തിരഞ്ഞെടുപ്പില്‍ കൃത്രിമം നടന്നുവെന്ന് ആരോപിച്ച ട്രംപ്, നിയമപോരാട്ടം നടത്തിയേക്കുമെന്ന സൂചന

തിരഞ്ഞെടുപ്പില്‍ കൃത്രിമം നടന്നുവെന്ന് ആരോപിച്ച ട്രംപ്, നിയമപോരാട്ടം നടത്തിയേക്കുമെന്ന സൂചന

അമേരിക്കന്‍ തിരഞ്ഞെടുപ്പില്‍ അട്ടിമറി ജയം നേടി ജോ ബൈഡന്‍ അധികാരത്തിലേക്ക്. ഡൊണള്‍ഡ് ട്രംപിന്റെ തുടര്‍ഭരണ മോഹത്തിന് തടയിട്ടാണ് ബൈഡന്റെ വിജയം. അതേസമയം ബൈഡന്റെ വിജയം അംഗീകരിക്കാന്‍ നിലവിലെ പ്രസിഡന്റ് ഡൊണള്‍ഡ് ട്രംപ് തയ്യാറായിട്ടില്ല. തിരഞ്ഞെടുപ്പില്‍ കൃത്രിമം നടന്നുവെന്ന് ആരോപിച്ച ട്രംപ്, നിയമപോരാട്ടം നടത്തിയേക്കുമെന്ന സൂചനയും നല്‍കി. ട്രംപ് അനുകൂലികള്‍ രാജ്യവ്യാപകമായി പ്രതിഷേധവുമായി രംഗത്ത് വരികയും ചെയ്തിട്ടുണ്ട്.

Read More

ശബരിമല ദര്‍ശനത്തിന് മാര്‍ഗനിര്‍ദേശം പുറപ്പെടുവിച്ച് ആരോഗ്യവകുപ്പ്

ശബരിമല ദര്‍ശനത്തിന് മാര്‍ഗനിര്‍ദേശം പുറപ്പെടുവിച്ച് ആരോഗ്യവകുപ്പ്

കോവിഡ് പശ്ചാത്തലത്തില്‍ ശബരിമല തീര്‍ത്ഥാടനത്തിന് ആരോഗ്യവകുപ്പ് പുതിയ മാര്‍ഗനിര്‍ദേശങ്ങള്‍ പുറപ്പെടുവിച്ചു. തീര്‍ത്ഥടകര്‍ മലകയറുമ്പോഴും ഇറങ്ങുമ്പോഴും ശാരീരിക അകലം പാലിക്കുക, ദിവസവും ക്ഷേത്ര ദര്‍ശനത്തിന് നിശ്ചിതം എണ്ണം തീര്‍ത്ഥാടകരെ മാത്രം അനുവദിക്കുക തുങ്ങിയവ ഉള്‍പ്പെടുന്നതാണ് നിര്‍ദ്ദേശങ്ങള്‍. തീര്‍ത്ഥാടകര്‍ ശബരിമലയിലേക്കുള്ള യാത്രക്കിടെ ഇടയ്ക്കിടെ കൈകള്‍ കഴുകണം, മുഖാവരണം ധരിക്കണം, കൈവശം കൈകള്‍ അണുമുക്തമാക്കാനുള്ള സാനിറ്റൈസര്‍ കരുതണം എന്നിവയും നിര്‍ദ്ദേശത്തിലുണ്ട്. സമീപകാലത്ത് കോവിഡ് വന്നവരും പനി, ചുമ, ശ്വാസതടസം, മണവും രുചിയും തിരിച്ചറിയാന്‍ സാധിക്കാതിരിക്കുക തുടങ്ങിയ ലക്ഷണങ്ങള്‍ ഉള്ളവരെയും ശബരിമല ദര്‍ശനം നടത്തുന്നത് നിരുത്സാഹപ്പെടുത്തും. ശബരിമല ദര്‍ശനത്തിന് എത്തുന്നതിന് 24 മണിക്കൂര്‍ മുമ്പ് എടുത്ത കോവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് തീര്‍ത്ഥാടകരുടെ കൈവശമുണ്ടായിരിക്കണം. നിലയ്ക്കലെ കേന്ദ്രത്തില്‍ അത് ഹാജരാക്കുകയും വേണം. ശബരിമലയിലേക്കുള്ള വഴിയില്‍ അംഗീകൃത സര്‍ക്കാര്‍- സ്വകാര്യ ലാബുകളില്‍ നിന്ന് കോവിഡ് പരിശോധന നടത്തി സര്‍ട്ടിഫിക്കറ്റ് വാങ്ങാം.

Read More

ഇന്ത്യൻ ആപ്പുകൾ കണ്ടുപിടിക്കാൻ ആത്മനിർഭർ ആപ്സുമായി മിത്രോം

ഇന്ത്യൻ ആപ്പുകൾ  കണ്ടുപിടിക്കാൻ ആത്മനിർഭർ ആപ്സുമായി മിത്രോം

ബെംഗളൂരു ആസ്ഥാനമായ മിത്രോം ആപ്പ് ഉടമകൾ മറ്റൊരു ആപ്പ് കൂടെ പുറത്ത് വിട്ടു, ആത്മനിർഭർ ആപ്സ്. പേര് സൂചിപ്പിക്കും പോലെ ഇന്ത്യൻ നിർമ്മിത ആപ്പുകൾ കണ്ടെത്താനും ഡൗൺലോഡ് ചെയ്യാനും ഉപകരിക്കും വിധമാണ് ആത്മനിർഭർ ആപ്സ് തയ്യാറക്കിയിരിക്കുന്നത്. ഇന്ത്യൻ ആപ്പുകളുടെ ഒരു ശേഖരം പോലെയാണ് ആത്മനിർഭർ ആപ്സ് പ്രവർത്തിക്കുന്നത്. ഇ-ലേർണിംഗ്, വാർത്തകൾ, ഷോപ്പിംഗ്, ഗെയിംസ്, വിനോദം, സിനിമ, സമൂഹ മാധ്യമങ്ങൾ എന്നിങ്ങനെ പല വിഭാഗങ്ങളിലെ പ്രശസ്തമായ ഇന്ത്യൻ ആപ്പുകൾ ഏതൊക്കെ എന്ന നിർദ്ദേശം ആത്മനിർഭർ ആപ്സ് ഉപഭോക്താക്കൾക്കായി നൽകും.

Read More

മുടിയുടെ നീളം കൂട്ടാൻ ചില മികച്ച വിദ്യകൾ

മുടിയുടെ നീളം കൂട്ടാൻ ചില മികച്ച വിദ്യകൾ

വേഗത്തിൽ മുടി വളരാനായി കടയിൽ കാണുന്നതെന്തും വാങ്ങി തേച്ചുപിടിപ്പിക്കാൻ മടിയില്ലാത്തവരാണ് എല്ലാവരും. എന്നാൽ ഇതൊക്കെ നിങ്ങളുടെ മുടിവളർച്ചയെ സഹായിക്കും എന്ന് ഉറപ്പുണ്ടോ? അത്തരത്തിൽ മുടി വളർച്ചയെ സഹായിക്കുന്ന ചില കാര്യങ്ങളാണ് ഇവിടെ സൂചിപ്പിക്കുന്നത്. നിങ്ങളുടെ മുടിയുടെ വളർച്ചയെ പതുക്കെയാവാനും മുടി കൊഴിച്ചിൽ ലക്ഷണങ്ങൾ പ്രകടമാകാനുമെല്ലാം വഴിയൊരുക്കുന്ന കാരണങ്ങൾ പലതുണ്ട്. ശരിയായ പോഷണത്തിന്റെ അഭാവം, കടുത്ത മാനസ്സിക സമ്മർദ്ദം, മുടിയെ നന്നായി പരിപാലിക്കാതിരിക്കുന്നത് തുടങ്ങിയവയൊക്കെ ഇതിന് പിന്നിലെ കാരണങ്ങൾ ആകാം. മുടി നല്ല നീളത്തിൽ വളർത്തിയെടുക്കുക എന്നത് അത്ര എളുപ്പത്തിൽ നടക്കുന്ന കാര്യമല്ല. എന്നാൽ തന്നെയും കേശ പരിപാലനവുമായി ബന്ധപ്പെട്ട കുറിച്ച് കാര്യങ്ങൾ ശ്രദ്ധയോടെ ചെയ്താൽ നിങ്ങൾ ആഗ്രഹിച്ച പോലെ നിങ്ങളുടെ മുടിവളർച്ച അതിവേഗത്തിലാക്കി മാറ്റിയെടുക്കാൻ സാധിക്കും. നിങ്ങളുടെ തലയോട്ടിയിൽ നന്നായി മസാജ് ചെയ്യുന്നത് മുടിവളർച്ചയെ പ്രോത്സാഹിപ്പിക്കും എന്നതിന് പിന്നിൽ ശാസ്ത്രത്തിൻ്റെ പിന്തുണയുണ്ട്. ഇത് രോമകൂപങ്ങളെ ഉത്തേജിപ്പിക്കുകയും മുടിയുടെ…

Read More

പാർട്ടി രൂപീകരണത്തിൽ അച്ഛനും മകനുമിടയിൽ വിള്ളൽ; വിജയ് അച്ഛനോട് സംസാരിക്കുന്നില്ലായെന്ന് റിപ്പോർട്ടുകൾ1

പാർട്ടി രൂപീകരണത്തിൽ അച്ഛനും മകനുമിടയിൽ വിള്ളൽ; വിജയ് അച്ഛനോട് സംസാരിക്കുന്നില്ലായെന്ന് റിപ്പോർട്ടുകൾ1

തമിഴ് സൂപർ താരം വിജയിയുടെ അച്ഛൻ രാഷ്ട്രീയ പാർട്ടി രജിസ്റ്റർ ചെയ്തതിന് പിന്നാലെ വിജയ് എതിർപ്പുമായി രംഗത്ത് എത്തിയത് ഏറെ വിവാദങ്ങൾക്കു വഴി വച്ചിരുന്നു. ഓൾ ഇന്ത്യ ദളപതി വിജയ് മക്കൾ ഇയക്കം എന്ന പേരിലാണ് വിജയിയുടെ പിതാവ് പാർട്ടി രജിസ്റ്റർ ചെയ്തത്. തിരഞ്ഞെടുപ്പ് കമ്മീഷിന്റെ അനുമതി ലഭിച്ചിട്ടില്ല. എന്നാൽ തനിക്ക് പാർട്ടിയുമായി യാതൊരു ബന്ധവുമില്ലെന്ന് വ്യക്തമാക്കി വിജയ് നേരിട്ട് രംഗത്ത് എത്തുകയായിരുന്നു. തന്റെ ആരാധകരോട് പാർട്ടിയിൽ നിന്നും മാറി നിൽക്കാനും വിജയ് ആവശ്യപ്പെട്ടിരുന്നു. എന്നാൽ ഇപ്പോഴിതാ പ്രതികരണവുമായി വിജയിയുടെ അമ്മ തന്നെ രംഗത്ത് എത്തിയിരിക്കുകയാണ്. ഒരു അസോസിയേഷൻ രൂപീകരിക്കുക എന്ന ആവശ്യവുായാണ് ചന്ദ്രശേഖർ തന്നെ സമീപിച്ചത്. എന്നാൽ വിജയിയുടെ അറിവോ സമ്മതമോ ഇല്ലാതെ തനിക്ക് പാർട്ടിയിലേക്ക് വരാനോ എവിടെയെങ്കിലും ഒപ്പിടാനോ സാധിക്കില്ലെന്ന് അറിയിച്ചു. ഒരു മാസം മുമ്പായിരുന്നു ഇതെന്നും ശോഭ പറയുന്നു.അതേസമയം പിതാവിനോട് പാർട്ടിയുമായി ബന്ധപ്പെട്ട…

Read More

‘ഒരു സ്റ്റിക്കര്‍ നൽകിയ പണി!; ‘നിഴല്‍’ ലൊക്കേഷനിലെ രസികന്‍ വീഡിയോ പങ്കുവച്ച് നടൻ കൂഞ്ചാക്കോ ബോബന്‍

‘ഒരു സ്റ്റിക്കര്‍ നൽകിയ പണി!; ‘നിഴല്‍’ ലൊക്കേഷനിലെ രസികന്‍ വീഡിയോ പങ്കുവച്ച് നടൻ കൂഞ്ചാക്കോ ബോബന്‍

നയൻതാരയും,കുഞ്ചാക്കോ ബോബനും, പ്രധാന വേഷങ്ങളിലെത്തുന്ന ചിത്രമാണ് നിഴൽ. ഇപ്പോഴിതാ ചിത്രത്തിന്റെ ലൊക്കേഷനിൽ നിന്നുമുള്ള രസകരമായ വീഡിയോ പങ്കുവച്ചിരിക്കുകയാണ് കു‍ഞ്ചാക്കോ ബോബൻ. നിലത്ത് ഒട്ടിപ്പിടിച്ച ഒരു സ്റ്റിക്കർ നീക്കാൻ പാടുപ്പെടുന്ന വീഡിയോയാണ് ചാക്കോച്ചൻ പങ്കുവച്ചിരിക്കുന്നത്. രസകരമായ വീഡിയോ ഏറ്റവും ലളിതമായ ജോലികൾ നിങ്ങളെ എളിയവനാക്കുമ്പോൾ, ഒരു പേപ്പർ സ്റ്റിക്കർ കൊടുത്ത പണി എന്ന അടിക്കുറിപ്പോടെയാണ് കുഞ്ചാക്കോ ബോബൻ പങ്കുവച്ചിരിക്കുന്നത്. രസകരമായ വീഡിയോ ആരാധകരുടെ ശ്രദ്ധ നേടുകയാണ്.സ്റ്റിക്കർ ഇളക്കിയെടുക്കാൻ വെള്ളം മുതൽ സ്ക്രൂ ഡ്രെെവർ വരെ താരവും കൂടെയുള്ളവരും പ്രയോഗിക്കുന്നുണ്ട്. സുധീഷ്, ഡോ. റോണി, ദിവ്യപ്രഭ എന്നിവരാണ് മറ്റ് അഭിനേതാക്കൾ. ത്രില്ലർ സ്വഭാവമുള്ള ചിത്രത്തിന്റെ തിരക്കഥ ഒരുക്കുന്നത് എസ് സഞ്ജീവ് ആണ്. നിഴലിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ കുഞ്ചാക്കോ ബോബന്റെ പിറന്നാൾ ദിനം പുറത്ത് വിട്ടിരുന്നു. എഡിറ്റർ അപ്പു എൻ. ഭട്ടതിരിയാണ് നിഴൽ സംവിധാനം ചെയ്യുന്നത്.

Read More