ങളെ കുറിച്ചും ശരീരം ആരോഗ്യത്തോടെ തുടരാനും ദുഷിപ്പുകൾ അകറ്റാനും ഉള്ള സ്വാഭാവികവും പ്രകൃതിദത്തവുമായ വഴികൾ ആരാധകർക്കായി പങ്കു വയ്ക്കുന്നുണ്ട്. വളരെ അടുത്തിടെ, മുഖക്കുരുവിനെതിരെ പോരാടുന്നതിന് നിങ്ങൾക്ക് വീട്ടിൽ തന്നെ ഉണ്ടാക്കാവുന്ന ഒരു സ്വാഭാവിക ഫെയ്സ് പായ്ക്ക് തയ്യാറാക്കുന്ന വിധം നടി പങ്കിടുകയുണ്ടായി. മുഖക്കുരുവിനുള്ള മലൈകയുടെ ഒറ്റമൂലി വേറിട്ടുനിൽക്കുന്നത് മൂന്ന് ശക്തമായ ചേരുവകളുടെ സംയോജനം മൂലമാണ്. കറുവാപ്പട്ട വീക്കം അകറ്റാൻ സഹായിക്കുന്ന ഒരു ഘടകമാണ്, അതിനർത്ഥം മുഖക്കുരുവിന്റെ പ്രധാന അടയാളങ്ങളായ ചുവന്ന പാടും വീർത്ത കുരുക്കളെയും…

Read More

ഉറച്ച മാറിടത്തിന് കടുകെണ്ണയും ആയുർവേദ കൂട്ടും

ഉറച്ച മാറിടത്തിന് കടുകെണ്ണയും ആയുർവേദ കൂട്ടും

ശരീരത്തിന്റെ ആകെയുള്ള ചർമം അയഞ്ഞു തൂങ്ങുന്നതിനൊപ്പം മാറിടങ്ങളിലെ കോശങ്ങളും ചർമവുമെല്ലാം അയഞ്ഞു തൂങ്ങുന്നതും സാധാരണയാണ്. ഇതല്ലാതെ മുലയൂട്ടൽ കാലത്ത് കൃത്യമായ രീതിയിൽ മാറിടത്തിന് സപ്പോർട്ട് നൽകാത്തതും പെട്ടെന്ന് ശരീര വണ്ണം കുറയുന്നതുമെല്ലാം തന്നെ കോശങ്ങളുടെ ഇറുക്കം നഷ്ടപ്പെടുത്തുന്നു. മാറിടങ്ങൾ അയയാൻ കാരണമാകുന്നു. ഇതിനു സഹായിക്കുന്ന വീട്ടുവൈദ്യങ്ങളുണ്ട്. ഇവ പരീക്ഷിക്കുന്നത് ഗുണകരമാണ്. അധികം വിലയില്ലാതെ തന്നെ വാങ്ങാൻ കഴിയുന്ന രണ്ടു ചേരുവകൾ കൊണ്ട് മാറിടത്തിന് മുറക്കം നൽകാൻ സഹായിക്കുന്ന വഴിയെക്കുറിച്ചറിയാം. രണ്ടേ രണ്ടു ചേരുവകളാണ് ഈ പ്രത്യേക ആയുർവേദ വൈദ്യത്തിന് വേണ്ടത്. അമുക്കുരവും കടുകെണ്ണയും. അശ്വഗന്ധ അഥവാ അമുക്കുരം ആയുർവേദ മരുന്നാണ്. ഏറെ ആരോഗ്യ ഗുണങ്ങളുള്ള ഇത് സൗന്ദര്യത്തിനും ആരോഗ്യത്തിനുമെല്ലാം ഒരു പോലെ ഗുണകരമാണ്.ചർമ്മത്തിലെ ഇരുണ്ട പാടുകൾ, ചുളിവുകൾ എന്നിവയ്ക്ക് കാരണമാകുന്ന ഫ്രീ റാഡിക്കലുകളെ ഇല്ലാതാക്കാൻ സഹായിക്കുന്ന ആന്റിഓക്‌സിഡന്റുകൾ ഇതിൽ അടങ്ങിയിരിക്കുന്നു. കടുകെണ്ണയും എണ്ണകളുടെ കൂട്ടത്തിൽ ആരോഗ്യം നിറയുന്ന…

Read More

മുടിയുടെ ദുർഗന്ധം അകറ്റാൻ ഹെയർ സ്പ്രേ

മുടിയുടെ ദുർഗന്ധം അകറ്റാൻ ഹെയർ സ്പ്രേ

നല്ല നീളമുള്ള മുടിയുണ്ടെങ്കിൽ ദിവസംതോറും ഇത് ശരിയായി കഴുകി വൃത്തിയാക്കിയില്ലെങ്കിൽ ഇത് അസ്വസ്ഥതകളും വിയർപ്പിൻ്റെ ദുർഗന്ധത്തിനുമൊക്കെ കാരണമാകും. മുടിയുടെ ദുർഗന്ധം പലപ്പോഴും നമ്മെ വീടിന് പുറത്തിറങ്ങാൻ പോലും വിടാതെ ചടഞ്ഞു കൂടിയിരിക്കാൻ പ്രേരിപ്പിക്കുന്ന ഒന്നാണ്. സ്വാഭാവിക ചേരുവകളുടെ ഗുണമുള്ള ഒരു ഹെയർ പെർഫ്യൂം ഇനിമുതൽ വീട്ടിൽ തന്നെ നിർമ്മിച്ചെടുക്കാം. മുന്തിരിപ്പഴവും മുല്ലപ്പൂവും ചേർത്ത് നിർമ്മിച്ച ഈ ഹെയർ പെർഫ്യൂം നിങ്ങൾക്ക് പുതുമയുള്ളതും വശ്യ സുഗന്ധമുള്ളതുമായ മുടി നൽകാൻ സഹായിക്കുന്നു. ഈ ഹെയർ പെർഫ്യൂം നിങ്ങളുടെ മുടിക്ക് സുഗന്ധം പകരുക മാത്രമല്ല മതിയായ ഈർപ്പം നൽകി മുടിയെ പരിപോഷിപ്പിക്കുകയും ചെയ്യും. അതുകൊണ്ടുതന്നെ മുടി ദീർഘനേരത്തേക്ക് വരണ്ടതായി മാറില്ലെന്നുറപ്പ്. ഹെയർ സ്പ്രേ തയ്യാറാക്കാൻ ആവശ്യമായ ചേരുവകൾ ഇനി പറയും വിധമാണ്. ½ കപ്പ് റോസ് വാട്ടർ,4 തുള്ളിയോളം ശുദ്ധമായ വാനില എക്സ്ട്രാക്റ്റ്,20-25 തുള്ളി ചെറുമധുരനാരങ്ങായുടെ അവശ്യ എണ്ണ,10 തുള്ളി ജാസ്മിൻ…

Read More