മത്തൻ കുരു കളയാൻ വരട്ടെ; കഴിച്ചാൽ ഗുണങ്ങൾ പലതാണ്

മത്തൻ കുരു കളയാൻ വരട്ടെ; കഴിച്ചാൽ ഗുണങ്ങൾ പലതാണ്

മത്തൻ ഉപയോഗിച്ച് നാടൻ രീതിയിൽ തയ്യാറാക്കാവുന്ന കറി വിഭവങ്ങൾ എത്രയേറെ. ഏത് തരം കറികൾ തയ്യാറാക്കാനാണെങ്കിലും മത്തൻ അരിയുമ്പോൾ അതിൻ്റെ കുരു എല്ലാവരും പ്രത്യേകം എടുത്തു മാറ്റാറ് പതിവാണ്. എന്നാൽ കഴിഞ്ഞ കുറച്ച് വർഷങ്ങളായി, മത്തങ്ങയുടെ കുരു ആരോഗ്യകരവും പോഷകസമ്പന്നവുമായ ഒരു ഭക്ഷണമാണെന്ന നിലയിൽ കൂടുതൽ പ്രചാരം നേടിക്കൊണ്ടിരിക്കുന്നു. പരന്നതും ഓവൽ ആകൃതിയിലുള്ളതുമായ ഈ ഭക്ഷ്യ വിത്തുകൾ ഇന്ന് കൂടുതലാളുകളും രുചിയുള്ള ഒരു ലഘുഭക്ഷണമായി വറുത്ത് കഴിക്കാൻ ഇഷ്ടപ്പെടുന്ന ഒന്നായി മാറിക്കഴിഞ്ഞു.പല സമയങ്ങളിലും വെറുതെയൊരു ലഘുഭക്ഷണമായി കഴിക്കാം എന്നതിലുപരി ഇത് നിരവധി ആരോഗ്യ ഗുണങ്ങളും വാഗ്ദാനം ചെയ്യുന്നുണ്ട്.ഫ്ല്ളാക്സ് സീഡുകൾ അഥവാ ചണ വിത്തുകളോടൊപ്പം മത്തങ്ങ കുരു ചേർത്ത് കഴിച്ചാൽ ഉയർന്ന കൊളസ്ട്രോൾ, രക്തത്തിലെ പഞ്ചസാരയുടെ അളവിൻ്റെ നിയന്ത്രണം എന്നിവ ഉൾപ്പെടെ പ്രമേഹവുമായി ബന്ധപ്പെട്ട പ്രശ്നങ്ങളെ ഒരു പരിധിവരെ തടഞ്ഞു നിർത്താൻ സഹായികമാണെന്ന് ഗവേഷണങ്ങൾ സൂചിപ്പിക്കുന്നു. മത്തങ്ങക്കുരുവിൽ ആരോഗ്യകരമായ…

Read More

‘ഇഷാനീ, നീ ഇത്ര വലുതായെന്ന് വിശ്വസിക്കാനാകുന്നില്ലെന്ന് ‘അമ്മ സിന്ധു കൃഷ്ണ

‘ഇഷാനീ, നീ ഇത്ര വലുതായെന്ന് വിശ്വസിക്കാനാകുന്നില്ലെന്ന് ‘അമ്മ സിന്ധു കൃഷ്ണ

നടൻ കൃഷ്ണകുമാറും കുടുംബവും സോഷ്യൽമീഡിയയിലെ നിറസാന്നിധ്യമാണ്. ഇൻസ്റ്റാഗ്രാമിലും യൂട്യൂബിലും എല്ലാവർക്കും നിരവലധി ഫോളോവേഴ്സാണുള്ളത്. ആരാധകർക്കെല്ലാമായി തങ്ങളുടെ വിശേഷങ്ങളും എല്ലാവരും പങ്കുവെക്കാറുണ്ട്. ഇപ്പോഴിതാ താരകുടുംബത്തിലെ ഒരു ആഘോഷം വന്നെത്തിയിരിക്കുകയാണ്. വീട്ടിലെ മൂന്നാമത്തെ മകളായ ഇഷാനി കൃഷ്ണ ഇന്ന് 20 വയസ്സിലേക്ക് കടക്കുകയാണ്. ഈ വേളയിൽ മകൾക്ക് ആശംസയുമായി എത്തിയിരിക്കുകയാണ് അമ്മ സിന്ധു കൃഷ്ണ. സിന്ധു കൃഷ്ണ ആശംസ കുറിച്ചിരിക്കുന്നത്ഇഷാനിയുടെ സുന്ദരമായ ചിത്രം പങ്കുവെച്ചു കൊണ്ടാണ്. ഹാപ്പി ബർത്ത്ഡേ ഇഷാനി ബേബി, നിനക്ക് ഇരുപത് വയസ്സായെന്ന് വിശ്വസിക്കാനാകുന്നില്ലെന്ന് സിന്ധു കൃഷ്ണ കുറിച്ചു. കമൻ്റുമായി ഇഷാനിയും ചെയ്തിട്ടുണ്ട്. ഒപ്പം നിൻ്റെ അമ്മയാകാൻ തന്നെ തെരഞ്ഞെടുത്തതിന് ഒരുപാട് നന്ദിയെന്നും നിന്നെ ഒരുപാട് സ്നേഹിക്കുന്നെന്നും സിന്ധു കൃഷ്ണ കുറിച്ചിരിക്കുന്നു. സഹോദരിമാരായ അഹാന കൃഷ്ണ, ദിയ കൃഷ്ണ എന്നിവരും ഇഷാനിയ്ക്ക് ആശംസകളറിയിച്ചിട്ടുണ്ട്. അതേസമയം സഹോദരി അഹാനയ്ക്ക് പിന്നാലെ ഇഷാനി കൃഷ്ണയും സിനിമയിലേക്കെത്തുകയാണ്. മമ്മൂട്ടി നായനാകുന്ന വൺ…

Read More

ലോക സുന്ദരി ഐശ്വര്യ റായിക്ക് ഇന്ന് 47-ാം പിറന്നാൾ

ലോക സുന്ദരി ഐശ്വര്യ റായിക്ക് ഇന്ന് 47-ാം പിറന്നാൾ

ഇന്ത്യൻ സുന്ദരി എന്ന് കേൾക്കുമ്പോൾ തന്നെ പലരുടേയും മനസ്സിൽ തെളിയുന്നൊരു മുഖമാണ് ഐശ്വര്യ റായിയുടേത്. ഇന്ത്യയിൽ നിന്ന് 94-ൽ ലോകസുന്ദരി പട്ടം നേടിയ ഐശ്വര്യയ്ക്ക് ഇന്ന് 47 വയസ്സായിരിക്കുകയാണ്. സിനിമകളിൽ ഇപ്പോൾ സജീവമല്ലെങ്കിലും സോഷ്യൽ മീഡിയയിലൂടെ കുടുംബ വിശേഷങ്ങളെല്ലാം ഐശ്വര്യ പങ്കുവയ്ക്കാറുണ്ട്. കർണ്ണാടകയിൽ മാംഗ്ലൂരിൽ ജനിച്ച ഐശ്വര്യ പിന്നീട് കുടുംബത്തോടൊപ്പം മുംബൈയിലേക്ക് മാറി താമസിക്കുകയായിരുന്നു. ആര്യ വിദ്യാമന്ദിർ ഹൈസ്കൂൾ, ജയ് ഹിന്ദ് കോളേജ്, ഡിജി റുപാരൽ കോളേജ്, രചന സൻസദ് അക്കാദമി എന്നിവിടങ്ങളിലായിരുന്നു പഠനം. സുവോളജിയായിരുന്നു ഇഷ്ടവിഷയം. ക്ലാസിക്കൽ നൃത്തവും അഭ്യസിച്ചിരുന്നു. പിന്നീട് ആർകിടെക്ചറിൽ കമ്പം കയറി, ശേഷം മോഡലിംഗിലേക്ക് വഴിമാറി. 94-ൽ ലോക സുന്ദരി പട്ടം നേടിയ ശേഷം സിനിമാ ലോകത്ത് ഏറെ ശ്രദ്ധ നേടുകയുമായിരുന്നു. ഒരുപിടി ഹിറ്റ് സിനിമകളുടെ ഭാഗമായിട്ടുള്ള ഐശ്വര്യ റായിയുടെ ഇഷ്ട സിനിമ ഹംഗേറിയൻ സംവിധായകനായ മൈക്കൽ ക്യൂർട്ടിസസ് ഒരുക്കിയ പ്രശസ്തമായ…

Read More

8 ആകൃതിയില്‍ 20 മിനിറ്റ് ചെരിപ്പില്ലാതെ നടക്കൂ… ഇതാണ് ഫലം

8 ആകൃതിയില്‍ 20 മിനിറ്റ് ചെരിപ്പില്ലാതെ നടക്കൂ… ഇതാണ് ഫലം

ആരോഗ്യത്തെ സഹായിക്കുന്നതിന് വ്യായാമങ്ങൾക്ക് പ്രധാന സ്ഥാനമുണ്ട്. വ്യായാമം, ഭക്ഷണം എന്നിവയാണ് ആരോഗ്യത്തിന്റെ അടിസ്ഥാന തത്വങ്ങൾ. തടി കൂട്ടാനും കുറയ്ക്കാനും മസിൽ വളർച്ചയ്ക്കും അസുഖങ്ങൾക്കുമെല്ലാം വ്യായാമങ്ങൾ പല തരമുണ്ട്. യോഗയുൾപ്പെടെ വ്യായാമത്തിന് പല വക ഭേദങ്ങളുമുണ്ട്. വ്യായാമത്തിൽ തന്നെ ഏറ്റവും സിംപിളായ വ്യായാമ രൂപമാണ് നടപ്പ്. ആർക്കും എപ്പോൾ വേണമെങ്കിലും എവിടെ വേണമെങ്കിലും ചെയ്യാവുന്ന വ്യായാമ രൂപമാണിത്. നടപ്പിൽ തന്നെ പല വിധമുണ്ട്. ആരോഗ്യം നൽകാൻ നടപ്പിൽ തന്നെ പാലിയ്‌ക്കേണ്ട പല തത്വങ്ങളുമുണ്ട്. പല തരത്തിലെ ആരോഗ്യപരമായ ഗുണങ്ങൾ നൽകുന്ന തത്വങ്ങൾ. ചില പ്രത്യേക രീതികളിൽ നടക്കുന്നത് ഏറെ ഗുണങ്ങൾ നൽകും. ഇതിൽ ഒന്നാണ് എട്ട് എന്ന ആകൃതിയിൽ നടക്കുന്നത്. ഇതും ചെരിപ്പില്ലാതെ നടന്നാൽ ഏറെ നല്ലതാണ്.യോഗാ രീതിയിൽ പറയുന്ന പ്രകാരമുള്ള നടപ്പു രീതിയാണിത്. ശരീരത്തിന്റെ എല്ലാ അവയവങ്ങൾക്കും ആയാസം നൽകുന്ന നടപ്പു രീതിയാണ് എട്ട് ആകാരം നടപ്പാത…

Read More

വണ്ണം വയ്ക്കാൻ ഇതാണ് ചെയ്യേണ്ടത്!

വണ്ണം വയ്ക്കാൻ ഇതാണ് ചെയ്യേണ്ടത്!

ആരോഗ്യകരമായ വഴികൾ തേടുന്നതാണ് എപ്പോഴും നല്ലത്. എങ്ങനെയെങ്കിലും പെട്ടന്ന് കുറച്ച്‌ വണ്ണം വെച്ചാൽ മതിയെന്ന് വിചാരിച്ച് കണ്ണിൽ കണ്ടതെല്ലാം വാരി വലിച്ച് കഴിക്കരുത്. തടിയുടെ കാര്യത്തിലായും. ശരീരത്തിന് തടിയും ആരോഗ്യവും വയ്ക്കാനുളള ഒറ്റമൂലികൾ അല്ല, പൊതുവേ ചെയ്യാവുന്ന ചില കാര്യങ്ങളുമുണ്ട്. വണ്ണം കൂട്ടാനുള്ള ആദ്യപടിയായി മെലിഞ്ഞിരിക്കുന്നവർ പ്രോട്ടീൻ ധാരാളവുമായി അടങ്ങിയ ഭക്ഷണങ്ങളെ ഇഷ്ടപ്പെട്ടു തുടങ്ങണം. കാരണം ശരീരഭാരം വർദ്ധിപ്പിക്കാൻ സഹായിക്കുന്ന ഒരു പ്രധാന ഘടകം പ്രോട്ടീൻ ആണ്. മസിൽ വികസിക്കാനുൾപ്പടെ പ്രോട്ടീൻ പൗഡറുകൾ കഴിക്കുന്നവരെ കണ്ടിട്ടില്ലേ? കൂടാതെ അണ്ടിപ്പരിപ്പുകൾ, ചീസ്, മുട്ട, മീൻ, തൈര്, കോഴിയിറച്ചി, ബീഫ് തുടങ്ങിയവ ധാരാളമായി ഭക്ഷണത്തിൽ ഉൾപ്പെടുത്താം. പച്ചക്കറികളും ധാന്യവർഗ്ഗങ്ങളും പാലുമൊക്കെ നിശ്ചിത അളവിൽ കഴിക്കാം. വണ്ണം വെക്കാൻ സഹായിക്കുന്ന ഒരു പ്രധാന ഭക്ഷണമാണ് ഏത്തപ്പഴം. പാലും ഏത്തപ്പഴവും മുട്ടയും ദിവസവും കഴിക്കാം. ഏത്തപ്പഴം ചെറിയ കഷ്ണങ്ങളായി മുറിച്ച് നെയ്യിൽ വഴറ്റി…

Read More

സിംപിളായും, സത്യസന്ധമായും ഇരിക്കുക: ജൂഹി പറയുന്നു!

സിംപിളായും, സത്യസന്ധമായും ഇരിക്കുക: ജൂഹി പറയുന്നു!

ഉപ്പും മുളകും പരമ്പരയിൽ ഏറെ പ്രേക്ഷക പ്രീതി നേടിയെടുത്ത താരമാണ് ജൂഹി റുസ്തഗി. സ്വകാര്യമായ കാരണങ്ങൾ പറഞ്ഞുകൊണ്ടാണ് ജൂഹി പിന്മാറിയത്. ജൂഹിയുടെ പിന്മാറ്റം ഉപ്പും മുളകും പ്രേക്ഷകർക്ക് ഏറെ നിരാശയാണ് സമ്മാനിച്ചത് എങ്കിലും സോഷ്യൽ മീഡിയ വഴി തന്റെ ആരാധകർക്കായി ചിത്രങ്ങളും പോസ്റ്റുകളും പങ്കിടാറും ഉണ്ട്. സോഷ്യൽ മീഡിയയിലും ജൂഹി സജീമാണ്. ഒരു രണ്ടാം വരവ് ആയിരുന്നു ജൂഹി അടുത്തിടെ സോഷ്യൽ മീഡിയയിൽ നടത്തിയത്. സോഷ്യൽ മീഡിയയിൽ സജീവം ആയതോടെ അഭിനയത്തിലേക്കും താരം എത്തുമോ എന്ന ചോദ്യവും സംശയവും ആരാധകർ ഉയർത്തുകയുണ്ടായി. എന്നാൽ ആരാധകരുടെ ചോദ്യങ്ങളോട് മുഖം തിരിക്കുന്ന ഭാവമാണ് ജൂഹി നടത്തിയത്. അതേസമയം ജൂഹി പങ്ക് വച്ചിരിക്കുന്ന ഏറ്റവും പുതിയ ചിത്രമാണ് ഇപ്പോൾ വൈറൽ ആകുന്നത്.” സിംപിൾ ആയിരിക്കുക, സത്യസന്ധമായിരിക്കുക എന്ന ക്യാപ്ഷ്യനോടെയാണ് ജൂഹി പുതിയ ചിത്രവും പങ്ക് വച്ചിരിക്കുന്നത്. കുറച്ചു ദിവസങ്ങൾക്ക് മുൻപാണ് ജൂഹി…

Read More

ഇത്തവണ പ്രശസ്തമായ ഹോണ്‍ബില്‍ ഫെസ്റ്റിവല്‍ വെര്‍ച്വല്‍ ആയി

ഇത്തവണ പ്രശസ്തമായ ഹോണ്‍ബില്‍ ഫെസ്റ്റിവല്‍ വെര്‍ച്വല്‍ ആയി

ലോകത്തെ തന്നെ പ്രശസ്തമായ ഹോൺബിൽ ഫെസ്റ്റിവൽ ഇന്ത്യയുടെ വടക്കു കിഴക്കൻ സംസ്ഥാനമായ നാഗാലാന്റിൽ ആഘോഷിക്കപ്പെടുന്നത് ഡിസംബർ 1 മുതൽ ഡിസംബർ 10 വരെയാണ്. എന്നാൽ എല്ലാ ആഘോഷങ്ങളെയും പോലെ തന്നെ കൊവിഡ് 19 ന്റെ ഭീതിയിൽ ഹോൺബിൽ ഫെസ്റ്റിവലും പരുങ്ങലിലായിരിക്കുകയാണ്. ഹോൺബിൽ ഫെസ്റ്റിവലിനായി തയ്യാറാകാൻ എല്ലാ വകുപ്പുകളോടും ജനങ്ങളോടും നാഗലാന്റ് സർക്കാർ ആവശ്യപ്പെട്ടത് ഏറെ വിമർശനങ്ങൾക്ക് വഴി വച്ചിരുന്നു. പോസിറ്റീവ് കേസുകൾ അനുദിനം വർദ്ധിച്ചു കൊണ്ടിരിക്കുകയാണെന്നും ഹോൺബിൽ ഫെസ്റ്റിവൽ ആഘോഷിക്കുന്നതിനുള്ള സംസ്ഥാന സർക്കാരിന്റെ പ്രഖ്യാപനം ആത്മഹത്യാ ദൗത്യം മാത്രമാണെന്നും എൻപിഎഫ് കൂട്ടിച്ചേർത്തു. ആൾക്കാരുടെ പങ്കാളിത്തമില്ലാതെ ഇത്രയും വലിയ ഒരു ആഘോഷം എങ്ങനെയാണ് സംഘടിപ്പിക്കാൻ കഴിയുക എന്നും ചോദ്യങ്ങളുയർന്നിരുന്നു. കൂടാതെ പൊതുജനപങ്കാളിത്തമില്ലാതെ ഫെസ്റ്റിവൽ ആഘോഷിക്കാൻ സർക്കാർ പദ്ധതിയിടുന്നുണ്ടെങ്കിൽ ഒരു ആഘോഷവും നടത്തേണ്ട ആവശ്യമില്ലെന്നും പ്രതിപക്ഷം അഭിപ്രായപ്പെട്ടു. രാജ്യത്തിന്റെ നിലവിലെ അവസ്ഥയെക്കുറിച്ച് സംസ്ഥാന സർക്കാരിനെ ഓർമ്മപ്പെടുത്തുന്ന എൻപിഎഫ്, ഏതുവിധേനയും ഉത്സവം…

Read More

‘തദ്ദേശ തെരഞ്ഞെടുപ്പിൽ മല്ലികാ സുകുമാരൻ സ്ഥാനാർഥിയാകുമോ? മറുപടി നൽകി താരം

‘തദ്ദേശ തെരഞ്ഞെടുപ്പിൽ മല്ലികാ സുകുമാരൻ സ്ഥാനാർഥിയാകുമോ? മറുപടി നൽകി താരം

കഴിഞ്ഞ ദിവസം ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്ന വാർത്തയാണ് നടി മല്ലിക സുകുമാരൻ തദ്ദേശ തെരഞ്ഞെടുപ്പിൽ മത്സരിക്കുന്നു എന്നത്. എന്നാൽ ഇപ്പോഴിതാ ഈ വാർത്തയിലെ നിജസ്ഥിതി വെളിപ്പെടുത്തി രംഗത്തെത്തിയിരിക്കുകയാണ് നടി മല്ലിക സുകുമാരൻ.സ്ഥാനാർഥി ആകണമെന്ന ആവശ്യവുമായി കോൺഗ്രസ് നേതൃത്വം സമീപിച്ചിട്ടില്ലെന്നും ഇത്തരമൊരു പ്രചരണം ഉണ്ടായത് എങ്ങനെയെന്ന് അറിയില്ലെന്നുമാണ് ഈ റിപ്പോർട്ടിനെ അടിസ്ഥാനമാക്കി പ്രചരിക്കുന്ന വാർത്തകളോട് മില്ലിക സുകുമാരൻ പ്രതികരിച്ചിരിക്കുന്നത്. വാർത്ത അടിസ്ഥാന രഹിതമാണെന്നും ഉടൻ രാഷ്ട്രീയത്തിലേക്കില്ലെന്നും മല്ലികാ സുകുമാരൻ വ്യക്തമാക്കി. തദ്ദേശ തെരഞ്ഞെടുപ്പിൽ സ്ഥാനാർഥികളെ സംബന്ധിച്ച ചർച്ച സജീവമായി നടക്കുകയാണ്. ഈ വേളയിൽ തദ്ദേശ തെരഞ്ഞെടുപ്പിൽ തിരുവനന്തപുരം കോർപറേഷന് കീഴിലുള്ള വലിയ വിള വാർഡിൽ മല്ലിക സുകുമാരൻ കോൺഗ്രസ് സ്ഥാനാർത്ഥി ആയി മത്സരിക്കുമെന്നായിരുന്നു പ്രചരണം. ഒപ്പം അടുത്തിടെ ഒരു അഭിമുഖത്തിൽ മല്ലിക സുകുമാരൻ നടത്തിയ വെളിപ്പെടുത്ത വലിയ ശ്രദ്ധ നേടിയിരുന്നു. ഭർത്താവ് സുകുമാരൻ ഇടതു ചിന്താഗതിക്കാരനായിരുന്നെന്നും അതേസമയം താൻ ഒരു…

Read More