മുടി വളരാൻ സവാള എണ്ണ തയ്യാറാക്കാം

മുടി വളരാൻ സവാള എണ്ണ തയ്യാറാക്കാം

മുടി വളർച്ചയില്ലായ്മ, മുടി കൊഴിച്ചിൽ, തുടങ്ങി നിരവധി പ്രശ്നങ്ങൾ മുടിയെ സംബന്ധിച്ചു പലപ്പോഴും ഉണ്ടാകാറുണ്ട്. മുടി കൊഴിച്ചിലിനെ പേടിച്ച് പുറത്തു നിന്നും വാങ്ങിയ ഷാംപൂവും എണ്ണയുമൊക്കെ മാറി മാറി പരീക്ഷിച്ച് കയ്യിലെ കാശ് കളയാൻ വരട്ടെ. പ്രകൃതിദത്തമായ ചേരുവകൾ ഉപയോഗിച്ചുകൊണ്ട് വീട്ടിൽ തന്നെ നമുക്കിതിന് പരിഹാരം കണ്ടെത്താനാകും. കേവലം രുചി മാത്രമല്ല അനേകം ആരോഗ്യഗുണങ്ങളേയും കൂടെ കൂട്ടിയാണ് സവാളയുടെ വരവ്. ഇതിന്റെ ആൻറി ബാക്ടീരിയൽ ഗുണങ്ങൾ അണുബാധകളെ നേരിടാൻ സഹായിക്കുന്നതാണ്. അതേസമയം ഇതിലെ ഫൈബറിൻ്റെ ഉള്ളടക്കം ദഹനത്തെ നിയന്ത്രിക്കുന്നത് കൂടാതെ, ഫ്രീ റാഡിക്കലുകൾ മൂലമുണ്ടാകുന്ന ആക്രമണങ്ങളെ ചെറുക്കാനും ശരീരത്തെ സഹായിക്കുന്നു. ഇതിലടങ്ങിയിരിക്കുന്ന അവശ്യ പോഷകങ്ങളെല്ലാം നിങ്ങളുടെ തലമുടിയുടെ ആരോഗ്യത്തിനും മികച്ച ആനുകൂല്യങ്ങൾ നൽകാൻ ശേഷിയുള്ളതാണ്. സവാള എണ്ണ പുറത്തു നിന്നും വാങ്ങി ഉപയോഗിക്കുന്നത് സൂക്ഷിക്കേണ്ട കാര്യമാണ്. ഈ പേരിൽ ഇന്ന് വിപണിയിലെത്തുന്ന പല ഉൽപ്പന്നങ്ങളിലും ഉയർന്ന അളവിൽ…

Read More

പ്രണയം മരണത്തെ അതിജീവിക്കുമോ? ‘ബാക്ക് പാക്കേഴ്സി’ലെ ‘ഓമനത്തിങ്കൾ’ ഗാനം വൈറലാകുന്നു

പ്രണയം മരണത്തെ അതിജീവിക്കുമോ? ‘ബാക്ക് പാക്കേഴ്സി’ലെ ‘ഓമനത്തിങ്കൾ’ ഗാനം വൈറലാകുന്നു

കാളിദാസ് ജയറാം നായകനാകുന്ന പുതിയ ചിത്രമായ ‘ബാക്ക് പാക്കേഴ്‌സ്’ ലെ ‘ഓമനത്തിങ്കൾ കിടാവോ’ എന്ന ഗാനം പുറത്തിറങ്ങുകയുണ്ടായി. അടുത്തിടെ ‘ജനലിലാരോ’ എന്ന ഗാനം പുറത്തിറക്കിയിരുന്നു. അതിനുശേഷം എത്തിയിരിക്കുന്ന പാട്ടാണിത്. സംവിധായകൻ ജയരാജ് ഒരുക്കുന്ന സിനിമയാണ് ബാക്ക് പാക്കേഴ്സ്.ഇരയിമ്മൻ തമ്പിയുടെ ഏറെ പ്രസിദ്ധമായ വരികൾ ചിത്രത്തിൽ ആലപിച്ചിരിക്കുന്നത് ബോംബെ ജയശ്രീ, രാഹുൽ വെള്ളാൽ, സച്ചിൻ മന്നത്ത് എന്നിവർ ചേർന്നാണ്. സിനിമയുടേതായി പുറത്തിറങ്ങിയ ടീസർ മുമ്പ് ശ്രദ്ധ നേടിയിരുന്നതാണ്. മഹാരോഗം മൂലം മരണം കാത്തു കഴിയുന്ന രണ്ടുപേർ തമ്മിലുള്ള പ്രണയമാണ് സിനിമയുടെ പ്രമേയം. ജയരാജ് തന്നെയാണ് സിനിമയ്ക്ക് കഥയൊരുക്കി സംവിധാനം നിർവ്വഹിച്ചിരിക്കുന്നത്. കാർത്തിക നായരാണ് ചിത്രത്തിൽ നായികയായിരിക്കുന്നത്. മ്യൂസിക് അറേഞ്ച്മെൻറ് നിർവ്വഹിച്ചിരിക്കുന്നത് സച്ചിൻ ശങ്കർ മന്നത്ത് ആണ്.ഛായാഗ്രഹണം നിർവ്വഹിച്ചിരിക്കുന്നത് അഭിനന്ദൻ രാമാനുജം ആണ്. പാവൈ കഥൈകൾ, ഒരു പക്കാ കഥൈ, ജാക്ക് ആൻഡ് ജിൽ തുടങ്ങി നിരവധി സിനിമകളാണ് കാളിദാസിൻറേതായി…

Read More