മഹാരാഷ്ട്രയില്‍ സിനിമ തീയേറ്ററുകള്‍ വ്യാഴാഴ്ച മുതല്‍ തുറക്കും

മഹാരാഷ്ട്രയില്‍ സിനിമ തീയേറ്ററുകള്‍ വ്യാഴാഴ്ച മുതല്‍ തുറക്കും

മഹാരാഷ്ട്രയിൽ കോവിഡ് സാഹചര്യത്തിൽ അടച്ചിട്ട സിനിമ തീയേറ്ററുകൾ വ്യാഴാഴ്ച മുതൽ തുറക്കും. കൺടെയ്ൻമെന്റ് സോണുകൾക്ക് പുറമേയുള്ള പ്രദേശങ്ങളിലെ തീയേറ്ററുകളിൽ 50 ശതമാനം ആളുകളെ പ്രവേശിപ്പിച്ച് പ്രവർത്തിക്കാനാണ് സംസ്ഥാന സർക്കാർ അനുമതി നൽകിയത്. സാമൂഹിക അകലം പാലിക്കുന്നത് ഉൾപ്പെടെയുള്ള കോവിഡ് മാർഗനിർദേശങ്ങൾ കർശനമായി പാലിച്ച് പ്രവർത്തിക്കാനാണ് നിർദേശം. തീയേറ്റർ, മൾട്ടിപ്ലക്സുകൾക്കുള്ളിൽ ഭക്ഷണ സാധനങ്ങൾ അനുവദിക്കില്ലെന്നും സർക്കാർ ഉത്തരവിൽ പറയുന്നു,.

Read More

എക്‌സ്ട്രീം 160R-ന് ഉത്സവകാല ഡിസ്‌കൗണ്ട് പ്രഖ്യാപിച്ച് ഹീറോ

എക്‌സ്ട്രീം 160R-ന് ഉത്സവകാല ഡിസ്‌കൗണ്ട് പ്രഖ്യാപിച്ച് ഹീറോ

പുത്തൻ ബൈക്കിന് ഉത്സവകാല ഡിസ്‌കൗണ്ട് ഹീറോ പ്രഖ്യാപിച്ചു. കോർപറേറ്റ് ഡിസ്‌‌കൗണ്ട് എന്ന നിലയ്ക്ക് 2,000 രൂപ, എക്സ്ചേഞ്ച് ബോണസ് ആയി 3,000 രൂപ, ലോയൽറ്റി ബോണസ് ആയി 2,000 രൂപ എന്നിങ്ങനെ 9000 രൂപയുടെ ഡിസ്‌കൗണ്ട് ആണ് പ്രഖ്യാപിച്ചിരിക്കുന്നത്. ഇത് കൂടാതെ ഐസിഐസിഐ ക്രെഡിറ്റ്/ഡെബിറ്റ് കാർഡുപയോഗിച്ച് ബൈക്ക് വാങ്ങുമ്പോൾ 5,000 രൂപയാണ് ക്യാഷ്ബാക്ക്. അതെ സമയം പേടിഎം വഴി പണമടച്ചാൽ 7,500 രൂപ ക്യാഷ്ബാക്ക് ആയി ലഭിക്കും. അടുത്ത മാസം 17 വരെയാണ് എക്‌സ്ട്രീം 160R-നായി ഹീറോ മോട്ടോകോർപ് പ്രഖ്യാപിച്ചിരുക്കുന്ന ഉത്സവ കാല ഓഫറുകളുടെ കാലാവധി.

Read More

അബുദാബി ബിഗ് ടിക്കറ്റ് നറുക്കെടുപ്പില്‍ സമ്മാനം നേടി മലയാളി

അബുദാബി ബിഗ് ടിക്കറ്റ് നറുക്കെടുപ്പില്‍ സമ്മാനം നേടി മലയാളി

അബുദാബി ബിഗ് ടിക്കറ്റ് നറുക്കെടുപ്പില്‍ സമ്മാനം നേടി മലയാളി. ഇന്നലെ നടന്ന നറുക്കെടുപ്പിലാണ് കുവൈത്തില്‍ താമസമാക്കിയ തിരുവല്ല സ്വദേശി നോബിന്‍ മാത്യുവിന് (38) സമ്മാനം ലഭിച്ചത്. ഒന്നര കോടി ദിര്‍ഹം ആണ് സമ്മാനത്തുക. ഇത് 30 കോടിയിലേറെ ഇന്ത്യന്‍ രൂപ വരും. സഹപ്രവർത്തകർ നിർബന്ധിച്ചതുകൊണ്ട് മാത്രം എടുത്തതാണെന്നും നറുക്കെടുപ്പില്‍ പങ്കെടുക്കുന്നതിനെ കുറിച്ച് ചിന്തിച്ചിരുന്നില്ലെന്നും നോബിൾ പറഞ്ഞു.

Read More

മുഖ സൗന്ദര്യം വർദ്ധിക്കാൻ തക്കാളി ഇങ്ങനെ ഉപയോഗിക്കാം

മുഖ സൗന്ദര്യം വർദ്ധിക്കാൻ തക്കാളി ഇങ്ങനെ ഉപയോഗിക്കാം

എത്ര ശ്രമിച്ചിട്ടും പല തരത്തിലുള്ള ഉത്പന്നങ്ങൾ മാറി മാറി ഉപയോഗിച്ചിട്ടും മുഖക്കുരുവിനോ മുഖത്തെ കറുത്ത പാടുകൾക്കോ യാതൊരു വിധ ശമനവും ഉണ്ടാകുന്നില്ല. എന്നാൽ ഇനി അതോർത്ത് ആശങ്കപ്പെടേണ്ടതില്ല. ഇത്തരം പ്രശ്നങ്ങൾ അകറ്റാൻ ഏറ്റവും ഫലപ്രദമായ മാർഗ്ഗം തക്കാളി ഉപയോഗിക്കുക എന്നതാണ്. തക്കാളിയിൽ ധാരാളം വിറ്റാമിൻ സിയും ആന്റിഓക്‌സിഡന്റുകളും അടങ്ങിയിട്ടുണ്ട്. ഇത് ചർമ്മത്തിൽ പ്രയോഗിക്കുമ്പോൾ ഇത് സ്വാഭാവിക ബ്ലീച്ചിംഗ് ഏജന്റായി പ്രവർത്തിക്കുന്നു. ഇത് ചർമ്മത്തിലെ നിറവ്യത്യാസം, കറുത്ത പാടുകൾ എന്നിവയും കുറയ്ക്കുവാൻ സഹായിക്കുന്നു. തക്കാളി പൾപ്പിൾ അടങ്ങിയിട്ടുള്ള ആന്റിഫംഗൽ, ആൻറി ബാക്ടീരിയൽ സവിശേഷതകൾ മുഖക്കുരുവിനെതിരെ പോരാടാൻ സഹായിക്കുന്നു. തക്കാളിയിലെ അസിഡിറ്റി ചർമ്മത്തിന്റെ പിഎച്ച് അളവ് സന്തുലിതമാക്കാൻ സഹായിക്കുന്നു എന്ന് മാത്രമല്ല മുഖത്തെ അധിക എണ്ണയും അഴുക്കും കുറയ്ക്കുകയും ചെയ്യുന്നു. ചർമ്മത്തിലെ എണ്ണമയവും തുറന്ന സുഷിരങ്ങളും കുറയ്ക്കുന്നതിന് തക്കാളി ഉപയോഗിച്ച് പ്രതിവിധിയുണ്ട്. ഒരു തക്കാളി പകുതിയായി മുറിച്ച് മുഖത്തുടനീളം തടവുക….

Read More

വ്യായാമം ചെയുമ്പോൾ മേയ്ക്കപ്പ് അരുത്

വ്യായാമം ചെയുമ്പോൾ മേയ്ക്കപ്പ് അരുത്

മേക്കപ്പ് ഏതൊരാളുടെയും സൗന്ദര്യവും ആകർഷണീയതയും വർദ്ധിപ്പിക്കുന്നതിനുള്ള ഏറ്റവും മികച്ച മാർഗമാണ്. ചർമ്മവുമായി ബന്ധപ്പെട്ട പ്രശ്നങ്ങളെ മറച്ചുവച്ചുകൊണ്ട് സ്വയം കൂടുതൽ ഭംഗിയുള്ളതായി കാണിക്കാൻ മേക്കപ്പ് രീതികൾ സഹായമരുളും. അതേസമയം ചില അവസരങ്ങളിൽ ശ്രദ്ധയോടെ ഉപയോഗിച്ചില്ലെങ്കിൽ മേക്കപ്പ് ഉപയോഗം നിങ്ങൾക്ക് തന്നെ ദോഷകരമായി ഭവിച്ചേക്കാം.ഇത്തരത്തിലൊന്നാണ് വ്യായാമം ചെയ്യുമ്പോഴുള്ള മേക്കപ്പുകളുടെ ഉപയോഗം. വ്യായാമം ചെയ്യുന്ന വേളകളിൽ മേക്കപ്പ് ധരിക്കുകയാണെങ്കിൽ ഇത് നിങ്ങളുടെ മുഖത്ത് കൂടുതൽ ആരോഗ്യപ്രശ്നങ്ങൾ സൃഷ്ടിക്കുന്നതിനു മാത്രമേ കാരണമാവുകയുള്ളൂ വ്യായാമം ചെയ്യുന്ന സമയങ്ങളിൽ നമ്മുടെ ശരീര താപനില അസാധാരണമാം വിധം ഉയർന്നതായിരിക്കും. ഈ സമയം ശരീരത്തെ തണുപ്പിക്കാനും താപനിലയുടെ അളവ് കുറയ്ക്കാനും വേണ്ടിയാണ് നമ്മുടെ ശരീരം വിയർപ്പിനെ പുറത്തുവിടുന്നത്. ആന്തരിക താപനിലയിൽ ഉണ്ടാവുന്ന വർദ്ധനവ് ചർമ്മത്തിലെ ചെറിയ സുഷിരങ്ങൾ തുറക്കുന്നതിലേക്ക് നയിക്കുന്നു. ഈ സുഷിരങ്ങളാണ് വിയർപ്പും എണ്ണയും പുറത്തുവിടുന്നത്. ഈ സമയത്ത് ചർമ്മത്തിൽ മേക്കപ്പ് ഉപയോഗിച്ചിട്ടുണ്ടെങ്കിൽ അത് സുഷിരങ്ങളെ മൂടി…

Read More

വെറും വയറ്റിൽ ഒരു ഗ്ലാസ് തുളസി വെള്ളം

വെറും വയറ്റിൽ ഒരു ഗ്ലാസ് തുളസി വെള്ളം

നാരങ്ങാ വെള്ളം, ജീരക വെള്ളം, വെറും ചൂടുവെള്ളം തുടങ്ങി പല തരത്തിലുണ്ട് വെറും വയറ്റിൽ കുടിയ്ക്കാവുന്ന വെള്ളം. ഇത്തരത്തിൽ പരീക്ഷിയ്ക്കാവന്ന ഒന്നാണ് വെറും വയറ്റിൽ തുളസി വെള്ളം. തലേന്ന് ഒരു പിടി തുളസിയിലകൾ കഴുകി വൃത്തിയാക്കി ഒരു ഗ്ലാസ് വെള്ളത്തിലിട്ടു വയ്ക്കാം. പിറ്റേന്ന് രാവിലെ ഇതൂറ്റിക്കുടിയ്ക്കാം. വേണമെങ്കിൽ തുളസിയില ചവച്ചരച്ചു കഴിയ്ക്കാം. ഈ തുളസി വെള്ളം ശരീരത്തിന് നൽകുന്ന ഗുണങ്ങൾ ചില്ലറയല്ല. ബിപി കുറയ്ക്കാനും ഇതു സഹായിക്കും. ശരീരത്തിലെ കൊളസ്‌ട്രോളിന്റെ അളവ് കുറച്ച് ഹൃദയാരോഗ്യം വർദ്ധിപ്പിക്കുന്നു. തുളസി രക്തം ശുദ്ധീകരിയ്ക്കും. ഇതുകൊണ്ടുതന്നെ ചർമത്തിനു തിളക്കം നൽകാനും രക്തജന്യ രോഗങ്ങൾ ഒഴിവാക്കാനും സഹായിക്കുകയും ചെയ്യും. അയേൺ സമ്പുഷ്ടമാണ് തുളസി. രക്തക്കുറവിനുളള നല്ലൊരു പരിഹാരം. ആന്റിഓക്‌സിഡന്റുകൾ അടങ്ങിയ ഇവ ശരീരത്തിലെ കോശങ്ങളെ ഫ്രീ-റാഡിക്കൽ മൂലമുള്ള നാശത്തിൽ നിന്ന് സംരക്ഷിക്കാൻ സഹായിക്കും. തുളസി ഇലകൾക്ക് ഔഷധ ഗുണങ്ങളുണ്ട്. ഇത് വയറിനെ സ്വാഭാവികമായ…

Read More

മൂന്നാം വയസ്സിൽ നേരിട്ട ലെെംഗിക അതിക്രമം; സിനിമയിലെ കാസ്റ്റിങ് കൗച്ചിനെ കുറിച്ച് തുറന്നു പറഞ്ഞ് ദംഗൽ നായിക!

മൂന്നാം വയസ്സിൽ നേരിട്ട ലെെംഗിക അതിക്രമം; സിനിമയിലെ കാസ്റ്റിങ് കൗച്ചിനെ കുറിച്ച് തുറന്നു പറഞ്ഞ് ദംഗൽ നായിക!

ഫാത്തിമ സന ഷെയ്ഖ് ദംഗലിലൂടെ പ്രേക്ഷകരുടെ കെെയ്യടി നേടിയ താരമാണ്. ഗുസ്തിതാരമായി എത്തിയ ഫാത്തിമ തന്റെ പ്രകടനം കൊണ്ട് ചിത്രത്തിലുടനീളം നിറഞ്ഞു നിന്നു. ഫാത്തിമയുടെ പുതിയ ചിത്രമായ ലുഡോ റിലീസിന് തയ്യാറെടുക്കുകയാണ്. ഇപ്പോഴിതാ തനിക്കുണ്ടായ ദുരനുഭവം തുറന്നു പറയുകയാണ് നടി ഫാത്തിമ സന ഷെയ്ഖ്. തന്റെ മൂന്നാം വയസിൽ താൻ ലെെംഗിക അതിക്രമത്തിന് ഇരയായിട്ടുണ്ടെന്നാണ് ഫാത്തിമ സന ഷെയ്ഖ് വെളിപ്പെടുത്തുന്നത്. സ്ത്രീ എന്ന നിലയിലും ബോളിവുഡിൽ മതിയായ ലിങ്കുകളില്ലാത്തതിനാലും തനിക്ക് ധാരാളം വെല്ലുവിളികളുണ്ടായിരുന്നുവെന്നും റോളിനായി ലെെംഗിക ബന്ധത്തിന് വഴങ്ങേണ്ടി വരുമെന്ന് തന്നോട് പറഞ്ഞിരുന്നുവെന്നും ഫാത്തിമ പറയുന്നു. സെക്സിസത്തെ കുറിച്ച് സംസാരിക്കുകയായിരുന്നു ഫാത്തിമ.28 കാരിയ ഫാത്തിമ താൻ ധാരളം ഇസങ്ങളെ നേരിട്ടാണ് ഇവിടെ വരെ എത്തിയതെന്ന് പറഞ്ഞത്. ”എനിക്ക് അഞ്ച് വയസുള്ളപ്പോൾ ഞാൻ ലെെംഗിക അതിക്രമത്തിന് ഇരയായിട്ടുണ്ട്. അല്ല, അന്നെനിക്ക് മൂന്ന് വയസായിരുന്നു. അതുകൊണ്ട് സെക്സിസം എത്ര ആഴത്തിലാണെന്ന്…

Read More

കെ-ഫോൺ: കുറഞ്ഞ നിരക്കിൽ ഇന്റർനെറ്റ് ലഭ്യമാക്കും

കെ-ഫോൺ:  കുറഞ്ഞ നിരക്കിൽ ഇന്റർനെറ്റ് ലഭ്യമാക്കും

ഇന്റർനെറ്റ് ലഭ്യത പൗരന്റെ അവകാശമായി പ്രഖ്യാപിച്ച സംസ്ഥാനത്ത് കുറഞ്ഞ നിരക്കിൽ തടസ്സങ്ങളില്ലാത്ത, അതിവേഗ ഇന്റർനെറ്റ് ലഭ്യത സാധ്യമാക്കുന്ന പദ്ധതിയാണ് കേരള ഫൈബർ ഒപ്ടിക്ക് നെറ്റ്‌വർക്ക് (കെ-ഫോൺ). കേരളത്തിലുടനീളം 52,746 കിലോമീറ്റർ ഒപ്ടിക്കൽ ഫൈബർ കേബിളുകൾ സ്ഥാപിച്ച് അതിലൂടെ ഇന്റർനെറ്റ് ലഭ്യമാക്കാനാണ് ലക്ഷ്യമിടുന്നത്. കോർ നെറ്റ്‌വർക്കിൽനിന്ന് ഇന്റർനെറ്റ് കണക്ഷനുള്ള കേബിൾ കെ.എസ്.ഇ.ബി.യുടെ പോസ്റ്റുകളിലൂടെ വീടുകളിലും ഓഫീസുകളിലും എത്തിക്കും. വിവിധ ഇന്റർനെറ്റ് സേവനദാതാക്കൾക്കുള്ള പ്ലാറ്റ്‌ഫോമായിട്ടാകും കെ-ഫോൺ പ്രവർത്തിക്കുക.

Read More

ജൂനിയർ ആർട്ടിസ്റ്റുകൾ നായകമ്മാരാകുന്ന ‘കൽവത്തി ഡെയ്സി’ലെ ‘അക്കഡ് ബക്കഡ്’ ഗാനം വൈറൽ

ജൂനിയർ ആർട്ടിസ്റ്റുകൾ നായകമ്മാരാകുന്ന ‘കൽവത്തി ഡെയ്സി’ലെ ‘അക്കഡ് ബക്കഡ്’ ഗാനം വൈറൽ

നിഷാദ് കെ സലീം തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ചിത്രമാണ് ‘കൽവത്തി ഡെയ്സ്’. മലയാള സിനിമയിൽ ഒരുപാട് കാലം ചെറിയ ചെറിയ വേഷങ്ങൾ ചെയ്തുവന്നിരുന്ന ജൂനിയർ ആർട്ടിസ്റ്റുകളെ മാത്രം അണിനിരത്തി അവരെ മുൻനിരയിലേക്ക് കൊണ്ടു വരുന്ന ആദ്യത്തെ ചിത്രമായിരിക്കുകയാണ് ഇത്. ‘കൽവത്തി ഡെയ്സി’ലെ അക്കഡ് ബക്കഡ് എന്ന ആദ്യ ഗാനം ധർമ്മജൻ ബോൾഗാട്ടി, സിജു വിത്സൻ, റോണി ഡേവിഡ് രാജ്, നിർമ്മൽ പാലാഴി, ബാദുഷ, സുനിൽ ഇബ്രാഹിം, പ്രശാന്ത് അലക്സാണ്ടർ, സാം സി എസ്, മുകേഷ് മുരളീധരൻ, ജീവ ജോസഫ്, നൂറിൻ ഷെറീഫ്, മെെഥിലി, സ്വാസിക എന്നിവരുടെ ഫേസ്ബുക്ക് പേജിലൂടെ പുറത്തിറക്കി.ഇ എം എൻറർടെെയ്ൻമെൻസിൻറെ ബാനറിൽ തോമസ്സ് ജോർജ്ജ്, ജിബിൻ കാദുത്തുസ് എന്നിവർ ചേർന്ന് നിർമ്മിക്കുന്ന സിനിമയുടെ ഛായാഗ്രഹണം ജോമോൻ കെ പോൾ നിർവ്വഹിക്കുന്നു. അതേസമയം ജെനി ഹരിഹരൻ, ജാഫർ കടുവ, അഖിൽ അക്കു, ജോയിമോൻ ചാത്തനാട്, അജ്മൽ,വർഗ്ഗീസ്സ്,…

Read More

ചിത്രങ്ങള്‍ ദുരുപയോഗപ്പെടുത്തി; ഭവ്നിന്ദര്‍ സിംഗിരെ നിയമനടപടിക്കൊരുങ്ങി നടി അമല പോള്‍!

ചിത്രങ്ങള്‍ ദുരുപയോഗപ്പെടുത്തി; ഭവ്നിന്ദര്‍ സിംഗിരെ നിയമനടപടിക്കൊരുങ്ങി നടി അമല പോള്‍!

തന്റെ ചിത്രങ്ങൾ ദുരുപയോഗം ചെയ്‌തെന്നാരോപിച്ച് ഗായകൻ ഭവ്നിന്ദർ സിംഗിനെതിരേ നിയമനടപടിക്കൊരുങ്ങി ന‌‌ടി അമല പോൾ. ഫോട്ടോ ഷൂട്ടിനായി പകർത്തിയ ചിത്രം ദുരുപയോഗം ചെയ്തെന്നാണ് അമല പോൾ പരാതിയിൽ പറയുന്നത്. ഭവീന്ദർ സിങ് എന്ന ബോളീവുഡ് ഗായകനുമായി അമല സൗഹൃദത്തിലായിരുന്നു. ഇവരൊന്നിച്ചുള്ള ചിത്രങ്ങൾ ഒരിടയ്ക്ക് സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു. മാർച്ചിൽ ഇരുവരുടെയും വിവാഹ വേഷത്തിലുള്ള ഫോട്ടോഷൂട്ട് ചിത്രങ്ങൾ ഭവീന്ദർ സിങ് സോഷ്യൽ മീഡിയയിലൂടെ ആരാധകരുമായി പങ്കുവെച്ചിരുന്നു. ഈ ചിത്രങ്ങൾ ഒരു ഫോട്ടോ ഷൂട്ടിന് വേണ്ടി എടുത്തതാണെന്നും സുഹൃത്ത് ചിത്രങ്ങൾ ദുരുപയോഗം ചെയ്തതാണെന്നും വ്യക്തമാക്കി അമല പോൾ പിന്നീട് രംഗത്തെത്തിയിരുന്നു. ഈ വിഷയത്തിലാണ് നിയമനടപടിയുമായി നടി ഇപ്പോൾ നീങ്ങുന്നത്. അനുവാദമില്ലാതെ ചിത്രങ്ങൾ ഉപയോഗിച്ചെന്നും വിവാഹത്തെ പറ്റി തെറ്റിദ്ധാരണ പരത്തി എന്നുമാണ് ഭവീന്ദർ സിങിനെതിരെ സമർപ്പിച്ചിരിക്കുന്ന പരാതിയിൽ പറയുന്നത്. അതേസമയം ‘ആടൈ’ എന്ന അമൽ പോൾ ചിത്രം പുറത്തിറങ്ങിയപ്പോഴായിരുന്നു ഭവീന്ദർ സിങുമായുള്ള…

Read More