ഗൂഗിൾ മീറ്റിൽ വ്യത്യസ്തമായ പശ്ചാത്തല ടെംപ്ലെയ്റ്റുകൾ ക്രമീകരിക്കാവുന്ന സംവിധാനം ഗൂഗിൾ അവതരിപ്പിച്ചു.

ഗൂഗിൾ മീറ്റിൽ  വ്യത്യസ്തമായ പശ്ചാത്തല ടെംപ്ലെയ്റ്റുകൾ ക്രമീകരിക്കാവുന്ന സംവിധാനം ഗൂഗിൾ അവതരിപ്പിച്ചു.

മീറ്റ് വഴി വീഡിയോ കോൾ ചെയ്യുന്ന സമയത്ത് വ്യത്യസ്തമായ പശ്ചാത്തല ടെംപ്ലെയ്റ്റുകൾ ക്രമീകരിക്കാവുന്ന സംവിധാനം ഗൂഗിൾ അവതരിപ്പിച്ചു. ഓഫീസ്, ഹോട്ടൽ മുറി, കോഫീ ഷോപ്, താഴ്വര എന്നിങ്ങനെ വിവിധങ്ങളായ ബാക്ക്ഗ്രൗണ്ടുകൾ വീഡിയോ കോൾ തുടങ്ങുന്നതിന് മുൻപ് തന്നെ ക്രമീകരിക്കാം. എന്തിന് സ്വന്തം ചിത്രം തന്നെ പശ്ചാത്തലം ആക്കാനുള്ള കസ്റ്റം സംവിധാനമുണ്ട്. ഗൂഗിൾ മീറ്റ് സൗജന്യമായി തുടരും, നിയന്ത്രണം തത്കാലമില്ല

Read More

മധുബാല വീണ്ടും മലയാള സിനിമയിലേക്ക്

മധുബാല വീണ്ടും മലയാള സിനിമയിലേക്ക്

മധുബാല വീണ്ടും മലയാള സിനിമയിലേക്ക് എത്തുകയാണ്. എക്കാലത്തേയും ഹിറ്റ് ചിത്രമായ ‘റോജ’, ‘യോദ്ധ’ തുടങ്ങിയ സിനിമകളിലൂടെ സിനിമാ പ്രേക്ഷകരുടെ പ്രിയങ്കരിയായി മാറിയ താരമാണ്. ‘വികൃതി’ എന്ന ഹിറ്റ് ചിത്രത്തിനു ശേഷം സംവിധായകൻ എംസി ജോസഫ് തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ‘എന്നിട്ട് അവസാനം’ എന്ന ചിത്രത്തിലാണ് മധുബാല വീണ്ടും അഭിനയിക്കാൻ എത്തുന്നത്. അന്ന ബെൻ,അർജ്ജുൻ അശോകൻ എന്നിവരാണ് ചിത്രത്തിലെ മറ്റ് പ്രധാന താരങ്ങൾ.അതേസമയം ‘എന്നിട്ട് അവസാനം’ ടൈറ്റിൽ പോസ്റ്റർ നടന്മാരായ ഫഹദ് ഫാസിൽ, ടോവിനോ തോമസ് എന്നിവരുടെ ഫേസ്ബുക്കിലൂടെ ഇന്ന് പുറത്തിറക്കി. എക്സിക്യൂട്ടീവ് പ്രൊഡ്യുസർ സുകുമാർ തെക്കെപ്പാട്ട്, പ്രൊഡക്ഷൻ കൺട്രോളർ പ്രവീൺ ബി മേനോൻ, എഡിറ്റർ സൂരജ് ഇ എസ്, സംഗീതം സുഷിൻ ശ്യാം, കല ഗോകുൽ ദാസ്, മേക്കപ്പ് രഞ്ജിത്ത് അമ്പാടി, വസ്ത്രാലങ്കാരം സമീറ സനീഷ്, വാർത്ത പ്രചരണം എ എസ് ദിനേശ് തുടങ്ങിയവരാണ്. എ ജെ…

Read More

കുഞ്ചാക്കോ ബോബന് 44 -ആം ജന്മദിനം: ജന്മദിനത്തിൽ ‘മോഹൻ കുമാർ ഫാൻസ്’, ‘നിഴൽ’ പോസ്റ്ററുകള്‍

കുഞ്ചാക്കോ ബോബന് 44 -ആം ജന്മദിനം: ജന്മദിനത്തിൽ ‘മോഹൻ കുമാർ ഫാൻസ്’, ‘നിഴൽ’ പോസ്റ്ററുകള്‍

നാൽപ്പത്തിനാലാം ജന്മദിനം ആഘോഷിക്കുകയാണ് നടൻ കുഞ്ചാക്കോ ബോബൻ. അദ്ദേഹത്തിൻറെ ജന്മദിനത്തിൽ രണ്ട് പുതിയ ചിത്രങ്ങളുടെ പുത്തൻ പോസ്റ്ററുകൾ പുറത്തിറക്കി അണിയറപ്രവർ‍ത്തകർ. മോഹൻകുമാർ ഫാൻസ്, നിഴൽ സിനിമകളുടെ പോസ്റ്ററുകളാണ് പുറത്തിറക്കിയിരിക്കുന്നത്. വിജയ് സൂപ്പറും പൗർണ്മിയും എന്ന ചിത്രത്തിന് ശേഷം സംവിധായകൻ ജിസ് ജോയ് ഒരുക്കുന്ന ചിത്രമാണ് “മോഹൻകുമാർ ഫാൻസ്‌”. ബോബി- സഞ്ജയ് ആണ് ചിത്രത്തിന് കഥ ഒരുക്കുന്നത്. മാജിക് ഫ്രെയിംസിൻറെ ബാനറിൽ ലിസ്റ്റിൻ സ്റ്റീഫൻ ആണ് ചിത്രം നിർമിക്കുന്നത്. പുതുമുഖം അനാർക്കലി നാസറാണ് സിനിമയിൽ നായിക. അതേസമയം കുഞ്ചാക്കോ ബോബനും നയൻതാരയും ഒരുമിക്കുന്ന ചിത്രമാണ് നിഴൽ. അപ്പു ഭട്ടതിരി ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. ഒരു ത്രില്ലർ ചിത്രമായിരിക്കും ഇതെന്നാണ് സൂചന. ചില സമയങ്ങളിൽ നിങ്ങളുടെ നിഴലിനെപ്പോലും നിങ്ങൾ പേടിക്കണമെന്നാണ് പോസ്റ്ററിലെ ടാഗ് ലൈൻ. വ്യത്യസ്തലുക്കിൽ മാസ്കണിഞ്ഞാണ് പോസ്റ്ററിൽ കുഞ്ചാക്കോ ബോബനുള്ളത്. എന്നാൽ ഇതെന്താ സൂപ്പർ ഹീറോ സിനിമയാണോയെന്നൊക്കെയാണ്…

Read More

10 മിനിറ്റില്‍ മുഖത്തെ പാടുകള്‍ കളയാം

10 മിനിറ്റില്‍ മുഖത്തെ പാടുകള്‍ കളയാം

യാതൊരു പാടുകളും കുത്തുകളുമൊന്നുമില്ലാത്ത തെളിഞ്ഞ മൃദുവായ ചർമം. വളരെ ചുരുക്കും പേർക്കു മാത്രം ലഭിയ്ക്കുന്ന ഒരു ഭാഗ്യമാണ്. ചർമ സംരക്ഷണം ഒരു പരിധി വരെ നല്ല ചർമത്തിനും സൗന്ദര്യത്തിനുമെല്ലാം പ്രധാനപ്പെട്ട ഒന്നാണ്. ഇതിനു പുറമേ ഭക്ഷണം മുതൽ കാലാവസ്ഥാ മാറ്റങ്ങൾ വരെ ചർമത്തെ ബാധിക്കുന്നു. യാതൊരു പാടുകളും ഇല്ലാത്ത് ക്ലിയർ ചർമം സൗന്ദര്യത്തിന്റെ മാറ്റെന്നു വിശേഷിപ്പിക്കാവുന്ന ഒന്നാണ്. വളരെ എളുപ്പത്തിൽ ചെയ്യാവുന്ന, ഏറ്റവും പ്രകൃതിദത്തമായ വഴികൾ ഉപയോഗിച്ചു ചെയ്യാവുന്ന ഒന്ന്. ഓറഞ്ചും അൽപം പഞ്ചസാരയും തേനും മാത്രം മതി, മുഖത്തെ പാടുകളെല്ലാം കളഞ്ഞ് ക്ലിയറാക്കാൻ. നല്ല പഴുത്ത ഓറഞ്ചാണ് ഇതിനായി വേണ്ടത്. ഇതിൽ വൈററമിൻ സിയും സിട്രിക് ആസിഡുമെല്ലാമുണ്ട്. നല്ലൊന്നാന്തരം ബ്ലീച്ചിംഗ് ഏജന്റു കൂടിയാണിത്.മുഖത്തെ കറുത്ത പാടുകൾക്കും സൂര്യ പ്രകാശം ഏറ്റുള്ള കരുവാളിപ്പിനുമെല്ലാം തന്നെ ഇതൊരു നല്ല മരുന്നാണ്.ഇതു പോലെ തന്നെ ചർമത്തിന് ഏറെ ഗുണങ്ങൾ നൽകുന്ന…

Read More

സ്തനങ്ങൾ തൂങ്ങാതിരിയ്ക്കാൻ ബ്രാ സൈസ് കണ്ടെത്താം: കൃത്യമായി

സ്തനങ്ങൾ തൂങ്ങാതിരിയ്ക്കാൻ ബ്രാ സൈസ് കണ്ടെത്താം: കൃത്യമായി

സ്ത്രീ സൗന്ദര്യത്തിന് പ്രധാനമാണ് സ്തനമെന്നത്. ഇതിനെ ബാധിയ്ക്കുന്ന ഘടകങ്ങൾ പലതാണ്. പ്രായമേറുമ്പോൾ ഇത്തരം പ്രശ്‌നമുണ്ടാകുന്നത് സ്വാഭാവികം. ഇതുപോലെ തന്നെ പാലൂട്ടുന്ന സമയത്ത് കൃത്യമായ മാറിട പരിചരണമില്ലെങ്കിലും പ്രശ്‌നമുണ്ടാകാം. മാറിടം തൂങ്ങാതിരിയ്ക്കാൻ ഗർഭകാലത്തും പ്രസവ ശേഷവുമെല്ലാം കൂടുതൽ ശ്രദ്ധ കൊടുക്കേണ്ടത് അത്യാവശ്യമാണ്.ബ്രാ മാറിടത്തിന് സംരക്ഷണം കൊടുക്കുന്ന ഒന്നാണ്.മാറിട വലിപ്പം കൂടുതലുള്ള സ്ത്രീകൾക്ക് മാറിടങ്ങൾ തൂങ്ങാൻ സാധ്യതയേറെയാണ്. ഇതിനാൽ തന്നെ ഇവർ ബ്രാ തെരഞ്ഞെടുക്കുമ്പോൾ പ്രത്യേകം ശ്രദ്ധിക്കണം. നല്ല വീതിയുള്ള സ്ട്രാപ്പോടു കൂടിയ ബ്രാ ഇത്തരക്കാർ തെരഞ്ഞെടുക്കുന്നതു നല്ലതാണ്. ഇത് മാറിടത്തിന് താങ്ങു നൽകാൻ നല്ലതാണ്. ഇതു പോലെ കപ്പിനടുത്തായി ഒരു കമ്പി പോലെ പ്രോജക്ഷനുള്ള തരം ബ്രാ കാണാം. ഇത് മാറിടത്തിന് താങ്ങു നൽകാൻ നല്ലതാണ്.ഇതു പോലെ പാലൂട്ടുന്നവരിൽ മാറിടം ഇടിഞ്ഞു തൂങ്ങാനുള്ള സാധ്യത ഏറെയാണ്. പാൽ നിറയുമ്പോൾ സ്വാഭാവികമായും ഇതു താഴേയ്ക്കു തൂങ്ങാനുള്ള സാധ്യത ഏറെയാണ്. ഈ…

Read More

വജൈനൽ ചൊറിച്ചിലിനും ഡിസ്ചാർജിനും പേരയില മരുന്ന്

വജൈനൽ ചൊറിച്ചിലിനും ഡിസ്ചാർജിനും പേരയില മരുന്ന്

വജൈനൽ ഭാഗത്തുണ്ടാകുന്ന ചൊറിച്ചിലും ദുർഗന്ധവും ഡിസ്ചാർജുമെല്ലാം സ്ത്രീകളെ പലപ്പോഴും അലട്ടുന്ന പ്രശ്‌നമാണ്. അണുബാധകൾ പോലുള്ള പ്രശ്‌നമെങ്കിൽ ഇതുണ്ടാകാം.വെള്ളപോക്ക്, അഥവാ അസ്ഥിയുരുക്കം എന്ന വജൈനൽ ഡിസ്ചാർജുമുണ്ട്. പല സ്ത്രീകളും ഇതിന് പരിഹാരം തേടാൻ മടിയ്ക്കും. ചികിത്സ തേടാതെ ചിലപ്പോൾ ഗുരുതരമായ അണുബാധ പോലുള്ള പ്രശ്‌നങ്ങളായി മാറുകയും ചെയ്യും. ഇത്തരം പ്രശ്‌നത്തിന് ഹോർമോൺ വ്യത്യാസങ്ങൾ മുതൽ വൃത്തിക്കുറവ് വരെയുള്ള പല കാര്യങ്ങളുമുണ്ട്.യോനീ ഭാഗത്തുണ്ടാകുന്ന ബാക്ടീരിയൽ, വൈറൽ, ഫംഗൽ ഇൻഫെക്ഷനുകൾ ഒരു കാരണമാണ്. ഇത്തരം പ്രശ്‌നങ്ങൾക്ക് ചെയ്യാവുന്ന വീട്ടുവൈദ്യങ്ങൾ ധാരാളമുണ്ട്. ഇതിലൊന്നാണ് പേരയില. പേരയ്ക്ക ആരോഗ്യപരമായ ഏറെ ഗുണങ്ങളുള്ള ഒന്നാണ്. ഇതു പോലെ തന്നെയാണ് പേരയിലയും. ഇതിട്ട വെള്ളം പല ആരോഗ്യ പ്രശ്‌നങ്ങൾക്കുമുള്ള മരുന്നുമാണ്.പല അസുഖങ്ങൾക്കും മരുന്നായി ഉപയോഗിയ്ക്കുന്ന ഒന്നു കൂടിയാണിത്. ഈ ഇലകളിൽ വിറ്റാമിൻ സി പോലുള്ള ആന്റിഓക്‌സിഡന്റുകളും ക്വെർസെറ്റിൻ പോലുള്ള ഫ്ലേവനോയ്ഡുകളും ധാരാളമുണ്ട്. ആരോഗ്യത്തിനും സൗന്ദര്യത്തിനും ചർമത്തിനുമെല്ലാം ഒരു…

Read More

സംയുക്തയ്ക്ക് പിന്നാലെ ഗായിക ജ്യോത്സനയുടെ പുതിയ യോഗ വീഡിയോ!

സംയുക്തയ്ക്ക് പിന്നാലെ ഗായിക ജ്യോത്സനയുടെ പുതിയ യോഗ വീഡിയോ!

കഴിഞ്ഞ ദിവമാണ് നടി സംയുക്ത വർമ്മ യോഗ ചെയ്യുന്നതിൻ്റെ ചിത്രങ്ങളും വീഡിയോയും വൈറലായത്. ഏതാണ്ട് 15 വർഷത്തോളമായി യോഗ അഭ്യസിക്കുന്ന താരം മൈസൂരിൽ നിന്ന് ആണ് വിദഗ്ദ പരിശീലനം നേടിയത്. ‘അഷ്ടാംഗ വിന്യാസ പ്രാഥമിക ശ്രേണി: ഊർധ്വ ധനുരാസനത്തിലേക്ക് മടങ്ങുക’,എന്ന ക്യാപ്ഷ്യനോടെയാണ് താരം വീഡിയോ പങ്ക് വച്ചത്. ഇതിനു പിന്നാലെയാണ് ഗായിക ജ്യോത്സന കൂടി യോഗയുടെ പ്രാധാന്യത്തെക്കുറിച്ചു പറഞ്ഞു കൊണ്ട് രംഗത്ത് വന്നത്. ശരീരഭാരം കുറയ്ക്കുക എന്ന ആശയത്തിൽ നിന്നും ആരോഗ്യം നേടുകയെന്നതിലേക്ക് എത്താം എന്നാണ് താരം വീഡിയോയിലൂടെ പറയുന്നത്. എപ്പോഴും ആരോഗ്യവാനായിരിക്കാൻ ശ്രമിക്കുക. അങ്ങനെ ചിന്തിക്കുമ്പോൾ ശരീരം മാത്രമല്ല, മനസ്സും ആത്മാവും കൂടിയാണ് കൂടുതൽ ഊർജ്ജത്തിൽ എത്തുക. എന്ന് തുടങ്ങുന്ന ഒരു നീണ്ട കുറിപ്പോടെയാണ് ജ്യോത്സന വീഡിയോ പങ്ക് വച്ചിരിക്കുന്നത്. റിയാലിറ്റി ഷോ ജഡ്ജ് കൂടിയായ ജ്യോത്സന മുൻപും യോഗയുടെ പ്രാധാന്യത്തെക്കുറിച്ചു തുറന്നു പറഞ്ഞിട്ടുണ്ട്. സ്വപ്നക്കൂട്…

Read More

‘ഞാൻ ഇത്രയും ഹാപ്പിയായ ജീവിതം കൊണ്ടുപോകുന്നത് ഈ ലേഡി കാരണമാണെന്ന് മഷൂറാ ബഷി

‘ഞാൻ ഇത്രയും ഹാപ്പിയായ ജീവിതം കൊണ്ടുപോകുന്നത് ഈ ലേഡി കാരണമാണെന്ന് മഷൂറാ ബഷി

ബിഗ് ബോസ് സീസൺ ഒന്നിലെ മത്സരാർത്ഥി ബഷീർ ബഷിയെ അറിയാത്ത മലയാളികൾ കുറവാണ്. ബഷീറിനെ മാത്രം ആല്ല അദ്ദേഹത്തിന്റെ കുടുംബം ഒന്നടങ്കം ഇപ്പോൾ സെലിബ്രിറ്റികളാണ്. ബഷീറിന് രണ്ടു ഭാര്യമാരാണ് ഉള്ളത്. അത് കൊണ്ടുതന്നെ ഇവരുടെ ബന്ധം അതിശയത്തോടെയാണ് ആരാധകർ ഉറ്റുനോക്കുന്നത്. മഷൂറയും, സുഹാനയും ആണ് ബഷീറിന്റെ ജീവിത നായികമാർ. സൂര്യ ടി വി അവതരിപ്പിക്കുന്ന സൂപ്പർ ജോഡി നമ്പർ വണ്ണിലെ മത്സരാർഥികളായും മഷൂറയും ബഷീർ ബഷിയും എത്തിയിട്ടുണ്ട്. ഒപ്പം കല്ലുമ്മക്കായ എന്ന വെബ് സീരീസ് വഴിയും കുടുംബം മുഴുവനും പ്രേക്ഷർക്ക് മുൻപിൽ എത്താറുണ്ട്. മാത്രമല്ല കുടുംബത്തിൽ ഉള്ള ഏറ്റവും ചെറിയ കുഞ്ഞുതാരം സൈഗുവരെ യൂ ട്യൂബ് ചാനൽ വഴിയും പ്രേക്ഷകർക്ക് മുൻപിലേക്ക് എത്താറുണ്ട്. ഇപ്പോൾ കുടുംബത്തിലെ ഏറ്റവും പുതിയ വിശേഷം ആണ് ആരാധകർ ഏറ്റെടുത്തിരിക്കുന്നത്.മഷൂറയുടെ പിറന്നാൾ ആണ് കുടുംബം ഒന്നടങ്കം ആഘോഷിക്കുന്നത്. മഷൂറക്ക് സർപ്രൈസ് ആയി പാർട്ടി…

Read More

വീട്ടു ജോലികൾ ചെയ്യുന്നത് വഴി നല്ല വ്യായാമം ലഭിക്കുമോ?

വീട്ടു ജോലികൾ ചെയ്യുന്നത് വഴി നല്ല വ്യായാമം ലഭിക്കുമോ?

അടുക്കള ജോലിയോ, വീടും പരിസരവുമൊക്കെ അടിച്ചു വാരുന്നതോ, മാറാല തൂക്കുന്നതോ എന്തുമാകട്ടെ, വീട്ടുജോലികൾ ഒരിക്കലും തീരില്ല ഓരോ വീട്ടമ്മയ്ക്കും. ഇതൊക്കെ വളരെ വിരസമായ ഒരു പ്രവർത്തിയാണ് പലർക്കും. എന്നാൽ ധാരാളം കലോറി എരിച്ചു കളയുന്നതിനായി നമ്മുടെ ശാരീരിക അധ്വാനം ആവശ്യമുള്ള ജോലികൾ അല്ലെങ്കിൽ ഗാർഹിക പ്രവർത്തനങ്ങൾ ചെയ്യുന്നത് വളരെ നല്ലതാണ്.വീട്ടുജോലികളെ വ്യായാമമായി കണക്കാക്കുവാൻ സാധിക്കില്ല എന്ന് പല പഠനങ്ങളും സൂചിപ്പിക്കുമ്പോൾ തന്നെ, 30 മിനിറ്റ് ദൈർഘ്യമുള്ള വാക്വം ക്ലീനർ കൊണ്ടുള്ള വൃത്തിയാക്കൽ അല്ലെങ്കിൽ ചൂല് കൊണ്ടുള്ള അടിച്ചുവാരൽ 130 കലോറി വരെ എരിച്ചു കളയുവാൻ സഹായിക്കുമെന്ന് കോം‌പെൻ‌ഡിയം ഓഫ് ഫിസിക്കൽ ആക്റ്റിവിറ്റീസ് ട്രാക്കിംഗ് ഗൈഡ് വ്യക്തമാക്കുന്നു. ഓട്ടം, സൈക്ലിംഗ് അല്ലെങ്കിൽ പടികൾ കയറുന്നത് തുടങ്ങിയ വ്യായാമങ്ങളുമായി താരതമ്യപ്പെടുത്തുമ്പോൾ ഇത് അത്രയൊന്നും ഫലപ്രദമായി തോന്നുകയില്ലെങ്കിലും, നിങ്ങൾ പല തരം വീട്ടുജോലികൾ സംയോജിപ്പിച്ച് കുറച്ചധികം നേരം ചെയ്യുക്കുകയാണെങ്കിൽ, ഒരു തീവ്രതയേറിയ…

Read More

സക്കറിയയെക്കുറിച്ച് നടൻ സലിം കുമാർ മനസ്സ് തുറക്കുന്നു; ജീവിതത്തിൽ നിർണ്ണായക പങ്കുവഹിച്ചയാൾ!

സക്കറിയയെക്കുറിച്ച് നടൻ സലിം കുമാർ മനസ്സ് തുറക്കുന്നു; ജീവിതത്തിൽ നിർണ്ണായക പങ്കുവഹിച്ചയാൾ!

എഴുത്തച്ഛൻ പുരസ്കാരം ഈ വർഷം നേടിയ എഴുത്തുകാരൻ സക്കറിയയ്ക്ക് അഭിനന്ദനങ്ങളുമായി നടനും സംവിധായകനുമായ സലിംകുമാ‍‍ർ. സക്കറിയ സാറിന് അഭിനന്ദനങ്ങൾ, ഏഷ്യാനെറ്റിലെ അവതാരകനായി പ്രവർത്തിച്ചിരുന്ന കാലഘട്ടങ്ങളിൽ അവിടുത്തെ മേധാവികളിൽ ഒരാളായ അദ്ദേഹം എനിക്ക് നൽകിയ സ്നേഹനിർഭരമായ ഉപദേശങ്ങളും,നിർദ്ദേശങ്ങളേയും കുറിച്ചാണ് സലിംകുമാർ ഫേസ്ബുക്കിൽ കുറിച്ചിരിക്കുന്നത്ഗുരുതുല്യനായ അദ്ദേഹത്തിനു ലഭിച്ച ഈ പുരസ്കാരത്തിൽ ഏറെ സന്തോഷം, ആ സന്തോഷം ഞാൻ നിങ്ങളുമായി പങ്കു വെക്കുകയാണ്. സർവ്വശക്തൻ അദ്ദേഹത്തിന് ദീർഘായുസ്സും ആരോഗ്യവും പ്രധാനം ചെയ്യട്ടെയെന്നും സലിംകുമാർ കുറിച്ചിരിക്കുകയാണ്.സാഹിത്യ രംഗത്തെ സമഗ്ര സംഭാവനകൾ മുൻനിർത്തി അ‌ഞ്ച് ലക്ഷം രൂപയും ഫലകവും അടങ്ങിയ പുരസ്കാരമാണ് സക്കറിയയ്ക്ക് നൽകിയിരിക്കുന്നത്. സമൂഹം നൽകിയ അംഗീകാരമാണിതെന്നാണ് പുരസ്കാര വാർത്തയറിഞ്ഞ് സക്കറിയ പ്രതികരിച്ചത്.

Read More